റമദാൻ മാസത്തിൽ നോമ്പ് നിർബന്ധമാക്കിയിട്ടുള്ളത്
ജീവിതത്തിൽ ദൈവ ഭയവും ഭക്തിയും ഉണ്ടായിത്തീരാൻ വേണ്ടിയാണ് .
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത്
പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് തഖ്‌വ ഉണ്ടാകാൻ വേണ്ടിയത്രെ അത്. (ഖുർആൻ 2:183).
ആഹാര പാനീയങ്ങൾ മാത്രം ഉപേക്ഷിക്കലല്ല
ശരിയായ വൃതം ,
കളവ് , വഞ്ചന , ചതി, മോശമായ
സംസാരം , ആക്ഷേപം , പരിഹാസം തുടങ്ങിയ അസാംസ്കാരിക പ്രവർത്തികളിൽ നിന്നും പൂർണ്ണമായും
മാറിനിൽക്കൽ കൂടിയാണത് .
അബൂഹുറൈറ(റ)
നിവേദനം: നബി(സ) അരുളി: വല്ലവനും കളവ് പറയലും അതു പ്രവർത്തിക്കലും ഉപേക്ഷിക്കാത്ത
പക്ഷം അവൻ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് യാതൊരു
ആവശ്യവുമില്ല. (ബുഖാരി)
അബൂഹുറൈറ(റ) നിവേദനം:
നബി(സ) അരുളി: നോമ്പ് പരിചയാണ്. അതിനാൽ നിങ്ങളിൽ ഒരുവന് അവന്റെ നോമ്പ് ദിവസമായാൽ
അവൻ അനാവശ്യം പ്രവർത്തിക്കരുത്. അട്ടഹസിക്കരുത്. അവനെ ആരെങ്കിലും ശകാരിക്കരുത്.
അവനെ ആരെങ്കിലും ശകാരിച്ചാൽ ഞാൻ നോമ്പനുഷ്ഠിച്ച മനുഷ്യനാണെന്നു പറയട്ടെ.
നോമ്പ്കാരന് രണ്ടു സന്തോഷമുണ്ട്. നോമ്പ് മുറിക്കുമ്പോൾ, അവന്റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോൾ. (ബുഖാരി.)
ആ മാസത്തിൽ കൂടുതൽ
നന്മകൾ ചെയ്യുക . ദാനധർമ്മങ്ങൾ നടത്തുക. പാപങ്ങളിൽ നിന്നും മുക്തിനേടാനും , നരകത്തിൽ നിന്നും രക്ഷപ്പെടാനും ചെറിയ കർമ്മമായാൽ
പോലും ഉപേക്ഷിക്കാതെ ചെയ്യുക
അദിയ്യ്ബ്നു ഹാതിം(റ) പറയുന്നു: നബി(സ്വ) പറയുന്നത് ഞാൻ
കേട്ടു. ഒരു
കാരക്കക്കീറ് ധർമ്മം ചെയ്തിട്ടെങ്കിലും നരകത്തിൽ നിന്ന് രക്ഷപ്രാപിച്ചു കൊള്ളുക. (മുസ്ലിം 1016)
ﻭَﻣَﺜَﻞُ ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢُ ٱﺑْﺘِﻐَﺎٓءَ ﻣَﺮْﺿَﺎﺕِ ٱﻟﻠَّﻪِ ﻭَﺗَﺜْﺒِﻴﺘًﺎ ﻣِّﻦْ ﺃَﻧﻔُﺴِﻬِﻢْ ﻛَﻤَﺜَﻞِ ﺟَﻨَّﺔٍۭ ﺑِﺮَﺑْﻮَﺓٍ ﺃَﺻَﺎﺑَﻬَﺎ ﻭَاﺑِﻞٌ ﻓَـَٔﺎﺗَﺖْ ﺃُﻛُﻠَﻬَﺎ ﺿِﻌْﻔَﻴْﻦِ ﻓَﺈِﻥ ﻟَّﻢْ ﻳُﺼِﺒْﻬَﺎ ﻭَاﺑِﻞٌ ﻓَﻄَﻞٌّ ۗ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺑَﺼِﻴﺮٌ
അല്ലാഹുവിന്റെ
പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചു കൊണ്ടും
ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന
തോട്ടത്തോടാകുന്നു. അതിനൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍
നല്‍കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍
അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം
കണ്ടറിയുന്നവനാകുന്നു.(വി.ഖു.2/265)
ഹലാലായ
മാർഗ്ഗത്തിലൂടെ സമ്പാദിച്ച മുതലിൽ നിന്നും ചിലവഴിക്കുക വഴികേട്ട മാർഗത്തിൽ സമ്പാദിച്ചതിൽ
നിന്നുള്ള ദാനം അല്ലാഹു സ്വീകരിക്കില്ല
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ
ءَاﻣَﻨُﻮٓا۟ ﺃَﻧﻔِﻘُﻮا۟
ﻣِﻦ ﻃَﻴِّﺒَٰﺖِ
ﻣَﺎ ﻛَﺴَﺒْﺘُﻢْ
ﻭَﻣِﻤَّﺎٓ ﺃَﺧْﺮَﺟْﻨَﺎ
ﻟَﻜُﻢ ﻣِّﻦَ
ٱﻷَْﺭْﺽِ ۖ
ﻭَﻻَ ﺗَﻴَﻤَّﻤُﻮا۟
ٱﻟْﺨَﺒِﻴﺚَ ﻣِﻨْﻪُ
ﺗُﻨﻔِﻘُﻮﻥَ ﻭَﻟَﺴْﺘُﻢ
ﺑِـَٔﺎﺧِﺬِﻳﻪِ ﺇِﻻَّٓ
ﺃَﻥ ﺗُﻐْﻤِﻀُﻮا۟
ﻓِﻴﻪِ ۚ
ﻭَٱﻋْﻠَﻤُﻮٓا۟ ﺃَﻥَّ
ٱﻟﻠَّﻪَ ﻏَﻨِﻰٌّ
ﺣَﻤِﻴﺪٌ
സത്യവിശ്വാസികളേ,
നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല
വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച്
തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍
സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ (ദാനധര്‍മ്മങ്ങളില്‍) ചെലവഴിക്കുവാനായി കരുതി
വെക്കരുത്. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണെന്ന് നിങ്ങള്‍
അറിഞ്ഞു കൊള്ളുക.(ഖു൪ആന്‍:2/267)
അല്ലാഹു വിശ്വാസികൾക്ക് നൽകുന്ന പ്രതിഫലങ്ങൾ വളരെ വലുതാണ് ഒരു
നന്മക്ക് 700 ഇരട്ടി
പ്രതിഫലമാണ് നൽകപ്പെടുന്നത് .
ﻣَّﺜَﻞُ ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢْ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻛَﻤَﺜَﻞِ ﺣَﺒَّﺔٍ ﺃَﻧۢﺒَﺘَﺖْ ﺳَﺒْﻊَ ﺳَﻨَﺎﺑِﻞَ ﻓِﻰ ﻛُﻞِّ ﺳُﻨۢﺒُﻠَﺔٍ ﻣِّﺎ۟ﺋَﺔُ ﺣَﺒَّﺔٍ ۗ ﻭَٱﻟﻠَّﻪُ ﻳُﻀَٰﻌِﻒُ ﻟِﻤَﻦ ﻳَﺸَﺎٓءُ ۗ ﻭَٱﻟﻠَّﻪُ ﻭَٰﺳِﻊٌ ﻋَﻠِﻴﻢٌ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ
ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ
കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു.
അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്.(ഖു൪ആന്‍:2/261)
خِيَارُكُمْ مَنْ أَطْعَمَ الطَّعَامَ
സുഹൈബ്
ഇബ്ൻ സിനാൻ [ റ ] നിന്നും നിവേദനം ; നബി [സ ] പറഞ്ഞു ; നിങ്ങളിൽ ഏറ്റവും ഉത്തമർ മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നവരാണ്
[ അഹമ്മദ് 23408 ]
അബ്ദുല്ലാഹ് ഇബ്ൻ സലാം [റ ] നിന്നും
; നബി [സ ] പറഞ്ഞു ; ....." ജനങ്ങളെ നിങ്ങൾ സലാം പ്രചരിപ്പിക്കുക , മറ്റുള്ളവർക്
ഭക്ഷണം
നൽകുക " [ തിർമുദി 2485 ]
അതിനാൽ മിസ്കീനായ [ അഗതി ] ആളുകൾക്കു ഭക്ഷണം നൽകൽ വളരെ പുണ്യമുള്ള കർമ്മമാണ് വിശിഷ്യാ റമദാനിൽ. നോമ്പെടുക്കുകയും എന്നാൽ നോമ്പ് തുറക്കുമ്പോൾ ഒന്നും കഴിക്കാനില്ലാത്ത സ്ഥിതിയിലുള്ളവരും ഉണ്ട്. അത്തരം മിസ്കീനുകൾക്ക്
നോമ്പു തുറക്കാനുള്ള ഭക്ഷണം നൽകുക
.
ﻟِﻠْﻔُﻘَﺮَآءِ ٱﻟَّﺬِﻳﻦَ ﺃُﺣْﺼِﺮُﻭا۟ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻻَ ﻳَﺴْﺘَﻄِﻴﻌُﻮﻥَ ﺿَﺮْﺑًﺎ ﻓِﻰ ٱﻷَْﺭْﺽِ ﻳَﺤْﺴَﺒُﻬُﻢُ ٱﻟْﺠَﺎﻫِﻞُ ﺃَﻏْﻨِﻴَﺎٓءَ ﻣِﻦَ ٱﻟﺘَّﻌَﻔُّﻒِ ﺗَﻌْﺮِﻓُﻬُﻢ ﺑِﺴِﻴﻤَٰﻬُﻢْ ﻻَ ﻳَﺴْـَٔﻠُﻮﻥَ ٱﻟﻨَّﺎﺱَ ﺇِﻟْﺤَﺎﻓًﺎ ۗ ﻭَﻣَﺎ ﺗُﻨﻔِﻘُﻮا۟ ﻣِﻦْ ﺧَﻴْﺮٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺑِﻪِۦ ﻋَﻠِﻴﻢٌ
ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി
(നിങ്ങള്‍ ചെലവ് ചെയ്യുക.) (അവരെപ്പറ്റി) അറിവില്ലാത്തവന്‍ (അവരുടെ) മാന്യത കണ്ട്
അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ
തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന്
നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്.(ഖു൪ആന്‍:2/273)
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: ''ഒന്നോ രണ്ടോ
കാരക്കയോ, ഒന്നോ രണ്ടോ പിടി ഭക്ഷണമോ കൊടുത്ത് തിരിച്ചയക്കാവുന്നവനല്ല
ദരിദ്രന്‍, പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ്. നിങ്ങള്‍ (കൂടുതല്‍
മനസ്സിലാക്കുവാന്‍) അല്ലാഹുവിന്റെ വചനം കൂടി വായിക്കുക: ''ഭൂമിയില്‍
സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍
വ്യാപൃതരായിട്ടുള്ള ദരിദ്രന്മാര്‍ക്കുവേണ്ടി (നിങ്ങള്‍
ചെലവുചെയ്യുക). (അവരെപ്പറ്റി)അറിവില്ലാത്തവര്‍ (അവരുടെ) മാന്യത
കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണംകൊണ്ട്
നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കില്ല. നല്ലതായ
ഏതൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലപോലെ അറിയുന്നതാണ് (ഖുര്‍ആന്‍ 2:273).''
(ബുഖാരി, മുസ്‌ലിം)
നബി (സ്വ) പറഞ്ഞു:''ജനങ്ങളുടെ സമീപം കറങ്ങിനടക്കുകയും
ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ കാരക്കയോ കിട്ടിയാല്‍
തിരിച്ചുപോകുന്നവനുമല്ല സാധു.' അനുചരന്മാര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ
ദൂതരേ, എങ്കില്‍ പിന്നെ ആരാണ് സാധു?' നബി (സ്വ) പറഞ്ഞു: 'തന്നെ
പര്യാപ്തനാക്കുന്ന സമ്പത്ത് അവനില്ല. ആരെങ്കിലും അവനെ ശ്രദ്ധിച്ച് ധര്‍മം
നല്‍കുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നും ചോദിക്കുന്നുമില്ല. അവനാണ്
സാധു'. (മുസ്‌ലിം)
നോമ്പ്
തുറപ്പിക്കുന്നതിന്റെ പുണ്യവുമായി ബന്ധപ്പെട്ട് നബി [സ ] യിൽ നിന്നും ചില ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എല്ലാത്തിന്റെയും സനദുകൾ ദുർബലതയുള്ളതാണ് .
مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِمْ مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْئًا
ഒരു നോമ്പുകാരന് ആരെങ്കിലും നോമ്പ് തുറക്കാൻ ഭക്ഷണം നൽകിയാൽ നോമ്പുകാരൻെറ
പോലുള്ള പ്രതിഫലം തുറപ്പിച്ചവനും ഉണ്ട് , നോമ്പുകാരനറെ പ്രതിഫലത്തിൽ നിന്നും ഒട്ടും
നഷ്ടപ്പെടാതെ തന്നെ "
[ തിർമുദി
807 , ഇബ്ൻ മാജ 1746 , ദാരിമി 1658 , ഇബ്ൻ ഹിബ്ബാൻ 3511 , ഥബ്റാനി 7132 ,ബൈഹഖി
7942 ,ബസ്സാർ 3775 ]
ഈ ഹദീസ്
അഞ്ചു സഹാബികളിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്
സൈദ് ഇബ്ൻ
ഖാലിദ് , ഇബ്ൻ അബ്ബാസ് , സൽമാനുൽ ഫാരിസി , അബൂഹുറൈറ , ആയിശ .
അഞ്ചും
വ്യത്യസ്ത തരീഖിലൂടെയാണ് നിവേദനം ചെയ്യപ്പെടുന്നത് .
من طرق عن عبد الملك بن مروان، عن عطاء عن زيد بن خالد
1 - അത്വാഅ സൈദ് ഇബ്ൻ ഖാലിദിൽ നിന്നും ഉദ്ധരിക്കുന്ന തരീഖ്
;
ഈ റിവായത്തിൽ
ഇല്ലത്തുണ്ട് അത്വാഅ, സൈദ് ഇബ്ൻ ഖാലിദിൽ നിന്നും ഹദീസ് കേട്ടിട്ടില്ല
وقال بن أبي حاتم في المراسيل;ولم يسمع من زيد بن خالد ولا من أم سلمة
[ തഹ്ദീബ് 6385 ]
من طريق الحسن بن رشيد، عن ابن جريج عن عطاءعن ابن عباس
2 - ഇബ്ൻ
അബ്ബാസ് [റ ] നിന്നും വന്ന തരീഖ് ; ഹസൻ ഇബ്ൻ
റഷീദിൽ നിന്നും ഇബ്ൻ ജുറൈജാണ് ഉദ്ധരിക്കുന്നത്
, ഇതിലെ ഹസൻ ദഈഫാണ് .
[കിതാബ്
ദുഹ്ഫാ - റാവി 274 ]
من طريق
إياس بن إياس، عن سعيد بن المسيب عن سلمان الفارسي
3 - സൽമാനുൽ
ഫാരിസി [റ ] നിന്നും വന്ന തരീഖ് ; ഇയാസ് ഇബ്ൻ
ഇയാസിൽ നിന്നും സയീദ് ഇബ്ൻ മുസായ്യിബാണ് ഈ ഹദീസ് ഉദ്ധ രിക്കുന്നത് , ഇതിലെ ഇയാസ് മജ്ഹുൽ അൽ ഹാലാണ് [ അറിയപ്പെടാത്തവൻ ]. അതിനാൽ ഈ
സനദും ദുർബലമാണ് .[മീസാൻ ദഹബി 1 / 282, ഇലല് ഇബ്ൻ അബീ ഹാതിം /ഇലല് അഖ്ബാരി റൂവിയത്
ഫീ സൗമ് 110 ]
من طريق ابن جريج، عن صالح مولى التوأمة عن أبي هريرة
4 - അബു
ഹുറൈറയിൽ നിന്നുമുള്ള തരീഖ് ; ഇബ്ൻ ജുറൈജ്
സ്വാലിഹ് മൗലാ തൗഅമ്ത് നിന്നും ഈ ഹദീസ്
ഉദ്ധരിക്കുന്നു , സ്വാലിഹ് മൗലാ തൗഅമ്ത് ദുർബലനാണ്
.[ കാമിൽ ഫീ ദുഹഫാഉ റിജാൽ 3/ 910 ]
عن الحكم بن عبد الله الأيلي ، عن الزهري ، عن سعيد بن المسيب ، عن عائشة
5 - ആയിഷ
[റ ] നിന്നും വന്ന തരീഖ് :ഹകം ഇബ്ൻ അബ്ദുല്ലാഹ് ഐലീ യിൽ നിന്നും സുഹ്രിയാണിത് ഉദ്ധരിക്കുന്നത്
, ഇതിലെ ഹകം ഇബ്ൻ അബ്ദുല്ലാഹ് ഐലീ ദഈഫാണ് .[ കാമിൽ ഫീ ദുഹഫാഉ റിജാൽ 20/ 389 ]
قال أبو زرعة: وسمعت أحمد بن حنبل يقول: الحكم بن عبد الله الأيلي أحاديثه موضوعة.
ഇമാം അബൂ
സുർഅത് പറയുന്നു :ഇമാം അഹമ്മദ് പറഞ്ഞു ഇദ്ദേഹത്തിന്റെ
ഹദീസുകൾ മൗദൂആണ് [ താരീഖ് അബൂ സുർഅത് 1/ 56 ]
പ്രസ്തുത
ഹദീസിന്റെ എല്ലാ തരീഖുകളും ദഈഫാണ് . വ്യത്യസ്ത സനദുകളിലൂടെ വന്നെങ്കിലും സ്വഹീഹായ ഒന്നും
തന്നെ വന്നിട്ടില്ല .
عِنْدَ سَعْدِ بْنِ مُعَاذٍ فَقَالَ " أَفْطَرَ عِنْدَكُمُ الصَّائِمُونَ وَأَكَلَ طَعَامَكُمُ الأَبْرَارُ وَصَلَّتْ عَلَيْكُمُ الْمَلاَئِكَةُ
" നബി [സ ] സഅദ് ഇബ്ൻ മുആദ് [റ ] വിന്റെ
കൂടെ നോമ്പ് തുറന്നു . എന്നിട്ട് പറഞ്ഞു ; നോമ്പുകാരൻ നിങ്ങളോടൊപ്പം നോമ്പ് മുറിക്കാനിടയായാൽ , വിശ്വാസികൾ നിങ്ങളുടെ ഭക്ഷണം കഴി ക്കാനിടയായാൽ
മലക്കുകൾ
നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും "
[ ഇബ്ൻ മാജ 1747, ബൈഹഖി 14213 , ത്വബ്റാനി 6158, അഹമ്മദ് 11998 ,
അബൂദാവൂദ് 3854, ബസ്സാർ 2217 , ഇബ്ൻ അബീ ശൈബ
1109]
ഈ ഹദീസിന്റെ സനദുകൾ ദുർബലങ്ങളാണ് ,
ഇബ്ൻ മാജയുടെ സൻദിൽ مُصْعَبِ بْنِ ثَابِتٍ മുസ് അബീബ്നു സാബിതുണ്ട് അദ്ദേഹം ദുർബലനാണ്
.
قال أحمد بن حنبل : ضعيف .
وقال النسائي وغيره : ليس بالقوي .
وقال أبو حاتم : لا يحتج به . وروى معاوية بن صالح عن يحيى : ليس بشيء .
وقال ابن حبان : منكر الحديث
ഇമാം അഹമ്മദ് പറഞ്ഞു ; ദുർബലൻ
നസാഈ പറഞ്ഞു ; പ്രബലനല്ല
അബൂഹാതിം പറഞ്ഞു ; പ്രമാണികനല്ല
യാഹിയ്യ ഇബ്ൻ മുഈൻ പറഞ്ഞു ; പ്രബലനല്ല
ഇബ്ൻ ഹിബ്ബാൻ പറഞ്ഞു ; ഉപേക്ഷിക്കപ്പെടേണ്ടവൻ
.
[ സിയാർ ദഹബി ]
ഇമാം അഹമ്മദ് , ഇമാം അബൂദാവൂദ് എന്നിവരുടെ സനദിൽ عبد الرزاق بن همام ഉണ്ട് .
,അദ്ദേഹം വിമര്ശിക്കപ്പെട്ടിട്ടുണ്ട്
قال أحمد العجلي : عبد الرزاق ثقة ، كان يتشيع
وذكره أبو أحمد بن عدي في " كامله " فقال : نسبوه إلى التشيع
ഇമാം അജലി പറഞ്ഞു ; വിശ്വസ്തൻ ,ഇദ്ദേഹം ശിയായാണ്
ഇമാം ഇബ്ൻ അദിയ്യ് പറഞ്ഞു ; ഇദ്ദേഹത്തിൽ ശിയായിസം
ആക്ഷേപിച്ചിട്ടുണ്ട്
[ദുഹ്ഫഉൽ ഉഖൈലി 109 , സിയാർ ദഹബി ]
ത്വബ്റാനി , ഇബ്ൻ അബീ ശൈബ ,ദാരിമി ,ബൈഹഖി എന്നിവരെല്ലാം
ഉദ്ധരിക്കുന്നത് عن يحيى بن أبي كثير عن أنس بن مالك എന്ന തരീഖിലൂടെയാണ് . എന്നാൽ യഹിയ്യ ഇബ്ൻ കസീർ അനസ് [റ ] നിന്നും ഹദീസ്
കേട്ടിട്ടില്ല അതിനാൽ പരമ്പര മുറിഞ്ഞ " മുൻകതിആയ ' ഹദീസാണിത് .
وَكَانَ يُدَلس فَكلما روى عَنْ أنس فقد دلّس عَنْهُ وَلم يسمع من أنس وَلَا من صَحَابِيّ شَيْئا
ഇദ്ദേഹം മുദല്ലിസാണ് , അനസ് [റ ] നിന്നും ഉദ്ധരിക്കുന്നതെല്ലാം
മൂർസലാത്തുകളാണ് , ഇദ്ദേഹം അനസ് [റ ] നിന്നോ , മറ്റു സഹാബിമാരിൽ നിന്നോ ഹദീസ് കേട്ടിട്ടില്ല
"[ തഹ് ദീബ് 11/ 269 , കിതാബ് സിഖാത് ഇബ്ൻ ഹിബ്ബാൻ 7/ 591 ]
روى عن أَنَس مُرْسلاً
അനസ് [റ ] നിന്നും മുര്സലുകളാണു [ ജർഹ് വ തഅദീൽ
ഇബ്ൻ അബി ഹാതിം 31/ 504 ]
ഇമാം ബസ്സാർ مصعب بن ثابت മുസ് അബ് ഇബ്ൻ സാബിത്തിലൂടെയാണ് ഉദ്ധരിക്കുന്നത് . അദ്ദേഹം ദുർബലനാണ്
قال أحمد بن حنبل : ضعيف .
وقال النسائي وغيره : ليس بالقوي .
وقال أبو حاتم : لا يحتج به . وروى معاوية بن صالح عن يحيى : ليس بشيء .
وقال ابن حبان : منكر الحديث
ഇമാം അഹമ്മദ് പറഞ്ഞു ; ഇദ്ദേഹം ദുർബലനാണ്
ഇമാം നസാഈ പറഞ്ഞു ;ഇദ്ദേഹം പ്രബലനല്ല
അബുഹാതിം
പറഞ്ഞു ; ഇദ്ദേഹം തെളിവിന് കൊള്ളില്ല
യഹിയ്യ ഇബ്ൻ മുഈൻ പറഞ്ഞു ; ഇദ്ദേഹം പ്രബലനല്ല
ഇബ്ൻ ഹിബ്ബാൻ പറഞ്ഞു ; [മുൻകാറുൽ ഹദീസ് ] ഇദ്ദേഹത്തിന്റെ
ഹദീസുകൾ ഉപേക്ഷിക്കണം
[ സിയാർ ദഹബി ]
നോമ്പ് തുറപ്പിക്കലിന്റെ ഹദീസുകളൊക്കെ
ദുർബലമായ സനദിലൂടെയാണ് വന്നിട്ടുള്ളത് , എങ്കിലും
ദരിദ്രരായ ആളുകൾക്ക് ഭക്ഷണം നൽകൽ , അവർക്ക് ദാനം നൽകൽ എല്ലാം ഖുർആനിന്റെയും , സ്വഹീഹായ
ഹദീസുകളുടെയും പിൻബലമുള്ളതാണ് . അതുകൊണ്ട് പുണ്യം ആഗ്രഹിക്കുന്നവർ. മിസ്കീനുകളെ നോമ്പ് തുറപ്പിക്കുക. എന്നാൽ നാം ഒന്ന് ചിന്തിച്ചു നോക്കുക , ഇന്നത്തെ ഇഫ്താറുകൾ
ഇസ്ലാം നിർദേശിക്കുന്ന രീതിയിലുള്ള ഇഫ്താറുകളാണോ ? മിസ്കീനായ ആളുകളെ ആരാണ് നോമ്പ് തുറപ്പിക്കുന്നത്
? ഇന്ന് തീൻ മേശകളിൽ സ്ഥലമില്ലാത്ത വിധം
വിഭവങ്ങൾ നിറച്ചുകൊണ്ട് നടത്തുന്ന ഇഫ്താറുകൾക്ക്
പ്രവാചകൻ [സ ] യുടെ മാതൃകയുണ്ടോ ? ഇന്ന് നടക്കുന്ന സമൂഹ നോമ്പ് തുറകൾ പടച്ചവന്റെ തൃപ്തി പ്രതീക്ഷിച്ചുള്ളവയാണോ ?
സ്വന്തം ശരീരത്തിന് വരെ ഹാനികരമായ
വിഭവങ്ങളാണ് ആളുകൾ ഭക്ഷിക്കുന്നത് . പകൽ മുഴുവൻ പട്ടിണിയും രാത്രി അതിനുപകരം മത്സരിച്ചുള്ള
ഭക്ഷണവുമാണോ ഇസ്ലാം നിർദ്ദേശിക്കുന്ന നോമ്പ് ? ഇത്തരം നോമ്പെടുത്താൽ അല്ലാഹു നിർദേശിച്ച
"തഖ്‌വാ " കൈവരിക്കാൻ പറ്റുമോ ?
ആളുകൾ ജാഹിലിയ്യാ കാലത് ബാലികർമ്മങ്ങൾ പോലെ പരസ്പരം മേനിനടിക്കാൻ മത്സരിക്കുകയാണ്. കുടുംബക്കാർ തമ്മിൽ നോമ്പ് തുറപ്പിച്ചു മത്സരിക്കുന്നു. ഒരാളുടെ വീട്ടിൽ പത്തു വിഭവങ്ങളാണെങ്കിൽ അടുത്ത ദിവസം മറ്റേ ആൾ ഇരുപതു വിഭവമൊരുക്കുന്നു. ഇതാണോ യഥാർത്ഥത്തിൽ ഇഫ്താർ ?
നബി [സ ] ജീവിതത്തിലെ ഒരു സംഭവം നോക്കുക ;
അബൂ ഹുറൈറ [റ ] വിൽ നിന്നും, നിവേദനം ; ഒരു ദിവസം രാത്രി നബി [ സ ] വിശപ്പ് സഹിക്കവയ്യാതെ വീട്ടിൽ നിന്നും പുറത്തു വന്നു. എവിടെ നിന്നെങ്കിലും അൽപ്പം ഭക്ഷണം ലഭിക്കുമോ എന്നതാണ് ലക്ഷ്യം . അപ്പോൾ നബി [സ ] അബുബക്കർ [ റ ],ഉമർ[ റ ] എന്നിവരെ വഴിയിൽ കണ്ടുമുട്ടി. അവരോട് നബി [സ ] ചോദിച്ചു ;എന്താണ് ഈ രാത്രീ നിങ്ങളെ വീട്ടിൽ നിന്നും പുറത്തുവരാൻ പ്രേരിപ്പിച്ചത് ? അവരുടെ പ്രശ്‍നവും വിശപ്പാണ് . നബി [സ ] പറഞ്ഞു ; എന്റെയും പ്രശ്‌നം അതുതന്നെയാണ് . അങ്ങനെ അവർ അബു അയൂബ് അൽ അൻസാരിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു . [മദീനയിൽ നബി [സ ] ഹിജ്റ വന്നപ്പോൾ ആദ്യമായി നബിയുടെ ഒട്ടകം നിന്ന വീട് അദ്ദേഹത്തിന്റെയായിരുന്നു , അവിടെന്നു നബി [സ] ഭക്ഷണം പാകം ചെയ്‌തു നൽകിയിരുന്നു ബാനു നജ്ജാർ ഗോത്രത്തിൽ പെട്ട ധനികനായിരുന്നു അബു അയ്യുബ്ബ് അൻസാരി ] അങ്ങനെ അവർ അബു അയ്യൂബിന്റെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം പുറത്തു പോയിരിക്കുകയായിരുന്നു . ഭാര്യ വിരുന്നുകാരെ വീട്ടിൽ സ്വീകരിച്ചു ഇരുത്തി . അബു അയ്യൂബ് വീട്ടിലേക്ക് വെള്ളം ശേഖരിക്കാൻ പോയിരിക്കുകയാണ് എന്ന് നബി [സ ] യോട് അവർ മറുപടി പറഞ്ഞു . അൽപം കഴിഞ്ഞു അബു അയൂബ് വീട്ടിലേക്ക് മടങ്ങി വന്നു . നബി [സ ] യെയും സഹാബിമാരെയും കണ്ടപ്പോൾ അദ്ദേഹം സന്തോഷിച്ചു . ഏറ്റവും വിശിഷ്ട്ട വിരുന്നുകാർ വന്നു എന്ന് പറഞ്ഞു അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു . അദ്ദേഹം പുറത്തെക്ക് പോയി തോട്ടത്തിൽ നിന്നും പുതുപുത്തൻ ഈന്തപ്പഴം പറിച്ചു കൊണ്ടുവന്നു .അതിൽ പഴുത്തതും പാകമാക്കാത്തതും ഉണ്ടായിരുന്നു . എല്ലാം നബിയുടെ [സ ] മുന്നിൽ വെച്ചിട്ട് കഴിക്കാൻ ആവശ്യപ്പെട്ടു . ശേഷം ഒരു ചെമ്പരി ആടിനെ അറുത്തു ഭക്ഷണം തയ്യാറാക്കി . അവർ അത് കഴിച്ചു ശേഷം അബുബക്കർ ഉമർ എന്നിവരെ നോക്കി നബി [സ ] പറഞ്ഞു " എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ സത്യം , ഈ അനുഗ്രഹങ്ങളെ കുറിച്ചു നാളെ പരലോകത്തു നമ്മോട് ചോദ്യം ചെയ്യപ്പെടും "
[ മുസ്ലിം 2038 ]
സൃഷ്ടികളിൽ ഏറ്റവും ശ്രെഷ്ട്ടനായ മുഹമ്മദ് നബി [സ ] ഈ ജീവിത കഥനം കേൾക്കുന്ന ,അദ്ദേഹത്തെ സ്നേഹിക്കുന്ന വിശ്വാസികൾക്ക് ചേർന്നതാണോ ഇന്നത്തെ ആഡംബര ഇഫ്ത്താർ പാർട്ടികൾ ? നിങ്ങൾ ആർഭാടത്തിൽ തുറക്കുന്ന ഓരോ നോമ്പ് കഴിഞ്ഞും നബി [സ പറഞ്ഞപോലെ "എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ സത്യം , ഈ അനുഗ്രഹങ്ങളെ കുറിച്ചു നാളെ പരലോകത്തു നമ്മോട് ചോദ്യം ചെയ്യപ്പെടും" എന്ന് ചിന്തിക്കാറുണ്ടോ ?
നബി [സ ] ജീവിതത്തിലെ ഒരു സംഭവം നോക്കുക ;
അബൂ ഹുറൈറ [റ ] വിൽ നിന്നും, നിവേദനം ; ഒരു ദിവസം രാത്രി നബി [ സ ] വിശപ്പ് സഹിക്കവയ്യാതെ വീട്ടിൽ നിന്നും പുറത്തു വന്നു. എവിടെ നിന്നെങ്കിലും അൽപ്പം ഭക്ഷണം ലഭിക്കുമോ എന്നതാണ് ലക്ഷ്യം . അപ്പോൾ നബി [സ ] അബുബക്കർ [ റ ],ഉമർ[ റ ] എന്നിവരെ വഴിയിൽ കണ്ടുമുട്ടി. അവരോട് നബി [സ ] ചോദിച്ചു ;എന്താണ് ഈ രാത്രീ നിങ്ങളെ വീട്ടിൽ നിന്നും പുറത്തുവരാൻ പ്രേരിപ്പിച്ചത് ? അവരുടെ പ്രശ്‍നവും വിശപ്പാണ് . നബി [സ ] പറഞ്ഞു ; എന്റെയും പ്രശ്‌നം അതുതന്നെയാണ് . അങ്ങനെ അവർ അബു അയൂബ് അൽ അൻസാരിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു . [മദീനയിൽ നബി [സ ] ഹിജ്റ വന്നപ്പോൾ ആദ്യമായി നബിയുടെ ഒട്ടകം നിന്ന വീട് അദ്ദേഹത്തിന്റെയായിരുന്നു , അവിടെന്നു നബി [സ] ഭക്ഷണം പാകം ചെയ്‌തു നൽകിയിരുന്നു ബാനു നജ്ജാർ ഗോത്രത്തിൽ പെട്ട ധനികനായിരുന്നു അബു അയ്യുബ്ബ് അൻസാരി ] അങ്ങനെ അവർ അബു അയ്യൂബിന്റെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം പുറത്തു പോയിരിക്കുകയായിരുന്നു . ഭാര്യ വിരുന്നുകാരെ വീട്ടിൽ സ്വീകരിച്ചു ഇരുത്തി . അബു അയ്യൂബ് വീട്ടിലേക്ക് വെള്ളം ശേഖരിക്കാൻ പോയിരിക്കുകയാണ് എന്ന് നബി [സ ] യോട് അവർ മറുപടി പറഞ്ഞു . അൽപം കഴിഞ്ഞു അബു അയൂബ് വീട്ടിലേക്ക് മടങ്ങി വന്നു . നബി [സ ] യെയും സഹാബിമാരെയും കണ്ടപ്പോൾ അദ്ദേഹം സന്തോഷിച്ചു . ഏറ്റവും വിശിഷ്ട്ട വിരുന്നുകാർ വന്നു എന്ന് പറഞ്ഞു അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു . അദ്ദേഹം പുറത്തെക്ക് പോയി തോട്ടത്തിൽ നിന്നും പുതുപുത്തൻ ഈന്തപ്പഴം പറിച്ചു കൊണ്ടുവന്നു .അതിൽ പഴുത്തതും പാകമാക്കാത്തതും ഉണ്ടായിരുന്നു . എല്ലാം നബിയുടെ [സ ] മുന്നിൽ വെച്ചിട്ട് കഴിക്കാൻ ആവശ്യപ്പെട്ടു . ശേഷം ഒരു ചെമ്പരി ആടിനെ അറുത്തു ഭക്ഷണം തയ്യാറാക്കി . അവർ അത് കഴിച്ചു ശേഷം അബുബക്കർ ഉമർ എന്നിവരെ നോക്കി നബി [സ ] പറഞ്ഞു " എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ സത്യം , ഈ അനുഗ്രഹങ്ങളെ കുറിച്ചു നാളെ പരലോകത്തു നമ്മോട് ചോദ്യം ചെയ്യപ്പെടും "
[ മുസ്ലിം 2038 ]
സൃഷ്ടികളിൽ ഏറ്റവും ശ്രെഷ്ട്ടനായ മുഹമ്മദ് നബി [സ ] ഈ ജീവിത കഥനം കേൾക്കുന്ന ,അദ്ദേഹത്തെ സ്നേഹിക്കുന്ന വിശ്വാസികൾക്ക് ചേർന്നതാണോ ഇന്നത്തെ ആഡംബര ഇഫ്ത്താർ പാർട്ടികൾ ? നിങ്ങൾ ആർഭാടത്തിൽ തുറക്കുന്ന ഓരോ നോമ്പ് കഴിഞ്ഞും നബി [സ പറഞ്ഞപോലെ "എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ സത്യം , ഈ അനുഗ്രഹങ്ങളെ കുറിച്ചു നാളെ പരലോകത്തു നമ്മോട് ചോദ്യം ചെയ്യപ്പെടും" എന്ന് ചിന്തിക്കാറുണ്ടോ ?
അതിനാൽ കണ്ണുതുറക്കുക , നാം ധൂർത്തടിക്കുന്നു
പണം അല്ലാഹുവിന്റെ കോടതിയിൽ കണക്കാവതരിപ്പിക്കേണ്ടതാണ് . അവന്റെയടുക്കൽ കള്ളകണക്ക്
അവതരിപ്പിക്കാനാർക്കുമാകില്ല .
ﻭَٱﻟَّﺬِﻳﻦَ ﺇِﺫَآ ﺃَﻧﻔَﻘُﻮا۟ ﻟَﻢْ ﻳُﺴْﺮِﻓُﻮا۟ ﻭَﻟَﻢْ ﻳَﻘْﺘُﺮُﻭا۟ ﻭَﻛَﺎﻥَ ﺑَﻴْﻦَ ﺫَٰﻟِﻚَ ﻗَﻮَاﻣًﺎ
ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ,
പിശുക്കി പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്ന-വരുമാകുന്നു
അവര്‍ (റഹ്'മാന്‍ ആയ റബ്ബിന്റെ അടിമകള്‍)(ഖു൪ആന്‍:25/ 67)
ﻭَﻣَﺎٓ ﺃَﻧﻔَﻘْﺘُﻢ ﻣِّﻦ ﻧَّﻔَﻘَﺔٍ ﺃَﻭْ ﻧَﺬَﺭْﺗُﻢ ﻣِّﻦ ﻧَّﺬْﺭٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﻳَﻌْﻠَﻤُﻪُۥ ۗ ﻭَﻣَﺎ ﻟِﻠﻈَّٰﻠِﻤِﻴﻦَ ﻣِﻦْ ﺃَﻧﺼَﺎﺭٍ
നിങ്ങളെന്തൊന്ന് ചെലവഴിച്ചാലും ഏതൊന്ന് നേര്‍ച്ച
നേര്‍ന്നാലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നതാണ്. അക്രമകാരികള്‍ക്ക് സഹായികളായി
ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല.(ഖു൪ആന്‍:2/270)
അല്ലാഹു നമ്മുടെ കർമ്മങ്ങൾ ചൊവ്വായ രീതിയിലാക്കട്ടെ
.