അല്ലാഹുവിനെ മാത്രം ആരാധിക്കുക അദൃശ്യമായ നിലയിലെ ഭയവും, പ്രതീക്ഷ അർപ്പിക്കലും, തേട്ടവും അവനിൽ മാത്രം പരിമിതപ്പെടുത്തുക. അതാണ് തൗഹീദിന്റെ ആത്മാവ്.
۞ وَقَالَ ٱللَّهُ لَا تَتَّخِذُوٓا۟ إِلَٰهَيْنِ ٱثْنَيْنِ ۖ إِنَّمَا هُوَ إِلَٰهٌ وَٰحِدٌ ۖ فَإِيَّٰىَ فَٱرْهَبُونِ
അല്ലാഹു അരുളിയിരിക്കുന്നു: 'നിങ്ങള്‍ രണ്ടു ആരാധ്യന്മാരെ ഏര്‍പ്പെടുത്തരുത് [സ്വീകരിക്കരുത്]; അവന്‍ ഒരേഒരു ആരാധ്യന്‍ മാത്രമാണുള്ളത്; അതിനാല്‍ എന്നെത്തന്നെ നിങ്ങള്‍ ഭയപ്പെടുവിന്‍.' ( നഹ്ല്‍ - 16:51)
അല്ലാഹു അല്ലാത്ത ജനങ്ങൾ കൽപ്പിക്കുന്ന മറ്റു ആരാധ്യന്മാരെ സ്വീകരിക്കരുതെന്നും അവരെ ഭയപ്പെടുകയും ചെയ്യരുതെന്നും അല്ലാഹു പഠിപ്പിക്കുന്നു. മഖ്ബറ പൂജയെ എതിർത്താൽ എതിർക്കുന്നവർക്ക് ആപത്ത് വരും എന്ന് ജനങ്ങൾ ഭയപ്പെടുത്താറുണ്ട്. ഔലിയാക്കളുടെ കോപം ഉണ്ടാകും എന്ന് പേടിപ്പെടുത്തും. അതേപോലെ ജിന്ന്, പിശാച്, ഗ്രഹങ്ങൾ എന്നിവയെയും ആളുകൾ ഭയക്കാറുണ്ട്. ഈ ആരാധ്യർക്ക് നമ്മെ ദ്രോഹിക്കാൻ സാധിക്കും എന്ന് ഭയപ്പെടുത്താറുണ്ട്. ഇതെല്ലാം നിരർതഥകമാണ് എന്ന് അല്ലാഹു ബോധ്യപ്പെടുത്തുന്നു.
إِنَّمَا ذَٰلِكُمُ ٱلشَّيْطَٰنُ يُخَوِّفُ أَوْلِيَآءَهُۥ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ
(സത്യവിശ്വാസികളേ) നിശ്ചയമായും അത് പിശാച് തന്നെ യാണ്; അവന്‍ തന്‍റെ മിത്രങ്ങളെക്കുറിച്ച് (നിങ്ങളെ) ഭയപ്പെടുത്തുകയാണ്. അതിനാല്‍, അവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, എന്നെ ഭയപ്പെടുകയും ചെയ്യുവിന്‍, നിങ്ങള്‍ സത്യവിശ്വാസികളാണെങ്കിൽ
( ആലു ഇംറാന്‍ - 3:175)
അതെ പിശാചുക്കളാണ് മേല്പറഞ്ഞ കാര്യങ്ങളുടെ പേരിൽ മനുഷ്യരെ ഭയപ്പെടുത്താൻ ശ്രമിക്കുന്നത്. അത് കൊണ്ട് പിശാചുക്കളെ ഭയപ്പെടരുത്. അവർക്ക് നിങ്ങളുടെ മേൽ ഒരു അധികാരവുമില്ല. എന്നാലും ആളുകൾക്ക് ഇത്തരം അദൃശ്യമായ ആപത്തുകളെ ഭയമാണ്. അഥവ പിശാചുക്കൾ, ഏലസ്സ്, കൂടോത്രം,കണ്ണേറ്, ചരട്, ഐക്കല്ല്, ശകുനം എന്നിങ്ങനെയുള്ള അദൃശ്യമായ ആപത്തുകളെ ഭയമാണ്. അതാണ് അല്ലാഹു അത്തരക്കാർ അല്ലാഹുവിൽ വിശ്വസിക്കുന്നു പക്ഷെ ഇത്തരം അദൃശ്യ ഭയം കൊണ്ട് അവനിൽ പങ്ക് ചേർക്കുകയും ചെയ്യുന്നു എന്ന് ഉണർത്തുന്നത്.
وَمَا يُؤْمِنُ أَكْثَرُهُم بِٱللَّهِ إِلَّا وَهُم مُّشْرِكُونَ
അവരില്‍ അധികമാളുകളും അല്ലാഹുവില്‍ വിശ്വസിക്കുന്നുമില്ല; അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നവരായും കൊണ്ടല്ലാതെ" (യൂസുഫ് - 12:106)
അവൻ പങ്കുകാരില്ല എന്നിരിക്കെ ജനങ്ങൾ അവന്റെ സത്തയിലും,ഗുണങ്ങളിലും, നാമവിശേഷണങ്ങളിലും പങ്ക് കാരെ സ്ഥാപിക്കുന്നു. അവൻ ഖൽബകം കാണുന്നവനാണ് അത് അവന്റ മാത്രം ഗുണമാണ് എന്നാൽ ഈ ഗുണം സൃഷ്ട്ടികൾക്കും ഉണ്ടെന്ന് ജനം വാദിക്കുന്നു "കുപ്പിയകത്തുള്ള വസ്തുവിനെ പോലെ കാണാം ഞാൻ നിങ്ങടെ ഖൽബകം എന്നോവർ "
മൂഹിയുദ്ധീൻ ശൈഖ് (റഹ് )ക്ക് ഖൽബിലുള്ളത് അറിയാൻ കഴിവുണ്ട് എന്നാണ് മാലപ്പാട്ട്കാരൻ പാടുന്നത്. ഇതാണ് മുസ്‌ലിം ഉമ്മത് പാടികൊണ്ടിരുന്നത്. അതേപോലെ അവർ കാഹിനുകളെയും, സാഹിറന്മാരെയും വിശ്വസിക്കുന്നു, അവരെ ഭയപ്പെടുന്നു. അവർക്ക് അദൃശ്യമായ നിലയിൽ ഉപകാര ഉപദ്രവം ഉണ്ടാക്കാൻ കഴിവുണ്ടെന്ന് കരുതി ഭയക്കുന്നു. ചിലപ്പോൾ അവർ പറയും അല്ലാഹു കൊടുത്ത കഴിവാണ് അത് സാഹിറിന്റെ സ്വന്തം കഴിവല്ല. അങ്ങിനെ അവർ അല്ലാഹുവിൽ സാഹിറന്മാരെ പങ്ക് ചേർക്കുന്നു.
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًا مِّنَ ٱلْكِتَٰبِ يُؤْمِنُونَ بِٱلْجِبْتِ وَٱلطَّٰغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا۟ هَٰٓؤُلَآءِ أَهْدَىٰ مِنَ ٱلَّذِينَ ءَامَنُوا۟ سَبِيلًا
വേദഗ്രന്ഥത്തില്‍ നിന്ന് ഒരംശം നല്‍കപ്പെട്ടിട്ടുള്ളവരെ നീ (നോക്കി) ക്കണ്ടില്ലേ? - അവര്‍ 'ജിബ്ത്തി'ലും, 'ത്വാഗൂത്തി'ലും [ക്ഷുദ്രമായതിലും ദുര്‍മൂര്‍ത്തിയിലും] വിശ്വസിക്കുന്നു! അവിശ്വാസികളെക്കുറിച്ച് അവര്‍ പറയുകയും ചെയ്യുന്നു: 'ഇക്കൂട്ടര്‍ വിശ്വസിച്ചവരെക്കാള്‍ കൂടുതല്‍ നേര്‍മാര്‍ഗം പ്രാപിച്ചവരാണ്' എന്ന്!
( നിസാഅ് - 4:51)
ഉമർ (റ ) പറഞ്ഞു : ജിബ്ത് എന്നാൽ സിഹ്ർ ആണ് താഗൂത്ത് എന്നാൽ പിശാചാണ് (കിതാബുത്തൗഹീദ്- 99)
യഥാർത്ഥത്തിൽ സിഹ്റിൽ വിശ്വസിക്കുന്നതും, പിശാചിന്റെ ഉപകാര ഉപദ്രവത്തിൽ വിശ്വസിക്കുന്നതും വേദക്കാരുടെ പാരമ്പര്യമാണ്.ആവിശ്വാസികളുടെ പാരമ്പര്യമാണ്. വിശ്വാസികൾ സിഹ്റിനെ കുറിച്ചുള്ള അന്ധവിശ്വാസത്തിലും പിശാചിനെ കുറിച്ചുള്ള അന്ധവിശ്വാസത്തിലും വിശ്വസിക്കുന്നവരല്ല. മേൽ ആയത്തിൽ പറഞ്ഞപോലെ തന്നെ ജിബിതിലും തഗൂത്തിലും വിശ്വസിക്കാത്ത മുസ്ലിംങ്ങളിൽ ഒരു വിഭാഗത്തെ ഇന്ന് നേർമാർഗ്ഗം പ്രാപിക്കാത്തവർ എന്ന് പറഞ്ഞു ആക്ഷേപിക്കപ്പെടുന്നുണ്ട്. അതിൽ വിശ്വസിക്കുന്നവരെ കുറിച്ച് അവരാണ് ഉന്നതൻമാർ എന്ന് വിശേഷിപ്പിക്കുന്നു. ചരിത്രത്തിന്റെ ആവർത്തനം!
ഖുത്ൻ ഇബ്നു ഖുബെയ്‌സ തന്റെ പിതാവിൽ നിന്ന് നിവേദനം ചെയുന്നു : നിശ്ചയമായും നബി(സ )പറയുന്നത് അദ്ദേഹം കേട്ടു " തീർച്ചയായും ഇയാഫത്തും ത്വർക്കും ശകുനം നോക്കലും ജിബ്ത്തിൽ പെട്ടതാണ് "
(അഹ്മദ്, അബുദാവുദ്, നസാഈ )
ഇയാഫത്ത് എന്നാൽ പക്ഷിയെ പറത്തി ശകുനം നോക്കലാണ്, ത്വർക്ക് എന്നാൽ കളം വരച്ചു പ്രശ്നം വെക്കലാണ് കവടി നിരത്തി പ്രശ്നം വെക്കുന്നപോലെ. ഇതെല്ലാം സിഹ്റിന്റെ ഇനങ്ങളാണ് കാരണം ഇതെല്ലാം ജ്യോതിഷത്തിന്റെ ഭാഗങ്ങളാണ് ജ്യോതിഷം സിഹ്ർ ആണ്.
അബൂ ഹുറൈറ(റ )നിന്ന് നിവേദനം നബി (സ )പറഞ്ഞിരിക്കുന്നു ആരെങ്കിലും ജോത്സ്യനെ സമീപിക്കുകയും അയാൾ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ നിശ്ചയം അയാൾ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ടതിൽ അവിശ്വസിച്ചിരിക്കുന്നു "
( അബൂദാവൂദ് )
ഒരു ജ്യോൽസ്യൻ അഥവ സാഹിർ അയാളെ സമീപിക്കുന്നവരോട് പറയുന്ന കാര്യങ്ങൾ വിശ്വസിച്ചാൽ അയാൾ ഖുർആൻ നിഷേധിച്ചവനെ പോലെയായി എന്നാണ് റസൂൽ (സ) പഠിപ്പിക്കുന്നത്. ഇന്ന് ജനം സാഹിറുകളെ സമീപിക്കുകയും താങ്കൾക് ഉള്ള പ്രയാസങ്ങൾ പ്രശ്നം വെച്ച് നോക്കാൻ പറയുകയും ചെയുന്നു. സാഹിറുകൾ പ്രശ്നം വെച്ചിട്ട് ഇന്നിന്ന കാരണങ്ങൾ കൊണ്ടാണ് ഈ പ്രയാസങ്ങൾ എന്ന് അവരോട് പറയുന്നു അതിനു പരിഹാരം ഇന്നിന്ന കർമ്മങ്ങളാണ് എന്നും പറയുന്നു. അത് വിശ്വസിച്ചു ഇക്കൂട്ടർ സാഹിർ പറയുന്ന കർമ്മങ്ങൾ ചെയുന്നു. അങ്ങിനെ അവർ ശിർക്ക് ചെയുന്നു. അല്ലാഹു യാതൊരു പ്രയോജനവും ഇല്ലാത്ത കാര്യമായിട്ടാണ് സിഹ്റിനെ പരിചയപ്പെടുത്തിയത്.
അതിനെ നിഷേധിച്ചു അതിന് പ്രയോജനം ഉണ്ടെന്ന് വിശ്വസിക്കുകയാണ് ജനങ്ങൾ ചെയുന്നത്. അതാണ് ഖുർആനിൽ ആവിശ്വസിച്ചവർ എന്ന് സിഹ്റിൽ വിശ്വസിക്കുന്നവരെ കുറിച്ച് നബി (സ )പറഞ്ഞത്.കാരണം ഇതെല്ലാം ശിർക്കൻ വിശ്വാസങ്ങളാണ്. ഒരു വസ്തുവിനു അർഹിക്കാത്ത ഗുണവിശേഷണങ്ങൾ നൽകുമ്പോളാണ് അവിടെ ശിർക്ക് വരുന്നത്. അല്ലാഹുവിന്റെ മാത്രം ഗുണ വിശേഷണങ്ങൾ ഏതെങ്കിലും വസ്തുവിനോ സൃഷ്ടിക്കോ വകവെച്ചു കൊടുക്കുമ്പോൾ അത് അല്ലാഹുവിൽ പങ്ക് വെക്കലാകുന്നു. കാര്യകാരണ ബന്ധങ്ങൾക്ക് അപ്പുറത്തായി നടക്കുന്ന കാര്യങ്ങൾക്കു സൃഷ്ടികളുടെ ഇടപെടൽ ഉണ്ടെന്ന് വിശ്വസിക്കൽ ശിർക്കാണ്. പക്ഷിയെ ആകാശത്തേക്ക് പറത്തുമ്പോൾ അത് വലത്തോട്ട് പോയാൽ ഗുണവും ഇടത്തോട്ട് പോയാൽ ദോഷവും ഉണ്ടാകുമെന്ന് പറയുന്നിടത്ത് കാര്യകാരണബന്ധം അവ്യക്തമാണ്. എന്ത് കാര്യകാരണങ്ങൾ മൂലമാണ് പക്ഷി അങ്ങിനെ പറക്കുന്നത് എന്ന് വ്യക്തമല്ല. നമുക്ക് വ്യക്തമല്ലാത്ത ഒരു കാര്യകരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പക്ഷിയെ കാഹിനുകൾ പറത്തിക്കുന്നത് അതിനാൽ അതിൽ അഭൗതീകമായ ഒന്നുമില്ല എന്ന് ഒരാൾ വാദിച്ചാൽ അത് മണ്ടത്തരമെന്നേ പറയാൻ പറ്റു.
കാരണം ശകുനം നോക്കൽ തന്നെ ശിർക്കാണെന്ന് നബി (സ )പറയുന്നത്.
ഇബ്നു മസ്ഊദ് (റ )നിന്ന് നിവേദനം നബി (സ )പറഞ്ഞു "ശകുനം നോക്കൽ ശിർക്കാകുന്നു "
( അബൂദാവൂദ് )
നബി [സ ] പറഞ്ഞു ; "നിശ്ചയം മന്ത്രവും , ഏലസ്സും , തിവലത്തും ശിർക്കാണ് " ( ഹാക്കിം 8339 )
ഇവിടെ സിഹ്റിന്റെ മേൽ ഇനങ്ങൾ എല്ലാം ശിർക്കാണ് എന്നാണ് നബി ( സ ) പഠിപ്പിക്കുന്നത്. കാരണം ഇതിലെല്ലാം അല്ലാഹു അല്ലാത്തവരോട് ഉള്ള തേട്ടവും പ്രതീക്ഷിക്ക വെക്കലും ഭയപ്പെടലും ഒക്കെയുണ്ട്. ഇവിടെ പറഞ്ഞ മന്ത്രം അല്ലാഹു അല്ലാത്തവരോടുള്ള ദുആ ആണെന്ന് അവരുടെ നാമങ്ങൾ ഉരുവിടലാണ് വ്യക്തമാണ്. ഇസ്മുൽ അ'അളം എന്നൊക്കെ പറയുന്നപോലെ. അത് ഉരുവിട്ട് പിശാചിനെ പ്രീതിപ്പെടുത്താനാകും അങ്ങനെ താൻ ഉദ്ദേശിച്ചത് പിശാച്ചിനോട് ആവശ്യപ്പെട്ടാൽ അത് നിറവേറ്റി തരും എന്നുമാണ് സാഹിറുകൾ വിശ്വസിക്കുന്നത്. അതേപോലെ ഏലസ്സ് കേട്ടൽ, അതിൽ പിശാചുക്കളുടെ നാമങ്ങളോ, മറ്റു സൃഷ്ടികളുടെ നാമങ്ങളോ ദുആകളോ ആയിരിക്കും എഴുതിയിട്ടുണ്ടാകുക. അവ ധരിക്കുന്നത് മൂലം ഉപകാര ഉപദ്രവം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. ഇതെല്ലാം ജ്യോതിഷത്തിൽ പെട്ടതാണ്, സിഹ്റാണ്.
അതേപോലെ സിഹ്റിൽ പെട്ട മറ്റൊന്നാണ് തിവ് ലത്ത്. ഭർത്താവിന്റെ സ്നേഹം പിടിച്ചു പറ്റാൻ വേണ്ടി സാഹിറന്മാർ മന്ത്രിച്ചു നൽകുന്ന കല്ലുകളോ, ബ്രാസ്‌ലറ്റ് കളോ ഒക്കെയാണ് ഈ തിവ് ലത്ത്. അത് ധരിക്കുന്നത് മൂലം ഭർത്താവിന്റെ സ്നേഹം ലഭിക്കും എന്ന് വിശ്വസിക്കുന്നു. ഇവിടെ ആരെയും ഇലാഹ് ആകുന്നില്ല പക്ഷെ ആ വസ്തുവിന് അല്ലാഹു ആ കഴിവ് നൽകിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. അത് ധരിച്ചാൽ എന്ത് കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സ്നേഹം ലഭിക്കുന്നത് എന്ന് വ്യക്തമല്ല എങ്കിലും അത് മൂലം ഗുണമുണ്ടാകും എന്ന് വിശ്വസിക്കുന്നു. ഇതും ശിർക്കാണ് എന്നാണ് റസൂൽ (സ )നമ്മെ പഠിപ്പിക്കുന്നത്. സാഹിർ തിവ് ലത്ത് നൽകുകയും നമുക്ക് അവ്യക്തമായ കാര്യങ്ങൾ കൊണ്ട് ഭർത്താവിന്റെ സ്നേഹം ഉണ്ടാക്കികൊടുക്കുകയും ചെയ്യുന്നത് അതിനാൽ ഇതിൽ അഭൗതീകമായ ഒന്നും ഇല്ലാ എന്ന് ആരെങ്കിലും വാദിച്ചാൽ അവരുടെ വിവരക്കേട് എന്നേ പറയാനാകൂ.
ഇതേപോലെയാണ് മന്ത്രങ്ങൾ ഉരുവിട്ട് കെട്ടുകളിട്ടും, മുട്ടതൊടിൽ ഇസ്മുൽ അ'അളം എഴുതിയും, മുടിയും,ഈന്തപ്പന കുമ്പോളയും ചേർത്തും സിഹ്ർ ചെയ്യുന്നത്. അല്ലാഹു അല്ലാത്തവരോട് ഉള്ള ദുആയും, ബലിയും, പൂജയുമാണ് സഹിറന്മാർ ഇവിടെയും ചെയുന്നത്. അല്ലാഹുവിൽ പങ്ക് ചേർക്കലാണ് ഇവിടെ നടക്കുന്നത്. അല്ലാഹു അല്ലാത്തവർക്ക് അവന്റെ ഗുണ വിശേഷണങ്ങൾ വക വെച്ചു കൊടുക്കുന്നു. അവർക്ക് അത്തരത്തിൽ ഒന്നിനും കഴിയില്ല എന്നിട്ടും അവയ്ക്ക് കഴിയും എന്ന് വിശ്വസിക്കുന്നു അതാണ് ഇതെല്ലാം ശിർക്കായത്. നമുക്ക് അവ്യക്തമായ കാര്യങ്ങൾ കൊണ്ടാണ് ഇവിടെ പ്രതിഫലനം ഉണ്ടാകുന്നത് അതിനാൽ ഇതിൽ അഭൗതീകമായ ഒന്നും ഇല്ലാ എന്ന് ആരെങ്കിലും വാദിച്ചാൽ അവരുടെ വിവരക്കേട് എന്നേ പറയാനാകൂ. പൂജ മന്ത്രാദികൾ നടത്തുകയും എന്നിട്ട് ഭൗതികമായ വസ്തുക്കൾ നൽകുകയും അതു ഭക്ഷണത്തിലോ പാനീയത്തിലോ മറ്റോ കലക്കി ശത്രുവിനെ നൽകുക എന്ന് പറയുന്നതിലൂടെ ഉണ്ടാകുന്ന പ്രതിഫലനം കാര്യകാരണ ബന്ധങ്ങൾക്ക് ഉള്ളിൽ ഉള്ളതാണ്. അവിടെ പൂജ നടത്തുന്നത് ജനങ്ങളെ വഞ്ചിക്കാൻ ഉള്ള ഒരു ഉപാധിയാണ്. സാഹിർ നൽകുന്ന ഭൗതിക വസ്തുവിന്റെ കാരണങ്ങൾ കൊണ്ടാണ് ശത്രുവിന് രോഗമുണ്ടാകുന്നത്. എന്നാൽ തന്റെ മന്ത്രത്തിന്റെ ശക്തിയാണ് എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രങ്ങൾ ഉരു വിടുന്നത്. ഇവിടെ പ്രേക്ഷകന് കാര്യകാരണബന്ധം അവ്യക്തമാണ്. സാഹിറിന് അതിന്റെ കാര്യകാരണബന്ധം അറിയാനും സാധിക്കും. കാരണം ആയാൾ നൽകിയ ഭൗതിക വസ്തു എന്താണെന്ന് അയാൾക്ക് മാത്രമേ അറിയൂ. എന്നാൽ ഇതേ സാഹിർ മന്ത്ര പൂജാദികൾ നടത്തി ഒരു മുട്ട നൽകി ശത്രുവിന്റെ വീടിനുചുറ്റും കുഴിച്ചിടാൻ പറഞ്ഞാൽ അതുമൂലം ശത്രുവിന് രോഗം ഉണ്ടാകും എന്ന് വിശ്വസിച്ചാൽ അത് കാര്യ കാരണ ബന്ധങ്ങൾക്ക് ഉള്ളിൽ ഉള്ളതല്ല അപ്പുറത്ത് ഉള്ളതാണ്. ഇവിടെ കാര്യകാരണബന്ധം അവ്യക്തം അല്ല അതീതമാണ്. രണ്ടിലും സാഹിർ ശിർക്ക് ചെയ്യുന്നുണ്ട് പക്ഷേ ഒന്ന് പ്രേക്ഷകന് കാര്യകാരണബന്ധം അവ്യക്തവും മറ്റൊന്ന് പ്രേക്ഷകന് കാര്യകാരണബന്ധം അതീതവുമാണ് . എന്തുതന്നെയായാലും രണ്ടു കാര്യത്തിലും പ്രേക്ഷകൻ വിശ്വസിച്ചു കഴിഞ്ഞാൽ അയാളും ശിർക്ക് ചെയ്തു. രണ്ടിലും പ്രേക്ഷകൻ വിശ്വസിക്കുന്നത് സാറിന്റെ അത്ഭുതശക്തി ആണ് എന്നാണ്. അതുകൊണ്ടാണ് സാഹിർ പറയുന്നത് വിശ്വസിച്ചാൽ അവൻ ഖുർആനിനെ അവിശ്വസിച്ചു എന്ന് പ്രവാചകൻ പഠിപ്പിച്ചത് . അതുകൊണ്ടാണ് സിഹ്റ് ചെയ്യുന്നവനും അത് ചെയ്യിപ്പിക്കുന്ന അവനും നമ്മിൽ പെട്ടവനല്ല എന്നും പ്രവാചകൻ പറഞ്ഞത്. സിഹ്റിൽ വിശ്വസിക്കുന്നവൻ സ്വർഗ്ഗത്തിൽ കടക്കില്ല എന്നും പ്രവാചകൻ പഠിപ്പിച്ചു. സിഹ്റ് ചെയ്താൽ അതിന് പ്രതിഫലനം ഉണ്ടെങ്കിൽ അത്തരം ഒരു കാര്യത്തിൽ വിശ്വസിക്കുന്നത് കൊണ്ട് സ്വർഗ്ഗം നിഷിദ്ധമാക്കേണ്ട കാര്യമില്ലല്ലോ! പിശാചിനോട് സഹായം തേടിയാൽ അവനെ സഹായിക്കാൻ സാധിക്കുമെങ്കിൽ അതിനെ ശിർക്ക് എന്ന് വിളിക്കാൻ പറ്റുന്നതല്ല. കാരണം അത് സൃഷ്ടികളോടുള്ള ഒരു സഹായതേട്ടം മാത്രമേ ആകൂ സൃഷ്ടികളോട് സഹായം ചോദിക്കുന്നത് ശിർക്കിൽ പെട്ടതല്ല. കാരണം സൃഷ്ടികൾക്ക് സഹായിക്കാനുള്ള കഴിവ് നൽകിയിട്ടുണ്ട്. എന്നാൽ പിശാചിന് അല്ലെങ്കിൽ മറ്റേതെങ്കിലും സൃഷ്ടിക്ക് അങ്ങനെ കഴിവ് നൽകപ്പെട്ടിട്ടില്ല അത്തരക്കാരോട് സഹായം ചോദിക്കുമ്പോഴാണ് ശിർക്ക് ആവുന്നത്. കാര്യകാരണ ബന്ധങ്ങൾക്ക് അപ്പുറത്തായി ഗുണമോ ദോഷമോ സൃഷ്ടിക്കാൻ കഴിവുള്ളത് അല്ലാഹുവിന് മാത്രമാണ് എന്നാണ് തൗഹീദിന്റെ താല്പര്യം. പിശാച് അദൃശമായ സൃഷ്ടിയാണ് അവരുടെ പ്രവർത്തനങ്ങൾ കാര്യകാരണ ബന്ധങ്ങൾക്ക് അതീതമാണ്. അതിനാൽ അവരോടുള്ള സഹായതേട്ടം ശിർക്കാണ്. അല്ലാഹുവിനു പങ്കുകാരില്ല അതുകൊണ്ട് അവരോട് തേടിയാലും അവർക്ക് യാതൊരു സഹായവും നൽകാൻ സാധിക്കുന്നതല്ല. അപ്പോൾ സാഹിറ ന്മാർ പൈശാചിക ശക്തികളോട് സഹായം തേടി കൊണ്ട് നടത്തുന്ന ആഭിചാര കർമ്മങ്ങൾക്ക് യാതൊരു പ്രതിഫലനങ്ങളുമില്ല. മുഹമ്മദ് നബിക്ക് എതിരെ ലബീദ് ഇബ്നു അ'അസം നടത്തിയതും ഇത്തരത്തിലുള്ള ആഭിചാരം ആണ്. അതുമൂലം നബിക്ക് രോഗം ഉണ്ടായി എന്ന് വാദിക്കുന്നത് അല്ലാഹുവിന് പങ്കുകാരെ ഉണ്ട് എന്ന് സ്ഥാപിക്കുന്നതിന് തുല്യമാണ്. നബിക്കെതിരെ യഹൂദികൾ പറഞ്ഞുപരത്തിയ കഥ മുസ്ലീങ്ങളും ഏറ്റുപാടുകയും വിശ്വസിക്കുകയും ചെയ്യുന്നു. മദീനയിൽ മുസ്ലീങ്ങൾ വന്ന സമയത്ത് മുസ്ലീങ്ങൾക്ക് ആൺകുട്ടികൾ ഉണ്ടാകുകയില്ല കാരണം ജൂതന്മാർ അവർക്ക് സിഹ്റ് ചെയ്തിരിക്കുന്നു എന്ന കഥ പ്രചരിക്കുകയുണ്ടായി. അപ്പോഴാണ് അവരുടെ പ്രചാരണങ്ങളെ തകർത്തുകൊണ്ട് അബ്ദുല്ലാഹിബ്നു സുബൈർ(റ )ജനിക്കുന്നത്. അത്തരത്തിൽ ഒരു കള്ളക്കഥ മാത്രമാണിത്. യഹൂദികളിൽ നിന്ന് പ്രചരിച്ച ഈ കഥ മുസ്ലീങ്ങൾ ഏറ്റെടുത്തതാണ്.
أَوْ يُلْقَىٰٓ إِلَيْهِ كَنزٌ أَوْ تَكُونُ لَهُۥ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ ٱلظَّٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا
'അതല്ലെങ്കില്‍, അദ്ദേഹത്തിന് വല്ല നിക്ഷേപവും ഇട്ടുകൊടുക്കപ്പെടുകയോ, അല്ലെങ്കില്‍ അദ്ദേഹത്തിന് (ഭക്ഷണം) തിന്നുമാറുള്ള ഒരു തോപ്പുണ്ടായിരിക്കുകയോ ചെയ്യരുതോ?!' (ഈ) അക്രമികള്‍ പറയുകയാണ്: 'ആഭിചാരബാധിതനായ ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല' എന്ന്!
ٱنظُرْ كَيْفَ ضَرَبُوا۟ لَكَ ٱلْأَمْثَٰلَ فَضَلُّوا۟ فَلَا يَسْتَطِيعُونَ سَبِيلًا
നോക്കുക: (നബിയേ) അവര്‍ നിന്നെക്കുറിച്ച് ഉപമകള്‍ വിവരിച്ചതെങ്ങിനെയാണെന്ന്?! അങ്ങനെ, അവര്‍ വഴിപിഴച്ചുപോയി; ആകയാല്‍ അവര്‍ക്ക് ഒരു മാര്‍ഗ്ഗവും (കണ്ടെത്തുവാന്‍) സാധ്യമാകുകയില്ല.
(ഫുര്‍ഖാന്‍ - 25:8-9)
റമദാനാണ് സൂക്ഷ്മത്ത ഉണ്ടാകാൻ വേണ്ടിയാണ് നാം നോമ്പ് എടുക്കുന്നത്. മുത്തു റസൂൽ (സ ) ക്ക് മാനസിക നിലതെറ്റിയെന്നും , ലൈംഗിക ശേഷിയും, കാഴ്ച്ചയും നഷ്ട്ടപ്പെട്ടു എന്നും ഒക്കെയുള്ള ഈ വിഷയത്തിൽ വന്ന കഥകൾ സ്വീകരിക്കുന്നിടത്തും നാം തഖ് വ പുലർത്തേണ്ടതുണ്ട്. ആരെക്കുറിച്ചാണ് ആ അപവാദങ്ങൾ പടച്ചു വിടുന്നതെന്ന് ഓർക്കുക. ആക്രമികളിൽ പെട്ടു പോകാതെ സൂക്ഷിക്കക