അബ്ദുൽസ്സലാം സുല്ലമി ; ആരോപണങ്ങളും മറുപടിയും

കേരള മുസ്ലിം ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായമായിരുന്നു അബ്ദുൽ സലാം സുല്ലമി എന്ന ഹദീസ് പണ്ഡിതൻ . അദ്ദേഹം ഇസ്ലാമിക നവോദ്ധാനത്തിന്  പുത്തൻ ഉണർവ്വ് നൽകിയ മഹാനാണ് . തൗഹീദിന്റെ സൂര്യപ്രകാശത്തിൽ നിന്നും കുഫ്‌റിന്റെയും , ബാലിശ വിശ്വാസങ്ങളുടെയും അന്ധകാരം നവോദ്ധാന പ്രസ്ഥാനത്തിൽ പോലും പടരാൻ തുടങ്ങിയപ്പോൾ ആലിമിന്റെ ദൗത്യം നിർവ്വഹിച്ച അതുല്യപണ്ഡിതൻ . ഭൗതീകതയുടെ രാസലാവണ്യത്തിൽ ഒളിച്ച നിലയിലായിരുന്നു അന്ന്  മിക്ക ഉലമാക്കളും . അവർ ദൗത്യ നിർവ്വഹണം നടത്തിയില്ല .എന്നാൽ ദുനിയാവിലെ ചില സ്ഥാനമാനങ്ങൾക്കു വേണ്ടിയോ ,സുഖ സൗകര്യങ്ങൾക്ക് വേണ്ടിയോ മൗനം പാലിക്കാതെ .നിക്ഷ്പക്ഷത പാലിക്കാതെ സത്യം സത്യമായി അദ്ദേഹം പ്രബോധനം നടത്തി .
 അല്ലാഹുവിന്റെ ഹബീബ് [സ പറഞ്ഞത് ;"ഇഹലോകത്തെ സ്നേഹിക്കുന്നവൻ തന്റെ പരലോകത്തെ നശിപ്പിച്ചു "[ മിശ്ക്കാത് ]
അബ്ദുൽസ്സലാം സുല്ലമി , തന്റെ ഇഹലോക സുഖ സൗകര്യങ്ങൾ വെടിഞ്ഞു ലാളിത്യത്തെ പുൽകിയ പണ്ഡിതനാണ് .അതുകൊണ്ട് തന്നെ അദ്ദേഹത്തിൽ ഈമാൻ നിറഞ്ഞു നിന്നു .
തിരുമേനി [സ ] പറഞ്ഞു; "ലാളിത്യം ഈമാനിൽ പെട്ടതാണ് "[ സുനന് അബൂദാവൂദ് ]
ഹദീസുകൾ പഠിക്കുക മാത്രമല്ല സ്വജീവിതത്തിൽ പകർത്തി മാതൃകയും കാട്ടിത്തന്നു .അദ്ദേഹം എല്ലാവരോടും സ്നേഹത്തിൽ വർത്തിച്ചു ,വിനയം കാട്ടി . എന്നാൽ ചില ചെന്നായ് ക്കൾ ജീവനോടെയും , മരിച്ചതിനു ശേഷവും അദ്ദേഹത്തിന്റെ  മാംസം ഭുജിക്കുന്നു . അദ്ദേഹത്തിനെതിരിൽ കള്ള ആരോപണങ്ങൾ ഉന്നയിക്കുന്നു .
തിരുമേനി [സ ] പറഞ്ഞു ;" നാലുകാര്യങ്ങൾ ഒരാളിൽ ഉണ്ടോ അവൻ തനി കപടനായിരിക്കും ....വിശ്വസിച്ചാൽ വഞ്ചിക്കുക,സംസാരിച്ചാൽ കളവു പറയുക , വാഗ്‌ദാനം നൽകിയാൽ പാലിക്കാതിരിക്കുക , തമ്മിൽ പിങ്ങിയാൽ പുലഭ്യം പറയുക  എന്നിവയാണവ "
[ മുതഫക്കുൻഅലൈഹി]
അദ്ദേഹം തുടക്കം മുതലേ ഏതൊരു ആദർശമാണോ പ്രബോധനം ചെയ്തത്  അന്ത്യംവരെ അത് തുടർന്നു .ഹൃദയത്തിൽ കാപട്യം മൂടിയ ചിലർ അദ്ദേഹത്തെ സ്വാധീനിക്കാൻ ശ്രമിച്ചു .അദ്ദേഹം തങ്ങളുടെ പാളയത്തിൽ സഹകരിക്കില്ല എന്ന് മനസ്സിലാക്കിയ ആ ചെന്നായ് ക്കൾ  ആ നിമിഷം മുതൽ അദ്ദേഹത്തെ ആക്ഷേപിക്കാനും , ചീത്തപറയാനും , കള്ളആരോപണങ്ങൾ ഉന്നയിക്കാനും തുടങ്ങി .അതിൽ പെട്ട ഒരു ആരോപണം .;
ഒന്ന്  , ഇമാം ബുഖാരി സ്വാഹിഹ് ആക്കിയ അറുപത് ഹദീസുകൾ  ദഈഫാക്കി എന്നുള്ളതാണ് ;
അബ്ദുൽസ്സലാം സുല്ലമി എഴുതുന്നു ; ഈ പരിഭാഷയിൽ ചില ഹദീസുകൾക്ക് വിമർശനം നൽകിയിട്ടുണ്ട് , ന്യുനതകൾ വിവരിച്ചിട്ടുണ്ട് .ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമല്ല . പ്രത്യുത പൂർവികരും ആധുനികരുമായ ചില പണ്ഡിതന്മാരുടെ വീക്ഷണം വിജ്ഞാനത്തിന്റെ വർദ്ധനവ് ആഗ്രഹിക്കുന്നവർക്ക് വേണ്ടി എടുത്ത് കാണിച്ചതാണ് "[ബുഖാരി പരിഭാഷ വാള്യം 3   പേജ്  4 ആമുഖം ]
അദ്ദേഹം സ്വന്തം അതൊന്നും ദഈഫാക്കിയിട്ടില്ല എന്ന് പ്രസ്‌തുത ഗ്രൻഥത്തിൽ തന്നെ പറയുന്നു . ചില കുല്സിത ബുദ്ധികൾ പകപോക്കൻ വേണ്ടി അദ്ദേഹം ബുഖാരിയിലെ 60 ഹദീസുകൾ ദഈഫാക്കി എന്ന് പ്രചരിപ്പിച്ചു . അദ്ദേഹത്തോട് ചോദ്യം വന്നപ്പോൾ പ്രസ്‌തുത ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്  അത് അദ്ദേഹം ദഈഫാക്കിയതല്ല മറിച്ചു പൂർവ്വിക മുഹദ്ദിസീങ്ങൾ ദഈഫാക്കിയതാണ്  എന്നാണ് . എന്നാൽ മറ്റൊരു ചോദ്യത്തിന് മറുപടി പറയുമ്പോൾ "താൻ 60 ഹദീസ് ദഈഫാക്കിയെങ്കിൽ തന്നെ മുജാഹിദ് പ്രസ്ഥാനം പഠിപ്പിച്ച എന്ത് സുന്നത്താണ് നഷ്ടപ്പെട്ടത് എന്ന് "പറഞ്ഞ വാക്കുകൾ ജനങ്ങൾക്കിടയിൽ തെറ്റായ രൂപത്തിൽ ഈ കുബുദ്ധികൾ പ്രചരിപ്പിച്ചു . അതൊരു ഉപമാലങ്കാരത്തിൽ പറഞ്ഞ കാര്യമായിരുന്നു . അദ്ദേഹം ഉദ്ദേശിച്ചത്  അദ്ദേഹം 60 ഹദീസ് ദഈഫാക്കിയിട്ടില്ല എന്നും , എന്നാൽ ഹദീസ് സ്വീകരണത്തിന്റെ മറ പറ്റി അനാചാരങ്ങൾ പ്രചരിപ്പിക്കുന്നത് ശത്രു പക്ഷത്തുള്ളവരാണെന്നുമാണ് . അദ്ദേഹത്തിന്റെ വാചിക ശൈലിയിലെ പോരായ്‌മ മുതലെടുക്കുകയായിരുന്നു ശത്രുക്കൾ .
പൂർവികരായ മുഹദ്ദിസുകൾ , ബുഖാരി സ്വഹീഹ് ആക്കിയ ചില ഹദീസുകളെ ഹദീസ് നിദാനശാസ്ത്ര പ്രകാരം വിമർശിച്ചിട്ടുണ്ട് . അത് ദീനിൽ അനുവദനീയവുമാണ് . ചില ഉദാഹരണങ്ങൾ താഴെ ;

1-ജഅഫർ ഇബ്ൻ അംറൂ [റ ] നിന്നും നിവേദനം; എന്റെ പിതാവ് പറഞ്ഞു  "നബി [സ ] വുളു ചെയ്യുമ്പോൾ തലപ്പവിന്മേലും , സോക്സിൻ മേലും തടവി " [ബുഖാരി 205 ]
 وقال الخطابي : فرض الله مسح الرأس ، والحديث في مسح العمامة محتمل للتأويل ، فلا يترك المتيقن للمحتمل
ഇമാം ഖത്താബി പറഞ്ഞു : "അല്ലാഹു ഖുർആനിൽ തല തടവൽ നിർബന്ധമാക്കി , തപ്പാവിന്മേൽ തടവി എന്നത് വ്യഖ്യാനതിനു സാധ്യതയുള്ളതാണ് . അതിലാൽ സാധ്യതയുള്ളതിനു പകരമായി ഉറപ്പുള്ളതിനെ ഉപേക്ഷിക്കുകയില്ല "[ ഫത് ഹുൽ ബാരി 1-569

2- അബൂ ഹുറൈറാ [റ ] വിൽ നിന്നും നിവേദനം : നബി [സ ] അരുളി " സവാരി ചെയ്യുന്ന മൃഗത്തെ ഒരാൾ പണയം വാങ്ങിയാൽ അതിനു തീറ്റാകും മറ്റും ചിലവു ചെയ്യേണ്ടത് കൊണ്ട് അതിന്മേൽ സവാരി ചെയ്യാം . അപ്രകാരം പാൽ കറന്നു കുടിക്കാം "[ബുഖാരി 2511 ]
قال ابن عبد البر : هذا الحديث عند جمهور الفقهاء يرده أصول مجمع عليها وآثار ثابتة لا يختلف في صحتها
ഇമാം ഇബ്ൻ അബ്ദിൽ ബർറ്  [റ ഹ് ] പറയുന്നു : ഉസൂലുകൾക്കും  ഭിന്നതയില്ലാത്ത മറ്റു സ്വഹീഹായ ഹദീസുകൾക്കും എതിരായതിനാൽ  ഭൂരിപക്ഷം ഇതിനെ തള്ളി കളയുന്നു "
[ഫത് ഹുൽ ബാരി 6-634]
 3- അബൂ ദർ റ്  [റ ] വിൽ നിന്നും നിവേദനം :ഞാൻ ചോദിച്ചു "നബിയെ ആദ്യമായി ഭൂമിയിൽ സ്ഥാപിതമായ പള്ളിയെതാണ് ? നബി [സ ] അരുളി :മസ്ജിദുൽ ഹറാം .പിന്നീട് ഏതു പള്ളിയാണെന്നു ചോദിച്ചു . നബി [സ ] അരുളി ; ബൈത്തുൽ മുഖദ്ദിസ് . എത്ര കാലം ഇടവിട്ടാണ്  ഇവ രണ്ടും സ്ഥാപിതമായത് ? നബി [സ ] അരുളി ; നാൽപതു കൊല്ലം ഇടവിട്ട് ."[ബുഖാരി 3366 ]
 قال ابن الجوزي : فيه إشكال ، لأن إبراهيم بنى الكعبة وسليمان بنى بيت المقدس وبينهما أكثر من ألف سنة انتهى ، ومستنده في أن سليمان عليه السلام هو الذي بنى المسجد الأقصى
ഇമാം ഇബ്ൻ ജവ്സി [ റഹ് ]പറഞ്ഞു : ഈ ഹദീസിൽ സംശയമുണ്ട് . ഇബ്രാഹിം നബിയാണ് കഅബാ നിർമ്മിച്ചത് .സുലൈമാൻ നബി ബൈത്തുൽ മുഖദ്ദിസും . അവർ രണ്ടു പേർക്കുമിടയിൽ ആയിരത്തിലധികം വർഷങ്ങളുടെ അന്തരമുണ്ട് ." [ഫത് ഹുൽ ബാരി 8-199]
4  - മുദാർ ഗോത്രത്തെ നശിപ്പിക്കാൻ നബി  ഖുനൂത്ത് നടത്തിയ ഹദീസ് ..നബി [സ ] ഉച്ചത്തിൽ അവർക്കെതിരെ ശാപ പ്രാർത്ഥന നടത്തി  അപ്പോൾ  "നബിയേ, ) കാര്യത്തിന്‍റെ തീരുമാനത്തില്‍ നിനക്ക്‌ യാതൊരു അവകാശവുമില്ല. അവന്‍ ( അല്ലാഹു ) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു." എന്ന ആയത് അവതരിച്ചു .[ബുഖാരി 4560 ] ഈ ഹദീസ്  സാക്ഷാൽ ഇബ്ൻ ഹജർ തന്നെ ദുർബലമെന്നു പറയുന്നു .
ثم ظهر لي علة الخبر وأن فيه إدراجا ، وأن قوله " حتى أنزل الله " منقطع من رواية الزهريعمن بلغه
"ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പിഴവുണ്ട് .ഇത് നിവേദ കരുടെ  കടത്തികൂട്ടലാണ് "
"[ഫത് ഹുൽ ബാരി 10-114]
 5 - ഇബ്ൻ ഉമർ [റ ] വില നിന്നും നിവേദനം : നബിയുടെ കാലത്ത്  അബുബക്കർ [റ ] വിനായിരുന്നു കൂടുതൽ ശ്രേഷ് ട്ടത കണക്കായിരുന്നത് പിന്നെ ഉമർ [റ ] പിന്നെ ഉസ്‌മാൻ[റ ]  പിന്നെ സഹാബികളിൽ നിന്നും ആരെയും ഞങൾ വേർതിരിക്കാറില്ല  " [ബുഖാരി 3697 ]
ودل هذا الإجماع على أن حديث ابن عمر غلط وإن كان السند إليه صحيحا
ഇമാം ഇബ്ൻ അബ്ദിൽ ബർറ് [ റഹ് ]പറയുന്നു ;"ഈ ഹദീസിന്റെ സനദ് സ്വഹീഹാണെങ്കിലും  ഈ ഹദീസിൽ  പിഴവുണ്ടെന്നതിൽ ഇജ്മാഉണ്ട്  "[ഫത് ഹുൽ ബാരി 8-577]
    ഈ പ്രസ്താവനയിൽ നിന്നും ഒരു കാര്യം വ്യക്തമാണ് , ഹദീസ് പ്രമാണമാകണമെങ്കിൽ സനദ് മാത്രം സ്വഹീഹ് ആയാൽ പോരാ എന്ന് .
ഇമാം ബുഖാരിയുടെ കാലക്കാരും പിൽകാലക്കാരും ആ ഗ്രന്ഥത്തിലെ പല നിവേദനങ്ങളും  ഉസൂൽ പ്രകാരം ദുർബലപെടുത്തിയിട്ടുണ്ട്  കാരണം അത് നിഷിദ്ധമായ ഒന്നല്ലയിരുന്നു എന്നവർക്കറിയാമായിരുന്നു. എന്നാൽ ഇന്ന് ചിലർ സ്ഥാപിത താൽപര്യങ്ങൾക്ക്‌ വേണ്ടി ഉസൂൽ പ്രകാരം ഒരു ഹദീസ്  ദുർബലപെടുത്തിയാൽ അത് നിഷിദ്ധമാണെന്നും  പറഞ്ഞു  അത്തരക്കാരെ കാഫിറാക്കുന്നു . ഈ പ്രവർത്തി സത്യാ വിരുദ്ധവും അത്യന്തം വേദനാജനകവുമാണ്.
ഷെയ്ഖ് അൽ അൽബാനി തന്നെ പറയുന്നു : "എന്റെ പഠനത്തിൽ  ബുഖാരിയും മുസ് ലിമും ഞാൻ  പരിശോധിച്ചപ്പോൾ   അതിലെ ചില ഹദീസുകൾ   ദുര്ബലങ്ങളാ ണ് എന്ന് എനിക്ക് ബോധ്യപെട്ടു . എന്റെ പ്രവര്തിയെ ആരെങ്കിലും വിമര്ശിക്കുകയാണെങ്കിൽ   അവര്ക്ക് ഫത്തഹുൽ ബാരി പരിശോധികാം. അവിടെ അതിന്റെ കർത്താവ്‌ ഇബ്ന് ഹജർ [ [റ ഹ് ] തന്നെ ധാരാളം ഹദീസുകളെ വിമര്ശിചിട്ടുണ്ട് ."
 [ഫതവ അൽബാനി  565]
 സലഫികൾ അങ്കീകരിക്കുന്ന പണ്ഡിതനാണ് അൽബാനി [റഹ് ] അദ്ദേഹം പോലും ഇമാം ബുഖാരി സ്വഹീഹ് ആക്കിയ ഹദീസുകളെ ദഈഫാക്കുന്നു . അദ്ദേഹത്തെ ഈ ചെന്നായ് ക്കൽ ഹദീസ് നിഷേധി എന്ന് വിളിക്കുമോ ?

രണ്ട് ; ബുദ്ധിക്ക് നിരക്കാത്ത ഹദീസുകൾ തള്ളിക്കളയണം എന്ന്  അദ്ദേഹത്തിന് മാത്രമായി ഒരു വാദമുണ്ട് എന്ന് ;

    ഇമാം ഇബ്ൻ ജൗസി [റഹ് ] പറയുന്നു; ഒരു വക്താവ് പറഞ്ഞത് എത്ര നന്നായിട്ടുണ്ട് , ബുദ്ധിക്ക് എതിരായതോ ,മൗലികതത്വങ്ങൾക്ക് എതിരായതോ ,ഖുർആനിനും സുന്നത്തിനും വിരുദ്ധമായതോ ആയ എല്ലാ ഹദീസുകളും വ്യജമാണെന്നു അറിഞ്ഞു കൊള്ളുക "
ഇമാം റാസി [റഹ്]പറയുന്നു ; അയർഥമെന്നുതോന്നിക്കുകയും , വ്യഖ്യാനം സ്വീകരിക്കരിക്കാതിരിക്കുകയും ചെയ്യുന്ന വാർത്തകൾ കളവായിരിക്കും അല്ലെങ്കിൽ തെറ്റിദ്ധാരണ നീക്കം ചെയ്യുന്ന ഭാഗം ആ ഹദീസിൽ നിന്നും നഷ്ട്ടപ്പെട്ടിട്ടുണ്ടാകും '
[ സുന്നത്തും  ഇസ്ലാമിക ശരീഅത്തിൽ അതിന്റെ സ്ഥാനവും  പേജ് 102 - മുഹമ്മദ് അമാനി ]
അത് അബ്ദുൽ സലാം സുല്ലമി നിർമിച്ച നിദാനശാസ്ത്രമല്ല . ഉസൂലിന്റെ ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടുകിടക്കുന്ന നിയമങ്ങളാണ് . എന്നാൽ തന്റെ ബുദ്ധിക്ക് ചേരുന്നില്ല എന്ന് പറഞ്ഞു അദ്ദേഹം ഒരു ഹദീസുപോലും ദഈഫാക്കിയിട്ടില്ല . അത് വെറും കള്ള ആരോപണമാണ് . കാരണം അദ്ദേഹത്തിനറിയാം അത് കേവല ബുദ്ധിയല്ല മറിച്ച് ബുദ്ധിക്ക് അസംഭവ്യം എന്ന് തോന്നുന്ന കാര്യങ്ങളാണ് എന്ന് .
ഉദാഹരണം ; നൂഹ് നബിയുടെ കപ്പൽ കഅബാക്ക് മുകളിൽ ത്വവാഫ് ചെയ്‌തു എന്നതുപോലത്തെ ഹദീസ് .
 മൂന്ന് , ഖബർ ആഹാദായ ഹദീസുകൾ സ്വീകാര്യമല്ല എന്ന് പറഞ്ഞു എന്ന വാദം ;
ഗുരുതരമായ ആരോപണമാണിത് . അദ്ദേഹം ഖബർ ആഹാദ് സ്വീകാര്യമല്ല എന്ന് പറഞ്ഞിട്ടില്ല. ഖബർആഹാദ് നിരാകരിച്ച ഹദീസ് നിഷേധികൾക്ക് മറുപടി നൽകുകയാണ് ചെയ്തത് . ഖുറാനില്നിന്നും തെളിവുദ്ധരിച്ചു അദ്ദേഹം അതിനെ സ്ഥിരീകരിച്ചു . എന്നിട്ടും അദ്ദേഹത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നു .
അബ്ദുൽ സലാം സുല്ലമി [റഹ് ] പറയുന്നു :സാധ്യതയെ പരിഗണിക്കുന്നത് ഇസ്ലാം വിരോധിക്കുന്നില്ല . കാരണത്തെ ഇസ്ലാം പ്രയാഗിക മതമാണ് സാധ്യതയെ തെളിവാക്കാൻ പാടില്ല എന്ന് പറഞ്ഞാൽ മനുഷ്യ ജീവിതം പൂർണമായും പരാജയപ്പെടും.......ചുരുക്കത്തിൽ ഏക സാക്ഷിയുടെയും രണ്ടു സാക്ഷിയുടെയും ഹദീഥുകൾ നാം സ്വീകരിക്കുമ്പോൾ ഖുർആൻ നിരോധിക്കുന്ന ഊഹത്തിന്റെ പ്രശ്നം തന്നെ ഉത്ഭവിക്കുന്നില്ല . നബി [സ ] 23 റക്അത് തറാവീഹ് നമസ്ക്കരിച്ച ഹദീഥ് ആയിഷ [റ ] നിവേദനം ചെയ്തിരിക്കാം നമുക്ക് ലഭിക്കാത്തതാകും എന്ന് ഒരാൾ ഊഹിച്ചു തറാവീഹ് 23 നമസ്‌കരിച്ചാൽ ഖുർആൻ വിരോധിച്ച ഊഹത്തിൽപ്പെടുന്നു ....... .
"ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന്‌ അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത്‌ വരെ അവരെ സമീപിക്കുവാന്‍ പാടില്ല." [ 2/ 222 ]ഇവിടെ ഒരു സ്ത്രീയുടെ വാക്കിൽ വിശ്വാസമർപ്പിക്കാനാണ് മാത്രമാണ് ഇസ്ലാം നിർദേശിക്കുന്നത്".[ ഹദീഥ് നിഷേധികൾക്ക് മറുപടി  63 -64 ]
അദ്ദേഹം അഹാദിനെ നിഷേധിച്ചവർക്ക് പ്രമാണബദ്ധമായി മറുപടിപറഞ്ഞ മഹാനാണ് . അല്പം ബുദ്ധിയുള്ളവർക്ക് കാര്യം ബോധ്യമാകും . ഒന്ന് മാത്രം ചിന്തിച്ചാൽ മതി അദ്ദേഹത്തിന്റെ അനേകം പുസ്തകങ്ങളിൽ അദ്ദേഹം 100 കണക്കിന് ആഹാദ്ഹ ആയ
ഹദീഥുകൾ ഉദ്ധരിച്ചിട്ടുണ്ട് ,തൗഹീദ് ഒരു സമഗ്ര പഠനം എന്ന ഗ്രന്ഥത്തിൽ ആഹാദ് ആയ ഹദീസുകൾ കൊണ്ട് അഖീദ പഠിപ്പിക്കുന്നുണ്ട്.
ഇസ്ലാമിലെ അനുഷ്ട്ടാന മുറകൾ എന്ന ബുക്കിൽ നൂറിലധികം ഹദീഥ് തെളിവിനു പിടിക്കുന്നുണ്ട് അവയിൽ 95 % വും ഖബ്ർ ആഹാദായ ഹദീഥുകളാണ് . അതുപോലെതന്നെയാണ് എല്ലാ പുസ്തകങ്ങളുടെയും കാര്യം. പക്ഷപാതികൾക്കും അസൂയക്കാർക്കും മാത്രമേ അദ്ദേഹത്തെ ആക്ഷേപിക്കാൻ തോന്നു .  

Categories of Hadiths



khabar ahaad further divided into two
1- maqbool [ acceptable ]
                                                              2-mardood [unacceptable]
mardood