തറാവീഹ് നമസ്‌ക്കാരം - ഒരു പഠനം
🌙🌙🌙🌙🌙🌙🌎🌙🌙🌙🌙🌙🌙🌙
പുണ്യറമദാൻ
രാവുകളിൽ തഖ്‌വയുടെയും , പശ്ചാത്താപത്തിന്റെയും കണ്ണുനീർ പൊഴിക്കുന്ന ആരാധന കർമ്മമാണ്
ഖിയാമു റമദാൻ അഥവാ തറാവീഹ് നമസ്ക്കാരം . പുണ്യകർമ്മങ്ങളിൽ പ്രമുഖസ്ഥാനമാണ് തറാവീഹിന്ന്
.
"ഹേ,
വസ്ത്രം കൊണ്ട് മൂടിയവനേ,രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് പ്രാര്‍ത്ഥിക്കുക.അതിന്‍റെ
(രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു (അല്‍പം) കുറച്ചു കൊള്ളുക.അല്ലെങ്കില്‍
അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും
ചെയ്യുക.തീര്‍ച്ചയായും നാം നിന്‍റെ മേല്‍ ഒരു കനപ്പെട്ട വാക്ക് ഇട്ടുതരുന്നതാണ്.തീര്‍ച്ചയായും
രാത്രിയില്‍ എഴുന്നേറ്റു നമസ്കരിക്കല്‍ കൂടുതല്‍ ശക്തമായ ഹൃദയസാന്നിദ്ധ്യം നല്‍കുന്നതും
വാക്കിനെ കൂടുതല്‍ നേരെ നിര്‍ത്തുന്നതുമാകുന്നു."[ മുസമ്മിൽ 1 - 6 ]
അബൂഹുറൈറ(റ) പറയുന്നു: നബി(സ) പറഞ്ഞതായി ഞാന്‍ കേട്ടു
'ആരെങ്കിലും സത്യവിശ്വാസത്തോടും പ്രതിഫലേച്ചയോടും
കൂടി റമദാനിൽ രാത്രി നമസ്കാരം നിര്‍വ്വഹിക്കുന്നതായാല്‍ അവന്ന് കഴിഞ്ഞുപോയ പാപങ്ങളത്രയും
പൊറുക്കപ്പെടുന്നതാണ്. (ബുഖാരി 37 )
سميت الصلاة في الجماعة في ليالي رمضان " التراويح " ؛ لأنهم أول ما اجتمعوا عليها كانوا يستريحون بين كل تسليمتين
ഇമാം ഇബ്ൻ
ഹജർ അസ്കലാനി[റ ഹ് ] പറയുന്നു : 'റമദാനിന്റെ രാത്രികളിൽ സംഘമായി നടത്തുന്ന നമസ്കാരത്തിന് തറാവീഹ് എന്ന്
പറയപ്പെട്ടു . എന്തുകൊണ്ടെന്നാൽ തറാവിഹിന്നു അവർ ആദ്യം ഒരുമിച്ചു കൂട്ടിയപ്പോൾ എല്ലാ ഈ രണ്ട് സലാമുകൾക്കിടയിലും
അൽപ്പം വിശ്രമിക്കാറുണ്ടായിരുന്നു ." [ഫത്തഹുൽ ബാരി 2 / 25]
المراد بقيام رمضان صلاة التراويح
ഇമാം നവവിയും[റ
ഹ് ] പറയുന്നു : 'ഖിയാമു റമദാൻ കൊണ്ട് ഉദ്ദേശം തറാവിഹ് നമസ്കാരമാകുന്നു '.
[ ശറഹു മുസ്‌ലിം 1/ 159]
ഈ നമസ്‌കാരം
നബി[സ ] ജമാഅത്തായി നിർവ്വഹിച്ചതിനാൽ അത് അത്തരത്തിൽ നിർവഹിക്കൽ സുന്നത്താണ്
. നബി[സ ] മൂന്ന് ദിവസം തുടർച്ചയായി പള്ളിയിൽ ജമാഅത്തായി നമസ്കരിച്ചു . പ്രസ്ത്തുത
നമസ്കാരത്തിന് ആളുകൾ അധികരിച്ചപ്പോൾ അത് അല്ലാഹു ഫർളാക്കിയെക്കുമോ എന്ന ഭയത്താൽ നബി[സ
] ജമാഅത്തിനു നാലാം ദിവസം പള്ളിയിലേക്ക് പുറപ്പെട്ടില്ല . സഹാബികളോടു ഒറ്റക്ക് നമസ്കരിച്ചുകൊള്ളാൻ
പറഞ്ഞു . അങ്ങനെ ഉമർ [ റ ] ന്റെ കാലംവരെ അങ്ങിനെ തുടർന്നു . ഒരു പള്ളിയിൽ തന്നെ പലരും
ഒറ്റക്ക് നമസ്കരിക്കുന്നത് ഉമർ [ റ ] കണ്ടപ്പോൾ
അത് ഒരു സുഖമില്ലാത്ത ഏർപ്പാടായി അദ്ദേഹത്തിന് തോന്നി .. നബി[സ ] ജമാഅത്തായി നമസ്കരിച് മാതൃക
കാണിച്ചതിനാൽ അദ്ദേഹം വീണ്ടും അവിടെ ജമാഅത്ത് സംഘടിപ്പിച്ചു . നബി[സ ] ജമാഅത്ത് ഒഴിവാക്കിയത് അല്ലാഹു
നിർബന്ധമക്കുമോ എന്ന ഭയത്താലായിരുന്നു . നബി[സ ] മരണപ്പെട്ടതോടെ ഇനി ആ ഭയം ഇല്ല . കാരണം
ഇനി പുതിയ നിയമം അവതരിക്കില്ലലോ . അത് മനസ്സിലാകിയാണ് ഉമർ[ റ ] ജമാഅത്ത് സംഘടിപ്പിച്ചത്
. അതൊരു ബിദ് അതുണ്ടാകലല്ലായിരുന്നു ഒരു സുന്നത് പുനർജീവിപ്പികലായിരുന്നു . നബി [സ
] മാതൃക കാണികത്തത് ദീനാണ് എന്ന് പറഞ്ഞു ഉണ്ടാക്കിയാലാണ് ബിദ് അത്ത് .നബി
[സ ] കാണിച്ചു തന്നത് പുനർജീവിപ്പികുന്നത് ബിദ്അത്തല്ല .
ഇബ്ൻ ഹജർ
പറയുന്നു ; 'ഇമാം ത്വഹാവി തറാവീഹ് സാമുഹ്യമായ നിർബന്ധമെന്നുവരെ പറഞ്ഞിരിക്കുന്നു. ഇമാം
ഇബ്ൻബതാൽ ഖിയാമുലൈൽ സുന്നത്താണെന്ന് പറഞ്ഞിരിക്കുന്നു ,നബി [സ ] യുടെ
പ്രവർത്തിയിൽ നിന്നാണ് ഉമർ [റ ] തറാവിഹ് ജമാഅത്തായി നമസ്ക്കരിക്കൽ സുന്നത്താണെന്ന ആശയം
ഗ്രഹിച്ചത് . നബി [ജമാഅത്ത് ]ഒഴിവാക്കിയത് നിർബന്ധമാക്കുമോ എന്ന
ഭയം മാത്രമായിരുന്നു |" [ ഫത്തഹുൽ ബാരി 4/ 252 ]
നബി[സ
] ആ നമസ്കാരം റമദാനിലായാലും അല്ലാത്ത സമയത്ത് നിർവഹിച്ചാലും 11 റകാഅത്തിൽ
കൂടുതൽ നമസ്ക്കരിച്ചിരുന്നില്ല . ഉമർ [ റ ] വിന്റെ കാലത്ത് 20 നമസ്ക്കരിച്ചു
എന്ന് ചില നിവേദനങ്ങൾ വന്നിട്ടുണ്ട് എന്നാൽ
അതെല്ലാം തന്നെ തെളിവിനു പറ്റാത്ത ദുർബലഹദീസുകളാണ് .
"
തിർമൂദി [റ ഹ് ] പറഞ്ഞു : തറാവിഹ് നമസ്കാരത്തെ കുറിച്ച് ഉദ്ധരിചതിൽ ഏറ്റവും കൂടിയത്
വിത്തറടക്കം 41 ആണ് ഇമാം മാലിക്[റ ഹ്
] അപ്രകാരം പറഞ്ഞിരിക്കുന്നു .38 എന്നും പറയപ്പെട്ടിട്ടുണ്ട് അതിൽ 3
വി ത്തറോകൂടി ചേർന്നാൽ 41 ആകും അപ്പോൾ അത്
രണ്ടും ഒന്ന് തന്നെ. " [ഫത്ഹുൽ ബാരി 4 / 254 ]
ഉംദതുൽ
ഖാരിയിൽ ഇതേ കാര്യം പറയുന്നുണ്ട്
ഇമാം ബദറൂദ്ദീൻ
ഐനീ [റ ഹ് ] പറയുന്നു : "ഖിയാമു റമദാനിന്റെ എണ്ണത്തിന്റെ വിഷയത്തിൽ പണ്ഡിതന്മാർ
ഭിന്നിച്ചിരിക്കുന്നു . 41 എന്ന് ചിലർ പറയുന്നു
മറ്റു ചിലർ 38 എന്നും വേറെ ചിലർ 36
എന്നും 34 എന്നും 24 എന്നും വിത്റടക്കം 23
എന്നും 16 എന്നും 13 എന്നും വിത്റടക്കം 11
എന്നും വിവിധ അഭിപ്രായങ്ങൾ ഉദ്ദരികപെടുന്നു . ഇമാം മാലിക് [റ ഹ് ] സ്വന്തം നമ്സ്ക്കരിച്ചത് 11 റകാ അത്തയിരുന്നു ."[ ഉംദത്തുൽ ഖാരി 5/
356 ]
ഇമാം സുബുക്കി[റ
ഹ് ] എഴുതുന്നു : നമ്മുടെ പണ്ടിതന്മാരിൽ പെട്ട
ജവ്സി പറഞ്ഞു :
മാലിക്
[റ ഹ്]പറഞ്ഞിരിക്കുന്നു ' ഉമർ ജനങ്ങളെ സംഘടിപ്പിച്ചതാണ് എനിക്ക് അഭികാമ്യമായി തോന്നുന്നത് അത് പതിനൊന്നു റകാഅതാണ് . അതുതന്നെയാണ് നബി[സ
]യുടെ നമസ്കാരം . വിത്റടക്കം പതിനൊന്നു റകാഅത്തോ എന്ന ചോദ്യം വന്നു അദ്ദേഹം പറഞ്ഞു : അതെ പതിമൂന്നു തൊട്ടടുത് വരുന്നു
. മാലിക് [റ ഹ്]തുടർന്നു ; " ഈ വർ ധിപ്പിച്ച റകാഅത്തുകൾ ജനങ്ങൾ എവിടെ നിന്നും പുതുതായി കൊണ്ടുവന്നു എന്നെനിക്കറിയില്ല
" [അൽ ഹാവി ലിൽ ഫതാവ -മസാബിഹ് ഫീ സ്വലാത്ത് തറാവീഹ്]
ഇമാം മാലിക്
പറയുന്നത് ഉമർ നടപ്പിലാക്കിയത് നബിയുടെ മാതൃകയായ
പതിനൊന്നു റാകാതാണെന്നു .അധികരിച്ചു വന്ന റക്അത്തുകളുടെ എണ്ണം എങ്ങനെ വന്നു എന്നറിയില്ല
എന്ന് . അഥവാ അത് ആധികാരികമല്ല എന്ന് . പക്ഷെ
പിൽക്കാലക്കാരായ പലരും , ഈ അധികരിച്ചു വന്ന റക്അത്തുകളെ പരിശോധിക്കാതെ പിൻപറ്റിപോരുന്നു
. എത്രത്തോളമെന്നു വെച്ചാൽ ഈ അധികരിച്ച റിപ്പോർട്ടുകളെ കുറിച്ച് വന്ന ഹദീസുകൾ സ്വഹീഹാണെന്ന്
വരെ പറഞ്ഞു കളഞ്ഞു ; ഉദാഹരണം ഇമാം ഇബ്ൻ തൈമിയ്യ .
ശൈഖുൽ ഇസ്ലാം
ഇബ്ൻ തൈമിയ്യ പറയുന്നു ; റമദാൻ മാസത്തിലെ രാത്രീ നമസ്‌ക്കാരത്തിന്റെ കാര്യമാകട്ടെ നബി
[സ ] യിൽ നിന്നും അതിൽ കൃത്യമായ എണ്ണം നിർണ്ണയിച്ചു തന്നിട്ടില്ല . എന്നാൽ അവിടുന്ന്
റമദാനിന്റെ അല്ലാത്തപ്പോഴോ പതിനൊന്നിൽ കൂടുതൽ നമസ്ക്കരിച്ചിരുന്നില്ല .എന്നാൽ അവിടന്ന്
റക്അത്തു ദീർഖിപ്പിക്കുമായിരുന്നു . ഉമർ , ഉബയ്യിബ്‌നു കഅബിന്റെ നേതൃത്വത്തിൽ അവരെ
സംഘടിപ്പിച്ചപ്പോൾ അദ്ദേഹം അവർക്ക് നേതൃത്വം നൽകി നമസ്‌ക്കരിച്ചത് ഇരുപതും മൂന്ന് റക്അത്
വിത് റുമായിരുന്നു .....[ മജ്‌മൂ ഫതാവാ 2/ 272 ]
ഇത് അദ്ദേഹത്തിൻെറ
അബദ്ധമാണ് . ഉമർ 23 റക്അത് സംഘടിപ്പിച്ചു എന്ന നിദേവനങ്ങൾ ഒന്നും തന്നെ സ്വഹീഹല്ല
.കേരളത്തിലെ നവോഥാനക്കാർ എന്നവകാശപ്പെടുന്നവർ വരെ അന്ധ അനുകരണബാധ നിമിത്തം ഇത്തരം അബദ്ധങ്ങൾ പലതും ഏറ്റുപാടുന്നു
പതിനൊന്നിൽ കൂടുതൽ വന്ന എല്ലാ റിപ്പോർട്ടുകളും ചുവടെ
കൊടുക്കുന്നു :
أخبرنا أبو طاهر الفقيه ثنا أبو عثمان البصري ثنا أبو أحمد محمد بن عبد الوهاب ثنا خالد بن مخلد ثنا محمد بن جعفر حدثني يزيد بن خصيفة عن السائب بن يزيد ، قال : كنا نقوم في زمن عمر بن الخطاب بعشرين ركعة والوتر
1- സാഇബ്
ഇബ്ൻ യാസിദ് [റ ]പറഞ്ഞതായി ഉദ്ദരിക്കുന്നു " ജനങ്ങൾ ഉമറിന്റെ കാലത്ത് റമദാൻ മാസത്തിൽ
20 റകാഅത്ത് നമസ്കരിച്ചിരുന്നു . ഉസ്മാന്റെ കാലത്ത് നിറുത്തം അധികം നീണ്ടതിനാൽ
അവർ വടികളുടെ മേൽ ചാരി നിൽക്കാറൂണ്ടായിരുന്നു "
[ബൈഹക്കി
മഅറൂഫുൽ അസാർ ]
ഈ ഹദീസ് ഖാലിദ്
ഇബ്ൻ മഖ് ലൂദിൽ നിന്നാണ് ഉദ്ദരിക്കുന്നത് അദ്ദേഹം മുന്കർ ഉൽ ഹദീസാണ്
وقال أحمد بن حنبل : له أحاديث مناكير .
وقال محمد بن سعد : كان منكر الحديث ، مفرطا في التشيع ، كتبوا عنه ضرورة .
وذكره ابن عدي في " كامله " فأورد له عدة أحاديث منكرة .
وقال أبو داود : صدوق ، لكنه يتشيع
ഇമാം അഹമ്മദ്
[റ ] പറഞ്ഞു : ഇദ്ദേഹത്തിന്റെ ഹദീസുകൾ നിഷിദ്ധമാണ്
ഇമാം മുഹമ്മദ്
ഇബ്ൻ സഅദു [ റ ] പറഞ്ഞു : നിഷിദ്ധ ഹദീസിന്റെ ആളാണ് കടുത്ത ശിയായുമാണ് ഇഷ്ട്ടമുള്ളത് എഴുതുന്നവനാണ്
ഇബ്ൻ അദിയ്യു
കമാലിൽ പരാമർശിച്ചത് ഇയാളിൽ നിന്നും ധാരാളം നിഷിദ്ധ ഹദീസുകൾ ഉദ്ദരികപെട്ടിട്ടുണ്ട്
എന്നാണ് .
ഇമാം അബൂ
ദാവൂദ് പറഞ്ഞു ; വിശ്വസ്തനാണ് പക്ഷേ ഇയാൾ ശിയഈ ആണ് .
[സിയാർ
-ദഹബി ]
وَحَدَّثَنِي عَنْ مَالِكٍ، عَنْ يَزِيدَ بْنِ رُومَانَ، أَنَّهُ قَالَ كَانَ النَّاسُ يَقُومُونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ فِي رَمَضَانَ بِثَلاَثٍ وَعِشْرِينَ رَكْعَةً
2- യാസിദ്
ഇബ്ൻ റുമാൻ പറയുന്നു :'ഉമറിന്റെ കാലത്ത് ജനങ്ങൾ 23 റക് അത്ത് നമസ്കരിക്കറൂണ്ടായിരുന്നു "
[മുവത്വ
251,ബൈഹക്കി മഅറൂഫുൽ അസാർ ,
സുനനുൽ കുബ് റാ 4502 ]
എന്നാൽ
ബൈഹക്കി തന്നെ പറയുന്നു യാസിദ് ഇബ്ൻ റൂമാൻ ഉമർ [ റ ] നെ കണ്ടിട്ടില്ല എന്ന്
قال البيهقي : ويزيد بن رومان لم يدرك عمر . انتهى
കാരണം അദ്ദേഹം
ജനിക്കുന്നത് ഉമർ[ റ ] മരിച്ചതിനു ശേഷമാണ് .അപ്പോൾ നേരിൽ കണ്ടിട്ടില്ലാത്ത കാര്യമാണ്
ഇദ്ദേഹം പറയുന്നത് .ഇത് മൂർസലായ ഹദീസാണ് അതിനാൽ ദുർബലവും .
3-
وقد اخبرنا ابو عبد الله الحسين بن مجمد بن الحسين بن فنجوية الدينورى بالدامغان ئنا احمد بن محمد بن محمد بن اسحاق السنى انبأ عبد الله بن محمد بن عبد العزيز البغوى ننا على بن الجعد انبأابن ابى ذئب عن يزيد بن خصيفة عن السائب بن يزيد قال: كانوا يقومون على عهد عمر بن الخطاب رضى الله عنه فى شهر رمضان بعشرين ركعة قال وكانوا يقرؤن بالمئين وكانو يتوكؤن على عصيهم فى عهد عثمان بن عفان من شدة القيام - السنن الكبرى للبيهقى 496:2
സാഇബിബ്നുയസീദ്
പറഞ്ഞതായി ഉദ്ധരിക്കുന്നു: ജനങ്ങള്‍ ഉമര്‍(റ) ന്‍റെ കാലത്ത് റമദാന്‍ മാസത്തില്‍ 20
റക്അത്ത് നമസ്കരിച്ചിരുന്നു. ഉസ്മാന്റെ കാലത്ത് നിറുത്തം അധികം നീണ്ടതിനാല്‍ അവര്‍
വടികളുടെ മേല്‍ ചാരിനില്‍ക്കാറുണ്ടായിരുന്നു.
[ സുനനുൽ
കുബ് റാ 2/ 496 ]
ഈ ഹദീസിന്‍റെ
പരമ്പരയിലെ
ابو عبد الله بن فنجوية الدينورى
എന്നയാള്
യോഗ്യനാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഭാഷയില്‍ ഇയാള്‍ മജ്ഹൂല്‍ (യോഗ്യതകള്‍ തെളിയിക്കപ്പെടാത്ത
വ്യക്തി) ആണ്.
ഇമാം മുബാറക്ഫൂരി
പറയുന്നു
فان قلت وروى البيهقى هذا الاثربسند آخر بلفظ قال كانو يقومون على عهد عمر بن الخطاب فى شهر رمضان بعشرين ركعة وصحح اسناده النووى وغيره قلت فى اسناده ابو عبد الله بن فنجوية الذينوري ولم اقف على ترجمة فمن ادعى صحة هذا الاثر فعليه ان يثبت كونه ثقة قابلا للاحتجاج - تحفة الأحوذي 75:2
ഉമറി (റ)
ന്‍റെ കാലത്തു ജനങ്ങള് 20 റകഅത്ത് നമസ്കരിച്ചുവെന്ന് ഇമാം ബൈഹഖി റിപ്പോര്‍ട്ടു ചെയ്യുകയും
ഇമാം നവവി അതിന്‍റെ പരമ്പര സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ടെന്ന് നീ പറഞ്ഞാല്‍
അതിന്നു ഞാന്‍ ഇങ്ങനെ മറുപടി പറയും. അതിന്‍റെ പരമ്പരയില്‍ അബൂഅബ്ദില്ലാഹിബ്നു ഫഞ്ചവൈഹിദ്ദീനവരി
എന്നോരാളുണ്ട്. അയാള്‍ യോഗ്യനോ അയോഗ്യനോ എന്നു വിവരിക്കുന്ന ചരിത്ര ഗ്രന്ഥം ഞാന്‍ കണ്ടിട്ടില്ല.
ഈ റിപ്പോര്‍ട്ടു ശരിയാണെന്ന് വാദിക്കുന്നവര്‍
ابو عبد الله بن فنجويةയോഗ്യനാണെന്ന് തെളിയിക്കേണ്ടതാണ്.
[ തുഫത്തുൽ
ആഹ്വാദി /ഹദീസ് 806]
4-
عن السائب بن يزيد كنا نقوم فى زمان عمر بن الخطاب بعشرين ركعة والوتر
ഉമര്‍(റ)
ന്‍റെ ഭരണകാലത്ത് ഞങ്ങള്‍ 20 റക്അത്തും വിത്റും നമസ്കരിച്ചിരുന്നുവെന്ന് സായിബിബ്നുയസീദില്‍
നിന്ന് ഉദ്ധരിക്കപ്പെടുന്നു.
ഇതിലെ അബു
ഉസ്മാൻ ബസരീ മജ് ഹുലാണ്. ഇമാം മുബാറക് ഫൂരി
പറയുന്നു
في سنده أبو عثمان البصري واسمه عمرو بن عبد الله ، قال النيموي في تعليق آثار السنن : لم أقف على من ترجم له
ഇതിന്‍റെ
സനദില്‍ അബൂഉസ്മാന്‍ എന്നൊരാളുണ്ട്. അല്ലാമാ നൈമവി തഅലീക്കിൽ അസാറിൽ സുനന് എന്ന തന്‍റെ
ഗ്രന്ഥത്തില്‍ പറയുന്നു ; ഇദ്ദേഹത്തിന്‍റെ ജീവചരിത്രം വിവരിച്ച ആരെയും ഞാന്‍ കണ്ടിട്ടില്ല
എന്ന് .
[തുഹ്ഫത്തുൽ അഹ് വാദി 2/ 75 ]
5- 4504 وفي ذلك قوة ( لما أخبرنا ) أبو الحسين بن الفضل القطان ببغداد ، أنبأ محمد بن أحمد بن عيسى بن عبدك الرازي ، ثنا أبو عامر عمرو بن تميم ، ثنا أحمد بن عبد الله بن يونس ، ثنا حماد بن شعيب عن عطاء بن السائب ، عن أبي عبد الرحمن السلمي ، عن علي - رضي الله عنه - قال : دعا القراء في رمضان ، فأمر منهم رجلا يصلي بالناس عشرين ركعة .
അലി (റ)
റമദാനില്‍ ഖുര്‍ആന്‍ അറിയുന്നവരെ വിളിക്കുകയും അവരില്‍ നിന്നൊരാളോട് ജനങ്ങള്‍ക്ക്
ഇമാമായി 20 റക്അത്ത് നമസ്കരിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തുവെന്നും അലിയ്യ്(റ) ജനങ്ങള്‍ക്ക്
വിത്റ് ഇമാമായി നമസ്കരിച്ചു.
[ബൈഹഖി
4504 ]
ഇതിലെ ഹമ്മദ് ഇബ്ൻ ശ്അബ് حماد بن شعيب ദുർബലനാണ്
حماد بن شعيب الحمانى الكوفى عن ابن الزبير وغيره ضعفه ابن معين وغيره قال يحيى لا يكتب حديثة وقال البخارى فيه نظر وقال النسائى ضعيف وقال ابن عدى اكثر حديثه مما لا يتابع عليه وقال ابو حاتم ليس بالقوى مات سنة 170 - ميزان الاعتدال 1 : 279
ഹമ്മാദിബ്നുശുഐബ്,
അബുസ്സുബൈറില്‍ നിന്നും മറ്റും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇമാം ഇബ്നുമുഈനും മറ്റു
പലരും ഇദ്ദേഹത്തെ ദുര്‍ബ്ബലനാക്കി. ഇമാം യഹ് യാ ഇദ്ദേഹത്തിന്‍റെ ഹദീസ് എഴുതാന്‍ പാടില്ലെന്ന്
പറഞ്ഞു. ഇമാം ബുഖാരി ഇയാളെപ്പറ്റി ചിന്തിക്കേണ്ടതുണ്ടെന്നും ഇമാം നസാഈ ഇയാള്‍ ദുര്‍ബ്ബലനാണെന്നും
പറഞ്ഞു. ഇമാം ഇബ്നുഅദിയ്യ് ഇയാളുടെ മിക്ക ഹദീസുകളും മറ്റു റിപ്പോര്‍ട്ടര്‍മാരാല്‍ പിന്‍താങ്ങപ്പെടാത്തതാണെന്നും
ഇമാം അബൂഹാത്തിം ഇയാള്‍ യോഗ്യനല്ലെന്നും പറഞ്ഞിരിക്കുന്നു. [മീസാൻ]
6- التراويح ففيما أنبأ أبو عبد الله بن فنجويه الدينوري ، ثنا أحمد بن محمد بن إسحاق السني ، أنبأ أحمد بن عبد الله البزاز ، ثنا سعدان بن يزيد ، ثنا الحكم بن مروان السلمي ، أنبأ الحسن بن صالح عن أبي سعد البقال ، عن أبي الحسناء : أن علي بن أبي طالب - رضي الله عنه - أمر رجلا أن يصلي بالناس خمس ترويحات عشرين ركعة . وفي هذا الإسناد ضعف
അലി(റ)
5 തര്‍വീഹാത്തുകള്‍ (നാല് റക്അത്തിനു ശേഷമുള്ള വിശ്രമം) ആയി 20 റക്അത്ത് നമസ്കരിക്കാന്‍
കല്‍പ്പിച്ചു.
ഈ ഹദീസ്
ദുർബലമാണെന്ന് ഇമാം ബൈഹഖി തന്നെ രേഖപ്പെടുത്തുന്നു .
മാത്രവുമല്ല
ഈ ഹദീസ് നിവേദനം ചെയ്യുന്ന أبي الحسناء
മജ്ഹുലാണ് . [ തഹ്ദീബ് അൽ കമാൽ 3/ 1598 , മീസാൻ 4/ 515 ]
അത് കൊണ്ട് ഈ റിപ്പോർട്ട്
ദഈഫാണ് .
أن عليا أمر رجلا يصلي بهم في رمضان عشرين ركعة
7- അബീ
ഹസനാഅ [റഹ് ] നിന്നും ; ' റമദാൻ മാസത്തിൽ ജനങ്ങൾക്ക് നേതൃത്വം നൽകികൊണ്ട് ഇരുപത് റക്അത്ത്
നമസ്‌കരിക്കാൻ അലി [റ ] ഒരാൾക്ക് നിർദേശം നൽകി " [ ഇബ്ൻ അബി ശൈബ 2/285)
ഈ ഹദീസ്
നിവേദനം ചെയ്യുന്ന أبي الحسناء മജ്ഹുലാണ് . [ തഹ്ദീബ് അൽ കമാൽ 3/ 1598 , മീസാൻ
4/ 515 ]
അത് കൊണ്ട് ഈ റിപ്പോർട്ട്
ദഈഫാണ് .
عن يحيى بن سعيد أن عمر بن الخطاب أمر رجلا يصلي بهم عشرين ركعة
8- യഹിയ്യ
ഇബ്ൻ സഈദ് [റഹ് ]നിന്നും ; ' റമദാൻ മാസത്തിൽ
ജനങ്ങൾക്ക് നേതൃത്വം നൽകികൊണ്ട് ഇരുപത് റക്അത്ത് നമസ്‌കരിക്കാൻ ഉമർ [റ ] ഒരാൾക്ക് നിർദേശം
നൽകി " [ ഇബ്ൻ അബി ശൈബ 2/285)
ഈ ഹദീസ്
മുൻകത്തി'ആണ് യഹിയ്യ ഇബ്ൻ സഈദ് അൽ അൻസാരി ജനിച്ചത് ഹിജ്റ 70 ലാണ്
ഉമർ [ റ ] ഹിജ്റ 23 മരണമടഞ്ഞു . അതിനാൽ യഹിയ്യക്കും ഉമർ [റ ]ന്നും ഇടയിൽ പരമ്പര
മുറിഞ്ഞു പോയിട്ടുണ്ട് .
حدثنا وكيع عن نافع بن عمر قال كان ابن أبي مليكة يصلي بنا في رمضان عشرين ركعة ويقرأ بحمد الملائكة في ركعة .
9- നാഫിഅ(റ)
ൽ നിന്ന് നിവേദനം: "റമളാനിൽ ഇബ്നുഅബീമുലൈക(റ) ഞങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിച്ചിരുന്നു".(മുസ്വന്നഫ് 2/285)
ഇബ്നുഅബീമുലൈക താബിഈയായ പണ്ഡിതനാണ് . ഒരു താബിഈയുടെ പ്രവർത്തി പ്രമാണമല്ല .
حدثنا حميد بن عبد الرحمن عن حسن عن عبد العزيز بن رفيع قال كان أبي بن كعب يصلي بالناس في رمضان بالمدينة عشرين ركعة ويوتر بثلاث .
10- അബ്ദുൽ
അസീസ് ഇബ്ൻ റാഫി നിന്നും നിവേദനം : ഉബയ്യ് ഇബ്ൻ കഅബ് [റ ] റമദാനിൽ ജനങ്ങൾക്ക് നേതൃത്വം
നൽകി 20 റകഅത്തും 3 റക്അത്തു വിത്റും നിർവ്വഹിച്ചു
" (മുസ്വന്നഫ് 2/285)
അബ്ദുൽ
അസീസ് ഇബ്ൻ റാഫി ഉബയ്യ് ഇബ്ൻ കഅബിൽ നിന്നും ഹദീസ് കേട്ടതായി തർജമ ഗ്രന്ഥത്തിലൊന്നും
തന്നെ രേഖപ്പെടുത്തിയിട്ടില്ല .ഇബ്ൻ അബ്ബാസ് , ആയിഷ ,അനസ് പോലുള്ള സഹാബികളിൽ നിന്നും
റിപ്പോർട്ട് ചെയ്യുന്ന നാലാം തലമുറയിൽ പെട്ട താബിഈയാണിദ്ദേഹം . ഉബയ്യ് [റ ] മരണപ്പെട്ടത് ഹിജ്റ 19 നാണെന്നും ഹിജ്റ 30 നാണെന്നും വ്യത്യസ്ത
അഭിപ്രായമുണ്ട് അബ്ദുൽ അസീസ് ഇബ്ൻ റാഫി മരണപ്പെട്ടത് ഹിജ്റ 130 നു ശേഷമാണ് . അതിനാൽ ഇതിന്റെ
പരമ്പര മുറിഞ്ഞുപോയിട്ടുണ്ട് .
حدثنا أبو معاوية عن حجاج عن أبي إسحاق عن الحارث أنه كان يؤم الناس في رمضان بالليل بعشرين ركعة ويوتر بثلاث ويقنت قبل الركوع
11- അബൂ
ഇസ്ഹാഖ് (റ) നിവേദനം: "റമളാൻ രാത്രി ഹാരിസ്(റ) ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത്
നിസ്കരിക്കുമായിരുന്നു. മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കും". (മുസ്വന്നഫ്
2/285)
ഈ ഹാരിസിന്റെ
പൂർണ്ണ നാമം الحارث الأعور
ഹാരിസ് ഇബ്ൻ അഗ്‌വർ ഇദ്ദേഹം രണ്ടാം തലമുറയിൽ പെട്ട താബിഈ ആണ് മാത്രവുമല്ല ശിയാക്കളിൽ പെട്ട റാഫിദിയാണ് അലി [റ ] പേരിൽ കളവു പറയുന്നവനുമാണ് .
صاحب علي كذبه الشعبي في رأيه ورمي بالرفض وفي حديثه ضعف
ഇദ്ദേഹം
അലി [റ ]പേരിൽ കളവു പറയുന്ന റാഫിദിയാണ് ഇദ്ദേഹത്തിന്റെ ഹദീസുകൾ ദുർബലമാണ് [ തക് രിബ് അതഹ്ദീബ്
1029 ]
وقال أبو زرعة لا يحتج بحديثه وقال أبو حاتم ليس بقوي ولا ممن يحتج بحديثه وقال النسائي ليس بالقوي وقال الدارقطني الحارث ضعيف
تهذيب التهذيب
ഇമാം അബു
സർഅത് ; ഇദ്ദേഹത്തിന്റെ ഹദീസ് തെളിവിന് പറ്റില്ല
ഇമാം അബൂ
ഹാതിം ; ഇദ്ദേഹം പ്രബലനല്ല, ഇദ്ദേഹത്തിന്റെ ഹദീസ് തെളിവിനും പറ്റില്ല
ഇമാം നസാഈ
; ഇദ്ദേഹം പ്രബലനല്ല
ഇമാം ദാറുഖുത്നീ
; ഇദ്ദേഹം ദുർബലനാണ് [തഹ്ദീബ് 1248 ]
حدثنا غندر عن شعبة عن خلف عن ربيع وأثنى عليه خيرا عن أبي البختري أنه كان يصلي خمس ترويحات في رمضان ويوتر بثلاث
12- അബുൽ
ബഖ്തരി(റ) യിൽ നിന്ന് നിവേദനം: "അദ്ദേഹം റമളാനിൽ അഞ്ചു തർവീഹത്തും (4 റക്അത് കഴിഞ്ഞു
വിശ്രമം 4 * 5 = 20 റക്അത്ത്) മൂന്ന് വിത്റും നിസ്കരിക്കുംയിരുന്നു. (മുസ്വന്നഫ്
2/285).
അബുൽ ബഖ്തരി(റ)
ഇദ്ദേഹം താബിഈയാണ് .
حدثنا حفص عن الحسن بن عبيد الله قال كان عبد الرحمن بن الأسود يصلي بنا في رمضان أربعين ركعة ويوتر بسبع .
ഹസൻ ഇബ്ൻ
ഉബൈദുല്ലാഹ് യിൽ നിന്നും നിവേദനം ; അബ്ദു റഹ്‌മാൻ
ഇബ്ൻ അസ്വദ് റമദാനിൽ 40 റക്അത്തും 7 റക്അത് വിത് റും നമസ്ക്കരിക്കുമായിരുന്നു (മുസ്വന്നഫ്
2/285).
ഇതിന്റെ
സനദിൽ ഹസൻ ഇബ്ൻ ഉബൈദുല്ലാഹ് എന്ന റാവിയുണ്ട് അദ്ദേഹത്തെ കുറിച്ചു ഇമാം ബുഖാരിയും , ദാറുഖുതിനീയും
വിമർശനം പറഞ്ഞിരിക്കുന്നു .
وقال البخاري لم أخرج حديث الحسن بن عبيد الله لأن عامة حديثه مضطرب وضعفه الدارقطني بالنسبة للأعمش
ഇമാം ബുഖാരി
പറയുന്നു ; ഇദ്ദേഹത്തിന്റെ ഹദീസുകൾ
മുൾ ത്വരിബു ആയതിനാൽ ഞാൻ ഒന്നും ഉദ്ധരിച്ചിട്ടില്ല .ഇമാം ദാറുഖുതിനീ അ'അമശിൽനിന്നുള്ള
റിപ്പോർട്ടുകൾ ദുർബലപ്പെടുത്തിയിരിക്കുന്നു [ തഹ്ദീബ് ;1521 / 2 ]
حدثنا ابن نمير عن عبد الملك عن عطاء قال أدركت الناس وهم يصلون ثلاثا ، وعشرين ركعة بالوتر .
13- അബ്ദുൽ
മാലികിൽ നിന്ന് നിവേദനം:അത്വാഅ(റ) പറഞ്ഞു "വിത്റടക്കം ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിക്കുന്നതായി ജനങ്ങളെ ഞാനെത്തിച്ചു". (മുസ്വന്നഫ്
2/285).
ഇതിന്റെ
സനദിൽ عبد الملك بن أبي سليمان അബ്ദുൽ മാലിക് ഇബ്ൻ അബീ സുലൈമാൻ എന്ന
റാവിയുണ്ട് അദ്ദേഹം ദുർബലനാണ് . ഇമാം ഉഖൈലി അദ്ദേഹത്തിന്റെ ദുഹ്ഫാഉൽ
കബീറിൽ ഇദ്ദേഹത്തിന്റെ പേര് കൊടുക്കുന്നു .
[അൽ ദുഹ്ഫാഉൽ
കബീർ 3/ 31 ]
حدثنا الفضل بن دكين عن سعيد بن عبيد أن علي بن ربيعة كان يصلي بهم في رمضان خمس ترويحات ويوتر بثلاث
14- സൈദ്
ഇബ്ൻ ഉബൈദ് നിന്നും നിവേദനം ; "അലിയ്യുബ്നുറബീഅ(റ)
റമളാനിൽ ജനങ്ങൾക്കിമാമായി അഞ്ചു തർവീഹത്തും മുന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു". (മുസ്വന്നഫ് 2/285).
ഇതിലെ സൈദ്
ഇബ്ൻ ഉബൈദ് ശിഈയാണ് എന്ന് ഇമാം ദഹബി പറയുന്നു ;
أنه يتشيع من غير غلو ولا سب
[മീസാൻ 6720 ]
) حدثنا محمد بن فضيل عن وقاء قال كان سعيد بن جبير يؤمنا في رمضان فيصلي بنا عشرين ليلة ست ترويحات فإذا كان العشر الآخر اعتكف في المسجد وصلى بنا سبع ترويحات
15- വിഖാഅ
പറയുന്നു ; സഈദിബ്‌നു ജുബൈർ റമദാനിൽ ജനങ്ങൾക്ക് നേതൃത്വം നൽകുമായിരുന്നു . ഇരുപത് രാത്രീ
ഇരുപത്തിനാല് റക്അത്താണ് അദ്ദേഹം നമസ്ക്കരിച്ചിരുന്നത് . അവസാന പത്തായാൽ അദ്ദേഹം പള്ളിയിൽ
ഇഅതികാഫിൽ മുഴുകും . ആ കാലത്തിൽ അദ്ദേഹം ഇരുപത്തെട്ട് റക്അത്താണ് നമസ്ക്കരിച്ചിരുന്നത് "
(മുസ്വന്നഫ് 2/285).
ഇതിലെ മുഹമ്മദ്
ഇബ്ൻ ഫുദൈൽ ശിഈയാണ് .
وقال أبو داود السجستاني : كان شيعيا متحرقا قال محمد بن سعد : بعضهم لا يحتج به
ഇമാം അബൂദാവൂദ്
പറയുന്നു ഇദ്ദേഹം കടുത്ത ശിഈയാണ്
ഇബ്ൻ സഅദ്
പറയുന്നു ; ചിലർ ഇദ്ദേഹത്തെ സ്വീകരിച്ചിരുന്നില്ല
[ സിയാർ
ദഹബി ]
കൂടാതെ
ഇതിലെ വിഖാഅ ദുർബലനാണ്
ഇമാം യഹിയ്യ
ഇബ്ൻ മുഈൻ പറയുന്നു ; ഇദ്ദേഹം പ്രബലനല്ല
യഹിയ്യ
ഇബ്ൻ സഈദും ദുർബലനാക്കുന്നു .
[ കാമിലു
ഫീ ദുഹ് ഫാഈ റിജാൽ ; 8/ 377 -378 ]
حدثنا يزيد بن هارون قال أنا إبراهيم بن عثمان عن الحكم عن مقسم عن ابن عباس أن رسول الله صلى الله عليه وسلم كان يصلي في رمضان عشرين ركعة والوتر
16- ഇബ്നു
അബ്ബാസ്(ര) ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ ഇരുപത് റക്അത്തും വിത്റും നിസ്കരിച്ചിരുന്നു".
(മുസ്വന്നഫ് 2/285)
ഈ ഹദീസിന്‍റെ
പരമ്പരയില്‍ അബീശൈബ എന്ന ഒരാളുണ്ട്. ഇദ്ദേഹത്തിന്‍റെ പേര് ഇബ്റാഹീമുബ്നു ഉസ്മാന്‍ എന്നാണെന്നും
അദ്ദേഹം ളഈഫ് ആണെന്നും അദ്ദേഹം വഴിക്കല്ലാതെ ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും
ഈ ഹദീസ് ഉദ്ധരിച്ച ഉടനെ തന്നെ ഇമാം ബൈഹക്കി പ്രസ്താവിക്കുന്നു.
تفر دبه ابوشيبة ابراهيم بن عثمان العبسى الكوفى وهو ضعيف - السنن الكبرى للبيهقى -2-496
അദ്ദേഹത്തെ
കുറിച്ചു മുഹദ്ദിസുകൾ പറഞ്ഞത് .
روى عثمان الدارمي ، عن ابن معين : ليس بثقة . وقال أحمد : ضعيف . وقال النسائي : متروك الحديث
وقال بن سعد كان ضعيفا في الحديث وقال الدارقطني ضعيف
ഇമാം ഇബ്ൻ
മുഈൻ പറഞ്ഞു ; ഇദ്ദേഹം വിശ്വസ്തനല്ല
ഇമാം അഹമ്മദ്
പറഞ്ഞു ; ദുര്ബലനാണ്
ഇമാം നസാഈ
പറഞ്ഞു ; വർജിക്കപ്പെടേണ്ടവൻ
ഇമാം ഇബ്ൻ
സഅദ് പറഞ്ഞു ; ഹദീസിൽ ഇദ്ദേഹം ദുർബലനാണ്
ഇമാം ദാറുഖുത്നീ
പറഞ്ഞു ; ദുർബലനാണ്
[ മീസാൻ
;1/145 , തഹ്ദീബ് ; 1 / 257 ]
അപ്പോൾ
എല്ലാ റിപ്പോർട്ടുകളും പരിശോധിച്ചപ്പോൾ മനസ്സിലാകുന്നത് നബിയിൽ നിന്നോ , സഹാബികളിൽ നിന്നോ 11 കൂടുതൽ സ്വഹീഹായി
ഉദ്ധരിക്കപ്പെട്ടിട്ടില്ല . ഇബ്നുഅബീമുലൈക
, അബുൽ ബഖ്തരി എന്നീ താബിഉകളുടെ പ്രവർത്തിയായി വന്നത് ദീനിൽ തെളിവല്ല .
യഥാർതത്തിൽ
20 ന്റെ ജനനം ഉമർ[ റ ]ന്റെ കാലത്തല്ല .
ഇമാം സുയ്യൂത്തി
[റ ഹ് ] ഇബ്ൻ ജവ്സി[റ ഹ് ] യിൽ നിന്നും ഉദ്ദരികുന്നു : "സഈദ് ഇബ്ൻ മൻസൂറിന്റെ കിത്താബിൽ 20 റകാഅത്തിന്റെയും 36 റകാഅത്തിന്റെയും
ചില റിപ്പോർട്ടുകൾ ഞാൻ കണ്ടു പക്ഷെ അതെല്ലാം ഉമറി [റ ] വിന്റെ കാലശേഷം ഉണ്ടായതാണ്
." [അൽ ഹാവിലിൽ ഫതാവ 1 / 35 ]
ഇമാം ഖസ്തല്ലാനി
[റ ഹ് ] പറയുന്നു : " അബാനി ബ്ൻ ഉസ്മാന്റെയും ,ഉമർ ഇബ്ൻ അബ്ദുൽ അസീസി[റ ഹ് ] ന്റെയും
കാലത്ത് മദീനയിലെ ജനങ്ങൾ 36 റകാ അത്തും മൂന്ന് വിതറും നമസ്കരിച്ചതായി ഞാൻ കണ്ടു
" [ മവാഹിബു ലിദുന്യാ 2/ 266 ]
ഉമർ [ റ
] മരിച്ചത് ഹിജറ 22 ൽ ആണ് ഉമർ ഇബ്ൻ അബ്ദുൽ അസീസ് ഹിജറ 60 ൽ ജനിച്ചത് അപ്പോൾ ഉമർ [ റ ] മരിച്ചിട്ട് 38 വർഷത്തിനു ശേഷം ജനങ്ങൾ ഉണ്ടാക്കിയ
സമ്പ്രദായമാണ് ഈ അധികരിച്ച റകാഅത്തുകൾ . അതിനെ പിൻപറ്റിയ ആളുകൾ നബി [സ ] ചാര്യയെ
വിസ്മരിച്ചു . ചിലരൊക്കെ നബിയുടെ ഹദീസിനെ മനസ്സിലാകുന്നതിൽ പിഴവ് കാണിച്ചു . രാത്രീ
നമസ്സ്‌കാരത്തിന് എണ്ണം ക്ലിപ്തപ്പെടുത്തിയില്ല എന്ന് അവർ വാദിച്ചു ."തറാവീഹ് നമസ്കാരം ഈ രണ്ടു റകാഅത്ത് വീതം നമസ്കരിക്കുക സുബഹി ആകുമെന്ന്
ഭയനാൽ ഒരു റകാ അത്ത് നമസ്കരിച് വിതറാക്കുക" എന്ന ഇമാം മുസ്‌ലിം ഉദ്ദരിച്ച ഹദീസ് തെളിവ് പിടിച്ചാണ് അവർ ആ വാദം ഉന്നയിക്കുന്നത്
. യഥാർത്ഥത്തിൽ അബദ്ധമാണിത് . എണ്ണം നബി [സ ] നിർണ്ണയിച്ചത് 11 ആണ് . കാരണം അവിടുന്ന്
ഒരു കാര്യം ചെയ്ത്തൽ അത് തുടരും . ഇവിടെ സുബ്ഹി ആവാൻ സമയമായാൽ പതിനൊന്ന് പൂർത്തിയാക്കാതെ ഒരു റകാഅത്
നിർവഹിച്ച് ചുരുക്കാനാണ് നിർദ്ദേശം.
കാരണം സുന്നതിനെക്കാ ൾ പ്രാധാന്യം ഫർദിനാണ് നൽകേണ്ടത് . അല്ലാതെ എത്രയും നമസ്ക്കരികാം
എന്നല്ല . ആയിശ [റ ] വാണു നബി[സ ] യുടെ വീട്ടിലെ ഇബാദത്തുകളെ കുറിച് ശരിയായ അറിവുള്ള
വ്യക്തി . അവർ പറയുന്നത് 11 കൂടുതൽ നമസ്ക്കരിചിട്ടില്ലാ
എന്നാണ് . അപ്പോൾ മേൽ ഹദീസ് പറയുന്നത് സുബ്
ഹി ആകുമോ എന്നഭയം ഉണ്ടായാൽ 11 പൂർത്തിയാക്കാൻ നിൽകാതെ
വിത്ർ നമ്സകരിക്കാനാണ്.
മറ്റൊരു
ഹദീസ് നബി [സ ] പതിമൂന്നു റകാഅത്ത് നമസ്കരിച്ചു
എന്നതാണ് എന്നാൽ നബി [സ] 11 നമസ്ക്കരിച്ചു
എന്ന ഹദീസ് ഈ പറയുന്നതിനെതിരല്ല . കാരണം 11 റകാഅത്ത് തറാവിഹും ,വിത്തറും 2 റകാഅത്ത് സുബഹിയുടെ സുന്നതുമാണ് . ഇമാം മുസ്‌ലിം ഉദ്ദരികുന്ന
ഹദീസാണ് തെളിവ്
أَنَّ عَائِشَةَ، أَخْبَرَتْهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُصَلِّي ثَلاَثَ عَشْرَةَ رَكْعَةً بِرَكْعَتَىِ الْفَجْرِ .
ആയിശാ
[റ ] പറഞ്ഞു " റസൂൽ[സ ] റമദാനിലും അല്ലാത്തപോളും 13 റകാഅത്ത് നമ്സ്ക്കരിക്കുമായിരുന്നു
. അതിൽ ഫജ്റിന്റെ രണ്ട് റകാഅത്തും പെടും ."
[ മുസ്‌ലിം
737, അബൂ ദാവൂദ് 1360 ]
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ النَّبِيُّ صلى الله عليه وسلم يُصَلِّي مِنَ اللَّيْلِ ثَلاَثَ عَشْرَةَ رَكْعَةً مِنْهَا الْوِتْرُ وَرَكْعَتَا الْفَجْرِ.
ആയിശാ
[റ ] നിന്നും :" പ്രവാചകൻ [സ ] 13 റകാഅത്ത്
ഖിയാമുലൈൽ നമസ്ക്കരിക്കുമായിരുന്നു
അതിൽ വിത്റും സുബഹിയുടെ രണ്ട് റകാഅത്ത് സുന്നത്തും
ഉൾപ്പെട്ടിരുന്നു " [ബുഖാരി 1140 ] അപ്പോൾ പതിമൂന്നു എന്നത് 11 റകാഅത്തിനെ
എതിർക്കുന്നില്ല .
ചുരുക്കി
പറഞ്ഞാൽ തറാവീഹ് 23 ആണ് എന്ന് വാദിക്കുന്ന ആളുകൾക് അതിനു പ്രമാണത്തിന്റെ പിൻബലമില്ല എന്ന് വ്യക്തം .അവർ ചിലർ മക്കക്കാരുടെ പ്രവർത്തി പിന്പറ്റും എന്നാൽ മദീനക്കാർ അതിനു വിരുദ്ധമാണ്
. അവർ 41 ആണ് നമസ്ക്കരിക്കല് . അപ്പോൾ ആ വിഷയത്തിൽ
23 ആണ് എന്ന് ഇജ്മാഅͧ ഇല്ലാ.
എന്നാൽ പ്രാമാണികമായി സ്ഥിരപ്പെട്ടത് 11 റകാഅതാണ്
. അപ്പോൾ ജനങ്ങൾ ഉണ്ടാകിയ രീതി പിൻപറ്റണോ അതോ
റസൂൽ കാണിച്ച മാതൃക പിന് പറ്റണൊ ?
ഇമാം സുബുക്കി[റ
ഹ് ] എഴുതുന്നു : നമ്മുടെ പണ്ടിതന്മാരിൽ പെട്ട
ജവ്സി പറഞ്ഞു :
മാലിക്
[റ ഹ്]പറഞ്ഞിരിക്കുന്നു ' ഉമർ ജനങ്ങളെ സംഘടിപ്പിച്ചതാണ് എനിക്ക് അഭികാമ്യമായി തോന്നുന്നത് അത് പതിനൊന്നു റകാഅതാണ് . അതുതന്നെയാണ് നബി[സ
]യുടെ നമസ്കാരം . വിത്റടക്കം പതിനൊന്നു റകാഅത്തോ എന്ന ചോദ്യം വന്നു അദ്ദേഹം പറഞ്ഞു : അതെ പതിമൂന്നു തൊട്ടടുത് വരുന്നു
. മാലിക് [റ ഹ്]തുടർന്നു ; " ഈ വർ ധിപ്പിച്ച റകാഅത്തുകൾ ജനങ്ങൾ എവിടെ നിന്നും പുതുതായി കൊണ്ടുവന്നു എന്നെനിക്കറിയില്ല
" [അൽ ഹാവി ലിൽ ഫതാവ -മസാബിഹ് ഫീ സ്വലാത്ത് തറാവീഹ്]
അപ്പോൾ
ഇമാം മാലിക് 11 ആണ് ജാഇസായി കണ്ടത് . അദ്ദേഹം മുവത്വയിൽ അതിനുള്ള പ്രമാണവും ഉദ്ദരികുന്നുനണ്ട്
أَمَرَ عُمَرُ بْنُ الْخَطَّابِ أُبَىَّ بْنَ كَعْبٍ وَتَمِيمًا الدَّارِيَّ أَنْ يَقُومَا، لِلنَّاسِ بِإِحْدَى عَشْرَةَ رَكْعَةً قَالَ وَقَدْ كَانَ الْقَارِئُ يَقْرَأُ بِالْمِئِينَ حَتَّى كُنَّا نَعْتَمِدُ عَلَى الْعِصِيِّ مِنْ طُولِ الْقِيَامِ وَمَا كُنَّا نَنْصَرِفُ إِلاَّ فِي فُرُوعِ الْفَجْرِ
സാഇദു ഇബ്ൻ
യാസിദ് പറഞ്ഞു : 'റമദാൻ മാസത്തിൽ ജനങ്ങൾക്ക്
നേതൃത്വം നൽകി കൊണ്ട് പതിനൊന്നു റകാഅത്ത് നമസ്ക്കരികാൻ
ഉബയ്യ് ഇബ്ൻ കഅബിനോടും തമീമുദ്ദാരിയോടും ഉമർ [റ ] കൽപ്പിച്ചു . ഇമാം നൂറു കണക്കിന്
ആയത്തുകൾ ഒതുമായിരുന്നു ദൈർഘ്യം കാരണം വടി ഊന്നിയാണ് ഞങ്ങൾ നിന്നിരുന്നത് പ്രഭാതത്തിനു തൊട്ടു മുൻപാണ് ഞങൾ തിരിച്ചു പോയിരുന്നത്
[മുവത്വാ
250 -കിത്താബ് സ്വലാത്ത് ഫീ റമദാൻ ]
أَنَّهُ سَأَلَ عَائِشَةَ ـ رضى الله عنها ـ كَيْفَ كَانَتْ صَلاَةُ رَسُولِ اللَّهِ صلى الله عليه وسلم فِي رَمَضَانَ فَقَالَتْ مَا كَانَ يَزِيدُ فِي رَمَضَانَ، وَلاَ فِي غَيْرِهَا عَلَى إِحْدَى عَشْرَةَ رَكْعَةً، يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي ثَلاَثًا. فَقُلْتُ يَا رَسُولَ اللَّهِ، أَتَنَامُ قَبْلَ أَنْ تُوتِرَ قَالَ " يَا عَائِشَةُ إِنَّ عَيْنَىَّ تَنَامَانِ وَلاَ يَنَامُ قَلْبِي
അബൂ സലാമത്
ഇബ്ൻ അബ്ദിറ ഹ്മാൻ ആയിശ [റ ] നോട് നബി[സ ]യുടെ റമദാൻ മാസത്തിലെ നമസ്കാരം എപ്രകാരമായിരുന്നു
എന്ന് ചോദിച്ചു . അവർ പറഞ്ഞു : ' റമദാനിലും മറ്റുകാലത്തും അവിടുന്ന്
പതിനോന്നിലധികം നംസ്ക്കരിച്ചിരുന്നീല്ല. അവിടന്ന് ആദ്യം നാല് റകാഅത്ത് നമസ്കരിക്കും അതിന്റെ സൗന്ദര്യവും ദൈർഘ്യവും സംബധിച്ച്
ചോദിക്കരുത് [ അത്രകുണ്ടായിരുന്നു എന്ന് സാരം] പിന്നെയും നാല് റകാഅത്ത് നമസ്കരിക്കും അതിന്റെയും ദൈർഘ്യവും സൗന്ദര്യവും
സംബധിച്ച് ചോദിക്കരുത് . പിന്നെ മൂന്ന് റകാഅത്ത് നമസ്ക്കരിക്കും
[ബുഖാരി 2013 - കിത്താബു സ്വലത്തിൽ തറാവിഹ് -ബാബു ഫദൽ മിൻ
ഖാമ റമദാൻ ]
ഇമാം സുബുക്കി
[റ ഹ് ]ഈ ഹദീസിനെ വിവരിച് പറയുന്നു : നബി [സ ] പ്രവർത്തനത്തിൽ നിന്നും 20 സ്ഥിരപ്പെട്ടിട്ടില്ല
. ഇബ്ൻ ഹജർ [റ ഹ് ]ഇബ്ൻ ഹിബ്ബനി[റ ഹ് ]ൽ നിന്നും ഉദ്ദരിച്ച ഹദീസകട്ടെ ,നബി [സ ] റമദാനിലും
മറ്റു കാലത്തും പതിനൊന്നിൽ കൂടുതൽ നമസ്ക്കരിച്ചിരുന്നില്ല എന്ന ബുഖാരി[റ ഹ് ] ആയിശ
[റ ] നിന്നുദ്ദരിച്ചതും നാം അങ്കീകരികുന്നതുമായ ഹദീസിൽ പറഞ്ഞതിന്റെ പരമാവധിയാണ് . നബി
[സ ] 8 റകാഅത്തും മൂന്ന് വിതറും നമസ്കരിച്ചു എന്ന് പറഞ്ഞതിനോട് അത് യോജിക്കുന്നുമുണ്ട്
അപ്പോൾ അത് പതിനൊന്നായി .നബി [സ ] ഒരു കർമ്മം തുടങ്ങിയാൽ അത് നിരന്തരം തുടരുമെന്നത്
അറിവുള്ള കാര്യമാണ് .അപ്പോൾ ഒരു തവണയെങ്കിലും നബി [സ ] 20 നമസ്കരിച്ചിരുന്നുവെങ്കിൽ
അത് ഉപേക്ഷിക്കുമായിരുന്നില്ല . അങ്ങിനെ ഉണ്ടായിരുന്നെങ്കിൽ ആയിശ[റ ] അത് അറിയാതെ പോകുമായിരുന്നുമില്ല " [ അൽ ഹാവി
ലിൽ ഫതാവ 77 ]
തറാവീഹിന്ന്
ക്ലിപ്തമായ റക്അത്തുകൾ നിർണ്ണയിച്ചിട്ടില്ല എന്ന് വാദിക്കുന്നത് ഹദീസിനെ മനസ്സിലാക്കുന്നതിൽ വരുത്തിയ പിഴവാണ്
"തറാവീഹ്
നമസ്കാരം ഈ രണ്ടു റകാഅത്ത് വീതം നമസ്കരിക്കുക
സുബഹി ആകുമെന്ന് ഭയനാൽ ഒരു റകാ അത്ത് നമസ്കരിച് വിതറാക്കുക" എന്ന ഇമാം മുസ്‌ലിം ഉദ്ദരിച്ച
ഹദീസ് തെളിവ് പിടിച്ച് ചിലർ തറാവിഹിനു റകാഅത്ത് എണ്ണം നിർണ്ണയിചിട്ടില്ല എന്ന് വാദിക്കറൂണ്ട്
. യഥാർത്ഥത്തിൽ അബദ്ധമാണിത് . എണ്ണം നബി [സ
] നിർണ്ണയിച്ചത് 11 ആണ് . കാരണം അവിടുന്ന് ഒരു കാര്യം ചെയ്ത്തൽ അത് തുടരും . ഇവിടെ
സുബ്ഹി ആവാൻ സമയമായാൽ പതിനൊന്ന് പൂർത്തിയാക്കാതെ ഒരു റകാഅത്
നിർവഹിച്ച് ചുരുക്കാനാണ് നിർദ്ദേശം.
കാരണം സുന്നതിനെക്കാൾ പ്രാധാന്യം ഫർദിനാണ് നൽകേണ്ടത് . അല്ലാതെ എത്രയും നമസ്ക്കരികാം
എന്നല്ല .ആയിശ [റ ] വാണു നബി[സ ] യുടെ വീട്ടിലെ ഇബാദത്തുകളെ കുറിച് ശരിയായ അറിവുള്ള
വ്യക്തി . അവർ പറയുന്നത് 11 കൂടുതൽ നമസ്ക്കരിചിട്ടില്ലാ
എന്നാണ് . അപ്പോൾ മേൽ ഹദീസ് പറയുന്നത് സുബ്
ഹി ആകുമോ എന്നഭയം ഉണ്ടായാൽ 11 പൂർത്തിയാക്കാൻ നിൽകാതെ വിത്ർ നമ്സകരിക്കാനാണ്. ചോദ്യകർത്താവ് നമസ്‌കാരം എങ്ങനെ നിർവ്വഹിക്കണമെന്നാണ്
ചോദിക്കുന്നത് നബിയുടെ മറുപടി എങ്ങനെയായിരിക്കണമെന്നുമാണ് നബി [സ ] റക്അത്തുകളുടെ എണ്ണം
പറയുന്നില്ല . അത് ഫർദ് നാമസ് ക്കാരങ്ങളുടെ രൂപം വർണ്ണിക്കുന്ന ഹദീസുകളും അങ്ങനെ തന്നെ
റക്അത്തുകളുടെ എണ്ണം പരാമർശിക്കുന്നില്ല അതെല്ലാം മറ്റു ഹദീസുകളിലാണ് പരാമർശിക്കുന്നത്
.ഉദാഹരണം പറഞ്ഞാൽ ;
വാഇല് ഇബ്ൻ
ഹുജർ [റ ] നിന്നും : ഞാൻ നബിയുടെ നമസ്കാരം നോക്കി നിന്നു . നബി [സ ] ഖിബലക്ക് അഭിമുഖമായി
നിന്നു എന്നിട്ട് തക്ബീർ ചൊല്ലി തന്റെ കൈകൾ ചെവികൾക്ക് മുന്നിലായി ഉയർത്തി
..." [അബൂദാവൂദ് 726 ]
ഈ ഹദീസുകളിൽ
റക്അത്തുകൾ എത്രയെന്ന് വിവരിക്കുന്നില്ല നമസ്‌കാര രൂപം മാത്രമാണ് പറയുന്നത് അതെപോലെ തറാവീഹ് രണ്ട് റക്അത്തു വീതമാണ് നമസ്കരിക്കേണ്ടത് എന്നും അങ്ങനെ അർദ്ധരാത്രീ മുതൽ നമസ്ക്കരിച്ചു ദീർഖിച്ചു
പോയാൽ ഫർദ് നമസ്‌കാരം ഉപേക്ഷിക്കരുത് എന്നാണ്
നബി [സ ] പറഞ്ഞതിന്റെ ആശയം . കാരണം നബി ചര്യയായി സ്ഥിരപ്പെട്ടത് പതിനൊന്നു റക്അത്താണ്
. ഇഷ്ട്ടം പോലെ നമസ്ക്കരിക്കാമെങ്കിൽ നബിയിൽ നിന്നും കർമ്മമായി തന്നെ ഉദ്ധരിക്കപ്പെടുമായിരുന്നു
. അല്ലാതെ ഞാൻ പതിനൊന്നിൽ കൂടുതൽ നമസ്‌ക്കരികില്ല നിങ്ങൾ 23 ഉം 41 ഉം ഒക്കെ നാമക്കരിച്ചോ
എന്ന് നബി [സ ] പറയുമോ ?
وما نقله عن صحيح ابن حبان غاية فيما ذهبنا إليه من تمسكنا بما في البخاري عن عائشة أنه كان لا يزيد في رمضان ولا في غيره على إحدى عشرة ; فإنه موافق له من حيث إنه صلى التراويح ثمانيا ثم أوتر بثلاث ، فتلك إحدى عشرة (الحاوى للفتاوى للسيوطي 1-249)
ഇമാം സുയൂഥ്വി
പറയുന്നു ;
'ഇബ്നു
ഹിബ്ബാന്‍റെ സ്വഹീഹില്‍ നിന്ന് അദ്ദേഹം (ഇബ്നുഹജര്‍) ഉദ്ധരിച്ച ഹദീസ് നബി(സ) റമദാനിലും
അല്ലാത്ത കാലത്തും പതിനൊന്ന് റക്അത്തിനേക്കാള്‍ അധികരിപ്പിക്കാറില്ല എന്ന ആയിശാ(റ)യില്‍
നിന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസിനോട് യോജിച്ചത്കൊണ്ട് നമ്മുടെ അഭിപ്രായത്തില്‍ അത്
തറാവീഹ് എട്ടും വിത്ര്‍ മൂന്നും ആണെന്നതിന്‍റെ അങ്ങേയറ്റത്തെ തെളിവാണ്' [ അൽ ഹാവി
1/ 249 ]
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّـهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ﴿سورة النساء-٥٩﴾
സത്യവിശ്വാസികളേ,
നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും
അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍
നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും
വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
നബി(സ)
പറയുന്നു:
تركت فيكم امرين لن تضلوا ما تمسكتم بهما كتاب الله وسنة رسوله - رواه مالك فى الموطأ
"ഞാന്‍
നിങ്ങളില്‍ രണ്ട് കാര്യങ്ങള്‍ ബാക്കി വച്ചിരിക്കുന്നു. അവ രണ്ടും നിങ്ങള്‍ മുറുകെ പിടിക്കുന്ന
പക്ഷം നിങ്ങള്‍ വഴി പിഴക്കുകയില്ല. ഒന്ന് അല്ലാഹുവിന്‍റെ കിത്താബും മറ്റേത് നബിയുടെ
സുന്നത്തുമാകുന്നു."[ മുവത്വ ]
ഇത് ആരാണ് എഴുതിയത്
ReplyDelete