നബി [സ ] ജീവിച്ചിരുന്നപ്പോൾ തന്നെ ഖുർആൻ പൂർത്തിയാക്കിയിരുന്നു . ജിബ്രീൽ [ അ ] നബിയെക്കൊണ്ട് പല ആവർത്തി റിവിഷനും നടത്തിയിട്ടുണ്ട് . സ്വഹാബികളെ കൊണ്ട് നബി എഴുതിക്കുകയും ചെയ്തിട്ടുണ്ട് . നബിയുടെ കാലശേഷം ഒന്നാം ഖലീഫ അബുബക്കർ [റ ]ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചു . അങ്ങനെ ആ മുസ്ഹഫ് ഖലീഫയുടെ സംരക്ഷയിൽ സൂക്ഷിച്ചു . മൂന്നാം ഖലീഫ ഉസ്മാൻ [റ ] കാലത്തു ഇസ്ലാം ദേശങ്ങളിലേക്ക് വ്യാപിച്ചപ്പോൾ ഖലീഫയുടെ കയ്യിൽ സൂക്ഷിച്ച മുസ്ഹഫിന്റെ കോപ്പികൾ എടുത്ത് നന ദിക്കുകളിലേക് അയച്ചു . ആ മുസ്ഹഫ് ഇന്നും അതേപോലെ സംരക്ഷിക്കപ്പെട്ട് നിൽക്കുന്നു . അതിലെ ഒരു വള്ളിപോലും മാറ്റാതിരുത്തലുകൾക് വിധേയമാക്കിയിട്ടില്ല .
അല്ലാഹു പറയുന്നു ;
" ഈ ദിക്ർ [ ഉത്ബോധനം ] നാം അവതരിപ്പിച്ചതാകുന്നു. നാംതന്നെ അതിന്റെ സൂക്ഷിപ്പുകാരനുമാകുന്നു" [ ഹിജർ 9 ]
ഇമാം ത്വബരി പറയുന്നു ; "ഈ ദിക്ർ [ ഉത്ബോധനം ] എന്നാൽ , അത് ഖുർആനാകുന്നു . [ തഫ്‌സീർ ത്വബരി ]
ഇമാം ഖുർതുബി പറയുന്നു " " ദിക്ർ " എന്നുവച്ചാൽ ഖുർആനാണ് [ ജാമിഅൽ അഹ്‌കാം അൽ ഖുർആൻ ]
ഇമാം സുയ്യുതി പറയുന്നു ; ദിക്ർ " എന്നുവച്ചാൽ ഖുർആനാണ് [ തഫ്‌സീർ ജലാലൈനി ]
ഇമാം ഹസൻ ഇബ്ൻ മസ്ഊദ് അൽ ബഗ്‌വി പറയുന്നു ; ദിക്ർ " എന്നുവച്ചാൽ ഖുർആനാണ് [ തഫ്‌സീർ ബഗ്‌വി ]
ഖുർആൻ അല്ലാഹു ഇറക്കിയ വേദഗ്രന്ഥമാണെന്നതിലും , അതിൽ യാതൊരു അബദ്ധമോ ,കൈകടത്താലോ , പിഴവുകളോ , തെറ്റുകളോ ഇല്ലാ എന്നതിലും മുസ്ലിംങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതയില്ല .കാരണം ഒന്നാമതാ യി ഖുർആൻ തന്നെ അത് വ്യക്തമാക്കുന്നു.
" നിങ്ങൾ ഈ ഖുർആനിനെ പറ്റി ചിന്തിക്കുന്നില്ലേ ? അത് അല്ലാഹു അല്ലാത്തവരിൽ നിന്നും, വന്നതായിരുന്നു എങ്കിൽ നിങ്ങളതിൽ ധാരാളം വൈരുധ്യങ്ങൾ കണ്ടെത്തുമായിരുന്നു " [4 / 82 ]
എന്നാൽ ഹദീസുകൾ അങ്ങനെയല്ല . ഹദീസുകൾ ഗ്രന്ഥ രൂപത്തിൽ സ്വഹാബിമാർ സമ്പൂർണ്ണമായി ക്രോഡീകരിച്ചിരുന്നില്ല . ഉമർ ഇബ്ൻ അബ്ദിൽ അസീസിന്റെ കാലത്തു നബിയുടെ പേരിൽ ആളുകൾ വ്യാപകമായി ഹദീസ് പറയാൻ തുടങ്ങിയപ്പോൾ താബിഉആയ ശിഹാബ് സുഹ്‌രി യാണ് ആദ്യമായി സനദ് ആവശ്യപ്പെടാൻ തുടങ്ങിയത് . അങ്ങനെ ഖലീഫയുടെ ഉത്തരവനുസരിച് ഹാദിസുകൾ ക്രോഡീകരണം ആരംഭിച്ചത് അന്നാണ് . അവർ ക്രോഡീകരിച്ചതും നമുക്ക് ഗ്രന്ഥമായി ലഭ്യമായിട്ടില്ല അതിനു ശേഷം വന്ന തബ് അ താബിഉകളായ ഇബ്ൻ ജുറൈജ് , ഇമാം മാലിക്ക് , തുടങ്ങിയ ആളുകളാണ് ഗ്രന്ഥരൂപത്തിൽ ഹദീസ് ശേഖരിച്ചത് . പിന്നീട് ഇമാം അഹമ്മദ് വന്നു ബുഖാരി വന്നു , ആദ്യമായി സ്വാഹീഹ് ഗ്രന്ഥം എഴുതിയത് ബുഖാരിയാണ് . പിന്നീട് പലരും എഴുതി . അപ്പോൾ ഈ ഗ്രന്ഥകാരന്മാരും നബിയും [സ]തമ്മിൽ ഒരുപാട് വർഷത്തെ വിടവുണ്ട് . അങ്ങനെ ലഭിച്ച വചനങ്ങളാണ് ഇന്നത്തെ ഹദീസ് ഗ്രന്ഥങ്ങളിലുള്ളത് . അതുകൊണ്ട് തന്നെ നബി [സ ] മുതൽ ഹദീസ് ഗ്രന്ഥകാരൻ വരെ പരസ്പ്പരം ബന്ധിപ്പിക്കുന്ന ഒരു മനുഷ്യ ചങ്ങല ഹദീസുകളുണ്ട് അതിനെ സനദ് എന്ന് പറയും . ഹദീസിലെ ആശയത്തെ മത് ന് എന്നും പറയും . താബിഉകളായ ആളുകൾ മുതൽ പിന്നീടുള്ളവർ ഹദീസ് സ്വീകരിക്കാൻ സനദ് ആവശ്യപ്പെടുകയും,സാക്ഷികളെ ആവശ്യപ്പെടുകയും , അതേപോലെ പല നിദാന മാർഗ്ഗങ്ങൾ ഉപയോഗിക്കുകയും ചെയ്തു . അതാണ് ഇ ന്നറിയപ്പെടുന്ന ഹദീസ് നിദാന ശാസ്ത്രം .
ഖുർആനിലെ ഒരു ആയത് സ്വീകരിക്കാൻ ഒരു മാനദണ്ഡവുമില്ല , ഉസൂലുമില്ല . എല്ലാം സ്വീകരിക്കണം . അത് പാരായണം ചെയ്താൽ പുണ്യമുണ്ട് , അതിൽ ആർക്കും ഒരായതിനെ സ്വഹീഹാകാനോ , ദഈഫാക്കണോ അവകാശമില്ല .എന്നാൽ ഹദീസുകൾ അതുപോലല്ല . അത് സ്വീകരിക്കണമെങ്കിൽ ചില നിയമങ്ങളൊക്കെ പാലിക്കേണ്ടതുണ്ട് :
ഇമാം ശാഫി പറയുന്നു : ഒരു റിപ്പോർട്ട് പ്രമാണമായി സ്വീകരിക്കണമെങ്കിൽ അതിന് ചില ഗുണങ്ങളൊക്കെയുണ്ടായിരിക്കണം ; ഒരു ഹദീസ് സഹിഹാകാൻ ആ ഹദീസിലെ നിവേദകന്മാരെല്ലാം മത വിശ്വാസികളാവണം , പറയുന്ന കാര്യത്തിൽ സത്യാ സന്ധരാകണം , നിവേദനം ചെയ്യുന്ന കാര്യം വെക്തമായും മനസ്സിലക്കിയിടുണ്ടാകണം താൻ പറയുന്ന വാക്കുകൾ കൃത്യമായി അറിഞ്ഞിരിക്കണം അതിന്റെ വിവരണവും . ,താൻ യഥാർത്ഥത്തിൽ കേട്ട അതെ വാക്കുകൾ തന്നെ പറയണം അല്ലാതെ ആശയം പറയരുത് .കാരണം തനിക്ക് മനസ്സിലായ ആശയം പറഞ്ഞാൽ അത് ചിലപ്പോൾ ഹദീസിന്റെ യഥാർത്ഥ ആശയം വെക്തമാകുന്നതിൽ തടസ്സം ചെയ്യും . . ചിലപ്പോൾ അതുകാരണം ആശയം തന്നെ അട്ടിമറിക്കപെട്ടെകാം. ഹലാലും ഹറാമും തിരിച്ചറിയാത്ത വിധമായേക്കാം അതുകൊണ്ട് താൻ കേട്ട അതെ വാക്കുകൾ പറഞ്ഞാൽ ആശയം മാറുമെന്ന ഭയമില്ലാതെയാകും . .നിവേദകൻമാർ ഓർമയിൽനിന്നുമാണ് ഹദീസ് ഉദ്ധരികുന്നത്തെങ്കിൽ താൻ ഉദ്ധരിക്കുന്ന ഹദീസിനെ പറ്റി നന്നായി അറിഞ്ഞിരിക്കണം . ഇനി ഗ്രന്ഥത്തിൽ നിന്നും ഉദ്ധരികുന്നത്തെങ്കിൽ തന്റെ ഗ്രന്ഥം സംരക്ഷിക്കുകയും കൃത്യമായി ഹദീസുകൾ എഴുതി സൂക്ഷികുന്നവരായിരിക്കണം .... ,നിവേദകർ മുദല്ലിസ് ആകരുത് അഥവാ താൻ നേരിട്ട് കണ്ടിടുള്ള നിവേദകനിൽ നിന്നും താൻ കേൾക്കാത്ത ഹദീസ് അയാളിലേക് ചേര്ത് പറയുന്നവരാകരുത് .കൂടുതൽ പ്രബലരായ നിവേദകർ ഉദ്ധരിച്ചതിൽ നിന്നും തന്റെ നിവേദനം എതിരാകാതിരിക്കണം. അതേപോലെ തൻ കേട്ട നിവേദകരും അയാളെപ്പോലെ സത്യസന്ധരും മേൽ പറഞ ഗുണങ്ങളുള്ളവരുമായിട്ടുള്ളവരും ഇടക്ക് ചങ്ങല മുറിയാതെ നബി [സ ] വരെ എത്തുന്നതുമായിരിക്കണം . അതുപോലെ , ഇത്തരം ഗുണങ്ങൾ ഉള്ള നിവേദകന്മാർ തുടരെ തുടരെ പരമ്പരമുറിയാതെ നബി [സ ] വരെ എത്തുകയും ചെയ്യണം .[രിസാല 320]
ഇമാം ഇബ്ൻ ഹജർ ;
1-സനദിലെ എല്ലാ നിവേദക രും ആദിൽ ആയിരികണം ;
സത്യസന്ധനും ,മഹാ പാപങ്ങളിൽ നിന്നും വിട്ടുനിക്കുന്നവനും.വിമര്ശന വിധേയനകതവനുംആകുക.
2-സനദിലെ എല്ലാ നിവേദകരും ഓർമ്മ ശക്തി ഉള്ളവരും സനദ് കൃത്യമായി ഓർമ്മയുള്ളവരും ആകണം ;
ഓർമ്മ ശക്തി ഉള്ള വനയിരിക്കണം എന്നാൽ അയാൾ ഹദീസ് ഓർമ്മയുടെ അടിസ്ഥാനത്തിൽ മാത്രം ഉദ്ധരി കുന്നവനെങ്കിൽ മന പ്പാട മാക്കി വെച്ചിടുണ്ടാകണം എന്നര്ഥം . അല്ലെങ്കിൽ അയാൾ കിത്താബിൽ എഴുതിവെക്കുന്നവനായിരിക്കണം . എന്നിട്ട് അതിൽ നിന്നും ഉദ്ധരിക്ക ണം.
3-സനദ് മുത്തസ്സിൽ ആകണം ;
അഥവ ഹദീസ് ഉദ്ധരി കുന്ന മുഹദ്ധിസ് മുതൽ നബി [സ ] വരെ ഇടക്ക് കണ്ണി മുറിയാത്തതായിരിക്കണം . റാവികൾ സനദ് കൃത്യമായി ഓർമ്മയുള്ളവരായിരിക്കണം . കണ്ണി മുറിഞ്ഞാൽ അത് ഹദീസിന്റെ സിഹ്ഹതിനെ [ആധികാരികതയെ ] ബാധിക്കും .
4-ഹദീസ് മുഅല്ലൽ ആകരുത് ;
ഒളിഞ്ഞിരിക്കുന്ന ന്യൂനതിയിൽ നിന്നും സനദ് , മത് ന് എന്നിവ മുക്തമായിരിക്കണം
5-ഹദീസ് ശാധു ആകരുത് ;
കൂടുതൽ പ്രാമാണികരായ നിവേദകർ ഉദ്ധരിച്ചതിൽ നിന്നും വിരുദ്ധമായി ഉള്ള ഹദീസ് ആകരുത് എന്നർത്ഥം.
[നുഖ്ബത്തുൽ ഫിക്കർ ]
അപ്പോൾ വിവേകമുള്ളവർക്കൊക്കെ മനസ്സിലാകും ഖുർആൻ പോലെയല്ല ഇന്ന് ലഭ്യമായ ഹദീസ് എന്ന് . രണ്ടും ഒരേ സ്ഥാനമുള്ളവയല്ല .
" ( നബിയേ, ) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും.
[17/88]
എന്നാല്‍ അവര്‍ സത്യവാന്‍മാരാണെങ്കില്‍ ഇതു പോലുള്ള ഒരു വൃത്താന്തം അവര്‍ കൊണ്ടുവരട്ടെ. [52/34]
ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്.[2/2]"
അല്ലാഹു സത്യം സത്യമായി മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
ഷാഹിദ് മുവാറ്റുപുഴ