പുരുഷൻറെ തുട ഔറത്തോ ?


                          പുരുഷൻറെ തുട ഔറത്തോ ?
പുരുഷൻറെ ഔറത്ത്  മുട്ട് പൊക്കിളിനു ഇടയിലാണ് എന്നാണ് നാം കേട്ടിട്ടുള്ളത് . അതാണ് ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായം . അതിന് അവർ ഉദ്ധരിക്കുന്ന തെളിവ് താഴെ പറയുന്ന ഹദീഥുകളാണ് ;
عن أبي أيوب ، قال : سمعت النبي - صلى الله عليه وسلم - يقول : " ما فوق الركبتين من العورة ، وما أسفل من السرة من العورة
അബൂ അയ്യൂബ് അൽ അൻസാരി [റ ] നിന്നും ; നബി [സ ] പറഞ്ഞു ; മുട്ടുകൾക്കും പൊക്കിളിനു ഇടയിലുള്ളത് ഔറത്താകുന്നു "
[ ദാറുഖുത്‌നീ 5 / 878 , ബൈഹഖി 3142 ]
ഇതിന്റെ സാനദിൽ വിമര്ശിക്കപ്പെട്ട റാവിയുണ്ട്
അബ്ബാദ് ഇബ്ൻ കസീർ സ്സഖഫി
قال البخاري : تركوه . وقال ابن معين : ليس بشيء .
وقال ابن عمار ضعيف .
وقال العجلي ضعيف متروك الحديث
ഇമാം ബുഖാരി പറഞ്ഞു ; ഉപേക്ഷിക്കപ്പെട്ടവനാണ്
ഇമാം യഹിയ്യ ഇബ്ൻ മഈൻ പറഞ്ഞു ; ഇയാൾ ഒന്നുമല്ല
ഇമാം ഇബ്ൻ ആമിർ ; ദഈഫ്
ഇമാം അജലീ ; ദഈഫ് മത്റൂക്കുൽ ഹദീഥ്
[തഹ്ദീബ് 5/100, സിയാർ ദഹബി 7 / 106  ]

عقبة بن علقمة - قال : سمعت عليا - رضي الله عنه - يقول : قال رسول الله - صلى الله عليه وسلم - : " الركبة من العورة
അലി [റ ] നിന്നും ; നബി [സ ] പറഞ്ഞു ;  മട്ട് ഔറത്താകുന്നു " [ ദാറുഖുത്‌നീ 4 / 877 ]
ഈ ഹദീഥിലെ അബൂ ജുനൂബ് ദഈഫ് ആണെന്ന് ദാറു ഖുത്നീ തന്നെ രേഖപ്പെടുത്തുന്നു. കൂടാതെ നദ്‌ർ ഇബ്ൻ മൻസൂർ അൽ ഫസാരി എന്ന റാവിയും അസ്വീകാര്യനാണ് .
ഇമാം ബുഖാരി പറഞ്ഞു ; മുൻകറുൽ ഹദീഥ്
ഇമാം അബൂഹാതിം റാസി ; മജ്ഹൂൽ 
ഇമാം നസാഈ ; ദഈഫ്
ഇമാം ഇബ്ൻ ഹിബ്ബാൻ ; തെളിവിന്ന് കൊള്ളുകില്ല
[ ബദ്‌റുൽ മുനീർ 2/ 244 ]
എന്നാൽ തുട ഔറത്താണോ അല്ലയോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്ക് വിഭിന്ന വീക്ഷണമാണ് . ചിലർ തുട ഔറത്താണ് എന്ന് പറയുന്നു . ചിലർ നേരെ മറിച്ചും .
عطاء وداود , ومحمد بن جرير وأبو سعيد الإصطخري من الشافعية - وهو رواية عن أحمد - إلى أن الفخذ ليس من العورة
അത്വാ', ദാവൂദ് , മുഹമ്മദ് ഇബ്ൻ ജരീർ , അബൂ സഈദ് ഇസ്‌തഖ്‌രീ ശാഫിഈ , ഇമാം അഹമ്മദ്  എന്നിവരിൽ നിന്നും തുട ഔറത്തല്ല എന്ന അഭിപ്രായം വന്നിരിക്കുന്നു "
[ മൗസൂഅതുൽ ഫിഖ്ഹി യ്യ (32/57)
 احتج بحديث أنس ، وحديث زيد بن ثابت من قال : إن الفخذ ليست بعورة ؛ لأنها لو كانت عورة يجب سترها ما كشفها النبى صلى الله عليه وسلم يوم خيبر ، ولا تركها مكشوفة بحضرة أبى بكر وعمر .
فيكون معنى قوله : ( الفخذ عورة ) ، على المقاربة والجوار ، وقد أجمعوا أن من صلى منكشف القبل والدبر ، أن عليه الإعادة ، واختلفوا فيمن صلى منكشف الفخذ ، فدل أن حكمه مخالف لحكم القبل والدبر ؛ لاختلاف المعنى فى ذلك 
ഇമാം ഇബ്ൻ ബത്വാൽ പറയുന്നു ;'തുട ഔറത്തല്ല എന്ന് പറഞ്ഞവർ അനസ് [റ ] , സൈദ് ഇബ്ൻ സാബിത് [റ ]  , എന്നിവരുടെ ഹദീഥ് തെളിവ് പിടിച്ചു . തുട ഔറത്തായിരുന്നെങ്കിൽ നബി [സ ] ഖൈബർ യുദ്ധ വേളയിലും , ഉമർ [റ ], അബൂബക്കർ[റ ]  എന്നിവരുടെ മുന്നിലും തുട വെളിവാക്കില്ലായിരുന്നു . തുട ഔറത്താണ് എന്ന് പറഞ്ഞാൽ അർത്ഥമാക്കുന്നത് അത് മുൻ പിന് ഭാഗത്തിൽ അടുത്തഭാഗമായതിനാലാണ് . മുൻ ഭാഗവും പിൻ ഭാഗവും പ്രദർശിപ്പിച്ചു നമസ്‌കരിച്ചാൽ അയാളുടെ നമസ്ക്കാരം സ്വീകാര്യമല്ല എന്നതിൽ എല്ലാവരും ഐക്യാപെട്ടിട്ടുണ്ട് . പക്ഷെ തുട പ്രദര്ശിപ്പിച്ചു നമസ്ക്കരിക്കലിൽ അവർ ഭിന്ന വീക്ഷണക്കാരാണ്. ഇതിൽ നിന്നും മനസ്സിലാകുന്നത് മുൻ ഭാഗം പിന് ഭാഗം മറക്കലിന്റെയും തുട മറക്കലിന്റെയും വിധി വ്യത്യസ്ഥമാണ് എന്നാണ്. "
[ ശറഹ് സ്വഹീഹ് അൽ ബുഖാരി ഇബ്ൻ ബത്വാൽ 2 /33 -34 ]
പുരുഷന്റെ ഔറത്ത് അവന്റെ മുൻ പിൻ ഭാഗങ്ങളാണ് എന്നാണ് മനസ്സിലാകുന്നത്
 നമ്മുടെ നാട്ടിലെ  ഹദീഥു പണ്ഡിതൻ അബ്ദുൽ സലാം സുല്ലമി [ റഹ് ] ഇതേ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുരുഷന്റെ തുട ഔറത്തല്ല എന്ന്  പറഞ്ഞത് . കാരണം തുട ഔറത്താണ് എന്ന റിപ്പോർട്ടുകളുടെ ഇല്ലത്തുകളെ കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു . എന്നാൽ ഇതിനെ കുറിച്ചുള്ള വ്യക്തമായ അറിവില്ലാത്ത അവിവേകികൾ അദ്ദേഹത്തിന് നേരെ ആക്ഷേപമുനകൾ എറിയുന്നു .
ലജ്‌നയുടെ ഫത്‌വ കാണുക :
"ഭൂരിപക്ഷം പണ്ഡിതന്മാരും തുട ഔറത്താണെന്ന് പറയുന്നത് . ആ വിഷയത്തിൽ വന്ന ഹദീഥുകൾ പ്രശ്നമുള്ളതാണ് എന്നവർ കരുതുന്നില്ല . ചില റിപ്പോർട്ടുകൾ അപൂർണ്ണമാണെങ്കിലും , മറ്റു  റീപ്പർട്ടിലെ നിവേദകർ ദുർബലൻമാരാണെങ്കിലും ശരി ഇവയെല്ലാം പരസ്പരം ശക്തിപകരുന്നു . ഈ വിഷയത്തിൽ അവ തെളിവിന് എടുക്കാവുന്നതാണ് "
[ഫതാവ അൽ ലജ്‌നത്തു ദാഇമാ  vol. 1, 6/165-166]
ലജ്‌നയുടെ പണ്ഡിതന്മാർ തന്നെ പറയുന്നത് ഹദീഥുകൾ ദഈഫാണ് എന്നാൽ വിവിധ റിപ്പോർട്ടുകൾ കൂടി ചേർത്താൽ അത് സ്വഹീഹ് ആകും എന്നാണ് . ആ വിഷയങ്ങളിൽ വന്ന ഹദീഥുകൾ പരിശോധിക്കുമ്പോൾ കുറച്ചുകൂടി ബോധ്യമാകും.
തുട ഔറത്തല്ല എന്ന് പറഞ്ഞവരുടെ തെളിവുകൾ
أَنَّ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم مُضْطَجِعًا فِي بَيْتِي كَاشِفًا عَنْ فَخِذَيْهِ أَوْ سَاقَيْهِ فَاسْتَأْذَنَ أَبُو بَكْرٍ فَأَذِنَ لَهُ وَهُوَ عَلَى تِلْكَ الْحَالِ فَتَحَدَّثَ ثُمَّ اسْتَأْذَنَ عُمَرُ فَأَذِنَ لَهُ وَهُوَ كَذَلِكَ فَتَحَدَّثَ ثُمَّ اسْتَأْذَنَ عُثْمَانُ فَجَلَسَ رَسُولُ اللَّهِ صلى الله عليه وسلم وَسَوَّى ثِيَابَهُ - قَالَ مُحَمَّدٌ وَلاَ أَقُولُ ذَلِكَ فِي يَوْمٍ وَاحِدٍ - فَدَخَلَ فَتَحَدَّثَ فَلَمَّا خَرَجَ قَالَتْ عَائِشَةُ دَخَلَ أَبُو بَكْرٍ فَلَمْ تَهْتَشَّ لَهُ وَلَمْ تُبَالِهِ ثُمَّ دَخَلَ عُمَرُ فَلَمْ تَهْتَشَّ لَهُ وَلَمْ تُبَالِهِ ثُمَّ دَخَلَ عُثْمَانُ فَجَلَسْتَ وَسَوَّيْتَ ثِيَابَكَ فَقَالَ " أَلاَ أَسْتَحِي مِنْ رَجُلٍ تَسْتَحِي مِنْهُ الْمَلاَئِكَةُ
A-ആയിശ [റ ] വിൽ നിന്നും നിവേദനം ; നബി [സ ] വീടിനുള്ളിൽ  തൻറെ തുട വെളിവാക്കിയിരിക്കുകയായിരുന്നു അന്നേരം അബൂബക്കർ [റ ] അകത്ത് കടക്കാൻ അനുവാദം ചോദിച്ചു നബി [സ ] അനുവാദം കൊടുത്തു. ശേഷം ഉമർ [റ ]  അകത്ത് കടക്കാൻ അനുവാദം ചോദിച്ചു നബി [സ ] അനുവാദം കൊടുത്തു പിന്നെ ഉസ്മാൻ [റ ] വന്നു അപ്പോൾ നബി [സ ] തൻറെ വസ്ത്രം കൊണ്ട് തുട മറച്ചു ശേഷം അനുവാദം കൊടുത്തു . അവരെല്ലാം പോയശേഷം ഞാൻ നബി [സ ] യോട് ചോദിച്ചു . താങ്കൾ അബൂബക്കർ , ഉമർ എന്നിവർ വന്നപ്പോൾ തുട വെളിവാക്കിയിരുന്നിട്ടും അവർക്ക് അനുവാദം കൊടുത്തു ഉസ്മാൻ വന്നപ്പോൾ വസ്ത്രം കൊണ്ട് മറച്ചു അതെന്താണ് ?  അല്ലാഹുവും , മലക്കുകളും പോലും ഉസ്മാനെ കണ്ടാൽ നാണിക്കും പിന്നെ എനിക്ക് നാണം വരാതിരിക്കുമോ ?  [മുസ്‌ലിം 2401
قَالَ أَخَّرَ ابْنُ زِيَادٍ الصَّلاَةَ فَجَاءَنِي عَبْدُ اللَّهِ بْنُ الصَّامِتِ فَأَلْقَيْتُ لَهُ كُرْسِيًّا فَجَلَسَ عَلَيْهِ فَذَكَرْتُ لَهُ صَنِيعَ ابْنِ زِيَادٍ فَعَضَّ عَلَى شَفَتِهِ وَضَرَبَ فَخِذِي وَقَالَ إِنِّي سَأَلْتُ أَبَا ذَرٍّ كَمَا سَأَلْتَنِي فَضَرَبَ فَخِذِي كَمَا ضَرَبْتُ فَخِذَكَ وَقَالَ إِنِّي سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم كَمَا سَأَلْتَنِي فَضَرَبَ فَخِذِي كَمَا ضَرَبْتُ فَخِذَكَ وَقَالَ " صَلِّ الصَّلاَةَ لِوَقْتِهَا فَإِنْ أَدْرَكَتْكَ الصَّلاَةُ مَعَهُمْ فَصَلِّ وَلاَ تَقُلْ إِنِّي قَدْ صَلَّيْتُ فَلاَ أُصَلِّي "
B- അബ്ദുൽ അലിയ്യത്തിൽ ബർറാഅ [ റ ] വിൽ നിന്നും നിവേദനം ; ഇബ്ൻ സിയാദ് നമസ്ക്കാരം താമസിപ്പിച്ചു . അപ്പോൾ അബ്ദുല്ല ഇബ്ൻ സാമിത് അവിടെവന്നപ്പോൾ അദ്ദേഹത്തോട് ഞാൻ ഇതിനെപറ്റി ചോദിച്ചു . അപ്പോൾ അദ്ദേഹം പറഞ്ഞു ഇതേ കാര്യം ഞാൻ അബൂദർറ് [റ ] വിനോട് ചോദിച്ചിരുന്നു . അപ്പോൾ അദ്ദേഹം എൻറെ തുടക്ക് ഒരടി നൽകിയിട്ട് പറഞ്ഞു ഞാൻ ഇതേ കാര്യം നബി [സ ] യോട് ചോദിച്ചപ്പോൾ ഞാൻ ചെയ്തപോലെ തന്നെ നബി [സ ] എൻറെ തുടയിൽ ഒരടി നൽകി പറഞ്ഞു : നമസ്ക്കാരം കൃത്യമായ സമയത്ത്  തന്നെ നിർവ്വഹിക്കണം " [ മുസ്‌ലിം 648 ]
عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم غَزَا خَيْبَرَ قَالَ فَصَلَّيْنَا عِنْدَهَا صَلاَةَ الْغَدَاةِ بِغَلَسٍ فَرَكِبَ نَبِيُّ اللَّهِ صلى الله عليه وسلم وَرَكِبَ أَبُو طَلْحَةَ وَأَنَا رَدِيفُ أَبِي طَلْحَةَ فَأَجْرَى نَبِيُّ اللَّهِ صلى الله عليه وسلم فِي زُقَاقِ خَيْبَرَ وَإِنَّ رُكْبَتِي لَتَمَسُّ فَخِذَ نَبِيِّ اللَّهِ صلى الله عليه وسلم وَانْحَسَرَ الإِزَارُ عَنْ فَخِذِ نَبِيِّ اللَّهِ صلى الله عليه وسلم وَإِنِّي لأَرَى بَيَاضَ فَخِذِ نَبِيِّ اللَّهِ صلى الله عليه وسلم
C- അനസ് [റ ] വിൽ നിന്നും നിവേദനം ; "ഖൈബർ യുദ്ധവേളയിൽ നബി [സ ] തൻറെ കുതിരയിൽ കയറി , അബൂത്വൽഹ അദ്ധേഹത്തിന്റെ കുതിരമേലും കയറി കൂടെ ഞാനും . ഞങ്ങളും നബിയും ചേർന്നാണ് സഞ്ചരിച്ചിരുന്നത് എൻറെ  മുട്ട് നബി [സ ] യുടെ തുടയിൽ മുട്ടി അങ്ങനെ നബിയുടെ   തുടയുടെ വെളുപ്പ് കാണുമാറ് വസ്ത്രം നീങ്ങി ." [ മുസ്‌ലിം 1365 ]
സ്വഹീഹും പ്രബലന്മാർ ഉദ്ധരിച്ചതുമായ ഹദീഥുകളിൽ നബി [സ ] തുട ഔറത്തായി പരിഗണിച്ചിരുന്നില്ല എന്ന് മനസ്സിലാകുന്നു . ഇതേ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇമാം അഹമ്മദ് [ റഹ് ]  ആയാലും അബ്ദുൽ സലാം സുല്ലമി [ റഹ് ] ആയാലും തുട ഔറത്തല്ല എന്ന് പ്രസ്‌താവിച്ചത്‌ .
തുട ഔറത്താണ് എന്ന് പറഞ്ഞവരുടെ തെളിവുകൾ

جَرْهَدٍ قَالَ مَرَّ النَّبِيُّ صلى الله عليه وسلم بِجَرْهَدٍ فِي الْمَسْجِدِ وَقَدِ انْكَشَفَ فَخِذُهُ فَقَالَ " إِنَّ الْفَخِذَ عَوْرَةٌ
A- അബൂസിനാദ് [റ ] വിൽ  നിന്നും ; നബി [സ ] ജർഹാദിൻറെ അടുത്തുകൂടി നടന്നുപോയപ്പോൾ അദ്ദേഹത്തിൻറെ തുട വെളിവായിരിക്കുകയായിരുന്നു അപ്പോൾ നബി പറഞ്ഞു ; തുട ഔറത്താണ് അത് മറക്കുക
 [അഹമ്മദ് 15869  , തിർ മുദി  2798,2797, മുസന്നഫ് 6/ 110  ]
1-    മുഹമ്മദ് ഇബ്ൻ അഖീലി 
ഇമാം ഇബ്ൻ മഈൻ ; ദഈഫ്
ഇമാം ഇബ്ൻ ഖത്വാൻ ; ദഈഫ് [ സിയാർ ദഹബി ]
2-  സുർഅത് ഇബ്ൻ അബ്ദിറഹ്മാൻ ഇബ്ൻ  ജർഹദ്
ഇമാം ഇബ്ൻ ഹജർ അസ്ഖലാനി - മജ്‌ഹുൽ  [ തഖ്‌രീബ്‌ 338 ]

ഇബ്ൻ ഖത്വാൻ ; സനദ്‌ മുൾത്വരിബ്‌
 [ നസ്‌ബു റായഹ്  ഫീ തഖ്‌രീജ് ഹദീഥിൽ ഹിദായാഹ്  2/ 167 ]

ഇമാം ബുഖാരി ഈ സനദ്  സ്വീകാര്യമല്ല എന്ന് തൻറെ താരീഖിൽ പറയുന്നു
 [ താരീഖുൽ കബീർ 2/ 2354 ]
ഇമാം ഇബ്ൻ ഹജർ പ്രസ്തുത ഹദീഥ് മുൾത്വരിബാണെന്നു പറയുന്നു
 [ തഗ് ലീക്കു  തഅലിഖ്  2/ 209 ]

قال عمر : فخذ الرجل من العورة

B- ഉമർ [റ ] പറഞ്ഞു ; "പുരുഷൻറെ തുട ഔറത്താണ് " [ മുസന്നഫ് 6/ 110 ]
ഈ ഹദീഥിൻറെ സനദ് മുൻക്വതിആണ് .  മൻസൂർ ഇബ്ൻ മുഅതമിറിൻറെയും ഉമർ [റ ] ഇടയിൽ ആളുകൾ വിട്ടുപോയിട്ടുണ്ട് . മൻസൂർ ഇബ്ൻ മുഅതമിർ അഞ്ചാം തലമുറയിൽ പെട്ട താബിഉആണ് അദ്ദേഹം ഉമറിൽ നിന്നും ഹദീഥ് കേട്ടിട്ടില്ല .

عن ابن عباس عن النبي صلى الله عليه وسلم قال : الفخذ من العورة

C- ഇബ്ൻ അബ്ബാസ് [റ ] ; നബി [സ ] പറഞ്ഞു ; തുട ഔറത്താണ്
 [തിർമുദി 2798 , മുസന്നഫ് 6/ 110, ബൈഹഖി 3136]

ഇതിൽ വിമർശനത്തിന്  വിധേയരായ റാവികളുണ്ട്
1-    ഇസ്രാഈൽ ഇബ്ൻ യൂനുസ് [ 160 ]

ഇമാം യഅകുബ് ഇബ്ൻ ശൈബ ; ഇദ്ദേഹം പ്രബലനല്ല
ഇമാം  അലിയ്യ് ഇബ്ൻ മദീനി ; ദഈഫ്
ഇമാം മുഹമ്മദ് ഇബ്ൻ ഹസം ; ദഈഫ്

2-  അബൂയഹിയ്യൽ കത്താത് ;
ഇമാം നസാഈ ; പ്രബലനല്ല
ഇമാം അഹമ്മദ് ; ശരീക് അദേഹത്തെ ദുർബലപെടുത്തി
ഇമാം അബൂ സുർഅത് ; ദഈഫ്
യഹിയ്യ ഇബ്ൻ മഈൻ ; ദഈഫ്
[ തഹ്ദീബ്  12/ 12272 ]

عن مجاهد قال : خروج الفخذ في المسجد من العورة

D- മുജാഹിദ് പറഞ്ഞു ; " പള്ളിയിൽ വെച്ച് തുട പ്രദർശിപ്പിക്കൽ നഗ്നതയാകുന്നു "
 [മുസന്നഫ് 6/ 110 ]

ഇതിൽ വിമർശനത്തിന്  വിധേയരായ റാവികളുണ്ട്

1-      ലൈസ് ഇബ്ൻ സുലൈം  [ 148 ]

ഇമാം അബൂ സുർ അത് ; ലയ്യിനുൽ ഹദീഥ്.
ഇമാം ഇബ്ൻ സഅദ് ; ദഈഫുൽ ഹദീഥ്
ഇമാം ജൗസിജാനി ; ദഈഫ്
ഇമാം ബസ്സാർ ; മുൾ ത്വരിബുൽ ഹദീഥ്
ഇമാം യഅകുബ് ഇബ്ൻ ശൈബ ; ദഈഫ്
ഇമാം ഇബ്ൻ മഈൻ ; മുൻകരുൽ ഹദീഥ് [ തഹ്ദീബ്  8/ 7835 ]

عن محمد بن جحش - ختن النبي صلى الله عليه وسلم - [ ص: 192 ] عن النبي صلى الله عليه وسلم، أنه مر بمعمر وهو بفناء المسجد، محتبيا كاشفا عن طرف فخذه، فقال له النبي صلى الله عليه وسلم: " خمر فخذك يا معمر ; فإن الفخذ عورة

E- മുഹമ്മദ് ഇബ്ൻ ജഹ്ശ് പറഞ്ഞു ; മഅമർ ഇബ്ൻ അബ്ദുല്ലാഹ് തുട മറക്കാതെ ഇരുന്ന സന്ദർഭത്തിൽ നബി [സ ] അതുവഴി വന്നു . നബി [സ] പറഞ്ഞു ;ഓ മഅമർ , തുട മറക്കു അത് ഔറത്തിൽ പെട്ടതാണ് "
[ ബുഖാരി താരീഖ് , അഹമ്മദ് 21988 ,ത്വബ്റാനി 554]

ഇതിൽ വിമർശനത്തിന്  വിധേയരായ റാവികളുണ്ട്

     1-അബൂ കസീർ
ഇമാം ബദറുദ്ദീൻ ഐനീ ; ഇദ്ദേഹം മജ്ഹൂൽ ആണ്  [ഉംദത്തുൽക്കാരി 4/ 119 ]

عن علي ، قال: قال رسول الله صلى الله عليه وسلم: " لا تكشف فخذك، ولا تنظر إلى فخذ حي ولا ميت

F- അലി [റ ] നിന്നും ;നബി [സ ] പറഞ്ഞു ; നിങ്ങൾ തുട വെളിവാക്കരുത് ജീവനുള്ളവരുടെയോ മരിച്ചവരുടെയോ തുടയിലേക്ക് നോക്കുകയും അരുത് "
[ അബൂദാവൂദ് 4015 , ഇബ്ൻ മാജ 1460, അഹമ്മദ് 1252 ]

 ഇതിൽ  രണ്ട്‌ ഇല്ലത്തുകളുണ്ട്

1 - ഇബ്ൻ ജുറൈജ് ഹബീബ് ഇബ്ൻ സാബിത്തിൽ നിന്നും ഹദീഥ് കേട്ടിട്ടില്ല
2 - ഹബീബ് ഇബ്ൻ സാബിത് ആസാമിൽ നിന്നും ഹദീഥ് കേട്ടിട്ടില്ല
പ്രസ്തുത ഹദീഥ് മുൻക്വത്തിആണ് [ ഫത്ഹുൽ ബാരി ഇബ്ൻ റജബ് 2/ 189 ]

പലതരത്തിൽ ദുർബലങ്ങളായ ഹദീഥുകളിലൂടെ മാത്രാമാണ് തുട ഔറത്താണ് എന്ന പ്രസ്‌താവന വരുന്നത് . അതിലെ നിവേദകർ കളവ് പറയുന്നവരെല്ലെങ്കിലും നല്ല നിലയിൽ ദുര്ബലരായവരാണ് ചെറിയ തകരാറുകൾ ഉള്ള നിവേദകർ ധാരാളം ഉണ്ടെങ്കിൽ അവർ പരസ്പ്പരം ശക്തിപരും എന്ന് നമുക്ക് വകവെച്ചു കോടുക്കാം . എന്നാൽ ഇവിടെ എല്ലാ നിവേദകരും നല്ലനിലയിൽ ദുര്ബലരായവരാണ് .അതിനാൽ ഈ ദുർബലന്മാർ പരസ്പ്പരം ജാമ്യം നിന്നാൽ അതിന് ആധികാരികത കൈവരില്ല . എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ ഹദീഥുകളെക്കുറിച്ചു പഠനം നടത്താതെ മഹാൻമാരായ പണ്ഡിതരെ ആക്ഷേപിക്കുന്നത്  ചില അസൂയാലുക്കളുടെ  ലജ്ജയില്ലാത്ത ശീലമായി മാറികൊണ്ടിരിക്കുകയാണ് .

അല്ലാഹു ശരിയായ അറിവ് നേടുന്നവരിൽ നമ്മെ ഉള്പെടുത്തുമാറാകട്ടെ .