നബിദിനം



   ജന്മദിനാഘോഷം തുടങ്ങിയത് വിഗ്രഹാരാധകരാണ്. അതുകൊണ്ട് തന്നെ പുരാതന ക്രിസ്തീയ ചരിത്രത്തിൽ ജന്മദിനാഘോഷമില്ല. അവർ വിഗ്രഹാരാധകരിൽ നിന്നും വിഭിന്നരായിരുന്നു . ഗ്രീക്കുകാരാണ്  ജന്മദിനത്തിൽ കേക്കുകൾ ഉണ്ടാക്കുകയും അതിൽ മെഴുകുതിരി കത്തിക്കുകയും ചെയ്യുന്ന സമ്പ്രതായം തുടങ്ങിയത് . ചന്ദ്രന്റെ ദൈവമായ ആർട്ട്മെസ്സിനു കാണിക്കായിട്ടായിരുന്നു അവർ ജന്മദിന കേക്ക് നിർമിച്ചിരുന്നത് . മെഴുകുതിരികൾ ചന്ദ്രനിലെ പ്രകാശത്തിന്റെ പ്രതീകങ്ങളാണ് . അതിൽ നിന്ന് ഉയരുന്ന പുക അവരുടെ പ്രാർത്ഥനകൾ ആ ദൈവത്തിലേക് എത്തിക്കപ്പെടുന്ന മാർഗ്ഗവും . വയസ്സിനനുസൃതമായാണ് മെഴുകു തിരി എണ്ണം കണക്കാക്കുന്നത് .മറ്റു ചില ആളുകൾ പിശാചിനെതിരെ ദൈവത്തിന്റെ പ്രതീകങ്ങളായും മെഴുകു തിരി നാളത്തെ കണക്കാക്കിയിരുന്നു . ഇന്ന് ലോകത്ത് മഹത്തുക്കളുടെയും സാധാരണക്കാരുടെയും ജന്മദിന ആഘോഷങ്ങൾ കൊണ്ടാടുന്നു .

ഉത്ഭവം       

 ഇസ്‌ലാമിലെ ജന്മദിനാഘോഷം തുടങ്ങിയത് ഫാത്തിമിയ്യക്കളാണ്. അവരിൽ നിന്നും പ്രചോദനം കൊണ്ട് ഇർബൽകാരും . അയ്യൂബി സാമ്രാജ്യത്തിന്റെ സ്ഥാപകനും  ബൈത്തുൽ മുഖദ്ദിസ് തിരിച്ചുപിടിച്ച മഹാനുമായ സലാഹുദ്ദീൻ അയ്യൂബിയുടെ സഹോദരൻ അൽ മാലിക് അൽ മുഅസ്സം മുളഫറുദ്ദീൻ കുക്ബൂരിയാണ് വിപുലമായ തലത്തിൽ നബിയുടെ ജന്മദിനാഘോഷം ആരംഭിച്ചത് .  1187 ജൂലൈ 4 നു സലാഹുദീൻ അയ്യൂബി നടത്തിയ നടന്ന ഹത്തിന് യുദ്ധത്തിനു നായകത്വം വഹിച്ചത് മുളഫ്ഫർ കുക്ബൂരിയായിരുന്നു . അയ്യൂബിയുടെ സെക്രട്ടറിയായിരുന്നു മുളഫ്ഫർ. പിന്നീട് സഹോദരന്റെ മരണം മൂലം സ്വന്തം നാടായ ഇർബലിലേക്ക് മടങ്ങി . മരണം വരെ അവിടെ കഴിച്ചുകൂടി . അവിടെ ദാറുൽ ഹദീഥ് മുളഫരിയ്യ എന്ന കോളേജ് സ്ഥാപിച്ചു , സൂഫികൾക്ക് വേണ്ടി ത്വരീഖത്കേന്ദ്രം തുടങ്ങി , അനാഥകൾക്കും അഗതികൾക്കും ഷെൽട്ടർ ഹോം തുടങ്ങി , പ്രവാചകൻ മുഹമ്മദ് [സ ] ജന്മദിനത്തോട് അനുബന്ധിച്ചു ആഘോഷങ്ങൾ സംഘടിപ്പിച്ചു . പ്രവാച കാവ്യങ്ങൾ രചിപ്പിച്ചു . അദ്ദേഹം തുടങ്ങിയ ആഘോഷങ്ങളാണ് ഇന്ന് നബിദിനമായും ,മീലാദ് ഈ ശരീഫ് ആയും ആളുകൾ കൊണ്ടാടുന്നത് .

    ഇമാം ഇബ്ൻ ഖല്ലികാൻ: “നബിദിനം ആദ്യമായി ഉണ്ടാകിയത് ഫാത്തിമിയ്യക്കളുടെ കാലത്ത് ശിയാകളാ ണ് . ഇർബൽ ഭരിച്ചിരുന്ന മുളഫ്ഫർ അബുസയീദ്‌ അൽ കുക്ബൂരി അത്  പിൻപറ്റി. മുളഫ്ഫർ രാജാവ് നബി ദിനത്തിന് രണ്ടു ദിവസം മുൻപ്  വളരെയധികം ഒട്ടകങ്ങളെയും , പശുക്കളെയും ,ചെമ്മരി ആടി]നെയും, കൊണ്ടുവരുകയും അതിനു അകമ്പടിയായി സംഗീതവും  ചെണ്ട മേളവും ഉണ്ടാകും. ഓരോ മിനാരങ്ങളും വിവധ വർണ്ണങ്ങളാൽ അലങ്കരിക്കും  . ഓരോ മിനാരത്തിലും ഓരോ പാട്ടുകാരും ഉണ്ടാകും.അവസാനം മഗ്രിബ് ആകുമ്പോൾ നഷീദ്കളും മറ്റു മദ്ഹു അലപാനങ്ങളും നടത്തും”  [വഫായത്  അൽഅയാൻ 3/ 274 ]

ഇമാം ഇബ്ൻ കസിർ:  “ഇർബൽ  ഭരിച്ചിരുന്ന മുളഫ്ഫർ അബുസയീദ്‌
അൽ കുക്ബൂരി , റബിഉൽ അവ്വൽ ആയാൽ വളരെ വലിയ രീതിയിൽ നബിദിന  ആഘോഷം  സംഘടിപ്പിക്കും  .ശൈഖ് അബ്ദുൽ ഖത്താബ് നബിയുടെ പേരിൽ ഒരു കാവ്യം രചിച്ചു മുളഫ്ഫറിനു നൽകി അതിന്റെ പേര് ' അത്തൻവീർ ഫീ മൗലിദിൽ ബശീർ അൽ നദീർ ' എന്നായിരുന്നു അത് രചിച്ചതിനു പാരിതോഷികമായി 1000 ദിനാർ ശൈഖിന്‌ നൽകി  5000 ആടുകളെയും 10000 കോഴികളെയും ഉപയോഗിച്ച്  വിവിധ തരം ഭക്ഷണം  കൊണ്ടുള്ള സദ്യയും മറ്റും ഉണ്ടാക്കും 100 ആയിരം കപ്പുകളിൽ പാലും 30000 പത്രങ്ങളിൽ മധുരപലഹാരങ്ങളും ,സുഫികളെ കൊണ്ടുള്ള പാട്ടും, മദ്ഹു്  ആലാപനവും, ഡാൻസും ഉണ്ടാകും”
[ബിദായ വ നിഹായ 13/ 137]

ജനന തിയതി

റബീഉൽ അവ്വൽ 2 ;
 ഇബ്ൻഅബ്ദിൽ ബിർറിന്റെ ഒരഭിപ്രായത്തിലും , വാഖിദിയുടെ അഭിപ്രായത്തിലും
റബീഉൽ അവ്വൽ 2 ആണ് ജന്മദിനം.
റബീഉൽ അവ്വൽ 8 ;
 ഇബ്ൻഹസവും , ഹുമൈദിയും, ഇബ്ൻഅബ്ദിൽ ബിർറും ഇതാണ് സ്വാകാര്യമെന്നു പറയുന്നു .
റബീഉൽ അവ്വൽ 9 ;
 മുബാറക്പൂരി ഇതാണ് ആധികാരികം എന്ന് പറയുന്നു
റബീഉൽ അവ്വൽ 12 ;
 ഇബ്ൻ ഇസഹാഖ് , ഇബ്ൻ ഹിശാം . ഇബ്ൻ അബീശൈബ എന്നിവർ ഇതാണ് സ്വീകാര്യമെന്നു പറഞ്ഞത് . ഇബ്ൻ കസീർ ഇതാണ് പ്രസിദ്ധമായത് എന്നും പറയുന്നു. ഇബ്ൻ അബീ ശൈബ തന്റെ മുസന്നഫിൽ ജാബിർ [റ ] ഒരു റിപ്പോർട്ടും ഇത് സംബന്ധമായി നൽകുന്നു .
وقال أبو بكر بن أبي شيبة : حدثنا عثمان عن سعيد بن مينا عن جابر وابن عباس قالا : ولد رسول الله - صلى الله عليه وسلم - عام الفيل ، يوم الاثنين الثاني عشر من ربيع الأول ، وفيه بعث ، وفيه عرج به إلى السماء ، وفيه هاجر وفيه مات . فيه انقطاع

ഇമാം ഇബ്ൻകസീർ ഇത് ഉദ്ധരിക്കുകയും ഇത് പരന്പര  മുറിഞ്ഞതാണെന്നു പറയുകയും ചെയ്യുന്നു .
[ ബിദായ വ നിഹായ 3 / 135]
സഈദിബിന് മീനക്കും  ജാബിർ [റ ]വിനും ഇടയിൽ പാരമ്പയറ്റിട്ടുണ്ട് . സഈദിബിന് മീന ജാബിർ [റ ] വിനെ കണ്ടിട്ടില്ല
.[ സ്വാഹീഹ്‌ സീറത്തു നബവിയ്യ 1/ 274 ]
റബിഉൽ അവ്വൽ 17 ; ഇബ്ൻ അബ്ബാസിന്റെയാണ് ഈ അഭിപ്രായം ,വെള്ളിയാഴ്ചയാണെന്നും പറയുന്നു
മാസത്തിൽ പോലും ഏക അഭിപ്രായമില്ല ഖത്താനി പറയുന്നു റബീഉൽ അഖിറാണെന്നു  , ഇബ്ൻ അബ്ദിൽ ബിർറു പറയുന്നു റമദാനിലാണെന്നു , സഫറിലായെന്നും പറഞ്ഞവരുണ്ട് .
[ ബിദായ വ നിഹായ 1/ 198 -201 , ഉംദത്തുൽ ഖാരി 25/ 69 , താംഹീദ് 3/ 26 , തുഹ്ഫ 10/ 63 ]

ഇസ്ലാമിക ശരീഅത്തിൽ ഉൾപെടാത്തതും പുതുതായി ചേർക്കപെട്ടതുമായ ഒരു ആരാധന കർമ്മമാണ്‌ മീലാദ് ഈ ശരീഫ് അഥവാ നബിദിനം . അത്കൊണ്ട് മതത്തിൽ അത്  ബിദ്അത്താണ് .

 "ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു."
(5/3)


 ഇമാം നവവി [റ ]പറഞ്ഞു;  "ശറഹിന്റെ വീക്ഷണത്തിലൽ
  ബിദ് അത്  എന്നത്  നബി [സ ] യുടെ നിര്ദേശ മില്ലാത്ത വല്ലതും പുതുതായി ഉണ്ടാക്കലാണ് "
[തഹ്ദീബ് അസ്മാ വാ ലുഗാത്  ]


ഇമാം ഇബ്ണ്‍ ഹജര്  അസ്കലാനി  [റ ] പറയുന്നു ; പുതുതായി ആവിഷ്കരിച്ചതും ശര് ഇല്  അടിസ്ഥാനമില്ല ത്തതുമായ കാര്യമാണ് ബിദ് അത് .
[ഫത്ഹുല് ബാരി 13/ 253-254 ]


ഇമാം സുയ്യുതി [റ ]
പറഞ്ഞു; " മുൻ മാതൃകയില്ലാതെ പുതുതായി നിർമ്മിക്കപെട്ടത് എന്നതാണ് ബിദ്‌അത്തിന്റെ അടിത്തറ .മതത്തിൽ ഇതിന്റെ ഉദ്ദേശം സുന്നത്തിന് എതിരായത് എന്നാണ് അഥവാ നബിയുടെ കാലത്ത് ഇല്ലാത്തത് "[ തൻവീറുൽ ഹവാലിക് 1/ 137 ]


 ഉമർ  [റ ] നിവേദനം : നബി [സ ] ആയിശയോട് [റ ] അരുളി "നിശ്ചയം നിങ്ങളുടെ മതത്തെ ചിന്നഭിന്നമാക്കിപ്പിരിക്കുകയും ..എന്ന് അള്ളാഹു പറഞ്ഞത്  ഈ സമുദായത്തിലെ ബിദ്അതിന്റെ ആളുകളെ സംബന്ധിച്ചാണ് . അവര്ക് തൗബയില്ല . എനിക്ക് അവരുമായി ബന്ധമില്ല "
 [ബൈഹക്കി ,ത്വബ്റാനി ]


തെളിവ് സമർപ്പണം

എന്നാൽ ഹിജ്റ 400 രൂപകൽപ്പന ചെയ്ത ഈ പിശാചിന്റെ ആരാധനാ കർമ്മത്തിന് തെളിവുണ്ടാക്കാൻ ആ കാലഘട്ടം മുതലേ തുടങ്ങിയിരുന്നു . അതിനുള്ള തെളിവാണ് ; മുജാഹിദ് [റ ] യുടെ പേരിൽ പ്രചരിക്കുന്നത്

മുജാഹിദ് [റ ]പറഞ്ഞു ; ഇബ്‌ലീസ് കരഞ്ഞത് നാല് പ്രാവശ്യമാണ് ഒന്ന് അല്ലാഹു അവനെ ശപിച്ചപ്പോൾ രണ്ട് അവനെ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കിയപ്പോൾ മൂന്ന് മുഹമ്മദ് നബി [സ ] ജനിച്ചപ്പോൾ നാലു സൂറത് ഫാത്തിഹ അവതരിച്ചപ്പോൾ [ ബിദായ വാ നിഹായ 2/ 166 ]
എന്നാൽ അത് റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത് സ്വഹീഹായ സനദൊടെയല്ല അതിൽ ഇല്ലത്തുണ്ട്
وليس أحد أروى عن مجاهد من منصور إلا ابْن أَبي نجيح،

ഇബ്ൻ അബീ നജീഹിലൂടെയല്ലാതെ മൻസൂർ മുജാഹിദിൽ നിന്നും ഉദ്ധരിച്ചിട്ടില്ല എന്ന് ഇമാം അഹമ്മദ് പറയുന്നു [ തഹ്ദീബ് അൽ കമാൽ 28/ 551 ]
ഇതും പറഞ്ഞു ബിദഈ കക്ഷികൾ സലഫികളെ നിരന്തരം ആക്ഷേപിക്കാറുണ്ട് 

അടിസ്ഥാനമില്ലാത്ത രേഖകൾ കൊണ്ട് മാത്രമേ ഇവർക്ക് ആക്ഷേപിക്കാൻ പറ്റു . ഈ ബിദ്അത്തു സ്ഥാപിക്കാൻ ഇവർ സമർപ്പിക്കുന്ന തെളിവുകൾ

തെളിവ് 1 



قُلۡ بِفَضۡلِ ٱللَّهِ وَبِرَحۡمَتِهِۦ فَبِذَٰلِكَ فَلۡيَفۡرَحُواْ هُوَ خَيۡرٌ مِّمَّا يَجۡمَعُونَ

പറയുക: `അല്ലാഹുവിന്‍റെ ദയവ്‌ (അഥവാ അനുഗ്രഹം) കൊണ്ടും, അവന്‍റെ കാരുണ്യം കൊണ്ടുമത്രെ (അത്‌) - അത്‌കൊണ്ടു തന്നെ- അവര്‍ ആഹ്‌ളാദിക്കട്ടെ! 
(യൂനുസ് 58)

ഇമാം ഇബ്ൻ ജൗസി പറയുന്നു ; അനുഗ്രഹം എന്നാൽ ഇൽമാണ് കാരുണ്യം എന്നാൽ മുഹമ്മദ് നബി [സ] യും [ സാദ് അൽ മസീർ ഫീ ഇല്മില് തഫ്സീർ 4/ 40 ]
ഇമാം അബുഹയ്യാൻ അന്തലൂസി ; അനുഗ്രഹം എന്നാൽ ഇൽമാണ് കാരുണ്യം എന്നാൽ മുഹമ്മദ് നബി [സ] യും [ തഫ്സീർ അൽ ബഹ്റൽ മുഹീത് 5/ 171 ]
ഇബ്ൻ അബ്ബാസിൽ നിന്നും ; അനുഗ്രഹം എന്നാൽ ഇൽമാണ് കാരുണ്യം എന്നാൽ മുഹമ്മദ് നബി [സ] യും അല്ലാഹു പറയുന്നു " ലോകർക്ക് കാരുണ്യമായികൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല "
[ദുർറുൽ മൻസൂർ അൽ സുയൂഥ്വി 4 / 330 ]


ഇബ്ൻ അബ്ബാസിൽ പറഞ്ഞു  ; അനുഗ്രഹം എന്നാൽ ഇൽമാണ് കാരുണ്യം എന്നാൽ മുഹമ്മദ് നബി [സ] യുമാണ് എന്ന റിപ്പോർട്ട് മുൻകത്തിആണ് . ദ്ദഹ്ഹക്കാണ് ഇബ്ൻ അബ്ബാസിൽ നിന്നും ഇത് ഉദ്ധരിക്കുന്നത് എന്നാൽ ദഹ്‌ഹാക്ക് ഇബ്ൻ അബ്ബാസിൽ നിന്നും ഒന്നും കേട്ടിട്ടില്ല .
യഹിയ്യൽ ഖത്താൻ പറഞ്ഞു ; ദഹ്‌ഹാഖ്‌ ഇബ്ൻ അബ്ബാസിൽ നിന്നുള്ള റിപ്പോർട്ട് ദുർബലമാണ്
[ സിയാർ ദഹബി 4/ 599 -600 ]
അപ്പോൾ ആ അഭിപ്രായം ദുർബലമാണ് .
എന്നാൽ ഭൂരിഭാഗം മുഫസ്സിറുകളും പറയുന്നത് അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടും ഉദ്ദേശിക്കുന്നത് ഖുർആനും ഇസ്‌ലാം മതവുമാണ് എന്നാണ് .
ഇമാം ത്വബരി പറയുന്നു ;
സൈദ് ഇബ്ൻ അസ്‌ലം [റ ] പറയുന്നു ; അനുഗ്രഹം എന്നാൽ ഖുർആനാണ് കാരുണ്യമെന്നാൽ ഇസ്ലാമാണ്
ഇബ്ൻ അബ്ബാസ് [റ ] പറയുന്നു ; അനുഗ്രഹം എന്നാൽ ഖുർആനാണ് കാരുണ്യമെന്നാൽ ഇസ്ലാമാണ്
അബൂ ജഅഫർ [റ ] പറയുന്നു ; അനുഗ്രഹം എന്നാൽ ഖുർആനാണ് കാരുണ്യമെന്നാൽ ഇസ്ലാമാണ്
[ തഫ്സീർ ത്വബരി 15/ 106 - 108 ]
ഇമാം ഖുർത്തുബീ പറയുന്നു ; അബുസഈദ് അൽ ഖുദ്‌രി യുടെയും ഇബ്ൻ അബ്ബാസിന്റെയും അഭിപ്രായത്തിൽ അനുഗ്രഹം എന്നാൽ ഖുർആനാണ് കാരുണ്യമെന്നാൽ ഇസ്ലാമാണ്. ഹസ്സൻ ,ദാഹ്ഹാക്ക് , മുജാഹിദ് ഖത്താദ എന്നിവരുടെ അഭിപ്രായത്തിൽ അനുഗ്രഹം എന്നത് ഈമാനും കാരുണ്യമെന്നത് ഖുർആനുമാണ്
[ തഫ്സീർ ഖുർത്തുബീ 8/ 264 ]
യഥാർത്ഥത്തിൽ പ്രസ്തുത ആയതിൽ നിന്നും വ്യക്തമാകുന്നത് അല്ലാഹു മനുഷ്യരുടെ മേൽ കാരുണ്യം ചൊരിഞ്ഞതിന്ററെ ഫലമായിട്ടാണ് ഇസ്‌ലാം മതവും ഖുർആനും ഈ ഭൂമിയിലേക്ക് അവതരിപ്പിച്ചത് . അത് മനുഷ്യർക്കു ശാന്തിയും സമാധാനവും മാർഗ്ഗദർശനവും നൽകുന്ന ഒന്നാണ് . എന്നാൽ ഈ ആയത് തെളിവാക്കി സഹാബികളോ , താബിഉകളോ നബിദിനം ആഘോഷിക്കാം എന്ന് പറഞ്ഞില്ല .


 തെളിവ് 2


ഉർവ്വ പറഞ്ഞു ; സുവൈബ അബൂലഹബിന്റെ അടിമസ്ത്രീയാണ്‌ . അബൂലഹബ് അവളെ മോചിപ്പിച്ചു അവൾ നബി [സ ]യെ മുലയൂട്ടുകയും ചെയ്തു . അബൂലഹബ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബക്കാരിൽ ഒരാൾ സ്വപ്‌നത്തിൽ കണ്ടു. അബൂലഹബ് വളരെ മോശം അവസ്ഥയിലായിരുന്നു .അയാൾ അബു ലഹബിനോട് ചോദിച്ചു നിങ്ങൾക്കെന്തു പറ്റി ? അബൂലഹബ് പറഞ്ഞു ; നിങ്ങളെ പിരിഞ്ഞ ശേഷം ഒരു ഗുണവും ലഭിച്ചിട്ടില്ല ഒന്നൊഴികെ അല്പം കുടിനീർ ലഭിക്കുന്നുണ്ട് സുവൈബയെ മോചിപ്പിച്ചതിന്റെ പേരിൽ '[ ബുഖാരി 5101 ]

ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തില്‍ അദേഹത്തെ കണ്ടുവെന്നു അബ്ബാസ്‌(റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ്‌(റ)നോട് പറഞ്ഞു: നിങ്ങളുമായി വേര്‍പിരിഞ്ഞ ശേഷം എനിക്കൊരശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയില്‍ ലഘൂകരണം ലഭിക്കുന്നുണ്ട്. നബി(സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തന്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താല്‍ തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല്‍ ബാരി 9/145)

ഇത് ഉദ്ധരിക്കുകയും ബുഖാരിയുടെ തഅലിക്കുകൾ പ്രമാണം തന്നെയാണ് എന്ന് വാദിക്കുകയും ചെയ്യുന്നു . കാരണം ബുഖാരിയിലെ മറ്റു സ്ഥലങ്ങളിലോ അല്ലെങ്കിൽ ബുഖാരിക്ക് പുറത്തുള്ള മറ്റു ഗ്രന്ഥങ്ങളിലോ അതിൻെറ പൂർണ്ണ രൂപമുണ്ടാകും എന്നാണ് പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നത് എന്നും പറയുന്നു . കൂടാതെ ഇസ്മാഈലി ദുഹ്‌ലീ യുടെ തരീഖിലൂടെ അബു യമനിൽ നിന്നും ശുഐബ് വഴി സുഹ്‌രിയിൽ നിന്നും ഉർവ്വ എന്ന് മുർസലായി ഉദ്ധരിക്കുകയും ചെയ്യുന്നു .
ഒന്നാമത്തെ മറുപടി ;
ഇത് മുര്സലാണ് . ഉർവ്വ ഇത് ഏത് സഹാബിയിൽ നിന്നും കേട്ടു എന്ന് പറഞ്ഞിട്ടില്ല . അതുകൊണ്ട് ഇത് അസ്വീകാര്യമാണ് .
രണ്ടാമത്തെ മറുപടി ;
ഇതിലെ ആശയം ഖുർആനിന് വിരുദ്ധമാണ് . അവിശ്വാസികളുടെ അമലുകൾ നിഷ്ഫലമാണെന്നു അല്ലാഹു പറയുന്നു ;
"അവർ കർമ്മമായി പ്രവർത്തിച്ചിട്ടുള്ളതിന്റെ  നേരെ ചെന്നു അതിനെ നാം ചിതറിയ ധൂളികളാക്കിത്തീർക്കുകയും ചെയ്യുന്നതാണ് "
[ ഫുർഖാൻ 23 ]
കൂടാതെ അബൂലഹബിനെ അല്ലാഹു ശപിച്ച വ്യക്തികൂടിയാണ് 
മൂന്നാമത്തെ മറുപടി ;
ഇത് ഒരാളുടെ സ്വാപ്നമാണ്‌ . നബിമാരുടെ സ്വപ്നമല്ലാതെ മറ്റാരുടെയും ദീനിൽ പ്രമാണമല്ല .


തെളിവ് 3

അബൂഖതാദ (റ)വില്‍ നിന്നുള്ള നിവേദനം: നിശ്ചയം തിങ്കളാഴ്ച ദിവസം നോമ്ബെടുക്കുന്നതിനെ കുറിച്ച് നബി(സ) യോട് ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു: “അന്ന് ഞാന്‍ ജനിച്ച ദിവസമാണ്, എനിക്ക് പ്രവാചകത്വം ലഭിച്ചതും ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും അന്ന് തന്നെ”
[മുസ്ലിം 2606 , ബൈഹഖി 4/ 300 , അഹമ്മദ്  ]

മറുപടി ;
ഈ ഹദീസിന്റെ മറ്റു റിപ്പോർട്ടുകൾ പരിശോധിച്ചാൽ തിങ്കളാഴ്ച നോമ്പ് മാത്രമല്ല വ്യാഴാഴ്ച നോമ്പിനെ പറ്റിയും കൂടിയാണ് ചോദിക്കപ്പെടുന്നത് .
"നബിയോട്  തിങ്കളാഴ്ച ദിവസം നോമ്ബെടുക്കുന്നതിനെ കുറിച്ചും വ്യാഴാഴ്ച നോമ്പിനെ കുറിച്ചും ചോദിക്കപ്പെട്ടു . നബി (സ) പറഞ്ഞു: “അന്ന് ഞാന്‍ ജനിച്ച ദിവസമാണ് ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും അന്ന് തന്നെ [ അബൂദാവൂദ് 2426 ]
 ഹദീസുകളിൽ വന്നത് എല്ലാ മാസത്തിലും എല്ലാ തിങ്കളും വ്യാഴവും നോമ്പെടുക്കുന്നതിനെ പറ്റിയാണ് ചോദിക്കുന്നത് . അതിന് മറുപടിയാണ് ജനിച്ച ദിവസമാണെന്നും , ഖുർആൻ അവതരിച്ച ദിവസമാണെന്നും പറയുന്നത് . കൂടാതെ അതിന് മറ്റൊരു കാരണം കൂടി നബി [സ ] പറയുന്നുണ്ട് .
നബി [സ ] പറഞ്ഞു : നിശ്ചയം കർമ്മങ്ങൾ അല്ലാഹുവിന്റെ അടുക്കൽ സമർപ്പിക്കപ്പെടുന്നത് തിങ്കളാഴ്ചയും വ്യാഴാഴചയുമാണ് . എന്റെ കർമ്മങ്ങൾ അല്ലാഹുവിന് സമർപ്പിക്കപ്പെടുമ്പോൾ ഞാൻ നോമ്പുകാരനായിരിക്കണം എന്നെനിക്ക് ആഗ്രഹമുണ്ട് : [ തിർമൂദി , മുവത്വ ]
  അപ്പോൾ പ്രസ്‌തുത ഹദീസ് നബിദിനം ആഘോഷിക്കാനുള്ള തെളിവല്ല . ആണെന്ന് ദുർവ്യഖാനിച്ചാൽ എല്ലാ മാസത്തിലും  ഇവർ എല്ലാ തിങ്കളും വ്യാഴവും നബിദിനം ആഘോഷിക്കേണ്ടി വരും .


നല്ല ബിദ്അത് വാദം 
 
ഇമാം സുയൂഥി പറയുന്നു ; നബിദിനമെന്നാൽ ജനങ്ങൾ ഒത്തു ചേർന്ന് ഖുർആൻ പാരായണം നടത്തലും , നബിചര്യ , നബിജനിച്ച ദിവസത്തിലെ അടയാളങ്ങൾ എന്നിവ ചർച്ച ചെയ്യുക പിന്നെ എല്ലാരും കൂടി ഭക്ഷണം കഴിക്കുക അതിലേക്ക് കൂടുതൽ ഒന്നും ചേർക്കാതെ മടങ്ങിപോകുക എങ്കിൽ അതൊരു നല്ല ബിദ്അത്താണ് " [ അൽ ഹാവി ലിൽ ഫത്താവ 1/ 292 ]
എന്നാൽ ഈ പ്രസ്താവന അബദ്ധമാണ് . നല്ല ബിദ്അത്  ശരീഅത്തിന്റെ സാങ്കേതികത്തിൽ ഇല്ല ഭാഷാപരമായി ഉണ്ടെന്നല്ലാതെ . മുൻ മാതൃകയില്ലാതെ മതത്തിൽ കടത്തി കൂട്ടുന്ന ആചാര അനുഷ്ട്ടാനകൾക്കാണ് ബിദ്അത് എന്ന് പറയുക .


 ഇമാം നവവി [റ ] "ശരഹിന്റെ വീക്ഷണത്തില്  ബിദ് അത്  എന്നത്  നബി [സ ] യുടെ നിര്ദേശ മില്ലാത്ത വല്ലതും പുതുതായി ഉണ്ടാക്കലാണ് "
[തഹ്ദീബ് അസ്മാ വാ ലുഗാത്  ]
ഇമാം ഇബ്ണ്‍ ഹജര്  അസ്കലാനി  [റ ] പറയുന്നു ; പുതുതായി ആവിഷ്കരിച്ചതും ശര് ഇല്  അടിസ്ഥാനമില്ല ത്തതുമായ കാര്യമാണ് ബിദ് അത് .
[ഫത്ഹുല് ബാരി 13/ 253-254 ]

                   ഇസ്ലാമിൽ പലതിനും പുണ്യം കല്പിക്കാറുണ്ട് . നബി [സ ] സ്നേഹിക്കൽ പുണ്യമാണ് . അല്ലാഹു ഖുർആനിലൂടെ അത് കൽപ്പിക്കുന്നു . അതുകൊണ്ട് നബിയോടുള്ള സ്നേഹപ്രകടനമായി ഒരാൾ നബി പഠിപ്പിക്കാത്ത ഒരു വാക്ക് നമസ്‌കാരത്തിൽ ചേർത്താലോ അത് ബിദ്അത്താണ് .
ഉദാഹരണം ; നമസ്‌കാരത്തിൽ നിന്നും സലാമ് വീട്ടുന്ന സന്ദർഭത്തിൽ "അസ്സലാമു അലൈക്ക യാ അയ്യുഹ നബിയ്യു " എന്ന് ചൊല്ലിയാൽ അത് സ്വീകാര്യമാണോ എന്ന് ഒരാൾ ഇമാം ഇബ്ൻ ഹജർ ഹൈതമിയോട് ചോദിച്ചു .അതിന് അദ്ദേഹം നൽകിയ മറുപടി ,ഹദീസുകളിൽ അങ്ങനെയില്ല എന്നറിഞ്ഞിട്ടും മനപ്പൂർവ്വം ഒരാൾ അങ്ങനെ പറഞ്ഞാൽ അയാളുടെ നമസ്ക്കാരം ബാഥ്വിലാകും "
[ ഫതാവൽ കുബ്റ 1/ 148 ]

ഇവിടെ ഖുർആനിൽ പറഞ്ഞ പോലെ നബിയെ സ്നേഹിക്കുന്നതിന് വേണ്ടി പ്രശംസിച്ചതാണ് അത് അസ്വീകാര്യമായ ബിദ്അത്താണ് എന്നാണ് ഹൈതമി തന്നെ പറയുന്നത് . എന്നാൽ നബിയുടെ മുൻ മാതൃക പിൻപറ്റി ഖുർആൻ മുസ് ഹഫാക്കിയതും , തറാവീഹ് ജമാഅതാക്കിയതും ശറഇന്റെ സാങ്കേതികത്തിലുള്ള ബിദ്അത്തല്ല . നബിയുടെ കാലത്തു തന്നെ നബി ഖുർആൻ എഴുതിവെക്കുകയും എഴുതിപ്പിക്കുകയും ചെയ്തു . അത് ഏടുകളായി പല സ്വഹാബികളും സൂക്ഷിച്ചിരുന്നു . അബുബക്കർ [റ ] ആ മാതൃക സ്വീകരിച്ചു ഒരൊറ്റ മുസ്ഹഫാക്കി . അതും നബിയുടെ കാലത്തു സഹാബികൾ എഴുതി സൂക്ഷിച്ച ആ ഏടുകൾ നോക്കിത്തന്നെയാണ് . നബി [സ ] തറാവീഹ് ജമാഅത്തായി നിർവഹിച്ചതിനെ മാതൃകയാക്കിയാണ് ഉമർ [റ ] വീണ്ടും അത് പുനഃ സംഘടിപ്പിച്ചത് . അതും നബിയുടെ മുൻ മാതൃകയില്ലാത്ത നബിദിന ആഘോഷവും ഒരുപോലെയല്ല . അത് ബിദ്അത്താണ് , . നല്ല ബിദ്അത് എന്നൊന്നില്ല
ഇമാം ശത്വാബി പറയുന്നു ; " മറുപടി ഇതാണ് , തീര്ച്ചയായും ഈ വിഭജനം ചിലര് നിര്മിച്ചുണ്ടാക്കിയതാണ് . മതപരമായ യാതൊരു തെളിവും ഇതിനില്ല . ഈ വിഭജനം തന്നെ പരസ്പര വിരുദ്ധവും ആണ്  " [ഇ ഹ്തിസാം  1/ 257 ]

 ഇമാം ഫാകിഹാനി പറയുന്നു : " നബി ദിനതെപറ്റി ഖുറനിലോ സുന്നത്തിലോ ഞാൻ കണ്ടിട്ടില്ല സലഫുകളെ പിൻപറ്റിയവരിലും ഞാൻ കണ്ടിട്ടില്ല തീറ്റ കൊതിയന്മാരായ ബിദ്അതുകാർ ഉണ്ടാകിയതാണ് ആചാരം " [അൽ മൌരിദ് ഫയല കാലം അല മൌലീദ് ]
അപ്പോൾ ഈ ബിദ്അത്  ഉപേക്ഷികേണ്ട ഗൗരവമുള്ള കാര്യമാണ്.

ബിദ്അത്തിന്റെ ഗൗരവം

ആയിശ [ ] ; നബി ( )അരുളി  " ആരെങ്കിലും, നമ്മുടെ മതത്തിൽ ഇല്ലത്ത് കടത്തി കൂട്ടിയാൽ അവ തല്ലപെടെണ്ട താണ് [ബുഹാരി 2697 ]

 ഉമര് [റ ] നിവേദനം : നബി [സ ] ആയിശയോട് [റ ] അരുളി "നിശ്ചയം നിങ്ങളുടെ മതത്തെ ചിന്നഭിന്നമാക്കിപ്പിരിക്കുകയും ..എന്ന് അള്ളാഹു പറഞ്ഞത്  ഈ സമുദായത്തിലെ ബിദ് അതിന്റെ ആളുകളെ സംബന്ധിച്ചാണ് . അവര്ക് തൗബയില്ല . എനിക്ക് അവരുമായി ബന്ധമില്ല "
 [ബൈഹക്കി ,തബ് റാനി ]

ഹുദൈഫ [റ ] യില നിന്നും നിവേദനം നബി ( സ )അരുളി " ബിദ് അതുകാരന്റെ നമസ്കാരം, നോമ്പ്  ദാനം, ഹജ്ജ് ,ഉംറ ,ജിഹാദ് എന്നിവ അള്ളാഹു സ്വീകരിക്കുകയില്ല " [ ഇബ്ൻ മാജ ]


 അനസ് [റ ] പറയുന്നു :  നബി ( സ )അരുളി " എന്റെ സമുദായത്തെ വല്ലവനും വഞ്ചിച്ചാൽ അവന്  അല്ലാഹുവിന്റെയും , മലക്കുകളുടെയും ,സകല മനുഷ്യരുടെയും ശാപമുണ്ടാകും അവർ ചോദിച്ചു എന്താണ് നബിയെആ വഞ്ചന ? അവൻ ആളുകൾക് ഒരു ബിദ്അത് നിര്മിച്ച് കൊടുക്കുക എന്നിട്ട്  അവർ അത് ചെയ്യുക അതാണ്‌ ആ വഞ്ചന  " [ സുനൻ ദാരുഖുത്നി ] 


വിശ്വാസികളെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ആജ് ഞ യെ നിങ്ങൾ മറികടക്കരുത്  അല്ലാഹുവിനെ സൂക്ഷികുക  നിശ്ചയമായും അള്ളാഹു എല്ലാം കേള്കുന്നവും  ജ്ഞാനിയും ആണ് [ഹുജറാ ത്ത്  51 ]
അല്ലാഹു നാമേവരെയും നേരായ പാതയിലാക്കട്ടെ 











 


പെരുന്നാൾ സുദിനം

നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌. )[ 2/185]
عن أنس قال قدم رسول الله صلى الله عليه وسلم المدينة ولهم يومان يلعبون فيهما فقال ما هذان اليومان قالوا كنا نلعب فيهما في الجاهلية فقال رسول الله صلى الله عليه وسلم إن الله قد أبدلكم بهما خيرا منهما يوم الأضحى ويوم الفطر

നബി [സ ] മദീനയിൽ വന്നപ്പോൾ അവിടെ ജനങ്ങൾക് രണ്ട് ദിവസങ്ങളിൽ ആഘോഷങ്ങൾ ഉണ്ടായിരുന്നു നബി[ സ ] അവരോട് ചോദിച്ചു എന്താണിത് ? ഇത്  ജാഹിലിയ്യത്തിലെ ആഘോഷ ദിനങ്ങളാണ്  ഞങൾ അതിൽ പങ്കുകൊള്ളാറുണ്ടായിരുന്നു . നബി [സ ] പറഞ്ഞു അല്ലാഹു അതിനു പകരമായി നിങ്ങൾക്ക് അതിനേക്കാൾ ഉത്തമമായ രണ്ടു ആഘോഷങ്ങൾ നൽകിയിരിക്കുന്നു അത് ഈദുൽ ഫിത്തറും , ഈദുൽ അദ് ഹയുമാണ് [ അബൂദാവൂദ് 1134 ,  നസാഈ 1556 ]


ഈദുൽ ഫിത്തർ

ഫിത്ർ സക്കാത്ത്

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم فَرَضَ زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ، عَلَى كُلِّ حُرٍّ أَوْ عَبْدٍ، ذَكَرٍ أَوْ أُنْثَى، مِنَ الْمُسْلِمِينَ‏.

ഇബ്ൻ ഉമർ [റ ] നിന്നും നിവേദനം ; അല്ലാഹുവിന്റെ ദൂതർ എല്ലാ അടിമയുടെയും ഉടമയുടേയും ,ആണിന്റെയും പെണ്ണിന്റെയും പേരിൽ ഫിത്ർ സക്കാത്ത് നിര്ബന്ധമാക്കിയിരിക്കുന്നു .[ ബുഖാരി 1504 ]

عَنِ ابْنِ عَبَّاسٍ، قَالَ فَرَضَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ فَمَنْ أَدَّاهَا قَبْلَ الصَّلاَةِ فَهِيَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلاَةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ

ഇബ്ൻ അബ്ബാസ് [റ ] നിന്നും നിവേദനം ;നോമ്പുകാരന് അനാവശ്യകാര്യങ്ങളില്‍നിന്നും അശ്ലീലങ്ങളില്‍നിന്നും ശുദ്ധീകരണമായും സാധുക്കള്‍ക്ക് ആഹാരമായുമാണ് അല്ലാഹുവിന്റെ റസൂല്‍ ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാക്കിയത്. വല്ലവരും അത് നമസ്‌കാരത്തിനുമുമ്പ് നല്കിയാല്‍ അതൊരു സ്വീകാര്യമായ സകാത്താകുന്നു. നമസ്‌കാരത്തിന് ശേഷമാണ് നല്‍കുന്നതെങ്കിലോ ഇതര ദാനങ്ങളെപ്പോലെ ഒരു ദാനവും" [ ഇബ്ൻ മാജ 1827,  അബൂദാവൂദ് 1609- സനദ് ഹസ്സൻ ]

ഈദുൽ അദ്ഹാ

عَنِ الْبَرَاءِ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَخْطُبُ فَقَالَ " إِنَّ أَوَّلَ مَا نَبْدَأُ مِنْ يَوْمِنَا هَذَا أَنْ نُصَلِّيَ، ثُمَّ نَرْجِعَ فَنَنْحَرَ، فَمَنْ فَعَلَ فَقَدْ أَصَابَ سُنَّتَنَا
ബർറാഅ [റ ] നിന്നും നിവേദനം ; നബി [സ ] ഖുതുബയിൽ പറഞ്ഞു ' ഈദുൽ അദ്ഹാ ദിനത്തിൽ ആദ്യം നമസ്ക്കാരമാണ് അതിനു ശേഷമാണ് ബലി നൽകേണ്ടത് ആര് അപ്രകാരം ചെയ്തോ അത് നമ്മുടെ ചര്യയിൽ പെട്ടതാണ് " [ ബുഖാരി 951 ]

ഈദിൽ കുളിക്കൽ

نْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَرَأَيْتُمْ لَوْ أَنَّ نَهَرًا بِبَابِ أَحَدِكُمْ، يَغْتَسِلُ فِيهِ كُلَّ يَوْمٍ خَمْسًا مَا تَقُولُ ذَلِكَ يُبْقِي مِنْ دَرَنِهِ قَالُوا لاَ يُبْقِي مِنْ دَرَنِهِ شَيْئًا‏‏ قَالَ فَذَلِكَ مِثْلُ الصَّلَوَاتِ الْخَمْسِ يَمْحُو اللَّهُ بِهَا الْخَطَايَا

അബു ഹുറൈറാ [ റ ] നിന്നും നിവേദനം ; നബി [സ ] സഹാബികളോട് പറഞ്ഞു നിങ്ങളുടെ വീട്ടുപടിക്കലിലൂടെ ഒരു നദി ഒഴുകുന്നുണ്ടെങ്കിൽ അതിൽ അഞ്ച് നേരം കുളിച്ചാൽ അയാളുടെ ശരീരത്തിൽ അഴുക്കുണ്ടാകുമോ ? അവർ പറഞ്ഞു ഇല്ല . നബി [സ ] പറഞ്ഞു അതുപോലെയാണ് അഞ്ച് നേരത്തെ നമസ്‌ക്കാരം നിങ്ങളുടെ പാപങ്ങളെ കഴുകി കളയുന്നത് [ ബുഖാരി 505 ]

عَنْ أَبِي مَالِكٍ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " الطُّهُورُ شَطْرُ الإِيمَانِ
അബൂ സഈദിൽ ഖുദ്‌രി [റ ] നിന്നും നിവേദനം ; നബി [സ ] പറഞ്ഞു : ശുചിത്വം ഈമാനിന്റെ ഭാഗമാണ് " [ മുസ്ലിം 223 ]


 عَنِ ابْنِ عَبَّاسٍ، قَالَ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ يَغْتَسِلُ يَوْمَ الْفِطْرِ وَيَوْمَ الأَضْحَى
നബി [സ ] ജുമുഅക്കും ,ഈദുൽ ഫിത്റിന്നും , ഈദുൽ അദ്ഹക്കും കുളിക്കുമായിരുന്നു "
[ ഇബ്ൻ മാജ 1315  , തബ് റാനി 7226 , അഹമ്മദ് 16279 , ബസ്സാർ -സനദ് ദുർബലം ; യുസഫ് ഇബ്ൻ ഖാലിദ് ]

പുതുവസ്ത്രം ധരിക്കൽ

أَنَّ عَبْدَ اللَّهِ بْنَ عُمَرَ، قَالَ أَخَذَ عُمَرُ جُبَّةً مِنْ إِسْتَبْرَقٍ تُبَاعُ فِي السُّوقِ، فَأَخَذَهَا فَأَتَى رَسُولَ اللَّهِ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ ابْتَعْ هَذِهِ تَجَمَّلْ بِهَا لِلْعِيدِ وَالْوُفُودِ

ഉമർ [റ ] ഈദ് ദിനത്തിൽ നബി [സ ] ക്ക് പുതിയ പട്ടിന്റെ  വസ്‌ത്രം വാങ്ങി നൽകി . നബി [സ ] പറഞ്ഞു ; ഇത് ധരിച്ചാൽ പരലോകത്തു യാതൊരു വിഹിതവും ലഭിക്കില്ല " [ ബുഖാരി 948 ]

ഈ ഹദീസിൽ നിന്നും പെരുന്നാളിൽ പുതു വസ്ത്രം ധരിക്കുന്ന രീതി അവർക്കിടയിൽ ഉണ്ടെന്നു വ്യക്തമാക്കുന്നു .

روى ابن أبي الدنيا والبيهقي بإسناد صحيح إلى ابن عمر أنه كان يلبس أحسن ثيابه في العيدين
ഇബ്ൻ ഉമർ [ റ ] രണ്ടു പെരുന്നാളിന്നും  നല്ല ഭംഗിയുള്ള വസ്‌ത്രം ധരിക്കാറുണ്ടായിരുന്നു "
 [ ബൈഹഖി - ഇബ്ൻ ഹജർ  ഇതിന്റെ സനദ് സ്വഹീഹ് എന്ന് ഫത് ഹുൽ ബാരിയിൽ രേഖപ്പെടുത്തുന്നു ; ഹദീസ് 906 ]

സുഗന്ധം പൂശൽ

الحسن السبط قال : أمرنا رسول الله -صلى الله عليه وسلم- في العيدين أن نلبس أجود ما نجد ، وأن نتطيب بأجود ما نجد

ഹസ്സൻ [റ ] വിൽ നിന്നും ; നബി [സ ] രണ്ടു പെരുന്നാളിനും കിട്ടാവുന്നതിൽ നല്ല വസ്‌ത്രം ധരിക്കുവാനും നല്ല സുഗന്ധം പൂശുവാനും ഞങ്ങളോട് കല്പിക്കാറുണ്ട് " [ ഹാക്കിം 7634 -സനദ് ദുർബലം ; ഇസ്‌ഹാഖ്‌ ഇബ്ൻ ബുസുർജ്ജ ]

ഭക്ഷണം കഴിക്കൽ
 
كَانَ النَّبِيُّ صلى الله عليه وسلم َلا يَخْرُجُ يَوْمَ الْفِطْرِ حَتَّى يَطْعَمَ، وََلا يَطْعَمُ يَوْمَ الْأَضْحَى حَتَّى يُصَلِّيَ.
അബ്ദുല്ലാഹിബ്നു ബുറൈദ (റ) തന്റെ പിതാവില് നിന്നും ഉദ്ദരിക്കുന്നു:
"പ്രവാചകന് (സ) ചെറിയ പെരുന്നാള് ദിവസം വല്ലതും കഴിക്കാതെ (മുസ്വല്ലയിലേക്ക്) പോകാറുണ്ടായിരുന്നില്ല. ബലി പെരുന്നാള് ദിവസം പെരുന്നാള് നമസ്കാരം നിര്വഹിച്ചിട്ടല്ലാതെ വല്ലതും ഭക്ഷിക്കാറുമുണ്ടായിരുന്നില്ല."   - [ തിര്മുദി 542, അഹമ്മദ്  22474]
قال أبو عيسى حديث بريدة بن حصيب الأسلمي حديث غريب وقال محمد لا أعرف لثواب بن عتبة غير هذا الحديث

ഈ ഹദീസ് ഉദ്ധരിച്ചു ഇമാം തിര്മുദി തന്നെ ദുർബലം എന്ന് പറയുന്നു

عَنْ أَنَسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم لاَ يَغْدُو يَوْمَ الْفِطْرِ حَتَّى يَأْكُلَ تَمَرَاتٍ. وَقَالَ مُرَجَّى بْنُ رَجَاءٍ حَدَّثَنِي عُبَيْدُ اللَّهِ قَالَ حَدَّثَنِي أَنَسٌ عَنِ النَّبِيِّ صلى الله عليه وسلم وَيَأْكُلُهُنَّ وِتْرًا.

അനസ് റ ] നിന്നും നിവേദനം ;' നബി [സ ] ഈദുൽ ഫിത്ർ ദിനത്തിൽ കുറച്ചു ഈന്തപഴം കഴിച്ചിട്ടല്ലാതെ മുസല്ലയിലേക്ക് പുറപ്പെടാറില്ല "
[ ബുഖാരി 953 ]

ഈദുൽ അദ് ഹക്കും   മുസല്ലയിലേക്ക് പുറപ്പെടും മുമ്പ്  ഭക്ഷണം കഴിക്കൽ  സുന്നത്താണ്  [നബിയുടെ അങ്കീകാരമെന്നനിലക്ക്]
ബുഖാരിയിൽ "ബലിപെരുന്നാൾ ദിനം ഭക്ഷിക്കൽ " എന്ന ഒരു  അധ്യായം തന്നെയുണ്ട്  അതിൽ ബാർറാഅ [റ ]  നിവേദനം ചെയ്യുന്ന ഹദീസിൽ മുസല്ലയിലേക് പോകും മുമ്പ്  അബു ബുർദതിബ്ൻ  നിയാർ [റ ] ഭക്ഷണം കഴിച്ചിരുന്നതായും നബി [സ ] അതിനെ എതിർക്കാത്തതായും കാണാം . [ബുഖാരി 955]  


عَنْ أَنَسٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم " مَنْ ذَبَحَ قَبْلَ الصَّلاَةِ فَلْيُعِدْ "‏‏. فَقَامَ رَجُلٌ فَقَالَ هَذَا يَوْمٌ يُشْتَهَى فِيهِ اللَّحْمُ. وَذَكَرَ مِنْ جِيرَانِهِ فَكَأَنَّ النَّبِيَّ صلى الله عليه وسلم صَدَّقَهُ، قَالَ وَعِنْدِي جَذَعَةٌ أَحَبُّ إِلَىَّ مِنْ شَاتَىْ لَحْمٍ، فَرَخَّصَ لَهُ النَّبِيُّ صلى الله عليه وسلم فَلاَ أَدْرِي أَبَلَغَتِ الرُّخْصَةُ مَنْ سِوَاهُ أَمْ لاَ

ഇമാം ബുഖാരിയുടെ വീക്ഷണത്തിൽ ബലിപെരുന്നാളിന്  മുസല്ലയിൽ പോകും മുമ്പ്  നബി [സ ] ഭക്ഷണം കഴിച്ചിരുന്നില്ല എന്ന ഹദീസ് ദഈഫാണ

[ ഫത് ഹുൽ ബാരി 30/506]


ഈദ് ഗാഹിലേക്ക് നടന്നു പോകൽ

عَنْ عَلِيِّ بْنِ أَبِي طَالِبٍ، قَالَ مِنَ السُّنَّةِ أَنْ تَخْرُجَ، إِلَى الْعِيدِ مَاشِيًا وَأَنْ تَأْكُلَ شَيْئًا قَبْلَ أَنْ تَخْرُجَ

അലി [റ ] നിന്നും നിവേദനം ; ഈദിൽ (നമസ്‌കാരത്തിന് ) നടന്നുപോകൽ സുന്നത്തിൽ പെട്ടതാണ് "
[ തുര്മുദി 530 ,ബൈഹഖി 6122 ,ഇബ്ൻ മാജ 1295 ,1296 -സനദ് ദുർബലം ; ഹാരിസുൽ അഗ്‌വർ ,ശരീഖിബ്‌നു അബ്ദില്ല , അബൂഇസ്ഹാക്ക് സബഈ , അബ്ദുറഹ്‌മാനിബ്‌നു അബ്‌ദുല്ല ]

ഒരു വഴിയിലൂടെ പോകലും മറ്റുവഴിയിലൂടെ തിരികെ വരലും

عَنْ جَابِرٍ، قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا كَانَ يَوْمُ عِيدٍ خَالَفَ الطَّرِيقَ
ജാബിർ [റ ] വിൽ നിന്നും നിവേദനം ; നബി [സ ] മുസല്ലയിലേക്ക് പുറപ്പെടും , വേറെ വഴിയിലൂടെയാണ് മടങ്ങി വരിക "
[ ബുഖാരി 102 , തിര്മുദി 541  ,,ഇബ്ൻ മാജ 1301, അഹമ്മദ് 8249 , ബൈഹഖി 6112 ,ഹാക്കിം 1140- സനദ് ദുർബലം ; ഫുളൈഹ് ഇബ്ൻ സുലൈമാൻ   ]

തക്ബീർ ചൊല്ലിക്കൊണ്ട് ഈദ് ഗാഹിലേക്ക് പുറപ്പെടാൻ

عن ابن عمر أنه كان يغدو يوم العيد ويكبر ويرفع صوته حتى يبلغ الإمام

ഇബ്ൻ ഉമർ [റ ] ഉച്ചത്തിൽ തക്ബീർ ചൊല്ലിക്കൊണ്ട് മുസല്ലയിലേക്ക് പുറപ്പെടും നമസ്കാര സ്ഥലത്തു എത്തിയതിനുശേഷം ഇമാം വരുന്നത് വരെ തക്ബീർ ചൊല്ലും " [മുസന്നഫ് ഇബ്ൻ അബീ ശൈബ 615 / 1 ]

عن الزهري قال : كان الناس يكبرون في العيد حين يخرجون من منازلهم حتى يأتوا المصلى وحتى يخرج الإمام فإذا خرج الإمام سكتوا فإذا كبر كبروا

ഇമാം സുഹ്‌രി [റ ] പറയുന്നു ; ഈദ് ദിനത്തിൽ ജനങ്ങൾ അവരുടെ വീടുകളിൽ നിന്നും തക്ബീർ ചൊല്ലിക്കൊണ്ട് പുറത്തു വരും നമസ്കാര സ്ഥലത്തു എത്തിയതിനുശേഷം ഇമാം വരുന്നത് വരെ തക്ബീർ ചൊല്ലും  [മുസന്നഫ് ഇബ്ൻ അബീ ശൈബ 615 / 11  ]

ഈദ് ഗാഹിലേക്ക്  പോകൽ

عَنِ ابْنِ عُمَرَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم يَغْدُو إِلَى الْمُصَلَّى، وَالْعَنَزَةُ بَيْنَ يَدَيْهِ، تُحْمَلُ وَتُنْصَبُ بِالْمُصَلَّى بَيْنَ يَدَيْهِ فَيُصَلِّي إِلَيْهَا
ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) മൈതാനത്തേക്ക്‌ പ്രഭാതത്തില്‍ പുറപ്പെടും. നബി(സ)യുടെ മുന്നില്‍ ഒരു വടി നാട്ടുകയും അതിന്‍റെ നേരെ തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും. (ബുഖാരി 973)

كان صلى الله عليه وسلم يصلي العيدين في المصلى ، وهو المصلى الذي على باب المدينة الشرقي 1/441 ]
ഇമാം ഇബ്ൻ ഖയ്യും പറയുന്നു : മുസല്ല എന്നത് മദീനയിലെ വെളിയിലേക്കുള്ള വാതിലാണ് " [ സാദ് അൽ മആദു 1 / 441 ]
മഴ വന്നാൽ പള്ളിയിൽ നമസ്കരിക്കുക , അല്ലെങ്കിൽ  മഴ നനയാത്ത തുറസ്സായ സ്ഥലത്താക്കുക . നബി [സ] ജീവിതത്തിൽ ഒരു പ്രാവശ്യം പോലും പള്ളിയിൽ ഈദ്   നമസ്ക്കരിച്ചിരുന്നില്ല . ഒരു  പ്രാവശ്യം മഴ കാരണം പള്ളിയിൽ നമസ്ക്കരിച്ചു എന്ന് ഒരു ഹദീസുണ്ട്  അത് ദുര്ബലവുമാണ്‌ .

عَنْ أَبِي هُرَيْرَةَ أَنَّهُ أَصَابَهُمْ مَطَرٌ فِي يَوْمِ عِيدٍ فَصَلَّى بِهِمُ النَّبِيُّ صلى الله عليه وسلم صَلاَةَ الْعِيدِ فِي الْمَسْجِدِ .
അബൂ ഹുറൈറാ [റ ] നിന്നും : ഒരു ഈദ് ദിനത്തിൽ മഴ പെയ്തു അന്നേരം നബി [സ ] പള്ളിയിൽ നമസ്ക്കരിച്ചു " [ അബൂ ദാവൂദ്  1160 , ഇബ്ൻ മാജ 1313 ]
എന്നാൽ ഈ ഹദീസ് ഇബ്ൻ ഹജർ ദുർബലമാണെന്ന്  തൽഖീസിൽ പറയുന്നു .

حديث أبي هريرة : { أصابنا مطر في يوم عيد ، فصلى بنا رسول الله صلى الله عليه وسلم صلاة العيد في المسجد }. أبو داود ، وابن ماجه ، والحاكم ، وإسناده ضعيف
[തൽഖീ സ്  / കിതാബ് സ്വലാത്ത് ]
ഔനുൽ മഅബൂദിലും ഇതേ കാര്യം പറയുന്നു .

والحديث أخرجه ابن ماجه والحاكم وسكت عنه أبو داود والمنذري وقال في التلخيص : إسناده ضعيف انتهى
قُلْتُ : فِي إِسْنَادِهِ رَجُلٌ مَجْهُولٌ وَهُوَ عِيسَى بْنُ عَبْدِ الْأَعْلَى بْنِ أَبِي فَرْوَةَ الْفَرْوِيُّ الْمَدَنِيُّ ، قَالَ فِيهِ الذَّهَبِيُّ فِي الْمِيزَانِ : لَا يَكَادُ يُعْرَفُ ، وَقَالَ هَذَا حَدِيثٌ مُنْكَرٌ

ഇബ്ൻ മാജയും , ഹാകിമും , അബൂദാവൂദും ഉദ്ധരിച്ച പ്രസ്തുത ഹദീസ് ദുർബലമെന്നു ഇബ്ൻ ഹജർ തൽഖീസിൽ പറഞ്ഞിരിക്കുന്നു .ഈ ഹദീസിലെ ഈസ ഇബ്ൻ അബ്ദുൽ  അഅലാ അബീ ഫർവത്ത്  മജ് ഹുലാണ് . ഇമാം ദഹബി മീസാനിൽ പറയുന്നു : ഇദ്ദേഹത്തെ അറിയില്ലാ എന്നും ഇയാളുടെ ഹദീസ് നിഷിദ്ധമാണെന്നും .
[ഔനുൽ മഅബൂദ്  / ഹദീസ് 1160  -മഴ ദിവസം ജനങ്ങൾ പള്ളിയിൽ ഈദ് നമസ്ക്കരിക്കൽ  അദ്ധ്യായം]

സ്‌ത്രീകൾ പുറപ്പെടൽ

 قَالَ قَالَتْ أُمُّ عَطِيَّةَ أُمِرْنَا أَنْ نَخْرُجَ فَنُخْرِجَ الْحُيَّضَ وَالْعَوَاتِقَ وَذَوَاتِ الْخُدُورِ. قَالَ ابْنُ عَوْنٍ أَوِ الْعَوَاتِقَ ذَوَاتِ الْخُدُورِ، فَأَمَّا الْحُيَّضُ فَيَشْهَدْنَ جَمَاعَةَ الْمُسْلِمِينَ وَدَعْوَتَهُمْ، وَيَعْتَزِلْنَ مُصَلاَّهُمْ.
ഉമ്മുഅത്വിയ്യ:(റ) നിവേദനം: ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും ഈദ്ഗാഹിലേക്ക്‌ കൊണ്ടു വരാന്‍ ഞങ്ങളോട്‌ ശാസിക്കപ്പെടാറുണ്ട്‌. എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്ലിംകളുടെ സംഘത്തില്‍ പങ്കെടുക്കും. അവരുടെ പ്രാര്‍ത്ഥനകളിലും. നമസ്കാര സന്ദര്‍ഭത്തില്‍ നമസ്കാര സ്ഥലത്തു നിന്ന്‌ അവര്‍ അകന്ന്‌ നില്‍ക്കും. (ബുഖാരി. 981 )
ഈ ഹദീസിന്റെ വിവരണത്തിൽ ഇമാം ഇബ്ൻ ഹജർ പറയുന്നു :
وفيه استحباب خروج النساء إلى شهود العيدين سواء كن شواب أم لا وذوات هيئات أم لا ، وقد اختلف فيه السلف ، ونقل عياض وجوبه عن أبي بكر وعلي وابن عمر

ഈ ഹദീസിൽ സ്ത്രീകൾ രണ്ടു പെരുന്നാളിന് പുറപ്പെടൽ നല്ലതാണെന്നുണ്ട് .ഇവിടെ യുവതികളും അല്ലാത്തവരും സൗന്ദര്യമുള്ളവരും ഇല്ലാത്തവരും സമമാണ് . ഈ വിഷയത്തിൽ സലഫുകൾ ഭിന്നിച്ചിരിക്കുന്നു . അബൂബക്കർ ,അലി, ഇബ്ൻ ഉമർ മുതലായവരിൽ നിന്നും അത് നിർബന്ധമാണെന്ന അഭിപ്രായം ഖാദിഇയാള്  [റ ] ഉദ്ധരിക്കുന്നു .
[ ഫത് ഹുൽ ബാരി  3 / 541 ]

ഖുതുബ മിമ്പറിൽ ഇല്ലാതെ നിർവ്വഹിക്കൽ

حدثنا الحسين بن السميدع الأنطاكي ، ثنا موسى بن أيوب ، ثنا حاتم بن إسماعيل ، عن محمد بن عجلان ، عن حسين بن عبد الله ، عنعكرمة ، عن ابن عباس ، أن رسول الله صلى الله عليه وسلم : " كان يخطب يوم الجمعة ، ويوم الفطر ، والأضحى على المنبر ، فإذا سكت المؤذن يوم الجمعة قام فخطب " .
നബി [സ ] ജുമുഅക്കും , ഈദുൽ ഫിത്റിന്നും , ഈദുൽ അദ് ഹക്കും മിമ്പറിൽ നിന്നും ഖുതുബ പറഞ്ഞു
[ത്വബ്റാനി 11518, ബൈഹഖി 6072 ,   - സനദ് ദുർബലം ;حسين بن عبد الله കാമിൽ ഫീ ദുഹ്ഫാഉ റിജാൽ  3/ 349]

 عَنِ الْمُطَّلِبِ، عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ شَهِدْتُ مَعَ النَّبِيِّ صلى الله عليه وسلم الأَضْحَى بِالْمُصَلَّى فَلَمَّا قَضَى خُطْبَتَهُ نَزَلَ عَنْ مِنْبَرِهِ فَأُتِيَ بِكَبْشٍ فَذَبَحَهُ رَسُولُ اللَّهِ صلى الله عليه وسلم بِيَدِهِ
ജാബിർ [റ ] നിന്നും നിവേദനം ; ഞങൾ നബിയോടൊപ്പം മുസല്ലയിലേക് പുറപ്പെട്ടു .തിരുമേനി ഖുതുബ പൂർത്തിയാക്കിയശേഷം മിമ്പറിൽ നിന്നും ഇറങ്ങി ഞങളുടെ അടുക്കൽ വന്നു " [അബൂദാവൂദ് 2810 ,ദാറുഖുത്നീ 4675 , തുര്മുദി 1521-സനദ് ദുർബലം ; മുൻകഥ്വിഅ, അംറ് ഇബ്ൻ അംറ്  ദഈഫ് ]

ബുഖാരിയിൽ മിമ്പറില്ലാതെ ഖുതുബ നിർവ്വഹിക്കൽ എന്ന അധ്യായം  ഇമാം അവർകൾ കൊടുക്കുന്നുണ്ട്
 قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَخْرُجُ يَوْمَ الْفِطْرِ وَالأَضْحَى إِلَى الْمُصَلَّى، فَأَوَّلُ شَىْءٍ يَبْدَأُ بِهِ الصَّلاَةُ ثُمَّ يَنْصَرِفُ، فَيَقُومُ مُقَابِلَ النَّاسِ، وَالنَّاسُ جُلُوسٌ عَلَى صُفُوفِهِمْ
  അബൂസഈദ് അൽ ഖുദ്‌രി ; നബി [സ ] ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മുസല്ലയിലേക്ക് പുറപ്പെട്ടാൽ ജനങ്ങൾക്ക് നേരെ തിരിഞ്ഞു നിന്ന് ഖുതുബ പറയും " [ബുഖാരി 956 ] ഈദ് ഗാഹുകളിൽ മിമ്പറിന്റെ ആവശ്യമില്ല.


പരസ്‌പരം ആശംസ നേരൽ

عن خالد بن معدان قال : لقيت واثلة بن الأسقع في يوم عيد ، فقلت : تقبل الله منا ومنك . فقال : نعم ، تقبل الله منا ومنك . قال واثلة : لقيت رسول الله - صلى الله عليه وسلم - يوم عيد ، فقلت : تقبل الله منا ومنك . فقال : " نعم ، تقبل الله منا ومنك "

ഖാലിദ് ഇബ്ൻ മഅദാനിൽ നിന്നും ; അദ്ദേഹം പറഞ്ഞു ഞാൻ വാസിലതിബ്‌നു അസ്കഹിനെ ഈദ് ദിനത്തിൽ കണ്ടു ഞാൻ പറഞ്ഞു  تقبل الله منا ومنك അദ്ദേഹം പറഞ്ഞു അതെ  تقبل الله منا ومنك അദ്ദേഹം എന്നോട് പറഞ്ഞു; ഞാൻ ഈദിൽ നബി [സ ] യെ കണ്ടു അദ്ദേഹത്തോട്  تقبل الله منا ومنكഎന്ന് പറഞ്ഞു അപ്പോൾ നബി [സ ] പറഞ്ഞു ; تقبل الله منا ومنك
[ബൈഹഖി 6160-സനദ് ദുർബലം ;മുഹമ്മദ് ഇബ്ൻ ഇബ്രാഹിം ശാമീയ്യു -മത് റൂക് ]

حدثني حبيب بن عمر الأنصاري ، أخبرني أبي قال : " لقيت واثلة يوم عيد فقلت : تقبل الله منا ومنك فقال : نعم ، تقبل الله منا ومنك "
ഹബീബ് ഇബ്ൻ ഉമർ അൽ അൻസാരി തന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു ;  ഞാൻ വാസിലതിബ്‌നു അസ്കഹിനെ ഈദ് ദിനത്തിൽ കണ്ടു ഞാൻ പറഞ്ഞു  تقبل الله منا ومنك അദ്ദേഹം പറഞ്ഞു അതെ  تقبل الله منا ومنك

[ ഥബ്റാനി കബീർ 123 -സനദ് ദുർബലം ; ഹബീബ് ഇബ്ൻ ഉമർ അൽ അൻസാരി -മജ് ഹൂൽ ]
ഇബാദത് ഇബ്ൻ സമിതിൽ നിന്നും ബൈഹഖി (5817 )റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ അബ്ദുൽ ഖാലിദ് ഇബ്ൻ സൈദ് -മുൻകറുൽ ഹദീസാണ്.
أثر عبد الله بن بُسر وعبد الرحمن بن عائذ وجبير بن نفير وخالد بن معدان: يقال لهم في أيام الأعياد: ((تقبل الله منا ومنكم، ويقولون ذلك لغيرهم
 ജുബൈർ ഇബ്ൻ നഫീർ [റഹ് ] നിന്നും നിവേദനം ; സഹാബികൾ ഈദ് ദിനത്തിൽ പരസ്പ്പരം കണ്ടു മുട്ടുമ്പോൾ تقبل الله منا ومنكم എന്ന് പറയുമായിരുന്നു '[ തർഗീബ്  381 -സനദ് ദുർബലം ; യഹിയ്യ ഇബ്ൻ അക്‌സാം - കളവ് ആരോപിക്കപ്പെട്ടിട്ടുണ്ട് ]
قال ابن حجر: إسناده حسن (فتح الباري 2/446)
പക്ഷെ ഇബ്ൻ ഹജർ സനദ് ഹസ്സൻ ആക്കുന്നു . ഈ വിഷയം വിവിധ  പരമ്പരയിലൂടെ പല സഹാബികളിൽ നിന്നും ഉദ്ധരിക്കപ്പെട്ടതിനാലാകാം അങ്ങനെ പറഞ്ഞത് .

قال: محمد بن زياد الألهاني :« رأيت أبا أمامة الباهلي يقول في العيد لأصحابه : تقبل الله منا ومنكم
 അബൂ ഉമാമ സഹാബികളോട്  ഈദിൽ تقبل الله منا ومنكم  എന്ന് പറയുന്നത് കേട്ടു "
قال الإمام أحمد : إسناد حديث أبي أمامة إسناد جيد (المغني لابن قدامة 2/250
മുഗ്നിയിൽ ഇബ്ൻ ഖുദാമ ഇതിന്റെ സനദ് നല്ലതാണെന്നു പറയുന്നു [ മുഗ്‌നി 2/ 250 ]

ചുരുക്കിപ്പറഞ്ഞാൽ ഈദ് ദിനത്തിൽ പ്രത്യകം ആശംസ പറയാൻ നബി [സ ] യിൽ നിന്നും ഒന്നും സ്വഹീഹായി വന്നിട്ടില്ല . സഹാബികൾ പരസ്പ്പരം പറഞ്ഞതായി   അബൂ ഉമാമയിൽ [റ ]  നിന്നും ഹസനായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് മാത്രം . അതിനാൽ വിശ്വാസികൾ തമ്മിൽ ഈദിൽ സ്നേഹത്തിന്റെ ഭാഷയിൽ നല്ല വാക്കുകൾ ആശംസകൾ നേരുന്നതിന്  കുഴപ്പമില്ല . അത് കേവലം ഒരു ആശംസ നേരൽ മാത്രമാണ് . മറ്റു വാക്കുകൾ ഉപയോഗിക്കുന്നതിനും തെറ്റില്ല . അതൊരു ആരാധന കർമ്മമല്ല .
ഈദിലെ ആഘോഷങ്ങൾ

عَنْ عَائِشَةَ، أَنَّ أَبَا بَكْرٍ ـ رضى الله عنه ـ دَخَلَ عَلَيْهَا وَعِنْدَهَا جَارِيَتَانِ فِي أَيَّامِ مِنًى تُدَفِّفَانِ وَتَضْرِبَانِ، وَالنَّبِيُّ صلى الله عليه وسلم مُتَغَشٍّ بِثَوْبِهِ، فَانْتَهَرَهُمَا أَبُو بَكْرٍ فَكَشَفَ النَّبِيُّ صلى الله عليه وسلم عَنْ وَجْهِهِ فَقَالَ " دَعْهُمَا يَا أَبَا بَكْرٍ فَإِنَّهَا أَيَّامُ عِيدٍ "‏‏.

 ആയിശ [റ ] നിന്നും നിവേദനം ;അബുബക്കർ [റ ] അവരുടെ അടുത്ത് പ്രവേശിച്ചു .മിന ദിവസങ്ങളിൽ രണ്ടു പെൺകുട്ടികൾ ദാഫ്ഫു മുട്ടുകയായിരുന്നു . നബി[സ ] പുതപ്പിട്ട് മൂടി കിടക്കുകയായിരുന്നു .അബുബക്കർ[റ ] അവരെ ശകാരിച്ചു .അപ്പോൾ നബി [സ ] പുതപ്പു മാറ്റി പറഞ്ഞു" അവരെ വിട്ടേക്കുക , ഇന്ന് ഈദ് ദിനവും മിന ദിനവുമാണ് "[ ബുഖാരി 987,സുനൻ നസായി 1597]

وَكَانَ يَوْمَ عِيدٍ يَلْعَبُ السُّودَانُ بِالدَّرَقِ وَالْحِرَابِ، فَإِمَّا سَأَلْتُ النَّبِيَّ صلى الله عليه وسلم وَإِمَّا قَالَ " تَشْتَهِينَ تَنْظُرِينَ "‏‏. فَقُلْتُ نَعَمْ. فَأَقَامَنِي وَرَاءَهُ خَدِّي عَلَى خَدِّهِ، وَهُوَ يَقُولُ " دُونَكُمْ يَا بَنِي أَرْفِدَةَ "‏‏. حَتَّى إِذَا مَلِلْتُ قَالَ " حَسْبُكِ "‏‏. قُلْتُ نَعَمْ. قَالَ " فَاذْهَبِي "

ആയിശ [റ ] നിന്നും ; ഈദ് ദിനത്തിൽ എത്യോപ്പ്യക്കാർ കുന്തവും പരിചയുമായി അഭ്യാസപ്രകടനം കാണിക്കുകയായിരുന്നു . എനിക്ക് കാണണം എന്ന് പറഞ്ഞു ; നബി [സ ] യുടെ പിറകിലൂടെ ഞാൻ അത് കണ്ടു .." [ബുഖാരി 950 ]

ഇസ്ലാം അനുവദിക്കുന്ന പരിധിയിലുള്ള ആസ്വാദനകൾ ഈദ് ദിനത്തിൽ അനുവദനീയമാണ് . അതിര് കവിയരുതെന്നു മാത്രം .
അനുബന്ധം ; സംഗീതാസ്വാദനം നിഷിദ്ധമാണെന്നു അതിരു കവിഞ്ഞ വാദമുള്ളവർക്ക് മറുപടി ;

و كذا قال الغ ا زلي و ابن النحوي في العمدة.
لم يصح منها حرف واحد. :« السماع » و قال ابن طاهر في كتابه في
و لا يصح في هذا الباب شيء، و كل ما فيه فموضوع. و والله لو » : و قال ابن حزم
أسند جمعية، أو واحد منه فأكثر، من طريق الثقات إلى رسول الله (صلي الله عليه و
« آل و سلم)، لما ترددنا في الأخذ به
[.59/9 :« المحلى

കാദി അബുബക്കർ ഇബ്ൻ അറബി തന്റെ അഹ്കാമിൽ പറഞ്ഞു : ' പാട്ട് ഹറാമാനെന്നതിൽ ഒന്നും സ്വഹീഹയി വന്നിട്ടില്ല " ഇമാം ഗസ്സാലി , ഇബ്ൻ നഹ് വീ എന്നിവർക്കും ഇതേ അഭിപ്രായമാണ് . ഇബ്ന് ത്വാഹിർ തന്റെ സീമഹ് എന്ന ഗ്രന്ഥത്തിൽ പറഞ്ഞു " ഈ വിഷയത്തിൽ ഒരക്ഷരം പോലും സ്വഹിഹയി വന്നിട്ടില്ല . ഇമാം ഇബ്ൻ ഹസം പറഞ്ഞു " ഈ വിഷയത്തിൽ ഒരക്ഷരം പോലും സ്വഹിഹയി വന്നിട്ടില്ല . എല്ലാം വ്യാജ നിർമിത ഹദീസുകളാണ് . നബിയിൽ നിന്നും സ്വഹിഹായി ഒരു ഹദീസെങ്കിലും വന്നിരുന്നെങ്കിൽ അത് സ്വീകരികുന്നതിൽ നാമൊരിക്കലും സംശയ്യിച്ചു നിൽക്കില്ല " [അൽ മുഹല്ല 9/ 59 ]

وروي الحافظ أبو محمد بن حزم في رسالة في السماع بسنده إلى ابن سيرين قال:
إن رجلاً قدم المدينة بجوار فنزل على ابن عمر، و فيهن جارية تضرب. فجاء رجل »
فساومه، فلم يهو فيهن شيئ اً، قال: انطلق إلى رجل هو أمثل لك بيعاً من هذا. قال:
من هو ؟ قال: عبد الله بن جعفر.. فعرضهن عليه، فأمر جارية منهن، فقال لها:
خذي العود، فأخذته، فغنت، فبايعه ثم جاء إلى ابن عمر... إلى آخر القصة

ഇബ്ൻ സിരീനിൽ നിന്നും ഉദ്ധരികുന്നു : " അടിമ സ്ത്രീകളുമായി ഒരാൾ മദീനയിൽ വരുകയും ഇബ്ൻ ഉമറി[റ ]ന്റെ അരികിലെത്തുകയും ചെയ്തു . അവരുടെ കൂട്ടത്തിൽ വീണ വായിക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു . അയാൾ ഇബ്ൻ ഉമറി നോട്‌ വിലപേശി . എന്നാൽ അദ്ദേഹം അവരിൽ താൽപര്യം കാണിച്ചില്ല . അദ്ദേഹം പറഞ്ഞു ; താങ്കൾ ഇന്നയാളുടെ അടുത്തേക്ക് പോകുക നിങ്ങൾക്ക് പറ്റിയളാണ് . അയാള് ചോദിച്ചു ;ആരാണത് ? അബ്ദുല്ലാ ഇബ്ൻ ജഅഫർ[റ ] . അയാൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് അവളെ കാണിച്ചു . അവരിൽ ഒരാളോട് അബ്ദുല്ലാ ഇബ്ൻ ജഅഫർ [റ ]പറഞ്ഞു :'ഇതാ വീണ എടുക്കു ' ആ സ്ത്രീ വീണയെടുത്തു പാടി . അങ്ങിനെ ആ സ്ത്രീയെ ഇബ്ൻ ജഅഫറിന്[റ ] അയാൾ വിറ്റു . [അൽ മുഹല്ല]

و حكى الماوردي عن معاوية و عمرو بن العاص: أنهما سمعا العود عند ابن جعفر

അമ്രിബ്നു ആസ് [റ ] പറഞ്ഞു "ഞാനും മുആവിയ യും അബ്ദുള്ള ഇബ്ണ് ജഹ്ഫെറിന്റെ അടുക്കല് പോയി വീണ വായന കേട്ടിരുന്നു "[മാവർദി ]
و روي أبو الفرج الأصبهاني: أن حسان بن ثابت سمع من عزة الميلاء الغناء بالمزهر
بشعر من شعره

അബുൽ ഫരജ് അസ്ബഹാനി ഉദ്ധരിക്കുന്നു : ഹസ്സാൻ ഇബ്ൻ സ്വാബിത് [റ ] തംബുരുവിലൂടെ തന്റെ കവിതകൾ ആസ്വദിച്ചിരുന്നു "
أبو الفضل بن طاهر; أنه لا خلاف بين أهلالمدينة في إباحة العود.
അബു ഫദ്ദ്ളിബ്നു ദാഹിർ പറയുന്നു :"വീണ അനുവദിനീയ മാനെന്നത്തിൽ മദീനക്കാർകിടയിൽ അഭിപ്രായ വെത്യാസമുണ്ടയിരുന്നില്ല "[അസ്സീമാഹു ]
و قال ابن طاهر: هو إجماع أهل المدين ة. قال ابن :« العمدة » قال ابن النحوي في
طاهر: و إليه ذهبت الظاهرية قاطب ة. قال الأدفوي: لم يختلف النقلة في نسبته
الضرب إلي إب ا رهيم بن سعد المتقدم الذكر، وهو ممن أخرج له الجماعة كلهم (يعني
بالجماعة: أصحاب الكتب الستة، من الصحيحين و السنن).

ഇമാം നഹ് വി പറയുന്നു " പാട്ട് കേൾക്കൽ അനുവദനീയമാണെന്ന് മദീനക്കാരുടെ ഇജ്മാആണ് . ധാഹിരികൾക്ക് പൂർണ്ണമായും ഈ അഭിപ്രയകരാണ് കൂടാതെ സിഹാഹു സിത്തയിൽ ഇതിനു ധാരാളം നിവേദനങ്ങളും വന്നിട്ടുണ്ട് " [ഉംധ ]
و قال إمام الحرمين في النهاية، و ابن أبي
الدنيا: نقل الأثبات من المؤرخين: أن عبد الله بن الزبير كان له جوار عوادات، و أن
ابن عمر دخل عليه و إلى جنبه عود، فقال: ما هذا يا صاحب رسول الله ؟ ! فناوله
إياه، فتأمله ابن عمر
ഇബ്ൻ സുബൈർ [റ ] വിനു വീണ വായിക്കുന്ന അടിമ സ്ത്രീ ഉണ്ടായിരുന്നു .ഒരിക്കൽ ഇബ്ൻ ഉമറി [റ ] അദ്ധേഹത്തിന്റെ അടുക്കള ചെന്നു . ഇബ്ൻ സുബൈറിന്റെ കയ്യിൽ ഒരു വീണ ഉണ്ടായിരുന്നു . ഇബ്ൻ ഉമറി [റ ]ചോദിച്ചു , റസൂലിന്റെ കൂട്ടുകാരാ ഇതെന്താണ് , അപ്പോൾ ഇബ്ൻ സുബൈർ [റ ] വീണ അദ്ദേഹത്തിന് നല്കി " {അന്നിഹായ}
قال ابن النحوي في
و التابعين، فمن الصاحبة عمر كما رواه ابن عبد البر و غي ره، و عثمان كما
نقله الماوردي و صاحب البيان و ال ا رفعي، و عبد الرحمن بن عوف كما رواه ابن
أبي شيب ة، و أبو عبيدة بن الج ا رح كما أخرجه ابن قتيبة، و أبو مسعود الأنصاري
كما أخرجه البيهقي، و بلال، و عبد الله بن الأرقم، و أسامة بن زيد كما أخرجه
البيهقي أيض اً، و حم ز ة - كما في الصحيح، و ابن عمر كما أخرجه ابن طاهر، و
الب ا رء بن مالك كما أخرجه أبو نعيم، و عبد الله بن جعفر كما رواه ابن عبد البر،
و عبد الله بن الزبير كما نقل أبو طالب المكي، و حسان كما رواه أبو الفرج
الأصبهاني، و عبد الله بن عمرو كما رواه الزبير بن بكار. و قرظة بن كعب
كما رواه ابن قتيبة، و خوات بن جبير،

ഇമാം നഹ് വി പറയുന്നു: " പാട്ട് പാടുന്നതിനും കേള്കുന്നതിനും സഹാബികളിൽ നിന്നും തബിഉ കളിൽ നിന്നും ധാരാളം തെളിവുകൾ ഉധരിക്കപെട്ടിരികുന്നു . സഹാബിയായ ഉമരിൽ നിന്നും ഇബ്ൻ അബ്ദിൽബറും ഉസ്മനിൽ നിന്നും മാവർദിയും അബ്ദുരഹ്മനിബ്നു ഔഫിൽ നിന്നും ഇബ്ൻ അബീ ശൈബയും അബു ഉബൈദതിബ്നു ജർറാഹിൽ നിന്നും ബൈഹക്കിയും സൈദിബ് നു അബീവകാസിൽ നിന്നും ഇബ്ൻ ഖുതൈബയും തബിഉകളായ സൈദിബ്നു മുസയിബു ,സാലിം , ഇബ്ൻ ഹസ്സാൻ ,സയീദിബ് നു ജുബൈർ ........ ശിഹാബ് സുഹരി എന്നിവര്ക്കും ഈ അഭിപ്രയമാണു ള്ളത് . പിൽകാരക്കാരിൽ നാല് മദ് ഹബിന്റെ ഇമാമുകൾ ഇബ്ൻ ഉയൈന ,ശാഫീ പണ്ഡിതന്മാർ ഭുരിഭാഗത്ത്‌ നിന്നും ഇതിനു തെളിവ് ഉദ്ധരിക്ക പെട്ടിരിക്കുന്നു ".{.നൈലുൽ ഔതാർ 8/ 265-266 }.

" നബിയേ, ) പറയുക: അല്ലാഹു അവന്‍റെ ദാസന്‍മാര്‍ക്ക്‌ വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്‌? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കുമാത്രമുള്ളതുമാണ്‌. മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു. " [ 7 ;32 ]

"എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല. "[ 7;31 ]