നബിദിനം



   ജന്മദിനാഘോഷം തുടങ്ങിയത് വിഗ്രഹാരാധകരാണ്. അതുകൊണ്ട് തന്നെ പുരാതന ക്രിസ്തീയ ചരിത്രത്തിൽ ജന്മദിനാഘോഷമില്ല. അവർ വിഗ്രഹാരാധകരിൽ നിന്നും വിഭിന്നരായിരുന്നു . ഗ്രീക്കുകാരാണ്  ജന്മദിനത്തിൽ കേക്കുകൾ ഉണ്ടാക്കുകയും അതിൽ മെഴുകുതിരി കത്തിക്കുകയും ചെയ്യുന്ന സമ്പ്രതായം തുടങ്ങിയത് . ചന്ദ്രന്റെ ദൈവമായ ആർട്ട്മെസ്സിനു കാണിക്കായിട്ടായിരുന്നു അവർ ജന്മദിന കേക്ക് നിർമിച്ചിരുന്നത് . മെഴുകുതിരികൾ ചന്ദ്രനിലെ പ്രകാശത്തിന്റെ പ്രതീകങ്ങളാണ് . അതിൽ നിന്ന് ഉയരുന്ന പുക അവരുടെ പ്രാർത്ഥനകൾ ആ ദൈവത്തിലേക് എത്തിക്കപ്പെടുന്ന മാർഗ്ഗവും . വയസ്സിനനുസൃതമായാണ് മെഴുകു തിരി എണ്ണം കണക്കാക്കുന്നത് .മറ്റു ചില ആളുകൾ പിശാചിനെതിരെ ദൈവത്തിന്റെ പ്രതീകങ്ങളായും മെഴുകു തിരി നാളത്തെ കണക്കാക്കിയിരുന്നു . ഇന്ന് ലോകത്ത് മഹത്തുക്കളുടെയും സാധാരണക്കാരുടെയും ജന്മദിന ആഘോഷങ്ങൾ കൊണ്ടാടുന്നു .

ഉത്ഭവം       

 ഇസ്‌ലാമിലെ ജന്മദിനാഘോഷം തുടങ്ങിയത് ഫാത്തിമിയ്യക്കളാണ്. അവരിൽ നിന്നും പ്രചോദനം കൊണ്ട് ഇർബൽകാരും . അയ്യൂബി സാമ്രാജ്യത്തിന്റെ സ്ഥാപകനും  ബൈത്തുൽ മുഖദ്ദിസ് തിരിച്ചുപിടിച്ച മഹാനുമായ സലാഹുദ്ദീൻ അയ്യൂബിയുടെ സഹോദരൻ അൽ മാലിക് അൽ മുഅസ്സം മുളഫറുദ്ദീൻ കുക്ബൂരിയാണ് വിപുലമായ തലത്തിൽ നബിയുടെ ജന്മദിനാഘോഷം ആരംഭിച്ചത് .  1187 ജൂലൈ 4 നു സലാഹുദീൻ അയ്യൂബി നടത്തിയ നടന്ന ഹത്തിന് യുദ്ധത്തിനു നായകത്വം വഹിച്ചത് മുളഫ്ഫർ കുക്ബൂരിയായിരുന്നു . അയ്യൂബിയുടെ സെക്രട്ടറിയായിരുന്നു മുളഫ്ഫർ. പിന്നീട് സഹോദരന്റെ മരണം മൂലം സ്വന്തം നാടായ ഇർബലിലേക്ക് മടങ്ങി . മരണം വരെ അവിടെ കഴിച്ചുകൂടി . അവിടെ ദാറുൽ ഹദീഥ് മുളഫരിയ്യ എന്ന കോളേജ് സ്ഥാപിച്ചു , സൂഫികൾക്ക് വേണ്ടി ത്വരീഖത്കേന്ദ്രം തുടങ്ങി , അനാഥകൾക്കും അഗതികൾക്കും ഷെൽട്ടർ ഹോം തുടങ്ങി , പ്രവാചകൻ മുഹമ്മദ് [സ ] ജന്മദിനത്തോട് അനുബന്ധിച്ചു ആഘോഷങ്ങൾ സംഘടിപ്പിച്ചു . പ്രവാച കാവ്യങ്ങൾ രചിപ്പിച്ചു . അദ്ദേഹം തുടങ്ങിയ ആഘോഷങ്ങളാണ് ഇന്ന് നബിദിനമായും ,മീലാദ് ഈ ശരീഫ് ആയും ആളുകൾ കൊണ്ടാടുന്നത് .

    ഇമാം ഇബ്ൻ ഖല്ലികാൻ: “നബിദിനം ആദ്യമായി ഉണ്ടാകിയത് ഫാത്തിമിയ്യക്കളുടെ കാലത്ത് ശിയാകളാ ണ് . ഇർബൽ ഭരിച്ചിരുന്ന മുളഫ്ഫർ അബുസയീദ്‌ അൽ കുക്ബൂരി അത്  പിൻപറ്റി. മുളഫ്ഫർ രാജാവ് നബി ദിനത്തിന് രണ്ടു ദിവസം മുൻപ്  വളരെയധികം ഒട്ടകങ്ങളെയും , പശുക്കളെയും ,ചെമ്മരി ആടി]നെയും, കൊണ്ടുവരുകയും അതിനു അകമ്പടിയായി സംഗീതവും  ചെണ്ട മേളവും ഉണ്ടാകും. ഓരോ മിനാരങ്ങളും വിവധ വർണ്ണങ്ങളാൽ അലങ്കരിക്കും  . ഓരോ മിനാരത്തിലും ഓരോ പാട്ടുകാരും ഉണ്ടാകും.അവസാനം മഗ്രിബ് ആകുമ്പോൾ നഷീദ്കളും മറ്റു മദ്ഹു അലപാനങ്ങളും നടത്തും”  [വഫായത്  അൽഅയാൻ 3/ 274 ]

ഇമാം ഇബ്ൻ കസിർ:  “ഇർബൽ  ഭരിച്ചിരുന്ന മുളഫ്ഫർ അബുസയീദ്‌
അൽ കുക്ബൂരി , റബിഉൽ അവ്വൽ ആയാൽ വളരെ വലിയ രീതിയിൽ നബിദിന  ആഘോഷം  സംഘടിപ്പിക്കും  .ശൈഖ് അബ്ദുൽ ഖത്താബ് നബിയുടെ പേരിൽ ഒരു കാവ്യം രചിച്ചു മുളഫ്ഫറിനു നൽകി അതിന്റെ പേര് ' അത്തൻവീർ ഫീ മൗലിദിൽ ബശീർ അൽ നദീർ ' എന്നായിരുന്നു അത് രചിച്ചതിനു പാരിതോഷികമായി 1000 ദിനാർ ശൈഖിന്‌ നൽകി  5000 ആടുകളെയും 10000 കോഴികളെയും ഉപയോഗിച്ച്  വിവിധ തരം ഭക്ഷണം  കൊണ്ടുള്ള സദ്യയും മറ്റും ഉണ്ടാക്കും 100 ആയിരം കപ്പുകളിൽ പാലും 30000 പത്രങ്ങളിൽ മധുരപലഹാരങ്ങളും ,സുഫികളെ കൊണ്ടുള്ള പാട്ടും, മദ്ഹു്  ആലാപനവും, ഡാൻസും ഉണ്ടാകും”
[ബിദായ വ നിഹായ 13/ 137]

ജനന തിയതി

റബീഉൽ അവ്വൽ 2 ;
 ഇബ്ൻഅബ്ദിൽ ബിർറിന്റെ ഒരഭിപ്രായത്തിലും , വാഖിദിയുടെ അഭിപ്രായത്തിലും
റബീഉൽ അവ്വൽ 2 ആണ് ജന്മദിനം.
റബീഉൽ അവ്വൽ 8 ;
 ഇബ്ൻഹസവും , ഹുമൈദിയും, ഇബ്ൻഅബ്ദിൽ ബിർറും ഇതാണ് സ്വാകാര്യമെന്നു പറയുന്നു .
റബീഉൽ അവ്വൽ 9 ;
 മുബാറക്പൂരി ഇതാണ് ആധികാരികം എന്ന് പറയുന്നു
റബീഉൽ അവ്വൽ 12 ;
 ഇബ്ൻ ഇസഹാഖ് , ഇബ്ൻ ഹിശാം . ഇബ്ൻ അബീശൈബ എന്നിവർ ഇതാണ് സ്വീകാര്യമെന്നു പറഞ്ഞത് . ഇബ്ൻ കസീർ ഇതാണ് പ്രസിദ്ധമായത് എന്നും പറയുന്നു. ഇബ്ൻ അബീ ശൈബ തന്റെ മുസന്നഫിൽ ജാബിർ [റ ] ഒരു റിപ്പോർട്ടും ഇത് സംബന്ധമായി നൽകുന്നു .
وقال أبو بكر بن أبي شيبة : حدثنا عثمان عن سعيد بن مينا عن جابر وابن عباس قالا : ولد رسول الله - صلى الله عليه وسلم - عام الفيل ، يوم الاثنين الثاني عشر من ربيع الأول ، وفيه بعث ، وفيه عرج به إلى السماء ، وفيه هاجر وفيه مات . فيه انقطاع

ഇമാം ഇബ്ൻകസീർ ഇത് ഉദ്ധരിക്കുകയും ഇത് പരന്പര  മുറിഞ്ഞതാണെന്നു പറയുകയും ചെയ്യുന്നു .
[ ബിദായ വ നിഹായ 3 / 135]
സഈദിബിന് മീനക്കും  ജാബിർ [റ ]വിനും ഇടയിൽ പാരമ്പയറ്റിട്ടുണ്ട് . സഈദിബിന് മീന ജാബിർ [റ ] വിനെ കണ്ടിട്ടില്ല
.[ സ്വാഹീഹ്‌ സീറത്തു നബവിയ്യ 1/ 274 ]
റബിഉൽ അവ്വൽ 17 ; ഇബ്ൻ അബ്ബാസിന്റെയാണ് ഈ അഭിപ്രായം ,വെള്ളിയാഴ്ചയാണെന്നും പറയുന്നു
മാസത്തിൽ പോലും ഏക അഭിപ്രായമില്ല ഖത്താനി പറയുന്നു റബീഉൽ അഖിറാണെന്നു  , ഇബ്ൻ അബ്ദിൽ ബിർറു പറയുന്നു റമദാനിലാണെന്നു , സഫറിലായെന്നും പറഞ്ഞവരുണ്ട് .
[ ബിദായ വ നിഹായ 1/ 198 -201 , ഉംദത്തുൽ ഖാരി 25/ 69 , താംഹീദ് 3/ 26 , തുഹ്ഫ 10/ 63 ]

ഇസ്ലാമിക ശരീഅത്തിൽ ഉൾപെടാത്തതും പുതുതായി ചേർക്കപെട്ടതുമായ ഒരു ആരാധന കർമ്മമാണ്‌ മീലാദ് ഈ ശരീഫ് അഥവാ നബിദിനം . അത്കൊണ്ട് മതത്തിൽ അത്  ബിദ്അത്താണ് .

 "ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു."
(5/3)


 ഇമാം നവവി [റ ]പറഞ്ഞു;  "ശറഹിന്റെ വീക്ഷണത്തിലൽ
  ബിദ് അത്  എന്നത്  നബി [സ ] യുടെ നിര്ദേശ മില്ലാത്ത വല്ലതും പുതുതായി ഉണ്ടാക്കലാണ് "
[തഹ്ദീബ് അസ്മാ വാ ലുഗാത്  ]


ഇമാം ഇബ്ണ്‍ ഹജര്  അസ്കലാനി  [റ ] പറയുന്നു ; പുതുതായി ആവിഷ്കരിച്ചതും ശര് ഇല്  അടിസ്ഥാനമില്ല ത്തതുമായ കാര്യമാണ് ബിദ് അത് .
[ഫത്ഹുല് ബാരി 13/ 253-254 ]


ഇമാം സുയ്യുതി [റ ]
പറഞ്ഞു; " മുൻ മാതൃകയില്ലാതെ പുതുതായി നിർമ്മിക്കപെട്ടത് എന്നതാണ് ബിദ്‌അത്തിന്റെ അടിത്തറ .മതത്തിൽ ഇതിന്റെ ഉദ്ദേശം സുന്നത്തിന് എതിരായത് എന്നാണ് അഥവാ നബിയുടെ കാലത്ത് ഇല്ലാത്തത് "[ തൻവീറുൽ ഹവാലിക് 1/ 137 ]


 ഉമർ  [റ ] നിവേദനം : നബി [സ ] ആയിശയോട് [റ ] അരുളി "നിശ്ചയം നിങ്ങളുടെ മതത്തെ ചിന്നഭിന്നമാക്കിപ്പിരിക്കുകയും ..എന്ന് അള്ളാഹു പറഞ്ഞത്  ഈ സമുദായത്തിലെ ബിദ്അതിന്റെ ആളുകളെ സംബന്ധിച്ചാണ് . അവര്ക് തൗബയില്ല . എനിക്ക് അവരുമായി ബന്ധമില്ല "
 [ബൈഹക്കി ,ത്വബ്റാനി ]


തെളിവ് സമർപ്പണം

എന്നാൽ ഹിജ്റ 400 രൂപകൽപ്പന ചെയ്ത ഈ പിശാചിന്റെ ആരാധനാ കർമ്മത്തിന് തെളിവുണ്ടാക്കാൻ ആ കാലഘട്ടം മുതലേ തുടങ്ങിയിരുന്നു . അതിനുള്ള തെളിവാണ് ; മുജാഹിദ് [റ ] യുടെ പേരിൽ പ്രചരിക്കുന്നത്

മുജാഹിദ് [റ ]പറഞ്ഞു ; ഇബ്‌ലീസ് കരഞ്ഞത് നാല് പ്രാവശ്യമാണ് ഒന്ന് അല്ലാഹു അവനെ ശപിച്ചപ്പോൾ രണ്ട് അവനെ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കിയപ്പോൾ മൂന്ന് മുഹമ്മദ് നബി [സ ] ജനിച്ചപ്പോൾ നാലു സൂറത് ഫാത്തിഹ അവതരിച്ചപ്പോൾ [ ബിദായ വാ നിഹായ 2/ 166 ]
എന്നാൽ അത് റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത് സ്വഹീഹായ സനദൊടെയല്ല അതിൽ ഇല്ലത്തുണ്ട്
وليس أحد أروى عن مجاهد من منصور إلا ابْن أَبي نجيح،

ഇബ്ൻ അബീ നജീഹിലൂടെയല്ലാതെ മൻസൂർ മുജാഹിദിൽ നിന്നും ഉദ്ധരിച്ചിട്ടില്ല എന്ന് ഇമാം അഹമ്മദ് പറയുന്നു [ തഹ്ദീബ് അൽ കമാൽ 28/ 551 ]
ഇതും പറഞ്ഞു ബിദഈ കക്ഷികൾ സലഫികളെ നിരന്തരം ആക്ഷേപിക്കാറുണ്ട് 

അടിസ്ഥാനമില്ലാത്ത രേഖകൾ കൊണ്ട് മാത്രമേ ഇവർക്ക് ആക്ഷേപിക്കാൻ പറ്റു . ഈ ബിദ്അത്തു സ്ഥാപിക്കാൻ ഇവർ സമർപ്പിക്കുന്ന തെളിവുകൾ

തെളിവ് 1 



قُلۡ بِفَضۡلِ ٱللَّهِ وَبِرَحۡمَتِهِۦ فَبِذَٰلِكَ فَلۡيَفۡرَحُواْ هُوَ خَيۡرٌ مِّمَّا يَجۡمَعُونَ

പറയുക: `അല്ലാഹുവിന്‍റെ ദയവ്‌ (അഥവാ അനുഗ്രഹം) കൊണ്ടും, അവന്‍റെ കാരുണ്യം കൊണ്ടുമത്രെ (അത്‌) - അത്‌കൊണ്ടു തന്നെ- അവര്‍ ആഹ്‌ളാദിക്കട്ടെ! 
(യൂനുസ് 58)

ഇമാം ഇബ്ൻ ജൗസി പറയുന്നു ; അനുഗ്രഹം എന്നാൽ ഇൽമാണ് കാരുണ്യം എന്നാൽ മുഹമ്മദ് നബി [സ] യും [ സാദ് അൽ മസീർ ഫീ ഇല്മില് തഫ്സീർ 4/ 40 ]
ഇമാം അബുഹയ്യാൻ അന്തലൂസി ; അനുഗ്രഹം എന്നാൽ ഇൽമാണ് കാരുണ്യം എന്നാൽ മുഹമ്മദ് നബി [സ] യും [ തഫ്സീർ അൽ ബഹ്റൽ മുഹീത് 5/ 171 ]
ഇബ്ൻ അബ്ബാസിൽ നിന്നും ; അനുഗ്രഹം എന്നാൽ ഇൽമാണ് കാരുണ്യം എന്നാൽ മുഹമ്മദ് നബി [സ] യും അല്ലാഹു പറയുന്നു " ലോകർക്ക് കാരുണ്യമായികൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല "
[ദുർറുൽ മൻസൂർ അൽ സുയൂഥ്വി 4 / 330 ]


ഇബ്ൻ അബ്ബാസിൽ പറഞ്ഞു  ; അനുഗ്രഹം എന്നാൽ ഇൽമാണ് കാരുണ്യം എന്നാൽ മുഹമ്മദ് നബി [സ] യുമാണ് എന്ന റിപ്പോർട്ട് മുൻകത്തിആണ് . ദ്ദഹ്ഹക്കാണ് ഇബ്ൻ അബ്ബാസിൽ നിന്നും ഇത് ഉദ്ധരിക്കുന്നത് എന്നാൽ ദഹ്‌ഹാക്ക് ഇബ്ൻ അബ്ബാസിൽ നിന്നും ഒന്നും കേട്ടിട്ടില്ല .
യഹിയ്യൽ ഖത്താൻ പറഞ്ഞു ; ദഹ്‌ഹാഖ്‌ ഇബ്ൻ അബ്ബാസിൽ നിന്നുള്ള റിപ്പോർട്ട് ദുർബലമാണ്
[ സിയാർ ദഹബി 4/ 599 -600 ]
അപ്പോൾ ആ അഭിപ്രായം ദുർബലമാണ് .
എന്നാൽ ഭൂരിഭാഗം മുഫസ്സിറുകളും പറയുന്നത് അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടും ഉദ്ദേശിക്കുന്നത് ഖുർആനും ഇസ്‌ലാം മതവുമാണ് എന്നാണ് .
ഇമാം ത്വബരി പറയുന്നു ;
സൈദ് ഇബ്ൻ അസ്‌ലം [റ ] പറയുന്നു ; അനുഗ്രഹം എന്നാൽ ഖുർആനാണ് കാരുണ്യമെന്നാൽ ഇസ്ലാമാണ്
ഇബ്ൻ അബ്ബാസ് [റ ] പറയുന്നു ; അനുഗ്രഹം എന്നാൽ ഖുർആനാണ് കാരുണ്യമെന്നാൽ ഇസ്ലാമാണ്
അബൂ ജഅഫർ [റ ] പറയുന്നു ; അനുഗ്രഹം എന്നാൽ ഖുർആനാണ് കാരുണ്യമെന്നാൽ ഇസ്ലാമാണ്
[ തഫ്സീർ ത്വബരി 15/ 106 - 108 ]
ഇമാം ഖുർത്തുബീ പറയുന്നു ; അബുസഈദ് അൽ ഖുദ്‌രി യുടെയും ഇബ്ൻ അബ്ബാസിന്റെയും അഭിപ്രായത്തിൽ അനുഗ്രഹം എന്നാൽ ഖുർആനാണ് കാരുണ്യമെന്നാൽ ഇസ്ലാമാണ്. ഹസ്സൻ ,ദാഹ്ഹാക്ക് , മുജാഹിദ് ഖത്താദ എന്നിവരുടെ അഭിപ്രായത്തിൽ അനുഗ്രഹം എന്നത് ഈമാനും കാരുണ്യമെന്നത് ഖുർആനുമാണ്
[ തഫ്സീർ ഖുർത്തുബീ 8/ 264 ]
യഥാർത്ഥത്തിൽ പ്രസ്തുത ആയതിൽ നിന്നും വ്യക്തമാകുന്നത് അല്ലാഹു മനുഷ്യരുടെ മേൽ കാരുണ്യം ചൊരിഞ്ഞതിന്ററെ ഫലമായിട്ടാണ് ഇസ്‌ലാം മതവും ഖുർആനും ഈ ഭൂമിയിലേക്ക് അവതരിപ്പിച്ചത് . അത് മനുഷ്യർക്കു ശാന്തിയും സമാധാനവും മാർഗ്ഗദർശനവും നൽകുന്ന ഒന്നാണ് . എന്നാൽ ഈ ആയത് തെളിവാക്കി സഹാബികളോ , താബിഉകളോ നബിദിനം ആഘോഷിക്കാം എന്ന് പറഞ്ഞില്ല .


 തെളിവ് 2


ഉർവ്വ പറഞ്ഞു ; സുവൈബ അബൂലഹബിന്റെ അടിമസ്ത്രീയാണ്‌ . അബൂലഹബ് അവളെ മോചിപ്പിച്ചു അവൾ നബി [സ ]യെ മുലയൂട്ടുകയും ചെയ്തു . അബൂലഹബ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബക്കാരിൽ ഒരാൾ സ്വപ്‌നത്തിൽ കണ്ടു. അബൂലഹബ് വളരെ മോശം അവസ്ഥയിലായിരുന്നു .അയാൾ അബു ലഹബിനോട് ചോദിച്ചു നിങ്ങൾക്കെന്തു പറ്റി ? അബൂലഹബ് പറഞ്ഞു ; നിങ്ങളെ പിരിഞ്ഞ ശേഷം ഒരു ഗുണവും ലഭിച്ചിട്ടില്ല ഒന്നൊഴികെ അല്പം കുടിനീർ ലഭിക്കുന്നുണ്ട് സുവൈബയെ മോചിപ്പിച്ചതിന്റെ പേരിൽ '[ ബുഖാരി 5101 ]

ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തില്‍ അദേഹത്തെ കണ്ടുവെന്നു അബ്ബാസ്‌(റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ്‌(റ)നോട് പറഞ്ഞു: നിങ്ങളുമായി വേര്‍പിരിഞ്ഞ ശേഷം എനിക്കൊരശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയില്‍ ലഘൂകരണം ലഭിക്കുന്നുണ്ട്. നബി(സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തന്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താല്‍ തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല്‍ ബാരി 9/145)

ഇത് ഉദ്ധരിക്കുകയും ബുഖാരിയുടെ തഅലിക്കുകൾ പ്രമാണം തന്നെയാണ് എന്ന് വാദിക്കുകയും ചെയ്യുന്നു . കാരണം ബുഖാരിയിലെ മറ്റു സ്ഥലങ്ങളിലോ അല്ലെങ്കിൽ ബുഖാരിക്ക് പുറത്തുള്ള മറ്റു ഗ്രന്ഥങ്ങളിലോ അതിൻെറ പൂർണ്ണ രൂപമുണ്ടാകും എന്നാണ് പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നത് എന്നും പറയുന്നു . കൂടാതെ ഇസ്മാഈലി ദുഹ്‌ലീ യുടെ തരീഖിലൂടെ അബു യമനിൽ നിന്നും ശുഐബ് വഴി സുഹ്‌രിയിൽ നിന്നും ഉർവ്വ എന്ന് മുർസലായി ഉദ്ധരിക്കുകയും ചെയ്യുന്നു .
ഒന്നാമത്തെ മറുപടി ;
ഇത് മുര്സലാണ് . ഉർവ്വ ഇത് ഏത് സഹാബിയിൽ നിന്നും കേട്ടു എന്ന് പറഞ്ഞിട്ടില്ല . അതുകൊണ്ട് ഇത് അസ്വീകാര്യമാണ് .
രണ്ടാമത്തെ മറുപടി ;
ഇതിലെ ആശയം ഖുർആനിന് വിരുദ്ധമാണ് . അവിശ്വാസികളുടെ അമലുകൾ നിഷ്ഫലമാണെന്നു അല്ലാഹു പറയുന്നു ;
"അവർ കർമ്മമായി പ്രവർത്തിച്ചിട്ടുള്ളതിന്റെ  നേരെ ചെന്നു അതിനെ നാം ചിതറിയ ധൂളികളാക്കിത്തീർക്കുകയും ചെയ്യുന്നതാണ് "
[ ഫുർഖാൻ 23 ]
കൂടാതെ അബൂലഹബിനെ അല്ലാഹു ശപിച്ച വ്യക്തികൂടിയാണ് 
മൂന്നാമത്തെ മറുപടി ;
ഇത് ഒരാളുടെ സ്വാപ്നമാണ്‌ . നബിമാരുടെ സ്വപ്നമല്ലാതെ മറ്റാരുടെയും ദീനിൽ പ്രമാണമല്ല .


തെളിവ് 3

അബൂഖതാദ (റ)വില്‍ നിന്നുള്ള നിവേദനം: നിശ്ചയം തിങ്കളാഴ്ച ദിവസം നോമ്ബെടുക്കുന്നതിനെ കുറിച്ച് നബി(സ) യോട് ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു: “അന്ന് ഞാന്‍ ജനിച്ച ദിവസമാണ്, എനിക്ക് പ്രവാചകത്വം ലഭിച്ചതും ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും അന്ന് തന്നെ”
[മുസ്ലിം 2606 , ബൈഹഖി 4/ 300 , അഹമ്മദ്  ]

മറുപടി ;
ഈ ഹദീസിന്റെ മറ്റു റിപ്പോർട്ടുകൾ പരിശോധിച്ചാൽ തിങ്കളാഴ്ച നോമ്പ് മാത്രമല്ല വ്യാഴാഴ്ച നോമ്പിനെ പറ്റിയും കൂടിയാണ് ചോദിക്കപ്പെടുന്നത് .
"നബിയോട്  തിങ്കളാഴ്ച ദിവസം നോമ്ബെടുക്കുന്നതിനെ കുറിച്ചും വ്യാഴാഴ്ച നോമ്പിനെ കുറിച്ചും ചോദിക്കപ്പെട്ടു . നബി (സ) പറഞ്ഞു: “അന്ന് ഞാന്‍ ജനിച്ച ദിവസമാണ് ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും അന്ന് തന്നെ [ അബൂദാവൂദ് 2426 ]
 ഹദീസുകളിൽ വന്നത് എല്ലാ മാസത്തിലും എല്ലാ തിങ്കളും വ്യാഴവും നോമ്പെടുക്കുന്നതിനെ പറ്റിയാണ് ചോദിക്കുന്നത് . അതിന് മറുപടിയാണ് ജനിച്ച ദിവസമാണെന്നും , ഖുർആൻ അവതരിച്ച ദിവസമാണെന്നും പറയുന്നത് . കൂടാതെ അതിന് മറ്റൊരു കാരണം കൂടി നബി [സ ] പറയുന്നുണ്ട് .
നബി [സ ] പറഞ്ഞു : നിശ്ചയം കർമ്മങ്ങൾ അല്ലാഹുവിന്റെ അടുക്കൽ സമർപ്പിക്കപ്പെടുന്നത് തിങ്കളാഴ്ചയും വ്യാഴാഴചയുമാണ് . എന്റെ കർമ്മങ്ങൾ അല്ലാഹുവിന് സമർപ്പിക്കപ്പെടുമ്പോൾ ഞാൻ നോമ്പുകാരനായിരിക്കണം എന്നെനിക്ക് ആഗ്രഹമുണ്ട് : [ തിർമൂദി , മുവത്വ ]
  അപ്പോൾ പ്രസ്‌തുത ഹദീസ് നബിദിനം ആഘോഷിക്കാനുള്ള തെളിവല്ല . ആണെന്ന് ദുർവ്യഖാനിച്ചാൽ എല്ലാ മാസത്തിലും  ഇവർ എല്ലാ തിങ്കളും വ്യാഴവും നബിദിനം ആഘോഷിക്കേണ്ടി വരും .


നല്ല ബിദ്അത് വാദം 
 
ഇമാം സുയൂഥി പറയുന്നു ; നബിദിനമെന്നാൽ ജനങ്ങൾ ഒത്തു ചേർന്ന് ഖുർആൻ പാരായണം നടത്തലും , നബിചര്യ , നബിജനിച്ച ദിവസത്തിലെ അടയാളങ്ങൾ എന്നിവ ചർച്ച ചെയ്യുക പിന്നെ എല്ലാരും കൂടി ഭക്ഷണം കഴിക്കുക അതിലേക്ക് കൂടുതൽ ഒന്നും ചേർക്കാതെ മടങ്ങിപോകുക എങ്കിൽ അതൊരു നല്ല ബിദ്അത്താണ് " [ അൽ ഹാവി ലിൽ ഫത്താവ 1/ 292 ]
എന്നാൽ ഈ പ്രസ്താവന അബദ്ധമാണ് . നല്ല ബിദ്അത്  ശരീഅത്തിന്റെ സാങ്കേതികത്തിൽ ഇല്ല ഭാഷാപരമായി ഉണ്ടെന്നല്ലാതെ . മുൻ മാതൃകയില്ലാതെ മതത്തിൽ കടത്തി കൂട്ടുന്ന ആചാര അനുഷ്ട്ടാനകൾക്കാണ് ബിദ്അത് എന്ന് പറയുക .


 ഇമാം നവവി [റ ] "ശരഹിന്റെ വീക്ഷണത്തില്  ബിദ് അത്  എന്നത്  നബി [സ ] യുടെ നിര്ദേശ മില്ലാത്ത വല്ലതും പുതുതായി ഉണ്ടാക്കലാണ് "
[തഹ്ദീബ് അസ്മാ വാ ലുഗാത്  ]
ഇമാം ഇബ്ണ്‍ ഹജര്  അസ്കലാനി  [റ ] പറയുന്നു ; പുതുതായി ആവിഷ്കരിച്ചതും ശര് ഇല്  അടിസ്ഥാനമില്ല ത്തതുമായ കാര്യമാണ് ബിദ് അത് .
[ഫത്ഹുല് ബാരി 13/ 253-254 ]

                   ഇസ്ലാമിൽ പലതിനും പുണ്യം കല്പിക്കാറുണ്ട് . നബി [സ ] സ്നേഹിക്കൽ പുണ്യമാണ് . അല്ലാഹു ഖുർആനിലൂടെ അത് കൽപ്പിക്കുന്നു . അതുകൊണ്ട് നബിയോടുള്ള സ്നേഹപ്രകടനമായി ഒരാൾ നബി പഠിപ്പിക്കാത്ത ഒരു വാക്ക് നമസ്‌കാരത്തിൽ ചേർത്താലോ അത് ബിദ്അത്താണ് .
ഉദാഹരണം ; നമസ്‌കാരത്തിൽ നിന്നും സലാമ് വീട്ടുന്ന സന്ദർഭത്തിൽ "അസ്സലാമു അലൈക്ക യാ അയ്യുഹ നബിയ്യു " എന്ന് ചൊല്ലിയാൽ അത് സ്വീകാര്യമാണോ എന്ന് ഒരാൾ ഇമാം ഇബ്ൻ ഹജർ ഹൈതമിയോട് ചോദിച്ചു .അതിന് അദ്ദേഹം നൽകിയ മറുപടി ,ഹദീസുകളിൽ അങ്ങനെയില്ല എന്നറിഞ്ഞിട്ടും മനപ്പൂർവ്വം ഒരാൾ അങ്ങനെ പറഞ്ഞാൽ അയാളുടെ നമസ്ക്കാരം ബാഥ്വിലാകും "
[ ഫതാവൽ കുബ്റ 1/ 148 ]

ഇവിടെ ഖുർആനിൽ പറഞ്ഞ പോലെ നബിയെ സ്നേഹിക്കുന്നതിന് വേണ്ടി പ്രശംസിച്ചതാണ് അത് അസ്വീകാര്യമായ ബിദ്അത്താണ് എന്നാണ് ഹൈതമി തന്നെ പറയുന്നത് . എന്നാൽ നബിയുടെ മുൻ മാതൃക പിൻപറ്റി ഖുർആൻ മുസ് ഹഫാക്കിയതും , തറാവീഹ് ജമാഅതാക്കിയതും ശറഇന്റെ സാങ്കേതികത്തിലുള്ള ബിദ്അത്തല്ല . നബിയുടെ കാലത്തു തന്നെ നബി ഖുർആൻ എഴുതിവെക്കുകയും എഴുതിപ്പിക്കുകയും ചെയ്തു . അത് ഏടുകളായി പല സ്വഹാബികളും സൂക്ഷിച്ചിരുന്നു . അബുബക്കർ [റ ] ആ മാതൃക സ്വീകരിച്ചു ഒരൊറ്റ മുസ്ഹഫാക്കി . അതും നബിയുടെ കാലത്തു സഹാബികൾ എഴുതി സൂക്ഷിച്ച ആ ഏടുകൾ നോക്കിത്തന്നെയാണ് . നബി [സ ] തറാവീഹ് ജമാഅത്തായി നിർവഹിച്ചതിനെ മാതൃകയാക്കിയാണ് ഉമർ [റ ] വീണ്ടും അത് പുനഃ സംഘടിപ്പിച്ചത് . അതും നബിയുടെ മുൻ മാതൃകയില്ലാത്ത നബിദിന ആഘോഷവും ഒരുപോലെയല്ല . അത് ബിദ്അത്താണ് , . നല്ല ബിദ്അത് എന്നൊന്നില്ല
ഇമാം ശത്വാബി പറയുന്നു ; " മറുപടി ഇതാണ് , തീര്ച്ചയായും ഈ വിഭജനം ചിലര് നിര്മിച്ചുണ്ടാക്കിയതാണ് . മതപരമായ യാതൊരു തെളിവും ഇതിനില്ല . ഈ വിഭജനം തന്നെ പരസ്പര വിരുദ്ധവും ആണ്  " [ഇ ഹ്തിസാം  1/ 257 ]

 ഇമാം ഫാകിഹാനി പറയുന്നു : " നബി ദിനതെപറ്റി ഖുറനിലോ സുന്നത്തിലോ ഞാൻ കണ്ടിട്ടില്ല സലഫുകളെ പിൻപറ്റിയവരിലും ഞാൻ കണ്ടിട്ടില്ല തീറ്റ കൊതിയന്മാരായ ബിദ്അതുകാർ ഉണ്ടാകിയതാണ് ആചാരം " [അൽ മൌരിദ് ഫയല കാലം അല മൌലീദ് ]
അപ്പോൾ ഈ ബിദ്അത്  ഉപേക്ഷികേണ്ട ഗൗരവമുള്ള കാര്യമാണ്.

ബിദ്അത്തിന്റെ ഗൗരവം

ആയിശ [ ] ; നബി ( )അരുളി  " ആരെങ്കിലും, നമ്മുടെ മതത്തിൽ ഇല്ലത്ത് കടത്തി കൂട്ടിയാൽ അവ തല്ലപെടെണ്ട താണ് [ബുഹാരി 2697 ]

 ഉമര് [റ ] നിവേദനം : നബി [സ ] ആയിശയോട് [റ ] അരുളി "നിശ്ചയം നിങ്ങളുടെ മതത്തെ ചിന്നഭിന്നമാക്കിപ്പിരിക്കുകയും ..എന്ന് അള്ളാഹു പറഞ്ഞത്  ഈ സമുദായത്തിലെ ബിദ് അതിന്റെ ആളുകളെ സംബന്ധിച്ചാണ് . അവര്ക് തൗബയില്ല . എനിക്ക് അവരുമായി ബന്ധമില്ല "
 [ബൈഹക്കി ,തബ് റാനി ]

ഹുദൈഫ [റ ] യില നിന്നും നിവേദനം നബി ( സ )അരുളി " ബിദ് അതുകാരന്റെ നമസ്കാരം, നോമ്പ്  ദാനം, ഹജ്ജ് ,ഉംറ ,ജിഹാദ് എന്നിവ അള്ളാഹു സ്വീകരിക്കുകയില്ല " [ ഇബ്ൻ മാജ ]


 അനസ് [റ ] പറയുന്നു :  നബി ( സ )അരുളി " എന്റെ സമുദായത്തെ വല്ലവനും വഞ്ചിച്ചാൽ അവന്  അല്ലാഹുവിന്റെയും , മലക്കുകളുടെയും ,സകല മനുഷ്യരുടെയും ശാപമുണ്ടാകും അവർ ചോദിച്ചു എന്താണ് നബിയെആ വഞ്ചന ? അവൻ ആളുകൾക് ഒരു ബിദ്അത് നിര്മിച്ച് കൊടുക്കുക എന്നിട്ട്  അവർ അത് ചെയ്യുക അതാണ്‌ ആ വഞ്ചന  " [ സുനൻ ദാരുഖുത്നി ] 


വിശ്വാസികളെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ആജ് ഞ യെ നിങ്ങൾ മറികടക്കരുത്  അല്ലാഹുവിനെ സൂക്ഷികുക  നിശ്ചയമായും അള്ളാഹു എല്ലാം കേള്കുന്നവും  ജ്ഞാനിയും ആണ് [ഹുജറാ ത്ത്  51 ]
അല്ലാഹു നാമേവരെയും നേരായ പാതയിലാക്കട്ടെ