ഈദ് ഗാഹ്



                                             ഷാഹിദ് മുവ്വാറ്റുപ്പുഴ



മനുഷ്യർ പൊതുവേ കൽപനകൾക്ക്  എതിരേ പ്രവർത്തികുന്നവരാണ്  സത്യാ വിശ്വാസികൾ ഒഴികെ . പ്രവാചകൻ കൽപ്പിച്ച കാര്യങ്ങളെ അപേക്ഷിച്ച് കൽപ്പികത്ത കാര്യങ്ങൾ ചെയ്യാനാണ് മുസ്ലീംങ്ങൾക്ക്  പൊതുവെ താൽപര്യം . അത്തരത്തിൽ മുസ്ലീംങ്ങൾ സംഘടനാവൈര്യം  മൂലം ഒഴിവാക്കി കളയുന്ന ഒരു സുന്നത്താണ്  ഈദ് ഗാഹുകൾ .

عَنِ ابْنِ عُمَرَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم يَغْدُو إِلَى الْمُصَلَّى، وَالْعَنَزَةُ بَيْنَ يَدَيْهِ، تُحْمَلُ وَتُنْصَبُ بِالْمُصَلَّى بَيْنَ يَدَيْهِ فَيُصَلِّي إِلَيْهَا‏
ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) മൈതാനത്തേക്ക്‌ പ്രഭാതത്തില്‍ പുറപ്പെടും. നബി(സ)യുടെ മുന്നില്‍ ഒരു വടി നാട്ടുകയും അതിന്‍റെ നേരെ തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും. (ബുഖാരി 973)

كان صلى الله عليه وسلم يصلي العيدين في المصلى ، وهو المصلى الذي على باب المدينة الشرقي 1/441 ]
ഇമാം ഇബ്ൻ ഖയ്യും പറയുന്നു : മുസല്ല എന്നത് മദീനയിലെ വെളിയിലേക്കുള്ള വാതിലാണ് " [ സാദ് അൽ മആദു 1 / 441 ]
അപ്പോൾ  അവിടെ വെച്ചായിരുന്നു നബിയുടെ ഈദ് ഗാഹ്  . അതേപോലെ സ്ത്രീകൾ പങ്കെടുക്കലും അനുവദനീയമാണ് . ഇനി അവർക്ക് ആശുദ്ധിയുണ്ടെങ്കിൽ നമസ്ക്കാരത്തിൽ നിന്നും വിട്ടുനിന്ന്  ഖുതുബയിലും മറ്റും പങ്കെടുക്കാം .

قَالَ قَالَتْ أُمُّ عَطِيَّةَ أُمِرْنَا أَنْ نَخْرُجَ فَنُخْرِجَ الْحُيَّضَ وَالْعَوَاتِقَ وَذَوَاتِ الْخُدُورِ‏. قَالَ ابْنُ عَوْنٍ أَوِ الْعَوَاتِقَ ذَوَاتِ الْخُدُورِ، فَأَمَّا الْحُيَّضُ فَيَشْهَدْنَ جَمَاعَةَ الْمُسْلِمِينَ وَدَعْوَتَهُمْ، وَيَعْتَزِلْنَ مُصَلاَّهُمْ‏.
ഉമ്മുഅത്വിയ്യ:(റ) നിവേദനം: ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും ഈദ്ഗാഹിലേക്ക്‌ കൊണ്ടു വരാന്‍ ഞങ്ങളോട്‌ ശാസിക്കപ്പെടാറുണ്ട്‌. എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്ലിംകളുടെ സംഘത്തില്‍ പങ്കെടുക്കും. അവരുടെ പ്രാര്‍ത്ഥനകളിലും. നമസ്കാര സന്ദര്‍ഭത്തില്‍ നമസ്കാര സ്ഥലത്തു നിന്ന്‌ അവര്‍ അകന്ന്‌ നില്‍ക്കും. (ബുഖാരി. 981 )
ഈ ഹദീസിന്റെ വിവരണത്തിൽ ഇമാം ഇബ്ൻ ഹജർ പറയുന്നു :
وفيه استحباب خروج النساء إلى شهود العيدين سواء كن شواب أم لا وذوات هيئات أم لا ، وقد اختلف فيه السلف ، ونقل عياض وجوبه عن أبي بكر وعلي وابن عمر

ഈ ഹദീസിൽ സ്ത്രീകൾ രണ്ടു പെരുന്നാളിന് പുറപ്പെടൽ നല്ലതാണെന്നുണ്ട് .ഇവിടെ യുവതികളും അല്ലാത്തവരും സൗന്ദര്യമുള്ളവരും ഇല്ലാത്തവരും സമമാണ് . ഈ വിഷയത്തിൽ സലഫുകൾ ഭിന്നിച്ചിരിക്കുന്നു . അബൂബക്കർ ,അലി, ഇബ്ൻ ഉമർ മുതലായവരിൽ നിന്നും അത് നിർബന്ധമാണെന്ന അഭിപ്രായം ഖാദിഇയാള്  [റ ] ഉദ്ധരിക്കുന്നു .
[ ഫത് ഹുൽ ബാരി  3 / 541 ]
സലഫുകൾക്ക്  സ്ത്രീകൾ പെരുന്നാൾ നമസ്കരിക്കാൻ പോകൽ ഫർളാണോ അല്ലേ എന്നതിൽ മാത്രമേ തർക്കം ഉണ്ടായിരുന്നുള്ളൂ . ഇന്ന് ചിലർ അവരെ തടയാനാണ് ശ്രമിക്കുന്നത് . 
അവർ തടയാൻ ശ്രമിക്കുന്നത്  ഹിജാബിന്റെ ആയതിനു ശേഷം എന്നും , നബിയുടെ കാലത്താണ് എന്നും ഒക്കെ പറഞ്ഞാണ് . എന്നാൽ ഇബ്ൻ ഹജർ അതും പൊളിക്കുന്നു .

وتعقب بأن النسخ لا يثبت بالاحتمال ، قال الكرماني : تاريخ الوقت لا يعرف قلت : بل هو معروف بدلالة حديث ابن عباس أنه شهده وهو صغير وكان ذلك بعد فتح مكةوقد أفتت به أم عطية بعد النبي - صلى الله عليه وسلم - بمدة كما في هذا الحديث ولم يثبت عن أحد من الصحابة مخالفتها في ذلك ، وأما قول عائشة " لو رأى النبي - صلى الله عليه وسلم - ما أحدث النساء لمنعهن المساجد " فلا يعارض ذلك لندوره إن سلمنا أن فيه دلالة على أنها أفتت بخلافه ، مع أن الدلالة منه بأن عائشة أفتت بالمنع ليست صريحة
കര്മാനി പറഞ്ഞു :" ഇത് ഏതുകാലത്താണെന്നു വ്യക്തമല്ല " ഞാൻ പറയുന്നു : എന്നാൽ ഇത് ഇബ്ൻ അബ്ബാസിന്റെ ഹദീസിന്റെ അടിസ്ഥാനത്തിൽ വ്യക്തമാണ് . അദ്ദേഹം ചെറിയ കുട്ടിയായിരുന്നപ്പോളാണ് ആ നമസ്‌കാരത്തിൽ പങ്കെടുത്തത് . ഇത് മക്കാ വിജയത്തിന് ശേഷമാണ് ..തീർച്ചയായും പ്രവാചകന്റെ മരണ ശേഷം ഈ ഹദീസിൽ പറയുന്നതുപോലെ [സകല സ്ത്രീകളും ഈദ് ഗാഹിൽ പങ്കെടുക്കണമെന്ന് ] ഉമ്മു അത്തിയ്യ [റ ] കുറേക്കാലം ഫത്‌വ കൊടുക്കുകയുണ്ടായി .സ്വഹാബിമാരിൽ നിന്നു ഒരാൾ പോലും അവരോട് അതിൽ വിയോജിച്ചില്ല . സ്ത്രീകൾ പുതുതായി ഉണ്ടാക്കിയ കുഴപ്പങ്ങൾ കണ്ടാൽ നബി അവരെ തടഞ്ഞേനെ എന്ന ആയിഷാ യുടെ വാക്ക് ഇതിനെതിരല്ല ; ഉമ്മു അത്തിയ്യക് എതിരായി ആയിശാ ഫത്‌വ നൽകി എന്നതിന് ഇതു സൂചനയാണെന്ന് സമ്മതിച്ചാൽ പോലും . കാരണം ഇത് ഒറ്റപ്പെട്ട ഒരു അഭിപ്രയം മാത്രമാണ് . പുറമെ സ്ത്രീകളെ പള്ളിയിൽ നിന്നും തടയണമെന്ന് ആയിശാ ഫത്‌വ നൽകിയെന്ന് അവരുടെ പ്രസ്താവനയിൽ നിന്നും വ്യക്തവുമല്ല ."
[ ഫത് ഹുൽ ബാരി  3 / 541 -542]

قَالَ سَمِعْتُ ابْنَ عَبَّاسٍ، قَالَ خَرَجْتُ مَعَ النَّبِيِّ صلى الله عليه وسلم يَوْمَ فِطْرٍ أَوْ أَضْحَى، فَصَلَّى ثُمَّ خَطَبَ، ثُمَّ أَتَى النِّسَاءَ فَوَعَظَهُنَّ وَذَكَّرَهُنَّ، وَأَمَرَهُنَّ بِالصَّدَقَةِ
ഇബ്ൻ അബ്ബാസ് [റ ] പറയുന്നു : ഞാൻ നബിയുടെ [സ് ] ഈദുൽ ഫിത്തറിന്റെയോ ഈദുൽ അദ്ഹയുടെയോ ദിവസം പുറപ്പെട്ടു . അനന്തരം നബി നമസ്ക്കരിച്ചു . ശേഷം അദ്ദേഹം സ്ത്രീകളുടെ അടുത്ത്  ചെല്ലുകയും അവരെ ഉപദേശിക്കുകയും ഉൽബോധിപ്പിക്കുകയും ദാനം നൽകാൻ നിർദേശിക്കുകയും ചെയ്‌തു " [ ബുഖാരി 975 ]

ഈ ഹദീസ് തെളിവ് പിടിച്ചാണ് ഇബ്ൻ ഹജർ സ്ത്രീകൾ ഈദ് ഗാഹിൽ പുറപ്പെടൽ അനുവദനീയം എന്ന്  പറഞ്ഞത് . കാരണം ഈ സംഭവം നടക്കുന്നത് ഹിജ്റ 8 നാണു അഥവാ ഹിജാബിന്റെ ആയത് ഇറങ്ങിയിട്ട്  5 വർഷം കഴിഞ് . അപ്പോൾ ഈദ് ഗാഹ് വിരോധികളുടെ ആ വാദവും പൊളിയുന്നു . നബി [സ] ജീവിതത്തിൽ ഒരു പ്രാവശ്യം പോലും പള്ളിയിൽ ഈദ്   നമസ്ക്കരിച്ചിരുന്നില്ല . ഒരു  പ്രാവശ്യം മഴ കാരണം പള്ളിയിൽ നമസ്ക്കരിച്ചു എന്ന് ഒരു ഹദീസുണ്ട്  അത് ദുര്ബലവുമാണ്‌ .

عَنْ أَبِي هُرَيْرَةَ أَنَّهُ أَصَابَهُمْ مَطَرٌ فِي يَوْمِ عِيدٍ فَصَلَّى بِهِمُ النَّبِيُّ صلى الله عليه وسلم صَلاَةَ الْعِيدِ فِي الْمَسْجِدِ .
അബൂ ഹുറൈറാ [റ ] നിന്നും : ഒരു ഈദ് ദിനത്തിൽ മഴ പെയ്തു അന്നേരം നബി [സ ] പള്ളിയിൽ നമസ്ക്കരിച്ചു " [ അബൂ ദാവൂദ്  1160 , ഇബ്ൻ മാജ 1313 ]
എന്നാൽ ഈ ഹദീസ് ഇബ്ൻ ഹജർ ദുർബലമാണെന്ന്  തൽഖീസിൽ പറയുന്നു .

حديث أبي هريرة : { أصابنا مطر في يوم عيد ، فصلى بنا رسول الله صلى الله عليه وسلم صلاة العيد في المسجد }. أبو داود ، وابن ماجه ، والحاكم ، وإسناده ضعيف
[തൽഖീ സ്  / കിതാബ് സ്വലാത്ത് ]
ഔനുൽ മഅബൂദിലും ഇതേ കാര്യം പറയുന്നു .

والحديث أخرجه ابن ماجه والحاكم وسكت عنه أبو داود والمنذري وقال في التلخيص : إسناده ضعيف انتهى
قُلْتُ : فِي إِسْنَادِهِ رَجُلٌ مَجْهُولٌ وَهُوَ عِيسَى بْنُ عَبْدِ الْأَعْلَى بْنِ أَبِي فَرْوَةَ الْفَرْوِيُّ الْمَدَنِيُّ ، قَالَ فِيهِ الذَّهَبِيُّ فِي الْمِيزَانِ : لَا يَكَادُ يُعْرَفُ ، وَقَالَ هَذَا حَدِيثٌ مُنْكَرٌ

ഇബ് മാജയും , ഹാകിമും , അബൂദാവൂദും ഉദ്ധരിച്ച പ്രസ്തുത ഹദീസ് ദുർബലമെന്നു ഇബ് ഹജ ൽഖീസിൽ പറഞ്ഞിരിക്കുന്നു . ഹദീസിലെ ഈസ ഇബ് അബ്ദു  അഅലാ അബീ ർവത്ത്  മജ് ഹുലാണ് . ഇമാം ദഹബി മീസാനി പറയുന്നു : ഇദ്ദേഹത്തെ അറിയില്ലാ എന്നും ഇയാളുടെ ഹദീസ് നിഷിദ്ധമാണെന്നും .
[ഔനുൽ മഅബൂദ്  / ഹദീസ് 1160  -മഴ ദിവസം ജനങ്ങൾ പള്ളിയിൽ ഈദ് നമസ്ക്കരിക്കൽ  അദ്ധ്യായം]

പക്ഷെ പണ്ടും ഇപ്പോളും പുരോഹിത വർഗ്ഗം നബിയുടെ ഈ ചര്യയെ വികൃതമാക്കാൻ ശ്രമിക്കാറുണ്ട് . കല്യാണത്തിനും , കാർണിവലിനും , ഉറൂസുകൾക്കും സ്ത്രീകളെ അവർ അനുവദിക്കുന്നു എന്നൽ നമസ്ക്കാരത്തിനും മറ്റും തടയുകയും ചെയ്യുന്നു. ഈദ് ഗാഹുകളെ  തടയാൻ അവർ പറയാറുള്ള ഒരു ന്യായം നബിയുടെ കാലത്ത് പള്ളിയിൽ സ്ഥലം കുറവായിരുന്നു എന്നാണ് . പക്ഷെ അവരുടെ ഇമാമീങ്ങൾ തന്നെ  ഈ വാദത്തെ എതിർക്കുന്നു .
الخروج إلى الجبانة في صلاة العيد سنة ، وإن كان يسعهم المسجد الجامع ،على هذا عامة المشايخ وهو الصحيح
ഈദ് നമസ്കാരത്തിന്  മൈതാനത്തേക്ക് പോക്കലാണ് സുന്നത്ത് . ആളുകളെ പൂർണമായും ഉൾക്കൊള്ളും വിധം വലിയ പള്ളിയാണെങ്കിൽ പോലും പള്ളിക് പുറത്തേക് പോക്കലാണ് ഉത്തമം . ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രയവും അതുതന്നെ " 
[ അൽ ഫതാവൽ ഹിന്ദിയ്യ 1/ 118 ]
قال مالك : لا يُصلَّى في العيدين في موضعين ، ولا يصلون في مسجدهم ، ولكن يخرجون كما خرج النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ
ഇമാം മാലിക് [റ ] പറഞ്ഞു : ഈദ് നമസ്‌ക്കാരം പള്ളിയിൽ നമസ്കരിക്കരുത് ,നബി [സ] ചെയ്തപോലെ പള്ളിക്ക് പുറത്തേക്ക് പോകണം .
[അൽ മുദവ്വിന  1/ 171]

السُّنَّةُ أَنْ يُصَلَّى الْعِيدُ فِي الْمُصَلَّى , أَمَرَ بِذَلِكَ عَلِيٌّ رضي الله عنه . وَاسْتَحْسَنَهُ الأَوْزَاعِيُّ , وَأَصْحَابُ الرَّأْيِ . وَهُوَ قَوْلُ ابْنِ الْمُنْذِرِ
ഇബ്ൻ ഖുദാമ [റ ] പറയുന്നു : ഈദ് നമസ്കാരത്തിന് ഈദ് ഗാഹിലേക്ക് പോകലാണ് സുന്നത്ത് . അലി [റ ] പ്രോത്സാഹിപ്പിച്ചതും അതുതന്നെയാണ് " [മുഗ്‌നീ 2/ 229-230]

അതിനാൽ നമുക്ക് നബിയുടെ [സ] ചര്യയിലേക്ക് മടങ്ങാം . മറ്റു പല ന്യായങ്ങളും ഒഴിവാക്കാം .
"നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക്‌ നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യന്നും അവന്‍റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ്‌ എന്നും അവങ്കലേക്ക്‌ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞ്‌ കൊള്ളുക." [8/24]



                                       

ലൈലത്തുൽ ഖദ്ർ



                                                                                             ഷാഹിദ്  മുവാറ്റുപുഴ



മനുഷ്യസമൂഹത്തിന്  അവന്റെ പാപങ്ങൾ കഴുകിക്കളയാൻ  സൃഷ്ട്ടാവ് നൽകിയ അത്യപൂർവമായ സുവർണ്ണാവസരമാണ്  ലൈലത്തുൽ ഖദ്ർ .


لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ


تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ


سَلَامٌ هِيَ حَتَّى مَطْلَعِ الْفَجْرِ

നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു.
മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.
പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ.[97/3-5]

ആയിരം മാസത്തേക്കാൾ മികച്ചതാണ് ആ ഒരൊറ്റ രാത്രി . ആയിരം മാസം പാപമോചനം തേടിയതിന്റെ തുല്യത ആ ഒരു രാത്രി കൊണ്ട് വിശ്വാസികൾക്ക് നേടാനുള്ള സുവർണ്ണ അവസരമാണ്  ലൈലത്തുൽ ഖദ്ർ . ജിബ് രീൽ [അ ] ഉം മറ്റു ആയിരകണക്കിന് മലക്കുകളും  അന്ന് ഭൂമിയിലേക്ക്  ഇറങ്ങി വരുന്നു . രാത്രി ആരാധനയിലും പശ്ചാത്തപത്തിലും സജീവമാക്കുന്ന വിശ്വാസികളായ അടിമകളുടെ അടുക്കൽ ചെല്ലുന്നു അവർക്ക് വേണ്ടി അല്ലാഹുവോട് ആ മലക്കുകൾ പ്രാർഥിക്കുന്നു . എത്ര മനോഹരമായ രാത്രിയായിരിക്കും അത് . ആ രാത്രി ലഭിക്കാൻ വേണ്ടി വിശ്വാസികൾ പള്ളികളിൽ ഇഹ്‌ത്തികാഫ്  ഇരിക്കുന്നു . ആരാധനകളിൽ മുഴുകുന്നു . അത് എന്നാണെന്ന് നബി [സ] കൃത്യമായി പറഞ്ഞിട്ടില്ല എന്നാൽ അവസാനത്തെ പത്തിലാണ് എന്ന് അരുളിയിട്ടുണ്ട് .
                    റമദാനിലെ അവസാനത്തെ പത്തിൽ നബി [സ ] ഏറെ ഉത്സാഹം കാണിച്ചിരുന്നു ആ പത്തുകളിൽ ആരാധനയിൽ അതീവ താൽപര്യം കാണിച്ചിരുന്നു.
 قَالَتْ عَائِشَةُ رضى الله عنها كَانَ رَسُولُ اللَّهِ صلى الله عليه وسلم يَجْتَهِدُ فِي الْعَشْرِ الأَوَاخِرِ مَا لاَ يَجْتَهِدُ فِي غَيْرِهِ .
ആയിശാ [റ ] നിന്നും :നബി[സ ]  അവസാനത്തെ പത്തിൽ മറ്റു ദിവസങ്ങളേക്കാൾ കൂടുതൽ ആരാധനയിൽ പരിശ്രമം നടത്തരറൂണ്ടായിരുന്നു[മുസ്ലിം 1175 ]
കൂടാതെ കുടുംബത്തെയും അദ്ദേഹം അതിനു പ്രേരിപ്പിക്കും
 عَنْ عَائِشَةَ، - رضى الله عنها - قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ وَأَيْقَظَ أَهْلَهُ وَجَدَّ وَشَدَّ الْمِئْزَرَ ‏.‏

ആയിശാ [റ ] നിന്നും : : റമദാനിലെ അവസാനത്തെ പത്തിലെ  രാത്രി നബി[സ ]  ഉണർന്നു മുണ്ട് മുറിക്കികെട്ടി ആരാധനയിൽ മുഴുകും  കുടുംബത്തെയും എഴുന്നെൽപ്പിക്കും’‘[അഹമ്മദ്  23611 ,മുസ്ലിം 1174]
ലൈലത്തുൽ ഖദ്ർ  മഹത്തായ പ്രതിഫലം വാഗ്‌ദാനം ചെയ്യുന്ന മാസമാണ് . അതിന്റെ രാത്രി ആരാധനയിൽ മുഴുകിയാൽ മുൻകഴിഞ്ഞ എല്ലാ പാപവും അല്ലാഹു പൊറുക്കും .
حَدَّثَنِي أَبُو هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
അബൂഹുറൈറാ [റ ] നിന്നും ; നബി [ ] പറഞ്ഞു ; “ആരെങ്കിലും വിശ്വാസത്തോടും  പ്രതിഫലം ആഗ്രഹിച്ചും ലൈലത്തുൽ ഖദ്റിൽ നിന്ന് നമസ്ക്കരിച്ചാൽ അവന്റെ മുന് കഴിഞ്ഞ പാപങ്ങൾ പോറൂക്കപ്പെടും [ നസായി 5027]
ആ രാത്രി എന്നാണെന്ന്  കൃത്യമായി നബി [സ ] നമ്മെ പഠിപ്പിച്ചിട്ടില്ല . റമദാനിലെ അവസാന പത്തു രാത്രികളിൽ അതിനെ പ്രതീക്ഷിക്കാനാണ് നബി [സ ] നമ്മെ പഠിപ്പിച്ചത് .
. فَمَنْ كَانَ مُتَحَرِّيَهَا فَلْيَتَحَرَّهَا فِي السَّبْعِ الأَوَاخِرِ ‏"‏‏.‏
ഇബ്ൻ ഉമർ [റ ] വിൽ നിന്നും ; നബി [സ് ] പറഞ്ഞു ; "ആരെങ്കിലും ലൈലത്തുൽ ഖദ്ർ  പ്രതീക്ഷിക്കുന്നുവെങ്കിൽ  അവസാനത്തെ ഏഴ് ദിവസം പ്രതീക്ഷിക്കുക "[ ബുഖാരി 2015  , അബൂദാവൂദ് 1385 ]
عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ الْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ فِي تَاسِعَةٍ تَبْقَى وَفِي سَابِعَةٍ تَبْقَى وَفِي خَامِسَةٍ تَبْقَى
ഇബ്ൻ അബ്ബാസ് [റ ] വിൽ നിന്നും ; നബി [ സ] പറഞ്ഞു :"ലൈലത്തുൽ ഖദ്ർ റമദാനിലെ അവസാനത്തെ പത്തിൽ ഒൻപത്  രാത്രി അവശേഷിക്കുമ്പോൾ [ 21 ആം രാവ് ] അല്ലെങ്കിൽ ഏഴു രാത്രി അവശേഷിക്കുമ്പോൾ [ 23 ആം രാവ് ] അല്ലെങ്കിൽ അഞ്ചു രാത്രി അവശേഷിക്കുമ്പോൾ [ 25 ആം രാവ് ] പ്രതീക്ഷിക്കുക .[ ബുഖാരി 2021 , അബൂദാവൂദ്  1381 ]
نَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ تَحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنَ الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ ‏"‏‏.‏

ആയിശാ [റ ] വില നിന്നും :നബി [ ] പറഞ്ഞു ; ‘ലൈലത്തുൽ ഖദ്ർ റമദാനിലെ അവസാനത്തെ പത്തിൽ ഒറ്റയായി വരുന്ന രാവുകളിൽ നിങ്ങൾ പ്രതീക്ഷിക്കുക [ ബുഖാരി 2017, മുസ്ലിം  1169]
പ്രബലരായ എല്ലാ നിവേദകരും രിവായത്ത് ചെയ്യുന്നത് റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റപ്പെട്ട രാവുകളിൽ പ്രതീക്ഷിക്കാനാണ് . എന്നാൽ ഈ പ്രബല രിവായത്തിനെതിരെ ചില നിവേദനങ്ങൾ 27 ആം രാവിലാണ് ലൈലത്തുൽ ഖദ്ർ  എന്ന്  വരുന്നുണ്ട് .
عَنِ النَّبِيِّ صلى الله عليه وسلم فِي لَيْلَةِ الْقَدْرِ قَالَ ‏ "‏ لَيْلَةُ الْقَدْرِ لَيْلَةُ سَبْعٍ وَعِشْرِينَ ‏"‏ ‏.‏
മുആവിയത്ത്  ഇബ്ൻ സുഫ്‌യാൻ [റ ] നിന്നും  നബി [സ ]പറഞ്ഞു :" റമദാനിന്റെ 27 ആം രാവിലാണ് ലൈലത്തുൽ ഖദ്ർ"
[അബൂ ദാവൂദ്  1386 ]
ഈ ഹദീസിന്റെ സനദിൽ ഉബൈദുള്ള ഇബ്ൻ മുആദ്  എന്ന അബൂദാവൂദിന്റെ നിവേദകൻ അത്ര പ്രബലനല്ല . അദ്ദേഹം വിമർശന വിധേയനാണ് .
           
يحيى بن معين  ليس صاحب حديث، ليس بشيء
ഇമാം യഹിയ്യ ഇബ്ൻ മുഈൻ [റ ] പറഞ്ഞു : ഇദ്ദേഹം അത്ര പ്രബലനല്ല
പ്രബലർക്ക് വിരുദ്ധം അത്ര പ്രബലനല്ലാത്ത റാവി ഉദ്ദരികുന്ന ഹദീസ് ശാദ്ദ്  ആയിട്ടെ പരിഗണിക്കൂ .  മാത്രവുമല്ല ഇമാം ഇബ്ൻ ഹജർ ബുലൂഗുൽ മറാമിൽ പറയുന്നത്  ഇത്  നബി വചനമല്ല മറിച്ച്  മുആവിയ[റ ]വിന്റെ  വാക്കുകളാണ് എന്നാണ് .
فتح الباري " ( 4 / 263 - 266 وَقَدْ اِخْتُلِفَ فِي تَعْيِينِهَا عَلَى أَرْبَعِينَ قَوْلًا أَوْرَدْتُهَا
"മിക്ക പണ്ഡിതരും പറയുന്നത്  ഇത് മുആ വിയയുടെ വാക്കാണ് എന്നാണ് "
[ഫത്തഹുൽ ബാരി 4/263-266]
قَالَ قُلْتُ لأُبَىِّ بْنِ كَعْبٍ أَخْبِرْنِي عَنْ لَيْلَةِ الْقَدْرِ، يَا أَبَا الْمُنْذِرِ فَإِنَّ صَاحِبَنَا سُئِلَ عَنْهَا . فَقَالَ مَنْ يَقُمِ الْحَوْلَ يُصِبْهَا . فَقَالَ رَحِمَ اللَّهُ أَبَا عَبْدِ الرَّحْمَنِ وَاللَّهِ لَقَدْ عَلِمَ أَنَّهَا فِي رَمَضَانَ - زَادَ مُسَدَّدٌ وَلَكِنْ كَرِهَ أَنْ يَتَّكِلُوا أَوْ أَحَبَّ أَنْ لاَ يَتَّكِلُوا ثُمَّ اتَّفَقَا - وَاللَّهِ إِنَّهَا لَفِي رَمَضَانَ لَيْلَةُ سَبْعٍ وَعِشْرِينَ لاَ يَسْتَثْنِي . قُلْتُ يَا أَبَا الْمُنْذِرِ أَنَّى عَلِمْتَ ذَلِكَ قَالَ بِالآيَةِ الَّتِي أَخْبَرَنَا رَسُولُ اللَّهِ صلى الله عليه وسلم . قُلْتُ لِزِرٍّ مَا الآيَةُ قَالَ تُصْبِحُ الشَّمْسُ صَبِيحَةَ تِلْكَ اللَّيْلَةِ مِثْلَ الطَّسْتِ لَيْسَ لَهَا شُعَاعٌ حَتَّى تَرْتَفِعَ
സീർറു  പറഞ്ഞു :ഞാൻ ഉബയ്യിനോട്  ലൈലത്തുൽ ഖദ്‌റിനെ പറ്റി പറഞ്ഞു തരാൻ പറഞ്ഞു  "...... അല്ലാഹുവാണെ 27 ആം രാവിലാണ് ലൈലത്തുൽ ഖദ്ർ .അതെങ്ങനെ താങ്കൾക്കറിയാം അബൂ മുൻദിർ ? അദ്ദേഹം പറഞ്ഞു : നബി [സ് ] അതിന്റെ അടയാളമായി പറഞ്ഞു തന്നത് നോക്കിയാണ് മനസ്സിലാകുന്നത്  .ഞാൻ സീർറിനോട്   ചോദിച്ചു : എന്ത് അടയാളം ? പാത്രത്തിൽ വെള്ളം നിറച്ചതുപോലെ സൂര്യൻ ഉദിക്കുന്ന ദിവസത്തിന്റെ രാത്രിയാണ് അത് . അതു ഉദിച്ചുയരുന്നത് വരെയും അതിൽ നിന്നും സൂര്യരശ്മികൾ പ്രവഹിക്കില്ല . " [ അബൂദാവൂദ്  1378 ]
ഈ ഹദീസിന്റെ നിവേദകനായ ആസിം ഇബ്ൻ ബഹ്‌ദലത്ത്  ദുർബലനാണ് .
عبد الرحمن بن يوسف بن خراش            في حديثه نكرة
            يعقوب بن سفيان الفسوي     في حديثه اضطراب، وهو ثقة
            زهير بن حرب النسائي مضطرب، أعرض
            يحيى بن معين            : ليس بالقوي في الحديث
ഇമാം ഖറാഷ് [റ ] പറയുന്നു : ഇയാളുടെ ഹദീസുകൾ നിഷിദ്ധമാണ്
യാഹ്‌കൂബ് ഇബ്ൻ സുഫ്‌യാൻ : വിശ്വസ്തനാണ് പക്ഷെ ഹദീസുകളിൽ  വൈരുധ്യങ്ങൾ ഉണ്ട്
സുഹൈർ ഇബ്ൻ ഹർബ് : ഹദീസുകളിൽ  വൈരുധ്യങ്ങൾ ഉണ്ട് .
യഹിയ്യ ഇബ്ൻ മുഈൻ : ഇയാളുടെ ഹദീസുകൾ പ്രബലമല്ല
[ തഹ്ദീബ്  അൽ കമാൽ 3002 , ജർഹ് വതഅദീൽ ]
അപ്പോൾ സ്വഹീഹായ ഹദീസുകൾ സൂചിപ്പിക്കുന്നത്  ലൈലത്തുൽ ഖദ്‌റിനെ പറ്റി നബി [സ] കൃത്യമായ ഒരു ദിവസം പറഞ്ഞിട്ടില്ല എന്നാണ് . അതുകൊണ്ട് കേവലം 27 ആം രാവിൽ മാത്രം അതു പ്രതീക്ഷിച്ച്‌  മറ്റു രാവുകൾ ഉപേക്ഷിച്ചാൽ വമ്പിച്ച നഷ്ട്ടമാകും സംഭവിക്കുക .
റമദാനിലെ അവസാനത്തെ പത്ത്  പള്ളികളിൽ ഇഹ്തിഖാഫ് ഇരിക്കലാണ് സുന്നത്ത് .
عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ‏.
ഇബ്ൻ ഉമർ [ റ ] നിന്നും : നബി [സ] റമദാനിലെ അവസാനത്തെ പത്തിൽ ഇഹ്തിഖാഫ്  ഇരിക്കാറുണ്ട്  " [ ബുഖാരി 2025 ]
എന്നാൽ ചിലർ ആ സുന്നത്തിനെ തമ്സ്കരിച്ചു മൈതാനങ്ങളിലേക്ക് ജനത്തെ നയിക്കുന്നുണ്ട്  അതു ബുദ്ധിയുള്ള ജനം തിരിച്ചറിയണം .അതിൽ അവർക്ക് മാത്രമേ ലാഭമുള്ളൂ ജനത്തിനില്ല. പ്രവാചകൻ പഠിപ്പിക്കാത്ത ദിക്റുകളും  സ്വലാത്തും  അതിലപ്പുറമായി പ്രവാചകനോട്  ദുആ ചെയ്യുകയും ചെയ്യുന്ന ശിർക്കിലേക്കും മറ്റുമാണ് ഇത്തരക്കാർ ജനങ്ങളെ ക്ഷണിക്കുന്നത് . അതിനാൽ റമദാനിലെ അവസാനത്തെ പത്ത്  പള്ളികളിലേക്കും  റമദാൻ കഴിഞ്ഞു ശവ്വാൽ ആയാൽ മൈതാനത്തേക്കും ജനങ്ങൾ പുറപ്പെടട്ടെ ..പ്രവാചന്റെ [സ] സുന്നത്തിനെ ഹയാത്താക്കട്ടെ ...
അതുകൊണ്ട്  റമദാനിലെ അവസാന  പത്തിൽ പ്രത്യേഗിച് ഒറ്റപ്പെട്ട രാവിൽ ലൈലത്തുൽ ഖാദിറിനെ പ്രതീക്ഷിച്ചു ആരാധനകളിൽ മുഴുകുക . അല്ലാഹു നമുക്കേവർക്കും ലൈലത്തുൽ ഖദ്ർ നൽകി അനുഗ്രഹിക്കുമാറാകട്ടെ ...