ബറാഅത്ത് രാവ്



ബറാഅത്ത്  രാവ്

                                       മുഖ്യധാരാ  മുസ്ലിംകൾ വിശ്വസിച്ചുപോരുന്ന അറിയപ്പെട്ട ഒരു ആചാരമാണ് " ബറാഅത്ത് രാവ് ". അന്നേ ദിവസം ദീർഘായുസ്സും , സമ്പത്തും , ഐശ്വര്യങ്ങളും , പാപമോചനവും ലഭിക്കുമെന്ന് വിശ്വസിക്കുന്നു . ചിലർ അന്നേ ദിവസം നോമ്പെടുക്കുകയും , രാത്രിയിൽ തസ്ബീഹ് നമസ്‌ക്കാരം നിർവ്വഹിക്കുകയും ചെയ്യുന്നു .
ബറാഅത്ത് രാവില്‍ ഇശാഅ്- മഗ്‌രിബിനിടയില്‍ മൂന്ന് യാസീന്‍ ഓതി ദുആ ചെയ്യുന്നത് മുമ്പ് കാലം മുതലേ നടന്നുവരുന്ന ഒരു പുണ്യ കര്‍മമാണ്. നല്ലൊരു രാവ് എന്ന നിലയിലും യാസീന്‍ ഓതി ദുആ ചെയ്താല്‍ പെട്ടെന്ന് ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലുമായിരിക്കണം മുന്‍ഗാമികള്‍ ഇത് പതിവാക്കിയത്. ആദ്യത്തെ യാസീന്‍ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയും രണ്ടാമത്തേത് സമ്പത്ത്, സന്താനങ്ങള്‍, വീട്, കുടുംബം എന്നിവയിലെല്ലാം ഐശ്വര്യമുണ്ടാകുന്നതിന് വേണ്ടിയും മൂന്നാമത്തേത് ആഖിബത്ത് നന്നാകാനും ഈമാനോട് കൂടി മരിക്കാനും വേണ്ടിയും എന്ന് കരുതി പാരായണം ചെയ്യുക. ആയുസ്സ്, ഭക്ഷണം, അനുഗ്രഹങ്ങള്‍ തുടങ്ങിയവ കണക്കാക്കപ്പെടുന്ന ബറാഅത്ത് രാവില്‍ ഈ കാര്യങ്ങള്‍ സഫലമാകുന്നതിന് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുന്നത് പ്രസക്തമാണ്
[ സിറാജ് ലൈവ് June 2, 2015]
ചിലർ പറയുന്നു മരിച്ചവരുടെ ആത്മ്മക്കൾ അന്ന് നമ്മെ തേടിവരുമെന്നു . മുഖ്യധാരാ മുസ്ലീങ്ങൾക് ശരിക്കും അതൊരു ആഘോഷദിനം തന്നെയാണ് . ഈ ആചാരം ആഘോഷിക്കാൻ അവർ പ്രധാനമായും തെളിവാക്കുന്നത്  ചില ഖുർആൻ തഫ്‌സീറുകളും ,  ഹദീസുകളും , പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുമാണ് .

തഫ്‌സീർ
ഖുര്‍ആനിലെ 44-ാം അധ്യായത്തിലെ മൂന്നാം സൂക്തം പരാമര്‍ശിക്കുന്ന അനുഗ്രഹീത രാവ്കൊണ്ട് വിവക്ഷിക്കുന്നത് ബറാഅത്ത് രാവാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇക്‌രിമ(റ) ഈ സൂക്തം വ്യാഖ്യാനിച്ചുകൊണ്ട് പറയുന്നു: ഈ സൂക്തത്തില്‍ പരാമര്‍ശിച്ച അനുഗ്രഹീത രാവ് ശഅബാന്‍ പകുതിയുടെ രാവാണ്. ആ രാവില്‍ ഒരു വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ തീരുമാനിക്കപ്പെടും. ജീവിച്ചിരിക്കുന്നവരെ മരണപ്പെട്ടവരില്‍ നിന്ന് വേര്‍തിരിച്ച് പട്ടിക തയ്യാറാക്കപ്പെടും. ഈ വര്‍ഷം ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നവര്‍ ആരെല്ലാമെന്ന് നിശ്ചയിക്കപ്പെടും. (തഫ്‌സീറുല്‍ ഖുര്‍ത്തുബി).
حدثنا الفضل بن الصباح ، والحسن بن عرفة قالا : ثنا الحسن بن إسماعيل البجلي ، عن محمد بن سوقة ، عن عكرمة في قول الله تبارك وتعالى ( فيها يفرق كل أمر حكيم ) قال : في ليلة النصف من شعبان يبرم فيه أمر السنة ، وتنسخ الأحياء من الأموات ، ويكتب الحاج فلا يزاد فيهم أحد ، ولا ينقص منهم أحد
 ഇക് രിമയിൽ നിന്നുള്ള ഈ റിപ്പോർട്ടിൽ ഇല്ലത്തുണ്ട് . ഇതിലെ الحسن بن إسماعيل البجلي എന്നത് പിഴവാണ് .   യഥാർത്ഥത്തിൽ محمد بن سوقة നിന്നും ഹദീസ് ഉദ്ധരിക്കാറുള്ളത് ഹസ്സൻ അല്ല النضر بن إسماعيل البجلي യാണ് .ഇമാം ദഹബി മീസാനിൽ ഇദ്ദേഹത്തെ കുറിച്ചു പറയുന്നിടത് ഈ ഹദീസ് ഉദാഹരണമായി കൊടുക്കുന്നു  [മീസാൻ 9057 ].  അദ്ദേഹമാണെങ്കിൽ  ദുർബലനുമാണ് .
وقال يعقوب بن سفيان ضعيف  وقال أبو زرعة والنسائي ليس بالقوي            أحمد بن حنبل   ضعيف الحديثيَ يَحْيَى بن معين كَانَ ضعيفا  
ഇമാം യഅകൂബ് ഇബ്ൻ സുഫിയാൻ പി[പറയുന്നു ; ഇദ്ദേഹം ദുർബലനാണ്
ഇമാം അബു സുർഅത് അറാസി യും നാസാഈയും പറയുന്നു ; ഇദ്ദേഹം പ്രബലനല്ല, ഇമാം അഹമ്മദ് പറഞ്ഞു ; ഇദ്ദേഹം ദുർബലനാണ്
ഇമാം യഹിയ്യ ഇബ്ൻ മുഈൻ പറഞ്ഞു ; ഇദ്ദേഹം ദുർബലനാണ് . [ തഹ് ദീബ്  9793, തഹ് ദീബ് അൽ കമാൽ 6416  ]

അപ്പോൾ ഈ വ്യാഖ്യാനം വിശ്വസ്ഥരാൽ റിപ്പോർട്ട് ചെയ്യപ്പെട്ടു വന്നതല്ല അതിനാൽ ഇത് ഒരു പരിഗണയും അർഹിക്കാത്ത തെളിവാണ് . എന്നാൽ വിശ്വസനീയമായ റിപ്പോർട്ടിൽ ഉള്ളത്  അനുഗ്രഹീത രാത്രി എന്നാൽ ലൈലത്തുൽ ഖദ്ർ എന്നാണ്
عَنْ قَتَادَةَ ( إِنَّا أَنْزَلْنَاهُ فِي لَيْلَةٍ مُبَارَكَةٍ ) لَيْلَةُ الْقَدْرِ
 ഖതാദയിൽ നിന്നും നിവേദനം ; അനുഗ്രഹീത രാത്രിയെന്നാൽ അത് ലൈലത്തുൽ ഖദർ ആണ് .[ തഫ്‌സീർ തബരി ]
ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബില്‍ പറയുന്നു : ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ദുഖാനിലെ ആയത്ത് കൊണ്ട് ഉദ്ദേശം ശഅബാന്‍ പകുതിയാണെന്ന് പറയുന്നു. അതു പിഴവാണ്. കാരണം അല്ലാഹു വീണ്ടും പറയുന്നു : നിശ്ചയം നാം അതിനെ ലൈലത്തുല്‍ ഖദറില്‍ ഇറക്കി. ഈ ആയതു ദുഖാനിലെ ആയത്തിനെ വ്യാഖ്യാനിക്കലാണ്. [ശറഹുല്‍ മുഹദ്ദബ് 6 /448)

തഫ്സീറുല്‍ റാസിയില്‍ പറയുന്നു : ബര്‍ക്കത്തായ രാവ് എന്നതിന്റെ വിവക്ഷ ശഅബാന്‍ പകുതിയുടെ രാവാണെന്ന് പറയുന്നവര്‍ക്ക് അവലംബിക്കാന്‍ പറ്റുന്ന യാതൊരു തെളിവും ഞാന്‍ കണ്ടിട്ടില്ല. ചില മനുഷ്യരില്‍ നിന്നും ഈ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട് അവര്‍ സംതൃപ്തരാവുകയാണ്. എന്നാല്‍ പ്രതിവാദ്യ വിഷയത്തില്‍ നബി (സ)യില്‍ നിന്ന് എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. അങ്ങനെ ഉണ്ടാകാത്തതിനാല്‍ സത്യം ലൈലത്തുല്‍ ഖദര്‍ ആണെന്ന ആദ്യത്തെ അഭിപ്രായമാണ്. [തഫ്സീര്‍ റാസി 27/238]

ഹദീസുകളിൽ

عَنْ معاذ بن جبل رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : " يطلع الله إلى خلقه في ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن
മുആദ് ഇബ്ന് ജബൽ (റ) വിൽ  നിന്നും നിവേദനം: റസൂൽ  (സ) പറഞ്ഞു: "ശഅബാൻ  പതിനഞ്ചിന്റെ രാവിൽ അല്ലാഹു തന്റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ് രിക്കോ, തർക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികൾക്കും  അവൻ പൊറുത്ത് കൊടുക്കുകയും ചെയ്യും." - [ഇബ്ൻ മാജ 1390 , ത്വബറാനി: 20/108, ഇബ്നു ഹിബ്ബാന്: 12/481, ബസ്സാർ 2754 ,].
ഈ ഹദീസ് വരുന്ന ഒന്നാമത്തെ തരീഖ് ; അബ്ദുല്ലാഹ് ഇബ്ൻ ലഹീഅത് عبد الله بن لهيعة വഴിയാണ് .
പൂർണ്ണ നാമം - عبد الله بن لهيعة بن عقبة بن فرعان بن ربيعة بن ثوبان
ഇദ്ദേഹത്തെ കുറിച്ചു മുഹദ്ദിസുകളുടെ അഭിപ്രായം :

قال أبو بكر البيهقي -            لا يحتج به
قال أبو حاتم الرازي -     ضعيف
قال أبو زرعة الرازي-      ضعيف
قال أبو عيسى الترمذي             -  ضعيف عند أهل الحديث
قال أحمد بن شعيب النسائي      - ضعيف، ليس بثقة

ഇമാം ബൈഹഖി പറഞ്ഞു : ഇദ്ദേഹം തെളിവിന് പറ്റില്ല
ഇമാം അബു ഹാതിം റാസി പറഞ്ഞു ; ഇദ്ദേഹം  ദുർബലനാണ്
ഇമാം അബു സുർഅതു റാസി പറഞ്ഞു ; ഇദ്ദേഹം  ദുർബലനാണ്
ഇമാം തിർമുദി  പറഞ്ഞു ; അഹ്‌ലുൽ ഹദീസുകർക്കിടയിൽ ഇദ്ദേഹം ദുർബലനാണ്
ഇമാം നസാഈ പറഞ്ഞു ; ഇദ്ദേഹം  ദുർബലനാണ് , വിശ്വസ്തനല്ല

[മീസാന്   2/ 426 ]
രണ്ടാമത്തെ തരീഖ് :
حدثنا أحمد بن منيع حدثنا يزيد بن هارون أخبرنا الحجاج بن أرطاة عن يحيى بن أبي كثير عن عروة عن عائشة قالت فقدت رسول الله صلى الله عليه وسلم ليلة فخرجت فإذا هو بالبقيع فقال أكنت تخافين أن يحيف الله عليك ورسوله قلت يا رسول الله إني ظننت أنك أتيت بعض نسائك فقال إن الله عز وجل ينزل ليلة النصف من شعبان إلى السماء الدنيا فيغفر لأكثر من عدد شعر غنم كلب وفي الباب عن أبي بكر الصديق [ ص: 117 ] قال أبو عيسى حديث عائشة لا نعرفه إلا من هذا الوجه من حديث الحجاج وسمعت محمدا يضعف هذا الحديث وقال يحيى بن أبي كثير لم يسمع من عروة والحجاج بن أرطاة لم يسمع من يحيى بن أبي كثير
ആയിശ (റ) നിവേദനം : ഒരു രാത്രി നബി (സ)യെ കാണാതായി. ഞാന്‍ അദ്ദേഹത്തെ അന്വേഷിച്ചു പുറപ്പെട്ടു. അപ്പോള്‍ അദ്ദേഹം ബഖീഅ'ലേക്ക് പുറപ്പെടുകയാണ്. അവിടെ ചെന്ന് കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു.... ശേഷം അവിടുന്ന് പറഞ്ഞു : ആയിശാ, നിശ്ചയം അല്ലാഹു ശഅബാന്‍ പകുതിയുടെ രാത്രിയില് ദുന്യാവിന്‍റെ ആകാശത്തേക്ക് ഇറങ്ങും. എന്നിട്ട് കെല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങള്‍ കണക്കിന് പാപികള്‍ക്ക് മാപ്പ് കൊടുക്കും. [[  തിർമുദി 739 , ഇബ്ൻ മാജ 1389 ]
ഈ ഹദീസ് ഉദ്ധരിച്ചിട്ട് ഇമാം തിർമുദി  പറയുന്നു ഈ ഹദീസ് ദുർബലമാണെന്ന് .  الحجاج بن أرطاة عن يحيى بن أبي كثير عن عروة ഈ റിവായത്തിൽ ഇല്ലത്തുണ്ട്  ഇതിലെ ഹജ്ജാജ്  യഹിയ്യ ഇബ്ൻ കസീറിൽ നിന്നും ഹദീസ് കേട്ടിട്ടില്ല യഹിയ്യയാകട്ടെ ഉർവ്വയിൽ നിന്നും കേട്ടിട്ടില്ല .ദുർബല ഹദീസുകളുടെ ഗണത്തിൽപ്പെട്ട  മുഅദലായ  ഹദീസാണിത് .

മൂന്നാമത്തെ തരീഖ് ;

حدثنا حسن حدثنا ابن لهيعة حدثنا حيي بن عبد الله عن أبي عبد الرحمن الحبلي عن عبد الله بن عمرو أن رسول الله صلى الله عليه وسلم قال يطلع الله عز وجل إلى خلقه ليلة النصف من شعبان فيغفر لعباده إلا لاثنين مشاحن وقاتل نفس
"ശഅബാൻ   പതിനഞ്ചിന്റെ രാവിൽ അല്ലാഹു തന്റെ സൃഷ്ടികളക്ക് പൊറുത്തു കൊടുക്കും വഴക്കിടുന്നവനും , കൊലപാതകിക്കുമൊഴികെ "
[ അഹമ്മദ് 6604 , ബസ്സാർ]

ഈ ഹദീസിന്റെ സനദിൽ ; അബ്ദുല്ലാഹ് ഇബ്ൻ ലഹീഅത്  ഉണ്ട്  അദ്ദേഹം ദുർബലനാണ്


قال أبو بكر البيهقي -            لا يحتج به
قال أبو حاتم الرازي -     ضعيف
قال أبو زرعة الرازي-      ضعيف
قال أبو عيسى الترمذي             -  ضعيف عند أهل الحديث
قال أحمد بن شعيب النسائي      - ضعيف، ليس بثقة

ഇമാം ബൈഹഖി പറഞ്ഞു : ഇദ്ദേഹം തെളിവിന് പറ്റില്ല
ഇമാം അബു ഹാതിം റാസി പറഞ്ഞു ; ഇദ്ദേഹം  ദുർബലനാണ്
ഇമാം അബു സുർഅതു റാസി പറഞ്ഞു ; ഇദ്ദേഹം  ദുർബലനാണ്
ഇമാം തിർമുദി  പറഞ്ഞു ; അഹ്‌ലുൽ ഹദീസുകർക്കിടയിൽ ഇദ്ദേഹം ദുർബലനാണ്
ഇമാം നസാഈ പറഞ്ഞു ; ഇദ്ദേഹം  ദുർബലനാണ് , വിശ്വസ്തനല്ല

നാലാമത്തെ തരീഖ്;
- حدثنا عمرو بن مالك قال : نا عبد الله بن وهب قال : نا عمرو بن الحارث قال : حدثني عبد الملك بن عبد الملك ، عن مصعب بن [ ص: 207 ] أبي ذئب ، عن القاسم بن محمد ، عن أبيه أو عمه ، عن أبي بكر ، قال : قال رسول الله - صلى الله عليه وسلم - : " إذا كان ليلة النصف من شعبان ينزل الله تبارك وتعالى إلى سماء الدنيا فيغفر لعباده إلا ما كان من مشرك أو مشاحن لأخيه "
[ ബസ്സാർ 80]

ഈ ഹദീസ് കൊടുത്തിട്ട് ഇമാം ബസ്സാർ തന്നെ പറയുന്നു ഇതിലെ അബ്ദുൽ മാലിക്ക് ആരാണെന്നു അറിയില്ല എന്ന്
 وعبد الملك بن عبد الملك ليس بمعروف
കൂടാതെ ഇതിലെ മുഹമ്മദ് ദുർബലനാണ് എന്നും പറയുന്നു
وهذه الأحاديث التي ذكرت عن محمد بن أبي بكر ، عن أبيه في بعض أسانيدها ضعف

കൂടാതെ പല പണ്ഡിതന്മാരും ഈ വിഷയത്തിൽ സ്വഹീഹായി ഒന്നും വന്നിട്ടില്ലാ എന്ന് പറയുന്നു ;

ഇമാം നവവി (റ)യുടെ ഗുരുനാഥനും മാലികി മദ്ഹബ് പണ്ഡിതനുമായ ഇമാം അബൂശാമ (റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക : സൈദ്ബ്നു അസ്ലമില്‍ നിന്നും ഇബ്നു വല്ലഹ് (റ) ഉദ്ധരിച്ചിരിക്കുന്നു : നമ്മുടെ കര്‍മശാസ്ത്രപണ്ഡിതന്മാരില്‍ നിന്നോ മതനേതാക്കളില്‍ നിന്നോ ഒരാളും തന്നെ ശഅ'ബാന്‍ പാതിരാവിന്‍റെ (പുണ്യത്തിലേക്ക്) തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിട്ടില്ല. മക്ഹൂല്‍ ഉദ്ധരിച്ച ഹദീസിലേക്ക് അവര്‍ തിരിഞ്ഞു നോക്കുക പോലും ചെയ്തിരുന്നില്ല. മറ്റുള്ള രാവുകളേക്കാള്‍ (ശഅബാന്‍ പാതിരാവിനു) അവര്‍ യാതൊരുവിധ ശ്രേഷ്ഠതയും കല്‍പ്പിക്കാരുണ്ടായിരുന്നില്ല . [കിതാബുല്‍ ബാഇസ് പേജ് 125, അല്‍ ബിദഅ' പേജ് 46]

ഇമാം അബൂശാമ (റ) ഇബ്നു ദഹ്യയില്‍ നിന്നും വീണ്ടും ഉദ്ധരിക്കുന്നു : "ശഅബാന്‍ പാതിരാവിന്‍റെ ശ്രേഷ്ടതയെക്കുറിച്ച് വന്നിട്ടുള്ള ഒരൊറ്റ ഹദീസും സ്വഹീഹല്ല. അതിനാല്‍ അല്ലാഹുവിന്‍റെ അടിമകളെ, ഹദീസുകള്‍ നിര്‍മ്മിച്ചുണ്ടാക്കുന്നവരെക്കുറിച്ചു നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിങ്ങള്‍ക്കവര്‍ ഹദീസുകള്‍ ഉദ്ധരിച്ചുതരുന്നത് നന്മയിലേക്ക് നയിക്കുക എന്ന ലക്‌ഷ്യം വച്ച് കൊണ്ടായിരിക്കും. എന്നാല്‍ ഒരു നന്മ പ്രവൃത്തിപദത്തില്‍ കൊണ്ടുവരണമെങ്കില്‍ അത് അല്ലാഹുവിന്‍റെ റസൂലില്‍ നിന്നും ചര്യയായി വരേണ്ടതുണ്ട്. ഒരു കാര്യം വ്യാജ്യമാണെന്ന് സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ അത് മതചര്യയില്‍ നിന്നും പുറത്ത് പോയി." [കിതാബുല്‍ ബാഇസ് പേജ് 127]
അതുകൊണ്ട് ദുബലവും , കെട്ടിയുണ്ടാക്കിയതുമായ ഹദീസിന്റെ വെളിച്ചത്തി ഏതെങ്കിലും ആചാരങ്ങ , കമ്മങ്ങ ദീനി നിമ്മിക്കാതെ സത്യവിശ്വാസികളുടെ സരണിയി ജീവിച്ചു മരിക്കാ അല്ലാഹു അനുഗ്രഹിക്കട്ടെ .