ഷാഹിദ് മൂവാറ്റുപ്പുഴ
സംഗീതവും സംഗീത ഉപകരണങ്ങളും നീരുപധികം നിഷിദ്ധമാണെന്ന് ഇന്ന് ചില തീവ്രസൂഫി ചിന്തകർ പ്രചരിപ്പികുന്നതിന്റെ സാഹചര്യത്തിൽ ഇസ്ലാമിക മായ വീക്ഷണം എന്താണെന്ന് ചർച്ച ചെയ്യാനാണ് ഈ ലേഖനം എഴുതിയത് . ബഹുമാന്യനായ മുഹദ്ധിസ് എ.അബ്ദുൽ സലാം സുല്ലമി ഈ വിഷയത്തിൽ വളരെ പണ്ട് തന്നെ രചിച്ച ഒരു ബുക്കിലെ ഹദീസുകൾ ഇതിൽ കൊടുത്തിട്ടുണ്ട് . കൂടാതെ വ്യത്യസ്ത സനാദുകളിൽ വന്ന പ്രസ്തുത ഹദീസുകളുടെ തഖ് രീജും കൂടുതലായി ഈ ലേഖനത്തിൽ കൊടുത്തിട്ടുണ്ട് .
ഇസ്ലാമിക പ്രമാണങ്ങളിൽ സംഗീത ഉപകരണങ്ങൾ നിഷിദ്ധമാണ് എന്നാണോ മനസ്സിലാക്കാൻ സാധിക്കുക ?
അല്ലാ, എന്നാണ് മനസ്സിലാകാൻ കഴിയുക . "ലഹവുൽ ഹദീസ് " എന്ന പദം , സംഗീതത്തെ കുറിച്ചാണെന്ന് മിക്കവരും വ്യാഖ്യാനം പറയുന്നു ഈ പദം സംഗീതത്തെ മാത്രം ഉദ്ദേശിക്കൽ ശരിയല്ല. കാരണം "യാതൊരു അറിവുമില്ലാതെ ദൈവമാര്ഗത്തില് നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്ക്കുവാനും വേണ്ടി വിനോദവാര്ത്തകള് വിലയ്ക്കു വാങ്ങുന്ന ചിലര് മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്." [ലുക്ക് മാൻ 9 ]എന്നാണ് ഖുർആനിലെ ആയത്തിലുള്ളത് . ദൈവമാര്ഗത്തില് നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്ക്കുവാനും 'ലഹ് വുൽ ഹദീസ്' വിലക്ക് വാങ്ങുന്നവർ എന്നാണ് അല്ലാഹു പറഞ്ഞത് . അതിനെ സംഗീതം എന്ന് മാത്രം പറയൽ ശരിയല്ല . അയ്യൂബ് എന്ന് പേരുള്ള ഒരാൾ അല്ലെങ്കിൽ തസ്ലീമ എന്ന് പേരുള്ള ഒരുവൾ ഖുർആന് പണം മുടക്കി വാങ്ങിയാൽ അത് ഹലാലാണെന്നും പുണ്യം ലഭിക്കുമെന്നും നമുക്ക് ഉറപ്പിച് പറയാൻ പറ്റുമോ ? .അതിൽ പഠനം നടത്തി ദൈവമാര്ഗത്തില് നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്ക്കുവാനുമാണ് അവർ അത് വാങ്ങിയതെങ്കിൽ അതിനെ ഹലാൽ എന്ന് പറയാൻ പറ്റില്ല .പുണ്യത്തിനു പകരം പാപമായിത്തീരും. അതിൽ പഠനം നടത്തി ദൈവമാർഗതിലേക്ക് സ്വയം അടുക്കാനും ജനഗളെ അടുപ്പികാനുമാണ് വാങ്ങിയതെങ്കിൽ അതിനെ ഹലാൽ എന്ന് പറയാൻ സാധിക്കും .അതുവഴി പുണ്യവും നേടും .ലഹ് വുൽ ഹദീസ് എന്ന് പറയുന്നത് അതാണ് . അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും അകന്നു പോകാൻ ഇടയുള്ള എന്ത് വസ്തുക്കളും പ്രവർത്തികളും അതിൽ പെടും . സംഗീതത്തിലും അങ്ങിനെ തന്നെ , സംഗീതം ആസ്വദികുമ്പോൾ ദൈവമാര്ഗത്തില് നിന്ന് തെറ്റുന്ന പണികൾ ചെയ്താൽ അത് ഹറാമാകും .അല്ലാഹുവിനെ വിസ്മരിച് ,നമസ്കാരം നഷ്ട്ടപെടുത്തി, അമലുകൾ നഷ്ട്ടപെടുത്തി അതിൽ മാത്രം മുഴുകിയാൽ അത് ഹറാമാകും എന്ന് സംശയം വേണ്ട . സംഗീതവും , അതിന്റെ ഉപകരണങ്ങളും നീരുപാധികം ഹറാമാണോ എന്ന് ഹദീസുകളിൽ പരിശോധിക്കാം .
كتاب بدء الخلق
عَنْ سَعِيدِ بْنِ الْمُسَيَّبِ، قَالَ مَرَّ عُمَرُ فِي الْمَسْجِدِ وَحَسَّانُ يُنْشِدُ، فَقَالَ كُنْتُ أُنْشِدُ فِيهِ، وَفِيهِ مَنْ هُوَ خَيْرٌ مِنْكَ، ثُمَّ الْتَفَتَ إِلَى أَبِي هُرَيْرَةَ، فَقَالَ أَنْشُدُكَ بِاللَّهِ، أَسَمِعْتَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ " أَجِبْ عَنِّي، اللَّهُمَّ أَيِّدْهُ بِرُوحِ الْقُدُسِ ". قَالَ نَعَمْ.
1- സൈദിബ്നു മുസയ്യിബ് [റ ] പറയുന്നു : ഉമർ [റ ] പള്ളിയിലൂടെ കടന്നു പോയി. അപ്പോൾ ഹസ്സാൻ [റ ] പാട്ടുപാടുകയാണ് . [ഉമർ [റ ] ന് അതിഷ്ട്ടപെട്ടില്ല] അപ്പോൾ ഹസ്സാൻ [റ ] പറഞ്ഞു " നിന്നെക്കാൾ ഉത്തമനായവൻ പള്ളിയിലുണ്ടയിരുന്നപോൾ ഞാൻ പട്ടുപാടിയിട്ടുണ്ട് ..ശേഷം അദ്ദേഹം അബു ഹുറൈറ [റ ] യുടെ തിരിഞ്ഞു പറഞ്ഞു; "നബി [സ ] , നീ എനിക്ക് വേണ്ടി മറുപടി പറയുക ' എന്നും ,' .അല്ലാഹുവേ ഹസ്സാനെ നീ പരിശുദ്ധാത്മാവിനെ കൊണ്ട് ശക്തി പെടുത്തണേ എന്നും 'പറയുന്നത് നിങ്ങൾ കേട്ടില്ലേ എന്ന് ചോദിച്ചു . അപ്പോൾ അബു ഹുറൈറ[റ ] പറഞ്ഞു ; അതെ " [ബുഖാരി 3212 ]
2-അബു ഹുറൈറ [റ ] നിവേദനം ; ഉമർ [റ ] പള്ളിയിലൂടെ കടന്നു പോയി അപ്പോൾ ഹസ്സാൻ [റ ] പാട്ടുപാടുകയാണ് . ഉമർ [റ ] അദ്ദേഹത്തിന് നേരെ തുറിച്ചു നോക്കി അപ്പോൾ ഹസ്സാൻ [റ ] പറഞ്ഞു " നിന്നെക്കാൾ ഉത്തമനായവൻ പള്ളിയിലുണ്ടയിരുന്നപോൾ ഞാൻ പട്ടുപാടിയിട്ടുണ്ട് ..
[മുസ്ലിം 2485]
باب النِّسْوَةِ اللاَّتِي يَهْدِينَ الْمَرْأَةَ إِلَى زَوْجِهَا وَدُعَائِهِنَّ بِالْبَرَكَةِ
عَنْ عَائِشَةَ، أَنَّهَا زَفَّتِ امْرَأَةً إِلَى رَجُلٍ مِنَ الأَنْصَارِ فَقَالَ نَبِيُّ اللَّهِ صلى الله عليه وسلم " يَا عَائِشَةُ مَا كَانَ مَعَكُمْ لَهْوٌ فَإِنَّ الأَنْصَارَ يُعْجِبُهُمُ اللَّهْوُ "
3-ആയിഷ [റ ] വില നിന്നും നിവേദനം: ഞങ്ങൾ അന്സാരികളിൽ പെട്ട ഒരുവന്റെ വധുവിനെ അണിയിച്ചോരുക്കി ചമച്ചയച്ചു . അപ്പോൾ നബി [സ ] പറഞ്ഞു ;'ആയിഷാ , നിങ്ങളുടെ കൂടെ വിനോദമോന്നുമില്ലേ അൻസാരികൾക് വിനോദം വലിയ ഇഷ്ട്ടമാണ് '[ ബുഖാരി 5162 ]
عن عائشة - رضي الله عنها - ، قالت : نقلنا امرأة من الأنصار إلى زوجها ، فقال رسول الله - صلى الله عليه وآله وسلم - : " هل كان معكم لهو ؟ فإن الأنصار يحبون اللهو " .
നബി [സ ] പറഞ്ഞു ;' ആയിഷാ , നിങ്ങളുടെ കൂടെ വിനോദമോന്നുമില്ലേ അൻസാരികൾക് വിനോദം വലിയ ഇഷ്ട്ടമാണ് [ഹാക്കിം 2803]
عن عائشة ، قالت : كانت في حجرتي جارية من الأنصار ، فزوجتها ، فدخل علي رسول الله صلى الله عليه وسلم يوم عرسها ، فقال : يا عائشة ، أما غنيتم عليها ؟ ألا تغنوا عليها ؟ فإن هذا الحي من الأنصار يحبون الغناء
നബി [സ ] പറഞ്ഞു ;' ആയിഷാ , പാട്ടുപാടുന്ന ആരെയും കൂടെ അയച്ചില്ലേ ? അന്സാരികൾക്ക് പാട്ട് വലിയ ഇഷ്ട്ടമാണ് " [മജ്മു കബീർ തബറാനി 5523 ]
أَخْبَرَهُ أَنَّ أُبَىَّ بْنَ كَعْبٍ أَخْبَرَهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " إِنَّ مِنَ الشِّعْرِ حِكْمَةً ".
4-ഉബയ്യ് [റ ] നിന്നും നിവേദനം ; നബി [സ ] പറഞ്ഞു ;’ചില പാട്ടുകളിൽ തത്വജ്ഞാനം ഉണ്ട്’
[ബുഖാരി 6145]
قال قال رسول الله صلى الله عليه وسلم إن من الشعر حكمة
അബ്ദുല്ലാ [ റ ]നിന്നും നിവേദനം ; നബി [സ ] പറഞ്ഞു ;’ചില പാട്ടുകളിൽ തത്വജ്ഞാനം ഉണ്ട്’’
[തിർമുദി 2844]
عن عبد الله قال : قال رسول الله صلى الله عليه وسلم : " إن من الشعر حكمة " .
അബ്ദുല്ലാ [ റ ] നിന്നും നിവേദനം ; നബി [സ ] പറഞ്ഞു ;’ചില പാട്ടുകളിൽ തത്വജ്ഞാനം ഉണ്ട്’’
" [മജ്മു കബീർ തബറാനി 10346]
يَقُولُ بَيْنَمَا النَّبِيُّ صلى الله عليه وسلم يَمْشِي إِذْ أَصَابَهُ حَجَرٌ فَعَثَرَ فَدَمِيَتْ إِصْبَعُهُ فَقَالَ " هَلْ أَنْتِ إِلاَّ إِصْبَعٌ دَمِيتِ وَفِي سَبِيلِ اللَّهِ مَا لَقِيتِ
5-അസവദ് [റ ] നിന്നും നിവേദനം ജുന്തുബ് [റ ] പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് .ഒരിക്കൽ നബി
[സ ] നടക്കുമ്പോൾ ഒരു കല്ലിൽ ചവിട്ടി വിരലിൽ നിന്നും രക്തം പുരണ്ടു . അപ്പോൾ നബി [സ ] ഇപ്രകാരം പാടി 'ഹൽ അൻത്തി ഇല്ലാ ...[ ബുഖാരി 6146 ]
بَيْنَمَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَمْشِي ، إِذْ أَصَابَهُ حَجَرٌ فَعَثَرَ ، فَدَمِيَتْ أُصْبُعُهُ ، فَقَالَ : هَلْ أَنْتَ إِلا أُصْبُعٌ دَمِيتَ وَفِي سَبِيلِ اللَّهِ مَا لَقِيتَ " .
“ഒരിക്കൽ നബി [സ ] നടക്കുമ്പോൾ ഒരു കല്ലിൽ ചവിട്ടി വിരലിൽ നിന്നും രക്തം പുരണ്ടു . അപ്പോൾ നബി [സ ] ഇപ്രകാരം പാടി 'അൽ അൻത്ത ഇല്ലാ “
[ സുനൻ കുബ്റ നസായി /കിതാബ് സീനത്ത് ]
قَالَ النَّبِيُّ صلى الله عليه وسلم " أَصْدَقُ كَلِمَةٍ قَالَهَا الشَّاعِرُ كَلِمَةُ لَبِيدٍ أَلاَ كُلُّ شَىْءٍ مَا خَلاَ اللَّهَ بَاطِلُ ". وَكَادَ أُمَيَّةُ بْنُ أَبِي الصَّلْتِ أَنْ يُسْلِمَ.
6- അബു ഹുറൈറ [റ ] നിന്നും നിവേദനം നബി [സ ] പറഞ്ഞു ; :’കവികൾ പാടിയതിൽ ഏറ്റവും സത്യമായത് ലബീദിന്റെ പാട്ടാണ് .ശേഷം നബി [സ ] പാടി 'അലാ കുല്ലു ശൈഇൻ ..' [ബുഖാരി 6147 ]ലബീദ് ജാഹിലിയ്യത്തിൽ പാടിയത് .
عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : " أَشْعَرُ كَلِمَةٍ تَكَلَّمَتْ بِهَا الْعَرَبُ كَلِمَةُ لَبِيدٍ : أَلَا كُلُّ شَيْءٍ مَا خَلَا اللَّهَ بَاطِلٌ "
അബു ഹുറൈറ [റ ] നിന്നും നിവേദനം നബി [സ ] പറഞ്ഞു ; “കവികൾ പാടിയതിൽ ഏറ്റവും സത്യമായത് ലബീദിന്റെ പാട്ടാണ് ശേഷം നബി [സ ] പാടി 'അലാ കുല്ലു ശൈഇൻ ..
[മുസ്ലിം 2256 ]
عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : " أَشْعَرُ كَلِمَةٍ تَكَلَّمَتْ بِهَا الْعَرَبُ كَلِمَةُ لَبِيدٍ : أَلَا كُلُّ شَيْءٍ مَا خَلَا اللَّهَ بَاطِلٌ"
അബു ഹുറൈറ [റ ] നിന്നും നിവേദനം നബി [സ ] പറഞ്ഞു ; “കവികൾ പാടിയതിൽ ഏറ്റവും സത്യമായത് ലബീദിന്റെ പാട്ടാണ് ശേഷം നബി [സ ] പാടി 'അലാ കുല്ലു ശൈഇൻ ..
[ ഇബ്ൻ മാജ 3757]
قَالَ خَرَجْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم إِلَى خَيْبَرَ فَسِرْنَا لَيْلاً، فَقَالَ رَجُلٌ مِنَ الْقَوْمِ لِعَامِرِ بْنِ الأَكْوَعِ أَلاَ تُسْمِعُنَا مِنْ هُنَيْهَاتِكَ، قَالَ وَكَانَ عَامِرٌ رَجُلاً شَاعِرًا، فَنَزَلَ يَحْدُو بِالْقَوْمِ يَقُولُ اللَّهُمَّ لَوْلاَ أَنْتَ مَا اهْتَدَيْنَا وَلاَ تَصَدَّقْنَا وَلاَ صَلَّيْنَا فَاغْفِرْ فِدَاءٌ لَكَ مَا اقْتَفَيْنَا وَثَبِّتِ الأَقْدَامَ إِنْ لاَقَيْنَا وَأَلْقِيَنْ سَكِينَةً عَلَيْنَا إِنَّا إِذَا صِيحَ بِنَا أَتَيْنَا وَبِالصِّيَاحِ عَوَّلُوا عَلَيْنَا فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " مَنْ هَذَا السَّائِقُ ". قَالُوا عَامِرُ بْنُ الأَكْوَعِ. فَقَالَ " يَرْحَمُهُ اللَّهُ "
7-സലമത് [റ ] നിന്നും നിവേദനം; നബി [സ ] യുടെ കൂടെ ഞങൾ ഖൈബാറിലേക്ക് പുറപ്പെട്ടു . രാത്രിയിലും ഞങ്ങൾ സഞ്ചരിച്ചു അപ്പോൾ ജനങ്ങളിൽ പെട്ടോരാൾ ആമിർ ഇബ്ന് അക്ബാഅ [റ] നോട് പറഞ്ഞു താങ്കളുടെ പാട്ട് ഞങ്ങളെ കേൾപ്പിചാലും. ആമിർ ഒരു കവിയായിരുന്നു അപ്പോൾ അദ്ദേഹം ഇറങ്ങി പാടി " അല്ലാഹുമ്മ ലൌല.അപ്പോൾ നബി [സ ] ചോദിച്ചു ആരാണ് പാട്ടുപാടി ഒട്ടകത്തെ നയിക്കുന്നത് ? സഹാബികൾ പറഞ്ഞു: ആമിരാണ് . അല്ലാഹു അദ്ദേഹത്തെ അനുഗ്രഹികട്ടെ എന്ന് നബി [സ ] മറുപടി പറഞ്ഞു ' [ബുഖാരി 6148
سلمة قال كان عامر رجلا شاعرا فنزل يحدو قال ويقول [ ص: 48 اللهم لولا أنت ما اهتدينا ولا تصدقنا ولا صلينا فاغفر فدى لك ما أتينا وثبت الأقدام إن لاقينا وألقين سكينة علينا إنا إذا صيح بنا أتينا وبالصياح عولوا علينا فقال رسول الله صلى الله عليه وسلم من هذا الحادي قالوا ابن الأكوع قال يرحمه الله
ആമിർ ഒരു കവിയായിരുന്നു അപ്പോൾ അദ്ദേഹം ഇറങ്ങി പാടി " അല്ലാഹുമ്മ ലൌല.അപ്പോൾ നബി [സ ] ചോദിച്ചു ആരാണ് പാട്ടുപാടി ഒട്ടകത്തെ നയിക്കുന്നത് ?സഹാബികൾ പറഞ്ഞു: ആമിരാണ് അല്ലാഹു അദ്ദേഹത്തെ അനുഗ്രഹികട്ടെ എന്ന് നബി [സ ] മറുപടി പറഞ്ഞു
[മുസ് നദ് അഹമ്മദ് 16076]
പാട്ടുപാടിയത് ഒരു സഹാബി ! പാട്ടുപാടിയതിനെ പ്രശംസിച്ചതോ ? പ്രവാചകനും , അപ്പോൾ പാട്ട് നിഫാക്ക് മുളപ്പിക്കുന്ന ഒന്നല്ല എന്ന് വ്യക്തം.മോശം സംഗതിയെ നബി [സ ] ഒരിക്കലും പ്രൊൽസാഹിപ്പികില്ല
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتِ اسْتَأْذَنَ حَسَّانُ بْنُ ثَابِتٍ رَسُولَ اللَّهِ صلى الله عليه وسلم فِي هِجَاءِ الْمُشْرِكِينَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " فَكَيْفَ بِنَسَبِي ". فَقَالَ حَسَّانُ لأَسُلَّنَّكَ مِنْهُمْ كَمَا تُسَلُّ الشَّعَرَةُ مِنَ الْعَجِينِ
8-ആയിശ [റ ] നിന്നും നിവേദനം : ഹസ്സാൻ [റ ] മുശ്രിക്കുകളെ പാട്ടുപാടി വിമർശിക്കാൻ നബി [സ ] യോട് അനുവാദം ചോദിച്ചു. അപ്പോൾ നബി [സ ] ചോദിച്ചു എന്റെ കുടുംബമോ? [അവര്കും വിമർശം ബാധികുകയില്ലേ ] ഹസ്സാൻ [റ ] പറഞ്ഞു 'ഗോതമ്പ് മാവിൽ നിന്നും മുടി ഊരിയെടുക്കുന്നപോലെ താങ്ങളെ ഞാൻ വിമർശനത്തിൽ നിന്നും ഊരിയെടുക്കും "
[ബുഖാരി 6150 ]
عن عائشة - رضي الله عنها - قالت : قال حسان : يا رسول الله ائذن لي في أبي سفيان فقال : " فكيف بقرابتي منه ؟ " . فقال : والذي أكرمك لأسلنك منهم كما تسل الشعرة من الخمير فقال حسان : إن سنام المجد من آل هاشم بنو بنت مخزوم
ആയിശ [റ ] നിന്നും നിവേദനം : ഹസ്സാൻ [റ ] മുശ്രിക്കുകളെ പാട്ടുപാടി വിമർശിക്കാൻ നബി [സ ] യോട് അനുവാദം ചോദിച്ചു .അപ്പോൾ നബി [സ ] ചോദിച്ചു എന്റെ കുടുംബമോ? [അവര്കും വിമർശം ബാധികുകയില്ലേ ] ഹസ്സാൻ [റ ] പറഞ്ഞു 'ഗോതമ്പ് മാവിൽ നിന്നും മുടി ഊരിയെടുക്കുന്നപോലെ താങ്ങളെ ഞാൻ വിമർശനത്തിൽ നിന്നും ഊരിയെടുക്കും”
[സുനനുൽ കുബ് റാ ബൈഹക്കി 20509]
باب ضَرْبِ الدُّفِّ فِي النِّكَاحِ وَالْوَلِيمَةِ
جَاءَ النَّبِيُّ صلى الله عليه وسلم فَدَخَلَ حِينَ بُنِيَ عَلَىَّ، فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي، فَجَعَلَتْ جُوَيْرِيَاتٌ لَنَا يَضْرِبْنَ بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِي يَوْمَ بَدْرٍ، إِذْ قَالَتْ إِحْدَاهُنَّ وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ. فَقَالَ " دَعِي هَذِهِ، وَقُولِي بِالَّذِي كُنْتِ تَقُولِينَ ".
നിക്കഹിന്റെ സന്ദർഭത്തിലും സന്ദർഭത്തിലും സദ്യയുടെ ദഫ്ഫു മുട്ടൽ എന്ന ബുഖാരിയുടെ അദ്ധ്യായത്തിലെ ഹദീസ്
9- റാബ്ബീയ്യ് ബിന്ത് മുഅവിദ് ഇബ്ൻ അഫ് റാഅ [റ ] നിന്നും നിവേദനം :എന്റെ വിവാഹ സന്ദർഭത്തിൽ റസൂൽ വന്നു എന്റെ വിരിപ്പിൽ ഇരുന്നു . അപ്പോൾ പെൺകുട്ടികൾ ദഫ്ഫു മുട്ടി
ബാദ് റിൽ ശഹീദായ എന്റെ പിതാക്കളെ കുറിച് പാടാൻ തുടങ്ങി. അപ്പോൾ ഒരു പെണ്കുട്ടി ഇപ്രകാരം പാടി ' നാളത്തെ സംഗതികൾ അറിയുന്ന നബി ഞങ്ങടെ കൂടെയുണ്ട് ' അപ്പോൾ നബി പറഞ്ഞു : 'ഇതു നീ നിർ ത്തുക മുൻപ് പാടിയത് പാടുക " [ബുഖാരി 5147 ]
عن أبي الحسين اسمه خالد المدني قال كنا بالمدينة يوم عاشوراء والجواري يضربن بالدف ويتغنين فدخلنا على الربيع بنت معوذ فذكرنا ذلك لها فقالت دخل علي رسول الله صلى الله عليه وسلم صبيحة عرسي وعندي جاريتان يتغنيتان وتندبان آبائي الذين قتلوا يوم بدر وتقولان فيما تقولان وفينا نبي يعلم ما في غد فقال أما هذا فلا تقولوه ما يعلم ما في غد إلا الله
‘എന്റെ വിവാഹ സന്ദർഭത്തിൽ റസൂൽ വന്നു എന്റെ വിരിപ്പിൽ ഇരുന്നു . അപ്പോൾ പെൺകുട്ടികൾ ദഫ്ഫു മുട്ടി ബാദ് റിൽ ശഹീദായ എന്റെ പിതാക്കളെ കുറിച് പാടാൻ തുടങ്ങി. അപ്പോൾ ഒരു പെണ്കുട്ടി ഇപ്രകാരം പാടി ' നാളത്തെ സംഗതികൾ അറിയുന്ന നബി ഞങ്ങടെ കൂടെയുണ്ട് ' അപ്പോൾ നബി പറഞ്ഞു : 'ഇതു നീ നിർ ത്തുക മുൻപ് പാടിയത് പാടുക’
[സുനൻ ഇബ്ൻ മാജ 1897]
دخل علي رسول الله صلى الله عليه وسلم يوم عرسي فقعد في موضع فراشي هذا وعندي جاريتان تضربان بالدف وتندبان آبائي الذين قتلوا يوم بدر فقالتا فيما تقولان وفينا نبي يعلم ما يكون في اليوم وفي غد فقال رسول الله صلى الله عليه وسلم أما هذا فلا تقولاه
‘എന്റെ വിവാഹ സന്ദർഭത്തിൽ റസൂൽ വന്നു എന്റെ വിരിപ്പിൽ ഇരുന്നു . അപ്പോൾ പെൺകുട്ടികൾ ദഫ്ഫു മുട്ടി ബാദ് റിൽ ശഹീദായ എന്റെ പിതാക്കളെ കുറിച് പാടാൻ തുടങ്ങി. അപ്പോൾ ഒരു പെണ്കുട്ടി ഇപ്രകാരം പാടി ' നാളത്തെ സംഗതികൾ അറിയുന്ന നബി ഞങ്ങടെ കൂടെയുണ്ട് ' അപ്പോൾ നബി പറഞ്ഞു : 'ഇതു നീ നിർ ത്തുക മുൻപ് പാടിയത് പാടുക’
[മുസ് നദ് അഹമ്മദ് 26481]
عَنْ عَائِشَةَ، أَنَّ أَبَا بَكْرٍ ـ رضى الله عنه ـ دَخَلَ عَلَيْهَا وَعِنْدَهَا جَارِيَتَانِ فِي أَيَّامِ مِنًى تُدَفِّفَانِ وَتَضْرِبَانِ، وَالنَّبِيُّ صلى الله عليه وسلم مُتَغَشٍّ بِثَوْبِهِ، فَانْتَهَرَهُمَا أَبُو بَكْرٍ فَكَشَفَ النَّبِيُّ صلى الله عليه وسلم عَنْ وَجْهِهِ فَقَالَ " دَعْهُمَا يَا أَبَا بَكْرٍ فَإِنَّهَا أَيَّامُ عِيدٍ ".
10- ആയിശ [റ ] നിന്നും നിവേദനം ;’അബുബക്കർ [റ ] അവരുടെ അടുത്ത് പ്രവേശിച്ചു .മിന ദിവസങ്ങളിൽ രണ്ടു പെൺകുട്ടികൾ ദാഫ്ഫു മുട്ടുകയായിരുന്നു . നബി[സ ] പുതപ്പിട്ട് മൂടി കിടക്കുകയായിരുന്നു .അബുബക്കർ[റ ] അവരെ ശകാരിച്ചു .അപ്പോൾ നബി [സ ] പുതപ്പു മാറ്റി പറഞ്ഞു" അവരെ വിട്ടേക്കുക , ഇന്ന് ഈദ് ദിനവും മിന ദിനവുമാണ് "[ ബുഖാരി 987]
عن عائشة أن رسول الله صلى الله عليه وسلم دخل عليها وعندها جاريتان تضربان بدفين فانتهرهما أبو بكر فقال النبي صلى الله عليه وسلم دعهن فإن لكل قوم عيدا
രണ്ടു പെൺകുട്ടികൾ ദാഫ്ഫു മുട്ടുകയായിരുന്നു . നബി[സ ] പുതപ്പിട്ട് മൂടി കിടക്കുകയായിരുന്നു .അബുബക്കർ[റ ] അവരെ ശകാരിച്ചു .അപ്പോൾ നബി [സ ] പുതപ്പു മാറ്റി പറഞ്ഞു" അവരെ വിട്ടേക്കുക , ഇന്ന് ഈദ് ദിനവും മിന ദിനവുമാണ്’ [സുനൻ നസായി 1593]
عَنْ عَائِشَةَ، قَالَتْ دَخَلَ عَلَىَّ رَسُولُ اللَّهِ صلى الله عليه وسلم وَعِنْدِي جَارِيَتَانِ تُغَنِّيَانِ بِغِنَاءِ بُعَاثَ، فَاضْطَجَعَ عَلَى الْفِرَاشِ وَحَوَّلَ وَجْهَهُ، وَدَخَلَ أَبُو بَكْرٍ فَانْتَهَرَنِي وَقَالَ مِزْمَارَةُ الشَّيْطَانِ عِنْدَ النَّبِيِّ صلى الله عليه وسلم فَأَقْبَلَ عَلَيْهِ رَسُولُ اللَّهِ ـ عَلَيْهِ السَّلاَمُ ـ فَقَالَ " دَعْهُمَا " فَلَمَّا غَفَلَ غَمَزْتُهُمَا فَخَرَجَتَا. وَكَانَ يَوْمَ عِيدٍ يَلْعَبُ السُّودَانُ بِالدَّرَقِ وَالْحِرَابِ
11-- ആയിശ [റ ] നിന്നും നിവേദനം ; ബുആസ് ദിവസത്തെ സംബന്ധിച്ച് രണ്ടു പെൺകുട്ടികൾ എന്റെ അടുത്ത് ഇരുന്നു പാട്ടുപാടുമ്പോൾ നബി [സ ] പ്രവേശിക്കുകയും എന്റെ അടുത്ത് വന്നു വിരിപ്പിൽ ചെരിഞ്ഞു കിടക്കുകയും ചെയ്തു . അപ്പോൾ അബുബക്കർ[റ ] കടന്നു വന്നു .എന്നിട്ട് എന്നോട് ശകാരിച്ചു 'പിശാചിന്റെ പുല്ലാംകുഴൽ അതും നബിയുടെ അടുത്തോ ? അപ്പോൾ നബി അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞു "നീ അവരെ വിട്ടേക്കുക "[ ബുഖാരി 949,950]
عن عائشة - رضي الله عنها - أنها قالت : دخل علي رسول الله - صلى الله عليه وسلم - وعندي جاريتان تغنيان بغناء بعاث ، فاضطجع على الفراش ، وحول وجهه ، ودخل أبو بكر - رضي الله عنه - فانتهرني ، وقال : مزمارة الشيطان عند رسول الله - صلى الله عليه وسلم - فأقبل عليه رسول الله - صلى الله عليه وسلم - فقال : " دعهما
ആയിശ [റ ] നിന്നും നിവേദനം ; ബുആസ് ദിവസത്തെ സംബന്ധിച്ച് രണ്ടു പെൺകുട്ടികൾ എന്റെ അടുത്ത് ഇരുന്നു പാട്ടുപാടുമ്പോൾ നബി [സ ] പ്രവേശിക്കുകയും എന്റെ അടുത്ത് വന്നു വിരിപ്പിൽ ചെരിഞ്ഞു കിടക്കുകയും ചെയ്തു . അപ്പോൾ അബുബക്കർ[റ ] കടന്നു വന്നു എന്നിട്ട് എന്നോട് ശകാരിച്ചു 'പിശാചിന്റെ പുല്ലാംകുഴൽ അതും നബിയുടെ അടുത്തോ ? അപ്പോൾ നബി അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞു "നീ അവരെ വിട്ടേക്കുക
[സുനനുൽ കുബ് റ ബൈഹക്കി 20377]
أن عائشةحدثته أن أبا بكر الصديق [ ص: 197 ] دخل عليها وعندها جاريتان تضربان بالدف وتغنيان ورسول الله صلى الله عليه وسلم مسجى بثوبه وقال مرة أخرى متسج ثوبه فكشف عن وجهه فقال دعهما يا أبا بكر إنها أيام عيد وهن أيام منى ورسول الله صلى الله عليه وسلم يومئذ بالمدينة
ആയിശ [റ ] നിന്നും നിവേദനം ; അബുബക്കർ[റ ] കടന്നു വന്നപ്പോൾ നബി യെ കുറിച് രണ്ടു പെൺകുട്ടികൾ എന്റെ അടുത്ത് ഇരുന്നു ദഫ്ഫ് മുട്ടി പാട്ടുപാടുകയായിരുന്നു. അദ്ദേഹത്തിന് മുഖത് ഇഷ്ട്ടകേട് കാണപെട്ടു . അപ്പോൾ നബി അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞു "നീ അവരെ വിട്ടേക്കുക ഇന്ന് ഈദ് ദിനവും മിന ദിനവുമാണ്’” [സുനൻ നസായി 1597]
عَنْ مُحَمَّدِ بْنِ حَاطِبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " فَصْلُ مَا بَيْنَ الْحَلاَلِ وَالْحَرَامِ الدُّفُّ وَالصَّوْتُ فِي النِّكَاحِ " .
12- മുഹമ്മദിബ്ന് ഹാതിബ് [റ ] നിവേദനം : നബി [സ ] അരുളി " അനുവദനീയതിന്റെയും നിഷിദ്ധതിന്റെയും ഇടയിലുള്ള വേർപെടുതലാണ് ദഫ്ഫും , കല്യാണത്തിലെ പാട്ടുപാടലും "
[സുനൻ നസായി 3369]
عَنْ مُحَمَّدِ بْنِ حَاطِبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " فَصْلُ مَا بَيْنَ الْحَلاَلِ وَالْحَرَامِ الدُّفُّ وَالصَّوْتُ فِي النِّكَاحِ " .
മുഹമ്മദിബ്ന് ഹാതിബ് [റ ] നിവേദനം : നബി [സ ] അരുളി " അനുവദനീയതിന്റെയും നിഷിദ്ധതിന്റെയും ഇടയിലുള്ള വേർപെടുതലാണ് ദഫ്ഫും , കല്യാണത്തിലെ പാട്ടുപാടലും”
[സുനൻ ഇബ്ൻ മാജ 1896 ]
حَاطِبٍ الْجُمَحِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " فَصْلُ مَا بَيْنَ الْحَرَامِ وَالْحَلاَلِ الدُّفُّ وَالصَّوْتُ "
നബി [സ ] അരുളി " അനുവദനീയതിന്റെയും നിഷിദ്ധതിന്റെയും ഇടയിലുള്ള വേർപെടുതലാണ് ദഫ്ഫും, പാട്ടുപാടലും”
[ജാമിഉ തിർമുദി 1088]
أن النبي صلى الله عليه وسلم كان يكره نكاح السر حتى يضرب بدف ويقال : أتيناكم أتيناكم ، فحيونا نحييكم } رواه عبد الله بن أحمد في المسند )
13-അബീഹസ്സൻ [ റ ] നിവേദനം : നബി രഹസ്യമായ വിവാഹം വെറുത്തിരുന്നു ,ദാഫ്ഫുമുട്ടി പാടുപാടുന്നതുവരെ . ഇതാ വരുന്നേ ഇതാ വരുന്നേ എന്ന് പാടുകയും വേണം [ അഹമ്മദ് 478 ]
14- ആമിർ [റ ] നിവേദനം : ഖുര് ഇതു [ റ ] , ഇബ്ൻ മാസ് ഊദ്[ റ ] എന്നിവരുടെ അടുത്തു ഒരു വിവാഹ സന്ദർഭത്തിൽ ഞാൻ പ്രവേശിച്ചു .അപ്പോൾ അടിമ സ്ത്രീകൾ പാട്ട് പാടുന്നുണ്ടായിരുന്നു . ഞാൻ പറഞ്ഞു ' നബിയുടെ സഘാക്കളും ബദെരീങ്ങളുമായ നിങ്ങടെ അടുക്കള വെച്ച് പാട്ട് പാടുകയോ ? അവർ പറഞ്ഞു : നീ ഉദ്ദേശിക്കുന്നെങ്കിൽ ഇവിടെ ഇരുന്നു പാട്ട് കേൾക്കുക അല്ലെങ്കിൽ പുറത്തു പോകുക . നിശ്ചയം കല്യാണ ദിവസവും ഈദ് ദിനത്തിലും ഞങ്ങള്ക്ക് വിനോദം അനുവദീക്കപെട്ടിരിക്കുന്നു ." [സുനൻ നസായി]
وأخرج أبو داود عن بريدة رضي الله عنه مرفوعا { إن من البيان سحرا وإن من العلم جهلا ، وإن من الشعر حكما ، وإن من القول عيالا }
15- ബുറൈദാ [റ ] നിവേദനം : നബി [സ ] അരുളി ":നിശ്ചയം സാഹിത്യത്തിൽ ജാലവിദ്യയുണ്ട് . നിശ്ചയം പാട്ടിൽ തത്വജ്ഞാനം ഉണ്ട് ' [സുനൻ അബൂദാവൂദ് ]
أبي بن كعب أن رسول الله صلى الله عليه وسلم قال إن من الشعر لحكمة
ഉബയ്യ് ഇബ്ൻ കഅബ് [റ ] നിവേദനം : നബി [സ ] അരുളി നിശ്ചയം പാട്ടിൽ തത്വജ്ഞാനം ഉണ്ട് “ [സുനൻ ഇബ്ൻ മാജ 3755 ]
عَنْ خَالِدٍ هُوَ ابْنُ كَيْسَانَ قَالَ: كُنْتُ عِنْدَ ابْنِ عُمَرَ، فَوَقَفَ عَلَيْهِ إِيَاسُ بْنُ خَيْثَمَةَ قَالَ: أَلاَ أُنْشِدُكَ مِنْ شِعْرِي يَا ابْنَ الْفَارُوقِ؟ قَالَ: بَلَى، وَلَكِنْ لاَ تُنْشِدْنِي إِلاَّ حَسَنًا. فَأَنْشَدَهُ حَتَّى إِذَا بَلَغَ شَيْئًا كَرِهَهُ ابْنُ عُمَرَ، قَالَ لَهُ: أَمْسِكْ.
16- വാലിദ് ഇബ്ൻ കൈസാൻ [റ ] നിവേദനം " ഞാൻ ഒരിക്കൽ ഇബ്ൻ ഉമർ [റ ] ന്റെ അടുത്ത് നിൽകുകയായിരുന്നു. അപ്പോൾ ഇയാസ് [റ ] അദ്ദേഹത്തോട് " ഫാറൂകിന്റെ പുത്രാ ഞാൻ എന്റെ പാട്ട് കേൾപ്പികട്ടെ ?അതെ എന്ന് ഇബ്ൻ ഉമർ പറഞ്ഞു ,അങ്ങനെ പാട്ടുപാടാൻ തുടങ്ങി അപ്പോൾ അദ്ദേഹത്തിന് ഇഷ്ട്ടപെടാത്ത വരികൾ കേട്ടപ്പോൾ നിർത്താൻ പറഞ്ഞു "
[അദബ് അൽ മുഫ്രദ് 856 ]
مُطَرِّفًا قَالَ: صَحِبْتُ عِمْرَانَ بْنَ حُصَيْنٍ مِنَ الْكُوفَةِ إِلَى الْبَصْرَةِ، فَقَلَّ مَنْزِلٌ يَنْزِلُهُ إِلاَّ وَهُوَ يُنْشِدُنِي شِعْرًا، وَقَالَ: إِنَّ فِي الْمَعَارِيضِ لَمَنْدُوحَةٌ عَنِ الْكَذِبِ.
17-മുത്വാരിഫ് [റ ] പറഞ്ഞു ;ഞാൻ ഒരിക്കൽ കൂഫയിൽ നിന്നും ബസാറ വരെ ഇമ്രാൻ ഇബ്ൻ ഹുസൈൻ [റ ] എന്ന സഹാബികൊപ്പം പുറപ്പെട്ടു .അദ്ദേഹം ഏതു സ്ഥലത്ത് ഇറങ്ങിയാലും എന്നെ പാട്ടുപാടി കേൾപ്പിക്കും ' [അദബ് അൽ മുഫ്രദ് 857 ]
عَنْ عَبْدِ اللهِ بْنِ عَمْرٍو قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم: الشِّعْرُ بِمَنْزِلَةِ الْكَلاَمِ، حَسَنُهُ كَحَسَنِ الْكَلامِ، وَقَبِيحُهُ كَقَبِيحِ الْكَلامِ.
18- അബ്ദുള്ള ഇബ്ൻ അമ്ര് [റ ] നിവേദനം , നബി [സ ] അരുളി ‘പാട്ട് സംസാരത്തിന്റെ സ്ഥാനത്താണ് . അതിലെ നല്ലത് സംസാരത്തിലെ നല്ലതുപോലെയും. ചീത്ത, സംസാരത്തിലെ ചീത്തപൊലെയുമാനണ് "[അദബ് അൽ മുഫ്രദ് 865 ]
بَابُ الشِّعْرُ حَسَنٌ كَحَسَنِ الْكَلامِ وَمِنْهُ قَبِيحٌ 'സംസാരത്തിൽ നല്ലതും ചീത്തയും ഉള്ളപോലെ പാട്ടിലും നല്ലതും ചീത്തയുമുണ്ട് 'എന്ന അധ്യായത്തിലാണ് ബുഖാരി ഈ ഹദീസ് കൊണ്ടുവന്നത്
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، أَنَّهَا كَانَتْ تَقُولُ: الشِّعْرُ مِنْهُ حَسَنٌ وَمِنْهُ قَبِيحٌ، خُذْ بِالْحَسَنِ وَدَعِ الْقَبِيحَ، وَلَقَدْ رَوَيْتُ مِنْ شِعْرِ كَعْبِ بْنِ مَالِكٍ أَشْعَارًا، مِنْهَا الْقَصِيدَةُ فِيهَا أَرْبَعُونَ بَيْتًا، وَدُونَ ذَلِكَ.
19-ആയിശ [റ ] നിവേദനം , അവർ പറയുന്നു :പാട്ടുകളിൽ നല്ലതും ചീത്തയുമുണ്ട് നീ അതിൽ നിന്ന് നല്ലത് സ്വീകരിക്കുക ചീത്ത വർജ്ജിക്കുക . കഅബിബ്ന് മാലികിന്റെ കവിതകളിൽ നിന്നും ഞാൻ നാല്പതിലധികം വരികളുള്ള ഗാനസമാഹാരം ഉദ്ധരിച്ചിട്ടുണ്ട് .'
[അദബ് അൽ മുഫ്രദ് 866]
قُلْتُ لِعَائِشَةَ رَضِيَ اللَّهُ عَنْهَا: أَكَانَ رَسُولُ اللهِ صلى الله عليه وسلم يَتَمَثَّلُ بِشَيْءٍ مِنَ الشِّعْرِ؟ فَقَالَتْ: كَانَ يَتَمَثَّلُ بِشَيْءٍ مِنْ شِعْرِ عَبْدِ اللهِ بْنِ رَوَاحَةَ: وَيَأْتِيكَ بِالأَخْبَارِ مَنْ لَمْ تُزَوِّدِ.
20- ശുറായ് ഹു [റ ] പറയുന്നു ആയിശ [റ ] വോടു ഞാൻ ചോദിച്ചു നബി[സ ] എന്തെങ്കിലും കവിതകളിൽ നിന്നും പാടാറൂണ്ടോ ? അബ്ദുല്ലാ ഇബ്ൻ റവാഹത്തിന്റെ കവിതകളിൽ നിന്നും ചിലത് ചൊല്ലാറൂണ്ട് " [അദബ് അൽ മുഫ്രദ് 867]
كتاب الشعر കവിതയുടെ അദ്ധ്യായം
عَنْ عَمْرِو بْنِ الشَّرِيدِ، عَنْ أَبِيهِ، قَالَ رَدِفْتُ رَسُولَ اللَّهِ صلى الله عليه وسلم يَوْمًا فَقَالَ " هَلْ مَعَكَ مِنْ شِعْرِ أُمَيَّةَ بْنِ أَبِي الصَّلْتِ شَيْئًا " . قُلْتُ نَعَمْ قَالَ " هِيهِ " . فَأَنْشَدْتُهُ بَيْتًا فَقَالَ " هِيهِ " . ثُمَّ أَنْشَدْتُهُ بَيْتًا فَقَالَ " هِيهِ " . حَتَّى أَنْشَدْتُهُ مِائَةَ بَيْتٍ .
21- ശുറ യ്ദ് [റ ] പറയുന്നു ‘ഒരു ദിവസം ഞാൻ നബി[സ ] യുടെ പിന്നിൽ ഇരുന്നു സഞ്ചരിക്കുകയായിരുന്നു അപ്പോൾ നബി[സ ] എന്നോട് ചോദിച്ചു ;ഉമയ്യത്ത് ഇബ്ന് അബി
സ്വല് ത്തിന്റെ പാട്ടിൽ നിന്നും വല്ലതും നിനക്കറിയുമോ ? അതെയെന്നു പറഞ്ഞു. അപ്പോൾ നബി[സ ] പറഞ്ഞു;.എന്നാൽ നീ അത് ചോല്ലുക്ക . ഞാൻ ഒരു വരി നബിയെ ചൊല്ലി കേൾപ്പിച്ചു .വീണ്ടും ചൊല്ലുവാൻ നബി[സ ] ആവശ്യപെട്ടു .അങ്ങിനെ നൂറുവരിവരെ നബി [സ ] യെ ചൊല്ലി കേൾപ്പിച്ചു [മുസ്ലിം 2255]
عَنْ عَائِشَةَ، قَالَتْ جَلَسَ إِحْدَى عَشْرَةَ امْرَأَةً قَالَتِ الْعَاشِرَةُ زَوْجِي مَالِكٌ وَمَا مَالِكٌ، مَالِكٌ خَيْرٌ مِنْ ذَلِكِ، لَهُ إِبِلٌ كَثِيرَاتُ الْمَبَارِكِ قَلِيلاَتُ الْمَسَارِحِ، وَإِذَا سَمِعْنَ صَوْتَ الْمِزْهَرِ أَيْقَنَّ أَنَّهُنَّ هَوَالِكُ
22- ആയിശ [റ ] നിന്നും നിവേദനം ; ഒരിക്കൽ പത്തു സ്ത്രീകൾ ഒരുമിച്ചു കൂടി ....പത്താമത്തെ സ്ത്രീ പറഞ്ഞു എന്റെ ഭർത്താവ് മാലിക്കാണ് . ആരാണ് മാലിക് ? അദ്ദേഹം വളരെ നല്ലവനാണ് . അദ്ദേഹത്തിനു ധാരാളം ഒട്ടകങ്ങളൂണ്ട്. അവ ഓടക്കുഴലിന്റെ വീണാനാദം കേൾക്കുമ്പോൾ അവയെ അറുക്കാൻ ആയിട്ടുണ്ടെന്ന് ഉറപ്പിക്കും ."
വീട്ടിൽ അതിഥികൾ വന്നാൽ പട്ടുപകരണങ്ങൾ ഉപയോഗിക്കുന്ന പതിവ് അന്ന് ഉണ്ടായിരുന്നു . ഇതിന്റെ ശബ്ദം കേൾക്കുമ്പോൾ ഒട്ടകങ്ങൾ അവയെ അറുക്കുമെന്നു ഉറപ്പികും . മആസിഫു എന്ന പദം തന്നെ ശറഹു മുസ്ലിമിൽ ഉപയോഗിക്കുന്നു [ശറഹു മുസ്ലിം 8- 233 ] ഖാമൂസിന്റെ ശറഹിൽ എഴുതുന്നു :"ഉമ്മു സര്ഹിന്റെ ഹദീസിൽ ഒട്ടകങ്ങൾ മആസിഫിന്റെ ശബ്ദം കേട്ടാൽ അവയുടെ നാശം ഉറപ്പികുമെന്നുനണ്ട് [താജുൽ ഉറൂസ് 6/ 197 ]
23- ഉമർ [ റ ] ഒരിക്കൽ പാട്ടുപകരണം ശബ്ധികുന്നതിന്റെ അടുത്തുകൂടി കടന്നു പോയി . ഇതെന്താണെന്നു അദ്ദേഹം ചോദിച്ചു ?ചെലാകർമ്മമാണ് എന്ന് ഉത്തരം നൽകപെട്ടപ്പോൾ അദ്ദേഹം മൌനം പാലിച്ചു " [നിഹായ 3/ 230 ]
عَنْ أَبِي مُوسَى ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ لَهُ " يَا أَبَا مُوسَى لَقَدْ أُوتِيتَ مِزْمَارًا مِنْ مَزَامِيرِ آلِ دَاوُدَ ".
24- അബു മൂസ [റ ] നിന്നും നിവേദനം: നബി അദ്ദേഹത്തോട് പറഞ്ഞു " അബു മൂസാ , ദാവൂദിന്റെ വീണാനാദം നിനക്ക് നൽക പെട്ടിരിക്കുന്നു " [ബുഖാരി 5048 ]
25- അബു ഉസ്മാൻ [റ ] പറയുന്നു: ഞാൻ ഒരിക്കൽ അബുമൂസൽ ആശ്അരിയുടെ വീട്ടിൽ പ്രവേശിച്ചു .അദ്ദേഹത്തിന്റെ ശബ്ദത്തെക്കാൾ മനോഹരമായ ശബ്ദം വീണക്കോ , പുല്ലംകുഴലിനോ ഞാൻ കേട്ടിട്ടില്ല " [ സുനൻ അബു ദാവൂദ് ]
വീണയുടെ ശബ്ദം ഹറാമാണേങ്കിൽ ഖുർആൻ പരായണതോടും സഹാബിയുടെ ശബ്ദതോടും ഹറാമിനെ നബി ഉപമിക്കില്ലയിരുന്നു .
26- അനസ് [റ ] പറയുന്നു ;നബി മദീനയിൽ വന്നപ്പോൾ അടിമസ്ത്രീകൾ ദാഫ്ഫു മുട്ടി ' നഹ് നു ജവാരിൻ മിൻ ...എന്ന് പാട്ടുപാടി സ്വീകരിച്ചു "[ബൈ ഹക്കി ,ബിദായ 3- 229 ]
27- തബൂക്ക് യുദ്ധത്തിൽ നിന്നും നബി തിരിച്ചുവന്നപ്പോൾ പെൺകുട്ടികൾ ദാഫ്ഫുമുട്ടി 'ത്വല അൽ ബദറൂ ...' എന്ന് പാടികൊണ്ട് സ്വീകരിച്ചു "[ഫത്ത്ഹുൽ ബാരി 9-160]
28- ഇബ്ൻ അബീ ഔഫാ റ ] നിന്നും നിവേദനം ; നബിയുടെ അടുത്തിരുന്നു ഒരു പെണ്കുട്ടി ദാഫ്ഫു മുട്ടികൊണ്ടിരുന്നപ്പോൾ .അബൂബക്കർ പ്രവേശിക്കാൻ അനുവാദം ചോദിച്ചു . അനുവാദം ലഭിച്ചു .അപ്പോൾ അവൾ ദാഫ്ഫു മുട്ടികൊണ്ടിരുന്നു . ശേഷം ഉമർ പ്രവേശിച്ചു അവൾ ദാഫ്ഫു മുട്ടികൊണ്ടിരുന്നു. ഉസ്മാൻ പ്രവേശിച്ചപ്പോൾ അവൾ മൌനം പാലിച്ചു . അപ്പോൾ നബി പറഞ്ഞു ഉസ്മാൻ കൂടുതൽ ലജ്ജാ സ്വഭാവമുള്ളവനാണ് "
[അഹമ്മദ് 4-353]
خَرَجَ رَسُولُ اللَّهِ صلى الله عليه وسلم فِي بَعْضِ مَغَازِيهِ فَلَمَّا انْصَرَفَ جَاءَتْ جَارِيَةٌ سَوْدَاءُ فَقَالَتْ يَا رَسُولَ اللَّهِ إِنِّي كُنْتُ نَذَرْتُ إِنْ رَدَّكَ اللَّهُ سَالِمًا أَنْ أَضْرِبَ بَيْنَ يَدَيْكَ بِالدُّفِّ وَأَتَغَنَّى . فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم " إِنْ كُنْتِ نَذَرْتِ فَاضْرِبِي وَإِلاَّ فَلاَ
29- അമ്ര് ഇബ്ൻ ശുഹൈബ് പിതാവിൽ നിന്നും നിവേദനം : ഒരു സ്ത്രീ നബിയുടെ അടുത്ത് വന്നു പറഞ്ഞു " അല്ലാഹുവിന്റെ ദൂതരെ താങ്കളുടെ ശിരസ്സിനു മുകളിൽ വെച്ച് ദഫ്ഫു മുട്ടുവാൻ ഞാൻ നേർച്ചയാക്കുകയുണ്ടായി , അപ്പോൾ നബി പറഞ്ഞു " നീ നേർച്ചയാക്കിയിട്ടുണ്ടെങ്കിൽ അത് വീട്ടുക " [ ജാമിഉ തിർമുദി 3690 , അബു ദാവൂദ് ]
ഹറാമായ കാര്യം കൊണ്ട് നേർച്ച വീട്ടാൻ നബി ഒരിക്കലും അനുവദിക്കില്ല .
30-- ഇബ്ൻ അബ്ബാസ് [റ]പറയുന്നു ;ആയിഷ [റ ]അവരുടെ അടുത്ത ബന്ധുവിനെ ഒരാൾക് വിവാഹം ചെയ്തു കൊടുത്തു .നബി [സ] ചോദിച്ചു "നിങ്ങൾ യുവതിയെ നല്കിയോ ?അതെ എന്നവർ പറഞ്ഞു . നബി [സ] പറഞ്ഞു "പാട്ടുപാടാനു ആരെയെങ്ങിലും അവരുടെ കൂടെ അയച്ചോ ? ഇല്ലെന്ന് മറുപടി പറഞ്ഞു . അപ്പോൾ നബി [സ] പറഞ്ഞു "ശ്രിന്ഗാരമുള്ള സമൂഹമാണ് അന്സാരികൾ . സ്വഗതാഭിവാദനങ്ങൾ പാടുന്ന ഒരാളെ അവരുടെ കൂടെ അയച്ചിരുന്നെങ്കിൽ ? !"[സുനന് ഇബ്ണ് മജഹ് ]
അപ്പോൾ മുസ്തഫീളായ ഹദീസുകളിൽ കൂടി പാട്ടും , പാട്ടുപകരണങ്ങളും അനുവദനീയമാണ് എന്ന് നാം കണ്ടു . പാട്ട് ഹറാമാണെന്ന് പണ്ടും ഇപ്പോളും ചിലർ വാദികാറുണ്ട് . എന്നാൽ അത് നിഷിദ്ധമാകുന്നത് ഹറാമി നോട് ചേരുമ്പോൾ മാത്രമാണ് .അതിനെ നിഷിദ്ധമായി പറയുന്ന ഹദീസുകൾ തെളിവിനു കൊള്ളുന്നതല്ല .പ്രധാനമായും ആ വാദക്കാർ കൊണ്ടുവരാറുള്ള ഒരു ഹദീസാണ് ശൈഖുൽ ഹദീസ് ഇമാം ബുഖാരി [റ ] തന്റെ സ്വഹീഹിൽ തഅˇലീക്കായി ഉദ്ധരിച്ച ഹദീസ് .
وَقَالَ هِشَامُ بْنُ عَمَّارٍ حَدَّثَنَا صَدَقَةُ بْنُ خَالِدٍ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ يَزِيدَ بْنِ جَابِرٍ، حَدَّثَنَا عَطِيَّةُ بْنُ قَيْسٍ الْكِلاَبِيُّ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ غَنْمٍ الأَشْعَرِيُّ، قَالَ حَدَّثَنِي أَبُو عَامِرٍ ـ أَوْ أَبُو مَالِكٍ ـ الأَشْعَرِيُّ وَاللَّهِ مَا كَذَبَنِي سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ " لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّونَ الْحِرَ وَالْحَرِيرَ وَالْخَمْرَ وَالْمَعَازِفَ
A-അബു ആമിർ അല്ലെങ്കിൽ അബു മാലിക്കുൽ അശ് അരീ [റ ] പറഞ്ഞു : എന്റെ സമുദായത്തിൽ പട്ടും, മദ്യവും , വ്യഭിചാരവും , സംഗീത ഉപകരണങ്ങളും അനുവടനീയമാക്കുന്നവർ വരും " [ബുഖാരി 5590]
ഒന്നാമത് ഈ ഹദീസ് മുൻഖ്വതിഅ ัആണ് .ഇതിന്റെ പരമ്പര മുറിഞ്ഞതാണ് . അതിനാൽ മുഹദ്ധിസുകൾ തഅ ัലീകാത്തിന്റെ കൂട്ടത്തിലാണ് ഉൾപെടുത്തിയത് . പലരും സനദ് കൂട്ടിചെർകാൻ പരിശ്രമിച്ചിട്ടുണ്ട് . ഇബ്ൻ ഹജർ, ഹിശാം ഇബ്ൻ അമ്മാർ വഴി പരമ്പര ചേർത്ത് പറഞ്ഞിട്ടുണ്ട് . :[ تغليق التعليق – للحافظ ابن حجر ]. എന്നാൽ ഈ ഹിശാം ഇബ്ൻ അമ്മാർ അഹല് സുന്നക്ക് പുറത്തുള്ള ജഹ് മിയാക്കളിൽ പെട്ടവനാണ് .
ثُمَّ قَالَ أَبُو دَاوُدَ : سُلَيْمَانُ بْنُ بِنْتِ شُرَحْبِيلَ أَبُو أَيُّوبَ خَيْرٌ مِنْهُ ، هِشَامٌ حَدَّثَ بِأَرْجَحَ مِنْ أَرْبَعِمِائَةِ حَدِيثٍ ، لَيْسَ لَهَا أَصْلٌ مُسْنَدَةٌ كُلُّهَا
ذَكَرَ أَحْمَدُ بْنُ حَنْبَلٍ هِشَامَ بْنَ عَمَّارٍ ، فَقَالَ : طَيَّاشٌ خَفِيفٌ .
وقال صالح بن محمد الأسدي كان هشام بن عمار يأخذ على الحديث ولا يحدث ما لم يأخذ
عن عبد الله بن محمد بن سيار كان هشام بن عمار -------- وكان يأخذ على كل ورقتين درهما
تاه ديب آل كمال 30/242 ]
ഇമാം അബു ദാവൂദ് [ റ ] പറയുന്നു ; ഹിഷാം നാനൂറോളം ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട് ഈ മുസ് നദുകളെ ലാം യാതൊരു അടിസ്ഥാന മില്ലാതതാണ് .
ഇമാം അഹ്മദ് പറയുന്നു ; ഹിഷാം എടുത്തുചാട്ടസ്വഭാവമുള്ള ആളും വിവേകം കുറഞ്ഞ ആളുമാണ്
സാലിഹ് ഇബ്ണ് മുഹമ്മദ് അസദി പറയുന്നു ; ഹിഷാം ഹദീസ് ഉദ്ധ രികാൻ പണം വാങ്ങുമായിരുന്നു .അബ്ദുള്ള ഇബ്ണ് മുഹമ്മദ് സയ്യാർ പറഞ്ഞു ; ഹിഷാം രണ്ടു പേജ് ഹദീസ് ഉദ്ധ രികാൻ ഒരു ദിര്ഹം വാങ്ങിയിരുന്നു [തഹ്ദീബ് അൽ കമാൽ 30/242]
وقال أبو بكر المروذي في كتاب " القصص " : ورد علينا كتاب من دمشق : سل لنا أبا عبد الله ، فإن هشاما ، قال : لفظ جبريل - عليه السلام - ومحمد - صلى الله عليه وسلم - بالقرآن مخلوق
ഇമാം ദഹബി പറയുന്നു: ഇയാൾ ജഹ് മിയാണ് ,അല്ലാഹു മലയുടെ മുകളിൽ പ്രത്യക്ഷ പെടും എന്ന് ഇയാൾ പറയാറുണ്ട്.
മാറുദി പറഞ്ഞു : ഖുർ ആൻ സൃഷ്ട്ടിയാണ് എന്ന് ഇയാൾക്ക് വാദമുണ്ട് "
മീസാൻ 5/59]
إن الله تعالى حرم القينة (أي الجا رية و بيعها و :
ثمنها و تعليمها.
B- ആയിശ [റ ] നിന്നും നിവേദനം ;നബി [സ ] അരുളി :പാട്ടുകാരിയായ അടിമസ്ട്രീയെ വാങ്ങുന്നതും വിൽക്കുന്നതും പഠിപ്പികുന്നതും അല്ലാഹു നിരോധിച്ചിരിക്കുന്നു "
أن الحديث ضعيف، و كل ما جاء في تحريم بيع القيان ضعيف
ഇമാം ഇബ്ൻ ഹാസം പറയുന്നു :ഈ ഹദീസ് ദുർബലമാണ് ഇതു സംഭാന്ധിച്ച ഇല്ല നിവേദനവും ദുർബലമാണ് [ മുഹല്ല 56/9]
عن ابن عمر : ( أنه سمع صوت زمارة فوضع إصبعه في أذنيه وعدل راحلته عن الطريق وهو يقول : أتسمع يا نافع فأقول : نعم حتى قلت : لا فرفع يديه وأعاد راحلته إلى الطريق وقال : رأيت رسول الله صلى الله عليه وسلم سمع زمارة راع فصنع مثل هذا
C- ഇബ്ൻ നാഫിഅˇ പറയുന്നു : ഇബ്ൻ ഉമർ ഒരു ഇടയന്റെ കുഴലൂത്ത് കേട്ടപ്പോൾ വിരലുകൾ ചെവിയിൽ വെക്കുകയും വേറെ വഴിയിലേക്ക് വാഹനം തിരിച്ചു വിടുകയും ചെയ്തു ..." [ അബു ദാവൂദ് ]
قد قال أبو داود : هذا حديث منكر
ഇമാം അബു ദാവൂദ് തന്നെ പറയുന്നു ഈ ഹദീസ് മുന്കർ [തള്ളെണ്ടത്] ആണെന്ന് .ഈ ഹദീസിന്റെ സനദിൽ സുലൈമാൻ ഇബ്ൻ മൂസ മുന് കറുൽ ഹദീസ്
[ വര്ജിക്കപെടെണ്ടാവൻ ]ആണ് .
سليمان بن موسى
وقال البخاري : عنده مناكير
وقال النسائي : هو أحد الفقهاء ، وليس بالقوي في الحديث
زكريا بن يحيى الساجي عنده مناكير
ഇമാം ബുഖാരി പറഞ്ഞു : മുൻകറുൽ ഹദീസിൽ പെട്ടവനാണ് .
ഇമാം നസ്സായി പറഞ്ഞു : ഹദീസിന്റെ വിഷയത്തിൽ പ്രബലനല്ല
ഇമാം സാകറിയ്യ സാജി പറയുന്നു : മുൻകറുൽ ഹദീസിൽ പെട്ടവനാണ് .
[തഹ്ദീബ് അൽ കമാൽ 2571
അതിനാൽ ഈ ഹദീസ് പ്രമണമേ അല്ലാ حَدَّثَنَا عَبْدُ اللَّهِ بْنُ سَعِيدٍ , حَدَّثَنَا مَعْنُ بْنُ عِيسَى , عَنْ مُعَاوِيَةَ بْنِ صَالِحٍ , عَنْ حَاتِمِ بْنِ حُرَيْثٍ , عَنْ مَالِكِ بْنِ أَبِي مَرْيَمَ , عَنْ عَبْدِ الرَّحْمَنِ بْنِ غَنْمٍ الْأَشْعَرِيِّ , عَنْ أَبِي مَالِكٍ الْأَشْعَرِيِّ , قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَيَشْرَبَنَّ نَاسٌ مِنْ أُمَّتِي الْخَمْرَ , يُسَمُّونَهَا بِغَيْرِ اسْمِهَا , يُعْزَفُ عَلَى رُءُوسِهِمْ بِالْمَعَازِفِ وَالْمُغَنِّيَاتِ , يَخْسِفُ اللَّهُ بِهِمُ الْأَرْضَ , وَيَجْعَلُ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ " .
D- അബു മാലിക്കിൽ ആഷ് അരീ [റ ] നിന്നും നിവേദനം : നബി [സ ] പറഞ്ഞു ; "എന്റെ സമുദായത്തിൽ പെട്ട ആളുകൾ മദ്യം കഴിക്കും , എന്നിട്ടവർ അതിനെ വേറെ പേരിൽ പരിചയപ്പെടുത്തും , അവർക്ക് വേണ്ടി സംഗീത ഉപകരങ്ങൾ വായിക്കപ്പെടും പാട്ടുപാടുന്ന ഗായികമാർ ആലപിക്കും . പക്ഷെ അല്ലാഹു അവരെ ഭൂമിയിലെക്കാഴ് ത്തും . അവരെ കുരങ്ങന്മാരും , പന്നികളുമാക്കി രൂപാന്തര പെടുത്തും " [സുനൻ ഇബ്ൻ മാജ 4018]
ഈ ഹദീസിലെ റാവിയായ മാലിക് ഇബ്ൻ അബീ മർയം മജ്ഹൂലാണ് [ ആരെന്ന അറിയപെടത്തവൻ ] അതിനാൽ ഇതു ദുർബലമാണ് [തക് രീബ് തഹ്ദീബ് ]
حدثنا أبو عبد الله، قال: ثنا عبد الرحمن، عن محمد بن طلحة، عن سعيد بن كعب المرادي، عن محمد بن عبد الرحمن بن يزيد، عن ابن مسعود، قال: فِي الْقَلْبِ كما ينبت الماء الزرع، وإن الذكر ينبت الإيمان في القلب كما ينبت الماء الزرع.
.
E- ഇബ്ൻ മസ് ഊദ് [ റ ] നിന്നും നിവേദനം : നബി [സ ] പറഞ്ഞു ;"സംഗീതം ഹൃദയത്തിൽ കാപട്യം മുളപ്പിക്കും, വെള്ളം ചെടിയെ മുളപ്പിക്കും പോലെ "[ബൈ ഹക്കി 10/233]
ഇതിൽ വന്ന രണ്ട് റാവികളെ പണ്ടിതന്മാർ വിമശിച്ചിട്ടുണ്ട്..
أقول: وسعيد بن كعب مجهول ولكن الخبر روي من طريقٍ أخرى عن إبراهيم عن عبد الله لذا احتج به أحمد على تحريم الغناء.
وسعيد بن كعب ترجم له البخاري في الكبير [1694] وقال: عن محمد بن عبد الرحمن بن يزيد [مرسل] وعنه محمد بن طلحة. اهـ ومحمد بن عبد الرحمن لم يسمع ابن مسعود
ഒന്നാമതായി വന്ന സഈദ് ഇബ്ൻ കഅബ് മജ്ഹൂൽ( അറിയപ്പെടാത്തവൻ) എന്നാണ് വിമർശ്ശനം വന്നിട്ടുള്ളത്.രണ്ടാമതായി വന്ന റാവി മുഹമ്മദ് ഇബ്ൻ അബ്ദുറഹ്മാനെ കുറിച്ചാണ്. ഇമാം ബുഖാരി തന്നെ ഇദ്ദെഹത്തിൽ നിന്ന് ഹദീസ് ഉദ്ദരിക്കാറില്ല. ബുഖാരി തന്റെ പ്രസിദ്ദ ഗ്രന്ദമായ "" താരീഖുൽ കബീരിൽ"" രേഖപ്പെടുത്തിയത് ഇപ്രകാരമാണ്- " മുഹമ്മെദ് ബിൻ അബ്ദുറഹ്മാൻ മുർസ്സൽ ആണ്. ഇദ്ദെഹം ഈ ഹദീസ് ഇബ്ൻ മസ്ഊദിൽ നിന്ന് കേട്ടിട്ടില്ല. ( تاريخ الكبير ١٦٩٤)
حدثنا مسلم بن إبراهيم قال حدثنا سلام بن مسكين عن شيخ شهد أبا وائل في وليمة فجعلوا يلعبون يتلعبون يغنون فحل أبو وائل حبوته وقال سمعت عبد الله يقول سمعت رسول الله صلى الله عليه وسلم يقول الغناء ينبت النفاق في القلب.
F-അബു വാഇല് [റ ] നിന്നും നിവേദനം "സംഗീതം ഹൃദയത്തിൽ കാപട്യം മുളപ്പിക്കും " [അബുദാവൂദ് 4927 ]
قال الألباني في " السلسلة الضعيفة و الموضوعة " ( 5/450 )
ശൈഖ് അൽബാനി സില്സിലത് ദ ഈഫത്ത് വ മൌദൂആതിൽ ഇതു ദഈഫു എന്ന് പറഞ്ഞു
അപ്പോൾ ഈ വിഷയത്തിൽ സ്വഹീഹ് ഒന്നും വന്നിട്ടില്ല എന്ന് വ്യക്തം .
يصح في التحريم شيء. :« الأحكام » قال القاضي أبو بكر بن العربي في كتاب
و كذا قال الغ ا زلي و ابن النحوي في العمدة.
لم يصح منها حرف واحد. :« السماع » و قال ابن طاهر في كتابه في
و لا يصح في هذا الباب شيء، و كل ما فيه فموضوع. و والله لو » : و قال ابن حزم
أسند جمعية، أو واحد منه فأكثر، من طريق الثقات إلى رسول الله (صلي الله عليه و
« آل و سلم)، لما ترددنا في الأخذ به
[.59/9 :« المحلى
കാദി അബുബക്കർ ഇബ്ൻ അറബി തന്റെ അഹ്കാമിൽ പറഞ്ഞു : ' പാട്ട് ഹറാമാനെന്നതിൽ ഒന്നും സ്വഹീഹയി വന്നിട്ടില്ല " ഇമാം ഗസ്സാലി , ഇബ്ൻ നഹ് വീ എന്നിവർക്കും ഇതേ അഭിപ്രായമാണ് . ഇബ്ന് ത്വാഹിർ തന്റെ സീമഹ് എന്ന ഗ്രന്ഥത്തിൽ പറഞ്ഞു " ഈ വിഷയത്തിൽ ഒരക്ഷരം പോലും സ്വഹിഹയി വന്നിട്ടില്ല . ഇമാം ഇബ്ൻ ഹസം പറഞ്ഞു " ഈ വിഷയത്തിൽ ഒരക്ഷരം പോലും സ്വഹിഹയി വന്നിട്ടില്ല . എല്ലാം വ്യാജ നിർമിത ഹദീസുകളാണ് . നബിയിൽ നിന്നും സ്വഹിഹായി ഒരു ഹദീസെങ്കിലും വന്നിരുന്നെങ്കിൽ അത് സ്വീകരികുന്നതിൽ നാമൊരിക്കലും സംശയ്യിച്ചു നിൽക്കില്ല " [അൽ മുഹല്ല 9/ 59 ]
وروي الحافظ أبو محمد بن حزم في رسالة في السماع بسنده إلى ابن سيرين قال:
إن رجلاً قدم المدينة بجوار فنزل على ابن عمر، و فيهن جارية تضرب. فجاء رجل »
فساومه، فلم يهو فيهن شيئ اً، قال: انطلق إلى رجل هو أمثل لك بيعاً من هذا. قال:
من هو ؟ قال: عبد الله بن جعفر.. فعرضهن عليه، فأمر جارية منهن، فقال لها:
خذي العود، فأخذته، فغنت، فبايعه ثم جاء إلى ابن عمر... إلى آخر القصة
ഇബ്ൻ സിരീനിൽ നിന്നും ഉദ്ധരികുന്നു : " അടിമ സ്ത്രീകളുമായി ഒരാൾ മദീനയിൽ വരുകയും ഇബ്ൻ ഉമറി[റ ]ന്റെ അരികിലെത്തുകയും ചെയ്തു . അവരുടെ കൂട്ടത്തിൽ വീണ വായിക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു . അയാൾ ഇബ്ൻ ഉമറി നോട് വിലപേശി . എന്നാൽ അദ്ദേഹം അവരിൽ താൽപര്യം കാണിച്ചില്ല . അദ്ദേഹം പറഞ്ഞു ; താങ്കൾ ഇന്നയാളുടെ അടുത്തേക്ക് പോകുക നിങ്ങൾക്ക് പറ്റിയളാണ് . അയാള് ചോദിച്ചു ;ആരാണത് ? അബ്ദുല്ലാ ഇബ്ൻ ജഅഫർ[റ ] . അയാൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് അവളെ കാണിച്ചു . അവരിൽ ഒരാളോട് അബ്ദുല്ലാ ഇബ്ൻ ജഅഫർ [റ ]പറഞ്ഞു :'ഇതാ വീണ എടുക്കു ' ആ സ്ത്രീ വീണയെടുത്തു പാടി . അങ്ങിനെ ആ സ്ത്രീയെ ഇബ്ൻ ജഅഫറിന്[റ ] അയാൾ വിറ്റു . [അൽ മുഹല്ല]
و حكى الماوردي عن معاوية و عمرو بن العاص: أنهما سمعا العود عند ابن جعفر
അമ്രിബ്നു ആസ് [റ ] പറഞ്ഞു "ഞാനും മുആവിയ യും അബ്ദുള്ള ഇബ്ണ് ജഹ്ഫെറിന്റെ അടുക്കല് പോയി വീണ വായന കേട്ടിരുന്നു "[മാവർദി ]
و روي أبو الفرج الأصبهاني: أن حسان بن ثابت سمع من عزة الميلاء الغناء بالمزهر
بشعر من شعره
അബുൽ ഫരജ് അസ്ബഹാനി ഉദ്ധരിക്കുന്നു : ഹസ്സാൻ ഇബ്ൻ സ്വാബിത് [റ ] തംബുരുവിലൂടെ തന്റെ കവിതകൾ ആസ്വദിച്ചിരുന്നു "
أبو الفضل بن طاهر; أنه لا خلاف بين أهلالمدينة في إباحة العود.
അബു ഫദ്ദ്ളിബ്നു ദാഹിർ പറയുന്നു :"വീണ അനുവദിനീയ മാനെന്നത്തിൽ മദീനക്കാർകിടയിൽ അഭിപ്രായ വെത്യാസമുണ്ടയിരുന്നില്ല "[അസ്സീമാഹു ]
و قال ابن طاهر: هو إجماع أهل المدين ة. قال ابن :« العمدة » قال ابن النحوي في
طاهر: و إليه ذهبت الظاهرية قاطب ة. قال الأدفوي: لم يختلف النقلة في نسبته
الضرب إلي إب ا رهيم بن سعد المتقدم الذكر، وهو ممن أخرج له الجماعة كلهم (يعني
بالجماعة: أصحاب الكتب الستة، من الصحيحين و السنن).
ഇമാം നഹ് വി പറയുന്നു " പാട്ട് കേൾക്കൽ അനുവദനീയമാണെന്ന് മദീനക്കാരുടെ ഇജ്മാആണ് . ധാഹിരികൾക്ക് പൂർണ്ണമായും ഈ അഭിപ്രയകരാണ് കൂടാതെ സിഹാഹു സിത്തയിൽ ഇതിനു ധാരാളം നിവേദനങ്ങളും വന്നിട്ടുണ്ട് " [ഉംധ ]
و قال إمام الحرمين في النهاية، و ابن أبي
الدنيا: نقل الأثبات من المؤرخين: أن عبد الله بن الزبير كان له جوار عوادات، و أن
ابن عمر دخل عليه و إلى جنبه عود، فقال: ما هذا يا صاحب رسول الله ؟ ! فناوله
إياه، فتأمله ابن عمر
ഇബ്ൻ സുബൈർ [റ ] വിനു വീണ വായിക്കുന്ന അടിമ സ്ത്രീ ഉണ്ടായിരുന്നു .ഒരിക്കൽ ഇബ്ൻ ഉമറി [റ ] അദ്ധേഹത്തിന്റെ അടുക്കള ചെന്നു . ഇബ്ൻ സുബൈറിന്റെ കയ്യിൽ ഒരു വീണ ഉണ്ടായിരുന്നു . ഇബ്ൻ ഉമറി [റ ]ചോദിച്ചു , റസൂലിന്റെ കൂട്ടുകാരാ ഇതെന്താണ് , അപ്പോൾ ഇബ്ൻ സുബൈർ [റ ] വീണ അദ്ദേഹത്തിന് നല്കി " {അന്നിഹായ}
قال ابن النحوي في
و التابعين، فمن الصاحبة عمر – كما رواه ابن عبد البر و غي ره، و عثمان – كما
نقله الماوردي و صاحب البيان و ال ا رفعي، و عبد الرحمن بن عوف – كما رواه ابن
أبي شيب ة، و أبو عبيدة بن الج ا رح – كما أخرجه ابن قتيبة، و أبو مسعود الأنصاري
كما أخرجه البيهقي، و بلال، و عبد الله بن الأرقم، و أسامة بن زيد – كما أخرجه
البيهقي أيض اً، و حم ز ة - كما في الصحيح، و ابن عمر – كما أخرجه ابن طاهر، و
الب ا رء بن مالك – كما أخرجه أبو نعيم، و عبد الله بن جعفر – كما رواه ابن عبد البر،
و عبد الله بن الزبير – كما نقل أبو طالب المكي، و حسان – كما رواه أبو الفرج
الأصبهاني، و عبد الله بن عمرو – كما رواه الزبير بن بكار. و قرظة بن كعب –
كما رواه ابن قتيبة، و خوات بن جبير،
ഇമാം നഹ് വി പറയുന്നു: " പാട്ട് പാടുന്നതിനും കേള്കുന്നതിനും സഹാബികളിൽ നിന്നും തബിഉ കളിൽ നിന്നും ധാരാളം തെളിവുകൾ ഉധരിക്കപെട്ടിരികുന്നു . സഹാബിയായ ഉമരിൽ നിന്നും ഇബ്ൻ അബ്ദിൽബറും ഉസ്മനിൽ നിന്നും മാവർദിയും അബ്ദുരഹ്മനിബ്നു ഔഫിൽ നിന്നും ഇബ്ൻ അബീ ശൈബയും അബു ഉബൈദതിബ്നു ജർറാഹിൽ നിന്നും ബൈഹക്കിയും സൈദിബ് നു അബീവകാസിൽ നിന്നും ഇബ്ൻ ഖുതൈബയും തബിഉകളായ സൈദിബ്നു മുസയിബു ,സാലിം , ഇബ്ൻ ഹസ്സാൻ ,സയീദിബ് നു ജുബൈർ ........ ശിഹാബ് സുഹരി എന്നിവര്ക്കും ഈ അഭിപ്രയമാണു ള്ളത് . പിൽകാരക്കാരിൽ നാല് മദ് ഹബിന്റെ ഇമാമുകൾ ഇബ്ൻ ഉയൈന ,ശാഫീ പണ്ഡിതന്മാർ ഭുരിഭാഗത്ത് നിന്നും ഇതിനു തെളിവ് ഉദ്ധരിക്ക പെട്ടിരിക്കുന്നു ".{.നൈലുൽ ഔതാർ 8/ 265-266 }.
ഇന്ന് ചിലർ അല്ലാഹുവിന്റെ ദീനിൽ നിയമം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് . അവരോട് പറയാനുള്ളത് ഇമാം ശാഫീ യുടെ വാക്കുകളാണ് ,
അബു യൂസഫിൽ നിന്നും ഉദ്ധരിക്കുന്നു : ഹലാലെന്നും ഹറാമെന്നും ഫതവ നൽകാൻ ഞങളുടെ മഹാ പണ്ഡിതന്മാരായ ഗുരുക്കൾ ഇഷ്ട്ടപെട്ടിരുന്നില്ല . അല്ലാഹുവിന്റെ കിത്താബിൽ വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമായി പറഞ്ഞ കാര്യത്തിലൊഴികെ "
[അൽ ഉമ്മു]
എന്നാൽ ഇന്ന് ആഭാസം നിറഞ്ഞതും നിർലജ്ജവുമായ പാട്ടുകൾ ജനങളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു .പലരും ഇത് കേത്തിരുന്നു നമസ്ക്കാരം പോലും വിസ്മരിക്കുന്നു .ദേഹേചകളെ പിന്തുടരാനും ,മദ്യത്തിന്റെയും വിവസ്ത്ര കളായ സ്ത്രീകളുടെയും ഇടയിൽ ശ്രിന്ഗ രിക്കുന്ന മാധ്യമാക്കിയിരിക്കുന്നു ഇന്നത്തെ ഗാന സദസ്സുകൾ. അശ്ലീലതകളും , അഭാസവും കൊണ്ട് മലീമസമായ ഒരു അവസ്ഥയാനിന്നു കലാ രംഗത്തുള്ളത് . അത്തരം ഗാന സദസ്സുകളും , വേദികളും നിഷിദ്ധമാണെന്നതിൽ യാതൊരു സംശയവും വേണ്ട . അല്ലാഹു സത്യം മനസ്സിലാകാൻ നമ്മെ അനുഗ്രഹിക്കട്ടെ .