വേഷപ്രച്ഛന്നനാകുന്ന ജിന്നുകൾ


ഒരു ബീവിയായി അവതരിച്ച ഒരു സ്ത്രീ നാട്ടുകാരോട്  പറഞ്ഞു , അവരുടെ വീട്ടിൽ ഒരു പ്രശസ്ത മുസ്‌ലിയാർ വരാറുണ്ട് എന്ന്. കഥ പാട്ടയപ്പോൾ   മുസ്‌ലിയാർ രംഗത്ത് വന്നു പറഞ്ഞു അവരുടെ അടുക്കൽ അദ്ദേഹം പോയിട്ടില്ല എന്ന്.
ആ മുസ്‌ലിയാർ വിശദീകരിച്ചത് 'അത് ഞാനല്ല എന്റെ രൂപത്തിൽ ഒരു ജിന്ന് ആണ് ' എന്നാണ്. ജിന്നുകൾ ആരുടെയും രൂപത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.  !
ഇത് നമ്മുടെ നാട്ടിൽ നടന്ന സംഭവമാണ്.
ഇത്തരം ഒരു ലോകത്തെക്കുറിച്ചു നാം ചിന്തിക്കുക. ആരുടെയും രൂപത്തിൽ വരാൻ സാധിക്കുന്ന ഒരു വിഭാഗം നമ്മുടെ കൂടെ... എന്താകും ലോകത്തിന്റെ അവസ്ഥ. സൂര്യനെയും ചന്ദ്രനേയും കൃത്യമായ പാഥേയത്തിലൂടെ സഞ്ചരിപ്പിക്കുന്നവൻ എന്ന് ഖുർആൻ വിശേഷിപ്പിച്ച റബ്ബ്, പ്രപഞ്ചത്തെ കൃത്യമായിട്ടാണ് സംവിധാനിച്ചതെന്ന്  മനസ്സിലാകുന്നു. ആ റബ്ബ്  ഏത് രൂപവും ഇഷ്ടപ്രകാരം ധരിക്കാവുന്ന ഒരു വിഭാഗത്തെ മനുഷ്യരുടെ ഇടയിലേക്ക്‌ വിട്ടു എന്ന് കരുതാൻ സാധിക്കില്ല. അവൻ സൂക്ഷമശാലിയാണ് അവന്റെ സൃഷ്ടിപ്പിൽ ഒരു അപകതകളുമില്ല.  മഹാനായ അബ്ദുൽ സലാം സുല്ലമി (റഹ്) ഉന്നയിച്ച ചോദ്യം പ്രസക്തമാണ്.  ' ഒരു ജിന്നിന് അമേരിക്കൻ പ്രസിഡന്റിന്റെ രൂപത്തിൽ വന്ന്  രാസായുധങ്ങൾ മുസ്ലിം രാഷ്ട്രങ്ങൾക്കെതിരെ പ്രയോഗിക്കാൻ നിരന്തരം കൽപന നൽകാം "
( ജിന്ന് ,പിശാച് , സിഹ്ർ - 74)
അങ്ങനെ നൽകിയാലോ !?
അമേരിക്കയുടെ സീക്രട്ട് സർവിസ് ഓഫീസറോട് ആണവ മിസൈൽ ഫലസ്‌ഥിനിലേക് ലോഞ്ച് ചെയ്യാൻ ഓർഡർ ഇട്ടാൽ ! ? ' നിമിഷങ്ങൾ മതി പലതും കെട്ടടങ്ങാൻ. അത് പരിശുദ്ധ മക്കയിലേക്ക് ലോഞ്ച് ചെയ്താലോ ? പിശാചിന്റെ എല്ലാ ആഗ്രഹങ്ങളും പൂവണിയാൻ അത് മതി. ലോക രക്ഷിതാവിന്റെ ഭവനം ലോകത്തു നിന്നും നിലംപരിശാകും. അതോടൊപ്പം ലക്ഷക്കണക്കിന് വിശ്വാസികളും നശിക്കും. ഈ ലോകം തന്നെ ആരാചകത്വത്തിലാകും. സ്വാന്തം  പിതാവ് യഥാർഥത്തിൽ ആരെന്ന് തിരിച്ചറിയാനാകാത്ത ഒരു പുതിയ മനുഷ്യ സമൂഹം ലോകത്ത് നിറയും. പ്രാപഞ്ചിക വ്യവസ്‌ഥയുടെ സന്തുലിതത്വം നശിക്കും. ജിന്നിന് ഇഷ്ട്ടമുള്ള സമയത്തു ഇഷ്ടമുള്ള വേഷം മാറാനാകും എന്ന കഴിവ്  സൂക്ഷ്മജ്ഞാനിയായ അല്ലാഹു ഒരിക്കലും അവയ്ക്ക് നൽകില്ല.
അബ്ദുൽ സലാം സുല്ലമി (റഹ് ) പറഞ്ഞു : ' വസിയ്യത്തിനും , കടത്തിനും, ത്വലാക്കിനും നിഖാഹിനും വിശ്വസ്തരായ മനുഷ്യരെ സാക്ഷിനിർത്താൻ അല്ലാഹു കല്പിക്കുന്നു. എന്നാൽ പിശാചിന് മനുഷ്യ രൂപത്തിൽ വരുവാൻ സാധിക്കുമെങ്കിൽ വിശ്വസ്തരായി നാം മനസ്സിലാക്കിയ വ്യക്തികളുടെ രൂപത്തിൽ പിശാച് വന്ന് സാക്ഷിനിൽക്കുന്നതാണ് .  അങ്ങനെ അവൻ സമൂഹത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതാണ് . തെമ്മാടികൾ രക്ഷപ്പെടും . ഞാൻ ആ സ്ത്രീയുടെ വീട്ടിൽ പോയി അവളെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല എന്റെ രൂപത്തിൽ പിശാചു പ്രത്യക്ഷപ്പെട്ടു എന്നെ അപമാനിക്കാൻ വേണ്ടി ചെയ്തതാണ് എന്ന് പറഞ്ഞു തെമ്മാടികൾക്ക് രക്ഷപ്പെടാം...
*പിശാചിന് മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടാൻ  സാധിക്കുമെങ്കിൽ ഹദീഥ് ഗ്രന്ഥങ്ങൾ മുഴുവനും ചുറ്റുകരിക്കേണ്ടിവരും എന്ന് ഇമാം റാസി പറഞ്ഞത് സത്യമാണ്. ഇമാം ബുഖാരി ഇന്ന മനുഷ്യന്റെ അടുത്തു ഒരു ഹദീഥ് ഉണ്ടെന്ന് കേൾക്കും . അപ്പോൾ അദ്ദേഹത്തെ അന്വേഷിച്ചു പുറപ്പെടും. അങ്ങനെ അദ്ദേഹത്തെ കണ്ടുമുട്ടും. അദ്ദേഹത്തിൽ നിന്നും ഹദീഥ് ശ്രവിച്ച ശേഷം ഉദ്ധരിക്കും. പിശാചിന് മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടാൻ സാധിക്കുമെങ്കിൽ പ്രസ്തുത നിവേദകന്റെ രൂപത്തിൽ പിശാച് വന്ന് ഹദീഥുകൾ പറഞ്ഞുകൊടുക്കും. ഹദീഥിന്റെ പരമ്പരയിൽ വരുന്ന ഒരു മനുഷ്യനും (യഥാർത്ഥത്തിൽ) അയാൾ തന്നെയാണ് നമുക്ക് ഉറപ്പിക്കുവാൻ സാധ്യമല്ലാത്ത വരും"
(ജിന്ന്, പിശാച് , സിഹ്ർ - 74)
കാര്യങ്ങൾ പകൽ പോലെ വ്യക്തമാണ്. അഖലിനെ തള്ളുന്ന ജനത ചിന്തകൾക്ക് വിരാമം ഇട്ടിരിക്കുകയാണ്. അവർക്ക് ഇതെല്ലാം തിരിയണമെങ്കിൽ കാലങ്ങൾ വേണ്ടിവരും.
 ഈ മൂടവിശ്വാസം കെട്ടിപ്പാടുത്തത് താഴെ പരാമർശിക്കുന്ന ചില ഹദീഥുകളുടെ പിൻബലത്തിലാണ് അവയുടെ ബലം ഒന്നു പരിശോധിച്ചുനോക്കാം ;

ബദ്ർ യുദ്ധവേളയിൽ ഇബ്‌ലീസ്, കിനാന ഗോത്രത്തിലെ സുറാഖ്‌ ഇബ്‌നു മാലിക് ഇബ്‌നു ജൂഅശം മദ്‌ലജിയുടെ രൂപത്തിൽ ഖുറൈശികളുടെ അടുക്കൽ വന്നു. എന്നിട്ട് 'ഞാൻ നിങ്ങളോടൊപ്പം ഉണ്ട് നിങ്ങൾ തന്നെയാണ് വിജയിക്കാൻ പോകുന്നത് ' എന്ന് പറഞ്ഞു.  .....(കിനാന ഗോത്രത്തിൽ നിന്നുള്ള ഉപദ്രവങ്ങൾ ഉണ്ടാകാതെ ഇനി മുതൽ ഞാൻ നോക്കികൊള്ളാം)" എന്ന് പറഞ്ഞു എന്ന് മറ്റ്‌ റിപ്പോർട്ടുകളിൽ വരുന്നു.
(തബരി 11/221, ഇബ്‌നു അബീഹാതിം 5/1715, ദലാഇലുനുബുവ്വ 3/79, ഇബ്‌നു കസിർ 7/100  )

ഇമാം തബരി (ഇമാം തബരി 16183)
ഈ റിപ്പോർട്ട് അലി ഇബ്‌നു ത്വല്ഹ വഴി ഇബ്‌നു അബ്ബാസിൽ നിന്നും ഉദ്ധരിക്കുന്നു . എന്നാൽ ഇബ്‌നു ഹജർ പറയുന്നു: അലി ഇബ്‌നു അബിത്വല്ഹ ഇബ്‌നു അബ്ബാസിൽ നിന്നും ഹദീഥ് കേട്ടിട്ടില്ല എന്ന്.
(തഹ്ദീബ് 7/6568)
കൂടാതെ ഇദ്ദേഹം പ്രബലനുമല്ല. ഇമാം ഇബ്‌നു ഹജർ രേഖപ്പെടുത്തുന്നു,
ഇമാം ദുഹൈമ് ദിമശ്ഖി പറഞ്ഞു: ഇദ്ദേഹം ഇബ്‌നു അബ്ബാസിൽ നിന്നും തഫ്സീർ കേട്ടിട്ടില്ല.
ഇമാം യഅകൂബ് ഇബ്‌നു സുഫ്യാൻ പറഞ്ഞു : ദുർബലൻ
(തഹ്ദീബ് 7/6568)
അപ്പോൾ തബരി ഉദ്ധരിച്ച ഈ റിപ്പോർട്ട് പരമ്പര അറ്റ് പോയതാണ്. (മുൻഖത്തി'ഉ)
ഇതേ റിപ്പോർട്ട് മേൽ ത്വരീഖ് വഴി ഇബ്‌നു അബീ ഹാതിം 5/1715, ബൈഹക്കി ദലാഇൽ നുബുവ്വ 3/79 എന്നിവയിൽ ഉദ്ധരിക്കുന്നുണ്ട്.
ഇമാം തബരി ഉദ്ധരിക്കുന്ന മറ്റൊരു റിപ്പോർട്ട്,
ഹജ്ജാജിൽ നിന്നും ഇബ്‌നു ജുറൈജ് വഴി ഇബ്‌നു അബ്ബാസിൽ നിന്നാണ്.
(തബരി 16188)
എന്നാൽ ഇബ്‌നു അബ്ബാസ് മരിച്ചു കഴിഞ്ഞു 12 വർഷം കഴിഞ്ഞു ജനിച്ച ആളാണ് ഇബ്നു ജുറൈജ്. അപ്പോൾ ഇവിടെയും ഇൻഖിതാഉണ്ട്. കൂടാതെ ഇബ്‌നു ജുറൈജ് ഒരു മുദാല്ലിസ് ആണ്
ابن جريج قال قال ابن عباس
എന്നാണ് റിവായത് .
ഇബ്‌നു ജുറൈജ് പറഞ്ഞു ഇബ്‌നു അബ്ബാസ് പറഞ്ഞു .  ഹദീഥ് ഉദ്ധരിക്കുമ്പോൾ 'ഖാല' പ്രയോഗം ഇൻഖിതാഇനെ സൂചിപ്പിക്കുന്നു.
തഅലീഖത്തുകൾ ഖാല എന്ന്‌ പറഞ്ഞു ഉദ്ധരിക്കുന്നതാണ് മുഹദ്ദിസുകളുടെ ശൈലി. ഹദ്ധസന എന്ന പ്രയോഗമോ സമിഅത്തു എന്നതോ ആണ്  വ്യക്തമായ റിപ്പോർട്ടിംഗ്.
ഈ തഫ്‌സീർ ഉദ്ധരിക്കുന്നത് സ്വഹാബിയായ ഇബ്‌നു അബ്ബാസ്(റ) വിൽ നിന്നാണ്. അദ്ദേഹം ബദ്‌റിൽ പങ്കെടുത്തിട്ടില്ല. അദ്ദേഹത്തിന് അന്ന് 5 വയസ്സ് പ്രായം കാണും ഹിജ്‌റക്ക് 3 കൊല്ലം മുൻപാണ് അദ്ദേഹം ജനിച്ചത്. ബദ്ർ ഹിജ്‌റ 2 നുമാണ് നടന്നത്. അപ്പോൾ അദ്ദേഹം ആ സംഭവം നേരിൽ കണ്ട ഒരു സ്വഹാബിയല്ല. അത് മനസ്സിലാക്കാത്തവർ അദ്ദേഹത്തിന്റെ പേരിൽ ചേർത്ത് പറഞ്ഞതാണ് ഇതെന്ന് മനസ്സിലാക്കാം.
ഈ സംഭവം തബരി തബീഈകളിൽ നിന്നും ഉദ്ധരിക്കുന്നുണ്ട് ;
തബരി (11/222) സലമത്തിൽ നിന്നും ഇബ്‌നു ഇസഹാക്കിലൂടെ  യാസീദ് ഇബ്‌നു റുമാൻ വഴി ഉർവ്വത് ഇബ്‌നു സുബൈറിൽ
(തബീഈ) നിന്നും ഉദ്ധരിക്കുന്നു.
ഇതിലെ സലമത് അഥവ സലമത് ഇബ്‌നു ഫദ്‌ൽ റാസി (190) വിമർശിക്കപ്പെട്ടിട്ടുണ്ട്
ഇമാം അബുഹാതിം പറഞ്ഞു : തെളിവിന് കൊള്ളില്ല
ഇമാം നസഈ പറഞ്ഞു: ദുർബലൻ
ഇമാം ഇബ്‌നു മഈൻ പറഞ്ഞു: ശീഈ
ഇമാം അബു അഹമ്മദ് ഹാക്കിം പറഞ്ഞു: പ്രബലനല്ല
(തഹ്ദീബ് 4/3265)
രണ്ടാമതായി ഇതിലെ ഇബ്‌നു ഇസ്ഹാഖ് അഥവ യൂനുസ് ഇബ്‌നു ഇസഹാക്ക് അസ്സബാഈ  ثقة (ആധികാരികൻ)അല്ല.

 ഇമാം അഹമ്മദ് പറഞ്ഞു: മുൾതരിബുൽ ഹദീഥ്
 അഹമ്മദുൽ ഹക്കിം പറഞ്ഞു : ഇദ്ദേഹത്തിന്റെ നിവേദനകളിൽ ധാരണ പിശക് ഉണ്ട്
അബൂ ഹാതിം റാസി : വിശ്വസ്തനാണ് പക്ഷെ ഹദീസുകൾ തെളിവിനു കൊള്ളുകില്ല
യഹിയ്യ ഇബ്ൻ സഈദുൽ ഖത്താൻ : ഇയാൾ അശ്രദ്ധനാണ് എടുത്തു ചാട്ടക്കാരനാണ്.
[ ജർഹ് വ തഅദീൽ , തഹ്ദീബ് അൽ കമാൽ 7170 ]
ഇദേഹം ആദിലായ ഒരു നിവേദകനല്ല എന്ന് വിമർശനങ്ങളിൽ നിന്നും വ്യക്തമാണ്. നിവേദകൻ ആശ്രദ്ധനയാൽ ഹദീഥിന്റെ ആശയം തന്നെ മാറിപ്പോയേക്കാൻ സാധ്യതയാണ്. കൂടാതെ ഇത്

തബരി (11/225) ഹാരിസിൽ നിന്നും അബ്ദുല് അസീസ് അദ്ദേഹത്തിൽ നിന്നും അബു മുഅശിർ വഴി മുഹമ്മദ് ഇബ്‌നു കഅബിൽ (തബീഈ)നിന്നും
 ഉദ്ധരിക്കുന്നു.
ഈ സനദിലെ അബ്ദുല് അസീസ് ഇബ്‌നു അബാൻ കൂഫി (207) മത്‌റൂഖ് ( ഉപേക്ഷിക്കപ്പെട്ടവൻ) ആണ്.
ഇമാം ഇബ്‌നു മഈൻ പറഞ്ഞു : കദ്ദാബ്‌
ഇമാം അഹമ്മദ് പറഞ്ഞു : ഇയാളുടെ ഹദീഥുകൾ രേഖപെടുത്തരുത്
ഇമാം ബുഖാരി പറഞ്ഞു : ഉപേക്ഷിക്കപ്പെട്ടവൻ
ഇമാം നസഈ പറഞ്ഞു : മത്‌റൂഖ്
ഇമാം അബു സുർഅത് പറഞ്ഞു : ദുർബലൻ.
 ( മീസാൻ 2/ 5082, തഹ്ദീബ് 6/ 5637)

 ഇമാം ത്വബ്‌റാനി കബീറിൽ (4/431) അബ്ദുൽ അസീസിൽ നിന്നും ഹിശാം ഇബ്‌നു സഅദ് അദ്ദേഹത്തിൽ നിന്നും അബ്ദുറബ്ബഹ് ഇബ്‌നു സഈദ് വഴി റഫഅത് ഇബ്‌നു റാഫിഇൽ നിന്നും ഉദ്ധരിക്കുന്നു.
ഇത് മുൻകർ ആയ സനദ് ആണ്.
അബ്ദുൽ അസീസ് ഇബ്‌നു ഇമ്രാൻ മദീനി (197) മുന്കറുൽ ഹദീഥ് ആണ്

ഇമാം ബുഖാരി പറഞ്ഞു : മുൻകർ
ഇമാം ഇബ്‌നു ആദിയ്യ്‌ പറഞ്ഞു : മുൻകർ
ഇമാം.അബുഹാതിം പറഞ്ഞു : ദുർബലൻ
ഇമാം തിരമുദി പറഞ്ഞു : ദുർബലൻ
ഇമാം ദാറുഖുത്നി പറഞ്ഞു : ദുർബലൻ
ഇമാം അഹ്മദ് പറഞ്ഞു : ഹദീഥുകൾ രേഖപ്പെടുത്തരുത്
ഇമാം അസ്ഖലാനി പറഞ്ഞു: മത്‌റൂഖ്
(തഹ്ദീബ് 6/5674, മീസാൻ 2/ 5119, തരീഖുൽ കബീർ 6/ 7656)
രണ്ടാമതായി ഹിഷാം ഇബ്‌നു സഅദ്  മദീനി (160) ദുർബലനാണ്.

ഇമാം ഇബ്‌നു മഈൻ പറഞ്ഞു : ദുർബലൻ
ഇമാം നസഈ പറഞ്ഞു : ദുർബലൻ
ഇമാം അലി മദീനി പറഞ്ഞു : പ്രബലനല്ല
(മീസാൻ 9224, തഹ്ദീബ് 10080)
 ചുരുക്കിപ്പറഞ്ഞാൽ സുറാഖത് ഇബ്‌നു മാലിക്കിന്റെ രൂപത്തിൽ ഇബ്‌ലീസ് പ്രത്യക്ഷപ്പെട്ടു എന്നത് ഒരു ആധികാരിക കഥയല്ല.


وَحَدَّثَنِي مَالِكٌ ، عَنْ صَيْفِيٍّ ، مَوْلَى ابْنِ أَفْلَحَ ، عَنْ أَبِي السَّائِبِ ، مَوْلَى هِشَامِ بْنِ زُهْرَةَ أَنَّهُ قَالَ : دَخَلْتُ عَلَى أَبِي سَعِيدٍ الْخُدْرِيِّ فَوَجَدْتُهُ يُصَلِّي ، فَجَلَسْتُ أَنْتَظِرُهُ حَتَّى قَضَى صَلَاتَهُ ، فَسَمِعْتُ تَحْرِيكًا تَحْتَ سَرِيرٍ فِي بَيْتِهِ ، فَإِذَا حَيَّةٌ فَقُمْتُ لِأَقْتُلَهَا ، فَأَشَارَ أَبُو سَعِيدٍ أَنِ اجْلِسْ ، فَلَمَّا انْصَرَفَ أَشَارَ إِلَى بَيْتٍ فِي الدَّارِ ، فَقَالَ : أَتَرَى هَذَا الْبَيْتَ ؟ فَقُلْتُ : نَعَمْ ، قَالَ : إِنَّهُ قَدْ كَانَ فِيهِ فَتًى حَدِيثُ عَهْدٍ بِعُرْسٍ ، فَخَرَجَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى الْخَنْدَقِ ، فَبَيْنَا هُوَ بِهِ إِذْ أَتَاهُ الْفَتَى يَسْتَأْذِنُهُ ، فَقَالَ : يَا رَسُولَ اللَّهِ ، ائْذَنْ لِي أُحْدِثُ بِأَهْلِي عَهْدًا ، فَأَذِنَ لَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَقَالَ : خُذْ عَلَيْكَ سِلَاحَكَ ، فَإِنِّي أَخْشَى عَلَيْكَ بَنِي قُرَيْظَةَ ، فَانْطَلَقَ الْفَتَى إِلَى أَهْلِهِ ، فَوَجَدَ امْرَأَتَهُ قَائِمَةً بَيْنَ الْبَابَيْنِ ، فَأَهْوَى إِلَيْهَا بِالرُّمْحِ لِيَطْعُنَهَا ، وَأَدْرَكَتْهُ غَيْرَةٌ ، فَقَالَتْ : لَا تَعْجَلْ حَتَّى تَدْخُلَ وَتَنْظُرَ مَا فِي بَيْتِكَ ، فَدَخَلَ فَإِذَا هُوَ بِحَيَّةٍ مُنْطَوِيَةٍ عَلَى فِرَاشِهِ ، فَرَكَزَ فِيهَا رُمْحَهُ ، ثُمَّ خَرَجَ بِهَا فَنَصَبَهُ فِي الدَّارِ ، فَاضْطَرَبَتِ الْحَيَّةُ فِي رَأْسِ الرُّمْحِ ، وَخَرَّ الْفَتَى مَيِّتًا ، فَمَا يُدْرَى أَيُّهُمَا كَانَ أَسْرَعَ مَوْتًا الْفَتَى أَمِ الْحَيَّةُ ؟ فَذُكِرَ ذَلِكَ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : إِنَّ بِالْمَدِينَةِ جِنًّا قَدْ أَسْلَمُوا ، فَإِذَا رَأَيْتُمْ مِنْهُمْ شَيْئًا ، فَآذِنُوهُ ثَلَاثَةَ أَيَّامٍ ، فَإِنْ بَدَا لَكُمْ بَعْدَ ذَلِكَ فَاقْتُلُوهُ ، فَإِنَّمَا هُوَ شَيْطَانٌ
അബൂസാഇബ്  പറഞ്ഞു ഞാൻ അബൂ സഈദ് അൽ ഖുദ്‌രി[റ ] വിൻറെ വീട്ടിൽ ഇരിക്കുകയായിരുന്നു പെട്ടെന്ന് അകത്തു ഒരു അനക്കം കേട്ടു നോക്കിയപ്പോൾ ഒരു പാമ്പാണ് . ഞാൻ അദ്ദേഹത്തെ വിളിച്ചു അദ്ദേഹം എന്നോട് അടങ്ങാൻ പറഞ്ഞു , എന്നിട്ട് ഒരു മുറിയിലേക്ക് ചൂണ്ടി പറഞ്ഞു 'ആ മുറി കാണുന്നുണ്ടോ ? അവിടെ എൻറെ മാമന്റെ മകൻ താമസിച്ചിരുന്നു . നബി(സ)യുടെ കൂടെ ഖന്‍ദക്ക്‌ യുദ്ധത്തിന്‌ സ്വഹാബികളുടെ കൂട്ടത്തില്‍ പുതുതായി വിവാഹം കഴിച്ച  അവനും ഉണ്ടായിരുന്നു.  . അങ്ങനെയിരിക്കെ ഒരു ദിവസം ആ യുവാവ് വീട്ടിലേക്ക് മടങ്ങാൻ നബിയോട് അനുവാദം ചോദിച്ചു. നബി [സ ] അവനു അനുവാദം നൽകി . പോകുമ്പോൾ ആയുധവും കൊണ്ടുപോകൂ ശത്രുക്കളുടെ ഉപദ്രവം ഉണ്ടായേക്കാം എന്നും പറഞ്ഞു . ചെറുപ്പക്കാരൻ വീട്ടിൽ ചെന്നപ്പോൾ ഭാര്യ വീടിൻറെ പുറത്തു നിൽക്കുന്നു . അദ്ദേഹത്തിന് കോപം വന്നു . അപ്പോൾ അവൾ പറഞ്ഞു 'നിങ്ങൾ അകത്തു കയറി നോക്കുക ഞാൻ എന്തിനാണ് പുറത്തു നിൽക്കുന്നതെന്ന് ബോധ്യമാകും ' ചെറുപ്പക്കാരൻ മുറിയിൽ ചെന്നപ്പോൾ വിരിപ്പിൽ ഒരു പാമ്പ് . അയാൾ കുന്തം കൊണ്ട് പ്രഹരിച്ചു  അവരിൽ ആരാണ് ആദ്യം മരിച്ചതെന്ന് അറിയില്ല .  ഞങ്ങള്‍ റസൂല്‍ (സ)യെ സമീപിച്ച്‌ വിവരമറിയിച്ചു. `അല്ലാഹുവിന്റെ ദൂതരേ! അദ്ദേഹത്തെ വീണ്ടും ജീവിപ്പിക്കാന്‍ നിങ്ങള്‍ അല്ലാഹുവോട്‌ പ്രാര്‍ഥിച്ചാലും.' അപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങളുടെ കൂട്ടുകാരനുവേണ്ടി പാപമോചനം തേടുക. പിന്നീട്‌ റസൂല്‍(സ) പറഞ്ഞു: മദീനയില്‍ കുറെ ജിന്നുകള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്‌. അതിനാല്‍ അവയില്‍ വല്ലതിനെയും നിങ്ങള്‍ വീട്ടിനകത്ത്‌ കണ്ടാല്‍ അവയോട്‌ പുറത്തുപോകണമെന്ന്‌ മൂന്ന്‌ ദിവസം താക്കീത്‌ നല്‌കണം. പിന്നെയും അവ നിങ്ങളുടെ മുമ്പില്‍ വരികയാണെങ്കില്‍ നിങ്ങള്‍ അവയെ കൊല്ലുക. കാരണം അതു ശൈത്വാനാണ്‌. '
{സ്വഹീഹ് മുസ്ലിം 2236 , മുവത്വ 1798  ,അബൂദാവൂദ് 5257 അഹമ്മദ് 11187 ,11026 , തിർമുദി 1484 , ഇബ്ൻ ഹിബ്ബാൻ 5728 , 6263 , നസാഈ കുബ്റാ 7640 , 9459 , മുഷ്‌ക്കിൽ അൽ ആഥാർ 2471 }
ഈ ഹദീഥ് ഈ രീതിയിൽ സൈഫി യിൽ നിന്നും അബൂസാഇബ് വഴി മാത്രമാണ് വന്നിട്ടുള്ളത് .
"വീടുകളിൽ പാമ്പുകളെ കണ്ടാൽ മൂന്ന് തവണ അവയെ ഓടിക്കണം എന്നിട്ടും പോയില്ലെങ്കിൽ കൊല്ലണം. [അബൂദാവൂദ് 4640 ] ." അത് ശൈത്വാനാണ് " , [അഹമ്മദ് 10909 } എന്ന രീതിയിൽ  ചുരുക്കി മറ്റുള്ളവരിൽ നിന്നും റിപ്പോർട്ട് ഉണ്ട് .
യുവാവിന്റെ മരണവുമായി  ബന്ധപ്പെട്ട ഹദീഥിൻറെ സനദിലും ,മത്നിലും  വൈരുധ്യമുണ്ട് .
ഇമാം മാലിക്ക് ഉദ്ധരിക്കുന്നത്  സൈഫി മൗല ഇബ്ൻ അഫ്‌ലഹ്  നിന്നും  അബൂ സാഇബ് മൗല ഹിശാം ഇബ്ൻ സുഹ്‌റത്ത്  എന്നാണ് വന്നിട്ടുള്ളത് .
എന്നാൽ ലൈസ് ഉദ്ധരിക്കുന്നത്   ഇബ്ൻ അജ്‌ലാനിൽ നിന്നും സൈഫി അബൂസഈദ് മൗല അൻസാരിയിൽ നിന്ന് അബൂസാഇബ് എന്നണുള്ളത് .
പക്ഷെ ഹുമൈദി ഉദ്ധരിക്കുന്നത്  , സുഫ്‌യാൻ ഇബ്ൻ ഉയൈനയിൽ നിന്ന്  ഇബ്ൻ അജ്‍ലാനിൽ നിന്നും  സൈഫി മൗല അബീസാഇബ്  എന്നാണ്
എന്നാൽ ഉബൈദുല്ല ഇബ്ൻ ഉമറിൽ ഉദ്ധരിക്കുന്നത്  സൈഫി യിൽ നിന്ന് അബൂസഈദ് അൽ ഖുദ്‌രി  എന്നാണ് റിപോർട്ട്

 حَدَّثَنَا ابْنُ نُمَيْرٍ ، أَخْبَرَنَا عُبَيْدُ اللَّهِ ، عَنْ صَيْفِيٍّ ، عَنْ أَبِي سَعِيدٍ الْخُدْرِيِّ ، قَالَ : وَجَدَ رَجُلٌ فِي مَنْزِلِهِ حَيَّةً ، فَأَخَذَ رُمْحَهُ فَشَكَّهَا فِيهِ فَلَمْ تَمُتِ الْحَيَّةُ حَتَّى مَاتَ الرَّجُلُ ، فَأُخْبِرَ بِهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : إِنَّ مَعَكُمْ عَوَامِرَ ، فَإِذَا رَأَيْتُمْ مِنْهُمْ شَيْئًا فَحَرِّجُوا عَلَيْهِ ثَلَاثًا ، فَإِنْ رَأَيْتُمُوهُ بَعْدَ ذَلِكَ فَاقْتُلُوهُ

[ തിർമുദി  1484 , അഹമ്മദ് 11026 ].
 അഥവ മുൻക്വത്തിആയിട്ടാണ് ഉബൈദുല്ല ഇബ്ൻ ഉമർ ഇത് റിപ്പോർട്ട് ചെയ്തത് .
هَكَذَا رَوَى عُبَيْدُ اللَّهِ بْنُ عُمَرَ هَذَا الْحَدِيثَ عَنْ صَيْفِيٍّ عَنْ أَبِي سَعِيدٍ الْخُدْرِيِّ 
ഇബ്ൻ അജ്‌ലാനും , ഇമാം മാലിക്കും അബൂസാഈബിലൂടെ ഇത് മുത്തസിലാക്കി ഉദ്ധരിച്ചു . ഉബൈദുല്ല ഇബ്ൻ ഉമർ വിശ്വസ്തനാണ് മാലിക്കും വിശ്വസ്തനാണ് ഇതിൽ ഒരാളെ തള്ളി മറ്റെയാളെ സ്വീകരിക്കാൻ സാധിക്കില്ല . സനദ് കുഴഞ്ഞു മറിഞ്ഞിരിക്കുന്നു.. ഒരാൾ മർഫുആക്കി ഉദ്ധരിക്കുമ്പോൾ മറ്റൊരാൾ മഖ്തൂആയി  ഉദ്ധരിക്കുന്നു.
ഇനി ഈ സൈഫിയെ കുറിച്ച് നോക്കാം ;
ഇമാം  ഇബ്ൻ മഞ്ജുവൈ , രിജാലു സ്വഹീഹ് മുസ്ലിം എന്ന ഗ്രന്ഥത്തിൽ പറയുന്നു
صَيْفِي مولى أَفْلح
സൈഫി മൗലാ അഫ്‌ലഹ് എന്ന് പക്ഷെ ഇമാം മാലിക് ഉദ്ധരിച്ചത് സൈഫി മൗലാ ഇബ്ൻ അഫ്‌ലഹ്  എന്നാണ്. അഫ്‌ലാഹിന്റെ മൗലയായ സൈഫിയും , അഫലാഹിന്റെ മകന്റെ മൗലയായ സൈഫിയും എന്നിങ്ങനെ നിവേദകർ മാറ്റിപറഞ്ഞിരിക്കുന്നു. ഇവിടെ നിവേദകർക്ക് വഹ്മ് സംഭവിച്ചിട്ടുണ്ട് .
മറ്റൊരു റാവിയായ അബൂസാഇബ്:
عَنْ أَبِي السَّائِبِ ، مَوْلَى هِشَامِ بْنِ زُهْرةَ
ഇമാം മാലിക്ക്  അബൂസാഇബ് മൗല ഹിശാം ഇബ്ൻ സുഹ്‌റത് എന്നാണ് നിവേദനം ചെയ്തതത്   
 [മുവത്വ 1796,  ഇബ്ൻ ഹിബ്ബാൻ 5728 , നസാഈ 7640 ]

അബൂസാഇബ് ആണ് ഈ സംഭവം അബൂസഈദിൽ ഖുദ്‌രി[റ ] യിൽ നിന്നും നിവേദനം  ചെയ്യുന്നത് , ഇദ്ദേഹത്തിന്റെ തർജ്ജമയിൽ ഇബ്ൻ ഹിബ്ബാൻ രേഖപ്പെടുത്തുന്നത് അബൂസാഇബ് മൗലാ ഹിഷാം ഇബ്ൻ സുഹ്റത് അബൂഹുറൈറയിൽ ഹദീഥ് ഉദ്ധരിക്കുന്നു എന്ന് മാത്രമാണ് . ഇദ്ദേഹം അബൂസാഇബ് മൗലാ ഹിഷാം ഇബ്ൻ സുഹ്റത്  സലമിയാണ്  ഇമാം ഇബ്ൻ സഅദും  അബൂഹുറൈറയിൽ നിന്നും കേട്ടു എന്ന് രേഖപ്പെടുത്തുന്നു-
 أبو السائب مولى هشام بن زهرة. سمع من أبي هريرة وروى عنه العلاء بن عبد الرحمن بن يعقوب                                                     
          . [ ത്വബഖാത്ത്  അൽ കുബ്റാ  5/ 2366 , കിത്താബ് ഥിഖാത്  5/ 6239  ]
എന്നാൽ അബൂസഈദിൽഖുദ്‌രി[റ]യിൽ നിന്നും കേട്ടു എന്ന് രേഖപ്പെടുത്തിന്നില്ല.. ഇദ്ദേഹം കേട്ടത് അബൂഹുറൈറ[റ ] യിൽ നിന്നാണ് . അബൂസഈദ് [റ ] വിൽ നിന്നും  കേട്ടത് أَبُو السَّائِب الْأنْصَارِيّ الْمَدِينِيّ مولى هِشَام بن زهرَة ആണെന്നാണ് ഇബ്ൻ മഞ്ജുവൈ  രേഖപ്പെടുത്തുന്നത് . ഇമാം ഇബ്ൻ ഹജറും ഇദ്ദേഹത്തിന്റെ നാമം അബൂസാഇബ് അൽ അൻസാരി മദനി മൗല ഹിശാം ഇബ്ൻ സുഹ്‌റത് എന്ന് രേഖപ്പെടുത്തുന്നു  [തഹ്ദീബ് 12/ 11479 ]
യഥാർത്ഥത്തിൽ ഇവർ രണ്ടും രണ്ടാണ് . നിവേദകർക്ക് വഹ്മ് സംഭവിച്ചിട്ടുണ്ട് .ഇതെല്ലാം സനദിന്റെ ന്യൂനതകളാണ് .
ഇമാം ഇബ്ൻ അബ്ദുൽബീർറ് പറയുന്നു ;  അബൂസാഇബ് വഴി മാത്രമാണ് ഈ ഹദീഥ് ഉദ്ധരിക്കപ്പെട്ട് വന്നിട്ടുള്ളത് .               [ തംഹീദ് 16 / 258 ]
ഇദ്ദേഹത്തിൻറെ ആദിലത് മജ്‌ഹുൽ ആണ് . ഇമാം ഇബ്ൻ ഹിബ്ബാൻ കിത്താബ്  ഥിഖാത്തിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തുന്നു . മറ്റു പൂർവ്വിക മുഹദ്ദിസുകൾ  ഇദ്ദേഹത്തിന്റെ ആദിലത്തിനെ കുറിച്ചു ഒന്നും പറയുന്നില്ല. എന്നാൽ പിൽകാലക്കാരായ ദഹബിയും , അസ്ഖലാനിയും  ഥിഖാത് എന്ന് വിലയിരുത്തുന്നു .

ഇനി മത്നിലേക്ക് കടന്നാൽ :
 റസൂൽ (സ) പറഞ്ഞു: മദീനയില്‍ കുറെ ജിന്നുകള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്‌. അതിനാല്‍ അവയില്‍ വല്ലതിനെയും നിങ്ങള്‍ വീട്ടിനകത്ത്‌ കണ്ടാല്‍ അവയോട്‌ പുറത്തുപോകണമെന്ന്‌ മൂന്ന്‌ ദിവസം താക്കീത്‌ നല്‌കണം. പിന്നെയും അവ നിങ്ങളുടെ മുമ്പില്‍ വരികയാണെങ്കില്‍ നിങ്ങള്‍ അവയെ കൊല്ലുക. കാരണം അതു ശൈത്വാനാണ്‌
ഈ ഹദീഥിലെ ഭാഗം " മദീനയിൽ കുറെ ജിന്നുകൾ ഇസ്ലാം സ്വീകരിച്ചു " എന്നത് ആശയം അവ്യക്തമാണ് . ഒന്നാമത് ഇസ്‌ലാം സ്വീകരിച്ച  ജിന്നുകളുടെ കാര്യം പറഞ്ഞിട്ട് അടുത്ത വാചകം 'വീടുകളിൽ പാമ്പിനെ കണ്ടാൽ മൂന്ന് തവണ ആട്ടിപ്പായിക്കണം ' എന്ന് പറയുന്നു . ഇതിൽ നിന്നും ആശയം അവ്യക്തമാണ് . അതിനാൽ വ്യഖ്യാനിക്കേണ്ടിവരുന്നു , ജിന്നുകൾ രൂപം മാറി പാമ്പ് ആയി എന്ന് പറയേണ്ടിവരുന്നു. അങ്ങനെ വരുമ്പോൾ മനുഷ്യൻ ജിന്നുമായി യുദ്ധം ചെയ്‌ത് രണ്ടുപേരും മരണപ്പെട്ടു എന്ന് പറയേണ്ടിവരുന്നു . ഇതിലൂടെ മറ്റൊരു കാര്യം കൂടി സ്ഥാപിതമാകുന്നു അഥവാ ജിന്നുകൾക്ക് മനുഷ്യരെ കൊലപ്പെടുത്താനും ശാരീരിക ഉപദ്രവം നേരിട്ട് ഉണ്ടാക്കാനും സാധിക്കുമെന്ന് . ഇത് പ്രാപഞ്ചിക വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന സംഗതിയിലേക്ക് നയിക്കുന്നു. ജിന്നുകൾക്ക് അത്തരം കഴിവ് ഉണ്ടെങ്കിൽ ലോകത്ത് നടക്കുന്ന കൊലപാതങ്ങളിൽ ശിക്ഷിക്കപ്പെടുക നിരപരാധികളാക്കും . മനുഷ്യരുടെ രുപത്തിലും ജിന്നുകൾ വരുമെന്ന് ജിന്നിസ്റ്റുകൾ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെവരുമ്പോൾ  ലോകത്ത് നടന്ന കൊലപാതകങ്ങൾ യഥാർത്ഥ പ്രതികളേത്  ജിന്നുകളേത് എന്ന് എങ്ങനെ കണ്ടുപിടിക്കും ? എത്ര നിരപരാധികളെ ജയിലിൽ അടച്ചുകാണും ? ഇനിയും ഭാവിയിൽ എത്രപേരെ അടക്കും ?  ലോകത്തിലെ ന്യായാധിപന്മാരെയും , ഭരണവർഗ്ഗത്തെയും ഈ കാര്യം ബോധിപ്പിക്കാൻ ജിന്നിസ്റ്റുകൾക്ക് ഉത്തരവാദിത്വമില്ലേ ? ലോക നിയമവ്യവസ്ഥയിൽ പരിഷ്‌ക്കരണം നടത്തേണ്ട ഉത്തരവാദിത്വം ഇവർക്കില്ല ? കൊലപാതകമോ , കളവോ , അക്രമമോ , എന്നുവേണ്ട എല്ലാ ക്രിമിനൽ കുറ്റങ്ങളിലും നിയമം പരിഷ്‌ക്കരിക്കണ്ടേ ? ജിന്നുകളുടെ വേഷ പ്രച്ഛന്നം അംഗീകരിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങളിൽ ഇതിനു വല്ല വകുപ്പും ഉണ്ടോ ? ഇസ്ലാമിക ശരീഅത്തിൽ കളവ് ചെയ്‌താൽ സാക്ഷിയുണ്ടേൽ കൈ മുറിക്കാം എന്നാൽ അത് മനുഷ്യനോ ജിന്നാണോ എന്ന് പരിശോധിക്കേണ്ടതുണ്ട് എന്ന് നിയമമുണ്ടോ ? വ്യഭിചരിച്ചാൽ രണ്ട് സാക്ഷികൾ ഉണ്ടേൽ പ്രതി കുറ്റക്കാരനായി എന്നാൽ ഈ പ്രതി ജിന്നാണോ മനുഷ്യനാണോ എന്ന് പരിശോധിക്കണം എന്ന് നിയമമുണ്ടോ ?  ഇനി ഹദീഥിൽ പറഞ്ഞപോലെ ജിന്നുകൾ ഇസ്ലാം സ്വീകരിച്ചു പാമ്പിൻറെ രൂപം ധരിച്ചു നടന്നു എങ്കിൽ അവ മറ്റുള്ളവരെ എങ്ങിനെ ഉപദ്രവിക്കും ? ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ ഉപദ്രവിക്കുമോ ? ഇതിനെല്ലാം അപ്പുറമായി , ഒരു മനുഷ്യൻ ഒരു പാമ്പിനെ തന്റെ  വീട്ടിൽ കണ്ടാൽ  മൂന്നു ദിവസം അതിനോട് പുറത്തു പോകാൻ പറഞ്ഞുകൊണ്ടിരിക്കണമോ ? അങ്ങനെ ആരെങ്കിലും ലോകത്ത് ചെയ്തിട്ടുണ്ടോ ? ഒരു പാമ്പിൻറെ തലവെട്ടം വീടിനു പരിസരത്തു പോലും കണ്ടാൽ മനുഷ്യരെ ഉറക്കം നഷ്ട്ടപ്പെടും . അപ്പോൾ വീടിനകത്തു ഒരു പാമ്പിനെ വെച്ചുകൊണ്ട് ലോകത്ത് ആരെങ്കിലും അവിടെ താമസിക്കുമോ ? ഉറങ്ങുമോ ? പ്രായോഗികമല്ലാത്ത ഒരു കാര്യം പടച്ചവൻ നിയമമായി വെക്കില്ല എന്നത് ഉറപ്പാണ് . അങ്ങനെ സനദും മത്നും  കുഴഞ്ഞു മറിഞ്ഞു ആശയം അവ്യക്തതമായ ഒരു ഹദീഥാണിത് .ഇതിനെ അടിസ്ഥാനപ്പെടുത്തി  ജിന്നുകൾ പാമ്പുകളായി രൂപം മാറുമെന്നോ, ജിന്നുകളിൽ ചില വിഭാഗം പാമ്പുകൾ തന്നെയാണ് എന്നോ പറയാൻ പറ്റില്ല .

قال عبد الله بن مسعود: لقي رجل من أصحاب النبي صلى الله عليه وسلم رجلا من الجن فصارعه فصرعه الإنسي، فقال له الجني: عاودني، فعاوده فصرعه، فقال له الإنسي: إني لأراك ضئيلا شحيبا كان ذريعتيك ذريعتا كلب، فكذلك أنتم معشر الجن أو أنت منهم كذلك، قال: لا والله إني منهم لضليع، ولكن عاودني الثالثة فإن صرعتني علمتك شيئا ينفعك فعاوده فصرعه، قال: هات علمني، قال: هل تقرأ آية الكرسي؟ قال: نعم، قال: إنك لن تقرأها في بيت إلا خرج منه الشيطان له خبج كخبج الحمار لا يدخله حتى يصبح قال رجل من القوم: يا أبا عبد الرحمن، من ذاك الرجل من أصحاب محمد صلى الله عليه وسلم؟ قال: فعبس عبد الله، وأقبل عليه، وقال: من يكون هو إلا عمر رضي الله تعالى عنه

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: മനുഷ്യവര്‍ഗത്തിലെ ഒരു പുരുഷന്‍ ജിന്നു വര്‍ഗത്തിലെ ഒരു പുരുഷനെ കണ്ടുമുട്ടി. അപ്പോള്‍ ജിന്ന് ചോദിച്ചു: നിങ്ങള്‍ എന്നോട് മല്‍പിടുത്തത്തിനുണ്ടോ? നിങ്ങള്‍ എന്നെ കീഴടക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കൊരു ആയത്ത് പഠിപ്പിച്ചുതരാം. നിങ്ങളുടെ താമസ സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ ആ സൂക്തം പാരായണം ചെയ്യുകയാണെങ്കില്‍ പിശാച് അവിടെ പ്രവേശിക്കുകയില്ല. അങ്ങനെ അവര്‍ ഗുസ്തിയിലേര്‍പ്പെട്ടു. മനുഷ്യന്‍ വിജയിച്ചു. അദ്ദേഹം ജിന്നിനോട് പറഞ്ഞു: നീ വളരെ മെലിഞ്ഞവനും ബലഹീനനുമാണല്ലോ. നിന്റെ മുഴങ്കൈകള്‍ നായയുടേത് പോലെയുണ്ട്. ജിന്നു വര്‍ഗമെല്ലാം ഇങ്ങനെത്തന്നെയാണോ? അതോ നീ മാത്രമോ? ജിന്ന് പറഞ്ഞു: ഞാന്‍ ജിന്നുകളില്‍ വലിയ ശക്തനാണ്. നിങ്ങള്‍ ഒരുതവണ കൂടി ഗുസ്തി പിടിക്കാനുണ്ടോ? രണ്ടാം പ്രാവശ്യവും മനുഷ്യന്‍ വിജയിച്ചപ്പോള്‍ ജിന്ന് പറഞ്ഞു. നിങ്ങള്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതുക. ഒരാള്‍ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ അത് ഓതിയാല്‍ കഴുതയെ പോലെ ശബ്ദമുണ്ടാക്കി പിശാച് പുറത്തുപോകും. ഇബ്‌നു മസ്ഊദ്(റ) ഈ സംഭവം വിവരിച്ചപ്പോള്‍ ആരോ ചോദിച്ചു: ജിന്നിനെ പരായപ്പെടുത്തിയ വ്യക്തി ഉമര്‍(റ) ആണോ? അവര്‍ പറഞ്ഞു: ഉമര്‍(റ)അല്ലാതെ മറ്റാരാണ്?
(ഇബ്‌നുകസീര്‍ 1/269, ഥബ്റാനി  കുബ്റ 8738 , ദാരിമി 2/ 540 )
ഈ ഹദീഥ് ശഅബി യിൽ നിന്നും ഇബ്ൻ മസ്ഊദ് [റ ] നിവേദനം ചെയ്യുന്നതായിട്ടാണ് വന്നിട്ടുള്ളത് . എന്നാൽ ഈ ശഅബി,  ഇബ്ൻ മസ്ഊദ് [റ ] നിന്നും ഹദീഥ് കേട്ടിട്ടില്ല ഇത് മുർസലാണ്.
                                                  
قال ابي حاتم : لم يسمع  الشعبي من عبد الله بن مسعود
ഇമാം അബൂഹാതിം പറഞ്ഞു ; ശഅബീ , ഇബ്ൻ മസ്ഊദിൽ നിന്നും കേട്ടിട്ടില്ല
]قال الحاكم في علومه ولم يسمع من عائشة ولا من بن مسعود
ഇമാം ഹാക്കിം പറഞ്ഞു ;  ശഅബീ , ആയിശ [റ ] നിന്നോ ,ഇബ്ൻ മസ്ഊദിൽ നിന്നോ   കേട്ടിട്ടില്ല
[ തഹ്ദീബ് 5/ 4110 ]
സീർ ഇബ്ൻ കബഷിൽ വഴി  ഇബ്ൻ മസ്ഊദിൽ നിന്നും വേറെ ത്വരീഖുകളിലൂടെ ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നുണ്ട്
عن زر قال سمعت عبد الله يقول: خرج رجل من أصحاب محمد -صلى الله عليه وسلم- فلقي الشيطان فاتحدا فاصطرعا فصرعه الذي من أصحاب محمد -صلى الله عليه وسلم- فقال الشيطان أرسلني أحدثك حديثا يعجبك فأرسله فقال حدثني قال لا قال فاتحذا الثانية فاصطرعا فصرعه الذي من أصحاب محمد -صلى الله عليه وسلم- قال أرسلني فلأحدثنك حديثا يعجبك فأرسله فقال حدثني قال لا قال فاتحذا الثالثة فصرعه الذي من أصحاب محمد -صلى الله عليه وسلم- ثم جلس على صدره وأخذ بإبهامه يلوكها فقال أرسلني فقال لا أرسلك حتى تحدثني قال سورة البقرة فإنه ليس منها آية تقرأ في وسط شياطين إلا تفرقوا ولا تقرأ في بيت فيدخل ذلك البيت ، قالوا يا أبا عبد الرحمن -يعني ابن مسعودي- فمن ذلك الرجل قال من ترونه إلا عمر بن الخطاب
[ മക്കാഇദ്  അൽ ശൈത്താൻ ഇബ്ൻ അബി ദുൻയാ 63 , താരീഖ് ഇബ്ൻ അസാകിർ 44/ 87 , ഥബ്റാനി കുബ്റ  8736 ,ദലായിൽ നുബുവ്വ  7/ 123 , മുസ്നദ് അൽ ഫാറൂഖ് ഇബ്ൻ കസീർ 2/ 567 , ദുർറൽ മൻഥുർ  1 / 111   ]
ഈ ഹദീഥിൽ ഇക്രിമഃ ഇബ്ൻ ഇബ്രാഹിം എന്ന നിവേദകനുണ്ട് അദ്ദേഹം ആദിൽ അല്ല
 عكرمة بن إبراهيم الأزدي

الحاكم : ليس بالقوي
أبو دواد السجستاني : ليس بشيء
أحمد بن شعيب النسائي : ضعيف، مرة: ليس بثقة
 يعقوب بن سفيان; منكر الحديث
أيحيى بن معين : ليس بشيء
ഇമാം ഹാക്കിം  പറഞ്ഞു ; ഇദ്ദേഹം പ്രബലനല്ല
ഇമാം അബൂദാവൂദ് പറഞ്ഞു ; ഇദ്ദേഹം ഒന്നുമല്ല
ഇമാം നസാഈ  പറഞ്ഞു ; ഇദ്ദേഹം ദുർബലനാണ് 
ഇമാം യഅഖൂബ് ഇബ്ൻ സുഫ്‌യാൻ ; മുൻകറുൽ ഹദീഥ്
ഇമാം ഇബ്ൻ മഈൻ പറഞ്ഞു ; ഇദ്ദേഹം ഒന്നുമല്ല

[മീസാൻ 3/ 5708 , ലിസാൻ അൽ മീസാൻ 4/ 5679]

 സംഭവം ഇബ്ൻ അസാക്കിർ മുഹമ്മദ് ഇബ്ൻ ഹാറൂൻറെ ത്വരീഖ് വഴി ഉദ്ധരിക്കുന്നുണ്ട് എന്നാൽ അതിൽ ഖാലിദ് ഇബ്ൻ യൂസഫ് എന്ന റാവിയുണ്ട്  അദ്ദേഹം ദുർബലനാണ്
خالد بن يوسف بن خالد

ഇമാം ഇബ്ൻ അദിയ്യ് പറയുന്നു ; ദഈഫ്
ഇമാം ദഹബി പറയുന്നു ; ദഈഫ്

[ അൽകാമിൽ ഫീ ദുഅഫാഉ രിജാൽ , മീസാൻ 1/ 2488 ]
മുഹമ്മദ് ഇബ്ൻ അബ്‌ദ  مُحَمَّد بن عَبدة വഴി മറ്റൊരു ത്വരീഖിലൂടെയും ഇബ്ൻ അസാക്കിർ ഉദ്ധരിക്കുന്നുണ്ട് എന്നാൽ ഈ മുഹമ്മദ് ഇബ്ൻ അബ്‌ദ കദ്ദാബ് ആണ്
قال ابن عدى : كذاب
قال الدارقطني : لا شئ ، كان آفة

ഇമാം ഇബ്ൻ അദിയ്യ് പറഞ്ഞു ; കദ്ദാബ്
ഇമാം ദാറുഖുത്നീ പറഞ്ഞു ; അയാൾ ഒന്നുമല്ല നാശകാരിയാണ്
[മീസാൻ 3/7902]
ഇവിടെ പിശാച് വേഷം മാറുക മാത്രമല്ല ദീനും പഠിപ്പിക്കുകയാണ് . ആയത്തുൽ കുർസിയ് ഓതിയാലുള്ള ഗുണങ്ങൾ പിശാചാണ് സ്വഹാബിമാരെ പഠിപ്പിക്കുന്നത് . ഈ കഥ വ്യത്യസ്ഥ രീതിയിൽ വ്യത്യസ്ഥ  സ്വഹാബികളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട് .
അബൂഹുറൈറ [റ ] വിൽ നിന്നും നിവേദനം ; ഒരു റമദാനിൽ സകാത്ത് മുതൽ സൂക്ഷിക്കാൻ നബി [സ ] എന്നെ നിയോഗിച്ചു . ഒരാൾ വന്നിട്ട്  ഒരു കൈനിറയെ ഭക്ഷണ സാധനങ്ങൾ കട്ടെടുത്തു . ഞാൻ അവനെ പിടികൂടി . അല്ലാഹുവാണെ നിന്നെ നബിയുടെ സമക്ഷം എത്തിക്കും എന്ന് ഞാൻ പറഞ്ഞു . എനിക്കും എന്നെ ആശ്രയിക്കുന്നവർക്കും ഈ ഭക്ഷണം വളരെ അത്യാവശ്യമാണ് എന്ന് അവൻ മറുപടി പറഞ്ഞു . അങ്ങനെ ഞാൻ അവനെ വിട്ടയച്ചു . പിറ്റേന്ന് വിവരം നബിയെ[സ ] അറിയിക്കുകയും ചെയ്തു . അവൻ നിന്നോട് കളവ് പറഞ്ഞു ,അവൻ നാളെയും വരും എന്ന് നബി [സ ] പറഞ്ഞു .പിറ്റേന്നും ഇതേ കാര്യങ്ങൾ ആവർത്തിച്ചു അന്നും സഹതാപം തോന്നി വിട്ടയച്ചു ,  മൂന്നാമതും ആവർത്തിച്ചപ്പോൾ ഞാൻ അവനെ പിടികൂടി നബിയെ ഏൽപ്പിക്കാൻ ഒരുങ്ങിയപ്പോൾ അവൻ പറഞ്ഞു; 'എന്നോട് നിങ്ങൾ ക്ഷമിക്കൂ ഞാൻ  നിങ്ങൾക്കൊരു പ്രയോജനകരമായ  കാര്യം പഠിപ്പിക്കാം.   കിടക്കുന്നതിന് മുന്നേ ആയത്തുൽ കുർസിയ്യ്  പാരായണം ചെയ്‌താൽ പകൽ വരെ അല്ലാഹു പിശാചിൽ നിന്നും കാവൽ നൽകും' . അങ്ങനെ ഞാൻ അവനെ വിട്ടയച്ചു . രാവിലെ നബി [സ ]യെ വിവരം ധരിപ്പിച്ചു . അപ്പോൾ നബി പറഞ്ഞു ; അവൻ ഒരു നുണയനാണെങ്കിലും സത്യം പറഞ്ഞു . നിനക്കറിയാമോ ഈ മൂന്നു ദിവസവും നീ ആരോടാണ് സംസാരിച്ചത് എന്ന് ? ഞാൻ പറഞ്ഞു ഇല്ല നബിയെ . നബി [സ ] പറഞ്ഞു ; അത് ശൈത്വാനാണ്
[ബുഖാരി 2311 , ഇബ്ൻ ഖുസൈമ 2229 , ,സ്വഹീഹ് ഇബ്ൻ ഖുസൈമ  2229 , ദലായിൽ നുബുവ്വ അബൂ നുഐം  258 , ശറഹ് അഖാഇദ് അഹല് സുന്ന വൽ ജമാഅഃ -1849 , സുനനുൽ കുബ്റ 9447 ]
ഒന്നാമത് ഇമാം ബുഖാരി ഈ ഹദീഥ് തഅലീഖ് ആയിട്ടാണ് സ്വഹീഹിൽ  കൊടുത്തത് .
وقال عثمان بن الهيثم أبو عمرو
ഒന്നാമത് ഇമാം ബുഖാരി ഈ ഹദീഥ് തഅലീഖ് ആയിട്ടാണ് സ്വഹീഹിൽ  കൊടുത്തത് . ഹദീഥുകൾ ഉദ്ധരിക്കുമ്പോൾ حدثنا എന്നോ سمعت എന്നോ ആണ് ഉദ്ധരിക്കുക . അതാണ് വ്യക്തമായ രിവായത്ത്‌.   ഖാല എന്ന് പറയുന്നത് നേരിട്ട് കേട്ടിട്ടില്ല എന്നതിനെ സൂചിപ്പിക്കുന്നു . ചിലപ്പോൾ മുഹദ്ദിസിൻെറ ഗുരുവിൽ നിന്നായിരിക്കും ഖാല എന്ന് പറഞ്ഞു ഉദ്ധരിക്കുന്നത് . അത് താൻ അദ്ദഹത്തിൽ നിന്നും നേരിട്ട് കേട്ടിട്ടില്ല എന്നതിനെ സൂചിപ്പിക്കുന്നു . ഉദാഹരണത്തിന്  സംഗീത ഉപകരണം ഹറാമാണ് എന്ന  ഹദീഥ്,  അത് ബുഖാരി ' വ ഖാല ഹിശാം ഇബ്ൻ അമ്മാർ ' എന്നാണു ഉദ്ധരിക്കുന്നത് . ഹിശാം ബുഖാരിയുടെ ശൈഖ് ആയിട്ടുകൂടി പ്രസ്തുത ഹദീഥ് നേരീട്ട് കേൾക്കാത്തത് കൊണ്ടാണ്  ' വ ഖാല ' പ്രയോഗം .  ജിന്ന്  കളവിന്നു വരുന്ന ഈ ഹദീഥ് ' ഖാല   ഉസ്മാൻ ഇബ്ൻ ഹൈതം ' എന്നാണ് ബുഖാരി റിപ്പോർട്ട് ചെയ്തത് . ഈ ഹദീഥ് മുഅല്ലഖാണ് എന്ന് ഇമാം ബദ്‌റുദ്ധീൻ ഐനി ഉംദയിൽ  രേഖപ്പെടുത്തുന്നു
 أنه ذكره هكذا معلقا ، ولم يصرح فيه بالتحديث حتى زعم ابن العربي أنه منقطع
' ഈ ഹദീഥ് അദ്ദേഹം [ബുഖാരി ] മുഅല്ലഖയിട്ടാണ് ഉദ്ധരിച്ചത് ,അദ്ദേഹത്തിന്റെ അടുക്കൽ ഇത് സ്വഹീഹിൻറെ നിലവാരത്തിലേക്ക് എത്തിയിട്ടില്ല . ഇബ്ൻ അറബി ഇത് മുൻഖത്തിആണെന് പോലും  പറഞ്ഞു. '
[ഉംദത്തുൽ ഖാരി ശറഹ് സ്വാഹീഹ്‌ ബുഖാരി -12/ 145 ]
കൂടാതെ ഈ ഹദീഥ് മൗസൂലായി [ കണ്ണിചേർത്തു ] ഇമാം നസാഈ  അമലുൽ യൗമു വലൈലത്ത് എന്ന ഗ്രന്ഥത്തിൽ ഇബ്രാഹിം ഇബ്ൻ യഅക്കൂബിൽ നിന്ന് ഉസ്മാൻ ഇബ്ൻ ഹൈതം വഴി ഉദ്ധരിക്കുന്നു ,ഇസ്മാഈലി മുസ്തഖ്രിജിൽ ഹസൻ ഇബ്ൻ സകാൻ വഴിയും , ഇമാം ഇബ്ൻ ഖുസൈമയും , ഇമാം അബൂ നുഐമും  ,  ഹിലാൽ ഇബ്ൻ ബിഷിർ വഴിയും  ഉദ്ധരിക്കുന്നു .
എന്നാൽ ഇവരെല്ലാം ഉസ്മാൻ ഇബ്ൻ ഹൈതം വഴിയാണ് ഉദ്ധരിക്കുന്നത് ;
عثمان بن الهيثم
قال الدارقطني : صدوق كثير الخطأ 
ഇമാം ദാറുഖുത്നി പറയുന്നു  ; ഇദ്ദേഹം സത്യസന്ധനാണെങ്കിലും ധാരാളം പിഴവു വരുത്തും
[മീസാൻ  3/ 5575}


ഹിലാൽ ഇബ്ൻ ബിഷിർ വഴി  മൗസൂൽ ആക്കിയ തരീഖിൽ ഔഫ്‌ ഇബ്ൻ അബി ജമീല ഉണ്ട് . അദ്ദേഹം ബിദ്‌അത്തുകാരനാണ്  അദ്ദേഹം റാഫിദിയും , ഖദ്രിയ്യയുമാണ് .[തക്രീബ്‌ തഹ്ദീബ്- 433]
മുആദ് ഇബ്ൻ ജബൽ [റ ] വിന്റെ സൂക്ഷിപ്പിൽ ഉണ്ടായിരുന്ന സക്കാത്ത്  മുതൽ മോഷ്ടിക്കാൻ ആനയുടെ രൂപത്തിൽ വന്നു എന്ന് മറ്റൊരു റിപ്പോർട്ട് ഉണ്ട്
حدثنا يحيى بن عثمان بن صالح ، ثنا نعيم بن حماد ، ثنا عبد المؤمن بن خالد الحنفي ، ثنا عبد الله بن بريدة ، عن أبيه ، قال : بلغني أن معاذ بن جبل ،
[മുഅജിം അൽ കബീർ 20/ 51 ]
ഈ സംഭവം നുഐം ഇബ്ൻ ഹമ്മാദ് വഴിയാണ് ഉദ്ധരിക്കപ്പെടുന്നത്

نعيم بن حَمَّاد ضَعِيف
النسائي الضعفاء

ഇമാം നസാഈ ഇയാൾ ദുർബലനാണ് എന്ന് പറയുന്നു
كَانَ يضع الحديث فِي تقوية السنة
الكامل في ضعفاء الرجال
   10 / 9833  تهذيب التهذيب - ابن حجر

ഇമാം അബുൽ ഫത്ഹ് അൽ അസദി  പറയുന്നു ; ഇദ്ദേഹം സുന്നത്തിനെ പരിപോഷിപ്പിക്കാൻ ഹദീസ് കളവ് കെട്ടിപറയാറുണ്ട് എന്നാണ് .
قال أبو داود: عند نعيم نحو عشرين حديثا عن النبي صلى الله عليه وسلم ليس لها أصل
"تهذيب التهذيب" (10/ 461) .
നുഐം ഇബ്ൻ ഹമ്മദ് ഇരുപത് ഹദീഥുകൾ നബിയുടെ പേരിൽ ഉദ്ധരിച്ചത്  യാതൊരു അടിസ്ഥാനവുമില്ലാത്ത നിർമ്മിതങ്ങളാണ്
كان نعيم كاتبا لأبي عصمة وهو شديد الرد علي الجهمية
ഇമാം അഹമ്മദ് പറഞ്ഞു ; അബു ഉസാമത് മറൂസിയുടെ എഴുത്തുകാരനായിരുന്നു നുഐം . കടുത്ത ജഹ്‌മിയ്യയായിരുന്നു അബു ഉസാമ .
وكان أبو عصمة شديد الرد على الجهمية وأهل الأهواء، ومنه تعلم نعيم بن حماد
ജഹ്മിയ്യയായ അബു ഉസാമയിൽ നിന്നുമാണ് നുഐം പഠിച്ചത് .[ തഹ്ദീബ് അൽ കമാൽ  7912]
ഇദ്ദേഹവും ജഹ്മിയ്യക്കാരനായിരുന്നു പിന്നീട് അത് വിട്ട് പൊന്നു , ആദ്യത്തെ ' മുസ്നദ് ' ഇദ്ദേഹത്തിന്റെയാണ് . അതിലെ ഹദീഥുകൾ സിഹാഹുകളിൽ ഉണ്ട് .ബുഖാരി , നസാഈ എന്നിവയിൽ വിരലിൽ എണ്ണാവുന്നതേയുള്ളൂ അതും മുത്താബത്തായിട്ടാണ് കൊടുത്തിട്ടുള്ളത് .ഇമാം ബുഖാരി ഇയാളിൽ നിന്നുമാണ് കുരങ്ങുകളുടെ റജ്മ്  കഥ ഉദ്ധരിക്കുന്നത് .
                          ഉബയ്യ് ഇബ്ൻ കഅബിൽ നിന്നും ഇത്തരം സംഭവം മറ്റൊരു രീതിയിൽ നിവേദനം ചെയ്യുന്നുണ്ട് .
 عن عبد الله بن أبي بن كعب ، أن أباه أخبره أنه كان له جرن فيه تمر ، فكان يتعاهده ، فوجده ينقص قال : فحرسه ذات ليلة ، فإذا هو بدابة شبه الغلام المحتلم ، قال : فسلمت ، فرد علي السلام ، قال : فقلت : أنت جني أم إنسي ؟ قال : جني ، قال : قلت : ناولني يدك ، قال : فناولني فإذا يده يد كلب وشعر كلب ، فقلت : هكذا خلق الجن ، قال : لقد علمت الجن ما فيهم أشد مني . قلت : فما حملك على ما صنعت ؟ قال : بلغني أنك رجل تحب الصدقة ، فأحببنا أن نصيب من طعامك ، قال : فقال له أبي : فما الذي يجيرنا منكم ، قال : هذه الآية آية الكرسي ، ثم غدا إلى رسول الله - صلى الله عليه وسلم - فأخبره ، فقال النبي - صلى الله عليه وسلم - : صدق الخبيث " ورواه الحاكم في مستدركه ، ورواه ابن حبان في صحيحه ، والنسائي وغيرهم 
അബ്ദുല്ല ഇബ്ൻ ഉബയ്യ്ഇബ്ൻ കഅബിൽ നിന്നും നിവേദനം : പിതാവ് ഉബയ്യ് ഇബ്ൻ കഅബ് വിവരം തന്നു ; അദ്ദേഹ ത്തിന് ഈന്തപ്പഴം സൂക്ഷിക്കുന്ന വലിയ കലം ഉണ്ടായിരുന്നു . ഇടക്ക് അദ്ദേഹം അതിൽ പരിശോധന നടത്തും അങ്ങനെ അതിന്റെ അളവിൽ കുറവ് വരുന്നത് അനുഭവപ്പെട്ടു . അങ്ങനെ രാത്രി അദ്ദേഹം അതിന് കാവൽ നിന്നു അങ്ങനെ അദ്ദേഹം ഒരു കുട്ടിയെ കണ്ടു ഒരു നാലുകളുള്ള മൃഗത്തിന് സമാനരൂപമായിരുന്നു അതിന് . അദ്ദേഹം പറഞ്ഞു ; ഞാൻ അവനോട് സലാം പറഞ്ഞു അവൻ സലാം  മടക്കി . അതിനോട് ചോദിച്ചു ; നീ ജിന്നാണൊ , മനുഷ്യനാണോ ? അത് പറഞ്ഞു ; ജിന്ന് . അദ്ദേഹം പറഞ്ഞു ; നിൻറെ കൈ കാണിക്കു ? അത് കാണിച്ചു അപ്പോൾ അതിന്റെ കൈകൾ പട്ടിയുടെ കൈ പോലെയിരുന്നു നീ എന്തിനാണ് ഈന്തപ്പഴം മോഷ്ടിച്ചത് ? അവൻ പറഞ്ഞു ; നിങ്ങൾ വലിയ ദാനശീലനാണെന്ന് കേട്ടു . ഞങ്ങൾക്ക് ഭക്ഷണം ആവശ്യവുമായിരുന്നു . ഉബയ്യ് അവനോട് ചോദിച്ചു ; എന്താണ് നിങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കാൻ പര്യാപ്തമായത് ? അവൻ പറഞ്ഞു ; ആയത്തുൽ കുർസി . പിറ്റേന്ന് ഉബയ്യ് നബിയുടെ അടുക്കൽ പോയി വിവരം അറിയിച്ചു . നബി [സ ] പറഞ്ഞു ; പിശാച് സത്യം പറഞ്ഞു. [ഹാക്കിം  2/268 , കുബ്റ 1/201 ,സ്വഹീഹ് ഇബ്ൻ ഹിബ്ബാൻ]
ഈ സംഭവത്തിലും  ജിന്ന് ആയതുൽ കുർസി പഠിപ്പിക്കുകയാണ് .
ഈ ഹദീഥിലെ റാവി യഹിയ്യ ഇബ്ൻ കസീർ മുദല്ലിസ്‌ ആണ്. ചിലർ ഇദ്ദേഹത്തിന്റെ തദ്‌ലീസ് സ്വീകരിക്കാം എന്ന അഭിപ്രായത്തിലാണ് . എന്നാൽ ഇദ്ദേഹത്തിൽ നിന്നും ധാരാളം ഇർസാൽ വരുന്നുണ്ട്.
 وقال العقيلي كان يذكر بالتدليس
قال ابن حبان وَكَانَ يُدَلس
 الثقات (7/591(
 تقريب التهذيب (378(
 التهذيب (31/504(
ഇദ്ദേഹം കേൾക്കാത്ത ആളിൽ നിന്നും ഹദീഥ് ഉദ്ധരിക്കുന്ന മുദല്ലിസാണ് ഉദാഹരണം ശഅബാൻ 15 ൻറെ മഹത്വം പറയുന്ന ഹദീഥ് അതിനെ കുറിച്ച് ഇമാം തിർമുദി പറയുന്നത് നോക്കുക ;
يَحْيَى بْنُ أَبِي كَثِيرٍ لَمْ يَسْمَعْ مِنْ عُرْوَةَ
"യഹിയ്യ ഇബ്ൻ കസീർ ഉർവ്വത്തിൽ നിന്നും ഹദീഥ് കേട്ടില്ല "
[ജാമിഉ തിർമുദി 739 , ഇമാം അലാഈയും തന്റെ [ജാമിഉ തഅസീൽ  1/ 299 ]
أن الأوزاعي كان لا يقيم حديث يحيى بن أبي كثير. ولم يكن عنده في كتاب، إنما كان يحدث به من
ഔസാഈ യഹിയ്യ ഇബ്ൻ കസീറിൽ നിന്നും ഉദ്ധരിക്കുന്നത് കിത്താബിൽ നിന്നല്ല എന്നാണ് ഇമാം അഹമ്മദ് രേഖപ്പെടുത്തുന്നത്
[ശറഹ് ഇലല് തിർമുദി  194]
അഥവ ഓർമ്മയിൽ നിന്നുമാണ്  ഉദ്ധരിക്കുന്നത് .
യഹിയ്യ ഇബ്ൻ കസീർ ഈ ഹദീഥ് ഉദ്ധരിക്കുന്നത് ഹദ്റമി ഇബ്ൻ ലാഹിക്ക് വഴിയാണ് ഇദ്ദേഹത്തിന്റെ ആദി ല്ലതിനെ  കുറിച്ച് മുഹദ്ദിസുകൾ മൗനം പാലിച്ചിരുന്നു  ചിലർ ഫഖീഹ് എന്ന് മാത്രമേ പറയുന്നുള്ളു . അതിനാൽ ഇദ്ദേഹത്തിന്റെ ആദില്ലത്ത് മജ്‌ഹൂലാണ് .
قال ابن حجر في التقريب: حضرمي بن لاحق التميمي اليمامي القاص
ഇബ്ൻ ഹജർ  ഇദ്ദേഹത്തെ കുറിച്ചു പറഞ്ഞത്  لا بأس به എന്നാണ്. അദ്ദേഹത്തിന്റെ ഈ പ്രയോഗത്തിന്റെ  അർത്ഥം അത്രക്ക് പ്രബലനല്ല എന്നാണ് [തക് രീബ്‌  1396 ]
ചുരുക്കി പറഞ്ഞാൽ ഈ ഹദീഥും പ്രബലമല്ല.
ജിന്നിന് ഇഷ്ടമുള്ളപ്പോൾ ഏത് വേഷവും ധരിക്കാനാകും എന്നുള്ള പ്രചാരണങ്ങൾക്ക് സ്ഥിരതയില്ല എന്ന് മേൽ പഠനങ്ങളിൽ നിന്നും നമുക്ക് വ്യക്തമാകുന്നു . മുകളിൽ ഉദ്ധരിച്ച ഹദീഥുകൾ; മുസ്ലിം സമൂഹത്തിൽ നല്ല പ്രചാരണം ലഭിച്ചവയാണ് . ഇതിന്റെ അടിസ്ഥാനത്തിൽ ഇസ്ലാമിക  ലോകം പല അബദ്ധ ജടില വിശ്വാസങ്ങളിലും അകപ്പെട്ടിരിക്കുന്നു എന്നത് വാസ്തവമാണ് .