മാരണം, കൂടോത്രം, മായാജാലം ,സിഹ്ർ

 

 

ഖറാഫി പറയുന്നു ;സാഹിറിന് ചെറിയ ജനലിലൂടെ ശരീരം കടക്കുന്നത്ര സ്വന്തം ശരീരം ചെറുതാക്കുവാനും, ചെറിയ നൂലിന്റെ മുകളിലൂടെ നടക്കാനും, ആകാശത്തു കൂടെ പറക്കാനും, അപരനെ കൊലപ്പെടുത്താനും സാധിക്കുമെന്ന് (മാലികി മദ്ഹബിലെ) നമ്മുടെ പണ്ഡിതന്മാര്‍ പറഞ്ഞതായി ഇബ്‌നുല്‍ ജുവയ്നി ഉദ്ധരിക്കുന്നു.ഒരാളെ കൊലപ്പെടുത്തുന്നതിലേക്കും, രൂപം മാറ്റുന്നതിലേക്കും, മനുഷ്യരൂപം മൃഗത്തിന്റെ കോലത്തിലേക്ക് മാറ്റിമറിക്കുന്നതിലേക്കും സിഹ്റിന്റെ സ്വാധീനം എത്തുമെന്നത് അവരില്‍ നിന്ന് (പണ്ഡിതന്മാര്‍) ഉദ്ധരിക്കപ്പെട്ടു വന്നവയാണ്. (അല്‍-ഫുറൂഖ്:4/139)

ഖുർതുബി പറയുന്നു ; മനുഷ്യകഴിവുകൾക്ക്  അതീതമായ രോഗം, പരസ്പരബന്ധത്തില്‍ വിള്ളലുണ്ടാക്കുക, ബുദ്ധി ഇല്ലാതാക്കുക, അവയവ രൂപം മാറ്റിമറിക്കുക പോലുള്ള പ്രകൃതിപ്രതിഭാസങ്ങൾക്ക്  വിരുദ്ധമായ കാര്യങ്ങള്‍ സാഹിറിന്റെ കയ്യിലൂടെ സംഭവിക്കുമെന്നത് നിഷേധിക്കാന്‍ കഴിയില്ലെന്നാണ് നമ്മുടെ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്.സിഹ്ര്‍ കൊണ്ട് സാഹിറിന്റെ ശരീരം ചെറിയ വിടവുകളിലൂടെ കടക്കുന്നത്ര ചെറുതാക്കുവാനും, സൂക്ഷ്മമായ നൂലിലൂടെ നടക്കാനും, ആകാശത്തിലൂടെ പറക്കാനും, വെള്ളത്തിന് മീതെ നടക്കാനും, നായയുടെ മേലെ സഞ്ചരിക്കാനും സാധിക്കുമെന്നും അവര്‍ (പണ്ഡിതന്മാര്‍) അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും ഉണ്ടാകുന്നതിനുള്ള അത്യന്തികകാരണം സിഹ്റല്ല; സാഹിറിന്റെ മാത്രം കഴിവുമല്ല ഇത്. സിഹ്ര്‍ (എന്ന പ്രവര്ത്തിാ) ഉണ്ടാകുമ്പോള്‍ അല്ലാഹു സൃഷ്ടിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം; ഭക്ഷണം കഴിക്കുമ്പോള്‍ വിശപ്പ് ശമിക്കുക, വെള്ളം കുടിക്കുമ്പോള്‍ ദാഹം കെടുക പോലുള്ളവ സംഭവിക്കുന്നത് പോലെ. (തഫ്സീറുല്‍ ഖുര്ത്വു ബി:1/47)

അഹല് സുന്നയുടെ പണ്ഡിതർ പറയുന്നത് സാധാരണ മനുഷ്യന് സാധ്യമായതല്ല . മനുഷ്യനെ മൃഗമാക്കൽ മാനുഷികമല്ല അമാനുഷികമാണ്  അഥവാ അഭൗതീകമാണ് പ്രകൃതി പ്രതിഭാസങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ സാഹിറിന് ചെയ്യാൻ കഴിയും എന്നാണ് അഹല് സുന്നയുടെ ഇമാം ഖുർതുബി പറയുന്നത്.

പ്രകൃതിയുടെ പ്രതിഭാസങ്ങൾക്ക് എതിർ ചെയ്യാൻ സാഹിറിന് കഴിയും പക്ഷെ അത് അല്ലാഹു സാഹിറിന് കൊടുത്ത കഴിവാണ് എന്നാണ് ഇവിടെ ഖുർതുബി പറഞ്ഞു വെക്കുന്നത് .  ഇത് തന്നെയാണ് ഖബർ പൂജകർ  പറയുന്നത് . മരിച്ചവർ പ്രകൃതിക്ക് വിരുദ്ധമായി അല്ലാഹു കൊടുത്ത കഴുവുകൊണ്ട് കേൾക്കും എന്ന് !

അഹല് സുന്നയുടെ  ഇമാം ഖുർതുബി വീണ്ടും പറയുന്നു; ' സിഹ്ര്‍ കൊണ്ട് സാഹിറിന്റെ ശരീരം ചെറിയ വിടവുകളിലൂടെ കടക്കുന്നത്ര ചെറുതാക്കുവാനും, സൂക്ഷ്മമായ നൂലിലൂടെ നടക്കാനും, ആകാശത്തിലൂടെ പറക്കാനും, വെള്ളത്തിന് മീതെ നടക്കാനും,.സാധിക്കുമെന്നും അവര്‍ (പണ്ഡിതന്മാര്‍) അഭിപ്രായപ്പെട്ടിട്ടുണ്ട്.

(തഫ്സീറുല്‍ ഖുര്ത്വു ബി:1/47)

അതെ ഖുർതുബി തന്നെ പറയുന്നു ;വെട്ടുകിളി, പേന്‍, തവള (എന്നിവയെ ഇറക്കുക), സമുദ്രത്തെ പിളര്ത്തു ക, വടി (പാമ്പായി) രൂപം മാറ്റുക, മരിച്ചവരെ ജീവിപ്പിക്കുക, ഊമകളെ കൊണ്ട് സംസാരിപ്പിക്കുക പോലുള്ള നബിമാര്ക്ക്് നല്കപപ്പെട്ട അതിമഹത്തരമായ ദൃഷ്ടാന്തങ്ങള്‍ സിഹ്റിലൂടെ സംഭവിക്കില്ലെന്നതില്‍ മുസ്‌ലിംകള്‍ ഏകോപിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങളൊന്നും സിഹ്റിലൂടെ സംഭവിക്കില്ലെന്ന് ഖണ്ഡിതമായി പറയല്‍ നിര്ബംന്ധമാണ്; സാഹിര്‍ (സിഹ്ര്‍ ചെയ്യുന്ന) ഉദ്ദേശമനുസരിച്ച് ഇവയൊന്നും അല്ലാഹു സൃഷ്ടിക്കുകയില്ല.

(തഫ്സീറുല്‍ ഖുര്ത്വു ബി:2/42)

 

 സാഹിറിന് ഇഷ്ടംപോലെ ,ഉറുമ്പ് മനുഷ്യൻപോലെ ചെറുതാകാനും വലുതാകാനും സാധിക്കും എന്ന് മേലെ പറഞ്ഞു വെച്ച ഈ പണ്ഡിതൻ തന്നെയാണ് വടി പാമ്പാക്കി മാറ്റാൻ സാഹിറിന് സാധിക്കില്ല എന്ന് പറയുന്നത് ! വൈരുധ്യം !ആകാശത്തിലൂടെ പറക്കാനും , വർദ്ധമാൻ നൂലിലൂടെ നടക്കാനും പറ്റുന്ന സാഹിറിന് സമുദ്രത്തെ പിളർത്തിക്കാണിക്കാൻ സാധിക്കില്ല പോലും ! വൈരുധ്യങ്ങളുടെ ഘോഷയാത്രയാണ് ഖുർതുബി നിരത്തുന്നത് . ആകാശത്തിലൂടെ പറക്കുന്ന സാഹിറിന്ന് വടി പാമ്പാക്കികാണിക്കാൻ എന്തെങ്കിലും പാടുണ്ടോ ? മുഅജിസതും സിഹ്‌റും ഒരേപോലെയല്ല എന്ന് സ്ഥാപിക്കണം എന്ന ബോധ്യമാണ് ഖുർതുബിയെ കൊണ്ട് ഇങ്ങനെ എഴുതിപ്പിച്ചത്. ചെറിയ കൺകെട്ടുകൾ കാണിച്ചു തങ്ങൾക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുക ,അത് വഴി ദിവ്യനാകുക  അത് തന്നെയാണ് സാഹിറന്മാരുടെ താല്പര്യം ,  അവരുടെ വഴി എളുപ്പമാക്കുന്ന ഒരു വിഭാഗമാണ്  കുറെ മത പണ്ഡിതന്മാർ . സാഹിറന്മാർ പ്രവാചകന്മാരുടെ മുഅജിസത്തുകളെ ദൈവീകമല്ല എന്ന് വരുത്തിത്തീർക്കുന്നവരാണ് ,അതിന്നായി അവർ പ്രചരിപ്പിക്കുന്ന കള്ളകഥകൾ  വെള്ളപൂശുന്ന ദൗത്യമാണ് ഒരു വിഭാഗം മുസ്ലിം പണ്ഡിതന്മാർ .

മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെയും അവർ ഉന്നം വെച്ചു . അതിന്റെ ഭാഗമായി കെട്ടിയുണ്ടാക്കിയ കഥയാണ് മുഹമ്മദ് നബിയുടെ സിഹ്‌ർ ബാധ . അതിന്നായി ഒരു സങ്കൽപ്പ കഥാപാത്രത്തെയും ഉണ്ടാക്കി ,ലബീദ് ഇബ്ൻ അ'അസം !. ജൂതന്മാരുടെ ബനൂ സുറൈഖ്  ഗോത്രത്തിൽ പെട്ട ജൂതൻ ! അറബികളുടെ ജീനോളജി ചരിത്രഗ്രന്ഥത്തിൽ ഇങ്ങനെ ഒരു  'അസം ഇല്ല അയാളുടെ മകനും ഇല്ല . മദീനയിൽ ഇങ്ങനെ ഒരു ജൂത ഗോത്രവുമില്ല . എല്ലാം സങ്കൽപ്പമാണ് . അത് പിടിക്കപെടാതിരിക്കാനാകും റിപ്പോർട്ടർമാർ ബാനു സുറൈഖുമായി സഖ്യത്തിൽ ഉള്ള മുനാഫിക്കായ ലബീദ് എന്നൊക്കെ പറഞ്ഞത് . എന്നാൽ യഹൂദിയാണ് ലബീദ് എന്ന് ഇബ്ൻ കഥീർ അടക്കമുള്ള ചരിത്രകാരൻമാർ രേഖപ്പെടുത്തുകയാണ് . "തൗറാത്ത് സൃഷ്ടിയാണ് എന്ന വാദം ലബീദ് ഇബ്ൻ അഅസം എന്ന യഹൂദിയിൽ  നിന്നും താലൂത് വഴി ബയാൻ ഇബ്ൻ സംആൻ പ്രചരിപ്പിച്ചു അതിൽ നിന്നും പ്രചോദനം കൊണ്ട് ബയാൻ ഖുർആൻ സൃഷ്ടിയാണ് എന്ന് ഇസ്ലാമിൽ ആദ്യമായി വാദം കൊണ്ടുവന്നു അത് ജഅദ് ഇബ്ൻ ദിർഹം ഏറ്റെടുത്തു അയാളിൽ നിന്നും ജഹം ഇബ്ൻ സഫ്‌വാൻ ഏറ്റെടുത്തു പില്കാലത് ഈ ജഹ്മിൽ നിന്ന് ജഹ്മിയ്യ വിഭാഗം രൂപാന്തര പെട്ടു "

[ബിദായ വ നിഹായ 9/ 350 ]

ബനൂസുറൈഖ്  ജൂത ഗോത്രമല്ല  അതിനാൽ ചരിത്ര യാഥാർഥ്യങ്ങൾക്ക് വിരുദ്ധമാകാതിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിഫലമാണ്  . ലബീദിന്റെ മൂലത്തണ്ടു തെളിയിക്കാൻ ഈ ചരിത്രം ആശ്രയിച്ചാൽ അബദ്ധമാകും ! ഇതിൽ പറയുന്നത് ലബീദ് യഹൂദിയാണെന്നാണ് . ബനൂസുറൈഖ് ഗോത്രം അൻസാരി ഗോത്രമാണ്  അൻസാരികളിൽ യഹൂദിയില്ലല്ലോ . അപ്പോൾ ഹദീഥുകളിൽ പരാമർശിക്കുന്ന കാര്യങ്ങൾ പരസ്പ്പര ഭിന്നത പുലർത്തുന്നത് എന്ന് മനസിലാക്കാം ഈ കഥ സാങ്കൽപ്പികമായപോലെ കഥയിലെ വില്ലനും ഒരു സാങ്കൽപ്പികമാണ്.

എന്നാൽ ഇത് തിരിച്ചറിഞ്ഞ പണ്ഡിതന്മാരുമുണ്ട് .അവർ  ഇക്കാര്യം തിരിച്ചറിഞ്ഞു നമുക്ക് പറഞ്ഞു തന്നിട്ടുമുണ്ട് .

ഇമാം അബൂബക്കർ അൽ ജസ്സാസ് പറയുന്നു ; ഗുരുതരവും അപമാനകരവുമായ കേട്ട് കഥയാണ്‌ നബിക് സിഹരു ബാദിചു എന്നുള്ളത് ...പ്രവാചകന്മാരുടെ മുഅജിസത്തുകളെ നിഷേധിക്കാൻ വേണ്ടി  മത നിഷേധികളുടെ നിര്മിതിയാണ് ഈ കഥകൾ. [അഹ് കാമുൽ ഖുർആൻ  1/ 49 ]

to be continued