ജിന്ന് ബാധ , പിശാച് ബാധ



 ഷാഹിദ് മൂവാറ്റുപ്പുഴ
ഈജിപ്ഷ്യൻസും മേസപ്പെട്ടോമിയൻസും  തുടങ്ങി  ഹീബ്രൂസും യുറോപ്യൻസും വരെ നീണ്ടു കിടക്കുന്ന സാംസ്കാരിക നാഗരികതയിൽ ഒരെത്തിനോട്ടം നടത്തിയാൽ മാനസിക രോഗം എന്നത്  ഒരു രോഗമായി പരിഗണിക്കാൻ തുടങ്ങിയത്  പത്തൊൻപതാം നൂറ്റാണ്ടിലാണ്  എന്ന് കാണാൻ കഴിയും.. പിശാച്ചുകളുടെ അല്ലെങ്ങിൽ ദുഷ്ട്ട ആത്മാക്കളുടെ ഉപദ്രവമാണ്  മാനസ്സിക നില തെറ്റി ഭ്രാന്താകാൻ കാരണമെന്നാണ്  മിക്ക സമൂഹവും വിശ്വസിച്ചു പോന്നത് . BC 600 കളിലെ  ഇന്ത്യൻ ആയുർവേദ ഗ്രന്ഥങ്ങളിൽ വരെ അതിനെ കുറിച്ചുള്ള പരാമർശം കാണാം . അഭൌമിക ആത്മാക്കളുടെ  സന്നിവേശമാണ്  അതിന്  കാരണമെന്ന്  ആയുർവേദം പറഞ്ഞിരുന്നു . [ചരക സംഹിത ] 
            ഇന്നും സമ്പൂർണ ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത ഒരു രോഗമാണ്  മാനസിക രോഗം . അതിനാൽ തന്നെ അതെച്ചുറ്റിപറ്റി ധാരാളം അന്ധവിശ്വാസങ്ങളും ഉണ്ട് . പ്രേതബാധ . ജിന്ന് ബാധ , ഡെവിൾ പോസ്സെഷൻ , മാരണം [വിച്ചിംഗ് ]എന്നിങ്ങനെ പല പേരിലും ഈ മാനസ്സിക രോഗം ജനങ്ങളിൽ പ്രശസ്തമാണ് . വ്യത്യസ്ത മതങ്ങളിൽ അനുസരിച്  ഇതിന്റെ പിന്നിലെ കാരണവും മാറികൊണ്ടിരിക്കും . ഹിന്ദു മതമാനുസരിച്  ഇത്  കൂടോത്രം കൊണ്ടും, ആത്മാക്കളുടെ സന്നിവേശം കൊണ്ടും , ഗ്രഹ നിലയുടെ പ്രശ്നം കൊണ്ടുമെല്ലാം ഈ രോഗം വരാം. ക്രിസ്ത്യൻ വിശ്വാസമനുസരിച്  പിശാചിന്റെയും  അതേപോലെ ആത്മാക്കളുടെയും പ്രവേശനം മൂലം ഇതു സംഭവിക്കും എന്നാണു. മുസ്ലിങ്ങൾ ഭൂരിഭാഗം വിശ്വസിക്കുന്നത്  ജിന്ന്  പ്രവേശികുന്നതനെന്നാണ് . ഇത്  കൂടോത്രം കൊണ്ടും ഇതുണ്ടാകുമെന്നു ക്രിസ്ത്യൻസും,മുസ്ലിംസും , അതുപോലെ യഹൂദരും വിശ്വസിക്കുണ്ട് . ദൈവം കൈയൊഴിയുന്ന  മനുഷ്യരെ പിശചിനെകൊണ്ട്  ഉപദ്രവിപ്പികുന്നതാണ്  ഭ്രാന്ത് എന്നും യഹൂദർ വിശ്വസിക്കുന്നു . ദൈവത്തിന്റെ ശാപമാണ്  ഇതിനു കാരണമെന്ന് വിശ്വസിക്കുന്നവരുമുണ്ട് .അപ്പോൾ എല്ലാ മതത്തിലും ഭ്രാന്തിനെ ചൊല്ലി ധാരാളം വിശ്വസങ്ങലുണ്ടെന്നു നാം കണ്ടു . ഇതിനു അവരുടെ കൈവശം പല അനുഭവ കഥകളും കേട്ട് കഥകളും പ്രമാണമായും കാണാൻ സാധിക്കും .
         യഥാർത്ഥത്തിൽ എന്താണ്  സംഭവികുന്നത് ? ഇതിനു പിന്നിൽ അബൌദീഗ ആത്മാക്കളുടെ പ്രവർത്തിയുണ്ടോ ? ഇസ്ലാമിക വീക്ഷണത്തിൽ ഇതു ചർച്ച ചെയ്യാനാണ്  ഞാൻ ആഗ്രഹിക്കുന്നത്.
ഇസ്ലാം മതത്തിന്റെ അടിസ്ഥാനം പരിശുദ്ധ ഖുർആൻ ആണ് . അതിന്റെ പരിധിയിൽ നിന്നെ ഇസ്ലാമിനെ കാണാൻ സാധിക്കൂ . ഖുർആൻ  വിശദീകരിച്ചു നല്കുന്നത്  മുഹമ്മദ്‌ നബിയാണ്  അതിനെ നബി വചനം [ഹദീസ് ] എന്ന് പറയുന്നു .ആ വിവരണം സത്യസന്തമായി നിവേദനം ചെയ്യപെട്ട കാര്യങ്ങളെ സ്വഹിഹായ ഹദീസ്  എന്നും പറയുന്നു . അങ്ങനെ നിവേദനം ചെയ്യപെട്ടതായി പരിശോധിച്ച് ഉറപ്പിച്ച പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ്  ഇസ്ലാമിക വിശ്വാസങ്ങളും കർമ്മങ്ങളും രൂപപ്പെടുത്തുക . ഏതെങ്കിലും ഇസ്ലാമിക പണ്ഡിതന്മാരുടെ ഹദീസ് ശേഖരണത്തിൽ വന്നു എന്നതുകൊണ്ട്‌ മാത്രം അത്  നബിയുടെ വാക്കുകൾ തന്നെയെന്നു ഉറപ്പികാൻ സാധ്യമല്ല . അത് ഉറപ്പികാൻ  മുസ്ലിം ലോകം രൂപപ്പെടുത്തിയ നിദാന ശാസ്ത്രമുണ്ട് . ആ മാപിനി ഉപയോഗിച്ച്  അതിലെ നെല്ലും പതിരും വേർ പിരിച്ച്  നബി വച്ചനങ്ങൾ  കൃത്യമായി കണ്ടെത്തുന്നു . അങ്ങിനെ സ്വഹീഹായ ഹദീസുകളുടെയും പരിശുദ്ധ ഖുർആനിന്റെയും അടിസ്ഥാനത്തിലാണ്  ഇസ്ലാമിക ആശയ ആദർശങ്ങൾ രൂപപെടുത്തുക .
മനുഷ്യരെ സംബന്ധിച്ചിടത്തോളം പിശാചിനെ കാണാൻ സാധികില്ല . പരിശുദ്ധ ഖുർആൻ  അത് വ്യക്തമായി പ്രസ്താവിക്കുന്നു .
 إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لاَ تَرَوْنَهُمْ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاء لِلَّذِينَ لاَ يُؤْمِنُونَ  തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക്‌ അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക്‌ പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു. [അ അറാഫ്  27 ].
 പ്രവാചകർക്കല്ലാതെ  അവന്റെ സാനിധ്യവും അറിയാൻ മനുഷ്യന് യാതൊരു മാർഗ്ഗവുമില്ല , പ്രവാചകർകാണെങ്കിൽ വഹിയ്യ്‌  ലഭികുന്നതിനാലാണ്  അത്  അറിയുന്നത് .
قال النحاس : من حيث لا ترونهم يدل على أن الجن لا يرون إلا في وقت نبي ; ليكون ذلك دلالة على نبوته ; لأن الله جل وعز خلقهم خلقا لا يرون فيه ، وإنما يرون إذا نقلوا عن صورهم . وذلك من المعجزات التي لا تكون إلا في وقت الأنبياء صلوات الله وسلامه عليهم . قال القشيري : أجرى الله العادة بأن بني آدم لا يرون الشياطين اليوم
നഹഹാസ് പറഞ്ഞു : 'നിങ്ങൾക്കവനെ കാണാൻ പറ്റാത്ത വിധത്തിൽ '. ജിന്നിനെ ഒരു നബിയുടെ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പ്രവാചകത്വത്തിനു തെളിവായിട്ടല്ലാതെ കാണാൻ കഴിയുകയില്ല എന്ന്  ഈ പ്രയോഗം വ്യക്തമായി അറിയിക്കുന്നു. കാരണം , അല്ലാഹു അവരെ കാണാൻ കഴിയാത്ത സൃഷ്ട്ടിയായിട്ടാണ്  പടച്ചിട്ടുള്ളത് . അവർ അവരുടെ യഥാർത്ഥ രൂപത്തിൽ നിന്ന് മറിയാൻ കാരണം .അത് പ്രവാചകൻമാരുടെ കാലത്ത്  ഒരു മുഅജിസത്ത്  എന്ന നിലക്ക് മാത്രമേ സംഭവിക്കുകയുള്ളൂ  കുശൈരി പറഞ്ഞു : ആദമിന്റെ സന്തതികൾക് ഇന്ന്  പിശാചിനെ കാണാൻ കഴിയില്ല എന്ന വ്യവസ്ഥ അല്ലാഹു നടപ്പിലാക്കി " [ഖുർത്തൂബി 7/187]
എന്നിട്ടും മാനസ്സിക രോഗികളായ ആളുകളെ കാണുമ്പോൾ അവരെ പരിശോധിച്ച്   അവർക്ക്  ജിന്നുബാധയുണ്ടെന്നുചില പണ്ഡിതന്മാർ അവകാശവാദം ഉന്നയിക്കുന്നു . അവരുടെ ശരീരത്തിൽ 30 ഉം 60 ഉം ജിന്നുകളുണ്ടെന്നും , അവർ ബുദ്ധമതത്തിൽ പെട്ടതാണെന്നും  അങ്ങിനെ പലതരം കളവുകൾ പറയുന്നു .  ഈ പണ്ഡിതന്മാർക്കു ഇതു അറിയാൻ എന്തെങ്ങിലും മാർഗ്ഗമുണ്ടോ ? വഹിയ്യ്‌ ലഭിക്കുമോ ? ഇല്ലല്ലോ ! പിന്നെ എങ്ങിനെ ഇവർ ഇതെല്ലാം പറയും ? ഇത്തരം സംഭവങ്ങളിൽ പലതും രോഗിയുടെ തന്നെ കളവാണ് . കാരണം രോഗം ഉള്ളപോലെ അഭിനയിക്കുന്നവരുണ്ട്  സ്വന്തം പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ ചിലർ കണ്ടെത്തുന്ന വഴി ഭ്രാന്തും , ജിന്ന് ബാധയുമൊക്കെയാണ് ..ചിലർ മനപ്പൂർവം പല പ്രശ്നങ്ങളിൽ നിന്നും രക്ഷപെടാൻ  ഇത്തരം കളവ് പറയും അല്ലാത്ത പക്ഷം ചികിത്സ നടത്തുന്ന വ്യാജന്മാർ കളവ് പറയും . രോഗി തന്റെ ജീവിതത്തിൽ ഏതെങ്കിലും സന്തർഭത്തിൽ കേട്ട കാര്യങ്ങൾ അവന്റെ തലച്ചോറിന്  നിയന്ത്രണം നഷ്ട്ടപെടുന്ന ഈ അവസ്ഥയിൽ പറഞ്ഞു കൊണ്ടിരിക്കും  ചിലപ്പോൾ അവൻ പഠിച്ചിട്ടില്ല ഭാഷയില്ലുള്ള കാര്യങ്ങളായിരിക്കാം പറയുന്നത് . ഇതിനെ വ്യാജ ചികിത്സകർ പ്രേത ബാധയായും , ജിന്ന് ബാധയായും പറഞ്ഞു ജനങ്ങളെ വഞ്ചിക്കും . ഇതു സത്യമാണെന്ന് കരുതി ചില പണ്ഡിതന്മാരും അവരുടെ ആ വിഷയത്തിലുള്ള അറിവില്ലായ് മകൊണ്ട് ഇത്തരം കപടന്മാരുടെ വാദം സത്യമാണെന്ന് കരുതി തമിഴ് ജിന്നാണെന്നും , ഗുജറാത്തി ജിന്നാണെന്നുമെല്ലാം പറയും . മനുഷ്യ മസ്തിഷ്ക്കം അത്ഭുതങ്ങളുടെ കലവറയാണ് . ഓർമ്മകൾ എത്ര പഴയതായാലും ബ്രെയിൻ അത്  റെക്കോർഡ്‌ ചെയ്യുന്നുണ്ട് . ചില പ്രത്യേഗ അവസ്ഥ ഉണ്ടായാൽ വളരെ ചെറുപ്പത്തിലെ  ഓർമ്മ മുന്നിലോട്ടു വന്നിട്ട്  പ്രസന്റായ്ടിട്ടുള്ള ഇപ്പോളത്തെ ഓർമ്മ പുറകോട്ടും പോയേകാം . അപ്പോൾ ചെറുപ്പത്തിൽ കേട്ടതോ , അറിഞ്ഞതോ ആയ കാര്യം ഇപ്പോൾ പറയും . അതുപോലെ തന്നെ എവിടെനിന്നെങ്കിലും കേട്ട ഒരു ഗുജറാത്തി  വാക്കുകൾ അല്ലെങ്കിൽ  മറ്റു ഭാഷയിലെ വാക്കുകൾ ഓൾഡ്‌ മെമ്മറിയിൽ നിന്നും മുന്നോട്ട് വരും , അത് ഈ രോഗി പറഞ്ഞു കൊണ്ടിരിക്കും . ഉടനെ അതുകേട്ടു അന്ധവിശ്വാസികൾ ഗുജറാത്തി പ്രേതം കേറിക്കൂടിയതായി നാടാകെ പാട്ടാക്കും . ഇങ്ങനെ പ്രച്ചരിക്കുന്നതാണ് മിക്ക ജിന്ന് ബാധയും . അതുപോലെ തന്നെ അയാളുടെ പൂർവികരെ കുറിച്  അയാൾ കേട്ട അറിവുകൾ പറഞ്ഞാലും കാര്നോമ്മരുടെ പ്രേതമാണ്  എന്നും പറയും . ഈ ബാധയുള്ള ആള്  സംസാരിക്കുന്ന ഭാഷയിൽ നമ്മൾ ഒരു ചോദ്യം ചോദിച്ചാൽ മറുപടി ഉണ്ടാകില്ല . കാരണം അവർ എപ്പോളോ കേട്ട കുറേ വാക്കുകൾ ഉരുവിടുന്നത് മാത്രമാണത് . അല്ലാതെ ബാധയല്ല . ഈ വിഷയത്തിൽ വെറും ഊഹങ്ങളും കേട്ടുകേൾവിയുമല്ലാതെ  ഇവരുടെ കയ്യിൽ ഖണ്ഡിതമായ ഒരു പ്രമാണവുമില്ല എന്നതാണ് സത്യം.
ഒരു സുഹൃത്ത് എന്നോട് പറഞ്ഞു അയാളുടെ ബന്ധത്തിലുള്ള ആൾക്  ജിന്ന് ബദിചൂ  എന്ന് . ഒരിക്കൽ അർദ്ധരാത്രി  പുഴയിൽ കുളിക്കാൻ പോയതാണത്രെ ! അവിടെന്നു മൂപർ ഭയന്ന് വീട്ടിൽ വന്നു . പിന്നെ 28 ആളുകളുടെ ശൈലിയിൽ സംസാരിക്കാൻ തുടങ്ങിയത്രേ . അപ്പോൾ ഞാൻ ചോദിച്ചൂ : നീ നേരിട്ട്  കണ്ടതാണോ എന്ന്  അപ്പോൾ അവൻ പറഞ്ഞത്  അവന്റെ വീട്ടുകാർ പറഞ്ഞതാനത്രേ . നേരിട്ട് കാണാഞ്ഞത്  ഒഴിപ്പിക്കാൻ വന്ന ഉസ്താദ് പറഞ്ഞത്രേ നേരിട്ട് കണ്ടാൽ ഒഴിഞ്ഞുപോകുന്ന ജിന്ന്  അവന്റെ ദേഹത്ത് കേറും  എന്ന് . കൂടാതെ ഇപ്പോൾ അയാൾക്  ഒരു പ്രശ്നവുമില്ല  ഉസ്താദാന്മാർ  28 ജിന്നുകളെ ഒഴിപ്പിച്ചത്രേ ! നമ്മുടെ നാട്ടിൽ ഹസീനാ എന്ന സഹോദരിയുടെ ദാരുണ മരണമാണ് എനിക്ക് ഓർമ്മ വരുന്നത് . പ്രവാചകന്മാർക്ക്‌  മാത്രം അറിയാൻ സാധിക്കുന്ന ജിന്നിന്റെ സാന്നിധ്യം ഈ കപട സിദ്ധന്മാർ എങ്ങിനെ അറിയും ?
ഇസ്ലാമിന്റെ പേരിൽ അന്തഃ വിശ്വാസം  പ്രചരിപ്പികുകയാണ്  ഇവർ . ഇവർ ഈ ജിന്ന് ബാധക്ക് പ്രധാനമായും തെളിവാക്കുന്നത് നമുക്ക് പരിശോധിക്കാം :
ഒന്ന്  സൂറത്ത് ബക്കറയിലെ   275 ആയതാണ്.
الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ

"പലിശ തിന്നുന്നവർ മസ്സ് ശൈതാനാൽ മറിഞ്ഞു വീഴുന്നവനെപോലെയല്ലാതെ എഴുന്നെല്ക്കില്ല "
[ബക്കറ 275 ]
മസ്സ് ശൈത്താൻ എന്നാൽ പിശാചിന്റെ സ്പർശനം എന്നും ഭ്രാന്ത്‌ എന്നും അർത്ഥമുണ്ട് . അറബികൾ ഭ്രാന്തിനെ പിശാചു ബാധയായിട്ടയിരുന്നു കണ്ടിരുന്നത്  അവരോട് ആ ഭാഷയിൽ സംസാരിച്ചതാണ്  ഖുർആന്. ഈ വ്യാഖ്യാനമാണ്  ശരിയായിട്ടുള്ളത്  ഖുർആനിനെ  ഖുർആൻ കൊണ്ട് തന്നെ വ്യാഖ്യാനികണമല്ലോ . അതുകൊണ്ട് തന്നെ ശാഫീ മദ് ഹബുകാരനായ ഇമാം ഖഫ്ഫാൽ ഇങ്ങനെ പറഞ്ഞതും .
وذكر القفال فيه وجها آخر ، وهو أن الناس يضيفون الصرع إلى الشيطان وإلى الجن ، فخوطبوا على ما تعارفوه من هذا ، وأيضا من عادة الناس أنهم إذا أرادوا تقبيح شيء أن يضيفوه إلى الشيطان ، كما في قوله تعالى : ( طلعها كأنه رءوس الشياطين ) [ الصافات : 65]
പലിശ തിന്നവൻ  പിശാച് ബാധമൂലം മറിഞ്ഞു വീഴുന്നവനെപോലെയാണ്  എഴുന്നേൽക്കുക  എന്ന ആയത്തിന് ഖഫ്ഫാൽ [ റ ] മറ്റൊരു വ്യാഖ്യാനം നൽകുന്നത് ഇപ്രകാരമാണ് . തീർച്ചയായും മനുഷ്യർ അബോധാവസ്ഥ ബാധിച്ചു വീഴുന്നതിനെ പിശാചിലെക്കും ജിന്നുകളിലേക്കും ചേർത്തിപ്പറയാറൂണ്ട് . അതിനാൽ അവർക്കിടയിൽ പരിചയമുള്ള ഭാഷയിൽ  അവരോട്  ആല്ലാഹു സംസാരിക്കുകയാണ് . കൂടാതെ ഒരു സംഗതി വിക്രിതമാകാൻ ഉദ്ദേശിച്ചാൽ അതിനെ പിശാചിലേക്ക് ചേർത്ത്  പറയൽ മനുഷ്യരുടെ  ഒരു പതിവാണ് . അല്ലാഹു നരകത്തിലെ  വൃക്ഷത്തെ  വിവരിച്ചതുപോലെ (അതിന്റെ കുല പിശാചിന്റെ തല പോലെയാണ് ) {മഫാതി ഉൽ ഗൈബ്  4 / 97 }
جار الله الزمخشري في تفسير هذه الاية اي لا يقومون ادا بعثوا من قبورهم الا كما يقوم الذي يتخبطه الشيطان ايالمسروع وتخبط الشيطان من زعامات العرب يزعمون ان الشيطان يخبط الانسان فيسرع والخبط ضرب على غير الاستواء كخبط العشواء فورد على ما كانو يعتقدون (تفسيرالكشاف ١/٣٩٨)
ജാറുള്ളാഹ്‌ അസ്സമഖ്ശരി ഈ ആയത്തിന്റെ വ്യാക്യാനത്തിൽ പറഞ്ഞു: പലിശ തിന്നുന്നവൻ അവരുടെ ഖബറിൽ നിന്ന് എഴുന്നേൽക്കുബോൾ പിശാജ്‌ മറിച്ചിട്ടവൻ എഴുന്നേൽക്കുന്നത്പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. പിശാജ്‌ മറിച്ചിടുകയെന്നത്‌ അറബികളുടെ വെറും ഊഹം മാത്രമാണ്. അവർ പറയാറുണ്ട്‌, പിഷാജ്‌ മനുശ്യനെ വീഴ്ത്തിയാൽ അവൻ വീഴും. "ഖബ്‌ത്വ്‌ എന്നാൽ ശരിയല്ലാത്ത ഒരു തരം നടത്തമാണ്. കാഴ്ച്ചയില്ലാത്ത ഒട്ടകം നടക്കുന്നത്‌ പോലെ. അപ്പോൾ ഈ പ്രയോഗം അവരുടെ വിശ്വാസപ്രകാരം (അവർക്ക്‌ മനസ്സിലാകുന്ന ഭാഷയിൽ) വന്നതാണ്. ( തഫ്സീർ കശ്ശാഫ്‌ 1/398)
 وقال ابن عباس : آكل الربا يبعث يوم القيامة مجنونا يخنق . رواه ابن أبي حاتم ، قال : وروي عنعوف بن مالك ، وسعيد بن جبير ، والسدي ، والربيع بن أنس ، ومقاتل بن حيان 
ഇബ്ൻ അബ്ബാസ്‌  [ റ ] പറയുന്നു : ഖിയാമത്ത് നാളിൽ ഭ്രാന്ത് പിടിച്ചു മറിഞ്ഞും എഴുന്നേറ്റും പ്രയാസപ്പെട്ടു അവർ കബറിൽ നിന്നും എഴുന്നേലക്കും , ഔഫ്‌ ഇബ്ൻ മാലിക് , സഈദ്  ഇബ്ൻ ജുബൈർ , സുദ്ധി , റബി ഇബ്ൻ അനസ് എന്നിവരിൽ നിന്നും ഈ വ്യക്യാനം ഇബ്ൻ അബീ ഹാത്തിം രേഖപെടുത്തുന്നു . [ ഇബ്ൻ കസീർ ]
حدثني موسى قال : حدثنا عمرو قال : حدثنا أسباط عن السدي : " الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطه الشيطان من المس " يعني : من الجنون . 
സുദ്ദി [റ ] പറഞ്ഞു : "പലിശ തിന്നുന്നവര്‍ പിശാച്‌ ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത്‌ പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല." എന്ന് വെച്ചാൽ ഭ്രാന്ത് പിടിച്ചവൻ  ഉരുണ്ട് മറിയും പോലെ എഴുന്നേൽക്കും എന്നർത്ഥം .
- حدثني يونس قال أخبرنا ابن وهب قال قال ابن زيد في قوله : " الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطه الشيطان من المس " . قال : هذا مثلهم يوم القيامة ، لا يقومون يوم القيامة مع الناس إلا كما يقوم الذي يخنق من الناس ، كأنه خنق ، كأنه مجنون . [ ص: 11 ]
ഇബ്ൻ സൈദ്‌ [റ ] പറഞ്ഞു : "പലിശ തിന്നുന്നവര് പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന് എഴുന്നേല്ക്കുന്നത് പോലെയല്ലാതെ എഴുന്നേല്ക്കുകയില്ല." എന്ന് വെച്ചാൽ പരലോകത്ത്  വെച്ച് അവർ ഭ്രാന്ത് പിടിച്ച്  മറിഞ്ഞു വീഴുന്നവരെ പോലെ കബറിൽ നിന്നും എഴുന്നേലക്കും .[ തഫ്‌സീർ തബരി ]
ഖുർആനിൽ ഇത്തരത്തിൽ അഭിസംബോധകരുടെ ശൈലിയിൽ പല പ്രയോഗങ്ങളും വന്നിട്ടുണ്ട് . ഉദാഹരണം പറഞ്ഞാൽ , മറിയം [അ ] "ഹാറൂന്റെ  സഹോദരി " എന്ന്  ഇസ്രായീല്യർ വിളിക്കുന്നത്  അങ്ങനെ തന്നെ ഖുർ ആൻ ഉദ്ധരിക്കുന്നുണ്ട് .
يَا أُخْتَ هَارُونَ مَا كَانَ أَبُوكِ امْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا
 ഹേ; ഹാറൂന്റെ സഹോദരീ, നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരു ദുര്നടപടിക്കാരിയുമായിരുന്നില്ല.” [മറിയം  28 ]
ഹാറൂൻ നബിയുടെ സ്വന്തം സഹോദരിയല്ല മറിയം [ അ ] . ഇത്  ഇസ്രായീല്യരുടെ  ശൈലിയാണ് . അവരടെ കുടുംബപരമ്പരയിൽ  പൂർവികരായ മഹാന്റെ പേരിൽ അവരെ അഭിസംബോധന ചെയ്യുന്നത് . അതെ പോലെ അറബികളുടെ ശൈലിയിൽ പിശാചു ബാധ എന്നാണ് ഭ്രാന്തിനെ വിശേഷിപ്പിക്കുക . അപ്പോൾ ഈ ആയതിന്റെ അർത്ഥം പലിശക്കരന്മാർ പരലോകത്ത് കബറിൽ നിന്നും ഉയിർത്തെഴുന്നെൽക്കുന്നത്  ഭ്രാന്ത് പിടിച്ച്  നിലത്ത് കിടന്നുരുളുന്നവരെ പോലെയായിരിക്കും  എന്നാണ്  . കാരണം പിശാചിന് മനുഷ്യനെ ശാരീരികമായി ബന്ധപെട്ട്  ഉപദ്രവികാൻ അല്ലാഹു കഴിവ് നൽകിയിട്ടില്ല. അവന്ന് മനുഷ്യനെ ദുർബോധനം നടത്തി വഴികേടിലാക്കാനാണ്  സാധിക്കുക . മനസ്സിൽ , നിഷിദ്ധമായ കാര്യങ്ങളെ കുറിച്ച്  നല്ല വിചാരം ഉണ്ടാക്കി കൊടുക്കാനാണ്  സാധിക്കുക . അല്ലാതെ അവന്റെ ശരീരം വിക്രിതമാകാനൊ , രോഗമുണ്ടാക്കാനൊ മുറി വേൽപ്പികാനൊ , തള്ളിമാറ്റാനൊ  സാധിക്കില്ല .
ഇമാം റാസി [ റ ] പറയുന്നു:
ثم إن ظاهر هذه الآية يدل على أن الشيطان لا قدرة له على تصريع الإنسان وعلى تعويج أعضائه وجوارحه ، وعلى إزالة العقل عنه كما يقوله العوام والحشوية
" തീർച്ചയയും പിശാചിന്  മനുഷ്യനെ മറിച്ചിടാനും  അവന്റെ അവയവങ്ങളെ വിക്രിതമാക്കാനും  അവന്റെ ബുദ്ധി നീക്കിക്കളയാനും യാതൊരു കഴിവുമില്ല എന്നാണ് ഈ ആയതിൽ നിന്നും പ്രത്യക്ഷത്തിൽ മനസ്സിലാകുന്നത് . ഇതെല്ലാം പിശാചിന്  സാധികുമെന്ന വാദം ഹവഷികളുടെയും, പൊതു ജനത്തിന്റെയുമാണ് "
{മഫാതി ഉൽ ഗൈബ്  10/18]
അപ്പോൾ പ്രസ്തുത ആയത്  ആശയം നോക്കാതെ നേർക് നേർ അർത്ഥം വെച്ചവരാണ്  ഇതു ജിന്നുബാധാക്  തെളിയായി സ്വീകരിച്ചതെന്ന് വ്യക്തമാണ് . പ്രത്യക്ഷാർത്ഥം നൽകിയ പണ്ഡിതന്മാർ ഇതിനെ ജിന്നുബധാക് തെളിവായി ഉദ്ധരിച്ചു . എന്നാൽ ഖുർആനിനെ ഖുർആൻ  കൊണ്ട് വ്യാഖ്യാനിക്കുമ്പോൾ പ്രസ്‌തുത അര്ത്ഥം നൽകാൻ സാധിക്കില്ല . "എനിക്ക്‌ നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക്‌ ഉത്തരം നല്‍കി എന്ന്‌ മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക്‌ നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക്‌ എന്നെയും സഹായിക്കാനാവില്ല. മുമ്പ്‌ നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ്‌ വേദനയേറിയ ശിക്ഷയുള്ളത്‌. "[ഇബാഹിം 22 ]

ഈ ആയതിൽ മനുഷ്യരുടെ മേൽ പിശാചിന് അധികാരമോന്നുമില്ല എന്ന് അവൻ തന്നെ പ്രഖ്യാപിക്കുന്നുഅപ്പോൾ ജിന്നിന്  മനുഷ്യന്റെ ബുദ്ധിയെ തെറ്റിക്കാൻ സാധികില്ല എന്ന് സ്പഷ്ട്ടമാണ്
 إِنَّ الَّذِينَ اتَّقَواْ إِذَا مَسَّهُمْ طَائِفٌ مِّنَ الشَّيْطَانِ تَذَكَّرُواْ فَإِذَا هُم مُّبْصِرُونَ
തീര്ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില് നിന്നുള്ള വല്ല ബാധയും ബാധിച്ചാല് അവര്ക്ക് ( അല്ലാഹുവെപ്പറ്റി ) ഓര്മവരുന്നതാണ്. അപ്പോഴതാ അവര് ഉള്കാഴ്ചയുള്ളവരാകുന്നു.[7/200]
ഇവിടെ പിശാചി നിന്നും ബാധയുണ്ടായാ  അല്ലാഹുവേ ർത്താൽ ബാധ നീങ്ങും എന്നും പറയുന്നു . അപ്പോ മനുഷ്യ ശരീരത്തി പ്രവേഷിക്കുന്നതിനെയല്ല ഇവിടെയെല്ലാം ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ് .അപ്പോൾ മസ്സ് ശൈത്താൻ എന്നത്  സാമാന്യ പ്രയോഗമല്ല എന്ന്  വ്യക്തമാകുന്നു .
              മറ്റൊരു തെളിവായി അവർ പറയുന്നത്  " നിശ്ചയം പിശാച്  മനുഷ്യന്റെ രക്തമുള്ളിടത്തെല്ലാം സഞ്ചരിക്കും "[ബുഖാരി ] എന്ന ഹദീസാണ് . എന്നാൽ മേൽ പറഞ്ഞ ഹദീസ്  ഇതിനൊരു തെളിവേ അല്ലാ . ഹദീസിന്റെ പൂർണ്ണ രൂപം നോക്കിയാൽ അത് വ്യക്തമാകും .
أَنَّ النَّبِيَّ صلى الله عليه وسلم أَتَتْهُ صَفِيَّةُ بِنْتُ حُيَىٍّ فَلَمَّا رَجَعَتِ انْطَلَقَ مَعَهَا، فَمَرَّ بِهِ رَجُلاَنِ مِنَ الأَنْصَارِ فَدَعَاهُمَا فَقَالَ " إِنَّمَا هِيَ صَفِيَّةُ "‏‏. قَالاَ سُبْحَانَ اللَّهِ‏. قَالَ " إِنَّ الشَّيْطَانَ يَجْرِي مِنِ ابْنِ آدَمَ مَجْرَى الدَّمِ "‏‏. رَوَاهُ شُعَيْبٌ وَابْنُ مُسَافِرٍ وَابْنُ أَبِي عَتِيقٍ وَإِسْحَاقُ بْنُ يَحْيَى عَنِ الزُّهْرِيِّ عَنْ عَلِيٍّ ـ يَعْنِي ابْنَ حُسَيْنٍ ـ عَنْ صَفِيَّةَ عَنِ النَّبِيِّ صلى الله عليه وسلم
അലി ഇബ്ൻ ഹുസൈൻ [റ ] വിൽ നിന്നും : സഫിയ്യ ബിൻത് ഹുയ്യയ്യ്  നബി [സ ] യുടെ പള്ളിയിലേക്ക് വന്നു നബി[സ ]യെ കണ്ടു . തിരിച്ച്  വീട്ടിലേക്ക്  യാത്രയാകാൻ  നബിയും കൂടെ നടന്നു .അപ്പോൾ രണ്ടു അൻസാരികൾ അതുവഴി കടന്നു വന്നു . അപ്പോൾ നബി [സ ]അവരെ വിളിച് പറഞ്ഞു " ഇത്  സഫിയ്യ യാണ് " അപ്പോൾ അവർ പറഞ്ഞു "സുബ് ഹാനല്ലഹ് " . അപ്പോൾ നബി [സ ]പറഞ്ഞു 'നിശ്ചയം പിശാച്  മനുഷ്യന്റെ രക്തമുള്ളിടത്തെല്ലാം സഞ്ചരിക്കും ' [ബുഖാരി .7171 ]
നബി[സ ]യുടെ കൂടെ ഒരു സ്ത്രീയെ കണ്ടാൽ നാളെ അവർ അതിനെ കുറിച്ച്  ചർച്ച ചെയ്താലോ എന്ന നിലക്കാണ് നബി[സ ]കൂടെയുള്ളത്  ഭാര്യ സഫിയ്യ ആണെന്ന് അൻസാരികളോട്  പറഞ്ഞത് . അവർ അത് കേട്ടപ്പോൾ നബി[സ ], അവരെ കുറിച്ച്  അതരക്കരാണെന്നു ചിന്തിച്ചല്ലോ എന്ന് പ്രയാസപെട്ടു സുബ് ഹാനല്ലഹ് എന്ന്  പറയുകയും ചെയ് തു  . അപ്പോളാണ് നബി [സ ]പിശാചിന്റെ പണിയെ കുറിച്ച് അനസാരികളെ ഉണർത്തിയത്. മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളിലും രക്തം സഞ്ചരിക്കുന്നപോലെ അവന്റെ എല്ലാ അവയവങ്ങളെ കൊണ്ടും തെറ്റായ പ്രവർതിയിലെക്ക്  നയിക്കാൻ പിശാച്  ദുർബോധനം  നടത്തും  എന്നാണ്  ആ വചനത്തിന്റെ വിവക്ഷ . ആ അനസാരികളുടെ മനസ്സിൽ നബിയെ കുറിച്ച് പിശാചു വസ് വാസ്  ഉണ്ടാക്കിയാലോ എന്ന് കരുതിയാണ് നബി[സ ] സ്വന്തം ഭാര്യയാണെന്നു അവരെ ഉണർത്തിയത് . ഇത്  ജിന്ന് ബാധക്കുള്ള തെളിവല്ല മറിച്ച്  ജിന്നിന്റെ പണി വസ് വാസുണ്ടാക്കാലാണെ ന്നതിനുള്ള തെളിവാണ് .
മറ്റൊരു തെളിവ്  ,
حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ الأَنْصَارِيُّ، حَدَّثَنِي عُيَيْنَةُ بْنُ عَبْدِ الرَّحْمَنِ، حَدَّثَنِي أَبِي، عَنْ عُثْمَانَ بْنِ أَبِي الْعَاصِ، قَالَ لَمَّا اسْتَعْمَلَنِي رَسُولُ اللَّهِ ـ صلى الله عليه وسلم ـ عَلَى الطَّائِفِ جَعَلَ يَعْرِضُ لِي شَىْءٌ فِي صَلاَتِي حَتَّى مَا أَدْرِي مَا أُصَلِّي فَلَمَّا رَأَيْتُ ذَلِكَ رَحَلْتُ إِلَى رَسُولِ اللَّهِ ـ صلى الله عليه وسلم ـ فَقَالَ " ابْنُ أَبِي الْعَاصِ " . قُلْتُ نَعَمْ يَا رَسُولَ اللَّهِ . قَالَ " مَا جَاءَ بِكَ " . قُلْتُ يَا رَسُولَ اللَّهِ عَرَضَ لِي شَىْءٌ فِي صَلاَتِي حَتَّى مَا أَدْرِي مَا أُصَلِّي . قَالَ " ذَاكَ الشَّيْطَانُ ادْنُهْ " . فَدَنَوْتُ مِنْهُ فَجَلَسْتُ عَلَى صُدُورِ قَدَمَىَّ . قَالَ فَضَرَبَ صَدْرِي بِيَدِهِ وَتَفَلَ فِي فَمِي وَقَالَ " اخْرُجْ عَدُوَّ اللَّهِ " . فَفَعَلَ ذَلِكَ ثَلاَثَ مَرَّاتٍ ثُمَّ قَالَ " الْحَقْ بِعَمَلِكَ " . قَالَ فَقَالَ عُثْمَانُ فَلَعَمْرِي مَا أَحْسِبُهُ خَالَطَنِي بَعْدُ
ഉസ്മാൻ ഇബ്ൻ അബുൽ ആസിൽ നിന്നും നിവേദനം : നബി [സ ] എന്നെ താ ഇഫിലെ ഗവർണ്ണർ  ആയിട്ട്  നിയോഗിച്ച കാലത്ത്  എനിക്ക് നമസ്കാരത്തിൽ സംശയങ്ങൾ നിരന്തരം വന്നുകൊണ്ടിരുന്നു . അവസാനം ഞാൻ നബി[സ ] യെ കാണാൻ പുറപ്പെട്ടു . അപ്പോൾ നബി [സ ] ചോദിച്ചു നീ എന്തിനാണ് ഇങ്ങോട്ട് വന്നത് ? ഞാൻ പറഞ്ഞു ; എനിക്ക് നമസ്കാരത്തിൽ സംശയങ്ങൾ ഉണ്ടാകുന്നു . ഞാനെന്ത ചെയ്യുന്നതെന്ന്  എനിക്ക് ഓർമ്മ വരുന്നില്ല . നബി[സ ]  പറഞ്ഞു അത് പിശാചാണ്  ഇങ്ങോട്ട് വരൂ . പിന്നെ ഞാൻ നബി[സ ] യോട് ചേർന്നിരുന്നു മുന്നിലായിട്ട് . പിന്നെ നബി[സ ]  കൈകൊണ്ട് എന്റെ നെഞ്ചിൽ ഇടിച്ചു . അൽപം ഉമിനീര്  എന്റെ വായിലെക്കിട്ടു എന്നിട്ട് പറഞ്ഞു " അല്ലാഹുവിന്റെ ശത്രൂ പുറത്തു കടക്കൂ " എന്ന് മൂന്നു തവണ പറഞ്ഞു . എന്നിട്ട് നബി [സ ] നീ പോയി ഇനി നിന്റെ ജോലികൾ ചെയ്യുക എന്ന് പറഞ്ഞു . പിന്നീട് ഒരിക്കലും എനിക്ക് നമസ്ക്കാരത്തിൽ സംശയം ഉണ്ടായിട്ടില്ല "[ ഇബ്ൻ മാജ 3548 ]
എന്നാൽ വെറും കള്ള ഹദീസാണിത് . ഇതിലെ നിവേദകനായ  മുഹമ്മദ്‌ ഇബ്ൻ അബ്ദുള്ള അൻസാരിയെ കുറിച്ച മുഹദ്ദിസുകൾ പറയുന്നത് നോക്കുക :

ഇമാം അബൂദാവൂദ് ; ധാരാളം പിഴവ് വരുത്തുന്നു
ഇമാം അഹമ്മദ് ; യഹിയ അൽ കത്താൻ ഇദ്ദേഹത്തെ മുൻകാർ എന്ന് പറഞ്ഞു
ഇമാം ഉഖൈലി ; ഇദ്ദേഹത്തിന്റെ മിക്ക ഹദീസും പിൻപറ്റാൻ പറ്റുന്നതല്ല
ഇമാം മുആദ് ഇബ്ൻ മുആദ് ; ഹബീബ് ഇബ്ൻ ശഹീദിൽ നിന്നും അൻസാരി ഉദ്ധരിക്കുന്ന ഹദീസുകൾ മുൻകാറാണ് .
[ മീസാൻ 4 / 163 ]
കൂടാതെ അൻസാരിയുടെ ദുർബല ഹദീസിന്റെ ഉദാഹരണമായി ഇമാം ഇബ്ൻ ഹാതിം കിതാബിൽ ഇലലിൽ "മൈമൂന [റ ] നബി [സ ] വിവാഹം കഴിച്ചത് ഇഹ്റാമിലായിരുന്നപ്പോളാണ് " എന്ന ഹദീസ് കൊടുക്കുന്നു . [ താരീഖ് ബാഗ്ദാദ് 3/ 408 ,കിതാബ് അൽ ഇലൽ  3/ 242 ]

ثنا عبد الله بن نمير عن عثمان بن حكيم قال أخبرني عبد الرحمن بن عبد العزيز عن يعلى بن مرة قال لقد رأيت من رسول الله صلى الله عليه وسلم ثلاثا ما رآها أحد قبلي ولا يراها أحد بعدي لقد خرجت معه في سفر حتى إذا كنا ببعض الطريق مررنا بامرأة جالسة معها صبي لها فقالت يا رسول الله هذا صبي أصابه بلاء وأصابنا منه بلاء يؤخذ في اليوم ما أدري كم مرة قال ناولنيه فرفعته إليه فجعلته بينه وبين واسطة الرحل ثم فغرفاه فنفث فيه ثلاثا وقال بسم الله أنا عبد الله اخسأ عدو الله ثم ناولها إياه فقال القينا في الرجعة في هذا المكان فأخبرينا ما فعل قال فذهبنا ورجعنا فوجدناها في ذلك المكان معها شياه ثلاث فقال ما فعل صبيك فقالت والذي بعثك بالحق ما حسسنا منه شيئا حتى الساعة فاجترر هذه الغنم قال انزل فخذ منها واحدة ورد البقية
യഅലിബ്ൻ മൂർറാ [ റ ] നിവേദനം : ഒരിക്കൽ ഒരു സ്ത്രീ ഭ്രാന്ത്‌ ബാധിച്ച തന്റെ കുഞ്ഞുമായി നബി യുടെ മുന്നിലെത്തി . തന്റെ കുഞ്ഞിനു സുഖമില്ല എന്നും ഒരു ദിവസം എത്ര തവണയാണ് അവന്നു ഈ പ്രയാസമുണ്ടാകുന്നതെന്നും തനിക്ക് പറയാനവുന്നില്ലെന്നും അവർ പരാതി പറഞ്ഞു . ആ കുഞ്ഞിനെ വാങ്ങി അതിന്റെ വായ്‌ തുറന്നു " അല്ലാഹുവിന്റെ ശത്രുവേ പുറത്തു പോകൂ " എന്ന് പറഞ്ഞു . പിന്നീട് ആ രോഗമുണ്ടായിട്ടില്ല . [അഹമ്മദ്  17097]
ഈ ഹദീസിന്റെ നിവേദകനായ അബ്ദുൽ റഹ്‌മാൻ ഇബ്ൻ അബ്ദുൽ അസീസ്  മജ്ഹൂലുൽ ഹാൽ ആണ് . അയാൾ ആരാണെന്ന്  മുഹദ്ധിസുകൾക്ക്  അറിയില്ല .
 عبد الرحمن بن عبد العزيز
 قال ابن مين ؛ مجهول
أبو حاتم الرازي-    شيخ مضطرب الحديث
أبو أحمد بن عدي الجرجاني    ليس هو بذلك المعروف

ഇമാം ഇബ് മുഈ [ ]പറഞ്ഞു : ഇയാ മജ്ഹൂ ആണ്
അബു ഹാതിം റാസി : വൈരുധ്യ ഹദീസുകളുടെ ആചാര്യനാണ് .
അദിയ്യ് ഇബ്ൻ ജർജാനി  : ഇദ്ദേഹം അറിയപ്പെടാത്ത ആളാണ്  .
[മീസാൻ :  2/508, ജർഹ് വാ തഅദീൽ  5/ 260 , തഹ്ദീബ് അൽ കമാൽ  17 / 253 ]
അപ്പോ ഇതും തെളിവിന്നു കൊള്ളുന്നതല്ല .
ഇത്തരത്തി ദുർബല ഹദീസുകളും കഥകളും മാത്രമാണ്  പിശാചു ബാധക്ക്  തെളിവ് . ആയതുകൾക്കും , ഹദീസുകൾക്കും അബദ്ധ വ്യാഖ്യാനങ്ങളും കൂടിയാകുമ്പോ സംഗതി കൊഴുക്കുന്നു . ഇമാം അഹമ്മദ്  ഹംബലും , ഇബ് തൈമിയയുമെല്ലാം  ജിന്ന്  ഒഴിപ്പിച്ച കഥക കൂടിയാകുമ്പോ  പിന്നെ പറയേണ്ടതില്ല . ഇസ്ലാമിക പണ്ഡിതന്മാ മിക്കവരും ബാധ അംഗീകരിക്കുന്നു . അതും കേവലം മുകളി പറയപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തി . ഒരു പ്രമുഖ സലഫി പണ്ഡിതന്റെ [ സാലിഹ് മുനജ്ജിദ് ] വെബ്സൈറ്റി ജിന്ന് ബാധയുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായി മുകളി കൊടുത്തിട്ടുള്ള സംഗതികാലാണ് തെളിവ്വായി നിരത്തുന്നത് . തെളിവുകളുടെ അവസ്ഥ നാം കണ്ടു . മനുഷ്യരെ സംബന്ധിച്  യാതൊരു അറിവുമില്ലാത്ത , ഇപ്പോളും പൂർണ്ണ ചികിത്സ കണ്ടെത്താത്ത ഒന്നാണ്  മാനസ്സിക  രോഗം . അതിനാ തന്നെ രോഗവുമായി പല അസാധാരണത്വവും  ജനങ്ങളുടെ വിശ്വാസത്തിലുണ്ട് . ഒരുകാലത്ത്  പ്ലേഗ്  പിശാച് ഉണ്ടാക്കുന്ന രോഗമാണെന്ന വിശ്വാസം ലോകത്തിന് ഉണ്ടായിരുന്നു . മരുന്ന് കണ്ടെത്തി അത് പൂർണമായും ഭുമുഖത്തി  നിന്നും നീക്കിയപ്പോ വിശ്വാസവും നീങ്ങി . അതുപോലെ ഒരു ദിവസം ഭ്രാന്തിനും പൂർണ ചികിത്സ കണ്ടെത്തുമ്പോ പിടി വാശിക്കരായ അന്ധവിശ്വാസികളും അവരുടെ ൽപനം നിർത്തും . ഷാ അല്ലഹ് .



നവ ജാത ശിശുവിന്റെ ചെവിയിൽ ബാങ്കും ഇഖാമത്തും കൊടുക്കൽ



ഷാഹിദ് മുവാറ്റുപ്പുഴ


അല്ലാഹുവിന്റെ അനുഗ്രഹമാണ് കുട്ടികൾ . അത് നമുക്ക് ലഭിച്ചുകഴിഞ്ഞാൽ വളരെ സന്തോഷമായിരിക്കും . അവർക്ക് വേണ്ടി ഉറക്കം കളയാനും നാം തയ്യാറാണ് , മാതാക്കൾ ഭക്ഷണം പോലും വേണ്ടെന്ന് വെക്കുന്നു . ഈ അനുഗ്രഹത്തിൻ നന്ദി സൂചിപ്പിക്കാനാണല്ലോ നാം അക്കീക വരെ അറുത് കൊടുക്കുന്നത് . കുട്ടിയുണ്ടാകുമ്പോൾ എന്തൊക്കെ ചെയ്യണം എന്ന് നബി [സ ] യിലൂടെ അല്ലാഹു നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് . എന്നാൽ ജാഹിലിയ്യത്തിൽ ഉള്ള പലതും ഇന്ന് മുസ്ലീങ്ങൾ ആ അവസരത്തിൽ ചെയ്യാറുണ്ട് . ചിലതൊക്കെ കളവു പറയുന്നവർ ദീനിലേക്ക് കടത്തിക്കൂട്ടിയതും , ചിലതൊക്കെ പുതുതായി നിർമ്മിച്ചതുമാണ് . മുസ്ലീംങ്ങളുടെ ഇടയിൽ സർവ സാധാരണയായി കാണുന്ന ഒന്നാണ് കുട്ടി ജനിച്ചാൽ ചെവിയിൽ ബാങ്കും ഇഖാമാത്തും കൊടുക്കൽ . ഇതിന് പ്രമാണങ്ങളിൽ എന്ത് സ്ഥാനമുണ്ടെന്ന് ഒന്ന് നോക്കാം .


ബാങ്ക് കൊടുക്കൽ

حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا يَحْيَى بْنُ سَعِيدٍ، وَعَبْدُ الرَّحْمَنِ بْنُ مَهْدِيٍّ، قَالاَ أَخْبَرَنَا سُفْيَانُ، عَنْ عَاصِمِ بْنِ عُبَيْدِ اللَّهِ، عَنْ عُبَيْدِ اللَّهِ بْنِ أَبِي رَافِعٍ، عَنْ أَبِيهِ، قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ حِينَ وَلَدَتْهُ فَاطِمَةُ بِالصَّلاَةِ

അബൂ റാഫിഅั [ റ ] നിന്നും നിവേദനം : അദ്ധേഹത്തിന്റെ പിതാവ് പറഞ്ഞു " ഫാത്തിമ [ റ ]ഹസൻ ഇബ്ൻ അലിയെ പ്രസവിച്ച സമയം നബി [സ ] കുട്ടിയുടെ ചെവിയിൽ , നമസ്കാരത്തിന് കൊടുക്കാറുള്ള ബാങ്ക് കൊടുക്കുന്നത് ഞാൻ കണ്ടു “

[ജാമിഉ തിർമൂദി 1514]

ഈ ഹദീസ് വ്യതസ്ഥ സാനദുകളിലൂടെ ധാരാളം ഹദീസ് കിതബുകളിൽ ഉദ്ധരിച്ചിട്ടുണ്ട് . അവ താഴെ കൊടുക്കുന്നു :

حَدَّثَنَا مُسَدَّدٌ، حَدَّثَنَا يَحْيَى، عَنْ سُفْيَانَ، قَالَ حَدَّثَنِي عَاصِمُ بْنُ عُبَيْدِ اللَّهِ، عَنْ عُبَيْدِ اللَّهِ بْنِ أَبِي رَافِعٍ، عَنْ أَبِيهِ، قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ - حِينَ وَلَدَتْهُ فَاطِمَةُ - بِالصَّلاَةِ ‏.

[സുനൻ അബൂദാവൂദ് 5105]

حدثنا يوسف بن موسى ، ومحمد بن معمر ، قالا : نا الفضل بن دكين ، قال : نا سفيان ، عن عاصم بن عبيد الله ، عن عبيد الله بن أبي رافع ، عن أبيه رضي الله عنه " أن النبي صلى الله عليه وسلم أذن في أذن الحسن بن علي حين ولدته أمه فاطمة بالصلاة .

[അൽ ബഹർ അൽ സഖർ ബിമുസ് നദ് അൽ ബസ്സാർ 3879]

عبد الرزاق ، عن الثوري ، عن عاصم بن عبيد الله ، عن عبيد الله بن أبي رافع ، عن أبيه قال : رأيت رسول الله صلى الله عليه وسلم " أذن في أذن الحسن بن علي بالصلاة حين ولدته فاطمة " .

[മുസന്നഫ് അബ്ദി റസാക്ക് 7986]


( أخبرنا ) أبو منصور الظفر بن محمد بن أحمد العلوي رحمه الله ، أنبأ أبو جعفر محمد بن علي بن دحيم ، ثنا أحمد بن حازم بن أبي غرزة ، أنبأ عبيد الله بن موسى . ( ح وأخبرنا ) أبو محمد عبد الله بن يحيى بن عبد الجبار السكري ببغداد ، أنبأ إسماعيل بن محمد الصفار ، ثنا أحمد بن منصور الرمادي ، ثنا عبد الرزاق قالا : أنبأ سفيان الثوري ، عن عاصم بن عبيد الله بن عاصم ، عن عبيد الله بن أبي رافع ، عن أبيه قال : رأيت رسول الله - صلى الله عليه وسلم - أذن في أذن الحسن بن علي - رضي الله عنه - بالصلاة حين ولدته فاطمة - رضي الله عنها .

[സുനനുൽ കുബ് റാ ബൈഹക്കി 18707]


حدثنا أبو العباس محمد بن يعقوب ، ثنا الحسن بن علي بن عفان ، ثنا يحيى بن آدم ، ثنا سفيان ، عن عاصم بن عبيد الله ، عن عبيد الله بن أبي رافع ، عن أبيه رضي الله عنه قال : " رأيت رسول الله صلى الله عليه وآله وسلم أذن في أذن الحسين حين ولدته فاطمة رضي الله عنها .


[മുസ്‌തദറക്ക് അൽ സഹീഹൈൻ അൽ ഹാക്കിം 4880]


- حدثنا محمد بن عبد الله الحضرمي ، ثنا عون بن سلام ، ح و حدثنا الحسين بن إسحاق التستري ، ثنا يحيى الحماني ، قالا ثنا حماد بن شعيب ، عن عاصم بن عبيد الله ، عن علي بن الحسين ، عن أبي رافع " أن النبي - صلى الله عليه وسلم - أذن في أذن الحسن والحسين - رضي الله عنهما - حين ولدا ، وأمر به " ، واللفظ للحماني .

[മുഅജിം അൽ കബീർ തബറാനി 926]

حدثنا إسحاق بن إبراهيم الدبري ، عن عبد الرزاق ، عن الثوري ، ح و حدثنا علي بن عبد العزيز ، ثنا أبو نعيم ، ثنا سفيان ، عن عاصم بن عبيد الله ، عن عبيد الله بن أبي رافع ، عن أبيه ، قال : " رأيت رسول الله - صلى الله عليه وسلم - أذن في أذن الحسن بن علي بالصلاة حين ولدتهفاطمة - رضي الله عنهما - " .

മുഅജിം അൽ കബീർ 931]

حدثنا إسحاق بن إبراهيم الدبري ، عن عبد الرزاق ، عن الثوري ، ح وحدثنا علي بن عبد العزيز ، ثنا أبو نعيم ، ثنا سفيان ، عن عاصم بن [ص: 31 ] عبيد الله ، عن عبيد الله بن أبي رافع ، عن أبيه ، قال : " رأيت رسول الله صلى الله عليه وسلم أذن في أذن الحسن بن علي بالصلاة حين ولدته فاطمة رضي الله عنهما " .


[മുഅജിം അൽ കബീർ തബറാനി 2578 ]


حدثنا محمد بن عبد الله الحضرمي ، ثنا عون بن سلام وجبارة بن مغلس ، قالا : ثنا حماد بن شعيب ، عن عاصم بن عبيد الله ، عن علي بن الحسين ، عن أبي رافع " أن النبي صلى الله عليه وسلم أذن في أذن الحسن والحسين حين ولدا ، وأمر به " . 

ത്വബ് റാനി

ഈ ഹദീസിന്റെ എല്ലാ സനദും ആസിം ഇബ്ൻ ഉബൈദുള്ളയിലൂടെയാണ് വരുന്നത് . ഇദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് മുഹദ്ദിസുകൾ പറഞ്ഞത് നോക്കുക : 

ഇദ്ദേഹത്തിന്റെ പൂർണ നാമം :
 ആസിം ഇബ്ൻ ഉബൈദുള്ള ഇബ്ൻ ആസിം ഇബ്ൻ ഉമർ അൽ ഖുറൈഷി എന്നാണു .


يعقوب بن شيبة السدوسي - وفي أحاديثه ضعف، وله أحاديث مناكير
يحيى بن معين - حديثه ليس بحجة، ومرة: ضعيف
محمد بن إسماعيل البخاري - منكر الحديث
عبد الرحمن بن يوسف بن خراش - ضعيف الحديث
زكريا بن يحيى الساجي - مضطرب الحديث
وقال أبو حاتم - منكر الحديث، مضطرب الحديث


ഇമാം യഅകൂബ് ഇബ്ൻ ശൈബ [റ ] പറഞ്ഞു : ഇയാളുടെ ഹദീസുകളിൽ ദുർബലതയുണ്ട് , ഇയാളുടെ ഹദീസുകൾ വർജിക്കേണ്ടതാണ് .

ഇമാം യഹിയ്യ ഇബ്ൻ മുഈൻ [റ ] പറഞ്ഞു :ഇയാളുടെ ഹദീസുകൾ തെളിവിനു കൊള്ളുന്നതല്ല , ഇയാൾ ദുർബലനാണ് .

ഇമാം ബുഖാരി [റ ] പറഞ്ഞു : ഇയാളുടെ ഹദീസുകൾ വർജിക്കേണ്ടതാണ് .

ഇമാം ഖർറാഷ് [റ ] പറഞ്ഞു : ഇയാൾ ദുർബലനാണ്

ഇമാം സാജി [റ ] പറഞ്ഞു : ഇയാളുടെ ഹദീസുകളിൽ വൈരുധ്യങ്ങളുണ്ട്

ഇമാം അബൂഹാതിം [റ ] പറഞ്ഞു : ഇയാളുടെ ഹദീസുകൾ വർജിക്കേണ്ടതാണ് ,ഇയാളുടെ ഹദീസുകളിൽ വൈരുധ്യങ്ങളുണ്ട്


[തഹദീബ് അൽ കമാൽ - 3014 ]

അപ്പോൾ തികച്ചും സ്വീകര്യനല്ലാത്ത ഒരാൾ മുഖേന വരുന്ന ഹദീസുകളാണ് ഇതെല്ലാം . ഇത് തെളിവ് പിടിചാണ് ആളുകൾ ബാങ്ക്‌
വിളിക്കുന്നത്.

- حديث : { أنه صلى الله عليه وسلم أذن في أذن الحسين حين ولدته فاطمة }. أحمد وأبو داود والترمذي ، والحاكم والبيهقي من حديثأبي رافع ، ورواه الطبراني وأبو نعيم من حديثه بلفظ : { أذن في أذن الحسن والحسين }.


ومداره على عاصم بن عبيد الله وهو ضعيف .


ഇമാം ഇബ്ൻ ഹജർ തന്നെ പറയുന്നു ഇതിന്റെ സനാദിലെ ആസിം ദുർ ബാലനാണെന്ന് .

[തല്ഖീസ് അൽ ഖബീർ ഇബ്ൻ ഹജർ 2422]


ബാങ്കും , ഇകാമത്തും


عن أبي سعيد عن ابن عباس : أن النبي صلى الله عليه وسلم أذن في أذن الحسن بن علي وأقام في أذنه اليسرى

البيهقي.
ഇബ്ൻ അബ്ബാസ്‌ [ റ ] നിവേദനം : ഹസൻ ഇബ്ൻ അലി ജനിച്ചപ്പോൾ നബി [ സ ] വലതു ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇക്കാമത്തും കൊടുത്തു " [ബൈ ഹക്കി ]

ഈ ഹദീസിന്റെ സനദിൽ ഹസൻ ഇബ്ൻ അമ്ര് ഇബ്ൻ യൂസഫ്‌ സുദൂസി എന്ന ആൾ കളവു പറയുന്നവനാണ് .

മുഹദ്ദിസുകൾ രേഖപെടുത്തുന്നത് നോക്കുക :


قال البخاري- كذاب
وقال أبو أحمد الحاكم -    متروك    ي

وقال الرازي -متروك

{تهذيب التهذيب 2/269 )


ഇമാം ബുഖാരി [റ ] പറഞ്ഞു ; കളവു പറയുന്നവനാണിയാൾ


ഇമാം അബൂ അഹമദ് ഹാകിം[റ ] പറഞ്ഞു : ഇയാളുടെ ഹദീസുകൾ വർജിക്കേണ്ടതാണ്


ഇമാം റാസി [റ ] പറഞ്ഞു; ഇയാളുടെ ഹദീസുകൾ വർജിക്കേണ്ടതാണ്


[തഹ്ദീബ് അത്തഹ്ദീബ് 2/ 269 ]


മറ്റൊരു ഹദീസ്

الحسن بن علي عن النبي صلى الله عليه وسلم قال: من ولد له مولود فأذن في أذنه اليمنى وأقام في أذنه اليسرى رفعت عنه أم الصبيان

عند أبي يعلى (6780) ، وعنه ابن السُّنِّي في "عمل اليوم والليلة" (623)


ഹുസൈൻ [ റ ] നിവേദനം : നബി [സ ] അരുളി : വല്ലവനും ഒരു കുട്ടി ജനിക്കുകയും അപ്പോൾ അതിന്റെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇഖാമത്തും കൊടുത്താൽ പിശാച്ച് അവനെ ഉപദ്രവിക്കില്ല "

[അബൂ യഅലാ 6780 , ഇബ്ൻ സുന്നി 623 ]

ഈ ഹദീസിലെ നിവെദകനായ യഹിയ്യ ഇബ്ൻ അലാഹ് ഹദീസ് നിർമ്മിച്ചുണ്ടാക്കുന്നവനാണ് . ശരിയായ പേര് യഹിയ്യ ഇബ്ൻ അലാഹ് അൽ ബജലി അ റാസി .

و قال ابن الجوزي قال أحمد : يحيى بن العلاء
كذاب يضع . و قال الدارقطني : " أحاديثه موضوعة
وقال أبو حاتم -ليس بالقوي
(ميزان الاعتدال)


ഇമാം ഇബ്ൻ ജവ്സി[റ ] പറഞ്ഞു : യഹിയ്യ ഇബ്ൻ അലാഹ് കളവു പറയുന്നവനും ഹദീസ് നിർമിക്കുന്നവനുമാണ്

ഇമാം അഹമ്മദ് [റ ] പറഞ്ഞു ;കളവു പറയുന്നവനും ഹദീസ് നിർമിക്കുന്നവനുമാണ്

ഇമാം ദാറ് ഖുത്നീ [റ ] പറഞ്ഞു: ഹദീസുകൾ നിര്മിച്ചുണ്ടാക്കുന്നവയാണ്

ഇമാം അബൂ ഹാത്തിം [റ ] പറഞ്ഞു: ഇയാൾ പ്രബലനല്ല

[മീസാൻ ദഹബി 5/ 134 ]


ഇതിന്റെ സനദിലെ മറ്റൊരു റാവിയായ മർവാൻ ശരിയായ നാമം മർവാൻ ഇബ്ൻ സാലിം ജസരി വളരെ ബലഹീനനാണ്


وَقَالَ أَحْمَدُ بْنُ حَنْبَلٍ : لَيْسَ بِثِقَةٍ 
وَقَالَ الْبُخَارِيُّ : مُنْكَرُ الْحَدِيثِ .
وَقَالَ النَّسَائِيُّ وَالدَّارَقُطْنِيُّ : مَتْرُوكُ الْحَدِيثِ .
[سير أعلام النبلاء]


ഇമാം അഹമ്മദ് [റ ] പറഞ്ഞു ; ഇയാൾ വിശ്വസ്തനല്ല

ഇമാം ബുഖാരി [റ ] പറഞ്ഞു ;ഇയാളുടെ ഹദീസ് നിഷിദ്ധമായതാണ്

ഇമാം നസായി [റ ] പറഞ്ഞു ; ഇയാളുടെ ഹദീസുകൾ വര്ജ്ജികണം

ഇമാം ദാറു ഖുത്നി [റ ] പറഞ്ഞു ; ഇയാളുടെ ഹദീസുകൾ വര്ജ്ജികണം
^
[സിയാർ അഅˇലാമു നുബുലാഅˇ ദഹബി , മീസാൻ ദഹബി 4/313]


അപ്പോൾ തികച്ചും തള്ളികളയേണ്ട ആളുകൾ നബിയുടെ പേരിൽ പറയുന്ന കാര്യമാണ് ഇത് . ഇതു പിൻപറ്റി നബി [സ ] പഠിപ്പിക്കാത്ത പുതിയ കാര്യം നാം ചെയ്യേണ്ട ആവശ്യമില്ല . നമ്മുടെ ആളുകൾക്കിടയിൽ വളരെ പ്രചാരത്തിലുള്ള ഇത്തരം പല വിഷയങ്ങളും ഉണ്ട് . കുട്ടി ജനിക്കുമ്പോൾ ബാങ്ക് കേൾപ്പികുന്നത് കൊണ്ട് കുട്ടി സൽപാതയിൽ എത്തുമെന്നുള്ള പലരുടെയും ചിന്തകളാണ് ഇതിനെല്ലാം പ്രേരിപ്പിക്കുന്നത് . നമ്മുടെ ചുറ്റും നോക്കിയാൽ തന്നെ നമുക്കറിയാം ബാങ്ക് കൊടുക്കപെട്ട മിക്കവരും തന്നെ നമസ്കാരം പൊലുമില്ലത്തവിരാണ്,അനിസ്ലാമികമായ ജീവിതം നയിക്കുന്നവിരാണ്
 . അതിനാൽ കുട്ടികൾക്ക് വളരെ ചെറുപ്പത്തിലെ തന്നെ അല്ലാഹുവിനെയും അവന്റെ റസൂലിനെയും പരിചയപ്പെടുത്തുകയും , ദീനിന്റെ വിധി വിലക്കുകൾ പരിശീലിപ്പിക്കുകയും ചെയ്യുക . അതിലാണ് സന്മാർഗമിരിക്കുന്നത് .


അല്ലാഹു സത്യം മനസ്സിലാക്കാൻ ഹൃദയ വിശാലത തരുമാറാകട്ടെ .

സംഗീതവും , സംഗീത ഉപകരണങ്ങളും ഇസ്ലാമിക വീക്ഷണത്തിൽ



ഷാഹിദ് മൂവാറ്റുപ്പുഴ

സംഗീതവും സംഗീത ഉപകരണങ്ങളും നീരുപധികം നിഷിദ്ധമാണെന്ന് ഇന്ന് ചില തീവ്രസൂഫി ചിന്തകർ പ്രചരിപ്പികുന്നതിന്റെ സാഹചര്യത്തിൽ ഇസ്ലാമിക മായ വീക്ഷണം എന്താണെന്ന് ചർച്ച ചെയ്യാനാണ് ഈ ലേഖനം എഴുതിയത് . ബഹുമാന്യനായ മുഹദ്ധിസ് എ.അബ്‌ദുൽ സലാം സുല്ലമി ഈ വിഷയത്തിൽ വളരെ പണ്ട് തന്നെ രചിച്ച ഒരു ബുക്കിലെ ഹദീസുകൾ ഇതിൽ കൊടുത്തിട്ടുണ്ട് . കൂടാതെ വ്യത്യസ്ത സനാദുകളിൽ വന്ന പ്രസ്തുത ഹദീസുകളുടെ തഖ് രീജും കൂടുതലായി ഈ ലേഖനത്തിൽ കൊടുത്തിട്ടുണ്ട് .
ഇസ്ലാമിക പ്രമാണങ്ങളിൽ സംഗീത ഉപകരണങ്ങൾ നിഷിദ്ധമാണ് എന്നാണോ മനസ്സിലാക്കാൻ സാധിക്കുക ?
അല്ലാ, എന്നാണ് മനസ്സിലാകാൻ കഴിയുക . "ലഹവുൽ ഹദീസ് " എന്ന പദം , സംഗീതത്തെ കുറിച്ചാണെന്ന് മിക്കവരും വ്യാഖ്യാനം പറയുന്നു ഈ പദം സംഗീതത്തെ മാത്രം ഉദ്ദേശിക്കൽ ശരിയല്ല. കാരണം "യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌." [ലുക്ക് മാൻ 9 ]എന്നാണ് ഖുർആനിലെ ആയത്തിലുള്ളത് . ദൈവമാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും 'ലഹ് വുൽ ഹദീസ്' വിലക്ക് വാങ്ങുന്നവർ എന്നാണ് അല്ലാഹു പറഞ്ഞത് . അതിനെ സംഗീതം എന്ന് മാത്രം പറയൽ ശരിയല്ല . അയ്യൂബ് എന്ന് പേരുള്ള ഒരാൾ അല്ലെങ്കിൽ തസ്‌ലീമ എന്ന് പേരുള്ള ഒരുവൾ ഖുർആന് പണം മുടക്കി വാങ്ങിയാൽ അത് ഹലാലാണെന്നും പുണ്യം ലഭിക്കുമെന്നും നമുക്ക് ഉറപ്പിച് പറയാൻ പറ്റുമോ ? .അതിൽ പഠനം നടത്തി ദൈവമാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനുമാണ് അവർ അത് വാങ്ങിയതെങ്കിൽ അതിനെ ഹലാൽ എന്ന് പറയാൻ പറ്റില്ല .പുണ്യത്തിനു പകരം പാപമായിത്തീരും. അതിൽ പഠനം നടത്തി ദൈവമാർഗതിലേക്ക് സ്വയം അടുക്കാനും ജനഗളെ അടുപ്പികാനുമാണ് വാങ്ങിയതെങ്കിൽ അതിനെ ഹലാൽ എന്ന് പറയാൻ സാധിക്കും .അതുവഴി പുണ്യവും നേടും .ലഹ് വുൽ ഹദീസ് എന്ന് പറയുന്നത് അതാണ്‌ . അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും അകന്നു പോകാൻ ഇടയുള്ള എന്ത് വസ്തുക്കളും പ്രവർത്തികളും അതിൽ പെടും . സംഗീതത്തിലും അങ്ങിനെ തന്നെ , സംഗീതം ആസ്വദികുമ്പോൾ ദൈവമാര്‍ഗത്തില്‍ നിന്ന്‌ തെറ്റുന്ന പണികൾ ചെയ്‌താൽ അത് ഹറാമാകും .അല്ലാഹുവിനെ വിസ്മരിച് ,നമസ്കാരം നഷ്ട്ടപെടുത്തി, അമലുകൾ നഷ്ട്ടപെടുത്തി അതിൽ മാത്രം മുഴുകിയാൽ അത് ഹറാമാകും എന്ന് സംശയം വേണ്ട . സംഗീതവും , അതിന്റെ ഉപകരണങ്ങളും നീരുപാധികം ഹറാമാണോ എന്ന് ഹദീസുകളിൽ പരിശോധിക്കാം .
كتاب بدء الخلق

عَنْ سَعِيدِ بْنِ الْمُسَيَّبِ، قَالَ مَرَّ عُمَرُ فِي الْمَسْجِدِ وَحَسَّانُ يُنْشِدُ، فَقَالَ كُنْتُ أُنْشِدُ فِيهِ، وَفِيهِ مَنْ هُوَ خَيْرٌ مِنْكَ، ثُمَّ الْتَفَتَ إِلَى أَبِي هُرَيْرَةَ، فَقَالَ أَنْشُدُكَ بِاللَّهِ، أَسَمِعْتَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ أَجِبْ عَنِّي، اللَّهُمَّ أَيِّدْهُ بِرُوحِ الْقُدُسِ ‏"‏‏.‏ قَالَ نَعَمْ‏.‏

1- സൈദിബ്‌നു മുസയ്യിബ് [റ ] പറയുന്നു : ഉമർ [റ ] പള്ളിയിലൂടെ കടന്നു പോയി. അപ്പോൾ ഹസ്സാൻ [റ ] പാട്ടുപാടുകയാണ് . [ഉമർ [റ ] ന് അതിഷ്ട്ടപെട്ടില്ല] അപ്പോൾ ഹസ്സാൻ [റ ] പറഞ്ഞു " നിന്നെക്കാൾ ഉത്തമനായവൻ പള്ളിയിലുണ്ടയിരുന്നപോൾ ഞാൻ പട്ടുപാടിയിട്ടുണ്ട് ..ശേഷം അദ്ദേഹം അബു ഹുറൈറ [റ ] യുടെ തിരിഞ്ഞു പറഞ്ഞു; "നബി [സ ] , നീ എനിക്ക് വേണ്ടി മറുപടി പറയുക ' എന്നും ,' .അല്ലാഹുവേ ഹസ്സാനെ നീ പരിശുദ്ധാത്മാവിനെ കൊണ്ട് ശക്തി പെടുത്തണേ എന്നും 'പറയുന്നത് നിങ്ങൾ കേട്ടില്ലേ എന്ന് ചോദിച്ചു . അപ്പോൾ അബു ഹുറൈറ[റ ] പറഞ്ഞു ; അതെ " [ബുഖാരി 3212 ]

2-അബു ഹുറൈറ [റ ] നിവേദനം ; ഉമർ [റ ] പള്ളിയിലൂടെ കടന്നു പോയി അപ്പോൾ ഹസ്സാൻ [റ ] പാട്ടുപാടുകയാണ് . ഉമർ [റ ] അദ്ദേഹത്തിന് നേരെ തുറിച്ചു നോക്കി അപ്പോൾ ഹസ്സാൻ [റ ] പറഞ്ഞു " നിന്നെക്കാൾ ഉത്തമനായവൻ പള്ളിയിലുണ്ടയിരുന്നപോൾ ഞാൻ പട്ടുപാടിയിട്ടുണ്ട് ..
 [മുസ്ലിം 2485]


باب النِّسْوَةِ اللاَّتِي يَهْدِينَ الْمَرْأَةَ إِلَى زَوْجِهَا وَدُعَائِهِنَّ بِالْبَرَكَةِ
عَنْ عَائِشَةَ، أَنَّهَا زَفَّتِ امْرَأَةً إِلَى رَجُلٍ مِنَ الأَنْصَارِ فَقَالَ نَبِيُّ اللَّهِ صلى الله عليه وسلم ‏ "‏ يَا عَائِشَةُ مَا كَانَ مَعَكُمْ لَهْوٌ فَإِنَّ الأَنْصَارَ يُعْجِبُهُمُ اللَّهْوُ ‏"

3-ആയിഷ [റ ] വില നിന്നും നിവേദനം: ഞങ്ങൾ അന്സാരികളിൽ പെട്ട ഒരുവന്റെ വധുവിനെ അണിയിച്ചോരുക്കി ചമച്ചയച്ചു . അപ്പോൾ നബി [സ ] പറഞ്ഞു ;'ആയിഷാ , നിങ്ങളുടെ കൂടെ വിനോദമോന്നുമില്ലേ അൻസാരികൾക് വിനോദം വലിയ ഇഷ്ട്ടമാണ് '[ ബുഖാരി 5162 ]

عن عائشة - رضي الله عنها - ، قالت : نقلنا امرأة من الأنصار إلى زوجها ، فقال رسول الله - صلى الله عليه وآله وسلم - : " هل كان معكم لهو ؟ فإن الأنصار يحبون اللهو " .

നബി [സ ] പറഞ്ഞു ;' ആയിഷാ , നിങ്ങളുടെ കൂടെ വിനോദമോന്നുമില്ലേ അൻസാരികൾക് വിനോദം വലിയ ഇഷ്ട്ടമാണ് [ഹാക്കിം 2803]
عن عائشة ، قالت : كانت في حجرتي جارية من الأنصار ، فزوجتها ، فدخل علي رسول الله صلى الله عليه وسلم يوم عرسها ، فقال : يا عائشة ، أما غنيتم عليها ؟ ألا تغنوا عليها ؟ فإن هذا الحي من الأنصار يحبون الغناء

നബി [സ ] പറഞ്ഞു ;' ആയിഷാ , പാട്ടുപാടുന്ന ആരെയും കൂടെ അയച്ചില്ലേ ? അന്സാരികൾക്ക്‌ പാട്ട് വലിയ ഇഷ്ട്ടമാണ് " [മജ്മു കബീർ തബറാനി 5523 ]

أَخْبَرَهُ أَنَّ أُبَىَّ بْنَ كَعْبٍ أَخْبَرَهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ إِنَّ مِنَ الشِّعْرِ حِكْمَةً ‏".‏

4-ഉബയ്യ്‌ [റ ] നിന്നും നിവേദനം ; നബി [സ ] പറഞ്ഞു ;’ചില പാട്ടുകളിൽ തത്വജ്ഞാനം ഉണ്ട്’
[ബുഖാരി 6145]

قال قال رسول الله صلى الله عليه وسلم إن من الشعر حكمة

അബ്ദുല്ലാ [ റ ]നിന്നും നിവേദനം ; നബി [സ ] പറഞ്ഞു ;’ചില പാട്ടുകളിൽ തത്വജ്ഞാനം ഉണ്ട്’’
[തിർമുദി 2844]

عن عبد الله قال : قال رسول الله صلى الله عليه وسلم : " إن من الشعر حكمة " .

അബ്ദുല്ലാ [ റ ] നിന്നും നിവേദനം ; നബി [സ ] പറഞ്ഞു ;’ചില പാട്ടുകളിൽ തത്വജ്ഞാനം ഉണ്ട്’’
" [മജ്മു കബീർ തബറാനി 10346]

يَقُولُ بَيْنَمَا النَّبِيُّ صلى الله عليه وسلم يَمْشِي إِذْ أَصَابَهُ حَجَرٌ فَعَثَرَ فَدَمِيَتْ إِصْبَعُهُ فَقَالَ ‏ "‏ هَلْ أَنْتِ إِلاَّ إِصْبَعٌ دَمِيتِ وَفِي سَبِيلِ اللَّهِ مَا لَقِيتِ

5-അസവദ് [റ ] നിന്നും നിവേദനം ജുന്തുബ് [റ ] പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് .ഒരിക്കൽ നബി

[സ ] നടക്കുമ്പോൾ ഒരു കല്ലിൽ ചവിട്ടി വിരലിൽ നിന്നും രക്തം പുരണ്ടു . അപ്പോൾ നബി [സ ] ഇപ്രകാരം പാടി 'ഹൽ അൻത്തി ഇല്ലാ ...[ ബുഖാരി 6146 ]

بَيْنَمَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَمْشِي ، إِذْ أَصَابَهُ حَجَرٌ فَعَثَرَ ، فَدَمِيَتْ أُصْبُعُهُ ، فَقَالَ : هَلْ أَنْتَ إِلا أُصْبُعٌ دَمِيتَ وَفِي سَبِيلِ اللَّهِ مَا لَقِيتَ " .
“ഒരിക്കൽ നബി [സ ] നടക്കുമ്പോൾ ഒരു കല്ലിൽ ചവിട്ടി വിരലിൽ നിന്നും രക്തം പുരണ്ടു . അപ്പോൾ നബി [സ ] ഇപ്രകാരം പാടി 'അൽ അൻത്ത ഇല്ലാ “
[ സുനൻ കുബ്റ നസായി /കിതാബ് സീനത്ത് ]

قَالَ النَّبِيُّ صلى الله عليه وسلم ‏ "‏ أَصْدَقُ كَلِمَةٍ قَالَهَا الشَّاعِرُ كَلِمَةُ لَبِيدٍ أَلاَ كُلُّ شَىْءٍ مَا خَلاَ اللَّهَ بَاطِلُ ‏"‏‏.‏ وَكَادَ أُمَيَّةُ بْنُ أَبِي الصَّلْتِ أَنْ يُسْلِمَ‏.‏

6- അബു ഹുറൈറ [റ ] നിന്നും നിവേദനം നബി [സ ] പറഞ്ഞു ; :’കവികൾ പാടിയതിൽ ഏറ്റവും സത്യമായത് ലബീദിന്റെ പാട്ടാണ് .ശേഷം നബി [സ ] പാടി 'അലാ കുല്ലു ശൈഇൻ ..' [ബുഖാരി 6147 ]ലബീദ് ജാഹിലിയ്യത്തിൽ പാടിയത് .

عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : " أَشْعَرُ كَلِمَةٍ تَكَلَّمَتْ بِهَا الْعَرَبُ كَلِمَةُ لَبِيدٍ : أَلَا كُلُّ شَيْءٍ مَا خَلَا اللَّهَ بَاطِلٌ "

അബു ഹുറൈറ [റ ] നിന്നും നിവേദനം നബി [സ ] പറഞ്ഞു ; “കവികൾ പാടിയതിൽ ഏറ്റവും സത്യമായത് ലബീദിന്റെ പാട്ടാണ് ശേഷം നബി [സ ] പാടി 'അലാ കുല്ലു ശൈഇൻ ..
[മുസ്ലിം 2256 ]

عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : " أَشْعَرُ كَلِمَةٍ تَكَلَّمَتْ بِهَا الْعَرَبُ كَلِمَةُ لَبِيدٍ : أَلَا كُلُّ شَيْءٍ مَا خَلَا اللَّهَ بَاطِلٌ"
അബു ഹുറൈറ [റ ] നിന്നും നിവേദനം നബി [സ ] പറഞ്ഞു ; “കവികൾ പാടിയതിൽ ഏറ്റവും സത്യമായത് ലബീദിന്റെ പാട്ടാണ് ശേഷം നബി [സ ] പാടി 'അലാ കുല്ലു ശൈഇൻ ..
[ ഇബ്ൻ മാജ 3757]

قَالَ خَرَجْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم إِلَى خَيْبَرَ فَسِرْنَا لَيْلاً، فَقَالَ رَجُلٌ مِنَ الْقَوْمِ لِعَامِرِ بْنِ الأَكْوَعِ أَلاَ تُسْمِعُنَا مِنْ هُنَيْهَاتِكَ، قَالَ وَكَانَ عَامِرٌ رَجُلاً شَاعِرًا، فَنَزَلَ يَحْدُو بِالْقَوْمِ يَقُولُ اللَّهُمَّ لَوْلاَ أَنْتَ مَا اهْتَدَيْنَا وَلاَ تَصَدَّقْنَا وَلاَ صَلَّيْنَا فَاغْفِرْ فِدَاءٌ لَكَ مَا اقْتَفَيْنَا وَثَبِّتِ الأَقْدَامَ إِنْ لاَقَيْنَا وَأَلْقِيَنْ سَكِينَةً عَلَيْنَا إِنَّا إِذَا صِيحَ بِنَا أَتَيْنَا وَبِالصِّيَاحِ عَوَّلُوا عَلَيْنَا فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ مَنْ هَذَا السَّائِقُ ‏"‏‏.‏ قَالُوا عَامِرُ بْنُ الأَكْوَعِ‏.‏ فَقَالَ ‏"‏ يَرْحَمُهُ اللَّهُ ‏"‏‏
7-സലമത് [റ ] നിന്നും നിവേദനം; നബി [സ ] യുടെ കൂടെ ഞങൾ ഖൈബാറിലേക്ക് പുറപ്പെട്ടു . രാത്രിയിലും ഞങ്ങൾ സഞ്ചരിച്ചു അപ്പോൾ ജനങ്ങളിൽ പെട്ടോരാൾ ആമിർ ഇബ്ന് അക്ബാഅ [റ] നോട്‌ പറഞ്ഞു താങ്കളുടെ പാട്ട് ഞങ്ങളെ കേൾപ്പിചാലും. ആമിർ ഒരു കവിയായിരുന്നു അപ്പോൾ അദ്ദേഹം ഇറങ്ങി പാടി " അല്ലാഹുമ്മ ലൌല.അപ്പോൾ നബി [സ ] ചോദിച്ചു ആരാണ് പാട്ടുപാടി ഒട്ടകത്തെ നയിക്കുന്നത് ? സഹാബികൾ പറഞ്ഞു: ആമിരാണ് . അല്ലാഹു അദ്ദേഹത്തെ അനുഗ്രഹികട്ടെ എന്ന് നബി [സ ] മറുപടി പറഞ്ഞു ' [ബുഖാരി 6148
سلمة قال كان عامر رجلا شاعرا فنزل يحدو قال ويقول [ ص: 48 اللهم لولا أنت ما اهتدينا ولا تصدقنا ولا صلينا فاغفر فدى لك ما أتينا وثبت الأقدام إن لاقينا وألقين سكينة علينا إنا إذا صيح بنا أتينا وبالصياح عولوا علينا فقال رسول الله صلى الله عليه وسلم من هذا الحادي قالوا ابن الأكوع قال يرحمه الله

ആമിർ ഒരു കവിയായിരുന്നു അപ്പോൾ അദ്ദേഹം ഇറങ്ങി പാടി " അല്ലാഹുമ്മ ലൌല.അപ്പോൾ നബി [സ ] ചോദിച്ചു ആരാണ് പാട്ടുപാടി ഒട്ടകത്തെ നയിക്കുന്നത് ?സഹാബികൾ പറഞ്ഞു: ആമിരാണ് അല്ലാഹു അദ്ദേഹത്തെ അനുഗ്രഹികട്ടെ എന്ന് നബി [സ ] മറുപടി പറഞ്ഞു
[മുസ് നദ് അഹമ്മദ് 16076]
പാട്ടുപാടിയത് ഒരു സഹാബി ! പാട്ടുപാടിയതിനെ പ്രശംസിച്ചതോ ? പ്രവാചകനും , അപ്പോൾ പാട്ട് നിഫാക്ക് മുളപ്പിക്കുന്ന ഒന്നല്ല എന്ന് വ്യക്തം.മോശം സംഗതിയെ നബി [സ ] ഒരിക്കലും പ്രൊൽസാഹിപ്പികില്ല

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتِ اسْتَأْذَنَ حَسَّانُ بْنُ ثَابِتٍ رَسُولَ اللَّهِ صلى الله عليه وسلم فِي هِجَاءِ الْمُشْرِكِينَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ فَكَيْفَ بِنَسَبِي ‏"‏‏.‏ فَقَالَ حَسَّانُ لأَسُلَّنَّكَ مِنْهُمْ كَمَا تُسَلُّ الشَّعَرَةُ مِنَ الْعَجِينِ‏
8-ആയിശ [റ ] നിന്നും നിവേദനം : ഹസ്സാൻ [റ ] മുശ്രിക്കുകളെ പാട്ടുപാടി വിമർശിക്കാൻ നബി [സ ] യോട് അനുവാദം ചോദിച്ചു. അപ്പോൾ നബി [സ ] ചോദിച്ചു എന്റെ കുടുംബമോ? [അവര്കും വിമർശം ബാധികുകയില്ലേ ] ഹസ്സാൻ [റ ] പറഞ്ഞു 'ഗോതമ്പ് മാവിൽ നിന്നും മുടി ഊരിയെടുക്കുന്നപോലെ താങ്ങളെ ഞാൻ വിമർശനത്തിൽ നിന്നും ഊരിയെടുക്കും "
[ബുഖാരി 6150 ]

عن عائشة - رضي الله عنها - قالت : قال حسان : يا رسول الله ائذن لي في أبي سفيان فقال : " فكيف بقرابتي منه ؟ " . فقال : والذي أكرمك لأسلنك منهم كما تسل الشعرة من الخمير فقال حسان : إن سنام المجد من آل هاشم بنو بنت مخزوم

ആയിശ [റ ] നിന്നും നിവേദനം : ഹസ്സാൻ [റ ] മുശ്രിക്കുകളെ പാട്ടുപാടി വിമർശിക്കാൻ നബി [സ ] യോട് അനുവാദം ചോദിച്ചു .അപ്പോൾ നബി [സ ] ചോദിച്ചു എന്റെ കുടുംബമോ? [അവര്കും വിമർശം ബാധികുകയില്ലേ ] ഹസ്സാൻ [റ ] പറഞ്ഞു 'ഗോതമ്പ് മാവിൽ നിന്നും മുടി ഊരിയെടുക്കുന്നപോലെ താങ്ങളെ ഞാൻ വിമർശനത്തിൽ നിന്നും ഊരിയെടുക്കും”
[സുനനുൽ കുബ് റാ ബൈഹക്കി 20509]

باب ضَرْبِ الدُّفِّ فِي النِّكَاحِ وَالْوَلِيمَةِ

جَاءَ النَّبِيُّ صلى الله عليه وسلم فَدَخَلَ حِينَ بُنِيَ عَلَىَّ، فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي، فَجَعَلَتْ جُوَيْرِيَاتٌ لَنَا يَضْرِبْنَ بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِي يَوْمَ بَدْرٍ، إِذْ قَالَتْ إِحْدَاهُنَّ وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ‏.‏ فَقَالَ ‏ "‏ دَعِي هَذِهِ، وَقُولِي بِالَّذِي كُنْتِ تَقُولِينَ ‏"‏‏.‏

നിക്കഹിന്റെ സന്ദർഭത്തിലും സന്ദർഭത്തിലും സദ്യയുടെ ദഫ്ഫു മുട്ടൽ എന്ന ബുഖാരിയുടെ അദ്ധ്യായത്തിലെ ഹദീസ്
9- റാബ്ബീയ്യ് ബിന്ത് മുഅവിദ് ഇബ്ൻ അഫ് റാഅ [റ ] നിന്നും നിവേദനം :എന്റെ വിവാഹ സന്ദർഭത്തിൽ റസൂൽ വന്നു എന്റെ വിരിപ്പിൽ ഇരുന്നു . അപ്പോൾ പെൺകുട്ടികൾ ദഫ്ഫു മുട്ടി

ബാദ് റിൽ ശഹീദായ എന്റെ പിതാക്കളെ കുറിച് പാടാൻ തുടങ്ങി. അപ്പോൾ ഒരു പെണ്കുട്ടി ഇപ്രകാരം പാടി ' നാളത്തെ സംഗതികൾ അറിയുന്ന നബി ഞങ്ങടെ കൂടെയുണ്ട് ' അപ്പോൾ നബി പറഞ്ഞു : 'ഇതു നീ നിർ ത്തുക മുൻപ് പാടിയത് പാടുക " [ബുഖാരി 5147 ]

عن أبي الحسين اسمه خالد المدني قال كنا بالمدينة يوم عاشوراء والجواري يضربن بالدف ويتغنين فدخلنا على الربيع بنت معوذ فذكرنا ذلك لها فقالت دخل علي رسول الله صلى الله عليه وسلم صبيحة عرسي وعندي جاريتان يتغنيتان وتندبان آبائي الذين قتلوا يوم بدر وتقولان فيما تقولان وفينا نبي يعلم ما في غد فقال أما هذا فلا تقولوه ما يعلم ما في غد إلا الله

‘എന്റെ വിവാഹ സന്ദർഭത്തിൽ റസൂൽ വന്നു എന്റെ വിരിപ്പിൽ ഇരുന്നു . അപ്പോൾ പെൺകുട്ടികൾ ദഫ്ഫു മുട്ടി ബാദ് റിൽ ശഹീദായ എന്റെ പിതാക്കളെ കുറിച് പാടാൻ തുടങ്ങി. അപ്പോൾ ഒരു പെണ്കുട്ടി ഇപ്രകാരം പാടി ' നാളത്തെ സംഗതികൾ അറിയുന്ന നബി ഞങ്ങടെ കൂടെയുണ്ട് ' അപ്പോൾ നബി പറഞ്ഞു : 'ഇതു നീ നിർ ത്തുക മുൻപ് പാടിയത് പാടുക’
[സുനൻ ഇബ്ൻ മാജ 1897]

دخل علي رسول الله صلى الله عليه وسلم يوم عرسي فقعد في موضع فراشي هذا وعندي جاريتان تضربان بالدف وتندبان آبائي الذين قتلوا يوم بدر فقالتا فيما تقولان وفينا نبي يعلم ما يكون في اليوم وفي غد فقال رسول الله صلى الله عليه وسلم أما هذا فلا تقولاه

‘എന്റെ വിവാഹ സന്ദർഭത്തിൽ റസൂൽ വന്നു എന്റെ വിരിപ്പിൽ ഇരുന്നു . അപ്പോൾ പെൺകുട്ടികൾ ദഫ്ഫു മുട്ടി ബാദ് റിൽ ശഹീദായ എന്റെ പിതാക്കളെ കുറിച് പാടാൻ തുടങ്ങി. അപ്പോൾ ഒരു പെണ്കുട്ടി ഇപ്രകാരം പാടി ' നാളത്തെ സംഗതികൾ അറിയുന്ന നബി ഞങ്ങടെ കൂടെയുണ്ട് ' അപ്പോൾ നബി പറഞ്ഞു : 'ഇതു നീ നിർ ത്തുക മുൻപ് പാടിയത് പാടുക’
[മുസ് നദ് അഹമ്മദ് 26481]
عَنْ عَائِشَةَ، أَنَّ أَبَا بَكْرٍ ـ رضى الله عنه ـ دَخَلَ عَلَيْهَا وَعِنْدَهَا جَارِيَتَانِ فِي أَيَّامِ مِنًى تُدَفِّفَانِ وَتَضْرِبَانِ، وَالنَّبِيُّ صلى الله عليه وسلم مُتَغَشٍّ بِثَوْبِهِ، فَانْتَهَرَهُمَا أَبُو بَكْرٍ فَكَشَفَ النَّبِيُّ صلى الله عليه وسلم عَنْ وَجْهِهِ فَقَالَ ‏"‏ دَعْهُمَا يَا أَبَا بَكْرٍ فَإِنَّهَا أَيَّامُ عِيدٍ ‏"‏‏.‏

10- ആയിശ [റ ] നിന്നും നിവേദനം ;’അബുബക്കർ [റ ] അവരുടെ അടുത്ത് പ്രവേശിച്ചു .മിന ദിവസങ്ങളിൽ രണ്ടു പെൺകുട്ടികൾ ദാഫ്ഫു മുട്ടുകയായിരുന്നു . നബി[സ ] പുതപ്പിട്ട് മൂടി കിടക്കുകയായിരുന്നു .അബുബക്കർ[റ ] അവരെ ശകാരിച്ചു .അപ്പോൾ നബി [സ ] പുതപ്പു മാറ്റി പറഞ്ഞു" അവരെ വിട്ടേക്കുക , ഇന്ന് ഈദ് ദിനവും മിന ദിനവുമാണ് "[ ബുഖാരി 987]

عن عائشة أن رسول الله صلى الله عليه وسلم دخل عليها وعندها جاريتان تضربان بدفين فانتهرهما أبو بكر فقال النبي صلى الله عليه وسلم دعهن فإن لكل قوم عيدا

രണ്ടു പെൺകുട്ടികൾ ദാഫ്ഫു മുട്ടുകയായിരുന്നു . നബി[സ ] പുതപ്പിട്ട് മൂടി കിടക്കുകയായിരുന്നു .അബുബക്കർ[റ ] അവരെ ശകാരിച്ചു .അപ്പോൾ നബി [സ ] പുതപ്പു മാറ്റി പറഞ്ഞു" അവരെ വിട്ടേക്കുക , ഇന്ന് ഈദ് ദിനവും മിന ദിനവുമാണ്’ [സുനൻ നസായി 1593]

عَنْ عَائِشَةَ، قَالَتْ دَخَلَ عَلَىَّ رَسُولُ اللَّهِ صلى الله عليه وسلم وَعِنْدِي جَارِيَتَانِ تُغَنِّيَانِ بِغِنَاءِ بُعَاثَ، فَاضْطَجَعَ عَلَى الْفِرَاشِ وَحَوَّلَ وَجْهَهُ، وَدَخَلَ أَبُو بَكْرٍ فَانْتَهَرَنِي وَقَالَ مِزْمَارَةُ الشَّيْطَانِ عِنْدَ النَّبِيِّ صلى الله عليه وسلم فَأَقْبَلَ عَلَيْهِ رَسُولُ اللَّهِ ـ عَلَيْهِ السَّلاَمُ ـ فَقَالَ ‏"‏ دَعْهُمَا ‏"‏ فَلَمَّا غَفَلَ غَمَزْتُهُمَا فَخَرَجَتَا‏.‏ وَكَانَ يَوْمَ عِيدٍ يَلْعَبُ السُّودَانُ بِالدَّرَقِ وَالْحِرَابِ

11-- ആയിശ [റ ] നിന്നും നിവേദനം ; ബുആസ് ദിവസത്തെ സംബന്ധിച്ച് രണ്ടു പെൺകുട്ടികൾ എന്റെ അടുത്ത് ഇരുന്നു പാട്ടുപാടുമ്പോൾ നബി [സ ] പ്രവേശിക്കുകയും എന്റെ അടുത്ത് വന്നു വിരിപ്പിൽ ചെരിഞ്ഞു കിടക്കുകയും ചെയ്തു . അപ്പോൾ അബുബക്കർ[റ ] കടന്നു വന്നു .എന്നിട്ട് എന്നോട് ശകാരിച്ചു 'പിശാചിന്റെ പുല്ലാംകുഴൽ അതും നബിയുടെ അടുത്തോ ? അപ്പോൾ നബി അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞു "നീ അവരെ വിട്ടേക്കുക "[ ബുഖാരി 949,950]
عن عائشة - رضي الله عنها - أنها قالت : دخل علي رسول الله - صلى الله عليه وسلم - وعندي جاريتان تغنيان بغناء بعاث ، فاضطجع على الفراش ، وحول وجهه ، ودخل أبو بكر - رضي الله عنه - فانتهرني ، وقال : مزمارة الشيطان عند رسول الله - صلى الله عليه وسلم - فأقبل عليه رسول الله - صلى الله عليه وسلم - فقال : " دعهما
ആയിശ [റ ] നിന്നും നിവേദനം ; ബുആസ് ദിവസത്തെ സംബന്ധിച്ച് രണ്ടു പെൺകുട്ടികൾ എന്റെ അടുത്ത് ഇരുന്നു പാട്ടുപാടുമ്പോൾ നബി [സ ] പ്രവേശിക്കുകയും എന്റെ അടുത്ത് വന്നു വിരിപ്പിൽ ചെരിഞ്ഞു കിടക്കുകയും ചെയ്തു . അപ്പോൾ അബുബക്കർ[റ ] കടന്നു വന്നു എന്നിട്ട് എന്നോട് ശകാരിച്ചു 'പിശാചിന്റെ പുല്ലാംകുഴൽ അതും നബിയുടെ അടുത്തോ ? അപ്പോൾ നബി അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞു "നീ അവരെ വിട്ടേക്കുക
[സുനനുൽ കുബ് റ ബൈഹക്കി 20377]

أن عائشةحدثته أن أبا بكر الصديق [ ص: 197 ] دخل عليها وعندها جاريتان تضربان بالدف وتغنيان ورسول الله صلى الله عليه وسلم مسجى بثوبه وقال مرة أخرى متسج ثوبه فكشف عن وجهه فقال دعهما يا أبا بكر إنها أيام عيد وهن أيام منى ورسول الله صلى الله عليه وسلم يومئذ بالمدينة
ആയിശ [റ ] നിന്നും നിവേദനം ; അബുബക്കർ[റ ] കടന്നു വന്നപ്പോൾ നബി യെ കുറിച് രണ്ടു പെൺകുട്ടികൾ എന്റെ അടുത്ത് ഇരുന്നു ദഫ്ഫ് മുട്ടി പാട്ടുപാടുകയായിരുന്നു. അദ്ദേഹത്തിന് മുഖത് ഇഷ്ട്ടകേട്‌ കാണപെട്ടു . അപ്പോൾ നബി അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞു "നീ അവരെ വിട്ടേക്കുക ഇന്ന് ഈദ് ദിനവും മിന ദിനവുമാണ്’” [സുനൻ നസായി 1597]

عَنْ مُحَمَّدِ بْنِ حَاطِبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ فَصْلُ مَا بَيْنَ الْحَلاَلِ وَالْحَرَامِ الدُّفُّ وَالصَّوْتُ فِي النِّكَاحِ ‏"‏ ‏.‏

12- മുഹമ്മദിബ്ന് ഹാതിബ് [റ ] നിവേദനം : നബി [സ ] അരുളി " അനുവദനീയതിന്റെയും നിഷിദ്ധതിന്റെയും ഇടയിലുള്ള വേർപെടുതലാണ് ദഫ്ഫും , കല്യാണത്തിലെ പാട്ടുപാടലും "
[സുനൻ നസായി 3369]
عَنْ مُحَمَّدِ بْنِ حَاطِبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ فَصْلُ مَا بَيْنَ الْحَلاَلِ وَالْحَرَامِ الدُّفُّ وَالصَّوْتُ فِي النِّكَاحِ ‏"‏ ‏.‏
മുഹമ്മദിബ്ന് ഹാതിബ് [റ ] നിവേദനം : നബി [സ ] അരുളി " അനുവദനീയതിന്റെയും നിഷിദ്ധതിന്റെയും ഇടയിലുള്ള വേർപെടുതലാണ് ദഫ്ഫും , കല്യാണത്തിലെ പാട്ടുപാടലും”
[സുനൻ ഇബ്ൻ മാജ 1896 ]

حَاطِبٍ الْجُمَحِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ فَصْلُ مَا بَيْنَ الْحَرَامِ وَالْحَلاَلِ الدُّفُّ وَالصَّوْتُ ‏"‏

നബി [സ ] അരുളി " അനുവദനീയതിന്റെയും നിഷിദ്ധതിന്റെയും ഇടയിലുള്ള വേർപെടുതലാണ് ദഫ്ഫും, പാട്ടുപാടലും”
[ജാമിഉ തിർമുദി 1088]
أن النبي صلى الله عليه وسلم كان يكره نكاح السر حتى يضرب بدف ويقال : أتيناكم أتيناكم ، فحيونا نحييكم } رواه عبد الله بن أحمد في المسند )

13-അബീഹസ്സൻ [ റ ] നിവേദനം : നബി രഹസ്യമായ വിവാഹം വെറുത്തിരുന്നു ,ദാഫ്ഫുമുട്ടി പാടുപാടുന്നതുവരെ . ഇതാ വരുന്നേ ഇതാ വരുന്നേ എന്ന് പാടുകയും വേണം [ അഹമ്മദ് 478 ]
14- ആമിർ [റ ] നിവേദനം : ഖുര് ഇതു [ റ ] , ഇബ്ൻ മാസ് ഊദ്[ റ ] എന്നിവരുടെ അടുത്തു ഒരു വിവാഹ സന്ദർഭത്തിൽ ഞാൻ പ്രവേശിച്ചു .അപ്പോൾ അടിമ സ്ത്രീകൾ പാട്ട് പാടുന്നുണ്ടായിരുന്നു . ഞാൻ പറഞ്ഞു ' നബിയുടെ സഘാക്കളും ബദെരീങ്ങളുമായ നിങ്ങടെ അടുക്കള വെച്ച് പാട്ട് പാടുകയോ ? അവർ പറഞ്ഞു : നീ ഉദ്ദേശിക്കുന്നെങ്കിൽ ഇവിടെ ഇരുന്നു പാട്ട് കേൾക്കുക അല്ലെങ്കിൽ പുറത്തു പോകുക . നിശ്ചയം കല്യാണ ദിവസവും ഈദ് ദിനത്തിലും ഞങ്ങള്ക്ക് വിനോദം അനുവദീക്കപെട്ടിരിക്കുന്നു ." [സുനൻ നസായി]

وأخرج أبو داود عن بريدة رضي الله عنه مرفوعا { إن من البيان سحرا وإن من العلم جهلا ، وإن من الشعر حكما ، وإن من القول عيالا }

15- ബുറൈദാ [റ ] നിവേദനം : നബി [സ ] അരുളി ":നിശ്ചയം സാഹിത്യത്തിൽ ജാലവിദ്യയുണ്ട് . നിശ്ചയം പാട്ടിൽ തത്വജ്ഞാനം ഉണ്ട് ' [സുനൻ അബൂദാവൂദ് ]
أبي بن كعب أن رسول الله صلى الله عليه وسلم قال إن من الشعر لحكمة
ഉബയ്യ് ഇബ്ൻ കഅബ് [റ ] നിവേദനം : നബി [സ ] അരുളി നിശ്ചയം പാട്ടിൽ തത്വജ്ഞാനം ഉണ്ട് “ [സുനൻ ഇബ്ൻ മാജ 3755 ]
عَنْ خَالِدٍ هُوَ ابْنُ كَيْسَانَ قَالَ‏:‏ كُنْتُ عِنْدَ ابْنِ عُمَرَ، فَوَقَفَ عَلَيْهِ إِيَاسُ بْنُ خَيْثَمَةَ قَالَ‏:‏ أَلاَ أُنْشِدُكَ مِنْ شِعْرِي يَا ابْنَ الْفَارُوقِ‏؟‏ قَالَ‏:‏ بَلَى، وَلَكِنْ لاَ تُنْشِدْنِي إِلاَّ حَسَنًا‏.‏ فَأَنْشَدَهُ حَتَّى إِذَا بَلَغَ شَيْئًا كَرِهَهُ ابْنُ عُمَرَ، قَالَ لَهُ‏:‏ أَمْسِكْ‏.
16- വാലിദ് ഇബ്ൻ കൈസാൻ [റ ] നിവേദനം " ഞാൻ ഒരിക്കൽ ഇബ്ൻ ഉമർ [റ ] ന്റെ അടുത്ത് നിൽകുകയായിരുന്നു. അപ്പോൾ ഇയാസ് [റ ] അദ്ദേഹത്തോട് " ഫാറൂകിന്റെ പുത്രാ ഞാൻ എന്റെ പാട്ട് കേൾപ്പികട്ടെ ?അതെ എന്ന് ഇബ്ൻ ഉമർ പറഞ്ഞു ,അങ്ങനെ പാട്ടുപാടാൻ തുടങ്ങി അപ്പോൾ അദ്ദേഹത്തിന് ഇഷ്ട്ടപെടാത്ത വരികൾ കേട്ടപ്പോൾ നിർത്താൻ പറഞ്ഞു "
[അദബ് അൽ മുഫ്രദ് 856 ]

مُطَرِّفًا قَالَ‏:‏ صَحِبْتُ عِمْرَانَ بْنَ حُصَيْنٍ مِنَ الْكُوفَةِ إِلَى الْبَصْرَةِ، فَقَلَّ مَنْزِلٌ يَنْزِلُهُ إِلاَّ وَهُوَ يُنْشِدُنِي شِعْرًا، وَقَالَ‏:‏ إِنَّ فِي الْمَعَارِيضِ لَمَنْدُوحَةٌ عَنِ الْكَذِبِ‏.

17-മുത്വാരിഫ് [റ ] പറഞ്ഞു ;ഞാൻ ഒരിക്കൽ കൂഫയിൽ നിന്നും ബസാറ വരെ ഇമ്രാൻ ഇബ്ൻ ഹുസൈൻ [റ ] എന്ന സഹാബികൊപ്പം പുറപ്പെട്ടു .അദ്ദേഹം ഏതു സ്ഥലത്ത് ഇറങ്ങിയാലും എന്നെ പാട്ടുപാടി കേൾപ്പിക്കും ' [അദബ് അൽ മുഫ്രദ് 857 ]

عَنْ عَبْدِ اللهِ بْنِ عَمْرٍو قَالَ‏:‏ قَالَ رَسُولُ اللهِ صلى الله عليه وسلم‏:‏ الشِّعْرُ بِمَنْزِلَةِ الْكَلاَمِ، حَسَنُهُ كَحَسَنِ الْكَلامِ، وَقَبِيحُهُ كَقَبِيحِ الْكَلامِ‏.

18- അബ്ദുള്ള ഇബ്ൻ അമ്ര് [റ ] നിവേദനം , നബി [സ ] അരുളി ‘പാട്ട് സംസാരത്തിന്റെ സ്ഥാനത്താണ് . അതിലെ നല്ലത് സംസാരത്തിലെ നല്ലതുപോലെയും. ചീത്ത, സംസാരത്തിലെ ചീത്തപൊലെയുമാനണ് "[അദബ് അൽ മുഫ്രദ് 865 ]

بَابُ الشِّعْرُ حَسَنٌ كَحَسَنِ الْكَلامِ وَمِنْهُ قَبِيحٌ 'സംസാരത്തിൽ നല്ലതും ചീത്തയും ഉള്ളപോലെ പാട്ടിലും നല്ലതും ചീത്തയുമുണ്ട് 'എന്ന അധ്യായത്തിലാണ് ബുഖാരി ഈ ഹദീസ് കൊണ്ടുവന്നത്

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، أَنَّهَا كَانَتْ تَقُولُ‏:‏ الشِّعْرُ مِنْهُ حَسَنٌ وَمِنْهُ قَبِيحٌ، خُذْ بِالْحَسَنِ وَدَعِ الْقَبِيحَ، وَلَقَدْ رَوَيْتُ مِنْ شِعْرِ كَعْبِ بْنِ مَالِكٍ أَشْعَارًا، مِنْهَا الْقَصِيدَةُ فِيهَا أَرْبَعُونَ بَيْتًا، وَدُونَ ذَلِكَ‏.‏

19-ആയിശ [റ ] നിവേദനം , അവർ പറയുന്നു :പാട്ടുകളിൽ നല്ലതും ചീത്തയുമുണ്ട് നീ അതിൽ നിന്ന് നല്ലത് സ്വീകരിക്കുക ചീത്ത വർജ്ജിക്കുക . കഅബിബ്ന് മാലികിന്റെ കവിതകളിൽ നിന്നും ഞാൻ നാല്പതിലധികം വരികളുള്ള ഗാനസമാഹാരം ഉദ്ധരിച്ചിട്ടുണ്ട് .'
[അദബ് അൽ മുഫ്രദ് 866]

قُلْتُ لِعَائِشَةَ رَضِيَ اللَّهُ عَنْهَا‏:‏ أَكَانَ رَسُولُ اللهِ صلى الله عليه وسلم يَتَمَثَّلُ بِشَيْءٍ مِنَ الشِّعْرِ‏؟‏ فَقَالَتْ‏:‏ كَانَ يَتَمَثَّلُ بِشَيْءٍ مِنْ شِعْرِ عَبْدِ اللهِ بْنِ رَوَاحَةَ‏:‏ وَيَأْتِيكَ بِالأَخْبَارِ مَنْ لَمْ تُزَوِّدِ‏.‏

20- ശുറായ് ഹു [റ ] പറയുന്നു ആയിശ [റ ] വോടു ഞാൻ ചോദിച്ചു നബി[സ ] എന്തെങ്കിലും കവിതകളിൽ നിന്നും പാടാറൂണ്ടോ ? അബ്ദുല്ലാ ഇബ്ൻ റവാഹത്തിന്റെ കവിതകളിൽ നിന്നും ചിലത് ചൊല്ലാറൂണ്ട് " [അദബ് അൽ മുഫ്രദ് 867]
كتاب الشعر കവിതയുടെ അദ്ധ്യായം

عَنْ عَمْرِو بْنِ الشَّرِيدِ، عَنْ أَبِيهِ، قَالَ رَدِفْتُ رَسُولَ اللَّهِ صلى الله عليه وسلم يَوْمًا فَقَالَ ‏"‏ هَلْ مَعَكَ مِنْ شِعْرِ أُمَيَّةَ بْنِ أَبِي الصَّلْتِ شَيْئًا ‏"‏ ‏.‏ قُلْتُ نَعَمْ قَالَ ‏"‏ هِيهِ ‏"‏ ‏.‏ فَأَنْشَدْتُهُ بَيْتًا فَقَالَ ‏"‏ هِيهِ ‏"‏ ‏.‏ ثُمَّ أَنْشَدْتُهُ بَيْتًا فَقَالَ ‏"‏ هِيهِ ‏"‏ ‏.‏ حَتَّى أَنْشَدْتُهُ مِائَةَ بَيْتٍ ‏.‏

21- ശുറ യ്ദ് [റ ] പറയുന്നു ‘ഒരു ദിവസം ഞാൻ നബി[സ ] യുടെ പിന്നിൽ ഇരുന്നു സഞ്ചരിക്കുകയായിരുന്നു അപ്പോൾ നബി[സ ] എന്നോട് ചോദിച്ചു ;ഉമയ്യത്ത്‌ ഇബ്ന് അബി

സ്വല് ത്തിന്റെ പാട്ടിൽ നിന്നും വല്ലതും നിനക്കറിയുമോ ? അതെയെന്നു പറഞ്ഞു. അപ്പോൾ നബി[സ ] പറഞ്ഞു;.എന്നാൽ നീ അത് ചോല്ലുക്ക . ഞാൻ ഒരു വരി നബിയെ ചൊല്ലി കേൾപ്പിച്ചു .വീണ്ടും ചൊല്ലുവാൻ നബി[സ ] ആവശ്യപെട്ടു .അങ്ങിനെ നൂറുവരിവരെ നബി [സ ] യെ ചൊല്ലി കേൾപ്പിച്ചു [മുസ്‌ലിം 2255]

عَنْ عَائِشَةَ، قَالَتْ جَلَسَ إِحْدَى عَشْرَةَ امْرَأَةً قَالَتِ الْعَاشِرَةُ زَوْجِي مَالِكٌ وَمَا مَالِكٌ، مَالِكٌ خَيْرٌ مِنْ ذَلِكِ، لَهُ إِبِلٌ كَثِيرَاتُ الْمَبَارِكِ قَلِيلاَتُ الْمَسَارِحِ، وَإِذَا سَمِعْنَ صَوْتَ الْمِزْهَرِ أَيْقَنَّ أَنَّهُنَّ هَوَالِكُ‏

22- ആയിശ [റ ] നിന്നും നിവേദനം ; ഒരിക്കൽ പത്തു സ്ത്രീകൾ ഒരുമിച്ചു കൂടി ....പത്താമത്തെ സ്ത്രീ പറഞ്ഞു എന്റെ ഭർത്താവ് മാലിക്കാണ് . ആരാണ് മാലിക് ? അദ്ദേഹം വളരെ നല്ലവനാണ് . അദ്ദേഹത്തിനു ധാരാളം ഒട്ടകങ്ങളൂണ്ട്. അവ ഓടക്കുഴലിന്റെ വീണാനാദം കേൾക്കുമ്പോൾ അവയെ അറുക്കാൻ ആയിട്ടുണ്ടെന്ന് ഉറപ്പിക്കും ."
വീട്ടിൽ അതിഥികൾ വന്നാൽ പട്ടുപകരണങ്ങൾ ഉപയോഗിക്കുന്ന പതിവ് അന്ന് ഉണ്ടായിരുന്നു . ഇതിന്റെ ശബ്ദം കേൾക്കുമ്പോൾ ഒട്ടകങ്ങൾ അവയെ അറുക്കുമെന്നു ഉറപ്പികും . മആസിഫു എന്ന പദം തന്നെ ശറഹു മുസ്ലിമിൽ ഉപയോഗിക്കുന്നു [ശറഹു മുസ്ലിം 8- 233 ] ഖാമൂസിന്റെ ശറഹിൽ എഴുതുന്നു :"ഉമ്മു സര്ഹിന്റെ ഹദീസിൽ ഒട്ടകങ്ങൾ മആസിഫിന്റെ ശബ്ദം കേട്ടാൽ അവയുടെ നാശം ഉറപ്പികുമെന്നുനണ്ട് [താജുൽ ഉറൂസ് 6/ 197 ]
23- ഉമർ [ റ ] ഒരിക്കൽ പാട്ടുപകരണം ശബ്ധികുന്നതിന്റെ അടുത്തുകൂടി കടന്നു പോയി . ഇതെന്താണെന്നു അദ്ദേഹം ചോദിച്ചു ?ചെലാകർമ്മമാണ് എന്ന് ഉത്തരം നൽകപെട്ടപ്പോൾ അദ്ദേഹം മൌനം പാലിച്ചു " [നിഹായ 3/ 230 ]

عَنْ أَبِي مُوسَى ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ لَهُ ‏ "‏ يَا أَبَا مُوسَى لَقَدْ أُوتِيتَ مِزْمَارًا مِنْ مَزَامِيرِ آلِ دَاوُدَ ‏"‏‏.‏
24- അബു മൂസ [റ ] നിന്നും നിവേദനം: നബി അദ്ദേഹത്തോട് പറഞ്ഞു " അബു മൂസാ , ദാവൂദിന്റെ വീണാനാദം നിനക്ക് നൽക പെട്ടിരിക്കുന്നു " [ബുഖാരി 5048 ]

25- അബു ഉസ്മാൻ [റ ] പറയുന്നു: ഞാൻ ഒരിക്കൽ അബുമൂസൽ ആശ്അരിയുടെ വീട്ടിൽ പ്രവേശിച്ചു .അദ്ദേഹത്തിന്റെ ശബ്ദത്തെക്കാൾ മനോഹരമായ ശബ്ദം വീണക്കോ , പുല്ലംകുഴലിനോ ഞാൻ കേട്ടിട്ടില്ല " [ സുനൻ അബു ദാവൂദ് ]
വീണയുടെ ശബ്ദം ഹറാമാണേങ്കിൽ ഖുർആൻ പരായണതോടും സഹാബിയുടെ ശബ്ദതോടും ഹറാമിനെ നബി ഉപമിക്കില്ലയിരുന്നു .
26- അനസ് [റ ] പറയുന്നു ;നബി മദീനയിൽ വന്നപ്പോൾ അടിമസ്ത്രീകൾ ദാഫ്ഫു മുട്ടി ' നഹ് നു ജവാരിൻ മിൻ ...എന്ന് പാട്ടുപാടി സ്വീകരിച്ചു "[ബൈ ഹക്കി ,ബിദായ 3- 229 ]
27- തബൂക്ക് യുദ്ധത്തിൽ നിന്നും നബി തിരിച്ചുവന്നപ്പോൾ പെൺകുട്ടികൾ ദാഫ്ഫുമുട്ടി 'ത്വല അൽ ബദറൂ ...' എന്ന് പാടികൊണ്ട് സ്വീകരിച്ചു "[ഫത്ത്ഹുൽ ബാരി 9-160]

28- ഇബ്ൻ അബീ ഔഫാ റ ] നിന്നും നിവേദനം ; നബിയുടെ അടുത്തിരുന്നു ഒരു പെണ്കുട്ടി ദാഫ്ഫു മുട്ടികൊണ്ടിരുന്നപ്പോൾ .അബൂബക്കർ പ്രവേശിക്കാൻ അനുവാദം ചോദിച്ചു . അനുവാദം ലഭിച്ചു .അപ്പോൾ അവൾ ദാഫ്ഫു മുട്ടികൊണ്ടിരുന്നു . ശേഷം ഉമർ പ്രവേശിച്ചു അവൾ ദാഫ്ഫു മുട്ടികൊണ്ടിരുന്നു. ഉസ്മാൻ പ്രവേശിച്ചപ്പോൾ അവൾ മൌനം പാലിച്ചു . അപ്പോൾ നബി പറഞ്ഞു ഉസ്മാൻ കൂടുതൽ ലജ്ജാ സ്വഭാവമുള്ളവനാണ് "
[അഹമ്മദ് 4-353]

خَرَجَ رَسُولُ اللَّهِ صلى الله عليه وسلم فِي بَعْضِ مَغَازِيهِ فَلَمَّا انْصَرَفَ جَاءَتْ جَارِيَةٌ سَوْدَاءُ فَقَالَتْ يَا رَسُولَ اللَّهِ إِنِّي كُنْتُ نَذَرْتُ إِنْ رَدَّكَ اللَّهُ سَالِمًا أَنْ أَضْرِبَ بَيْنَ يَدَيْكَ بِالدُّفِّ وَأَتَغَنَّى ‏.‏ فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم ‏"‏ إِنْ كُنْتِ نَذَرْتِ فَاضْرِبِي وَإِلاَّ فَلاَ
29- അമ്ര് ഇബ്ൻ ശുഹൈബ് പിതാവിൽ നിന്നും നിവേദനം : ഒരു സ്ത്രീ നബിയുടെ അടുത്ത് വന്നു പറഞ്ഞു " അല്ലാഹുവിന്റെ ദൂതരെ താങ്കളുടെ ശിരസ്സിനു മുകളിൽ വെച്ച് ദഫ്ഫു മുട്ടുവാൻ ഞാൻ നേർച്ചയാക്കുകയുണ്ടായി , അപ്പോൾ നബി പറഞ്ഞു " നീ നേർച്ചയാക്കിയിട്ടുണ്ടെങ്കിൽ അത് വീട്ടുക " [ ജാമിഉ തിർമുദി 3690 , അബു ദാവൂദ് ]
ഹറാമായ കാര്യം കൊണ്ട് നേർച്ച വീട്ടാൻ നബി ഒരിക്കലും അനുവദിക്കില്ല .

30-- ഇബ്ൻ അബ്ബാസ് [റ]പറയുന്നു ;ആയിഷ [റ ]അവരുടെ അടുത്ത ബന്ധുവിനെ ഒരാൾക് വിവാഹം ചെയ്തു കൊടുത്തു .നബി [സ] ചോദിച്ചു "നിങ്ങൾ യുവതിയെ നല്കിയോ ?അതെ എന്നവർ പറഞ്ഞു . നബി [സ] പറഞ്ഞു "പാട്ടുപാടാനു ആരെയെങ്ങിലും അവരുടെ കൂടെ അയച്ചോ ? ഇല്ലെന്ന് മറുപടി പറഞ്ഞു . അപ്പോൾ നബി [സ] പറഞ്ഞു "ശ്രിന്ഗാരമുള്ള സമൂഹമാണ് അന്സാരികൾ . സ്വഗതാഭിവാദനങ്ങൾ പാടുന്ന ഒരാളെ അവരുടെ കൂടെ അയച്ചിരുന്നെങ്കിൽ ? !"[സുനന് ഇബ്ണ് മജഹ് ]
അപ്പോൾ മുസ്തഫീളായ ഹദീസുകളിൽ കൂടി പാട്ടും , പാട്ടുപകരണങ്ങളും അനുവദനീയമാണ് എന്ന് നാം കണ്ടു . പാട്ട് ഹറാമാണെന്ന് പണ്ടും ഇപ്പോളും ചിലർ വാദികാറുണ്ട് . എന്നാൽ അത് നിഷിദ്ധമാകുന്നത് ഹറാമി നോട്‌ ചേരുമ്പോൾ മാത്രമാണ് .അതിനെ നിഷിദ്ധമായി പറയുന്ന ഹദീസുകൾ തെളിവിനു കൊള്ളുന്നതല്ല .പ്രധാനമായും ആ വാദക്കാർ കൊണ്ടുവരാറുള്ള ഒരു ഹദീസാണ് ശൈഖുൽ ഹദീസ് ഇമാം ബുഖാരി [റ ] തന്റെ സ്വഹീഹിൽ തഅˇലീക്കായി ഉദ്ധരിച്ച ഹദീസ് .

وَقَالَ هِشَامُ بْنُ عَمَّارٍ حَدَّثَنَا صَدَقَةُ بْنُ خَالِدٍ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ يَزِيدَ بْنِ جَابِرٍ، حَدَّثَنَا عَطِيَّةُ بْنُ قَيْسٍ الْكِلاَبِيُّ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ غَنْمٍ الأَشْعَرِيُّ، قَالَ حَدَّثَنِي أَبُو عَامِرٍ ـ أَوْ أَبُو مَالِكٍ ـ الأَشْعَرِيُّ وَاللَّهِ مَا كَذَبَنِي سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ ‏ "‏ لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّونَ الْحِرَ وَالْحَرِيرَ وَالْخَمْرَ وَالْمَعَازِفَ

A-അബു ആമിർ അല്ലെങ്കിൽ അബു മാലിക്കുൽ അശ് അരീ [റ ] പറഞ്ഞു : എന്റെ സമുദായത്തിൽ പട്ടും, മദ്യവും , വ്യഭിചാരവും , സംഗീത ഉപകരണങ്ങളും അനുവടനീയമാക്കുന്നവർ വരും " [ബുഖാരി 5590]

ഒന്നാമത് ഈ ഹദീസ് മുൻഖ്വതിഅ ัആണ് .ഇതിന്റെ പരമ്പര മുറിഞ്ഞതാണ് . അതിനാൽ മുഹദ്ധിസുകൾ തഅ ัലീകാത്തിന്റെ കൂട്ടത്തിലാണ് ഉൾപെടുത്തിയത് . പലരും സനദ് കൂട്ടിചെർകാൻ പരിശ്രമിച്ചിട്ടുണ്ട് . ഇബ്ൻ ഹജർ, ഹിശാം ഇബ്ൻ അമ്മാർ വഴി പരമ്പര ചേർത്ത് പറഞ്ഞിട്ടുണ്ട് . :[ تغليق التعليق – للحافظ ابن حجر ]. എന്നാൽ ഈ ഹിശാം ഇബ്ൻ അമ്മാർ അഹല് സുന്നക്ക് പുറത്തുള്ള ജഹ് മിയാക്കളിൽ പെട്ടവനാണ് .

ثُمَّ قَالَ أَبُو دَاوُدَ : سُلَيْمَانُ بْنُ بِنْتِ شُرَحْبِيلَ أَبُو أَيُّوبَ خَيْرٌ مِنْهُ ، هِشَامٌ حَدَّثَ بِأَرْجَحَ مِنْ أَرْبَعِمِائَةِ حَدِيثٍ ، لَيْسَ لَهَا أَصْلٌ مُسْنَدَةٌ كُلُّهَا

ذَكَرَ أَحْمَدُ بْنُ حَنْبَلٍ هِشَامَ بْنَ عَمَّارٍ ، فَقَالَ : طَيَّاشٌ خَفِيفٌ .
وقال صالح بن محمد الأسدي كان هشام بن عمار يأخذ على الحديث ولا يحدث ما لم يأخذ
عن عبد الله بن محمد بن سيار كان هشام بن عمار -------- وكان يأخذ على كل ورقتين درهما
تاه ديب آل كمال 30/242 ]

ഇമാം അബു ദാവൂദ് [ റ ] പറയുന്നു ; ഹിഷാം നാനൂറോളം ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട് ഈ മുസ് നദുകളെ ലാം യാതൊരു അടിസ്ഥാന മില്ലാതതാണ് .
ഇമാം അഹ്മദ് പറയുന്നു ; ഹിഷാം എടുത്തുചാട്ടസ്വഭാവമുള്ള ആളും വിവേകം കുറഞ്ഞ ആളുമാണ്
സാലിഹ് ഇബ്ണ്‍ മുഹമ്മദ്‌ അസദി പറയുന്നു ; ഹിഷാം ഹദീസ് ഉദ്ധ രികാൻ പണം വാങ്ങുമായിരുന്നു .അബ്ദുള്ള ഇബ്ണ്‍ മുഹമ്മദ്‌ സയ്യാർ പറഞ്ഞു ; ഹിഷാം രണ്ടു പേജ് ഹദീസ് ഉദ്ധ രികാൻ ഒരു ദിര്ഹം വാങ്ങിയിരുന്നു [തഹ്ദീബ് അൽ കമാൽ 30/242]

وقال أبو بكر المروذي في كتاب " القصص " : ورد علينا كتاب من دمشق : سل لنا أبا عبد الله ، فإن هشاما ، قال : لفظ جبريل - عليه السلام - ومحمد - صلى الله عليه وسلم - بالقرآن مخلوق

ഇമാം ദഹബി പറയുന്നു: ഇയാൾ ജഹ് മിയാണ് ,അല്ലാഹു മലയുടെ മുകളിൽ പ്രത്യക്ഷ പെടും എന്ന് ഇയാൾ പറയാറുണ്ട്.
മാറുദി പറഞ്ഞു : ഖുർ ആൻ സൃഷ്ട്ടിയാണ് എന്ന് ഇയാൾക്ക് വാദമുണ്ട് "

മീസാൻ 5/59]

إن الله تعالى حرم القينة (أي الجا رية و بيعها و :
ثمنها و تعليمها.

B- ആയിശ [റ ] നിന്നും നിവേദനം ;നബി [സ ] അരുളി :പാട്ടുകാരിയായ അടിമസ്ട്രീയെ വാങ്ങുന്നതും വിൽക്കുന്നതും പഠിപ്പികുന്നതും അല്ലാഹു നിരോധിച്ചിരിക്കുന്നു "
أن الحديث ضعيف، و كل ما جاء في تحريم بيع القيان ضعيف

ഇമാം ഇബ്ൻ ഹാസം പറയുന്നു :ഈ ഹദീസ് ദുർബലമാണ് ഇതു സംഭാന്ധിച്ച ഇല്ല നിവേദനവും ദുർബലമാണ് [ മുഹല്ല 56/9]
عن ابن عمر : ( أنه سمع صوت زمارة فوضع إصبعه في أذنيه وعدل راحلته عن الطريق وهو يقول : أتسمع يا نافع فأقول : نعم حتى قلت : لا فرفع يديه وأعاد راحلته إلى الطريق وقال : رأيت رسول الله صلى الله عليه وسلم سمع زمارة راع فصنع مثل هذا

C- ഇബ്ൻ നാഫിഅˇ പറയുന്നു : ഇബ്ൻ ഉമർ ഒരു ഇടയന്റെ കുഴലൂത്ത് കേട്ടപ്പോൾ വിരലുകൾ ചെവിയിൽ വെക്കുകയും വേറെ വഴിയിലേക്ക് വാഹനം തിരിച്ചു വിടുകയും ചെയ്തു ..." [ അബു ദാവൂദ് ]
قد قال أبو داود : هذا حديث منكر
ഇമാം അബു ദാവൂദ് തന്നെ പറയുന്നു ഈ ഹദീസ് മുന്കർ [തള്ളെണ്ടത്] ആണെന്ന് .ഈ ഹദീസിന്റെ സനദിൽ സുലൈമാൻ ഇബ്ൻ മൂസ മുന് കറുൽ ഹദീസ്
[ വര്ജിക്കപെടെണ്ടാവൻ ]ആണ് .
سليمان بن موسى
وقال البخاري : عنده مناكير
وقال النسائي : هو أحد الفقهاء ، وليس بالقوي في الحديث
زكريا بن يحيى الساجي عنده مناكير

ഇമാം ബുഖാരി പറഞ്ഞു : മുൻകറുൽ ഹദീസിൽ പെട്ടവനാണ് .
ഇമാം നസ്സായി പറഞ്ഞു : ഹദീസിന്റെ വിഷയത്തിൽ പ്രബലനല്ല
ഇമാം സാകറിയ്യ സാജി പറയുന്നു : മുൻകറുൽ ഹദീസിൽ പെട്ടവനാണ് .
[തഹ്ദീബ് അൽ കമാൽ 2571

അതിനാൽ ഈ ഹദീസ് പ്രമണമേ അല്ലാ حَدَّثَنَا عَبْدُ اللَّهِ بْنُ سَعِيدٍ , حَدَّثَنَا مَعْنُ بْنُ عِيسَى , عَنْ مُعَاوِيَةَ بْنِ صَالِحٍ , عَنْ حَاتِمِ بْنِ حُرَيْثٍ , عَنْ مَالِكِ بْنِ أَبِي مَرْيَمَ , عَنْ عَبْدِ الرَّحْمَنِ بْنِ غَنْمٍ الْأَشْعَرِيِّ , عَنْ أَبِي مَالِكٍ الْأَشْعَرِيِّ , قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَيَشْرَبَنَّ نَاسٌ مِنْ أُمَّتِي الْخَمْرَ , يُسَمُّونَهَا بِغَيْرِ اسْمِهَا , يُعْزَفُ عَلَى رُءُوسِهِمْ بِالْمَعَازِفِ وَالْمُغَنِّيَاتِ , يَخْسِفُ اللَّهُ بِهِمُ الْأَرْضَ , وَيَجْعَلُ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ " .

D- അബു മാലിക്കിൽ ആഷ് അരീ [റ ] നിന്നും നിവേദനം : നബി [സ ] പറഞ്ഞു ; "എന്റെ സമുദായത്തിൽ പെട്ട ആളുകൾ മദ്യം കഴിക്കും , എന്നിട്ടവർ അതിനെ വേറെ പേരിൽ പരിചയപ്പെടുത്തും , അവർക്ക് വേണ്ടി സംഗീത ഉപകരങ്ങൾ വായിക്കപ്പെടും പാട്ടുപാടുന്ന ഗായികമാർ ആലപിക്കും . പക്ഷെ അല്ലാഹു അവരെ ഭൂമിയിലെക്കാഴ് ത്തും . അവരെ കുരങ്ങന്മാരും , പന്നികളുമാക്കി രൂപാന്തര പെടുത്തും " [സുനൻ ഇബ്ൻ മാജ 4018]
ഈ ഹദീസിലെ റാവിയായ മാലിക് ഇബ്ൻ അബീ മർയം മജ്ഹൂലാണ് [ ആരെന്ന അറിയപെടത്തവൻ ] അതിനാൽ ഇതു ദുർബലമാണ് [തക് രീബ് തഹ്ദീബ് ]
حدثنا أبو عبد الله، قال: ثنا عبد الرحمن، عن محمد بن طلحة، عن سعيد بن كعب المرادي، عن محمد بن عبد الرحمن بن يزيد، عن ابن مسعود، قال: فِي الْقَلْبِ كما ينبت الماء الزرع، وإن الذكر ينبت الإيمان في القلب كما ينبت الماء الزرع.
.
E- ഇബ്ൻ മസ് ഊദ് [ റ ] നിന്നും നിവേദനം : നബി [സ ] പറഞ്ഞു ;"സംഗീതം ഹൃദയത്തിൽ കാപട്യം മുളപ്പിക്കും, വെള്ളം ചെടിയെ മുളപ്പിക്കും പോലെ "[ബൈ ഹക്കി 10/233]
ഇതിൽ വന്ന രണ്ട്‌ റാവികളെ പണ്ടിതന്മാർ വിമശിച്ചിട്ടുണ്ട്‌..
أقول: وسعيد بن كعب مجهول ولكن الخبر روي من طريقٍ أخرى عن إبراهيم عن عبد الله لذا احتج به أحمد على تحريم الغناء.

وسعيد بن كعب ترجم له البخاري في الكبير [1694] وقال: عن محمد بن عبد الرحمن بن يزيد [مرسل] وعنه محمد بن طلحة. اهـ ومحمد بن عبد الرحمن لم يسمع ابن مسعود
ഒന്നാമതായി വന്ന സഈദ്‌ ഇബ്ൻ കഅബ്‌ മജ്ഹൂൽ( അറിയപ്പെടാത്തവൻ) എന്നാണ് വിമർശ്ശനം വന്നിട്ടുള്ളത്‌.രണ്ടാമതായി വന്ന റാവി മുഹമ്മദ്‌ ഇബ്ൻ അബ്ദുറഹ്മാനെ കുറിച്ചാണ്. ഇമാം ബുഖാരി തന്നെ ഇദ്ദെഹത്തിൽ നിന്ന് ഹദീസ്‌ ഉദ്ദരിക്കാറില്ല. ബുഖാരി തന്റെ പ്രസിദ്ദ ഗ്രന്ദമായ "" താരീഖുൽ കബീരിൽ"" രേഖപ്പെടുത്തിയത്‌ ഇപ്രകാരമാണ്- " മുഹമ്മെദ്‌ ബിൻ അബ്ദുറഹ്മാൻ മുർസ്സൽ ആണ്. ഇദ്ദെഹം ഈ ഹദീസ്‌ ഇബ്ൻ മസ്‌ഊദിൽ നിന്ന് കേട്ടിട്ടില്ല. ( تاريخ الكبير ١٦٩٤)
حدثنا مسلم بن إبراهيم قال حدثنا سلام بن مسكين عن شيخ شهد أبا وائل في وليمة فجعلوا يلعبون يتلعبون يغنون فحل أبو وائل حبوته وقال سمعت عبد الله يقول سمعت رسول الله صلى الله عليه وسلم يقول الغناء ينبت النفاق في القلب.

F-അബു വാഇല് [റ ] നിന്നും നിവേദനം "സംഗീതം ഹൃദയത്തിൽ കാപട്യം മുളപ്പിക്കും " [അബുദാവൂദ് 4927 ]

قال الألباني في " السلسلة الضعيفة و الموضوعة " ( 5/450 )

ശൈഖ് അൽബാനി സില്സിലത് ദ ഈഫത്ത് വ മൌദൂആതിൽ ഇതു ദഈഫു എന്ന് പറഞ്ഞു
അപ്പോൾ ഈ വിഷയത്തിൽ സ്വഹീഹ് ഒന്നും വന്നിട്ടില്ല എന്ന് വ്യക്തം .
يصح في التحريم شيء. :« الأحكام » قال القاضي أبو بكر بن العربي في كتاب

و كذا قال الغ ا زلي و ابن النحوي في العمدة.
لم يصح منها حرف واحد. :« السماع » و قال ابن طاهر في كتابه في
و لا يصح في هذا الباب شيء، و كل ما فيه فموضوع. و والله لو » : و قال ابن حزم
أسند جمعية، أو واحد منه فأكثر، من طريق الثقات إلى رسول الله (صلي الله عليه و
« آل و سلم)، لما ترددنا في الأخذ به
[.59/9 :« المحلى

കാദി അബുബക്കർ ഇബ്ൻ അറബി തന്റെ അഹ്കാമിൽ പറഞ്ഞു : ' പാട്ട് ഹറാമാനെന്നതിൽ ഒന്നും സ്വഹീഹയി വന്നിട്ടില്ല " ഇമാം ഗസ്സാലി , ഇബ്ൻ നഹ് വീ എന്നിവർക്കും ഇതേ അഭിപ്രായമാണ് . ഇബ്ന് ത്വാഹിർ തന്റെ സീമഹ് എന്ന ഗ്രന്ഥത്തിൽ പറഞ്ഞു " ഈ വിഷയത്തിൽ ഒരക്ഷരം പോലും സ്വഹിഹയി വന്നിട്ടില്ല . ഇമാം ഇബ്ൻ ഹസം പറഞ്ഞു " ഈ വിഷയത്തിൽ ഒരക്ഷരം പോലും സ്വഹിഹയി വന്നിട്ടില്ല . എല്ലാം വ്യാജ നിർമിത ഹദീസുകളാണ് . നബിയിൽ നിന്നും സ്വഹിഹായി ഒരു ഹദീസെങ്കിലും വന്നിരുന്നെങ്കിൽ അത് സ്വീകരികുന്നതിൽ നാമൊരിക്കലും സംശയ്യിച്ചു നിൽക്കില്ല " [അൽ മുഹല്ല 9/ 59 ]

وروي الحافظ أبو محمد بن حزم في رسالة في السماع بسنده إلى ابن سيرين قال:
إن رجلاً قدم المدينة بجوار فنزل على ابن عمر، و فيهن جارية تضرب. فجاء رجل »
فساومه، فلم يهو فيهن شيئ اً، قال: انطلق إلى رجل هو أمثل لك بيعاً من هذا. قال:
من هو ؟ قال: عبد الله بن جعفر.. فعرضهن عليه، فأمر جارية منهن، فقال لها:
خذي العود، فأخذته، فغنت، فبايعه ثم جاء إلى ابن عمر... إلى آخر القصة

ഇബ്ൻ സിരീനിൽ നിന്നും ഉദ്ധരികുന്നു : " അടിമ സ്ത്രീകളുമായി ഒരാൾ മദീനയിൽ വരുകയും ഇബ്ൻ ഉമറി[റ ]ന്റെ അരികിലെത്തുകയും ചെയ്തു . അവരുടെ കൂട്ടത്തിൽ വീണ വായിക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു . അയാൾ ഇബ്ൻ ഉമറി നോട്‌ വിലപേശി . എന്നാൽ അദ്ദേഹം അവരിൽ താൽപര്യം കാണിച്ചില്ല . അദ്ദേഹം പറഞ്ഞു ; താങ്കൾ ഇന്നയാളുടെ അടുത്തേക്ക് പോകുക നിങ്ങൾക്ക് പറ്റിയളാണ് . അയാള് ചോദിച്ചു ;ആരാണത് ? അബ്ദുല്ലാ ഇബ്ൻ ജഅഫർ[റ ] . അയാൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് അവളെ കാണിച്ചു . അവരിൽ ഒരാളോട് അബ്ദുല്ലാ ഇബ്ൻ ജഅഫർ [റ ]പറഞ്ഞു :'ഇതാ വീണ എടുക്കു ' ആ സ്ത്രീ വീണയെടുത്തു പാടി . അങ്ങിനെ ആ സ്ത്രീയെ ഇബ്ൻ ജഅഫറിന്[റ ] അയാൾ വിറ്റു . [അൽ മുഹല്ല]

و حكى الماوردي عن معاوية و عمرو بن العاص: أنهما سمعا العود عند ابن جعفر

അമ്രിബ്നു ആസ് [റ ] പറഞ്ഞു "ഞാനും മുആവിയ യും അബ്ദുള്ള ഇബ്ണ് ജഹ്ഫെറിന്റെ അടുക്കല് പോയി വീണ വായന കേട്ടിരുന്നു "[മാവർദി ]
و روي أبو الفرج الأصبهاني: أن حسان بن ثابت سمع من عزة الميلاء الغناء بالمزهر
بشعر من شعره

അബുൽ ഫരജ് അസ്ബഹാനി ഉദ്ധരിക്കുന്നു : ഹസ്സാൻ ഇബ്ൻ സ്വാബിത് [റ ] തംബുരുവിലൂടെ തന്റെ കവിതകൾ ആസ്വദിച്ചിരുന്നു "
أبو الفضل بن طاهر; أنه لا خلاف بين أهلالمدينة في إباحة العود.
അബു ഫദ്ദ്ളിബ്നു ദാഹിർ പറയുന്നു :"വീണ അനുവദിനീയ മാനെന്നത്തിൽ മദീനക്കാർകിടയിൽ അഭിപ്രായ വെത്യാസമുണ്ടയിരുന്നില്ല "[അസ്സീമാഹു ]
و قال ابن طاهر: هو إجماع أهل المدين ة. قال ابن :« العمدة » قال ابن النحوي في
طاهر: و إليه ذهبت الظاهرية قاطب ة. قال الأدفوي: لم يختلف النقلة في نسبته
الضرب إلي إب ا رهيم بن سعد المتقدم الذكر، وهو ممن أخرج له الجماعة كلهم (يعني
بالجماعة: أصحاب الكتب الستة، من الصحيحين و السنن).

ഇമാം നഹ് വി പറയുന്നു " പാട്ട് കേൾക്കൽ അനുവദനീയമാണെന്ന് മദീനക്കാരുടെ ഇജ്മാആണ് . ധാഹിരികൾക്ക് പൂർണ്ണമായും ഈ അഭിപ്രയകരാണ് കൂടാതെ സിഹാഹു സിത്തയിൽ ഇതിനു ധാരാളം നിവേദനങ്ങളും വന്നിട്ടുണ്ട് " [ഉംധ ]
و قال إمام الحرمين في النهاية، و ابن أبي
الدنيا: نقل الأثبات من المؤرخين: أن عبد الله بن الزبير كان له جوار عوادات، و أن
ابن عمر دخل عليه و إلى جنبه عود، فقال: ما هذا يا صاحب رسول الله ؟ ! فناوله
إياه، فتأمله ابن عمر
ഇബ്ൻ സുബൈർ [റ ] വിനു വീണ വായിക്കുന്ന അടിമ സ്ത്രീ ഉണ്ടായിരുന്നു .ഒരിക്കൽ ഇബ്ൻ ഉമറി [റ ] അദ്ധേഹത്തിന്റെ അടുക്കള ചെന്നു . ഇബ്ൻ സുബൈറിന്റെ കയ്യിൽ ഒരു വീണ ഉണ്ടായിരുന്നു . ഇബ്ൻ ഉമറി [റ ]ചോദിച്ചു , റസൂലിന്റെ കൂട്ടുകാരാ ഇതെന്താണ് , അപ്പോൾ ഇബ്ൻ സുബൈർ [റ ] വീണ അദ്ദേഹത്തിന് നല്കി " {അന്നിഹായ}
قال ابن النحوي في
و التابعين، فمن الصاحبة عمر – كما رواه ابن عبد البر و غي ره، و عثمان – كما
نقله الماوردي و صاحب البيان و ال ا رفعي، و عبد الرحمن بن عوف – كما رواه ابن
أبي شيب ة، و أبو عبيدة بن الج ا رح – كما أخرجه ابن قتيبة، و أبو مسعود الأنصاري
كما أخرجه البيهقي، و بلال، و عبد الله بن الأرقم، و أسامة بن زيد – كما أخرجه
البيهقي أيض اً، و حم ز ة - كما في الصحيح، و ابن عمر – كما أخرجه ابن طاهر، و
الب ا رء بن مالك – كما أخرجه أبو نعيم، و عبد الله بن جعفر – كما رواه ابن عبد البر،
و عبد الله بن الزبير – كما نقل أبو طالب المكي، و حسان – كما رواه أبو الفرج
الأصبهاني، و عبد الله بن عمرو – كما رواه الزبير بن بكار. و قرظة بن كعب –
كما رواه ابن قتيبة، و خوات بن جبير،

ഇമാം നഹ് വി പറയുന്നു: " പാട്ട് പാടുന്നതിനും കേള്കുന്നതിനും സഹാബികളിൽ നിന്നും തബിഉ കളിൽ നിന്നും ധാരാളം തെളിവുകൾ ഉധരിക്കപെട്ടിരികുന്നു . സഹാബിയായ ഉമരിൽ നിന്നും ഇബ്ൻ അബ്ദിൽബറും ഉസ്മനിൽ നിന്നും മാവർദിയും അബ്ദുരഹ്മനിബ്നു ഔഫിൽ നിന്നും ഇബ്ൻ അബീ ശൈബയും അബു ഉബൈദതിബ്നു ജർറാഹിൽ നിന്നും ബൈഹക്കിയും സൈദിബ് നു അബീവകാസിൽ നിന്നും ഇബ്ൻ ഖുതൈബയും തബിഉകളായ സൈദിബ്നു മുസയിബു ,സാലിം , ഇബ്ൻ ഹസ്സാൻ ,സയീദിബ് നു ജുബൈർ ........ ശിഹാബ് സുഹരി എന്നിവര്ക്കും ഈ അഭിപ്രയമാണു ള്ളത് . പിൽകാരക്കാരിൽ നാല് മദ് ഹബിന്റെ ഇമാമുകൾ ഇബ്ൻ ഉയൈന ,ശാഫീ പണ്ഡിതന്മാർ ഭുരിഭാഗത്ത്‌ നിന്നും ഇതിനു തെളിവ് ഉദ്ധരിക്ക പെട്ടിരിക്കുന്നു ".{.നൈലുൽ ഔതാർ 8/ 265-266 }.

ഇന്ന് ചിലർ അല്ലാഹുവിന്റെ ദീനിൽ നിയമം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് . അവരോട് പറയാനുള്ളത് ഇമാം ശാഫീ യുടെ വാക്കുകളാണ് ,
അബു യൂസഫിൽ നിന്നും ഉദ്ധരിക്കുന്നു : ഹലാലെന്നും ഹറാമെന്നും ഫതവ നൽകാൻ ഞങളുടെ മഹാ പണ്ഡിതന്മാരായ ഗുരുക്കൾ ഇഷ്ട്ടപെട്ടിരുന്നില്ല . അല്ലാഹുവിന്റെ കിത്താബിൽ വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമായി പറഞ്ഞ കാര്യത്തിലൊഴികെ "
[അൽ ഉമ്മു]
എന്നാൽ ഇന്ന് ആഭാസം നിറഞ്ഞതും നിർലജ്ജവുമായ പാട്ടുകൾ ജനങളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു .പലരും ഇത് കേത്തിരുന്നു നമസ്ക്കാരം പോലും വിസ്മരിക്കുന്നു .ദേഹേചകളെ പിന്തുടരാനും ,മദ്യത്തിന്റെയും വിവസ്ത്ര കളായ സ്ത്രീകളുടെയും ഇടയിൽ ശ്രിന്ഗ രിക്കുന്ന മാധ്യമാക്കിയിരിക്കുന്നു ഇന്നത്തെ ഗാന സദസ്സുകൾ. അശ്ലീലതകളും , അഭാസവും കൊണ്ട് മലീമസമായ ഒരു അവസ്ഥയാനിന്നു കലാ രംഗത്തുള്ളത് . അത്തരം ഗാന സദസ്സുകളും , വേദികളും നിഷിദ്ധമാണെന്നതിൽ യാതൊരു സംശയവും വേണ്ട . അല്ലാഹു സത്യം മനസ്സിലാകാൻ നമ്മെ അനുഗ്രഹിക്കട്ടെ .























































































































































പ്രവാചക നിന്ദ മുസ്ലിംങ്ങളിൽ ?









ഷാഹിദ് മുവാറ്റുപ്പുഴ






ഇസ് ലാം മതം നിലനിൽക്കുന്നത് പ്രവാചകൻമാരുടെ ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലാണ് . എല്ലാ കാലഘട്ടത്തിലും നബിമാരെ അല്ലാഹു നിയോഗിക്കുകയും അവർക്ക് അവനിൽ നിന്നുമുള്ള ദിവ്യബോധനം നൽകുകയും ചെയ്യും . ഓരോ ജനതയിൽ നിന്നും അവരെപോലെ ഒരു മനുഷ്യനെ അതിന്നായി അവൻ തെരഞ്ഞടുക്കുന്നു . എന്നാൽ ആ നബിമാരുടെ ജനത പലപ്പൊഴും അവരെ തള്ളി പറഞ്ഞിട്ടുണ്ട് .




നാം അന്തിമ ജനതയാണ് . അതിനാൽ ഇനി ഒരു നബി നമ്മളിലേക്ക് പുതിയ ശരീഅത്തുമായി വരാനില്ല . അന്തിമ നബിയായി നിയോഗിക്കപ്പെട്ടത് മുഹമ്മദ്‌ [ സ ] യാണ് .അദ്ദേഹത്തിന്റെ നാൽപതാം വഴസ്സിലാണ് നിയോഗിക്കപ്പെട്ടത്. അതുവരെ മക്കായിൽ അദ്ദേഹം ഒരു സാധാരണ ജീവിതം നയിക്കുകയായിരുന്നു . ജനങ്ങൾ അദ്ദേഹത്തെ ഖുറൈഷി കുടുംബത്തിലെ ഒരാളായും , സത്യസന്ധനായും , സൽ സ്വഭാവിയായും അഗതികളോടും അശരണരോടും കാരുണ്യം കാട്ടുന്നവായും അങ്കീകരിച്ചു . ചുറ്റുമുള്ള അന്ധകാരതോടും ആരാജകത്ത്വതോടും വെറുപ്പുതോന്നി അദ്ദേഹം ഏകാന്തനായി ധ്യാനത്തിൽ ഇരിക്കാറുണ്ടായിരുന്നു . അത്തരം ഒരു സന്ദർഭത്തിൽ അദ്ദേഹത്തിന്റെ മുന്നിൽ മുൻപൊന്നും കണ്ടു പരിചയമില്ലാത്ത ഒരു വ്യക്തി പ്രത്യക്ഷ പെടുകയും അദ്ദേഹത്തെ വാരിപുണരുകയും ദൈവ വചനങ്ങൾ ചൊല്ലി കേൾപ്പിക്കുകയും ചെയ്തു . ആ സംഭവത്തിൽ ഭയന്ന് വിറച്ച അദ്ദേഹം പനി ബാധിതനായി മാറി . സംഭവം പുറത്ത് വന്നപ്പോൾ ചിലർ അദ്ദേഹത്തിന്റെ അടുത്ത് പിശാചു വന്നതായും , അദ്ദേഹത്തിന് മാരണം [കുടോത്രം ] ബാധിച്ചവനായും ചിത്രീകരിച്ചു . അദ്ദേഹം പറഞ്ഞ സത്യം അഥവാ അദ്ദേഹത്തിന്റെ അടുക്കൽ ദൈവത്തിന്റെ ദൂതനായ മാലാഖ ജിബ്രീൽ [അ ] വന്നു അല്ലാഹുവിന്റെ വചനങ്ങൾ പറഞ്ഞു എന്നത് , വളരെ ചുരുക്കം ചിലർ വിശ്വസിച്ചു . അതിനു കാരണം അദ്ദേഹം ജീവിതത്തിൽ ഇന്നോളം തമാശക്കുപോലും കളവ് പറയുന്നത് അവരാരും കേട്ടിരുന്നില്ല , വഞ്ചിക്കുന്നത് കണ്ടിരുന്നില്ല ,വാക്ക് തെറ്റിക്കുന്നതും കണ്ടിരുന്നില്ല അതായിരുന്നു .




എന്നാൽ അദ്ദേഹം പറയുന്ന കാര്യങ്ങൾ ഒരു നിലക്കെങ്കിൽ മറ്റൊരു നിലക്ക് അവരുടെ ബൗദീഗ സുഖസൗകര്യങ്ങളെ ബാധിക്കുമെന്ന് കണ്ടു ചിലർ അദ്ദേഹത്തിൽ അവിശ്വസിക്കുകയും അദ്ദേഹത്തിന് നേരെ പല കുതന്ത്രങ്ങളും പ്രയോഗിക്കുകയും ചെയ്തു. ശാരീരികമായും മാനസികമായും ഉപദ്രവിച്ചു . അദ്ദേഹത്തിലേക്ക്‌ ജനങ്ങൾ അടുക്കാൻ തുടങ്ങിയപ്പോൾ അതിനു തടയിടാൻ അവർ പലതും ചെയ്ത് പല ആരോപണങ്ങളും നടത്തി . അതിൽ ഒന്നാണ് അദ്ദേഹത്തിന് കുടോത്രം ബാധിച്ചു എന്നത് . അല്ലാഹു അദ്ദേഹത്തിന് നിരക്കാത്ത ആ ആരോപണത്തെ ഖുർആനിലൂടെ ഖണ്ഡിക്കുകയും ചെയ് തൂ . അദ്ദേഹത്തിന് ചേരുന്ന വിശേഷണങ്ങളെ അല്ലാഹു നിരാകരിച്ചില്ല . അദ്ദേഹം മനുഷ്യനാണെന്നും , ഭക്ഷണം കഴിക്കുമെന്നും , അങ്ങാടിയിലൂടെ നടക്കും എന്നും ഒക്കെ അല്ലാഹു അംഗീകരിച്ചു .




എന്നാൽ അദ്ദേഹത്തെ മജ്നൂൻ [ ഭ്രാന്തൻ ] എന്ന് ആരോപിച്ചപ്പോൾ അല്ലാഹു അത് നിരാകരിച്ചു, അദ്ദേഹത്തെ ശായിർ [കവി ] എന്ന് ആരോപിച്ചപ്പോളും അല്ലാഹു അത് നിരാകരിച്ചു, അദ്ദേഹത്തെ മസ് ഹുർ [കുടോത്രം ബാധിച്ചവാൻ ] എന്ന് ആരോപിച്ചപ്പോളും അല്ലാഹു അത് നിരാകരിച്ചു.




ഒന്നാമത്തെ ആരോപണം അഥവാ മജ് നൂൻ [ഭ്രാന്താൻ] ;




ഒരു സാധാരണ മനുഷ്യന് ഭ്രാന്ത്‌ ഉണ്ടായാൽ പിന്നെ അയാളെ ആരും ഒരു സാക്ഷിയയിപോലും പരിഗണിക്കില്ല . അയാളുടെ വാക്കുകളെ ഒരു മാനസ്സിക രോഗിയുടെ ജൽപ്പനമയെ കാണുകയുള്ളൂ . അയാൾ പറയുന്നത് എല്ലാരും അവിശ്വസിക്കും . കോടതിപോലും അയാളുടെ വാക്കിന് മൂല്യം കൽപ്പിക്കില്ല . അപ്പോൾ അയാൾ പറയുന്നത് , ‘അയാൾക് നിങ്ങൾക്കാർക്കും കാണാൻ ആകാത്തവിധം അദ്രിശ്യമായ നിലക്ക് ദൈവത്തിൽ നിന്നും സന്ദേശങ്ങൾ ലഭിക്കുന്നു ‘ എന്നാണെങ്കിലോ ? ഒരു സംശയവും വേണ്ടാ മുഴു ഭ്രാന്തൻ എന്ന് തന്നെ പറയും . ആളുകൾ അകലും . അതിനാണ് നബിയുടെ ശത്രുക്കൾ മജ്നൂൻ എന്ന് ആരോപിച്ചത് . ഇത്തരത്തിൽ അദ്രിശ്യമായ അബൗദീകമായ ഒരു സന്ദേശം അല്ലാഹുവിൽ നിന്നും ലഭിക്കുന്ന ഒരാൾക് ഒരിക്കലും ചേരാത്ത ഒരു അവസ്ഥയാണ്‌ ഭ്രാന്ത്‌ . അദ്ദേഹത്തിൽ വിശ്വസിക്കാത്ത ആളുകൾ അദ്ദേഹത്തിന്റെ അടുക്കലുള്ള ജിബ്രീലിന്റെ വരവും അദ്ദേഹത്തിനുണ്ടായ പരിഭ്രമവും ഭ്രാന്താണെന്ന് പറഞ്ഞു പരത്തി . എന്നാൽ അദ്ദേഹത്തെ നേരിട്ടറിയാവുന്ന ആളുകൾ അദ്ദേഹത്തിനു ഭ്രാന്തല്ല എന്നും പറയുന്ന കാര്യങ്ങൾ തികച്ചും ദൈവീകമാനെന്നും ബോധ്യപെട്ടു അദ്ദേഹത്തിൽ വിശ്വസിച്ചു . ഇത്തരം ആരോപണത്തെ അല്ലാഹു ഖുർആനിലൂടെ തന്നെ മറുപടി പറഞ്ഞു.




مَا أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ




وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ




നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട്‌ നീ ഒരു ഭ്രാന്തനല്ല. തീര്‍ച്ചയായും നിനക്ക്‌ മുറിഞ്ഞ്‌ പോകാത്ത പ്രതിഫലമുണ്ട്‌. [ഖലം 2-3]




പിൽകാലത്തു വന്ന ഇസ്ലാമിക വിരോധികളായ യഹൂദന്മാരും , ഓറിയന്റലിസ്റ്റുകളും ജിബ്രീലിന്റെ ആഗാമാനത്തെയും തുടർന്നുണ്ടായ പ്രയാസങ്ങളെയും അപസ്മാര രോഗമായും ഭ്രാന്തയുമെല്ലാം പറഞ്ഞു ദൈവീക സന്ദേശത്തേയും , പ്രവാചകത്വത്തെയും നിരാകരിച്ചു . അതേ ആളുകൾ മോസെസി ന്റെ അടുക്കലും , ജീസസിന്റെ അടുക്കലും ഗബ്രിയേൽ[ജിബ്രീൽ ] വന്നതും ദൈവീക സന്ദേശം നൽകിയതും അങ്കീകരിക്കുന്നു അപ്പോൾ എതിർപ്പ് ഇസ്ലാമിക ആദർശതോടാണെന്ന് വ്യക്തം . എന്നാൽ നബിയുടെ ചരിത്രം പഠിച്ചാൽ അത് വെറും ആരോപണമാണെന്നും അദ്ദേഹം കൊണ്ടുവന്ന സന്ദേശം അറേബ്യയുടെ ഇരുണ്ട കാലഘട്ടത്തിന് അന്ത്യം കുറിച്ചുവെന്നും വ്യക്തമാണ് .




രണ്ടാമത്തെ ആരോപണം അഥവാ ശായിർ [കവി] ;




കവിത എന്ന് പറയുമ്പോൾ അറിയാം അതിൽ മിക്കതും ഭാവനയും സത്യത്തിനു നിരക്കാത്തതുമാണെന്ന് . അതിനാൽ അവർ അദ്ദേഹത്തിന്റെ പ്രവാചകത്വം നിഷേധിക്കാൻ ഖുർആൻ ദൈവ വചനമല്ല മുഹമ്മദിന്റെ കവിതയാണെന്ന് ആരോപിച്ചു . അതിന്റെ വശ്യതയും, ആശയ ഗാംഭീര്യവും മനുഷ്യ മനസ്സുകളെ തൊട്ടുണർത്തുന്നതാണ് ,അതിനെ വിമർശിച്ചവർ പോലും അതിൽ ആകർഷിതരായി . ആളുകൾ ദിനംപ്രതി ഖുർആനിലെക്ക് അടുക്കുന്നത് കണ്ടിട്ട് അതു സഹിക്കവയ്യാതെ അവിശ്വാസികൾ നബിയെ കവിയെന്നും ആക്ഷേപിച്ചു. അല്ലാഹു ഖുർആനിലൂടെ തന്നെ അതും നിഷേധിച്ചു . കേവലം അസത്യം നിറഞ്ഞ ഭാവന ചമയുന്ന കവിയാകൽ ഒരു പ്രവാചകന് ചേർന്നതല്ല . അതുകൊണ്ട് തന്നെ അത്തരം കവികളെയും കവിതയെയും ഇസ്ലാം നിരാകരിക്കുന്നു . എന്നാൽ സത്യത്തിന്റെ അടിസ്ഥാനത്തിൽ , ചിന്തോദ് ദീപകമായ ഉപമകൾ ഉപയോഗികുന്നത് ഇസ്ലാം നിരോധികുന്നില്ല .ഹസ്സാൻ ഇബ്ൻ സാബിത് [റ ] എന്ന സഹാബി ഇസ്ലാം ആശ്ലേഷി ച്ചതിന് ശേഷം പാടിയ കവിതകൾ അത്തരതിലുള്ളതായിരുനു.




മൂന്നാമത്തെ ആരോപണം അഥവാ മസ് ഹൂർ [കുടോത്രം ബാധിച്ചവാൻ ];




മുഹമ്മദ്‌ നബിയെ മാത്രമല്ല മറ്റു നബിമാരെയും അവരുടെ ജനത മസ് ഹൂർ എന്ന് വിളിച്ചിരുന്നു . കൂടോത്രം ബാധിച് പറയുന്ന പിച്ചും പേയുമാണ് മുഹമ്മദ്‌ ദൈവ വചനം എന്ന് പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കുന്നതെന്നു അവർ വാദിച്ചു . കൂടോത്രം പൈശാചിക പ്രവർതിയാണെന്നാണ് അവർ വിശ്വസിച്ചിരുന്നത് അതുകൊണ്ട് തന്നെ മുഹമ്മദ്‌ [സ ] യുടെ അടുക്കൽ പിശാച്ച് വരുന്നു എന്നും അങ്ങനെ മാരണം ബാധിച് , നബിയാണെന്ന് സ്വയം അവകാശവാദം ഉന്നയിക്കുകയാണെന്നും അവർ പറഞ്ഞു പരത്തി




نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَى إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلاَّ رَجُلاً مَّسْحُورًا




നീ പറയുന്നത്‌ അവര്‍ ശ്രദ്ധിച്ച്‌ കേള്‍ക്കുന്ന സമയത്ത്‌ എന്തൊരു കാര്യമാണ്‌ അവര്‍ ശ്രദ്ധിച്ച്‌ കേട്ട്‌ കൊണ്ടിരിക്കുന്നത്‌ എന്ന്‌ നമുക്ക്‌ നല്ലവണ്ണം അറിയാം. അവര്‍ സ്വകാര്യം പറയുന്ന സന്ദര്‍ഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ്‌ നിങ്ങള്‍ പിന്തുടരുന്നത്‌ എന്ന്‌ ( നിന്നെ പരിഹസിച്ചുകൊണ്ട്‌ ) അക്രമികള്‍ പറയുന്ന സന്ദര്‍ഭവും ( നമുക്ക്‌ നല്ലവണ്ണം അറിയാം. ) [ഇസ്രാഹു് 47 ]




അറബികളുടെ വിശ്വാസം പിശാചുക്കൾ ശരീരത്തിൽ പ്രവേശിക്കുമെന്നും, ശാരീരിക ഉപദ്രവങ്ങൾ ഉണ്ടാക്കുമെന്നും , മാനസിക രോഗത്തിന് കാരണം തന്നെ പിശാച്ചണെന്നുമായിരുനു . അപ്പോൾ അത്തരത്തിൽ മാരണം ബാധിച് ഭ്രാന്തനായ ഒരാളുടെ കേവലം കവിതകളാണ് ഖുർആൻ എന്ന് ജനങ്ങളെ വിശ്വസിപ്പികാൻ അവർ അന്ന് ധാരാളം പരിശ്രമിച്ചു . കാരണം ഒരു മനുഷ്യന് ഇത്തരത്തിൽ ഒരവസ്ഥ ഉണ്ടായാൽ പിന്നെ അയാളെ ആരും പ്രവാചകനായി അങ്കീകരിക്കില്ല. ഈ അവസ്ഥകൾ ഒരിക്കലും റിസാലത്തിനു യോജിക്കുന്നതല്ല . പക്ഷേ അല്ലാഹു ഇതെല്ലാം അപ്പാടെ നിഷേധിച്ചു . മുഹമ്മദ്‌ നബി [സ ] ക്ക് മാരണം ബാധിക്കുക എന്നത് അസംഭാവ്യമാണെന്നും അങ്ങനെ വാദിക്കൽ അക്രമമാണെന്നും പറഞ്ഞു .




അങ്ങനെ കാലങ്ങൾ കഴിഞ്ഞു , നബി [സ ] ഇസ്ലാം മക്കയിലും മദീനയിലും സ്ഥാപിച്ചു . അങ്ങനെ അല്ലാഹുവിന്റെ അതി വിശിഷ്ട്ടവും , ഉന്നതവുമായ ആ സൃഷ്ട്ടി മുത്ത്‌ റസൂൽ [സ ] ഈ ലോകത്ത് നിന്നും വിടവാങ്ങി . സഹാബത് ഇസ്ലാമിനെ മുന്നോട്ട് കൊണ്ടുപോയി . പല പല ദേശത്തും ഇസ്ലാമിന്റെ വെന്നി കോടി പാറി . അപ്പോളതാ വീണ്ടും ആ മഹാന്റെ കാലത്തുള്ള അവിശ്വാസികൾ ആരോപിച്ച ചില ആരോപണങ്ങൾ തിരികെ കൊണ്ട് വരുന്നു , എന്നാൽ ഇത്തവണ ഇസ്ലാമിക പ്രമാനങ്ങളിലേക്ക് ആ ആരോപണങ്ങൾ തിരുകികേറ്റുകയാണ് ചെയ്തത് .




ആയിഷ [റ ] പറയുന്നു : ബാനു സുറൈക്ക് വംശത്തിലെ ഒരാ ൾ നബി [സ ] കു മാരണം ചെയ്തു ......അങ്ങനെ നബിക് [സ ] ഒരു കാര്യം ചെയ്തു എന്ന് തോന്നും വാസ്തവത്തിൽ നബി [സ ] അത് ചെയ്തിട്ടുണ്ടാവില്ല . [ബുഹാരി 5763 ]




......അദ്ദേഹം ഭാര്യമാരുമായി ബന്ധപെട്ടു എന്ന് അദ്ദേഹത്തിന് തോന്നും വാസ്തവത്തി ൽ അദ്ദേഹം ബന്ധ പെട്ടിടുണ്ടാവില്ല . നിവേദകൻ സുഫ്യാൻ പറഞ്ഞു : ഇങ്ങനെയാണെങ്കിൽ സിഹെറിന്റെ കൂട്ടത്തിൽ കൂടുതൽ കഠിനമായതാണിത് . [ബുഹാരി 5765 , മുസ്ലിം 2189 , നസായി , അഹമ്മദ് ]




വിശ്വസ്തന്മാരുടെ പേരിൽ അത്തരം കള്ള ആരോപണങ്ങൾ അവർ പ്രചരിപ്പിച്ചു . മുസ്ലീം ഉമ്മത്ത്‌ അത് മനസ്സിലാകാതെ അത് സ്വീകരിക്കുകയും ചെയ്യുന്നു . അതിന്റെ പേരിൽ പരസ്‌പരം കടിച്ചു കീറുന്നു . ഇസ്ലാമിക ശത്രുക്കളുടെ പ്രയത്നം ഫലം കണ്ടു എന്ന് നാം തിരിച്ചറിയുക . ഹദീസ് നിർമാണത്തിലെ ഫാക്ടറി ആയിട്ടറീയപ്പെടുന്ന ഇറാഖികൾ ആ കഥ പറഞ്ഞു പരത്തി . വിശ്വസ്തന്മാരുടെ പേരിൽ പറഞ്ഞു പരതുന്നതായതിനാൽ ഇസ്ലാമിക പണ്ഡിതന്മാർ കണ്ണടച് സ്വീകരിച്ചും പോന്നു .




ഈ മുഹധിസുകളെല്ലാം ഈ ഹദീസ് ഹിഷാം ഇബ്‌നു ഉർവ യിൽ നിന്നും സുലൈമാൻ ഇബ്‌നു മിഹ്രാൻ അൽ അ'അമശ് നിന്നുമാണ് നിവേദനം ചെയുന്നത് . ഈ ഹദീസ് വരുന്ന ചില പ്രധാന സനദുകൾ നോകാം ...




ഇമാം ബുഹാരി – ഇബ്രാഹിം ഇബ്‌നു മൂസ -- ഈസ ഇബ്‌നു യുനുസ് -- ഹിശാം ഇബ്‌നു ഉർവ –അൻ അബീഹി -- അൻ ആയിഷ [റ ] -5763




ഇമാം ബുഹാരി—അബ്ദുല്ലഹ് ഇബ്‌നു മുഹമ്മദ്‌ --സുഫ് യാ ൻ ഇബ്‌നു ഉയൈന -- ഇബ്‌നു ജുരൈജു --ഹിശാം ഇബ്‌നു ഉർവ -- അൻ അബീഹി -- അൻ ആയിഷ [റ ] -5765




ഇമാം ബുഹാരി--ഉബൈദ് ഇബ്‌നു ഇസ്മായില് --അബു ഉസാമത് –ഹിശാം ഇബ്‌നു ഉർവ -- അൻ അബീഹി -- അൻ ആയിഷ [റ ] -5766




ഇമാം ബുഹാരി--ഹുമൈദി --സുഫ് യാ ൻ ഇബ്‌നു ഉയൈന –ഹിശാം ഇബ്‌നു ഉർവ -- അൻ അബീഹി –




അൻ ആയിഷ [റ ] -6063




ഇമാം ബുഹാരി--ഇബ്രാഹിം ഇബ്‌നു മുന്ദി ർ --അനസ് ഇബ്‌നു ഇയാദു --ഹിശാം ഇബ്‌നു ഉർവ -- അൻ അബീഹി -- അൻ ആയിഷ [റ ] -6391




ഇമാം മുസ്ലിം --അബു കുറയ്ബ് -- ഇബ്‌നു നുമൈറു –ഹിശാം ഇബ്‌നു ഉർവ -- അൻ അബീഹി -- അൻ ആയിഷ [റ ] -2189




ഇമാം നസായി-- ഹന്നദി ബ്‌നു സാ രിയ്യ്‌ --അബു മുആവിയ --അ ‘അമശ് -- അൻ യാസിദ്‌ ഇബ്‌നു ഹയ്യാനു-- അൻ സൈദ്‌ ഇബ്‌നു അര്കം [റ ] -4080




ഇമാം അഹമദ് --ഹന്നദി ഇബ്‌നു സാ രിയ്യ്‌ --അബു മുആവിയ –അ’ അമശ് -- അൻ യാസിദ്‌ ഇബ്‌നു ഹയ്യാനു-- അൻ സൈദ്‌ ഇബ്‌നു അര്കം [റ ] -18781




ഈ ഹിശാം ഇബ്‌നു ഉർവ യിൽ നിന്നും അ‘അമശ് നിന്നുമാണ് ഈ ഹദീസുളെല്ലാം നിവേദനം ചെയ്യപെടുന്നത് ഇവർ രണ്ടു പേരും മുദല്ലിസുകളാണ്. ഇവർ തദ് ലീസ് ചെയ്താണ് ഈ ഹദീസ് പറയുന്നത് . താ ൻ നേരിട്ട് ഒരാളിൽ നിന്നും കേൾക്കാത്ത കാര്യം അയാളുടെ പേരിലേക്ക്ചേർത്ത് പറയുന്നതിനെയാണ് തദ്‌ ലീസ് എന്ന് പറയുക.




هشام بن عروة بن الزبير بن العوام القرشي الأسدي







النضر بن عبد الجبار


كان يعجب من حديثه عن أبيه



مالك بن أنس


كان لا يرضاه نقم عليه حديثه لأهل العراق، ومرة: كذاب



يعقوب بن شيبة السدوسي


ثبت، ثقة، لم ينكر عليه شىء إلا بعدما صار إلى العراق



عبد الرحمن بن يوسف بن خراش


كان مالك لا يرضاه، وكان هشام صدوقا تدخل اخباره في الصحيح، ومرة: قال بلغني ان مالكا نقم عليه حديثه لأهل العراق





تهذيب أل كمال 8055







നദിർ ഇബ്‌നു അബ്ദുൽ ജബ്ബാർ : അദ്ദേഹം പിതാവിലേക്ക് ചേർത്തി പറഞ്ഞത് ഇഷ്ട്ടപെട്ടിരുന്നില്ല




ഇമാം മാലിക് : ഇറാക്ക് കാരിൽ നിന്നും വരുന്ന ഹിഷമിന്റെ ഹദീസ് സ്വീകരിചിരുന്നില്ല , കളവ് പറയുന്നവൻ എന്നും പറഞ്ഞിട്ടുണ്ട് .




യഹ് കൂബ്‌ ഇബ്‌നു ശൈബ : വിശ്വസ്തനാണ് , പക്ഷേ ഇറാക്കിൽ പോയതിനു ശേഷം ഉദ്ധരികുന്നത് സ്വീകാര്യമല്ല




യൂസഫ്‌ ഇബ്‌നു ഖറാഷ് : വിശ്വസ്തനാണ് , പക്ഷേ ഇറാക്കിൽ പോയതിനു ശേഷം ഉദ്ധരികുന്നത് ഇമാം മാലിക്ക് സ്വീകരിച്ചിരുന്നില്ല




[തഹ്ദീബ് അൽ കമാൽ 8055]








وقال يعقوب بن شيبة : هشام ثبت لم ينكر عليه إلا بعد مصيره إلى العراق ، فإنه انبسط في الرواية وأرسل عن أبيه مما كان سمعه من غير أبيه عن أبيه .




قلت : في حديث العراقيين عن هشام أوهام تحتمل




وقال عبد الرحمن بن خراش : بلغني أن مالكا نقم على هشام بن عروة حديثه لأهل العراق ، وكان لا يرضاه ، ثم قال : قدم الكوفة ثلاث مرات ، قدمة كان يقول فيها : حدثني أبي قال : سمعت عائشة . والثانية ، فكان يقول : أخبرني أبي عن عائشة . وقدم الثالثة فكان يقول : أبي عن عائشة ، يعني يرسل عن أبيه .




[سير أعلام النبلاء]









യഹ് കൂബ്‌ ഇബ്‌നു ശൈബ ;ഹിഷാം വിശ്വസ്തനാണ് അദ്ദേഹം ഇറാക്കിലേക്ക് പോയതിനു ശേഷമല്ലാതെ ആരും അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ല . ഇറാക്കിലേക്ക് പോയതിനു ശേഷം പിതാവിൽ നിന്നും കേൾകാതത് പിതാവിലേക്ക് ചേർത്ത് പറയാൻ തുടങ്ങി . അദ്ദേഹം വീണ്ടും പറഞ്ഞു : ഇറാക്ക് കാരിൽ നിന്നും വരുന്ന നിവേദനങ്ങളിൽ വഹ് മ് [ധാരണ പിശക് ] ഉണ്ട്




യൂസഫ്‌ ഇബ്‌നു ഖറാഷ് : വിശ്വസ്തനാണ് , പക്ഷേ ഇറാക്കിൽ പോയതിനു ശേഷം ഉദ്ധരികുന്നത് ഇമാം മാലിക്ക് സ്വീകരിച്ചിരുന്നില്ല. കാരണം , കൂഫ യിലേക്ക് മൂന്ന് തവണ ഹിശാം യാത്ര പോയി . ആദ്യമൊക്കെ ഹദ്ദസനീ അബീ [ പിതാവ് എന്നോട് പറഞ്ഞു ] അദ്ദേഹം ആയിശ [റ ] കേട്ടു എന്നും , രണ്ടാമത്തെ യാത്രക്ക് ശേഷം ആഹ്ബരനീ അബീ [ പിതാവ് എന്നെ അറിയിച്ചു ] അദ്ദേഹം അൻ ആയിശ [ആയിശ [റ ] നിന്നും ] എന്നും മൂന്നാമത്തെ യാത്രക്ക് ശേഷം അൻ അബീഹി [ പിതാവിൽ നിന്നും ] അൻ ആയിശ [ആയിശ [റ ] നിന്നും ] എന്നും നിവേദനം ചെയ്യാൻ തുടങ്ങി . "


[സിയാർ അ' ആലാ മു നുബുലാ - ഇമാം ദഹബി]








അപ്പോൾ ഇത്തരത്തിൽ ധാരണ പിശകുള്ള , കളവ് പറയും എന്ന് ആക്ഷേപമുള്ള , പിതാവിന്റെ പേരിൽ അദ്ദേഹത്തിൽ നിന്നും കേൾകാത്ത കാര്യം കേട്ടു എന്ന് പറഞ്ഞ് വേറെ ആരോ ഒരാളിൽ നിന്നും കേട്ടത് പറയുന്ന ഹിശാം ഇബ്‌നു ഉർവയും , ഇതേ സ്വഭാവമുള്ള അ 'അമശുമാണി കഥ പറയുന്നത് . ഇതിന്റെ ബലത്തിലാണ് മുസ്ലിം ഉമ്മത്ത്‌ അല്ലാഹുവിന്റെ ഹബീബിന് മാരണം ബാധിച്ചെന്നു ആക്ഷേപിക്കുന്നത് . ഇതാണ് യഥാർത്ഥത്തിൽ പ്രവാചക നിന്ദ . കേവലം നബിയുടെ കാർടൂൺ വരച്ചത് മാത്രമല്ല നിന്ദ , ഏറ്റവും കഠിനമായ നിന്ദയാണ് മുസ്ലിം ഉമ്മത്ത്‌ ചെയ്യുന്നത് . പ്രവാചകത്വത്തിനു തന്നെ ചോദ്യം ചെയ്യപെടാൻ പാകത്തിനുള്ള ആരോപണം ഈ ഉമ്മത്ത്‌ തന്നെ പ്രചരിപ്പിക്കുന്നു . നബിയെ വിവാഹ പ്രിയനായും , ശൈശവ വിഹാഹം കഴിക്കുന്ന ആളായും കേരളത്തിലെ മാധ്യമങ്ങളും ലോകത്തിന് പരിച്ചയപെടുതുന്നു . ഒന്നോർക്കുക , ഈ ശൈശവ വിവാഹം നബി [സ ] കഴിച്ചതായി പറയുന്നത് മുകളിൽ ചർച്ച ചെയ്യപെട്ട അതേ ഹിശാം ഇബ്‌നു ഉർവയും , അ 'അമശുമാണ് എന്നത് കൗതുകം ഉണർത്തുന്നു . ആദ്യം മുസ്ലിംങ്ങൾ പ്രവാചകനെ നിന്ദികുന്നത് നിർത്തുക .




അന്ന് മക്കമുശ്രിക്കുകൾ ചോദിച്ച ആ ചോദ്യം അഥവാ മാരണം ബാധിച്ച ഒരാളെ , എങ്ങിനെ പ്രവാചകനായി സ്വീകരിക്കും ? എന്നത് ഇന്നും ഇസ്ലാമിക ശത്രുക്കൾ ചോദിക്കുന്നു . ആറുമാസം നബിക്ക് ചെയ്‌ത കാര്യം ഏതാണ് ചെയ്യാത്തത് ഇതാണ് എന്ന് തിരിച്ചറിയാൻ പറ്റാത്തവിധം മാരണം ബാധിച്ചു എന്നാണ് ആരോപണം . "നബി സുബഹി നമസ്കരിച്ചിട്ടില്ല പക്ഷേ നിസ്കരിച്ചൂ എന്ന് കരുതി പള്ളിയിലേക്ക് നബി പോകുന്നില്ല , ഭാര്യയുമായി ബന്ധപെട്ടില്ല എന്നാൽ ബന്ധപെട്ടു എന്ന് കരുതി ജനാബത് കുളിക്കുന്നു , ജിബ്രീൽ വന്നു വഹിയ്യ്‌ നല്കിയില്ലാ എന്നാൽ വഹിയ്യ്‌ ലഭിച്ചു എന്ന് കരുതുന്നു , ആ വഹിയ്യ്‌ ഓർമ്മ വരുന്നില്ല കാരണം വഹിയ്യ്‌ വന്നില്ലാ എന്നും നബിക്ക് തോന്നുന്നു . അങ്ങനെ ചെയ്യാത്തത് ചെയ്തു എന്നും ചെയ്തത് ചെയ്തിട്ടില്ല എന്നും നബിക്ക് തോന്നികൊണ്ടിരുന്നു എന്നാണ് ആ കഥ" . അപ്പോൾ ഈ കഥ പടച്ചു വിട്ടവന്റെ ഉദ്ദേശം വളരെ വ്യക്തമാണ്‌ . അത് മനസ്സിലാക്കാതെ കേവലം സത്യസന്ധരുടെ നിവേദനമാണിത് അത് നിഷേധിച്ചാൽ നാളെ പരലോകത്ത് ഇത് രേഖപെടുത്തിയ ഇമാം തനികെതിരെ തിരിഞ്ഞാലോ എന്ന ഭയമാണ് എല്ലാവർക്കും . എന്നാൽ ഞാൻ ഭയക്കുന്നത് നാളെ പരലോകത്ത് എന്റെ ഹബീബ് എനികെതിരെ നിന്ന് എന്നോട് പരിഭവം പറയുന്നതിനെയാണു . 'അല്ലാഹു അവന്റെ കലാമിൽ എനിക്ക് മാരണം ബാധിച്ചില്ല എന്നും അങ്ങനെ പറയൽ അക്രമമാണെന്നും പറഞ്ഞിട്ടുപോലും എന്നെ മാരണം ബാധിച്ചവനോട് എങ്ങിനെ നിങ്ങൾക്ക് ഉപമിക്കാൻ തോന്നി എന്ന് ചോദിച്ചാൽ " നിങ്ങൾ എന്ത് മറുപടി പറയും വിശ്വാസികളെ ?




“നീ പറയുന്നത്‌ അവര്‍ ശ്രദ്ധിച്ച്‌ കേള്‍ക്കുന്ന സമയത്ത്‌ എന്തൊരു കാര്യമാണ്‌ അവര്‍ ശ്രദ്ധിച്ച്‌ കേട്ട്‌ കൊണ്ടിരിക്കുന്നത്‌ എന്ന്‌ നമുക്ക്‌ നല്ലവണ്ണം അറിയാം. അവര്‍ സ്വകാര്യം പറയുന്ന സന്ദര്‍ഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ്‌ നിങ്ങള്‍ പിന്തുടരുന്നത്‌ എന്ന്‌ ( നിന്നെ പരിഹസിച്ചുകൊണ്ട്‌ ) അക്രമികള്‍ പറയുന്ന സന്ദര്‍ഭവും ( നമുക്ക്‌ നല്ലവണ്ണം അറിയാം. )




( നബിയേ, ) നോക്കൂ; എങ്ങനെയാണ്‌ അവര്‍ നിനക്ക്‌ ഉപമകള്‍ പറഞ്ഞുണ്ടാക്കിയതെന്ന്‌. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ അവര്‍ക്ക്‌ ഒരു മാര്‍ഗവും പ്രാപിക്കാന്‍ സാധിക്കുകയില്ല.[17/47-48]




അപ്പോൾ യഥാർത്ഥ വിശ്വാസം ഉൾകൊണ്ടവർ നാളെ പരലോകത്ത് അല്ലാഹുവും ,റസൂലും നമുക്കെതിരെ നിൽകുന്നതിനെയാണ് ഭയപ്പെടെണ്ടാത് മറ്റു സൃഷ്ട്ടികൾ എതിരാകുന്നതിനെയല്ല .




وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَذَا الْقُرْآنَ مَهْجُورًا




( അന്ന്‌ ) റസൂല്‍ പറയും: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു. [25/30]




ഖുർആൻ മാറ്റിവെച് സൃഷ്ട്ടികളുടെ ഗ്രന്ഥങ്ങളെ അന്ധമായി സ്വീകരിച്ചാൽ തീർച്ചയായും നബി [സ ] പ്രസ്താവിക്കുന്ന ആളുകളിൽ നാമും പെട്ടുപോയെക്കും . അല്ലാഹു കാത്തു രക്ഷികട്ടെ . അല്ലാഹു നേർ മാർഗ്ഗത്തിലക്കട്ടെ.




أَفَلاَ يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِندِ غَيْرِ اللّهِ لَوَجَدُواْ فِيهِ اخْتِلاَفًا كَثِيرًا




അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.[4/82]




ഖുർ ആനിൽ അടിയുറച്ചു നിന്നും പ്രവാചകനിൽ നിന്നും സ്വഹീഹായി വന്ന ഹദീസ് പിൻപറ്റിയും ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ


































സംസം വെള്ളം -പ്രത്യേഗതകൾ



ഷാഹിദ് മുവാറ്റുപ്പുഴ

മസ്ജിദുൽ ഹറാമിലെ പ്രസിദ്ധമായ ഒരു കിണറിന്റെ പേരാണ് സംസം. കഅ്ബാ ശരീഫിനും ഈ കിണറുമിനിടയിൽ 38 മുഴം അകലമേയുള്ളൂ. ഇബ്രാഹീം നബി (അ) യുടെ പുത്രന്‍ ഇസ്മാഈൽ നബിക്ക് വേണ്ടി അല്ലാഹു നൽകിയ കിണറാണത്. മുലകുടി മാറാത്ത കുഞ്ഞായിരിക്കെ, ദാഹിച്ചു വലഞ്ഞ ഇസ്മാഈലിനെ ഈ കിണറ്റിൽ നിന്നാണ് അല്ലാഹു കുടിപ്പിച്ചത്. അല്ലാഹുവിന്റെ കൽ പന പ്രകാരം ഇബ്രാഹീം (അ) പ്രിയ പത്‌നി ഹാജറിനെയും മകന്‍ ഇസ്മാഈലിനെയും മരുഭൂമിയിൽ ഉപേക്ഷിച്ചു. ദാഹിച്ച് കരയുന്ന കുഞ്ഞിന് ഒരിറ്റ് വെള്ളം നൽ കാൻ വെള്ളമന്വേഷിച്ച് നാലുപാടും ഓടിയ ഹാജറിന്് അല്ലാഹുവിന്റെ സഹായമെത്തിയത് സംസം ഉറവ പൊട്ടിയൊലിച്ചാണ്. സംസത്തിന്റെ ചരിത്രം തുടങ്ങുന്നതും അവിടെ നിന്നാണ്. മനുഷ്യവാസമില്ലത്ത വിജന മരുഭൂമിയിൽ ജലം ഉണ്ടായാൽ പിന്നെ സംഭവിക്കുന്ന കാര്യം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ . അവിടം കച്ചവടക്കാരും യാത്രക്കാരും താങ്ങാൻ തുടങ്ങി . അവിടം പതിയെ പതിയെ ഒരു നഗരമായി വളർന്നു . ആ വളർച്ച ഇന്ന് നമുക്ക് മക്കയിലേക്ക് നോക്കിയാൽ വളരെ വ്യക്തം .


സംസം വെള്ളത്തിന്റെ മഹത്വം പറയുന്ന ധാരാളം ഹദീസുകൾ വന്നിട്ടുണ്ട് . അതിൽ സഹീഹായതും , ഹസനായതും , ദഈഫായതും ഉണ്ട് .


അതിനാൽ തന്നെ ധാരാളം വിശ്വാസങ്ങളും അതിന്റെ പിന്നിൽ വന്നുകൂടിയിട്ടുമുണ്ട് . സാധാരണ ജലത്തിൽ ധാരാളം മിനറൽസ് അടങ്ങിയിട്ടുണ്ട് . കാൽസ്യം , മഗ്നീഷ്യം, സോഡിയം .....എന്നിവ അതിൽ പെടുന്നു . ജലം മനുഷ്യന് ആവശ്യ ഘടകമാണ് . അതിലൂടെ ദാഹം ശമിക്കുന്നു , ശരീരത്തിലെ വിഷാംശം ഇല്ലാതെയാകുന്നു . എന്നാൽ സംസം ജലം ഈ സാധാരണ ജലം പോലെയല്ല അതിൽ ഭൂമിയിലുള്ള മറ്റു ജലത്തെക്കാളും കൂടുതൽ ധാതുലവണങ്ങൾ ഉണ്ട് . ജപ്പാന്‍കാരനായ ഒരു ക്രൈസ്‌തവ ശാസ്‌ത്രജ്ഞന്‍ സംസം ജലത്തെക്കുറിച്ച്‌ തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ കൂടി വായിക്കുക.


`സാധാരണ ജലത്തിനില്ലാത്ത ശാസ്‌ത്രീയ സവിശേഷതകൾ പുണ്യതീർഥമായ സംസം ജലത്തിനുണ്ടെന്ന്‌ ജപ്പാൻ ശാസ്‌ത്രജ്ഞൻ ഡോ. മസാറോ ഇമാട്ടോ അഭിപ്രായപ്പെട്ടു. നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നടത്തിയ ഗവേഷണങ്ങളിലൂടെയാണ്‌ അദ്ദേഹം ഇത്‌ സ്വീകരിച്ചത്‌. ആയിരം തുള്ളി സാധാരണ വെള്ളത്തിലേക്ക്‌ ഒരു തുള്ളി സംസം ജലം ചേര്‍ത്താൽ മുഴുവൻ വെള്ളത്തിനും ഈ പ്രത്യേകത ലഭിക്കുമെന്നും ടോക്കിയോയിലെ ഹാഡോ സയന്റിക്‌ റിസര്‍ച്ച്‌ ഇൻസ്റിട്യൂട്ട് മേധാവി കൂടിയായ ജമാട്ടോ വ്യക്തമാക്കി.


ഗവേഷണ രംഗത്ത്‌ സ്വന്തം പേരിൽ ഇദ്ദേഹത്തിന്റെ സിദ്ധാന്തമുണ്ട്‌. സംസം വെള്ളത്തെക്കുറിച്ച്‌ താൻ അനേകം ഗവേഷണങ്ങൾ നടത്തിയതായി ഇമാട്ടോ പറഞ്ഞു. ജപ്പാന്‍കാരായ മുസ്‌ലിം തീർഥാടകരിൽ നിന്നാണ്‌ തനിക്ക്‌ സംസം കിട്ടിയത്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. സംസം ജലത്തിലെ പരലുകൾ (ക്രിസ്റ്റല്‍) മറ്റേത്‌ ജലത്തിനും സമാനമല്ല എന്നും തന്റെ ഗവേഷണത്തിൽ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.’(മലയാള മനോരമ 08-09-08)


സാധാരണ ജലത്തെക്കാൾ പോഷകങ്ങൾ സംസമിലുണ്ട് . എന്നാൽ ഇന്ന് ചില ദുർബല മനസ്സിന്റെ ഉടമകൾ എന്ത് വസ്തുവിനും അത്ഭുത കഴിവുകളുണ്ടെന്നു വിശ്വസിക്കുന്നു . അതിനാൽ ഇതിന്റെ പേരിലും പല ദുർബല വിശ്വാസങ്ങൾ വെച്ചുപോരുന്നു . രോഗങ്ങൾക് മരുന്നായും ഇന്ന് പലരും സംസം ഉപയോഗിക്കുന്നു .


സംസം വെള്ളത്തിന്റെ മഹത്വം പറയുന്ന ഹദീസുകൾ പരിശോധിച്ചാൽ അതിൽ രോഗം മാറും എന്ന നിവേദനം സ്വഹീഹയി വന്നിട്ടില്ല എന്ന് മനസ്സിലാകാൻ സാധിക്കും .

حدثنا سليمان بن المغيرة عن حميد بن هلال عن عبد الله بن الصامت عن أبي ذر


"إنها لمباركة ، وهي طعام طعم وشفاء سقم


أبي داود الطيالسي


അബു ദറിൽ ഗിഫാരി [റ ] നിവേദനം നബി [സ ] പറഞ്ഞു :''സംസം അനുഗൃഹീത ജലമാണ്.

ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിന് ശമനവുമാണ് "
' " [മുസ് നദ് ത്വയാലീസി -457, അഹമ്മദ് 5/175]


ഈ ഹദീസിന്റെ സനദിലെ ഹുമൈദ് ഇബ് നു ഹിലാൽ വിമർശന വിധേയനാണ് .



قال ابن عدي : له أحاديث كثيرة ، والذي حكاه القطان من أن ابن سيرين لا يرضاه


وروى علي عن يحيى بن سعيد ، قال : كان ابن سيرين لا يرضى حميد بن هلال


قال علي بن المديني، عن يحيى بن سعيد القطان: كان ابن سيرين لا يرضى حميد بن هلال


سير أعلام النبلاء

ഇമാം യഹിയ്യ ഇബ് നു സഈദ് പറയുന്നു : ഇബ് നു സീരീൻ ഇദ്ദേഹത്തെ അങ്കീകരിചിരുന്നില്ല ,
ഇബ് നു അദിയ്യ് പറയുന്നു : ഇബ് നു സീരീൻ ഇദ്ദേഹത്തെ അങ്കീകരിചിരുന്നില്ല
അലി ഇബ് നു മദീനി പറയുന്നു : ഇബ് നു സീരീൻ ഇദ്ദേഹത്തെ അങ്കീകരിചിരുന്നില്ല
യഹിയ്യ ഇബ് നു ഖതാൻ പറയുന്നു : ഇബ് നു സീരീൻ ഇദ്ദേഹത്തെ അങ്കീകരിചിരുന്നില്ല

തഹ്ദീബ് അൽ കമാൽ 1542, സിയാർ അ അലാ]

- حدثنا أبو كامل ، قال : نا عبد العزيز بن المختار ، قال : نا خالد الحذاء ، عن حميد بن هلال ، عن عبد الله بن الصامت ، عن أبي ذر ، رضي الله عنه ، قال : قال : رسول الله صلى الله عليه وسلم : زمزم طعام طعم وشفاء سقم


"സംസം ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിന് ശമനവുമാണ് "
[[ബസ്സാർ 3929 ]

ഖാലിദ് ഇബ്ൻ മിഹ്‌റാൻ അൽ ഖദാഈ  അദ്ദേഹത്തിന് ഓർമ്മ പിശക് വന്ന കാലത്ത്  ഉദ്ധരിച്ച ഹദീസാണിത് . അദ്ദേഹം സിറിയയിൽ [ ശാം ] നിന്നും ബസറയിലേക്ക് വന്ന സമയമാണത് . ഹുമൈദ് ഇബ്ൻ ഹിലാലിൽ നിന്നും അദ്ദേഹം ഇത് ഉദ്ധരിക്കുന്നത്  സുൽത്താനിന്റെ അടുക്കൽ ജോലിക്ക് പോയത് മുതൽ ഹുമൈദിന്റെ ഹദീസുകൾ സ്വീകരിക്കുന്നത് ഇമാം ഇബ്ൻ സീരീൻ നിർത്തിയിരുന്നു
ഇബ്ൻ ഹജർ പറയുന്നു :
 عالم توقف فيه ابن سيرين لدخوله في عمل السلطان
ഇമാം മിസ്‌സി :
قال علي بن المديني، عن يحيى بن سعيد القطان: كان ابن سيرين لا يرضى حميد بن هلال . قال 1 عبد الرحمن بن أبي حاتم 1: فذكرت ذلك لأبي، فَقَالَ: 2 دخل في شيء من عمل السلطان، فلهذا كان لا يرضاه
[തഹ് ദീബ് അൽ കമാൽ 1542 ]
 ഖാലിദും ബസറയിൽ എത്തിയപ്പോൾ സുൽത്താനിന്റെ അടുക്കൽ ജോലിക്ക്  പോയിട്ടുണ്ട് . അപ്പോൾ അദ്ദേഹത്തിന് ഓർമ്മ പിശക് ബാധിച്ച സമയമായിരുന്നു . അതുകൊണ്ട് ഈ രിവായത് വിമർശ്ശന വിധേയമാണ് ,  ദുർബലമാണ് .
أشار حماد بن زيد إلي أن حفظه تغير لما قدم من الشام وعاب عليه بعضهم دخوله في عمل السلطان
[തക് രിബ് തഹ്ദീബ്  1680 ]

عن الحسن بن أحمد بن أبي شعيبالحراني أنبأنا مسكين بن بكير أنبأن
محمد بن مهاجر عن إبراهيم بن أبي حرة عن مجاهد عن ابن عباس خيرُ ماءٍ على وجهِ الأرضِ ماءُ زَمْزَمَ فيه طعامٌ مِن الطُّعمِ وشفاءٌ مِن السُّقمِ


المعجم الأوسط 4/179 ,8/112


ഇബ് നു അബ്ബാസ്‌ [റ ] നിവേദനം : നബി [സ ] പറഞ്ഞു :'ഭൂമിയിലെ ഏറ്റവും ഉൽക്രിഷ്ട്ട ജലം സംസം ആണ്


രുചിയുള്ള ഭക്ഷണവുമാണത്'.രോഗ ശമനമവുമാണത്' ……“ [മജ്മു ഔസാത് തബ് റാനി 4/179, 8/112 ]

ഈ ഹദീസിന്റെ സനദിലെ ഇബ്രാഹിം ഇബ് നു അബീ ഹറാത് വിമർശന വിധേയനാണ് .
وَإِبْرَاهِيمُ بْنُ أَبِي حُرَّةَ هَذَا قَدْ ذَكَرَهُ السَّاجِيُّ فِي جُمْلَةِ مَنْ ذَكَرَهُمْ مِنَ الضُّعَفَاءِ فِي كِتَابِهِ الَّذِي سَمَّاهُ كِتَابَ الْعِلَلِ وَأَظُنُّهُ بَصْرِيًّا


إبراهيم بن أبي حرة، أظنه بصريا.ال ابن عدي

الكامل :101


فقال :ضعفه الساجي


الميزان 1:26

ഇമാം സാജി അദ്ധേഹത്തിന്റെ കിത്താബിൽ ദുർബലൻ എന്ന് പറഞ്ഞിരിക്കുന്നു [തഹ്ദീബ് അൽ കമാൽ 101]


ഇ മാം സാജി : ഇയാൾ ദുര്ബലനാണ് [മീസാൻ 1/26]

دثنا عبد الله حدثني أبي ثنا عبد الله بن الوليد ثنا عبد الله بن المؤمل عن أبي الزبير عن جابر قال قال رسول الله صلى الله عليه وسلم ماء زمزم لما شرب منه

المسند 3 / 372

حدثنا عبد الله حدثني أبي ثنا عبد الله بن الوليد ثنا عبد الله بن المؤمل عن أبي الزبير عن جابر


3 / 357


ജാബിർ [റ ] നിവേദനം നബി [സ ] പറഞ്ഞു : "സംസം എന്തിനു കുടിച്ചോ അതിനു പര്യാപ്തമാണ് "[ അഹമ്മദ്- 3/357,372]


دثنا هشام بن عمار ثنا الوليد بن مسلم قال قال عبد الله بن المؤمل إنه سمع أبا الزبير يقول سمعت جابر بن عبد الله يقول سمعت رسول الله صلى الله عليه وسلم يقول ماء زمزم لما شرب له.


بن ماجه 2 / 1018


ജാബിർ [റ ] നിവേദനം നബി [സ ] പറഞ്ഞു : "സംസം എന്തിനു കുടിച്ചോ അതിനു പര്യാപ്തമാണ് " [ഇബ്ൻ മാജ]

حدثنا هشام بن عمار ثنا الوليد بن مسلم قال قال عبد الله بن المؤمل إنه سمع أبا الزبير يقول سمعت جابر بن عبد الله يقول سمعت رسول الله صلى الله عليه وسلم يقول ماء زمزم لما شرب له

البيهقي 5 / 148

ജാബിർ [റ ] നിവേദനം നബി [സ ] പറഞ്ഞു : "സംസം എന്തിനു കുടിച്ചോ അതിനു പര്യാപ്തമാണ് " [ബൈ ഹക്കി]

ഖത്തീബ് തരീകിലും , സുയ്യൂതി ജാമി സഗീരിലും അതുപോലെ തന്നെ മുൻദിരിയിലും ,ആഖ്ബരു ൽ മക്ക യിലും ഈ ഹദീസ് വന്നിടുണ്ട് .[ , മുന് ദിരി 2 / 201], ജാമി സഗീർ4/404] ഇവയെല്ലാം അബ്ദുള്ള ഇബ് നു മുഅമ്മൽ വഴിയാണ് ഉദ്ധരികുന്നത് . അദ്ദേഹം വളരെ ദുര്ബലനായ നിവേദകനാണ്. അതിനാൽ ഇവയെല്ല്ലാം തന്നെ ദുർബലമായ നിവേദനങ്ങളാണ്. അബ്ദുൽസലാം സുല്ലമിയുടെ ശബാബിലെ ലേഖനത്തെ ഖണ്ഡിച് ഒരു മൗലവി എഴുതിയത് വളരെ പ്രസിദ്ധമായ ഒരു ഹദീസാണ് ഇതെന്നാണ് . അതെന്നെ വളരെ ആശ്ചര്യ പെടുത്തുന്നു . അദ്ധേഹം ഇതിന്റെ ദുർബലതയിലെ പ്രസിദ്ധിയാണോ ഉദേശിച്ചത് !? കൂടാതെ കുറേ അന്ധമായ വിമർശനങ്ങളും അദ്ദേഹം ഉന്നയികുന്നുണ്ട് .സംസം വെള്ളത്തെ കുറിച്ച് ഹദീസിൽ


إنها لمباركة എന്ന് പറഞ്ഞത് ദിവ്യത്വം ഉണ്ടെന്ന അർത്ഥത്തിലല്ല എന്ന് അബ്ദുൽ സലാം സുല്ലമി പറഞ്ഞതിനെ ഈ മൗലവി വിമർശിക്കുകയും ചെയ്യുന്നു ' മഴ വെള്ളം പോലെയാണ് സംസം' എന്ന് സുല്ലമി പറഞ്ഞു എന്നാണ് അതിനു അദ്ദേഹം പറഞ്ഞ വിമർശനം. യഥാർഥത്തിൽ സുല്ലമി പറഞ്ഞത് അല്ലാഹു മഴ വെള്ളത്തിനും مُّبَارَكًا എന്ന് പറഞ്ഞിട്ടുണ്ട് അതിനാൽ മഴ വെള്ളത്തിന്‌ ഈ ആളുകൾ സംസമിന് നൽകുന്ന സ്ഥാനം നൽകുമോ എന്നാണ് .
وَنَزَّلْنَا مِنَ السَّمَاء مَاء مُّبَارَكًا فَأَنبَتْنَا بِهِ جَنَّاتٍ وَحَبَّ الْحَصِيدِ --"ആകാശത്തുനിന്ന്‌ നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട്‌ അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. "[ഖാഫ് 9 ]
ഇവിടെ 'അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും' മുളപ്പിച്ചൂ എന്ന് പറയുന്നു . അപ്പോൾ മഴ വെള്ളത്തിന്‌ പ്രത്യേഗതകൾ ഉണ്ടെന്ന് അല്ലാഹുവും പറയുന്നു . ഞാൻ ചോദിക്കട്ടെ ഈ അന്ധവിശ്വാസികൾ സംസമിന് നൽകുന്ന വിശ്വാസ പരമായ ഒരു പ്രത്യേഗത മഴവെള്ളത്തിനോട്‌ കാട്ടുന്നുണ്ടോ ? അപ്പോൾ സംസമിനു ഒരു ഔഷധ വെള്ളമെന്നതിനപ്പുറം ചില അത്ഭുത സിധികളുണ്ടെന്നു അന്ധവിശ്വാസികൾ വിശ്വസിക്കുന്നുണ്ട് . ഹാജരാ ബീവിയും ഇസ്മാഇൽ നബിയും ശുചീകരണത്തിന് ഈ വെള്ളം ഉപയോഗിച്ചിരുന്നു . അപ്പോൾ അവരാരും ആ വെള്ളത്തിന്‌ അത്തരമൊരു പ്രത്യേഗത കൽപ്പിചില്ല. അപ്പോൾ മഴ വെള്ളത്തിന്‌ مُّبَارَكًا എന്ന് പറഞ്ഞപോലെ മാത്ര മാണ് സംസമിനും مُّبَارَكًا എന്ന് പറഞ്ഞത് എന്ന് വ്യക്തം . മാത്രവുമല്ല മക്കാ പട്ടണത്തെ അല്ലാഹു مُبَارَكًا എന്ന് പറഞ്ഞിട്ടുണ്ട്


إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِينَ


"തീര്‍ച്ചയായും മനുഷ്യര്‍ക്ക്‌ വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. ( അത്‌ ) അനുഗൃഹീതമായും ലോകര്‍ക്ക്‌ മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു.)" [3/96] അതിനാൽ മക്കാ പട്ടണത്തിനു ദിവ്യത്വം ഉണ്ടെന്നു മൗലവി വാദിക്കുമോ ? കൂടാതെ , സംസം കുടിച്ചാൽ മതി ചികിത്സി കേണ്ട കാര്യമില്ല എന്ന സുല്ലമിയുടെ വാക്കിനെ പറ്റി മൗലവിയുടെ കണ്ടുപിടുത്തം 'തേനിനു രോഗശമാനമുൻണ്ടെന്നു ഖുറാനിൽ ഉണ്ട് എന്നിട്ടും രോഗം വന്നാൽ ചികിത്സിക്കുന്നവർ ഖുറാനിൽ പറഞ്ഞതിനെ അഥവാ തേനിന്റെ ഔഷധ ഗുണത്തെ നിഷേധിക്കുനവരാണോ എന്നാണ് . അതും ബാലിശമായ ഒരു ആക്ഷേപം മാത്രം . ഖുറാനിൽ അല്ലാഹു ഒരിക്കലും "തേൻ കുടിച്ചാൽ അത് എന്തിനു വേണ്ടി കുടിച്ചോ അതിനുപകരിക്കും എന്ന് പറഞ്ഞിട്ടില്ല . അല്ലാഹു പറയുന്നു "അവയുടെ ഉദരങ്ങളില്‍ നിന്ന്‌ വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത്‌ വരുന്നു. അതില്‍ മനുഷ്യര്‍ക്ക്‌ രോഗശമനം ഉണ്ട്‌. " [നഹൽ 69 ] ഈ ആയത്തിൽ തേൻ എന്ത് രോഗത്തിനും പര്യാപ്തമാണ് എന്നില്ല . എന്നാൽ ഹദീസിൽ വന്നത് ""സംസം എന്തിനു കുടിച്ചോ അതിനു പര്യാപ്തമാണ് " എന്നാണ് . അതിൽ നിന്നും വരുന്ന ആശയം സംസം ഏതു രോഗത്തിന് കഴിച്ചാലും അതിനു മതിയാകുന്നതാണ് എന്നാണ് . അതിനെയാണ് അബ്ദുൽ സലാം സുല്ലമി വിമർശിച്ചത് .അതിൽ നിന്നും മനസ്സിലാകുന്ന ആശയം മറ്റു ചികിത്സ നടത്താതെ സംസം മാത്രം കുടിച്ചാൽ മതിയാകും എന്നാണ് . എന്നാൽ തേൻ വിഷയത്തിൽ അങ്ങനെയല്ല തേൻ ഒരു ഔഷധമാണ് എന്നേ അല്ലാഹു പറഞ്ഞുള്ളൂ ,എന്തിനും പര്യാപ്തമാണെന്ന് പറഞ്ഞിട്ടില്ല . അതാണ്‌ സുല്ലമി പറഞ്ഞത് "സംസം കുടിച്ചാൽ പോരെ നിങ്ങൾ എന്തിനാ മറ്റു ചികിത്സ നടത്തുന്നത് എന്ന് "ഇനി ഈ ഹദീസ് പരിശോധിക്കുക ഇതിന് എത്രമാത്രം ആധികാരികതയുണ്ടെന്നു നോക്കാം

عبدالله بن المؤمل

وقال أحمد: أحاديثه مناكير

وقال النسائي والدارقطني: ضعيف.

ميزان الاعتدال (2/510)

ഇമാം അഹമ്മദ് പറഞ്ഞു : ഇയാളുടെ ഹദീസുകൾ നിഷിദ്ധമാണ്

ഇ മാം നസായിയും ദരുഖുത്നിയും പറഞ്ഞു :ഇയാൾ ദുര്ബലാണ്

[മീസാൻ 2/510]
ابن حجر العسقلاني

ضعيف الحديث
ابن أبي حاتم الرازي

ليس بقوي
أبو بكر البيهقي

ليس بالقوي

أحمد بن شعيب النسائي

ضعيف
أبو دواد السجستاني

منكر الحديث

تهذيب الكمال 4715

ഇമാം ഇബ് നു ഹജർ :ഇയാൾ ദുർബലനാണ്

ഇമാം അബി ഹാത്തിം റാസി : ഇയാൾ പ്രബലനല്ല

ഇമാം ബൈ ഹക്കി :ഇയാൾ പ്രബലനല്ല

ഇമാം നസായി : ഇയാൾ ദുർബലനാണ്

ഇമാം അബു ദാവൂദ് : ഹദീസ് വര്ജ്യനാണ്

[തഹ്ദീബ് അൽ കമാൽ 4715]

ഇബ് നു അബ്ബാസ്‌ [റ ]നിന്നും മറ്റൊരു സനദ് വഴി ഈ ഹദീസ് ഹാകിമും ദാരുഖുത് നിയും ഉദ്ധരിക്കുന്നുണ്ട്

ثنا عمر بن الحسن بن علي ، نا محمد بن هشام بن علي المروزي ، ثنا محمد بن حبيب الجارودي ، نا سفيان بن عيينة ، عن ابن أبي نجيح ، عن مجاهد ، عن ابن عباس قال : قال رسول الله - صلى الله عليه وسلم - : " ماء زمزم لما شرب له ، إن شربته تستشفي به شفاك الله ، وإن شربته لشبعك أشبعك الله به ، وإن شربته ليقطع ظمأك قطعه الله وهي هزمة جبريل ، وسقيا الله إسماعيل


سنن الدارقطني


حدثنا علي بن حمشاذ العدل ، ثنا أبو عبد الله محمد بن هشام المروزي ، ثنا محمد بن حبيب الجارودي ، ثنا سفيان بن عيينة ، عن ابن أبي نجيح ، عن مجاهد ، عن ابن عباس ، رضي الله عنهما قال : قال رسول الله صلى الله عليه وآله وسلم : " ماء زمزم لما شرب له ، فإن شربته تستشفي به شفاك الله ، وإن شربته مستعيذا عاذك الله ، وإن شربته ليقطع ظمأك قطعه " قال : وكان ابن عباس إذا شرب ماء زمزم قال : " اللهم أسألك علما نافعا ، ورزقا واسعا ، وشفاء من كل داء " . " هذا حديث صحيح الإسناد إن سلم من الجارودي ، ولم يخرجاه


المستدرك على الصحيحين


ഇബ് നു അബ്ബാസ്‌ [റ ]നിവേദനം ,നബി [സ ] പറഞ്ഞു "സംസം വെള്ളം എന്തിനു കുടിച്ചുവോ അതിനു ഉപകാരപെടും . നീ അത് കുടിച്ചത് രോഗ ശമാനതിനാണെങ്കിൽ അല്ലാഹു നിന്റെ രോഗം മാറ്റും നീ അത് കുടിച്ചത് വിശപ്പ്‌ മാറാനാണെങ്കിൽ അല്ലാഹു അതുകൊണ്ട് നിന്റെ വിശപ്പ്‌ മാറ്റിത്തരും നീ അത് കുടിച്ചത് നിന്റെ ദാഹം ശമിക്കാനാ ണെങ്കിൽ അല്ലാഹു അതുകൊണ്ട് നിന്റെ ദാഹം മാറ്റിത്തരും .അത് ഇസ്മാഇൽ നബിക് വേണ്ടി ജിബ്രീൽ ഭൂമിയിൽ അടിച്ചു പൊട്ടി പുറപ്പെട്ട വെള്ളമാണ് "[ ഹാകിം -3/213, സുനൻ ദാരുഖുത് നീ -3/109]


ഇമാം ഹാകിം തന്നെ പറയുന്നു ഇതിന്റെ സനദിൽ മുഹമ്മദ്‌ ഇബ് നു ഹബീബ് ജാരൂദി ഇല്ലെങ്ങിൽ സഹീഹ് ആകും എന്ന് . അപ്പോൾ അയാള് ഉള്ളതിനാൽ ഇതിന്റെ സനദ് ദുർബലമാകും . ഇമാം ദഹബി ഇതിന്റെ സനദ് ബാത്വിൽ എന്ന് പറഞ്ഞിരിക്കുന്നു കാരണം ഇതു വഴി ഉദ്ധരിക്കപെട്ടിടില്ല എന്നാണ് . അതിനാൽ ഈ ഹദീസ് ശാദ്ധാകും . ഇമാം ദഹബി ഈ ഹദീസിനെ ദുർബല പെടുത്തുന്നു ." ഇതിന്റെ സനദ് സുഫ്യാൻ ഇബ് നു ഉയൈന യിലേക്ക് ചേർത്തത് ബാത്വിലാണ് . ഇതു അബ്ദുള്ള ഇബ് നു മുഅമ്മൽ അന് അബു സുബൈർ അന് ജാബിർ എന്നാണ് വന്നിട്ടുള്ളത് ."


[ മീസാൻ 3/185]


- محمد بن حبيب الجارودي . عن سفيان بن عيينة . غمزه الحاكم النيسابوري . ( 5 [ أتى بخبر باطل اتهم بسنده


میزان الاعتدال 6942


മാത്രവുമല്ല മുഹമ്മദ്‌ ഇബ് നു ഹുബൈബ് ജാറൂദി എന്ന റാവി മജ്ഹൂലാണ് [ ആരെന്നു മുഹദ്ധിസു കൾ ക്കിടയിൽ അറിയപെടാത്തവർ ]ഇമാം ദഹബി മീസാനിൽ അത് വ്യക്തമാക്കുന്നു


മാത്രവുമല്ല അബ്ദുള്ള ഇബ് നു നജീഹ് ഇബ് നു അബ്ബാസ്‌ [റ ] നിന്ന് കേട്ടു എന്നാണ് ഉള്ളത് . അതും ഇതിന്റെ ദുർബലതയാണ് . അബ്ദുൽസലാം സുല്ലമിയുടെ ലേഖനത്തെ ഖണ്ഡിച് ഒരു മൗലവി എഴുതിയത് ഇവിടെ ആൻ അനത്തിന്റെ വിഷയം ഇല്ല എന്നും സുല്ലമിക് ഉസൂൽ അറിയില്ല എന്നുമാണ് . മൗലവി പറയുന്നത് , അത് ഖാസിമിൽ നിന്നും ഉദ്ധരി കുന്നു എന്ന് പ്രസിദ്ധ മാണെന്ന് അതിനാൽ തദ്‌ ലീസിന്റെ പ്രശ്നം ഇല്ലാ എന്നാണ്.എന്നാൽ അബ്ദുള്ള ഇബ് നു നജീഹ് ഇബ് നു അബ്ബാസ്‌ [റ ] നിന്ന് ഹദീസ് കേട്ടിട്ടില്ല തദ്‌ ലീസ് നടത്തിയാണ് ഉദ്ധരി കുന്നത് .ഹദീസിന്റെ വിഷയത്തിൽ പരിമിത ജ്ഞനമേ സുല്ലമികുള്ളൂ എന്ന് വരുത്തി തീർക്കാൻ മൗലവി ശ്രമികുന്നതാണിതെല്ലാം .ഉസൂൽ അറിയാമായിരുങ്കിൽ മൗലവി ഇതു പറയില്ലായിരുന്നു . വിശ്വസ്തന്മാർ പോലും തദ്‌ ലീസ് ചെയ്‌താൽ ശാഹിദുകൾ ഉണ്ടെങ്കിലേ അത് സ്വീകാര്യമാകൂ. ഇത് വിശ്വസ്ഥാൻ പോലുമല്ല തദ്‌ ലീസ് ചെയ്യുന്നത് . അബ്ദുള്ള ഇബ് നു നജീഹ് വിമർശന വിധേയനായ നിവെദകനാണ് .

وقال البخاري : كان يتهم بالاعتزال والقدر . وقال ابن المديني : كان يرى الاعتزال ، وقال أحمد : أفسدوه بأخرة

وقال يعقوب السدوسي : هو ثقة قدري
وقال يحيى بن القطان : كان معتزليا

سير أعلام النبلاء

ഇമാം ബുഹാരി പറഞ്ഞു : ഇദ്ധേഹം മുഅതിസിലിയ ആണെന്നും ഖദിരിയ്യ ആണെന്നും ആക്ഷേപം ഉണ്ട്

ഇമാം അലി മദീനി പറഞ്ഞു : ഇദ്ധേഹം മുഅതിസിലിയാണ്

ഇമാം അഹമ്മദ് പറഞ്ഞു : അവസാനകാലത്ത് കുഴപ്പം പറ്റിയിട്ടുണ്ട്

ഇമാം യഹിയ്യ ഇബ് നു ഖാതാൻ പറഞ്ഞു :ഇദ്ധേഹം മുഅതിസിലിയാണ്

[സിയാർ അ’ അലാ]

അപ്പോൾ അഹല് സുന്നക് പുറത്തുള്ള ഇയാൾ മുജാഹിദിൽ നിന്നും കേൾകാത്തത് കേട്ടു എന്ന് പറഞ്ഞാൽ പോലും അത് സ്വീകാര്യമെന്ന് പറയുന്നത് വിവരകെടാണ്. സുല്ലമിടെ വിവരം അളക്കും മുമ്പ് സ്വന്തം വിവരം അളക്കുന്നതായിരുന്നു മൌലവിക്ക് കുറച്ചു കൂടി ഉത്തമം .


സംസം വെള്ളത്തിന്റെ വിഷയത്തിൽ സ്വഹീഹയി വന്നത് ഇമാം മുസ്ലിം ഉദ്ധരിച്ച ഒരു ഹദീസാണ് .


"إنها مباركة ، إنها طعام طعم" رواه الإمام مسلم (2473) .

നബി [സ ] പറഞ്ഞു ‘സംസം വെള്ളം അനുഗൃഹീതമായ വെള്ളമാണ്. അത് വിശപ്പിന് ഭക്ഷണമാണ്’

[മുസ്ലിം]

അതിനപ്പുറം വരുന്ന സിയാദത്ത് ദുർബലമാണ് . ഹദീസുകളെ കുറിച്ചും ഉസൂലിനെ കുറിച്ചും കൃത്യമായ അറിവുള്ളതിനാൽ ബഹുമാന്യ മുഹദ്ധിസ് അബ്ദുൽ സലാം സുല്ലമി അതിന്റെ ഹദീസുകൾ ദുർബലമാണെന്നു വിധി പറഞ്ഞു. അല്ലാഹു അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും നൽകട്ടെ . ഈ ദുർബല ഹദീസുകളുടെ മേലേ കെട്ടിമറിഞ്ഞ് ഇന്ന് നവ യാഥാസ്ഥികർ സത്യപാഥ വിട്ടു ജഹാലതിലേക്ക് പോകുകയാണ് . അല്ലാഹു അവർക്ക് ഹിദായത് നൽകുമാറാകട്ടെ .