ഖുർആനിന്നും ഹദീസിനും ഒരേ സ്ഥാനമോ ?



നബി [സ ] ജീവിച്ചിരുന്നപ്പോൾ തന്നെ ഖുർആൻ പൂർത്തിയാക്കിയിരുന്നു . ജിബ്രീൽ [ അ ] നബിയെക്കൊണ്ട് പല ആവർത്തി റിവിഷനും നടത്തിയിട്ടുണ്ട് . സ്വഹാബികളെ കൊണ്ട് നബി എഴുതിക്കുകയും ചെയ്തിട്ടുണ്ട് . നബിയുടെ കാലശേഷം ഒന്നാം ഖലീഫ അബുബക്കർ [റ ]ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചു . അങ്ങനെ ആ മുസ്ഹഫ്  ഖലീഫയുടെ സംരക്ഷയിൽ സൂക്ഷിച്ചു . മൂന്നാം ഖലീഫ ഉസ്മാൻ [റ ] കാലത്തു ഇസ്ലാം ദേശങ്ങളിലേക്ക് വ്യാപിച്ചപ്പോൾ ഖലീഫയുടെ കയ്യിൽ സൂക്ഷിച്ച മുസ്ഹഫിന്റെ കോപ്പികൾ എടുത്ത് നന ദിക്കുകളിലേക് അയച്ചു . ആ മുസ്ഹഫ് ഇന്നും അതേപോലെ സംരക്ഷിക്കപ്പെട്ട് നിൽക്കുന്നു . അതിലെ ഒരു വള്ളിപോലും മാറ്റാതിരുത്തലുകൾക് വിധേയമാക്കിയിട്ടില്ല .
അല്ലാഹു പറയുന്നു ;
" ഈ ദിക്ർ [ ഉത്ബോധനം ]  നാം അവതരിപ്പിച്ചതാകുന്നു. നാംതന്നെ അതിന്റെ സൂക്ഷിപ്പുകാരനുമാകുന്നു" [ ഹിജർ 9 ]

ഇമാം ത്വബരി പറയുന്നു ; "ഈ ദിക്ർ [ ഉത്ബോധനം ] എന്നാൽ , അത് ഖുർആനാകുന്നു . [ തഫ്‌സീർ ത്വബരി ]
ഇമാം ഖുർതുബി പറയുന്നു " " ദിക്ർ " എന്നുവച്ചാൽ ഖുർആനാണ് [ ജാമിഅൽ അഹ്‌കാം അൽ ഖുർആൻ ]
ഇമാം സുയ്യുതി പറയുന്നു ; ദിക്ർ " എന്നുവച്ചാൽ ഖുർആനാണ് [ തഫ്‌സീർ ജലാലൈനി ]
ഇമാം ഹസൻ ഇബ്ൻ മസ്ഊദ് അൽ ബഗ്‌വി പറയുന്നു ; ദിക്ർ " എന്നുവച്ചാൽ ഖുർആനാണ് [ തഫ്‌സീർ ബഗ്‌വി ]

 ഖുർആൻ  അല്ലാഹു ഇറക്കിയ വേദഗ്രന്ഥമാണെന്നതിലും , അതിൽ യാതൊരു  അബദ്ധമോ ,കൈകടത്താലോ , പിഴവുകളോ , തെറ്റുകളോ ഇല്ലാ എന്നതിലും മുസ്ലിംങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതയില്ല .കാരണം ഒന്നാമതാ യി ഖുർആൻ തന്നെ അത് വ്യക്തമാക്കുന്നു.

 " നിങ്ങൾ ഈ ഖുർആനിനെ പറ്റി ചിന്തിക്കുന്നില്ലേ ? അത് അല്ലാഹു അല്ലാത്തവരിൽ നിന്നും, വന്നതായിരുന്നു എങ്കിൽ നിങ്ങളതിൽ ധാരാളം വൈരുധ്യങ്ങൾ  കണ്ടെത്തുമായിരുന്നു " [4 / 82 ]

എന്നാൽ ഹദീസുകൾ അങ്ങനെയല്ല . ഹദീസുകൾ ഗ്രന്ഥ രൂപത്തിൽ സ്വഹാബിമാർ സമ്പൂർണ്ണമായി ക്രോഡീകരിച്ചിരുന്നില്ല . ഉമർ ഇബ്ൻ അബ്ദിൽ അസീസിന്റെ കാലത്തു നബിയുടെ പേരിൽ ആളുകൾ വ്യാപകമായി ഹദീസ് പറയാൻ തുടങ്ങിയപ്പോൾ  താബിഉആയ  ശിഹാബ് സുഹ്‌രി യാണ് ആദ്യമായി സനദ് ആവശ്യപ്പെടാൻ തുടങ്ങിയത് . അങ്ങനെ ഖലീഫയുടെ ഉത്തരവനുസരിച്  ഹാദിസുകൾ ക്രോഡീകരണം ആരംഭിച്ചത് അന്നാണ് . അവർ ക്രോഡീകരിച്ചതും നമുക്ക് ഗ്രന്ഥമായി ലഭ്യമായിട്ടില്ല അതിനു ശേഷം വന്ന തബ് അ താബിഉകളായ ഇബ്ൻ ജുറൈജ് , ഇമാം മാലിക്ക് , തുടങ്ങിയ ആളുകളാണ് ഗ്രന്ഥരൂപത്തിൽ ഹദീസ് ശേഖരിച്ചത് . പിന്നീട് ഇമാം അഹമ്മദ് വന്നു ബുഖാരി വന്നു , ആദ്യമായി സ്വാഹീഹ്‌ ഗ്രന്ഥം എഴുതിയത് ബുഖാരിയാണ് . പിന്നീട് പലരും എഴുതി . അപ്പോൾ ഈ ഗ്രന്ഥകാരന്മാരും നബിയും [സ]തമ്മിൽ ഒരുപാട് വർഷത്തെ വിടവുണ്ട് . അങ്ങനെ ലഭിച്ച വചനങ്ങളാണ് ഇന്നത്തെ ഹദീസ് ഗ്രന്ഥങ്ങളിലുള്ളത് . അതുകൊണ്ട് തന്നെ നബി [സ ] മുതൽ ഹദീസ് ഗ്രന്ഥകാരൻ വരെ പരസ്പ്പരം ബന്ധിപ്പിക്കുന്ന ഒരു മനുഷ്യ ചങ്ങല ഹദീസുകളുണ്ട് അതിനെ സനദ് എന്ന് പറയും . ഹദീസിലെ ആശയത്തെ മത് ന്  എന്നും പറയും . താബിഉകളായ ആളുകൾ മുതൽ പിന്നീടുള്ളവർ ഹദീസ് സ്വീകരിക്കാൻ സനദ് ആവശ്യപ്പെടുകയും,സാക്ഷികളെ ആവശ്യപ്പെടുകയും , അതേപോലെ പല നിദാന മാർഗ്ഗങ്ങൾ ഉപയോഗിക്കുകയും ചെയ്തു . അതാണ് ഇ ന്നറിയപ്പെടുന്ന ഹദീസ് നിദാന ശാസ്ത്രം .
ഖുർആനിലെ ഒരു ആയത് സ്വീകരിക്കാൻ ഒരു മാനദണ്ഡവുമില്ല , ഉസൂലുമില്ല . എല്ലാം സ്വീകരിക്കണം . അത് പാരായണം ചെയ്താൽ പുണ്യമുണ്ട് , അതിൽ ആർക്കും ഒരായതിനെ സ്വഹീഹാകാനോ , ദഈഫാക്കണോ അവകാശമില്ല .എന്നാൽ ഹദീസുകൾ അതുപോലല്ല . അത് സ്വീകരിക്കണമെങ്കിൽ  ചില നിയമങ്ങളൊക്കെ പാലിക്കേണ്ടതുണ്ട്‌ :

ഇമാം ശാഫി പറയുന്നു : ഒരു റിപ്പോർട്ട് പ്രമാണമായി സ്വീകരിക്കണമെങ്കിൽ അതിന് ചില ഗുണങ്ങളൊക്കെയുണ്ടായിരിക്കണം ; ഒരു ഹദീസ്  സഹിഹാകാൻ ആ ഹദീസിലെ നിവേദകന്മാരെല്ലാം  മത വിശ്വാസികളാവണം , പറയുന്ന കാര്യത്തിൽ സത്യാ സന്ധരാകണം , നിവേദനം ചെയ്യുന്ന കാര്യം വെക്തമായും മനസ്സിലക്കിയിടുണ്ടാകണം താൻ പറയുന്ന വാക്കുകൾ കൃത്യമായി അറിഞ്ഞിരിക്കണം അതിന്റെ വിവരണവും . ,താൻ യഥാർത്ഥത്തിൽ കേട്ട അതെ വാക്കുകൾ തന്നെ പറയണം  അല്ലാതെ ആശയം പറയരുത് .കാരണം തനിക്ക് മനസ്സിലായ ആശയം പറഞ്ഞാൽ  അത് ചിലപ്പോൾ ഹദീസിന്റെ യഥാർത്ഥ ആശയം വെക്തമാകുന്നതിൽ തടസ്സം ചെയ്യും . . ചിലപ്പോൾ അതുകാരണം ആശയം തന്നെ അട്ടിമറിക്കപെട്ടെകാം. ഹലാലും ഹറാമും തിരിച്ചറിയാത്ത വിധമായേക്കാം അതുകൊണ്ട് താൻ കേട്ട അതെ വാക്കുകൾ പറഞ്ഞാൽ  ആശയം മാറുമെന്ന ഭയമില്ലാതെയാകും . .നിവേദകൻമാർ ഓർമയിൽനിന്നുമാണ് ഹദീസ് ഉദ്ധരികുന്നത്തെങ്കിൽ താൻ ഉദ്ധരിക്കുന്ന ഹദീസിനെ പറ്റി നന്നായി അറിഞ്ഞിരിക്കണം . ഇനി ഗ്രന്ഥത്തിൽ നിന്നും ഉദ്ധരികുന്നത്തെങ്കിൽ തന്റെ ഗ്രന്ഥം സംരക്ഷിക്കുകയും  കൃത്യമായി ഹദീസുകൾ എഴുതി സൂക്ഷികുന്നവരായിരിക്കണം .... ,നിവേദകർ മുദല്ലിസ് ആകരുത്  അഥവാ താൻ നേരിട്ട് കണ്ടിടുള്ള നിവേദകനിൽ നിന്നും താൻ കേൾക്കാത്ത ഹദീസ്  അയാളിലേക് ചേര്ത് പറയുന്നവരാകരുത് .കൂടുതൽ പ്രബലരായ നിവേദകർ ഉദ്ധരിച്ചതിൽ നിന്നും തന്റെ നിവേദനം  എതിരാകാതിരിക്കണം.  അതേപോലെ തൻ കേട്ട നിവേദകരും അയാളെപ്പോലെ സത്യസന്ധരും മേൽ പറഞ ഗുണങ്ങളുള്ളവരുമായിട്ടുള്ളവരും ഇടക്ക് ചങ്ങല മുറിയാതെ നബി [സ ] വരെ എത്തുന്നതുമായിരിക്കണം .  അതുപോലെ , ഇത്തരം ഗുണങ്ങൾ ഉള്ള നിവേദകന്മാർ തുടരെ തുടരെ പരമ്പരമുറിയാതെ നബി [സ ] വരെ എത്തുകയും ചെയ്യണം .[രിസാല 320]

ഇമാം ഇബ്ൻ ഹജർ ;
1-സനദിലെ എല്ലാ നിവേദക രും ആദിൽ ആയിരികണം ;
സത്യസന്ധനും ,മഹാ പാപങ്ങളിൽ നിന്നും വിട്ടുനിക്കുന്നവനും.വിമര്ശന വിധേയനകതവനുംആകുക.
2-സനദിലെ എല്ലാ നിവേദകരും ഓർമ്മ ശക്തി ഉള്ളവരും സനദ് കൃത്യമായി ഓർമ്മയുള്ളവരും ആകണം ;
ഓർമ്മ ശക്തി ഉള്ള വനയിരിക്കണം എന്നാൽ അയാൾ ഹദീസ്  ഓർമ്മയുടെ അടിസ്ഥാനത്തിൽ  മാത്രം ഉദ്ധരി കുന്നവനെങ്കിൽ മന പ്പാട മാക്കി വെച്ചിടുണ്ടാകണം എന്നര്ഥം . അല്ലെങ്കിൽ അയാൾ കിത്താബിൽ എഴുതിവെക്കുന്നവനായിരിക്കണം . എന്നിട്ട് അതിൽ നിന്നും ഉദ്ധരിക്ക ണം.
3-സനദ് മുത്തസ്സിൽ  ആകണം  ;
അഥവ ഹദീസ് ഉദ്ധരി കുന്ന മുഹദ്ധിസ്  മുതൽ നബി [സ ] വരെ ഇടക്ക്  കണ്ണി മുറിയാത്തതായിരിക്കണം . റാവികൾ സനദ് കൃത്യമായി ഓർമ്മയുള്ളവരായിരിക്കണം . കണ്ണി മുറിഞ്ഞാൽ അത് ഹദീസിന്റെ സിഹ്ഹതിനെ [ആധികാരികതയെ ] ബാധിക്കും .
4-ഹദീസ് മുഅല്ലൽ ആകരുത്  ;
ഒളിഞ്ഞിരിക്കുന്ന ന്യൂനതിയിൽ നിന്നും സനദ് , മത് ന്  എന്നിവ  മുക്തമായിരിക്കണം
5-ഹദീസ് ശാധു ആകരുത് ;
കൂടുതൽ പ്രാമാണികരായ നിവേദകർ  ഉദ്ധരിച്ചതിൽ നിന്നും വിരുദ്ധമായി  ഉള്ള ഹദീസ്  ആകരുത്  എന്നർത്ഥം.
[നുഖ്ബത്തുൽ   ഫിക്കർ  ]

അപ്പോൾ വിവേകമുള്ളവർക്കൊക്കെ മനസ്സിലാകും ഖുർആൻ പോലെയല്ല ഇന്ന് ലഭ്യമായ ഹദീസ് എന്ന് . രണ്ടും ഒരേ സ്ഥാനമുള്ളവയല്ല .

" ( നബിയേ, ) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന്‌ കൊണ്ട്‌ വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന്‌ അവര്‍ കൊണ്ട്‌ വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക്‌ പിന്തുണ നല്‍കുന്നതായാല്‍ പോലും.
[17/88]

എന്നാല്‍ അവര്‍ സത്യവാന്‍മാരാണെങ്കില്‍ ഇതു പോലുള്ള ഒരു വൃത്താന്തം അവര്‍ കൊണ്ടുവരട്ടെ. [52/34]

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌.[2/2]"

അല്ലാഹു സത്യം സത്യമായി മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .


ഷാഹിദ് മുവാറ്റുപുഴ

അബ്ദുൽസ്സലാം സുല്ലമി ; ആരോപണങ്ങളും മറുപടിയും

കേരള മുസ്ലിം ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായമായിരുന്നു അബ്ദുൽ സലാം സുല്ലമി എന്ന ഹദീസ് പണ്ഡിതൻ . അദ്ദേഹം ഇസ്ലാമിക നവോദ്ധാനത്തിന്  പുത്തൻ ഉണർവ്വ് നൽകിയ മഹാനാണ് . തൗഹീദിന്റെ സൂര്യപ്രകാശത്തിൽ നിന്നും കുഫ്‌റിന്റെയും , ബാലിശ വിശ്വാസങ്ങളുടെയും അന്ധകാരം നവോദ്ധാന പ്രസ്ഥാനത്തിൽ പോലും പടരാൻ തുടങ്ങിയപ്പോൾ ആലിമിന്റെ ദൗത്യം നിർവ്വഹിച്ച അതുല്യപണ്ഡിതൻ . ഭൗതീകതയുടെ രാസലാവണ്യത്തിൽ ഒളിച്ച നിലയിലായിരുന്നു അന്ന്  മിക്ക ഉലമാക്കളും . അവർ ദൗത്യ നിർവ്വഹണം നടത്തിയില്ല .എന്നാൽ ദുനിയാവിലെ ചില സ്ഥാനമാനങ്ങൾക്കു വേണ്ടിയോ ,സുഖ സൗകര്യങ്ങൾക്ക് വേണ്ടിയോ മൗനം പാലിക്കാതെ .നിക്ഷ്പക്ഷത പാലിക്കാതെ സത്യം സത്യമായി അദ്ദേഹം പ്രബോധനം നടത്തി .
 അല്ലാഹുവിന്റെ ഹബീബ് [സ പറഞ്ഞത് ;"ഇഹലോകത്തെ സ്നേഹിക്കുന്നവൻ തന്റെ പരലോകത്തെ നശിപ്പിച്ചു "[ മിശ്ക്കാത് ]
അബ്ദുൽസ്സലാം സുല്ലമി , തന്റെ ഇഹലോക സുഖ സൗകര്യങ്ങൾ വെടിഞ്ഞു ലാളിത്യത്തെ പുൽകിയ പണ്ഡിതനാണ് .അതുകൊണ്ട് തന്നെ അദ്ദേഹത്തിൽ ഈമാൻ നിറഞ്ഞു നിന്നു .
തിരുമേനി [സ ] പറഞ്ഞു; "ലാളിത്യം ഈമാനിൽ പെട്ടതാണ് "[ സുനന് അബൂദാവൂദ് ]
ഹദീസുകൾ പഠിക്കുക മാത്രമല്ല സ്വജീവിതത്തിൽ പകർത്തി മാതൃകയും കാട്ടിത്തന്നു .അദ്ദേഹം എല്ലാവരോടും സ്നേഹത്തിൽ വർത്തിച്ചു ,വിനയം കാട്ടി . എന്നാൽ ചില ചെന്നായ് ക്കൾ ജീവനോടെയും , മരിച്ചതിനു ശേഷവും അദ്ദേഹത്തിന്റെ  മാംസം ഭുജിക്കുന്നു . അദ്ദേഹത്തിനെതിരിൽ കള്ള ആരോപണങ്ങൾ ഉന്നയിക്കുന്നു .
തിരുമേനി [സ ] പറഞ്ഞു ;" നാലുകാര്യങ്ങൾ ഒരാളിൽ ഉണ്ടോ അവൻ തനി കപടനായിരിക്കും ....വിശ്വസിച്ചാൽ വഞ്ചിക്കുക,സംസാരിച്ചാൽ കളവു പറയുക , വാഗ്‌ദാനം നൽകിയാൽ പാലിക്കാതിരിക്കുക , തമ്മിൽ പിങ്ങിയാൽ പുലഭ്യം പറയുക  എന്നിവയാണവ "
[ മുതഫക്കുൻഅലൈഹി]
അദ്ദേഹം തുടക്കം മുതലേ ഏതൊരു ആദർശമാണോ പ്രബോധനം ചെയ്തത്  അന്ത്യംവരെ അത് തുടർന്നു .ഹൃദയത്തിൽ കാപട്യം മൂടിയ ചിലർ അദ്ദേഹത്തെ സ്വാധീനിക്കാൻ ശ്രമിച്ചു .അദ്ദേഹം തങ്ങളുടെ പാളയത്തിൽ സഹകരിക്കില്ല എന്ന് മനസ്സിലാക്കിയ ആ ചെന്നായ് ക്കൾ  ആ നിമിഷം മുതൽ അദ്ദേഹത്തെ ആക്ഷേപിക്കാനും , ചീത്തപറയാനും , കള്ളആരോപണങ്ങൾ ഉന്നയിക്കാനും തുടങ്ങി .അതിൽ പെട്ട ഒരു ആരോപണം .;
ഒന്ന്  , ഇമാം ബുഖാരി സ്വാഹിഹ് ആക്കിയ അറുപത് ഹദീസുകൾ  ദഈഫാക്കി എന്നുള്ളതാണ് ;
അബ്ദുൽസ്സലാം സുല്ലമി എഴുതുന്നു ; ഈ പരിഭാഷയിൽ ചില ഹദീസുകൾക്ക് വിമർശനം നൽകിയിട്ടുണ്ട് , ന്യുനതകൾ വിവരിച്ചിട്ടുണ്ട് .ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമല്ല . പ്രത്യുത പൂർവികരും ആധുനികരുമായ ചില പണ്ഡിതന്മാരുടെ വീക്ഷണം വിജ്ഞാനത്തിന്റെ വർദ്ധനവ് ആഗ്രഹിക്കുന്നവർക്ക് വേണ്ടി എടുത്ത് കാണിച്ചതാണ് "[ബുഖാരി പരിഭാഷ വാള്യം 3   പേജ്  4 ആമുഖം ]
അദ്ദേഹം സ്വന്തം അതൊന്നും ദഈഫാക്കിയിട്ടില്ല എന്ന് പ്രസ്‌തുത ഗ്രൻഥത്തിൽ തന്നെ പറയുന്നു . ചില കുല്സിത ബുദ്ധികൾ പകപോക്കൻ വേണ്ടി അദ്ദേഹം ബുഖാരിയിലെ 60 ഹദീസുകൾ ദഈഫാക്കി എന്ന് പ്രചരിപ്പിച്ചു . അദ്ദേഹത്തോട് ചോദ്യം വന്നപ്പോൾ പ്രസ്‌തുത ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്  അത് അദ്ദേഹം ദഈഫാക്കിയതല്ല മറിച്ചു പൂർവ്വിക മുഹദ്ദിസീങ്ങൾ ദഈഫാക്കിയതാണ്  എന്നാണ് . എന്നാൽ മറ്റൊരു ചോദ്യത്തിന് മറുപടി പറയുമ്പോൾ "താൻ 60 ഹദീസ് ദഈഫാക്കിയെങ്കിൽ തന്നെ മുജാഹിദ് പ്രസ്ഥാനം പഠിപ്പിച്ച എന്ത് സുന്നത്താണ് നഷ്ടപ്പെട്ടത് എന്ന് "പറഞ്ഞ വാക്കുകൾ ജനങ്ങൾക്കിടയിൽ തെറ്റായ രൂപത്തിൽ ഈ കുബുദ്ധികൾ പ്രചരിപ്പിച്ചു . അതൊരു ഉപമാലങ്കാരത്തിൽ പറഞ്ഞ കാര്യമായിരുന്നു . അദ്ദേഹം ഉദ്ദേശിച്ചത്  അദ്ദേഹം 60 ഹദീസ് ദഈഫാക്കിയിട്ടില്ല എന്നും , എന്നാൽ ഹദീസ് സ്വീകരണത്തിന്റെ മറ പറ്റി അനാചാരങ്ങൾ പ്രചരിപ്പിക്കുന്നത് ശത്രു പക്ഷത്തുള്ളവരാണെന്നുമാണ് . അദ്ദേഹത്തിന്റെ വാചിക ശൈലിയിലെ പോരായ്‌മ മുതലെടുക്കുകയായിരുന്നു ശത്രുക്കൾ .
പൂർവികരായ മുഹദ്ദിസുകൾ , ബുഖാരി സ്വഹീഹ് ആക്കിയ ചില ഹദീസുകളെ ഹദീസ് നിദാനശാസ്ത്ര പ്രകാരം വിമർശിച്ചിട്ടുണ്ട് . അത് ദീനിൽ അനുവദനീയവുമാണ് . ചില ഉദാഹരണങ്ങൾ താഴെ ;

1-ജഅഫർ ഇബ്ൻ അംറൂ [റ ] നിന്നും നിവേദനം; എന്റെ പിതാവ് പറഞ്ഞു  "നബി [സ ] വുളു ചെയ്യുമ്പോൾ തലപ്പവിന്മേലും , സോക്സിൻ മേലും തടവി " [ബുഖാരി 205 ]
 وقال الخطابي : فرض الله مسح الرأس ، والحديث في مسح العمامة محتمل للتأويل ، فلا يترك المتيقن للمحتمل
ഇമാം ഖത്താബി പറഞ്ഞു : "അല്ലാഹു ഖുർആനിൽ തല തടവൽ നിർബന്ധമാക്കി , തപ്പാവിന്മേൽ തടവി എന്നത് വ്യഖ്യാനതിനു സാധ്യതയുള്ളതാണ് . അതിലാൽ സാധ്യതയുള്ളതിനു പകരമായി ഉറപ്പുള്ളതിനെ ഉപേക്ഷിക്കുകയില്ല "[ ഫത് ഹുൽ ബാരി 1-569

2- അബൂ ഹുറൈറാ [റ ] വിൽ നിന്നും നിവേദനം : നബി [സ ] അരുളി " സവാരി ചെയ്യുന്ന മൃഗത്തെ ഒരാൾ പണയം വാങ്ങിയാൽ അതിനു തീറ്റാകും മറ്റും ചിലവു ചെയ്യേണ്ടത് കൊണ്ട് അതിന്മേൽ സവാരി ചെയ്യാം . അപ്രകാരം പാൽ കറന്നു കുടിക്കാം "[ബുഖാരി 2511 ]
قال ابن عبد البر : هذا الحديث عند جمهور الفقهاء يرده أصول مجمع عليها وآثار ثابتة لا يختلف في صحتها
ഇമാം ഇബ്ൻ അബ്ദിൽ ബർറ്  [റ ഹ് ] പറയുന്നു : ഉസൂലുകൾക്കും  ഭിന്നതയില്ലാത്ത മറ്റു സ്വഹീഹായ ഹദീസുകൾക്കും എതിരായതിനാൽ  ഭൂരിപക്ഷം ഇതിനെ തള്ളി കളയുന്നു "
[ഫത് ഹുൽ ബാരി 6-634]
 3- അബൂ ദർ റ്  [റ ] വിൽ നിന്നും നിവേദനം :ഞാൻ ചോദിച്ചു "നബിയെ ആദ്യമായി ഭൂമിയിൽ സ്ഥാപിതമായ പള്ളിയെതാണ് ? നബി [സ ] അരുളി :മസ്ജിദുൽ ഹറാം .പിന്നീട് ഏതു പള്ളിയാണെന്നു ചോദിച്ചു . നബി [സ ] അരുളി ; ബൈത്തുൽ മുഖദ്ദിസ് . എത്ര കാലം ഇടവിട്ടാണ്  ഇവ രണ്ടും സ്ഥാപിതമായത് ? നബി [സ ] അരുളി ; നാൽപതു കൊല്ലം ഇടവിട്ട് ."[ബുഖാരി 3366 ]
 قال ابن الجوزي : فيه إشكال ، لأن إبراهيم بنى الكعبة وسليمان بنى بيت المقدس وبينهما أكثر من ألف سنة انتهى ، ومستنده في أن سليمان عليه السلام هو الذي بنى المسجد الأقصى
ഇമാം ഇബ്ൻ ജവ്സി [ റഹ് ]പറഞ്ഞു : ഈ ഹദീസിൽ സംശയമുണ്ട് . ഇബ്രാഹിം നബിയാണ് കഅബാ നിർമ്മിച്ചത് .സുലൈമാൻ നബി ബൈത്തുൽ മുഖദ്ദിസും . അവർ രണ്ടു പേർക്കുമിടയിൽ ആയിരത്തിലധികം വർഷങ്ങളുടെ അന്തരമുണ്ട് ." [ഫത് ഹുൽ ബാരി 8-199]
4  - മുദാർ ഗോത്രത്തെ നശിപ്പിക്കാൻ നബി  ഖുനൂത്ത് നടത്തിയ ഹദീസ് ..നബി [സ ] ഉച്ചത്തിൽ അവർക്കെതിരെ ശാപ പ്രാർത്ഥന നടത്തി  അപ്പോൾ  "നബിയേ, ) കാര്യത്തിന്‍റെ തീരുമാനത്തില്‍ നിനക്ക്‌ യാതൊരു അവകാശവുമില്ല. അവന്‍ ( അല്ലാഹു ) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു." എന്ന ആയത് അവതരിച്ചു .[ബുഖാരി 4560 ] ഈ ഹദീസ്  സാക്ഷാൽ ഇബ്ൻ ഹജർ തന്നെ ദുർബലമെന്നു പറയുന്നു .
ثم ظهر لي علة الخبر وأن فيه إدراجا ، وأن قوله " حتى أنزل الله " منقطع من رواية الزهريعمن بلغه
"ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പിഴവുണ്ട് .ഇത് നിവേദ കരുടെ  കടത്തികൂട്ടലാണ് "
"[ഫത് ഹുൽ ബാരി 10-114]
 5 - ഇബ്ൻ ഉമർ [റ ] വില നിന്നും നിവേദനം : നബിയുടെ കാലത്ത്  അബുബക്കർ [റ ] വിനായിരുന്നു കൂടുതൽ ശ്രേഷ് ട്ടത കണക്കായിരുന്നത് പിന്നെ ഉമർ [റ ] പിന്നെ ഉസ്‌മാൻ[റ ]  പിന്നെ സഹാബികളിൽ നിന്നും ആരെയും ഞങൾ വേർതിരിക്കാറില്ല  " [ബുഖാരി 3697 ]
ودل هذا الإجماع على أن حديث ابن عمر غلط وإن كان السند إليه صحيحا
ഇമാം ഇബ്ൻ അബ്ദിൽ ബർറ് [ റഹ് ]പറയുന്നു ;"ഈ ഹദീസിന്റെ സനദ് സ്വഹീഹാണെങ്കിലും  ഈ ഹദീസിൽ  പിഴവുണ്ടെന്നതിൽ ഇജ്മാഉണ്ട്  "[ഫത് ഹുൽ ബാരി 8-577]
    ഈ പ്രസ്താവനയിൽ നിന്നും ഒരു കാര്യം വ്യക്തമാണ് , ഹദീസ് പ്രമാണമാകണമെങ്കിൽ സനദ് മാത്രം സ്വഹീഹ് ആയാൽ പോരാ എന്ന് .
ഇമാം ബുഖാരിയുടെ കാലക്കാരും പിൽകാലക്കാരും ആ ഗ്രന്ഥത്തിലെ പല നിവേദനങ്ങളും  ഉസൂൽ പ്രകാരം ദുർബലപെടുത്തിയിട്ടുണ്ട്  കാരണം അത് നിഷിദ്ധമായ ഒന്നല്ലയിരുന്നു എന്നവർക്കറിയാമായിരുന്നു. എന്നാൽ ഇന്ന് ചിലർ സ്ഥാപിത താൽപര്യങ്ങൾക്ക്‌ വേണ്ടി ഉസൂൽ പ്രകാരം ഒരു ഹദീസ്  ദുർബലപെടുത്തിയാൽ അത് നിഷിദ്ധമാണെന്നും  പറഞ്ഞു  അത്തരക്കാരെ കാഫിറാക്കുന്നു . ഈ പ്രവർത്തി സത്യാ വിരുദ്ധവും അത്യന്തം വേദനാജനകവുമാണ്.
ഷെയ്ഖ് അൽ അൽബാനി തന്നെ പറയുന്നു : "എന്റെ പഠനത്തിൽ  ബുഖാരിയും മുസ് ലിമും ഞാൻ  പരിശോധിച്ചപ്പോൾ   അതിലെ ചില ഹദീസുകൾ   ദുര്ബലങ്ങളാ ണ് എന്ന് എനിക്ക് ബോധ്യപെട്ടു . എന്റെ പ്രവര്തിയെ ആരെങ്കിലും വിമര്ശിക്കുകയാണെങ്കിൽ   അവര്ക്ക് ഫത്തഹുൽ ബാരി പരിശോധികാം. അവിടെ അതിന്റെ കർത്താവ്‌ ഇബ്ന് ഹജർ [ [റ ഹ് ] തന്നെ ധാരാളം ഹദീസുകളെ വിമര്ശിചിട്ടുണ്ട് ."
 [ഫതവ അൽബാനി  565]
 സലഫികൾ അങ്കീകരിക്കുന്ന പണ്ഡിതനാണ് അൽബാനി [റഹ് ] അദ്ദേഹം പോലും ഇമാം ബുഖാരി സ്വഹീഹ് ആക്കിയ ഹദീസുകളെ ദഈഫാക്കുന്നു . അദ്ദേഹത്തെ ഈ ചെന്നായ് ക്കൽ ഹദീസ് നിഷേധി എന്ന് വിളിക്കുമോ ?

രണ്ട് ; ബുദ്ധിക്ക് നിരക്കാത്ത ഹദീസുകൾ തള്ളിക്കളയണം എന്ന്  അദ്ദേഹത്തിന് മാത്രമായി ഒരു വാദമുണ്ട് എന്ന് ;

    ഇമാം ഇബ്ൻ ജൗസി [റഹ് ] പറയുന്നു; ഒരു വക്താവ് പറഞ്ഞത് എത്ര നന്നായിട്ടുണ്ട് , ബുദ്ധിക്ക് എതിരായതോ ,മൗലികതത്വങ്ങൾക്ക് എതിരായതോ ,ഖുർആനിനും സുന്നത്തിനും വിരുദ്ധമായതോ ആയ എല്ലാ ഹദീസുകളും വ്യജമാണെന്നു അറിഞ്ഞു കൊള്ളുക "
ഇമാം റാസി [റഹ്]പറയുന്നു ; അയർഥമെന്നുതോന്നിക്കുകയും , വ്യഖ്യാനം സ്വീകരിക്കരിക്കാതിരിക്കുകയും ചെയ്യുന്ന വാർത്തകൾ കളവായിരിക്കും അല്ലെങ്കിൽ തെറ്റിദ്ധാരണ നീക്കം ചെയ്യുന്ന ഭാഗം ആ ഹദീസിൽ നിന്നും നഷ്ട്ടപ്പെട്ടിട്ടുണ്ടാകും '
[ സുന്നത്തും  ഇസ്ലാമിക ശരീഅത്തിൽ അതിന്റെ സ്ഥാനവും  പേജ് 102 - മുഹമ്മദ് അമാനി ]
അത് അബ്ദുൽ സലാം സുല്ലമി നിർമിച്ച നിദാനശാസ്ത്രമല്ല . ഉസൂലിന്റെ ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടുകിടക്കുന്ന നിയമങ്ങളാണ് . എന്നാൽ തന്റെ ബുദ്ധിക്ക് ചേരുന്നില്ല എന്ന് പറഞ്ഞു അദ്ദേഹം ഒരു ഹദീസുപോലും ദഈഫാക്കിയിട്ടില്ല . അത് വെറും കള്ള ആരോപണമാണ് . കാരണം അദ്ദേഹത്തിനറിയാം അത് കേവല ബുദ്ധിയല്ല മറിച്ച് ബുദ്ധിക്ക് അസംഭവ്യം എന്ന് തോന്നുന്ന കാര്യങ്ങളാണ് എന്ന് .
ഉദാഹരണം ; നൂഹ് നബിയുടെ കപ്പൽ കഅബാക്ക് മുകളിൽ ത്വവാഫ് ചെയ്‌തു എന്നതുപോലത്തെ ഹദീസ് .
 മൂന്ന് , ഖബർ ആഹാദായ ഹദീസുകൾ സ്വീകാര്യമല്ല എന്ന് പറഞ്ഞു എന്ന വാദം ;
ഗുരുതരമായ ആരോപണമാണിത് . അദ്ദേഹം ഖബർ ആഹാദ് സ്വീകാര്യമല്ല എന്ന് പറഞ്ഞിട്ടില്ല. ഖബർആഹാദ് നിരാകരിച്ച ഹദീസ് നിഷേധികൾക്ക് മറുപടി നൽകുകയാണ് ചെയ്തത് . ഖുറാനില്നിന്നും തെളിവുദ്ധരിച്ചു അദ്ദേഹം അതിനെ സ്ഥിരീകരിച്ചു . എന്നിട്ടും അദ്ദേഹത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നു .
അബ്ദുൽ സലാം സുല്ലമി [റഹ് ] പറയുന്നു :സാധ്യതയെ പരിഗണിക്കുന്നത് ഇസ്ലാം വിരോധിക്കുന്നില്ല . കാരണത്തെ ഇസ്ലാം പ്രയാഗിക മതമാണ് സാധ്യതയെ തെളിവാക്കാൻ പാടില്ല എന്ന് പറഞ്ഞാൽ മനുഷ്യ ജീവിതം പൂർണമായും പരാജയപ്പെടും.......ചുരുക്കത്തിൽ ഏക സാക്ഷിയുടെയും രണ്ടു സാക്ഷിയുടെയും ഹദീഥുകൾ നാം സ്വീകരിക്കുമ്പോൾ ഖുർആൻ നിരോധിക്കുന്ന ഊഹത്തിന്റെ പ്രശ്നം തന്നെ ഉത്ഭവിക്കുന്നില്ല . നബി [സ ] 23 റക്അത് തറാവീഹ് നമസ്ക്കരിച്ച ഹദീഥ് ആയിഷ [റ ] നിവേദനം ചെയ്തിരിക്കാം നമുക്ക് ലഭിക്കാത്തതാകും എന്ന് ഒരാൾ ഊഹിച്ചു തറാവീഹ് 23 നമസ്‌കരിച്ചാൽ ഖുർആൻ വിരോധിച്ച ഊഹത്തിൽപ്പെടുന്നു ....... .
"ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന്‌ അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത്‌ വരെ അവരെ സമീപിക്കുവാന്‍ പാടില്ല." [ 2/ 222 ]ഇവിടെ ഒരു സ്ത്രീയുടെ വാക്കിൽ വിശ്വാസമർപ്പിക്കാനാണ് മാത്രമാണ് ഇസ്ലാം നിർദേശിക്കുന്നത്".[ ഹദീഥ് നിഷേധികൾക്ക് മറുപടി  63 -64 ]
അദ്ദേഹം അഹാദിനെ നിഷേധിച്ചവർക്ക് പ്രമാണബദ്ധമായി മറുപടിപറഞ്ഞ മഹാനാണ് . അല്പം ബുദ്ധിയുള്ളവർക്ക് കാര്യം ബോധ്യമാകും . ഒന്ന് മാത്രം ചിന്തിച്ചാൽ മതി അദ്ദേഹത്തിന്റെ അനേകം പുസ്തകങ്ങളിൽ അദ്ദേഹം 100 കണക്കിന് ആഹാദ്ഹ ആയ
ഹദീഥുകൾ ഉദ്ധരിച്ചിട്ടുണ്ട് ,തൗഹീദ് ഒരു സമഗ്ര പഠനം എന്ന ഗ്രന്ഥത്തിൽ ആഹാദ് ആയ ഹദീസുകൾ കൊണ്ട് അഖീദ പഠിപ്പിക്കുന്നുണ്ട്.
ഇസ്ലാമിലെ അനുഷ്ട്ടാന മുറകൾ എന്ന ബുക്കിൽ നൂറിലധികം ഹദീഥ് തെളിവിനു പിടിക്കുന്നുണ്ട് അവയിൽ 95 % വും ഖബ്ർ ആഹാദായ ഹദീഥുകളാണ് . അതുപോലെതന്നെയാണ് എല്ലാ പുസ്തകങ്ങളുടെയും കാര്യം. പക്ഷപാതികൾക്കും അസൂയക്കാർക്കും മാത്രമേ അദ്ദേഹത്തെ ആക്ഷേപിക്കാൻ തോന്നു .  

Categories of Hadiths



khabar ahaad further divided into two
1- maqbool [ acceptable ]
                                                              2-mardood [unacceptable]
mardood

A Abdulsalam sullami




1950 ൽ , നവോഥാന നായകനായ എ അലവി മൗലവിയുടെയും ഫാത്തിമയുടെയും മകനായി എടവണ്ണയിൽ ജനനം . വിജ്ഞാനത്തിൽ തല്പരൻ , സുല്ലമുസ്സലാം അറബിക് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി സർക്കാർ സ്കൂളിൽ അദ്ധ്യാപകനായി എട്ടു വര്ഷം . തുടർന്ന്  നവോഥാന പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടാൻ ജോലി രാജിവെച്ചു ജാമിയ നദ്‌വിയ്യയിൽ  അധ്യാപനം തുടർന്നു . ഹദീസ് പഠനത്തിൽ താൽപര്യം മൂലം അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പർവ്വത സമ്മാനമായ ഹദീസ് വിജ്ഞനീയങ്ങളിൽ അദ്ദേഹം അതിവേഗം കഴറി . പണ്ഡിതലോകത്തിൽ അസൂയയാവഹമായ നേട്ടങ്ങൾ കൈവരിച്ചത്  പലരെയും അസൂയാലുക്കളാക്കി .
അദ്ദേഹം കൈ വെക്കാത്ത മേഖലകളില്ല . ഖുർആൻ , തഫ്‌സീർ , ഹദീസ് , ഹദീസ് നിരൂപണം , ഹദീസ് നിദാന ശാസ്ത്രം , ഫിക്കാഹ്‌ , അഖീദ , താരതമ്യ പഠനം തുടങ്ങി പല മേഖലയിലും അദ്ദേത്തിന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് . അന്ധമായ അനുകരണത്തെ അദ്ദേഹം വെറുത്തു . ഹദീസ് വിജ്ഞാനത്തിന്റെ വാതായനങ്ങൾ അദ്ദേഹം ഏവർക്കും വേണ്ടി തുറന്നു കൊടുത്തു . ധാരാളക്കണക്കിന്  ഖണ്ഡന കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട് . സംവാദ വേദികളിലും നിറസാന്നിധ്യം . വ്യക്തി ജീവിതം കൊണ്ടും , സൽസ്വഭാവംകൊണ്ടും മറ്റുള്ളവർക്ക് മാതൃകയാണ് ആ മഹാ പണ്ഡിതൻ .
സമൂഹത്തിൽ വേരുറച്ച സകല അന്ധവിശ്വാസങ്ങൾക്കെതിരിലും , അനാചാരങ്ങൾക്കെതിരിലും അദ്ദേഹത്തിന്റെ നാവും , തൂലികയും ഒരേ പോലെ ശബ്‌ദിച്ചു . ധാരാളക്കണക്കിന് യുവാക്കൾക്ക് അതൊരു മാർഗ്ഗദീപമായി മാറി . അദ്ദേഹം വെട്ടിത്തെളിച്ച ആ പാതയിൽ അതി ശക്തരായ യുവഹൃദയങ്ങൾ സകല മാർഗ്ഗ തടസ്സങ്ങളും നീക്കി ഈമാനോടെ മുന്നേറുന്നു . മുസ്ലിം സമുദായത്തിൽ നിന്നും അനാചാരങ്ങളെയും , അന്ധവിശ്വാസങ്ങളെയും നിർമ്മാർജനം ചെയ്യുന്നതിൽ അദ്ദേഹത്തിന്  വളരെ വലിയ പങ്കുണ്ട് .
കൂടോത്രം , കണ്ണേറ് , ജിന്ന് ബാധ , നാവേറ് , ഒടിയൻ , മൗലൂദുകൾ , ഖബർ പൂജകൾ തുടങ്ങിയ സകല ഖുറാഫാത്തുകൾക്കെതിരിലും അദ്ദേഹം അതി ശക്തമായി പോരാടി . അല്ലാഹുവിന്റെ റസൂൽ [സ ] ക്ക് കൂടോത്രം ബാധിച്ചു എന്ന ഹദീസുകളെ നിദാനശാസ്‌ത്രപരമായി അദ്ദേഹം നേരിട്ടു , അതിന്റെ ദുർബലതകൾ സമൂഹത്തിന് ബോധ്യപ്പെടുത്തി . ബുഖാരി , മുസ്ലിം പോലുള്ള ഹദീസ് ഗ്രന്ഥങ്ങൾ വിമർശനാതീതമല്ല എന്നും അദ്ദേഹം തെളിയിച്ചു . സ്വാഭാവികമായും ഇത്തരം നിലപാടുകൾ അദ്ദേഹത്തെ മറ്റു പണ്ഡിതന്മാരുടെ വിമർശനത്തിന് വിധേയനാക്കി . പക്ഷെ അദ്ദേഹം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അവരെ ഖണ്ഡിക്കുകയും ചെയ്‌തു .
 
രചനകൾ ;

1-തൗഹീദ് ഒരു സമഗ്ര വിശകലനം
2-ഹദീസ് നിഷേധികൾക്ക് ഒരു മറുപടി
3-നൂറുൽ ഖുർആൻ [ തഫ്‌സീർ ]
4-ബുഖാരി പരിഭാഷ വ്യഖ്യാനം
5-റിയാദുസ്വാലിഹീൻ പരിഭാഷ
6-നൂറുൽ യകീൻ പരിഭാഷ
7-സ്ത്രീപള്ളിപ്രവേശം നബി ചര്യയിൽ
8-ജിന്ന് പിശാച് സിഹ്‌ർ
9-സംഗീതം നിഷിദ്ധമല്ല
10-മുസ്ലിംകളിലെ അനാചാരങ്ങൾ
11-ഇസ്‌ലാമിലെ അനുഷ്ട്ടാന മുറകൾ
12-സുന്നത് ജമാഅത് ഖുർആനിലോ
13-തൗഹീദും നവ യാഥാസ്ഥികരുടെ വ്യതിയാനവും
14-ആദർശ വൈകല്യങ്ങൾ സുന്നി ജമാഅത് സാഹിത്യങ്ങളിൽ
15-ചന്ദ്രമാസ നിർണ്ണയവും കണക്കും കാഴ്ചയും
16-മുജാഹിദ് പ്രസ്ഥാനവും വിമർശകരും
17-ഇളവുകൾ ഇസ്ലാമിക വിധികളിൽ
18-സുന്നത് ജമാത്തും ഹദീസ് ദുർവ്യാഖ്യാനവും
19-മദ്ഹബുകളുടെ സാധുത ഹദീസിന്റെ വെളിച്ചത്തിൽ
20-സുന്നത്തും ബിദ്അത്തും ഒരു സമ്പൂർണ്ണ മുഖവുര
21-ശാഫിഈ മദ്ഹബ് ഒരു സമഗ്ര പഠനം 
22- ഇസ്ലാം മൗലിക പാഠങ്ങൾ 
23-സംഗീതവും സംഗീതോപകരണങ്ങളും 
24-അബു ഹുറൈറ വർഷണങ്ങൾക് മറുപടി 
25- സക്കാത്തും ആധുനിക പ്രശ്നങ്ങളും 
26- മയ്യിത് പരിപാലനം 


                            അദ്ദേഹത്തിന്റെ അറിവിന്റെ മുന്നിൽ ചകിതരായ പലരും അദ്ദേഹത്തെ വിമർശിച്ചു സ്വായം വലിയ പാണ്ഡിത്യം സ്ഥാപിക്കാൻ ശ്രമിച്ചു . ആക്ഷെപങ്ങളുടേയും ,കള്ളആരോപണങ്ങളുടെയും  നടുവിൽ ഒരടിപോലും പാതറാതെ ആദർശത്തിൽ കടുകുമണിപോലും സന്ധിവെക്കാതെ ആ മഹാൻ മുന്നോട്ട് നീങ്ങി .
അദ്ദേഹത്തിന്റെ വാക്കുകൾ ; " ഞാൻ ആദർശ രംഗത്തുനിന്ന് ഒളിച്ചോടുന്നില്ല എങ്കിലും എനിക്ക് സാധിക്കുന്ന വിധത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദർശം സംരക്ഷിക്കാം സാധ്യമാകുന്ന ഏതു വഴിയും തേടിപ്പിടിക്കും . ആരോപണങ്ങൾക്കോ ആക്ഷേപങ്ങൾക്കോ എന്നെ തളർത്താനാകില്ല രോഗത്തിനും മരണത്തിനുമാല്ലാതെ "
ഹദീസ് വിജ്ഞാനങ്ങളിലെ സമഗ്ര സംഭാവനകളെ മുൻ നിർത്തി 2016 ൽ വക്കം മൗലവി പുരസ്‌ക്കാരത്തിന് അദ്ദേഹം അർഹ്ഹനായി .ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് 2018 ജനുവരി 31 ന് ആ മഹാ പ്രതിഭ ഇഹലോകവാസം വെടിഞ്ഞു .അദ്ദേഹത്തിന് അല്ലാഹു സ്വർഗ്ഗം നൽകട്ടെ .

ഷാഹിദ് മുവ്വാറ്റുപുഴ .

Black magic realy works ?

                                                                           WITCHCRAFT

Sihr [witchcraft] may involve things that the magician does when tying knots on which he blows, as is referred to in the Qur’aan (interpretation of the meaning):
“And from the evil of those who practise witchcraft when they blow in the knots”[al-Falaq 113:4] 
And it may involve other things which they manage to do through the shayaateen (devils), so they do things that may affect a man's reason or make him sick; they may cause division between a man and his wife, resulting in her looking ugly to him, or by making her hate her husband or be put off by him.[ majmoo fatawa ibnbaaz]
Ibn qudamah; The sixth kind[sihr]: if he killed him by means of a kind of sihr that usually kills, then he has to be executed, because he has killed by means of something that usually kills, like killing by use of a knife     [ mugni 9/330]

There are many types of witchcraft, including illusions and deceiving the eyes. But not all sihr is as such. Some scholars listed different kinds of witchcraft, and counted eight kinds, the most well known of which are: 
1.     Knots and incantations  
i.e., reciting words and ism al a’lam [complicated activity or language usually intended to obscure and confuse]by means of which the witch is able to use the devils to do what he wants of harming the person being bewitched.
2.     Sleight of hand 
They become skilled in this by means of practice and training to do things quickly, and bring out something hidden.  
3.     Bewitching the eyes 
This is very common among the liars; the magician does not really put a sword in his body, rather he bewitches the eyes of the audience, and puts the sword by his side, but the bewitched people think that he puts it through his middle
4.     Using chemicals
This is done well by those who know how substances react with one another, thus producing a substance that is not affected by some other substances, such as the Sufi Rifa’iyyah who make people think that they are not affected by fire, when in fact they coat themselves with some fireproof substances. Shaykh al-Islam Ibn Taymiyah (may Allah have mercy on him) challenged them to wash with hot water before entering the fire and they refused because this would have exposed their deceit

[fatwa no; 12578 - sheik salih munajid]


Above mentioned fatawas states that.  ‘witches using devils or jinns in black magic through pleasing them and worshiping them to kill a person,separate two persons or make a healthy person into sick etc…..these statements are faulty and away from the truth.if a person can use a jinn or devil by pleasing them how could be prophet[sw] says such a word like;

“Whoever goes to a soothsayer and believes what he says has disbelieved in that which was revealed to Muhammad.” [hakim]

“He does not belong to us who observes bird omens or has that done for him, or who seeks divination or who has that done for him, or who practices witchcraft or has that done for him. Whoever goes to a soothsayer and believes what he says has disbelieved in that which was revealed to Muhammad (peace and blessings of Allah be upon him).” [al-Bazzaar].

 “The one who disobeys his parents will not enter Paradise, nor one who has faith in magic, nor the drunkard on wine, nor one who denies providence.”
[ahmmed]

“Verily, spells, amulets, and charms are acts of idolatry”[abu dawood].

“Whoever ties a knot and blows on it has performed magic, and whoever performs magic has committed idolatry. Whoever hangs something as a charm will be entrusted to it.” [ nasai]

Observation

According to prophet [sw] ; anyone who goes to the magician or soothsayer
Or jyolsyan or talisman and believe what they said he is kaafir[ deny the truth].and one who practise sihr[ witchcraft] he became mushrik [ commited shirk].

If a witch can use a jinn to do what he want and tell his customers about lost things, kill someone for his customer, or make a man sick for his customer then how could be these actions are kufer ?
Ibn Hazam said in his book al-Fasl: “Rejecting something for which there is sound proof that there can be no faith without believing in it is kufr,
            That means prophet [sw]termed those actions are kufer because
 ‘witch is able to use the devils to do what he wants of harming the person being bewitched’ is a baseless argument.no one can use devils or jinn by worshipping them, if anyone worship or seek help,  Its shirk[ making partnership with allah]

What is shirk

“ Such as those who make du’aa’ or pray to someone other than Allaah, or seek his help or seek refuge with him with regard to matters over which no one has control except Allaah, whether the person called upon is a Prophet, a wali (“saint”), an angel or a jinn, or some other created being. This is a kind of major shirk which puts one beyond the pale of Islam. [fatawa ; 34817-sheik salih munajjid]

Those who seek help from jinn could not get any help from them. Because the has no ability over human to give them help or harm. Therefore those isthigaza  termed as shirk.

 

‘And there were men from mankind who sought refuge in men from the jinn, so they [only] increased them in burden.’[ jinn 6]

“If you invoke them, they do not hear your supplication; and if they heard, they would not respond to you. And on the Day of Resurrection they will deny your association.” [fathir 14]

            So, the claims of witches, soothsayers, furtune tellers are lie. There is no effect on witchcraft, ther is no jinn possession.


            Bewitchment of prophet muhammed [sw]

Most of the Hadith book contain the bewitchment story about prophet muhammed [sw],that he was bewitched by a Jew named Labeed ibn a’asam.The hypocrates of madina decided to approach a witch to bewitch prophet and they found a Jew magician of banu zuraik tribe or allie of banu zuraiq tribe or munafiq of banu zuraik tribe [all from those hadiths, narrators differ from each other]and give him the contract for three dinars. He accepted the offer and bewitched prophet muhammed [sw].

STORYLINE

Black magic
Prophet muhammed[sw] had a jewish servant boy . The jews approached him and kept after him until he gave them some fallen hair from prophet.as well as a few teeth from his comb.the jews used these to cast spell of black magic on him. Labeed make eleven knots along with prophet hair and outer skin
Of the pollen of the date-palm then he put spell of black magic on it. And
Hide in a well of banu zuraiq named bi’er dharvan. With the effect of spell prophet fell ill for six months. During which the hair of his head fell off, he began to imagine that he was doing a thing which he was not actualy doing.  He thought that he had intercourse with his wives when he had not done so.[ bukhari, muslim, ahmed, nasai,azbab nuzul wahidi]

Most of scholars among ahlsunnah agree the soundness of that hadees.they believe that shaithan can harm prophet .the whole story contrary to quran chapter 17 verses 47-48.
“We are fully aware of the reason for which they listen, when they listen to you, and when they are in secret consultation: when the transgressors say, “You are following none but a bewitched man.” See how they have made (silly) statements about you; so they have gone astray and cannot find a way”

It mentioned in ahkamul quran by imam abubakker a raazi al hanafi.he deny the wholestory beacause its contradict to principles of quran and  detracted from the status of prophethood.he stated : ‘“the ignorant of the Hashawis(anthropomorphists, those who believe that God is a form or body bound by space) narrated this hadith without knowing it was fabricated”
[Ahkaam ul-Qur’aan; v.1 p.52, 60]

THOSE WHO DENY THE EFFECT OF BLACK MAGIC FROM AHL SUNNAH
·         Imam abuhaneefa [d 150]
·         Imam abu jafar ustherbaadi [d 370]
·         Imam ibn hazm andaloosi [d 456]
·         Imam abubaker al jassas [d 370]

 THOSE WHO DENY THE STORY
·         Imam shihab zuhri [d 124]
·         Imam abu mansoor mathureethi [d 333]
·         Imam abu baker jassas al hanafi [d 370]
·         Qadi iyad [d 544]






The story narrates via two persons;

Hisham ibn urwa, sulaiman ibn mihran. Those narrators are welknown mudallisin.

                        JARH & ta’deel

1-  HISHAM IBN URWWA [D 147]
Adh-Dhahabi (may Allah have mercy on him) said: 
Hishaam ibn ‘Urwah was one of the prominent and authoritative scholars, but when he grew old his memory failed, although he did not get confused, and there is nothing valid in the view of Abu’l-Hasan ibn al-Qattaan, which suggests that he and Suhayl ibn Abi Saalih became confused and changed. Yes, the man changed a little and his memory was not as sound as it had been in his youth. He forgot some of the things he had memorized and he made some mistakes…Ibn al-Qattaan suggested and what  ‘Abd ar-Rahmaan ibn Kharaash said:  Maalik did not approve of him because he got angry with him for going and narrating hadeeth in Iraq. End quote. 
[Mizaan al-I‘tidaal, 4/301-302 ]


2-  SULAIMAN IBN MIHRAN A’AMASH [D 148]

      Imam Al-Dhahabi says;
He does Tadlees, and maybe [even] from a weak narrator while not          knowing of his condition. But once he says: Hadathana i.e. He narrated to us,  then there is no dispute. When he says 'An then there is a the possibility of Tadlees, ali ibn madeeni said; The a’amash was a lot of delusion in ahaadeeth , These are the weak.
[Mizaan al-I‘tidaal 3517]


The hidden break in the chain of narrations of a hadith that scholars have termed ‘mudallas,’ meaning a hidden discontinuity in the chain of a hadith report’s narrators.This defect is otherwise known as tadlîs,and such a reporter known as mudallis.  which is the act of hiding such a discontinuity.There are  mainly three types of tadlis:
TADLIS AL ISNAD, TADLIS AL TASWIYYAH, TADLIS AL SHUYOOKH.  

(1) TADLIS AL ISNAD - hiding a narrator in the chain of narrators
(2) TADLIS AL TASWIYYAH - omitting a narrator or narrators anywhere in the chain in order to remove weak narrators
(3) TADLIS A SHUYOOKH  - hiding of the identity of one’s shaykh, that is, the one whom a transmitter received a ^adîth report directly from

Its clear that hisham and a’amash hide the original narrators they heard from. In the case of hisham he has fault in memmory at his iraqi stages definetly he forgot the narrator and atribute to his father. But a’amash is the narrator of cattegory tadlis taswiyah - who tadlis from weak narrators. So both Riwayyath are weak. Because the chain is broken and its munqathi hadith.

conclusion

Black magic or dark magic has traditionally referred to the use of supernatural powers or magic for evil and selfish purposes. Its only a superstitious beliefs of human beings. Satan is a master of deception. He fools people into thinking that he has more power than he really does. Magicians also like satan they deceive people by doing tricks and make to think people that they Have supernatural power.








 shahidmvpa






സിഹ്‌റും, അവ്യക്തകാര്യകാരണ ബന്ധവും



                                                          

അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദ്  നബി [സ ] ക്ക്  കൂടോത്രം  ബാധിച്ചിരുന്നു എന്ന കഥ മുസ്ലിം ഭൂരിഭാഗം വിശ്വസിക്കുന്നു . ഇസ്ലാമിക ലോകത്തെ ആധികാരിക ഗ്രന്ഥങ്ങളിലെല്ലാം പ്രസ്‌തുത കൂടോത്രകഥ സ്ഥാനം പിടിച്ചുകഴിഞ്ഞു . നന്നേ ചുരുക്കം ചില പണ്ടിതന്മാരൊഴിച്ചു ബാക്കി ഭൂരിഭാഗം ആളുകളും ആ കഥ ന്യായീകരിച്ചു സ്വീകരിക്കുന്നു. എതിർത്തവർ പറഞ്ഞത് ; പ്രവാചകത്വത്തിനു ചേരുന്ന വിശേഷണമല്ല കൂടോത്രബാധ എന്നത് . കാരണം ഒരു പ്രവാചകനായ മനുഷ്യന്റെ ബുദ്ധിക്കോ , മനസ്സിനോ യാതൊരു വിധത്തിലുമുള്ള ചെറുതാണെങ്കിലും പോലും ഒരു തകരാറു ഉണ്ടാകാൻ പാടില്ലാത്തതാണ് . ഒരു ദിവസമെങ്കിലും അല്ലെങ്കിൽ ഒരു മണിക്കൂറെങ്കിലും ഒരു നബിയുടെ ബുദ്ധിക്ക്  ഭ്രമം ബാധിക്കൽ അദ്ദേഹത്തിൽ ജനം അവിശ്വസിക്കാൻ കാരണമാകും . പിന്നീട് ഒരിക്കൽ പോലും ആ അവസ്ഥ ഉണ്ടായില്ലെങ്കിലും പോലും ആളുകൾ ആക്ഷേപം പറയും .
മുഹമ്മദ് നബിക്ക് [സ ]നാൽപത് വയസ്സായപ്പോൾ ഹിറാ എന്നപേരിലുള്ള ഒരു ഗുഹയിൽ വെച്ചാണ്  ജിബ്‌രീൽ എന്ന മാലാഖയിലൂടെ ദൈവ വചനം ആദ്യമായി വന്നെത്തുന്നത് . അദ്ദേഹം ജിബ്രീലിനെ കണ്ടു ഭയന്ന്  വീട്ടിലേക്ക് പോയി ഭാര്യയോട് സംഭവം പറഞ്ഞു . പിന്നീട്  നബി [സ ] കുടുംബക്കാരോടും , മിത്രങ്ങളോടും  തുടർന്ന് പൊതു ജനത്തോടും താൻ ദൈവത്തിന്റെ പ്രവാചകനാണെന്നും തനിക്ക് ദൈവത്തുങ്കൽ നിന്ന്  മാലാഖ മുഖേന വചനങ്ങൾ ലഭിക്കുന്നുണ്ട് എന്നും പറഞ്ഞു . ആന്നാൾ വരെ അദ്ദേഹത്തെ "അൽ ആമീൻ" [ വിശ്വസ്തൻ ] എന്ന് വിളിച്ചവർ പിന്നീട് ആക്ഷേപിക്കാൻ തുടങ്ങി . അവസാനം കൂടോത്രം ബാധിച്ചവൻ എന്നുമൊക്കെ ആക്ഷേപിക്കാൻ തുടങ്ങി .
കാരണം നബി [ സ ] പറയുന്നത് തന്റെ അടുക്കൽ മറ്റു മനുഷ്യർക്ക് കാണാൻ സാധികാത്ത മാലാഖ വരുന്നുണ്ട് എന്നും തനിക്ക്  ദൈവ വചനം ലഭിക്കുന്നുണ്ട് എന്നുമാണ് . അങ്ങനെ നബി ജനങ്ങൾക്ക്  ദൈവ വചനം പറഞ്ഞു കൊടുക്കുന്നു . സ്വാഭാവികമായും ആരും വിശ്വസിക്കില്ല . നബിക് ഭ്രാന്താണെന്നും , കൂടോത്രം ബാധിച്ചതാണന്നും അവർ പറയാൻ തുടങ്ങി . അവർ അങ്ങനെ വാദിക്കാൻ കാരണമുണ്ട് . നബി[ സ ] യുടെ അടുക്കൽ മാലാഖ വരുന്നു എന്നാണ് നബി[ സ ]  പറഞ്ഞത് . പക്ഷെ അവർ അത് വിശ്വസിച്ചിരുന്നില്ല അവർ വിശ്വസിച്ചത് നബി[ സ ] യുടെ അടുക്കൽ പിശാച് വരുന്നു എന്നാണ് . അതുകൊണ്ട് കൂടോത്രം ബാധിച്ചവൻ എന്ന്  നബിയെ ആക്ഷേപിച്ചു , പരിഹസിച്ചു . കൂടോത്രം ഫലത്തിലെത്തുന്നത്  പിശാച്ചിലൂടെയാണ് എന്നായിരുന്നു അവരുടെ വിശ്വാസം . അവരുടെ വിശ്വാസം എന്ന് പരിമിതപ്പെടുത്തൽ അബദ്ധമാകും ! കാരണം മുസ്ലിംകളിൽ മിക്കവരും വിശ്വസിക്കുന്നതും അങ്ങനെ തന്നെ .
ഇമാം മാവർദി [ റ ] പറയുന്നു : ചില സിഹ്ർ,  ജിന്നുകളുടെ സഹായത്തോടെ ചെയ്യുന്നതാണ്  അള്ളാഹു അവന്റെ പടപ്പുകളെ അതുമൂലം പരീക്ഷിക്കും . ഉദാഹരണത്തിന് നബി [സ ] ക്ക് സിഹ്ർ ബാധിച്ച റിപ്പോർട്ട് . [ തഫ്സീർ മാവർദി  6 / 376-377 ]
അപ്പോൾ യഥാർത്ഥത്തിൽ നബി [ സ ]ക്ക്  കൂടോത്രം ബാധിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് ചെയ്യാത്ത കാര്യം ചെയ്‌തു എന്ന് തോന്നിയെങ്കിൽ മക്ക മുശ്രിക്കുകളിൽ നിന്ന് എത്രപേർ നബിയെ പ്രവാചകനായി അങ്കീകരിക്കുമായിരുന്നു ?
ഇനി  നബി[ സ ]യുടെ കൂടോത്ര ബാധകഥ താഴെ കൊടുക്കാം ;
“ഹുദൈബിയ സന്ധിക്ക് ശേഷം നബി [സ ] മദീനയിലേക്ക് മടങ്ങി ഹിജ്റ 7 നാണ് സംഭവം . ഖൈബറിലെ ജൂദൻമ്മാർ മുഹമ്മദ് നബിയെ നാമാവശേഷമാക്കാൻസിഹ്ർ ചെയ്യുക എന്ന ലക്ഷ്യവുമായി സാഹിറിനെ തേടി പുറപ്പെട്ടു. അവിടത്തെ ഏറ്റവും പ്രഗത്ഭനായ മാന്ത്രികൻ ലബീദ് ഇബ്ൻ അഅസ മിനെ കാണുകയും,  മുഹമ്മദ് നബിക്ക് സിഹ്ർ ചെയ്യാൻ ലബീദിനോട് ആവശ്യപ്പെടുകയും ചെയ്തു . ലബീദിന്  അവർ അതിനു പ്രതിഫലമായി മൂന്നു ദിനാർ നൽകി . അങ്ങനെ ലബീദ് നബിയുടെ വീട്ടിലുള്ള ഒരു ജൂദനായ വേലക്കാരനെ കയ്യിലെടുത്തു . അവനോട് നബിയുടെ കൊഴിയുന്ന മുടിയും ചീർപ്പും സംഘടിപ്പിക്കാൻ ഏൽപ്പിച്ചു  അങ്ങനെ ആ വേലക്കാരൻ നബിയുടെ മുടി അവന്ന് സൂക്ഷിക്കാനാണെന്നു പറഞ്ഞു  നബിയോട്  അവിടുത്തെ കൊഴിയുന്ന മുടി ആവശ്യപ്പെട്ടു . പ്രവാചകൻ[സ ] അവന്നു അത് നൽകി .അവൻ നബിയുടെ ചീർപ്പിന്റെ പല്ലുകളും സംഘടിപ്പിച്ചു . അങ്ങനെ അവനത് ലബീദിനു  നൽകി . മാന്ത്രികനായ ലബീദ്  അതിൽ ആഭിചാര മന്ത്രങ്ങൾ മന്ത്രിച്ചു .അതിന്നു ശേഷം ബാനു സുരൈഖ് ഗോത്രത്തിലെ ദർവാൻ കിണറിൽ ഒരു കല്ലിനടിയിൽ ആ മാരണ വസ്തുക്കൾ ഒളിപ്പിച്ചു . കുറച്ചു സമയം നീങ്ങിയപ്പോൾ ആ സിഹ്ർ പ്രവർത്തിക്കാൻ തുടങ്ങി . മഹാനായ പ്രവാചകൻ [സ ] ക്ക്  രോഗാവസ്ഥയി , ആറു മാസത്തോളം നബി പ്രയാസം അനുഭവിച്ചു . പ്രസ്തുത കാലയളവിൽ നബിയുടെ മുടി കോഴിയാൻ തുടങ്ങി . അദ്ദേഹത്തിന്  ആ അവസ്ഥയിൽ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന്  തോന്നുമായിരുന്നു . വാസ്തവത്തിൽ ഏർപ്പെട്ടിട്ടുണ്ടാവില്ല . അങ്ങനെ പ്രസ്തുത അവസ്ഥ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നറിയാതെ പ്രവാചകർ പകച്ചുപോയി . ഒരിക്കൽ നബി [സ ] ഉറങ്ങുന്ന നേരത്തു സ്വപ്നത്തിൽ രണ്ടു മലക്കുകൾ വന്നു . തനിക്കു ലബീദ് എന്ന ജൂദൻ സിഹ്ർ ചെയ്ത വിവരം അറിയിച്ചു കൊടുത്തു . അങ്ങനെ നബി [സ ] അലി , സുബൈർ ഇബ്ൻ അവ്വാം , അമ്മാർ ഇബ്ൻ യാസിർ എന്നിവരെ ആ കിണറിനരികത്തേക്ക് അയച്ചു . അമ്മാർ [ റ ] അതിലെ ജലം വറ്റിച്ചു ശേഷം അവർ അതിലെ കല്ല് നീക്കം ചെയ്തപ്പോൾ അതിനിടയിൽ നബി [സ ] അൽപ്പം മുടിയും, ചീർപ്പിന്റെ പല്ലുകളും കണ്ടെത്തി . കൂടാതെ പതിനൊന്ന് മാന്ത്രിക  കെട്ടുകളുള്ള ചരടും കണ്ടെടുത്തു . അപ്പോൾ അല്ലാഹു സൂറത്തു ഫലക്കും ന്നാസും അവതരിപ്പിച്ചു . പ്രവാചകൻ ഓരോ ആയത് ഓതുമ്പോളും ഓരോ കേട്ട് അഴിഞ്ഞുകൊണ്ടിരുന്നു . അങ്ങനെ അവസാന കേട്ടും അഴിഞ്ഞു നബി [സ ] രോഗ മുക്തനായി [അസ്ബാബു അൽ നുസുൽ അൽ വാഹിദി / സുറാഹ് ഫലഖ് ],  [ ഫത് ഹുൽ ബാരി / കിതാബ് തിബ്ബ് / ബാബു സിഹ്ർ -ഹദീസ്  5454 ] , [തബകത് ]  
" ജൂദനായ മനുഷ്യൻ നബിക് സിഹ്‌ർ ചെയ്‌തു , അത് ഒരു കിണറ്റിൽ കെട്ടുകൾ ഉണ്ടാക്കി ഇട്ടു . നബി അതെടുത്തു കൊണ്ടുവരാന്  സഹാബികളെ അയച്ചു " [ നസായി 4080 ]
عن ابن عباس " أن عليا وعمارا لما بعثهما النبي - صلى الله عليه وسلم - لاستخراج السحر وجدا طلعة فيها إحدى عشرة عقدة "
ഇബ്ൻ അബ്ബാസ് ( റ ) പറയുന്നു ; അലി ( റ ) വിനേയും അമ്മാറി( റ ) നെയും സിഹ്‌ർ ചെയ്‌ത വസ്തുക്കളെടുക്കാൻ നബി [സ ] അയച്ചു അവരവിടെ പതിനൊന്നു കെട്ടുകളുള്ള ചരട് കണ്ടെത്തി " [ ഫത് ഹുൽ ബാരി / കിതാബ് ഥ്വിബ്ബ്‌ ]
ഒരു പ്രവാചകന്റെ അസത്വിത്വത്തിന്  എത്രമാത്രം യോജിച്ചതാണ് ഈ കഥ ? ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ പിന്നെ അദ്ദേഹത്തിന്  മാലാഖമാരുടെ കയ്യിൽ നിന്നും ദൈവ വചനം അവതരിക്കുന്നുണ്ട് എന്ന്  ഒരു ജനത വിശ്വസിക്കുമോ ? കേവലം ഒരു മാന്ത്രികന്  ,പിശാചിനെ ഉപയോഗിച്ച് കൊണ്ട് മനസ്സിൽ  പലതും തോന്നിപ്പിക്കാൻ സാധിക്കുന്ന ഒരു വ്യക്തിയുടെ പ്രവാചകത്വവാദം ആരെങ്കിലും സ്വീകരിക്കുമോ ? അദ്ദേഹം പറയുന്ന സകല ദൈവ വചനങ്ങളും പിശാചിന്റെ തോന്നിപ്പിക്കലുകളാണ് എന്നവർ വാദിക്കില്ലേ ? പിശാച് ബാധയാണ്  പ്രവാചകത്വമല്ല എന്നവർ പറയില്ലേ ?
എന്നാൽ ഖുർആനിന് വിരുദ്ധമായ ഇത്തരം കഥകൾ ഇസ്‌ലാമിക ലോകത്തെ പ്രസിദ്ധമായ ഗ്രന്ഥങ്ങളിൽ തിളങ്ങി നിൽക്കുന്നു .
"അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക്‌ എന്ത്‌ കൊണ്ട്‌ ഒരു മലക്ക്‌ ഇറക്കപ്പെടുന്നില്ല?
അല്ലെങ്കില്‍ എന്ത്‌ കൊണ്ട്‌ ഇയാള്‍ക്ക്‌ ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക്‌ ( കായ്കനികള്‍ ) എടുത്ത്‌ തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? ( റസൂലിനെ പറ്റി ) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌.അവര്‍ നിന്നെക്കുറിച്ച്‌ എങ്ങനെയാണ്‌ ചിത്രീകരണങ്ങള്‍ നടത്തിയതെന്ന്‌ നോക്കൂ. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ യാതൊരു മാര്‍ഗവും കണ്ടെത്താന്‍ അവര്‍ക്ക്‌ സാധിക്കുകയില്ല."[ ഫുർക്കാൻ 7 - 9 ]
നബിയെ കുറിച്ച് ഭക്ഷണം കഴിക്കുന്നവൻ എന്നു പറഞ്ഞത് അല്ലാഹു നിഷേധിച്ചില്ല , നടക്കുന്നവൻ എന്നതും നിഷേധിച്ചില്ല പക്ഷെ പ്രവാചകത്വത്തിന് നിരക്കാത്ത ആക്ഷേപം അല്ലാഹു നിഷേധിച്ചു . അഥവാ കൂടോത്രം ബാധിച്ചവൻ എന്നത് നിഷേധിച്ചു . അതിന്നു കാരണം മേൽ പറഞ്ഞതാണ് .
അവ്യക്തമായ കാര്യകാരണബന്ധം
കേരളത്തിലെ മുജാഹിദുകളിൽ പ്രധാനമായും നടന്ന ഒരു ഭിന്നത സിഹ്‌ർ വിഷയത്തിലാണ് . ഇരുവരും  ഐക്യപ്പെട്ടതിനു ശേഷം പിന്നെയും വിഷയം ചർച്ചയിൽ  വന്നപ്പോൾ  കെ ജെ യൂ യോഗം കൂടി പുതിയ സർക്കുലർ ഇറക്കി , അതിൽ പറയുന്നത്  പൂർവ്വകാലം മുതലേ മുജാഹിദുകളിൽ സിഹ്‌ർ വിഷയത്തിൽ ഭിന്നവീക്ഷണമായിരുന്നു എന്ന് , മാത്രവുമല്ല   കാര്യകാരണ ബന്ധത്തിനപ്പുറമുള്ള നിലക്ക് സിഹ്‌ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണ് എന്നും പറഞ്ഞു . എന്നാൽ അവ്യക്തമായ കാര്യകാരണ ബന്ധം മൂലം സിഹ്‌ർ ഫലിക്കുമെന്നു വിശ്വസിക്കൽ ശിർക്കല്ല എന്ന പുതിയ വിശദീകരണമാണ്‌   സർക്കുലറിൽ പ്രധാനമായും വന്നത് . ഒരു മാന്ത്രികൻ ജനങ്ങളുടെ മുന്നിൽ അവന്റേതായ ഉപകരണങ്ങൾ കൊണ്ട്  ചില വിദ്യകൾ കാണിക്കുമ്പോൾ അതിന്റെ കാര്യകാരണ ബന്ധം കാണികൾക്ക് അവ്യക്തമാണ് . എന്നാൽ മന്ത്രികനും അവന്റെ സഹായികൾക്കും അത് വ്യക്തവുമാണ് . അഥവാ കാര്യകാരണ ബന്ധത്തിനുള്ളിലുള്ളതാണ് ആ സിഹ്‌ർ . മൂസ നബിയുടെ മുന്നിൽ ഫിർഔനിന്റെ മാന്ത്രികർ  അവരുടെ പ്രത്യേകം നിർമ്മിച്ച  വടികളും കയറും ഉപയോഗിച്ചതുപോലെ . എന്നാൽ മുഹമ്മദ് നബിക്ക്      [ സ ] സിഹ്‌ർ ബാധിച്ചു എന്ന കഥയിൽ അവ്യക്തമായ കാര്യകാരണബന്ധം ഇല്ല . കാരണം ഏതു തരം സിഹ്‌റാണ്  നബിക്കെതിരെ ചെയ്‌തത്‌  എന്ന് ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നും വ്യക്തമാണ് .
ബുഖാരിയുടെ സ്വഹീഹിൽ , കിതാബ് ബഅദൽ ഖൽഖിൽ,  ബാബു സിഫ്ത്തി ഇബ്‌ലീസാ വാ ജുനൂദിഹി [ ഇബ്ലീസിന്റെയും അവന്റെ സൈന്യത്തിന്റെയും വിശിഷ്ട ലക്ഷണം ] എന്ന അധ്യായത്തിൽ ആദ്യം കൊടുക്കുന്ന ഹദീസ്, മുഹമ്മദ് നബിക്ക് സിഹ്‌ർ ബാധിച്ചു എന്ന ആയിഷ [ റ ] യുടെ റിപ്പോർട്ടണ് . ഇങ്ങനെ അധ്യായത്തിൽ ഹദീസുവരാൻ കാരണം പ്രസ്‌തുത സിഹ്‌ർ ചെയ്തത്  പിശാചിനോട് ഇസ്‌തിയാനത് നടത്തിയായതിനാലാണെന്ന്  ഇമാം ഇബ്ൻ ഹജർ ഫത് ഹുൽ ബാരിയിൽ പറയുന്നു
ثم ذكر المصنف في الباب سبعة وعشرين حديثا الأول حديث عائشة قالت : " سحر النبي صلى الله عليه وسلم " الحديث ، وسيأتي شرحه في كتاب الطب ، ووجه إيراده هنا من جهة أن السحر إنما يتم باستعانة الشياطين على ذلك

ഗ്രന്ഥകാരൻ ഈ അദ്ധ്യായത്തിൽ 27 ഹദീഥുകൾ പറഞ്ഞു. ആദ്യത്തേത് നബി (സ) ക്ക് ആഭിചാര ബാധയുണ്ടായതുമായി ബന്ധപ്പെട്ട ഹദീഥാണ്.... കിതാബു ത്ത്വിബ്ബിൽ അതിന്റെ വിശദീകരണം വരുന്നുണ്ട്. ഇവിടെ ഈ അദ്ധ്യായത്തിൽ അതുദ്ധരിച്ചത് : അഭിചാരം സാധിച്ചു കിട്ടുന്നത് അക്കാര്യത്തിൽ പിശാചുക്കളുടെ സഹായത്താൽ മാത്രമാണ് എന്നു സമർത്ഥിക്കാനാണ്.
 
[ഹദീസ് 3095 ഫത് ഹുൽ ബാരി ]
ശൈതാനിനോട് ഇസ്തിആനത് നടത്തി  നൂലിൽ പതിനൊന്നു കെട്ടുകളുണ്ടാക്കി മന്ത്രിക്കുകയും [ "നഫ്‌സ് "]ചെയ്താണ് ആ സിഹ്‌ർ ചെയ്‌തത്‌ . അത് അവ്യക്ത കാര്യകാരണ ബന്ധമല്ല മറിച്ച് കാര്യകാരണ ബന്ധത്തിന് അപ്പുറത്തുള്ളതാണ്  അദൃശ്യമാണ് . ഏലസ്സും , ഉറുക്കും , തീവലത്തും , ചരടുകളുമെല്ലാം അവ്യക്ത കാര്യകാരണ ബന്ധമല്ല. അവയിലൂടെ ഗുണദോഷങ്ങൾ പ്രതീക്ഷിക്കൽ ശിർക്കാണ്‌ . ശിർക്കിനു ഒരു ഹഖീഖതുമില്ല . അതിനാൽ ശിർക്കായ സിഹ്‌റിനും ഒരു ഹഖീഖത്തുമില്ല
ഭിന്നതയുണ്ടായാൽ എന്ത് വേണം
واختلف في السحر فقيل : هو تخييل ولا حقيقة له وهذا اختيار أبي جعفر الإسترباذي من الشافعية وأبي بكر الرازي من الحنفية وابن حزم الظاهري وطائفة 
ഇമാം ഇബ്ൻ ഹജർ അസ്‌ക്കലാനി പറയുന്നു ;
"സിഹ്‌റിന്റെ കാര്യത്തിൽ പണ്ഡിതന്മാർ ഭിന്ന വീക്ഷണത്തിലാണുള്ളത് ' സിഹ്‌ർ കേവലം തോന്നിപ്പിക്കൽ മാത്രമാണ് , അതിന് യാതൊരു യാഥാർത്യവുമില്ല' . ഈ അഭിപ്രായമാണ് ശാഫിയാക്കളിൽപെട്ട അബൂജഅഫർ ഉസ്‍തർബാദിയും  ഹനഫിയാക്കളിൽ പെട്ട അബുബക്കർ റാസി അൽ ജസ്സാസും ദാഹിരിയാക്കളിൽപെട്ട  ഇബ്ൻ ഹസം അന്തലൂസിയും മറ്റൊരു സംഘം ഇമാമീങ്ങളും പറയുന്നത് ."
[ഫത്തഹുൽ ബാരി / കിതാബ് ഥ്വിബ്ബ്‌ /ബാബു സിഹ്‌ർ ഹദീസ്  5430 ]
ഒരു വിഷയത്തിൽ ഭിന്നതയുണ്ടായാൽ അത് പരിഹരിക്കേണ്ടത്  ഖുർആനിലേക്കും നബി ചര്യയിലേക്കും മടങ്ങി വേണം എന്നാണു  അല്ലാഹു പറയുന്നത്  .
"ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ ( അതാണ്‌ വേണ്ടത്‌. ) അതാണ്‌ ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. "
[നിസാഅ` 59 ]
 ഇവിടെ അഭിപ്രായ ഭിന്നതയുള്ളത്  ഒരു നബി വചനത്തെ ചൊല്ലിയാണ് . അതും നാം അല്ലാഹു പറഞ്ഞപോലെ ഖുർആനിലേക്ക് മടക്കിയാൽ അവിടെ നാം സത്യം കണ്ടെത്തും . സ്വീകരിക്കാനുള്ള ഈമാൻ ഉണ്ടാകണമെന്നുമാത്രം .
ആദ്യമായി അല്ലാഹുവിലേക്ക് മടക്കാം :
അല്ലാഹു പറയുന്നു -" നീ പറയുന്നത്‌ അവര്‍ ശ്രദ്ധിച്ച്‌ കേള്‍ക്കുന്ന സമയത്ത്‌ എന്തൊരു കാര്യമാണ്‌ അവര്‍ ശ്രദ്ധിച്ച്‌ കേട്ട്‌ കൊണ്ടിരിക്കുന്നത്‌ എന്ന്‌ നമുക്ക്‌ നല്ലവണ്ണം അറിയാം. അവര്‍ സ്വകാര്യം പറയുന്ന സന്ദര്‍ഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ്‌ നിങ്ങള്‍ പിന്തുടരുന്നത്‌ എന്ന്‌ അക്രമികള്‍ പറയുന്ന സന്ദര്‍ഭവും . നോക്കൂ; എങ്ങനെയാണ്‌ അവര്‍ നിനക്ക്‌ ഉപമകള്‍ പറഞ്ഞുണ്ടാക്കിയതെന്ന്‌. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ അവര്‍ക്ക്‌ ഒരു മാര്‍ഗവും പ്രാപിക്കാന്‍ സാധിക്കുകയില്ല. "   [ ഇസ്റാഅ` 47 -48 ]
ഇസ്ലാമിക ശരീഅത്തിൽ സുവിദിദമായ ഒരു കാര്യമാണ് ഖുർആനിന് വിരുദ്ധമായവ ഒഴിവാക്കണം എന്നത് .  സ്വഹാബികൾ മുതൽ പൂർവികരായ പണ്ഡിതന്മാരും അതെ മാതൃക സ്വീകരിച്ചവരാണ് .
ഫാത്തിമബിൻത് ഖൈസ് പറഞ്ഞു : എന്നെ എന്റെ ഭർത്താവ് മൂന്നുപ്രാവശ്യം ത്വലാഖ് ചൊല്ലിയപ്പോൾ നബി [ സ ] എനിക്ക് ഭർത്താവിൽ നിന്നും താമസവും , ഭക്ഷണവും അനുവദിച്ചില്ല
[ ഇമാം മുസ്ലിം , അബൂദാവൂദ് ]
എന്നാൽ പ്രസ്തുത ഹദീസ് തള്ളിയ വ്യക്തിയാണ് മഹാനായ ഉമർ [ റ ] . അദ്ദേഹം പറഞ്ഞു ; അല്ലാഹുവിന്റെ കിതാബും , മുഹമ്മദ് നബിയുടെ സുന്നത്തും ഒരു പെണ്ണിന്റെ വാക്കുകേട്ട് നാം ഉപേക്ഷിക്കില്ല .അവൾ ഹൃദ്യസ്ഥമാക്കിയതോ , മറന്നതോ നമുക്കറിഞ്ഞുകൂടാ " [ മുസ്ലിം ]
അതേപോലെ തന്നെ ഇമാം ഇസ്മാഈലീ , ബുഖാരി ഉദ്ധരിച്ച ; ഇബ്രാഹിം നബി പിതാവിന് വേണ്ടി പരലോകത്തു അല്ലാഹുവോട്  ശുപാർശ ചോദിക്കുന്ന ഹദീസ്  തള്ളുകയും അത് ഖുർആനിന് എതിരാണെന്ന് പ്രസ്താവിക്കുകയും ചെയ്‌തു .
وقد استشكل الإسماعيلي هذا الحديث من أصله وطعن في صحته فقال بعد أن أخرجه : هذا خبر في صحته نظر من جهة أن إبراهيم علم أن الله لا يخلف الميعاد ; فكيف يجعل ما صار لأبيه خزيا مع علمه بذلك ؟ وقال غيره : هذا الحديث مخالف لظاهر قوله تعالى : وما كان استغفار إبراهيم لأبيه إلا عن موعدة وعدها إياه فلما تبين له أنه عدو لله تبرأ منه
[ഫത്ഹുൽ ബാരി / കിത്താബ് തഫ്‌സീർ / സൂറ ശുഅറാഅ`87 ]
മുജാഹിദ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന കെ പി മുഹമ്മദ് മൗലവിയും ഇതേ കാര്യം അഥവാ ഖുർആനിന് വിരുദ്ധമായ ഹദീസ് ഉപേക്ഷിക്കണം എന്നത്  അദ്ദേഹത്തിന്റെ അതവസ്സുൽ എന്ന ഗ്രൻഥത്തിൽ പ്രസ്താവിക്കുന്നു .
"ഒരു ഹദീസിന്റെ നിവേദകർ എത്രയും പരിശുദ്ധരും സത്യസന്ധരുമായിരുന്നാൽപ്പോലും അതിലെ ആശയം ഖുർആനിന്റെ വ്യക്തമായ പ്രസ്താവനക്കെതിരായി വരുമ്പോൾ ആ ഹദീസ് തള്ളിക്കളയണമെന്ന കാര്യത്തിൽ മുസ്ലിം പണ്ഡിതൻമാർക്കെതിരിൽ അഭിപ്രായ വ്യത്യാസമില്ല . ഇനി നിവേദകർ അറിയപ്പെടാത്തവരും അവിശ്വസനീയരുമാണെങ്കിൽ അത് ഒരു ഹദീസ് എന്ന പേരിനു പോലും അർഹമാവുകയില്ല " [ അതവസ്സുൽ  - 52 / കെ പി മുഹമ്മദ് മൗലവി * ]
(*കെ പി മുഹമ്മദ് ബിൻ അഹമ്മദ്  മൗലവി,  knm ജനറൽ സെക്രട്ടറി. 1982 മുതൽ അൽ മനാറിൽ ലേഖന പരമ്പര സമാഹാരമാണ്  പ്രസ്‌തുത ബുക്ക് )
കേരളത്തിലെ നവോദ്ധാന പ്രസ്ഥാനവും പ്രസ്‌തുത ആശയമായിരുന്നു ആദ്യകാലങ്ങളിൽ സ്വീകരിച്ചു പോന്നതിന്  പ്രമാണമാണ്  പ്രസ്‌തുത കൃതി .
ഇനി രണ്ടാമതായി  നബി [ സ ] യിലേക്ക് മടക്കാം ;
عن أبي الدرداء عن النبي صلى الله عليه وسلم قال لا يدخل الجنة عاق ولا مؤمن بسحر ولا مدمن خمر ولا مكذب بقدر
അബൂദാർദാഅ [ റ ] നിവേദനം :നബി [സ ] പറഞ്ഞു ;"സിഹ്‌റിൽ വിശ്വസിക്കുന്നവൻ  , മദ്യപാനിയായവൻ , ഖദ്‌റിനെ നിഷേധിക്കുന്നവൻ ഇവരെല്ലാം സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല " [ അഹമ്മദ് 26938 ]
ثلاثة لا يدخلون الجنة، مدمن خمر، وقاطع رحم، ومصدق بالسحر
അബൂമൂസ [ റ ] നിന്നും നിവേദനം ;നബി [സ ] പറഞ്ഞു ; മൂന്നു വിഭാഗം ആളുകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല , മദ്യപാനി , കുടുംബബന്ധം മുറിക്കുന്നവൻ , സിഹ്‌റിനെ യാഥാർഥ്യമാക്കുന്നവൻ "[  [ അഹമ്മദ്  19075  , ഇബ്ൻ ഹിബ്ബാൻ 1380 , ഹാക്കിം 7316 ]
قال امام حاكم : هذا حديث صحيح الإسناد
ഇമാം ഹാകിം പറഞ്ഞു : ഇതിന്റെ സനദ് സ്വഹീഹ് ആണ്  .
[ മുസ്തദറിക്ക് അലാ സ്വഹീഹൈൻ 7316 ]
സിഹ്‌റിൽ വിശ്വസിക്കുക എന്ന് പറഞ്ഞാൽ സിഹ്‌റിന്‌  ഫലസിദ്ധിയുണ്ട് എന്ന് വിശ്വസിക്കലാണ് . സിഹ്‌ർ എന്നൊരു സംഗതിയുണ്ടെന്ന് മാത്രം വിശ്വസിച്ചാൽ ഒരാൾ  നരകത്തിൽ പോകും എന്നത് മണ്ടത്തരമാണ് . ലോകത് നിലവിൽ ഉള്ള ഒരു സംഗതി വിശ്വസിക്കൽ സത്യനിഷേധമല്ലല്ലോ . എന്നാൽ സിഹ്‌റിന്‌  ഹക്കീക്കത്തുണ്ട് , തഅസീറുണ്ട് എന്ന വിശ്വാസമാണ് അയാൾക്ക് സ്വർഗ്ഗം നിഷിദ്ധമാക്കുന്നത് . കാരണം സിഹ്‌ർ എന്നാൽ ശിർക്കാണ്‌  ശിർക്കിനു ഹക്കീക്കത്തുണ്ട് , തഅസീറുണ്ട്  എന്നൊരാൾ വിശ്വസിക്കൽ സത്യനിഷേധമാണ് .
من علق تميمة فقد أشرك
നബി [സ ] പറഞ്ഞു ; " വല്ലവനും ഏലസ്സ് കെട്ടിയാൽ അവൻ ശിർക്ക് ചെയ്‌തു "   (അഹമ്മദ്   16969 )
عن أبي هريرة قال قال رسول الله صلى الله عليه وسلم من عقد عقدة ثم نفث فيها فقد سحر ومن سحر فقد أشرك ومن تعلق شيئا وكل إليه
അബൂഹുറൈറ [ റ ] നിന്നും നിവേദനം : നബി [സ ] പറഞ്ഞു :' ആരെങ്കിലും വല്ല കെട്ടിൽ മന്ത്രിച്ചാൽ അവൻ സിഹ്‌ർ ചെയ്‌തു ആരെങ്കിലും സിഹ്‌ർ ചെയ്‌താൽ അവൻ ശിർക്ക് ചെയ്‌തു ആരെങ്കിലും വല്ലതും ശരീരത്തിൽ ബന്ധിച്ചാൽ അവൻ അതിന്മേൽ ഭരമേല്പിക്കപെട്ടു "
[ നാസായി 4079 , മുസന്നഫ് അബ്ദുറസ്സാഖ് 19772 ( സനദ് ദുർബലം ) ]
إن رسول الله - صلى الله عليه وآله وسلم - حدثنا : " إن الرقى والتمائم والتولية شرك " قال : فقلت : ما التولية ؟ قال : " التولية هو الذي يهيج الرجال " هذا حديث صحيح الإسناد على شرط الشيخين ، ولم يخرجاه
നബി [സ ] പറഞ്ഞു ; "നിശ്ചയം മന്ത്രവും , ഏലസ്സും , തിവലത്തും ശിർക്കാണ്‌ " ( ഹാക്കിം 8339 )
التولة بكسر التاء المثناة من فوق وفتح الواو واللام نوع من السحر يجلب المرأة إلى زوجها شرك من أفعال المشركين أي : لأنه قد يفضي إلى الشرك إذا اعتقد أن لها تأثيرا حقيقة

"തിവലത് എന്ന് പറഞ്ഞാൽ സിഹ്‌റിന്റെ ഇനത്തിൽ പെട്ടതാണ്.  ഭർത്താവിലേക് സ്ത്രീ ആകർഷ്ടയാകാൻ വേണ്ടിയുള്ള മന്ത്രമാണത്.  ത്വർച്ചയായും അതിന് തഅസീറുണ്ട്,  ഹഖീഖത്തുണ്ട്  എന്ന്  വിശ്വസിച്ചാൽ അത് ശിർക്കിലേക്ക് എത്തിയേക്കാം "
( ഹാശിയത് സിന്ധി,  ബാബു തഅലീക്കിൽ ത്തമാഇഎം,  ഹദീസ് 3530)
عن عمران بن حصين ، رضي الله عنه ، قال : قال رسول الله صلى الله عليه وسلم : " ليس منا من تطير أو تطير له ، أو تكهن أو تكهن له ، أو سحر أو سحر له ، ومن عقد عقدة - أو قال : من عقد عقدة - ومن أتى كاهنا فصدقه بما يقول فقد كفر بما أنزل على محمد صلى الله عليه وسلم .
 ഇമ്രാൻ ഇബ്ൻ ഹുസൈൻ [ റ ] നിന്നും  നിവേദനം : നബി [സ ] പറഞ്ഞു :"ശകുനം നോക്കുന്നവനും  നോക്കിപ്പിക്കുന്നവനും , ഭാവി പ്രവചിക്കുന്നവനും തനിക്ക് വേണ്ടി ഭാവി  പ്രവചിപ്പിക്കുന്നവനും,സിഹ്‌ർ ചെയ്യുന്നവനും  തനിക്ക് വേണ്ടി സിഹ്‌ർ ചെയ്യിപ്പിക്കുന്നവനും , കെട്ടുകൾ ഉണ്ടാക്കുന്നവനും ഉണ്ടാക്കിപ്പിക്കുന്നവനും നമ്മിൽ പെട്ടവനല്ല , അതേപോലെ ജ്യോത്സ്യനെ സമീപിക്കുകയും അവൻ പറയുന്നത് വിശ്വസിക്കുകയും ചെയ്യുന്നവൻ മുഹമ്മദിന് [സ ] അവതരിച്ചതിൽ അവിശ്വസിച്ചു . [ മുസ്‌നദ് ബസ്സാർ 3578 ]
ورجاله رجال الصحيح
ഇമാം ഹൈസമി പറയുന്നു : ഈ ഹദീസിലെ നിവേദകരെല്ലാം വിശ്വസ്തരാണെന്നു [ മജ്‌മൂ സവാഇദ്  8480 ]
സിഹ്‌റിന് ഫലസിദ്ധിയുണ്ടെന്ന്  വാദിക്കുന്ന ആളുകൾ പോലും വ്യഖ്യാനിക്കാൻ പറ്റാതെ ആ സത്യം അങ്കീകരിക്കുന്നു
'സ്വാലിഹ് ആലു ഷെയ്ഖ് പറയുന്നു ; സിഹ്‌റിലൂടെയും , സിഹ്‌റിന്റെ ഇനങ്ങളായ ജ്യോതിഷം , കണക്കുനോക്കൽ എന്നിവയിലൂടെ ലഭിക്കുന്ന വിവരങ്ങൾ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്യുന്നവൻ എന്നാണ് '
[ അതംഹീദു ലി ശറഹിൽ കിത്താബു തൗഹീദ്  347 -348]
അത് തന്നെയാണ്  സിഹ്‌റിന് ഫലസിദ്ധിയുണ്ടെന്നു വിശ്വസിക്കുന്നവൻ എന്ന് പറയുന്നതും . മുഹമ്മദ് നബിക്ക് സിഹ്‌ർ ചെയ്യുമ്പോൾ അത് ഫലിക്കും എന്ന് ലബീദ് പറയുന്നത് വിശ്വസിക്കൽ , അങ്കീകരിക്കൽ അതാണ് "മുഅമീനും ബി സിഹ്‌ർ " എന്ന് പറയുന്നത് . കണക്കുനോക്കി സാഹിർ [ ജ്യോൽസ്യൻ ] "നിങ്ങൾക്ക് ഇപ്പോൾ ശനിദശയാണ് " എന്ന് പറയുന്നത് വിശ്വസിക്കുന്നതാണ് "മുഅമീനും ബി സിഹ്‌ർ ".
അല്ലാഹു പറയുന്നു : " വേദത്തില്‍ നിന്ന്‌ ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര്‍ ജിബ്‌ത്തിലും താഗൂത്തിലും  വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു; ഇക്കൂട്ടരാണ്‌ വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്‌. "
[ നിസാഅ` 51  ]
 عن عمر بن الخطاب أنه قال : " الجبت " : السحر ، و " الطاغوت " : الشيطان .
ഉമർ [ റ ] പറഞ്ഞു ; ജിബ്‌ത് എന്നാൽ സിഹ്‌റാണ് താഗൂത് എന്നാൽ പിശാചും [ തഫ്‌സീർ ഇബ്ൻ കസീർ 4 / 115 ]
അല്ലാഹുവിന്റെ വചനങ്ങളിൽ നിന്നും സിഹ്‌റിൽ വിശ്വസിക്കൽ കുഫ്‌റാണെന്ന്  വ്യക്തമാകുന്നു ആ കുഫ്‌റിൽ അകപ്പെട്ടവരാണ് യഹൂദികൾ  അതുകൊണ്ട് തന്നെയാണ്  സാഹിറന്മാർ പറയുന്നത് സത്യമാണെന്നു വിശ്വസിക്കുന്നവൻ പരിശുദ്ധ ഖുർആനിനെ അവിശ്വസിച്ചു എന്ന് നബി [ സ ] പറഞ്ഞതും . സിഹ്‌റിന്  ഒരു ഫലസിദ്ധിയുമില്ല , നക്ഷത്രങ്ങൾ നോക്കി കണക്കുകൂട്ടി ഭാവി പ്രവചിക്കുന്നത്തിനും യാതൊരു അടിസ്ഥാനവുമില്ല കേവലം കളവും , വഞ്ചനയും ശിർക്ക് കലർന്നതുമാണ്  . യാഥാർഥ്യമില്ലാത്ത അടിസ്ഥാനമില്ലാത്ത സംഗതികളിൽ വിശ്വസിക്കുന്നതിനാലാണ് അതെല്ലാം ശിർക്കും , സത്യനിഷേധവുമാകുന്നത് . യാഥാർഥ്യവും അടിസ്ഥാനവുമുള്ള ഒന്നിനെ സത്യനിഷേധത്തിൽ എണ്ണുകയില്ല .
അല്ലാഹു പറയുന്നു :
“നിനക്ക്‌ അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌. [ 17 / 36 ]
യാതൊരാള്‍ക്കും അല്ലാഹുവിന്‍റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക്‌ അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്‌ [ 10 / 100 ]
 പറയുക: ഇതാണ്‌ എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട്‌ കൂടി അല്ലാഹുവിലേക്ക്‌ ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ ( അവനോട്‌ ) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ. [ 12/ 108 ]


shahidmvpa