ഷാഹിദ് മുവാറ്റുപ്പുഴ
ആധുനികരും പൂർവികരുമായ ധാരാളം സമൂഹം കണ്ണേറു് എന്ന അന്ധവിശ്വാസത്തിൽ വിശ്വാസികുന്നവരാണ് . ചരിത്രത്തിന്റെ പിന്നാം പുറങ്ങളിലേക്ക് പോയാൽ അങ്ങ് റോമക്കാരുടെയും ഗ്രീകുകാരുടെയും വിശ്വാസം മുതൽ പഴക്കമുണ്ട് ഈ കണ്ണേറിന് . ഈജിപ്ഷ്യൻസും , ഇസ്രായില്യരും , ഇന്ത്യാകാരും എല്ലാം പണ്ട് കാലം മുതൽ ഈ അന്ധവിശ്വാസത്തിൽ വിശ്വസികുന്നവരാണ് . ഓരോ രാജ്യത്തും അതിനു പല നാമങ്ങളാണ് . അറേബ്യയിൽ ഐനുൽ ഹസദ് എന്നും , ഗ്രീകിൽ മടിയാസ്മ എന്നും , ഹിബ്രൂവിൽ അയിൻഹറാ എന്നും , ഇന്ത്യയിൽ നസർ എന്നും , കേരളത്തിൽ കണ്ണേർ എന്നും
സംസ് ക്രിതത്തിൽ ദൃഷ്ടിദോഷം എന്നുമെല്ലാം അറിയപെടുന്നു .
വിപണിക്കും ഈ അന്ധവിശ്വാസികളെ കൊണ്ട് ധാരാളം മെച്ചമുണ്ട്
ആയിഷ [റ ] നിന്നും നബി [സ ] : "എല്ലാ രോഗങ്ങളില്‍ നിന്നും , അസുയാലുകളുടെ അസൂയയില്‍ നിന്നും , എല്ലാ കണ്ണുകളില്‍ നിന്നും അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ അഭയം തേടുന്നു " [ മുസ്ലിം 2185 ]
ഈ ഹദീസിന്റെ സനദിലു ഉള്ള അബ്ദുല്‍ അസീസ് ദാരവര്ധിയ് എന്ന റാവി പ്രബലനല്ല
ആധുനികരും പൂർവികരുമായ ധാരാളം സമൂഹം കണ്ണേറു് എന്ന അന്ധവിശ്വാസത്തിൽ വിശ്വാസികുന്നവരാണ് . ചരിത്രത്തിന്റെ പിന്നാം പുറങ്ങളിലേക്ക് പോയാൽ അങ്ങ് റോമക്കാരുടെയും ഗ്രീകുകാരുടെയും വിശ്വാസം മുതൽ പഴക്കമുണ്ട് ഈ കണ്ണേറിന് . ഈജിപ്ഷ്യൻസും , ഇസ്രായില്യരും , ഇന്ത്യാകാരും എല്ലാം പണ്ട് കാലം മുതൽ ഈ അന്ധവിശ്വാസത്തിൽ വിശ്വസികുന്നവരാണ് . ഓരോ രാജ്യത്തും അതിനു പല നാമങ്ങളാണ് . അറേബ്യയിൽ ഐനുൽ ഹസദ് എന്നും , ഗ്രീകിൽ മടിയാസ്മ എന്നും , ഹിബ്രൂവിൽ അയിൻഹറാ എന്നും , ഇന്ത്യയിൽ നസർ എന്നും , കേരളത്തിൽ കണ്ണേർ എന്നും
സംസ് ക്രിതത്തിൽ ദൃഷ്ടിദോഷം എന്നുമെല്ലാം അറിയപെടുന്നു .
പ്ലാറ്റൊയുടെയും , യുക്ലിടിന്റെയും എല്ലാം ഗ്രന്ഥങ്ങളിൽ ഇതു സ്ഥാനം പിടിച്ചിട്ടുണ്ട് .
എന്നാൽ ആധുനിക ശാസ്ത്രം ഇതിനെ നിഷേധിക്കുന്നു . മനുഷ്യന്റെ കണ്ണുകളിൽ നിന്നും അത്തരം ഒരു റെഡിയേഷൻ ഉണ്ടാകുനില്ല എന്നാണ് പറയുന്നത് .
പാരാസൈകോളജി എന്ന പേരിൽ ഇന്ന് പല അന്ധവിശ്വാസങ്ങളും പലരും പ്രചരിപ്പിക്കുന്നു . human ocular extra mission എന്ന പേരില്‍ കണ്ണേറിനെ ന്യായികരികുന്ന spiritual psychologist കളും ഉണ്ട്. ഈ കണ്ണേറിൽ നിന്നും രക്ഷ നേടാൻ വിവിധ തരം ആഭരണങ്ങളും ടാലിസ്മാൻ കളും സിംബലുകളും പുരാതന കാലം മുതൽ സ്വീകരിച്ചു പോരുന്നു .
എന്താണ് കണ്ണേർ ? ‘ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ അഭിവൃധിയിൽ അസൂയ പൂണ്ട് അയാളിലേക്ക് നോക്കിയാൽ അതുമൂലം ശാരീരികമായോ ,
മാനസികമായോ നോകപെടുന്ന ആളെ ഉപദ്രവം ഉണ്ടാകാനുള്ള കഴിവ് കണ്ണുകൾക് ഉണ്ടെന്ന വിശ്വാസമാണ് അത്’ . അങ്ങനെ അസൂയപൂണ്ടു നോകുന്നതുമൂലം ഒരു മനുഷ്യനെ ദ്രോഹികാൻ സാധികുമോ എന്നത് ഇസ്ലാമിക സിദ്ധാന്തങ്ങളിൽ നിന്നും ചർച്ച ചെയ്യലാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം .
' കോങ്കണ്ണ് ഉള്ളവർ , വഴിയിൽ തടസ്സമായി
,അല്ലെങ്കിൽ കുറുകെ വന്നാൽ
തനിക്കു
ആപത്തുണ്ടാകുമെന്ന് മീൻ പിടുത്തക്കാരും ,കാള ഗുസ്ഥികാർ , പോലെ അപകടം പിടിച്ച ജോലിക് പോകുന്നവരും വിശ്വസിച്ചിരുന്നു " [encyclopedia superstitions]
ആപത്തുണ്ടാകുമെന്ന് മീൻ പിടുത്തക്കാരും ,കാള ഗുസ്ഥികാർ , പോലെ അപകടം പിടിച്ച ജോലിക് പോകുന്നവരും വിശ്വസിച്ചിരുന്നു " [encyclopedia superstitions]
ഇന്ന് വിപണിയിൽ കണ്ണേറിനെ തടുക്കാനുള്ള പല വസ്തുക്കളും ഉണ്ട് . വസ്ത്രങ്ങളിലും ആഭരണങ്ങളിൽ പോലും കണ്ണേർ തട്ടതിരിക്കാനുള്ള സിംബല്‍സ് ഉണ്ട് . പുതു മണവാട്ടിയെ അണിയിചോരുക്കുമ്പോൾ പോലും ഇത്തരം സിംബലുള്ള ആഭാരങ്ങൾ ഈജിപ്തുകാർ പ്രത്യേഗിച്ച് ധരിപ്പികാറൂണ്ട് , . നമ്മുടെ നാട്ടിൽ കൊച്ചു കുട്ടികളുടെ കവിളിൽ പോട്ട് കുത്താറൂണ്ട് . ഇതെല്ലാം ഈ അന്ധവിശ്വാസത്തിൽ അതിഷ്ട്ടിതമാണ് .
കണ്ണേറിൽ നിന്നും സംരക്ഷണം നല്കുന്ന ചില ആഭരണങ്ങളും സിംബലുകളും താഴെ .
മുസ്ലിംഗൾ കണ്ണേർ ഏൽക്കാതിരിക്കാൻ വെക്കുന്ന സിംബൽ
ഇതേ അടിസ്ഥാത്തിലാണ് നമ്മുടെ നാട്ടിലും ആളുകൾ വിശ്വസികുന്നത്
. നന്നായി പാൽ ചുരത്തുന്ന ഒരു പശു അതിനെ ആരെങ്കിലും നോക്കിയാൽ അല്ലെങ്കിൽ നാന്നായി പാൽ കിട്ടുന്നുണ്ടല്ലോ എന്ന് പറഞ്ഞാൽ പിന്നെ ആ പശു പാൽ ചുരത്തൽ നിർ തും എന്ന് വിശ്വസിക്കുന്നവരുണ്ട് . ചിലപ്പോൾ രോഗം വന്നു പശു ചാത്തുപോകാനും
സാധ്യതയുണ്ടെന്ന് അവർ വിശ്വസിക്കുന്നു . അതേപോലെ കായ്കുന്ന ഫല വൃക്ഷങ്ങളും ഇതുപോലെ നശികുമെന്നും വിശ്വസിക്കുന്നു
. ഇതു കണ്ണേറിന്റെ അതെ മാതൃകയിലുള്ള നാവേറാണ് . അങ്ങനെ ഈ കണ്ണേറം നാവേറും ഇപ്പോൾഇവയെല്ലാം ദുർബല മനുഷ്യ മനസ്സിനെ ഭീതിപ്പെടുത്തുകയാണ്
ഇസ്ലാമിലെ അടിസ്ഥാന സിദ്ധാന്തം തൗഹീദാണ് . അതിൽ അടങ്ങിയിട്ടുള്ള പ്രധാനഭാഗം അദ്രിശ്യമായ [ഗൈബിയായ ] നിലയിൽ ആരെയെങ്കിലും ഭയകുകയാണെങ്കിൽ അത് അല്ലാഹുവേമാത്രം ആയിരിക്കണം എന്നുള്ളതാണ് .
لَّذِينَ
يَخْشَوْنَ رَبَّهُم بِالْغَيْبِ وَهُم مِّنَ السَّاعَةِ مُشْفِقُونَ
തങ്ങളുടെ
രക്ഷിതാവിനെ അദൃശ്യാവസ്ഥയില്‍ ഭയപ്പെടുന്നവരും, അന്ത്യനാളിനെപ്പറ്റി
ഉല്‍ക്കണ്ഠയുള്ളവരുമാരോ ( അവര്‍ക്കുള്ള ഉല്‍ബോധനം. )
[21/49]
قَالَ اللَّهُ
لاَ تَتَّخِذُواْ إِلَهَيْنِ اثْنَيْنِ إِنَّمَا هُوَ إِلَهٌ وَاحِدٌ فَإِيَّايَ
فَارْهَبُونِ
അല്ലാഹു
അരുളിയിരിക്കുന്നു: രണ്ട് ദൈവങ്ങളെ നിങ്ങള്‍
സ്വീകരിക്കരുത്. അവന് ഒരേ ഒരു ദൈവം മാത്രമേയുള്ളൂ. അതിനാല്‍ ( ഏകദൈവമായ ) എന്നെ മാത്രം നിങ്ങള്‍
ഭയപ്പെടുവിന്‍.
[16/51]
وَلاَ
تُفْسِدُواْ فِي الأَرْضِ بَعْدَ إِصْلاَحِهَا وَادْعُوهُ خَوْفًا وَطَمَعًا إِنَّ
رَحْمَتَ اللّهِ قَرِيبٌ مِّنَ الْمُحْسِنِينَ
ഭൂമിയില്‍
നന്മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. ഭയപ്പാടോടു കൂടിയും
പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്റെ
കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക് സമീപസ്ഥമാകുന്നു.
[7/56]
തൗഹീദ് എന്താണെന്നു അല്ലാഹുവിന്റെ ഔലിയാക്കൾ എന്ന ഗ്രന്ഥത്തിൽ കുഞ്ഞീതു മദനി പറയുന്നു :"കാര്യ കാരണ ബന്ധങ്ങള്ക് അതീതമായ വിധത്തില്‍ ദുരിതങ്ങളിൽ നിന്നുള്ള രക്ഷക്കും സൗബാഗ്യ ലബ്ധിക്കും അവനോട് മാത്രം അര്തിക്കുക അവനിൽ നിന്ന് മാത്രം പ്രത്യാശിക്കുക " [അല്ലാഹുവിന്റെ ഔലിയാക്കൾ -പേജ് 98 .] കാര്യ കാരണ ബന്ധങ്ങള്ക് അപ്പുറത്തുള്ളതാണ് കണ്ണേരു വിശ്വാസം . ഒരാൾ നോക്കുനതുകൊണ്ട് രോഗവും , അപകടവും മരണം വരെ ഉണ്ടാകും എന്ന വിശ്വാസത്തിൻ കാര്യകാരണ ബന്ധമില്ല, കാരണം കണ്ണിനു അങ്ങനെ ഒരു ശക്തിയില്ല . കണ്ണില്‍ നിന്നും അത്തരം ഒരു വികിരണങ്ങളും ഉൽഭാവികുന്നില്ല. ഇതൊരു ശാസ്ത്ര സത്യമാണ് . തനിക്കു പ്രയാസവും രോഗവും ഉണ്ടാകുമ്പോൾ അത് ആരോ കണ്ണേരിഞ്ഞതാണ് എന്ന് ഒരാള്‍ കരുതുമ്പോൾ . മറഞ്ഞ മാർഗത്തിൽ തന്നെ ആരോ ഉപദ്രവിച്ചു എന്ന് വിശ്വാസികലാണ് .
ഇതു തൗഹീദിന്നു വിരുദ്ധവുമാണ് .യഥാർത്ഥത്തിൽ
നബി [സ ] പറഞ്ഞ " ആ കണ്ണ് സത്യമാണ് " എന്ന ഹദീസിനെ വ്യക്യാനിച്ചവർ
ആ കണ്ണ് എന്നതിന് കണ്ണേരു എന്ന് പറഞ്ഞതിന്റെ അബദ്ധമാണ് ഇത്തരം ഒരു അന്ധവിശ്വാസം ഇസ്ലാമിലേക് കടന്നുകൂടാൻ കാരണമായത് . ഇവിടെ അബൗദീഗമയ ഒരു കണ്ണിന്റെ പ്രവർത്തനമല്ല ഹദീസിൽ പറയുന്നത് മറിച്ചു കാര്യ കരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്തനമാണ് . 'ഐനുൻ ലാമഹ് ' ' എന്ന് പറയുന്നത് ' ഐനുൽ ഹസദാണ് ' . അസൂയ പൂണ്ട മനുഷ്യന്റെ ഉപദ്രവമാണ് ഇവിടെ ഉദേഷികുന്നത് . ഒരാളുടെ അറിവിലോ , സ്വത്തിലോ , സൗന്ദര്യതിലൊ , അധികാരതിലോ അസൂയപൂണ്ട ഒരാള്‍ അയാളുടെ ആ സൗഭാഗ്യങ്ങള്‍ നശിപ്പിക്കാൻ പല പ്രവര്‍ത്തന ങ്ങളും ചെയ്യാന്‍ സാധ്യതയുണ്ട് . അയാളുടെ ആ ശര്റില് നിന്നും നമ്മെ രക്ഷികാൻ അല്ലാഹുവിനെ സാധിക്കൂ . അതിനാല്‍ അവനില്‍ അഭയം തേടണം . അതാണ് സുറത്തു ഫലക് പഠിപ്പികുന്നതും .
ഇനി ഈ വിഷയവുമായി പല ഹദീസുകളും വന്നിടുണ്ട് അവയില്‍ ഈ അന്ധ വിശ്വാസം പറയുന്ന ഹദീസുകൾ എല്ലാം ദുര്‍ബലമാണ് . വിമര്‍ശന വിധേയരായ നിവേദക ന്മാര്‍ ഉദ്ധരി കുന്ന ഹദീസുകളാണ് അവയിൽ മിക്കതും
ബുരൈദ [റ ] : നബി [സ] അരുളി :" കണ്ണേ റിനും തേൾ വിഷതിനുമാല്ലാതെ റുകിയ ഇല്ല " [ഇബ്ണ് മാജ 3642
]
ഈ ഹദീസിലെ അബു ജഫെര് റാസി എന്ന നിവേദകൻ പ്രാമാണികനല്ല .
وأبو جعفر الرازي
اسمه عيسى بن ماهان الرازي ، ضعفه كثير من أهل العلم .
. وقال عمرو بن علي : فيه ضعف
. وقال النسائي : ليس بالقوي
. وقال العجلي : ليس بالقوي
قال أحمد بن حنبل
: ليس بقوي فى الحديث
من تهذيب التهذيب
(12/57
ഇമാം ഇബ്ണ് ഹജർ പറയുന്നു : ധാരാളം ഹദീസിന്റെ ഉലമക്കൽ ഇദ്ധേഹത്തെ ദുര്‍ബലനായി പറഞ്ഞിടുണ്ട് . അമര്‍ ഇബ്ണ് അലി പറഞ്ഞു : ഇയാള്‍ ദുര്‍ബലനാണ്
ഇമാം നാസ യി പറഞ്ഞു : ഇയാൾ യാതൊരു
പരിഗണനയും അർഹിക്കുനില്ല
ഇമാം അജലീ പറഞ്ഞു : ഇയാൾ യാതൊരു
പരിഗണനയും അർഹിക്കുനില്ല
ഇമാം അഹ്മദ് പറഞ്ഞു : ഇയാള്‍ ഹദീസിന്റെ കാര്യത്തിൽ ഒന്നുമല്ല [തഹ്ദീബ് 12/ 57 ]
ആയിഷ [റ ] നബി [സ ] പറഞ്ഞു : "കണ്ണേ രു സത്യമാണ് അതിന്നാല്‍ അല്ലാഹുവോട് രക്ഷ തേടുക "[ ഇബന് മാജ 3508]
ഈ ഹദീസിന്റെ സനദിലു അബീ വഖിദീ എന്ന നിവെദകനു ണ്ട് . അദ്ദേഹം ദുര്‍ബലനാണ് .
ആയിഷ [റ ] നബി [സ ] പറഞ്ഞു : "കണ്ണേ രു സത്യമാണ് അതിന്നാല്‍ അല്ലാഹുവോട് രക്ഷ തേടുക "[ ഇബന് മാജ 3508]
ഈ ഹദീസിന്റെ സനദിലു അബീ വഖിദീ എന്ന നിവെദകനു ണ്ട് . അദ്ദേഹം ദുര്‍ബലനാണ് .
منكر الحديث تركه سليمان بن حرب - أبو
بكر البيهقي
منكر الحديث - أبو حاتم الرازي
ابن حجر العسقلاني - ضعيف
الدارقطني - ضعيف
علي بن المديني- كان ضعيفا
ഇമാം അബു ബാക്കരുല് ബൈഹക്കി : സുലൈമാന്‍ ഇബ്ന് ഹര്‍ബ് ഇയാളെ ഉപേക്ഷിച്ചു
ഇമാം അബൂ ഹാത്തിം റാസി : മുന്കരുല് ഹദീസ്
ഇമാം ദാരുഖുത്നി : ഇയാള്‍ ദുര്‍ബലനാണ്
ഇമാം അലീ ഇബ്ന് മദീനി : ഇയാള്‍ ദുര്‍ബലനാണ്
[തഹ്ദീബ് അല്‍ കമാല്‍ ]
ആയിഷ [റ ] നിന്നും നബി [സ ] : "എല്ലാ രോഗങ്ങളില്‍ നിന്നും , അസുയാലുകളുടെ അസൂയയില്‍ നിന്നും , എല്ലാ കണ്ണുകളില്‍ നിന്നും അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ അഭയം തേടുന്നു " [ മുസ്ലിം 2185 ]
ഈ ഹദീസിന്റെ സനദിലു ഉള്ള അബ്ദുല്‍ അസീസ് ദാരവര്ധിയ് എന്ന റാവി പ്രബലനല്ല
عَبْدُ الْعَزِيزِ الدَّرَاوَرْدِيُّ
محمد بن سعد كاتب الواقدي-ثقة كثير الحديث يغلط
زكريا بن يحيى الساجي-من أهل الصدق والأمانة إلا أنه كثير الوهم
أبو حاتم بن حبان البستي- كان يخطئ
മുഹമ്മദ് ഇബ്ന് സാഅ ദ് : വിശ്വസ്തനാണ് പക്ഷെ ധാരാളം അബദ്ധങ്ങള്‍ വരുത്താ രുണ്ട്
ഇമാം സാജി : ധാരാളം ഊഹിച്ചു പറയാറുണ്ട്
അബൂഹതിം ഇബ്ന് ഹിബ്ബാനു : ധാരാളം അബദ്ധങ്ങള്‍ വരുത്താ രുണ്ട്
[തഹ്ദീബ് അല്‍ കമാല്‍ ]
5408 حدثنا إسحاق بن نصر حدثنا عبد الرزاق عن معمر عن همام عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال العين حق ونهى عن الوشم
നബി ( സ ) പറഞ്ഞു ;"ആ കണ്ണു സത്യമാണ് " ( ബുഖാരി )
ഇതിന്റെ നിവെദകൻ അബ്ദു റസാക് വിമർശന വിധേയനാണ്
عن اأبو زرعة الدمشقي ، أخبرنا أحمد ، قال أتينا عبد الرزاق قبل المائتين ، وهو صحيح البصر ، ومن سمع منه بعدما ذهب بصره ، فهو ضعيف السماع .
ഇമാം അഹമ്മദ് ( റ ) പറഞ്ഞു : ഹദീസ് കേൾകുന്ന വിശയത്തിൽ ദുർബലനാണ് .
محمد بن أيوب بن الضريس : سألت محمد بن أبي بكر المقدمي عن حديث لجعفر بن سليمان ، فقلت : روى عنه عبد الرزاق ، فقال : فقدت عبد الرزاق ، ما أفسد جعفرا غيره - يعني في التشيع
മുഹമ്മദ് ഇബ്ൻ അയ്യുബ് - ഇദ്ധേഹത്തിന്റെ ശിയാ ാ യിസം ഇദ്ധേഹത്തെ നശിപ്പിച്ചു
العقيلي في كتاب " الضعفاء " له ، في ترجمة عبد الرزاق : حدثنا محمد بن أحمد بن حماد ، سمعت محمد بن عثمان الثقفي ، قال : لما قدم العباس بن عبد العظيم من عند عبد الرزاق من صنعاء ، قال لنا - ونحن جماعة - : ألست قد تجشمت الخروج إلى عبد الرزاق ، فدخلت إليه ، وأقمت عنده حتى سمعت منه ما أردت ؟ والله الذي لا إله إلا هو ، إن عبد الرزاق كذاب
അഖീലി ( റ ) പറഞ്ഞു : അബ്ദു റസാക്ക് കളവു പറയുന്നവനാണ്
سير أعلام النبلاء
ميزان 4792
മുകളിൽ പറഞ്ഞ അതേ ന്യൂനത ""തഹ്ദീബ് അൽ തഹ്ദീബ്"" എന്ന ഗ്രന്ദത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.
وقال ابن ابي خيثمة : سمعت يحيي بن معين وقيل له: قال احمد ان عبد الله بن موسي يردحديثه للتشيع . فقال كان - عبد الرزاق - والله الذي لا اله الاهو اغلى في ذالك منه مءة ضعف، ولقد سمعة من عبد الرزاق اضعاف ما سمعت من عبيد الله.
وقال العباس العنيري لما قدم من صنعاء : لقد تجشمت الي عبد الرزاق وانه لكذاب ، واواقدي اصدق منه..
( تهديب التهديب ٢/ ٥٧٣ & ٥٧٤)
[ബുഖാരി 5738 ]
حَدَّثَنَا مُحَمَّدُ بْنُ كَثِيرٍ، أَخْبَرَنَا سُفْيَانُ، قَالَ حَدَّثَنِي مَعْبَدُ بْنُ خَالِدٍ، قَالَ سَمِعْتُ عَبْدَ اللَّهِ بْنَ شَدَّادٍ، عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ أَمَرَنِي رَسُولُ اللَّهِ صلى الله عليه وسلم أَوْ أَمَرَ أَنْ يُسْتَرْقَى مِنَ الْعَيْنِ.
നബി [സ ] , കണ്ണേറിൽ നിന്നും
രക്ഷ നേടാൻ മന്ത്രിക്കാൻ ഞങങലോട് ആജ്ഞ്ഞാപിക്കറൂണ്ട്
[ബുഖാരി 5738 ]
ഈ ഹദീസിലെ മുഹമ്മദ് ഇബ്ൻ കസീർ
വിമര്‍ശന വിധേയനാണ്
قال أَبُو
بَكْرِ بْنُ أبي خيثمة قال لنا يحيى بن معين لا تكتبوا عَنْهُ
وقال: لم يكن بالثقة وقاله عبد الخالق بن منصور عن يحيى بن معين
[5571] تهذيب أل كمال
യഹ്യ ഇബ്ൻ
മുഈൻ [ റ ] പറഞ്ഞു : ഇയാളിൽ നിന്നും ഒന്നും എഴുതി
എടുക്കരുത് . ഇയാൾ
വിശ്വസ്ഥനല്ല
[തഹ്ദീബ് അൽ കമാൽ 5571 ]
وروى أحمد بن أبى خيثمة، قال لنا ابن معين لا تكتبوا عنه، لم يكن بالثقة.
ميزان 4/650
യഹ്യ ഇബ്ൻ
മുഈൻ [ റ ] പറഞ്ഞു : ഇയാളിൽ നിന്നും ഒന്നും എഴുതി
എടുക്കരുത് . ഇയാൾ
വിശ്വസ്ഥനല്ല
[മീസാൻ 4/650]
أبو دواد السجستاني كان
لا يحفظ
أحمد بن صالح الجيلي ضعيف
عبد الباقي بن قانع البغدادي ضعيف
ഇമാം അബു ദാവൂദ് [ റ ] പറഞ്ഞു
: ഇയാൾ മനപാഠമാക്കാറില്ല
അഹമ്മദ് ഇബ്ൻ സാലിഹ് [ റ ] പറഞ്ഞു
: ഇയാൾ ദുർബലനാണ്
അബ്ദുൽ ബക്കി ബാഗ് ദാദി [ റ
] പറഞ്ഞു:ഇയാൾ ദുർബലനാണ്
[ജർഹ് വ തഅദീൽ - hadithportal.com ]
وَحَدَّثَنَا عَبْدُ اللَّهِ بْنُ عَبْدِ الرَّحْمَنِ
الدَّارِمِيُّ، وَحَجَّاجُ بْنُ الشَّاعِرِ، وَأَحْمَدُ بْنُ خِرَاشٍ، قَالَ
عَبْدُ اللَّهِ أَخْبَرَنَا وَقَالَ الآخَرَانِ، حَدَّثَنَا مُسْلِمُ بْنُ
إِبْرَاهِيمَ، قَالَ حَدَّثَنَا وُهَيْبٌ، عَنِ ابْنِ، طَاوُسٍ عَنْ أَبِيهِ، عَنِ
ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ " الْعَيْنُ حَقٌّ وَلَوْ
كَانَ شَىْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ وَإِذَا اسْتُغْسِلْتُمْ
فَاغْسِلُوا "
"കണ്ണേറിന്റെ സ്വാധീനം
ഒരു യാഥാർത്ഥ്യമാണ് . അല്ലാഹുവിന്റെ വിധിയെ എന്തെങ്ങിലും മറികടക്കുമായിരുന്നെ ങ്കിൽ അത് കണ്ണേ റാ കുമായിരുന്നു . അതിന്റെ ശമനത്തിൻ
, നിങ്ങളോട് കഴികികൊടുക്കാൻ ആരെങ്കിലും ആവശ്യപെട്ടാൽ കഴുകിക്കൊടുക്കുക .."[ മുസ്ലിം 2188 ]
പ്രസ്തുത ഹദീസിലെ ആശയം വ്യക്തമല്ല . കണ്ണേരു അല്ലാഹുവിന്റെ ഖളാ ഖദറിനെ വരേ മറികടക്കാൻ കെൽപ്പുള്ള ഒന്നാകുമായിരുന്നു എന്ന് ഇതിൽ പറയുന്നു . ഇതിന്റെ ശമനത്തിന് കുളിക്കാൻ പറയുന്നു പക്ഷെ ആരാണ് കുളിക്കേണ്ടത് എന്നും വ്യക്തമാക്കുന്നില്ല . ഖദറിനെ നിഷേധിക്കുന്ന ഒരു സാധ്യത ഈ ഹദീസിന്റെ ആശയത്തിൽ വരുന്നു . ഇതിന്റെ സനദിൽ മുസ്ലിം ഇബ്ൻ ഇബ്രാഹിം എന്ന നിവേദകനുണ്ട് അദ്ധേഹത്തിന്റെ സഹോദരി ഖദരിയ്യ വിഭാഗത്തിൽ പെട്ടതാണ് ഇദ്ധേഹം അവരുടെ കൂടെയാണ് ജീവിച്ചത് അതിന്റെ പ്രഭാവമാണോ ഈ ആശയം ഇതിൽ വന്നതെന്ന് സംശയികെണ്ടിയിരിക്കുന്നു .
അസ് മഹു് [റ ] പറഞ്ഞു : റസൂലേ ജഫെറിന്റെ കുട്ടിക്ക് കണ്ണേ രു പറ്റിയിരിക്കുന്നു . ഞാൻ അവര്ക് റുകിയ ചെയ്യട്ടെ ? നബി അരുളി ; അതെ,എന്തെങ്ങിലും അല്ലാഹുവിന്റെ വിധിയെ മറികടക്കുമായിരുന്നെഗില് അത് കണ്ണേ രു ആകുമായിരുന്നു " [ ഇബ്ണ് മാജ 3510 , തിർമുദി 2059 ]
ഈ ഹദീസിന്റെ നിവെദകനായ അമര്‍ ഇബ്ണ് ദീനാര്‍ ദുര്‍ബലനാണ് .
ഇയാള്‍ വഴിയാണ് ഇമാം തിർമുദിയും ഈ ഹദീസ് ഉദ്ധരിക്ന്നത്
قال زياد بن أيوب، عن إسماعيل ابن علية 1: 2 كان لا يحفظ الحديث2
عن إسماعيل
ابن علية 1:
2 ضعيف الحديث
وقال أبو حاتم ضعيف الحديث
عن أحمد بن حنبل ضعيف، منكر الحديث
تاه ديب آل
كمال
.ഇസ്മയിൽ ഇബ്ണ് അലിയതിൽ നിന്നും സിയാദ് ഇബ്ണ് അയ്യുബ് പറയുന്നു : ഇയാൾ ഹദീസ് മനപാഠം ഉള്ളവനല്ല .
ഇസ്മയിൽ ഇബ്ണ് അലിയ് [റ ] പറയുന്നു :ഇയാൾ ദുര്‍ബലനാണ്
ഇമാം അഹമെദ് [റ ]പറഞ്ഞു : ദുര്ബാലനും മുന്കരുൾ ഹദീസുമാണ്
ഇമാം അബൂ ഹാത്തിം [റ ]പറഞ്ഞു: ഇയാൾ ദുര്‍ബലനാണ്
[തഹ്ദീബ് അൽ കമാൽ]
സഹൽ ഇബ്ണ് ഹുനൈഫ് [റ ] പറഞ്ഞു ആമിര്‍ ഇബ്ണ് റബീഹ [റ ] സഹൽ കുളിച്ചു കൊണ്ടിരുന്നപോൾ അതുവഴി വന്നു . ഇത്രയും ഭംഗിയുള്ള ശരീരം ഞാൻ കണ്ടിട്ടില്ല എന്ന് അദ്ധേഹത്തെ നോക്കി പറഞ്ഞു . ഉടനെ സഹൽ [റ ] കുഴഞ്ഞു വീണു . സഹലിനെ[റ ] നബിയുടെ അടുക്കല്‍ എത്തിച്ചു ...."[ ഇബ്ണ് മാജ 3509 ]
ഈ ഹദീസിലെ
നിവെദകനായ ഹിഷാം ഇബ്ണ് അമാർ വിമർശനത്തിനു വിധേയനാണ് .
ثُمَّ قَالَ أَبُو دَاوُدَ : سُلَيْمَانُ بْنُ بِنْتِ شُرَحْبِيلَ أَبُو أَيُّوبَ خَيْرٌ مِنْهُ ، هِشَامٌ حَدَّثَ بِأَرْجَحَ مِنْ أَرْبَعِمِائَةِ حَدِيثٍ ،
لَيْسَ لَهَا أَصْلٌ مُسْنَدَةٌ كُلُّهَا
ذَكَرَ أَحْمَدُ بْنُ حَنْبَلٍ هِشَامَ بْنَ عَمَّارٍ ،
فَقَالَ : طَيَّاشٌ خَفِيفٌ .
وقال
صالح بن محمد الأسدي كان هشام بن عمار يأخذ على الحديث ولا يحدث ما لم يأخذ
عن عبد الله بن محمد بن سيار كان هشام بن عمار
-------- وكان يأخذ على كل ورقتين درهما
تاه ديب آل كمال 30/242 ]
ഇമാം അബു ദാവൂദ് [ റ
] പറയുന്നു ; ഹിഷാം നാനൂറോളം ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട് ഈ മുസ് നദുകളെ ലാം യാതൊരു അടിസ്ഥാന മില്ലാതതാണ് .
ഇമാം അഹ്മദ് പറയുന്നു ; ഹിഷാം എടുത്തുചാട്ടസ്വഭാവമുള്ള ആളും വിവേകം കുറഞ്ഞ ആളുമാണ്
സാലിഹ് ഇബ്ണ് മുഹമ്മദ് അസദി പറയുന്നു ; ഹിഷാം ഹദീസ് ഉദ്ധ രികാൻ പണം വാങ്ങുമായിരുന്നു .അബ്ദുള്ള ഇബ്ണ് മുഹമ്മദ് സയ്യാർ പറഞ്ഞു ;
ഹിഷാം രണ്ടു പേജ് ഹദീസ് ഉദ്ധ രികാൻ ഒരു ദിര്‍ഹം വാങ്ങിയിരുന്നു [തഹ്ദീബ് അൽ കമാൽ 30/242]
അനസ് റ നിവേദനം: “നബി [സ] തേൾ വിഷത്തിനും ,കണ്ണേ റിനും , നമീമാതിനും റുകിയ അനുവദിച്ചു " [ഇബ്ണ് മാജ 3516 ]
ഈ ഹദീസിന്റെ നിവെദകനായ മുആവിയ ഇബ്ണ് ഹിശമിനെ മുഹധിസുകൾ വിമർശിച്ചിട്ടുണ്ട് .
معاوية بن هشام القصار أَبُو الحسن الكوفي
مولى بني أسد
مولى بني أسد
بو بكر البيهقي: ليس بالقوي
أبو حاتم بن حبان البست: ربما أخطأ
أحمد بن حنبل: كثير الخطأ
ابن حجر العسقلاني: صدوق له أوهام
الدارقطني: ليس بالقوي
أبو حاتم بن حبان
البستي : ربما أخطأ
ابن حجر العسقلاني :
صدوق له أوهام
عثمان بن أبي شيبة
العبسي : رجل صدق وليس بحجة
تاه ديب آل كمال
ബൈഹക്കി
: ഇയാൾ യാതൊരു പരിഗണനയും അർഹിക്കുനില്ല
ഹാത്തിം
ഇബ്ണ് ഹിബ്ബാൻ : ധാരാളം പിഴവ് വരുത്താറുണ്ട്
അഹ്മമദ്
ഇബ്ണ് ഹമ്പൽ : ചില പിഴവുകൾ വരുത്താറുണ്ട്
ഇബ്ണ്
ഹജര്‍ : വിശ്വസ്തനാണ് പക്ഷേ വഹ്മ് ഉണ്ടാവാറുണ്ട്
ദാറു
ഖുത്നി : ഇയാൾ യാതൊരു പരിഗണനയും അർഹിക്കുനില്ല
ഉസ്മാൻ ഇബ്ണ് അഭി ശൈബ : വിശ്വസ്തനാണ്
പക്ഷെ തെളിവിനു കൊള്ളുകില്ല
[തഹ്ദീബ്
അൽ കമാൽ]
എന്താണ് യഥാർത്ഥത്തിൽ കണ്ണേ രു ?
ഒരാൾ ഒരു
പുതിയ വസ്ത്രം ധരിച്ചു അയാള്‍ സുഹൃത്തുകളുടെ അടുത്ത് ചെന്നപോൾ അതിൽ ഒരുവൻ പറഞ്ഞു
" ഈ വസ്ത്രം വളരെ മനോഹരമാണല്ലോ ? " കുറച് നേരം കഴിഞു ആ വസ്ത്രം ഒരു കമ്പിയിൽ കുടുങ്ങി
കീറിപോയി. അപ്പോൾ സാധാരണകാരൻ കരുതുക അയാളുടെ
കണ്ണേ റാണ് എന്നാണ് . എന്നാൽ ഒരു മുവഹ്ഹി
ദു കരുതുക പടച്ചോൻ ഈ പുതുവസ്ട്രതിനു
ഇത്രയും നേരത്തെ ഭംഗിയെ വെച്ചിരുന്നുളൂ എന്നായിരിക്കും
. കാര്യ കാരണ ബന്ധത്തിന് അപ്പുറത്തായി ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ സഹായികാനോ , ഉപദ്രവിക്കാനോ
സാധികില്ല . അത് അല്ലാഹു അനുവദിച്ചിട്ടില്ല .
അതല്ലാതെ കേവലം ഒരാള്‍ നോക്കിയാല്‍ മരണം നടക്കും രോഗം ഉണ്ടാകും എന്നുള്ള വിശ്വാസം കാര്യകാരണ ബന്ധത്തിന് അപ്പുറത്തുള്ളതാണ് . അതിനുള്ള കഴിവ് ഒരാള്കുണ്ടെന്ന വിശ്വാസം തൗഹീദിനു വിരുദ്ധവും . കേട്ടിപോകിയ ജാറങ്ങളെ അവമാതിച്ചു പറഞ്ഞാല്‍ ആ മഹാതുകളുടെ ശാപം മൂലം അപകടം സംഭവിക്കും എന്ന് കബർ പൂജകർ ജല്പ്പികുംപോലെ തന്നെയാണ് ഈ കണ്ണേരു വിശ്വാസം .
ഇബ്ണ് ഉമർ [റ ] നിവേദനം : നബി [സ ] അരുളി " രോഗം പിശാചുക്ക ളാൽ പകരലും ,ദുശ്ശകുനവും , ഹാമത്തും [കൂമൻ ],സഫർ മാസം നഹ്സും ഇല്ലാ " [ബുഹാരി ]
എന്താണ് ഹാമത്ത് ? ഇമാം നവവി [റ ഹ് ] പറയുന്നു : " ഹാമത്ത് എന്നത് രാപക്ഷികളിൽ പ്രസിദ്ധമായ കൂമന് ആകുന്നു . അവർ പറയുന്നു 'ഈ പക്ഷി ഏതെങ്കിലും വീടിന്റെ മുകളില്‍ ഇരുന്നു കരഞ്ഞാല്‍ അത് ആ ഗ്രഹ നാഥന്റെ അല്ലെങ്കില്‍ ആ വീടിന്റെ ഏതെങ്കിലും വ്യക്തിയുടെയോ മരണ വാര്‍ത്ത അറിയിക്കുകയാണ് എന്ന് കരുതിയിരുന്നു ." [ശര ഹു മുഹദ്ദബു 14 / 215 ]നമ്മുടെ നാട്ടില്‍ ഇതിനെ 'പുള്ള് ' എന്ന് പറയുന്നു . രാത്രി അത് വീടിന്റെ അരികെ നിന്നും കരഞ്ഞാൽ അപകട സൂചനയായി കരുതുന്നു . മക്ക മുശ്രിക്കുകളുടെ ഇതേ വിശ്വാസം തന്നെയാണ് ഇന്നുള്ള മുസ്ലിംഗളുടെ കണ്ണേരു വിശ്വാസം . ഒരു പക്ഷി കൂകിയാൽ മരണം സംഭവിക്കും , അപകടം ഉണ്ടാകുമെന്നതു പോലെയാണ് ഒരാള്‍ നോക്കിയാല്‍ അപകടം ഉണ്ടാകും മരണം സംഭവിക്കും എന്ന് വിശ്വസികുന്നതും . രണ്ടിന്റെയും അടിസ്ഥാനം ഒന്നാണ് . ഇത്തരത്തിലുള്ള മനുഷ്യന്റെ മൂഡവിശ്വാസങ്ങളെ അറുതെറിയുന്നതാണ് ഇസ്ലാമിലെ തൗഹീദ് .
ദാതു
അന്വാത് ഉമർ [റ ] മുറിച്ചു
കളഞ്ഞു എന്തിനാണ് ? ആളുകള്‍ ആ മരത്തിൽ തങ്ങളുടെ
വാള് തൂകിയിട്ടാൽ അതിൽ നിന്നും ഉപകാരം
പ്രതീക്ഷിച്ചിരുന്നു . അത് ശിര്കാന് ആ ശിർക്ക് വളരാതിരിക്കാൻ അത് മുറിച്ചു
കളഞ്ഞു . മരത്തിൽ തൂകിയിട്ടാൽ കാര്യകാരണ ബന്തത്തിനു
അപ്പുറമുള്ള ഉപകാര ഉപദ്രവം അതിൽ നിന്നും അവർ പ്രതീക്ഷിച്ചിരുന്നു
. ഒരാളുടെ കണ്ണുകൾക് അത്തരത്തിൽ കാര്യകാരണ
ബന്ധത്തിന് അപ്പുറമുള്ള ഉപദ്രവം ഉണ്ടാകാൻ സാധിക്കും എന്ന്
വിശ്വസിക്കലും അതെ ദാതു അന്വാത് ആവ്ശ്യപെട്ടവരുടെ
വിശ്വാസവുമായി ഒത്തു ചേരുന്ന വിശ്വാസമാണ് .
“നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും
മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവും ആരാകുന്നു?
അവര്‍ പറയും: അല്ലാഹുവിന്നാകുന്നു ( രക്ഷാകര്‍ത്തൃത്വം
). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം
ഒരുവന്റെ കൈവശത്തിലാണ്. അവന് അഭയം നല്കുന്നു. അവന്നെതിരായി ( എവിടെ നിന്നും )
അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന് ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )
അവര്‍ പറയും: ( അതെല്ലാം )
അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍
പെട്ടുപോകുന്നത്?
അല്ല. നാം അവരുടെ അടുത്ത് സത്യവും കൊണ്ട്
ചെന്നിരിക്കുകയാണ്. അവരാകട്ടെ വ്യാജവാദികള്‍ തന്നെയാകുന്നു. “ [ 23/86-90]