ഹദീസ് നിദാന ശാസ്ത്രം



        സ്വഹീഹ്  ഹദീസ് [ സ്വീകാര്യ ഹദീസ് ]

സ്വഹീഹ് ഹദീസിന്റെ മാനദണ്ഡം
 1-സനദിലെ എല്ലാ നിവേദക രും ആദിൽ ആയിരികണം ;
സത്യസന്ധനും ,മഹാ പാപങ്ങളിൽ നിന്നും വിട്ടുനിക്കുന്നവനും.വിമര്ശന വിധേയനകതവനുംആകുക.
2-സനദിലെ എല്ലാ നിവേദകരും ഓർമ്മ ശക്തി ഉള്ളവരും സനദ് കൃത്യമായി ഓർമ്മയുള്ളവരും ആകണം ;
ഓർമ്മ ശക്തി ഉള്ള വനയിരിക്കണം എന്നാൽ അയാൾ ഹദീസ്  ഓർമ്മയുടെ അടിസ്ഥാനത്തിൽ  മാത്രം ഉദ്ധരി കുന്നവനെങ്കിൽ മന പ്പാട മാക്കി വെച്ചിടുണ്ടാകണം എന്നര്ഥം . അല്ലെങ്കിൽ അയാൾ കിത്താബിൽ എഴുതിവെക്കുന്നവനായിരിക്കണം . എന്നിട്ട് അതിൽ നിന്നും ഉദ്ധരിക്ക ണം.
3-സനദ് മുത്തസ്സിൽ  ആകണം  ;
അഥവ ഹദീസ് ഉദ്ധരി കുന്ന മുഹദ്ധിസ്  മുതൽ നബി [സ ] വരെ ഇടക്ക്  കണ്ണി മുറിയാത്തതായിരിക്കണം . റാവികൾ സനദ് കൃത്യമായി ഓർമ്മയുള്ളവരായിരിക്കണം . കണ്ണി മുറിഞ്ഞാൽ അത് ഹദീസിന്റെ സിഹ്ഹതിനെ [ആധികാരികതയെ ] ബാധിക്കും .
4-ഹദീസ് മുഅല്ലൽ ആകരുത്  ;
ഒളിഞ്ഞിരിക്കുന്ന ന്യൂനതിയിൽ നിന്നും സനദ് , മത് ന്  എന്നിവ  മുക്തമായിരിക്കണം
5-ഹദീസ് ശാധു ആകരുത് ;
കൂടുതൽ പ്രാമാണികരായ നിവേദകർ  ഉദ്ധരിച്ചതിൽ നിന്നും വിരുദ്ധമായി  ഉള്ള ഹദീസ്  ആകരുത്  എന്നർത്ഥം. ഈ നിയമങ്ങളിൽ ഒന്നിലേതെങ്കിലും പൂർത്തിയാകദി വന്നാൽ അതിനെ ദഈഫ്  ഹദീസ് എന്ന് പറയും.
[നക്ബത്തുൽ ഫിക്കർ]
സ്വീകാര്യമായ ഹദീസിനെ നാലായി തിരിക്കാം ; സ്വഹീഹ്  ലി ദാത്തിഹി , സ്വഹീഹ് ലി ഗൈരിഹി , ഹസൻ ലി ദാത്തിഹി, ഹസൻ ലി ഗൈരിഹി. ദുർബലതയുടെ സ്വഭാവം പരിഗണിച്ചു  ദുർബല ഹദീസുകളെ പതിനാറ്  വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട് .
മുഅലഖ്‌  , മുർസൽ , മുൻഖത്തിഉ , മുഅദൽ , മുദല്ലസ് , മുർസലുൽ ഖാഫിയ്യു , മൗദൂആ , മത് റൂക്ക് , മുൻക്കർ , മുഅല്ലൽ , മുദ്‌റജ് , മഖ്‌ലൂബ് , അൽ മസീദ്  ഫീ മുത്വസിൽ അസാനിദ് , മുദ്‌ ത്വരിബ് , മുസ് ഹ്ഹഫ് , ശാദ്ദ്
ഉദാഹരണങ്ങൾ താഴെ ;
അബ്ദുല്ല ഇബ്ൻ മസ്‌ലമ പറഞ്ഞു,  അദ്ദേഹം മാലികിൽ നിന്നും അദ്ദേഹം അബൂ ഹാസിമിൽ നിന്നും ,അദ്ദേഹം സഹൽ ഇബ്ൻ സഅദ് [ റ ] നിന്നും നിവേദനം : നമസ്കാരത്തിൽ വലതു കൈ ഇടതു കൈയുടെ മുകളിൽ വെക്കാൻ നബി [സ] കൽപ്പിക്കാറുണ്ടായിരുന്നു " [ ബുഖാരി 740 ]
                    ഈ ഹദീസിന്റെ നിവേദകരെയെല്ലാം ഒരു കണ്ണി , ചങ്ങല എന്ന് പറയാം അഥവാ നബിയും ഹദീസ് രേഖപ്പെടുത്തുന്ന പണ്ഡിതനും തമ്മിൽ പരസ്‌പ്പരം ബന്ധിപ്പിക്കുന്ന കണ്ണി അതിനെ ശരീഅത്തിന്റെ സാങ്കേതിക ഭാഷയിൽ സനദ് എന്ന് പറയും .
എ : അബ്ദുല്ല ഇബ്ൻ മസ്‌ലമ കഅനബി [മുഹദ്ദിസ് ] ,  സ്ഥലം ;മദീന. മരണം ; ഹി 221 .  ഇമാം മാലികിന്റെ ശിഷ്യൻ , മാലിക്കിൽ നിന്നും മുവത്വ നിവേദനം ചെയ്‌തു .
ഇമാം അബു ഹാതിം പറഞ്ഞു : ഇദ്ദേഹം വിശ്വസ്തനാണ്
ഇമാം അഹമ്മദ് പറഞ്ഞു : മാലിക്കിൽ നിന്നുള്ള നിവേദനം ശ്രെഷ്ട്ടമാണ്
ഇമാം യഹിയ്യ  ഇബ്ൻ മുഈൻ പറഞ്ഞു : വിശ്വസ്തനും , വിശ്വാസിയുമാണ്
ബി : മാലിക്ക് ഇബ്ൻ അനസ് [തബ് അ താബിഈ ],  സ്ഥലം ;മദീന . മരണം : ഹി 179 . ഇമാം സുഹ്‌രിയുടെ [ താബിഈ ]ശിഷ്യൻ .
ഇമാം അലി ഇബ്ൻ മദീനി പറഞ്ഞു : ഇദ്ദേഹം ഹദീസിലെ അമീറുൽ മുഅമിനീൻ ആണ്
ഇമാം യഹിയ്യ ഇബ്ൻ മുഈൻ പറഞ്ഞു :  ഇദ്ദേഹം വിശ്വസ്തനാണ്
ഇമാം ബൈഹഖി പറഞ്ഞു :ഇദ്ദേഹം വിശ്വസ്തനാണ് 
സി : അബു ഹാസിം സലമത് ഇബ്ൻ ദിനാർ[ താബിഈ ] , സ്ഥലം ; മദീന . മരണം :ഹി 133 . ഇബ്ൻ ഉമർ ,സഹ്ൽ ഇബ്ൻ സഅദ് , അംറ് ഇബ്ൻ ആസ്  മുതലായ സ്വഹാബികളിൽ നിന്നും ശിക്ഷണം .
ഇമാം അബൂദാവൂദ് പറഞ്ഞു : ഇദ്ദേഹം വിശ്വസ്തനാണ്
ഇമാം യഹിയ്യ  ഇബ്ൻ മുഈൻ പറഞ്ഞു : ഇദ്ദേഹം വിശ്വസ്തനാണ്
ഇമാം അഹമ്മദ് പറഞ്ഞു :ഇദ്ദേഹം വിശ്വസ്തനാണ്
ഡി : സഹ്ൽ ഇബ്ൻ സഅദ് ഇബ്ൻ മാലിക്ക് ഇബ്ൻ ഖാലിദ് , [സഹ്ൽ ഇബ്ൻ സഅദ് സാഇദീ ] റസൂലുല്ലായുടെ സ്വഹാബി .സ്ഥലം ; മദീന .  മരണം ; ഹി 91 . 88 എന്നും അഭിപ്രായമുണ്ട് .
മേൽ പറഞ്ഞ സനദിലൂടെ നിവേദനം ചെയ്യപ്പെട്ട നബിയുടെ വാക്കിനെ , അല്ലെങ്കിൽ കർമ്മത്തെ , അല്ലെങ്കിൽ നബിയുടെ സന്നിധിയിൽ നടന്ന കാര്യത്തെയാണ്  മത് ന്  എന്ന് പറയുക . ഈ ഹദീസിലെ മത് ന്  "നമസ്കാരത്തിൽ വലതു കൈ ഇടതു കൈയുടെ മുകളിൽ വെക്കാൻ നബി [സ] കൽപ്പിക്കാറുണ്ടായിരുന്നു" എന്നതാണ് .
ഈ സനദും മത് നും  കൂടിച്ചേരുന്നതിനെയാണ്  ഒരു ഹദീസ് എന്ന് പറയുക . ഇതിലെ നിവേദകർ എല്ലാം സ്വീകാര്യർ ആയതിനാൽ ഇത് സ്വഹീഹ് ഹദീസ് എന്ന് പറയപ്പെടും . ഇത്തരം ഹദീസുകൾ മാത്രമേ പ്രമാണമായി സ്വീകരിക്കാൻ സാധിക്കുകയുള്ളൂ .
           ദഈഫ്  ഹദീസ്  [ ദുർബല ഹദീസ് ]

അബൂ ബിഷിർ പറഞ്ഞു അദ്ദേഹത്തോട്  യഹിയ്യ ഇബ്ൻ മുഹമ്മദ് ഇബ്ൻ ഖൈസ്  പറഞ്ഞു അദ്ദേഹത്തോട്  ഹിശാം ഇബ്ൻ ഉർവ്വ പറഞ്ഞു അദ്ദേഹം പിതാവിൽ നിന്നും പിതാവ് ആയിശ [ റ ] നിന്നും . മഹതി പറഞ്ഞു " നബി [സ ] പച്ച ഈന്തപ്പഴവും പഴുത്ത ഈന്തപ്പഴവും കഴിക്കാൻ പറഞ്ഞു അതേപോലെ പഴയതും പുതിയതും കഴിക്കാൻ പറഞ്ഞു . നബി [ സ ] പറഞ്ഞു , നിശ്ചയം ആദാമിന്റെ സന്തതികൾ അത് ഭക്ഷിക്കുന്നത് പിശാചിനെ കോപിഷ്‌ഠനാക്കും " [ ഇബ്ൻ മാജ ]

എ ; ബക്ർ ഇബ്ൻ ഖലഫ്  ബസരീ അബൂ ബിഷിർ,  സ്ഥലം ; ബസറ , മരണം ; ഹി 240

ഇമാം അബൂ ഹാതിം റാസി പറഞ്ഞു ; ഇദ്ദേഹം ആധികാരികനാണ്
ഇമാം യഹിയ്യ ഇബ്ൻ മുഈൻ പറഞ്ഞു ;  ഇദ്ദേഹം വിശ്വസ്തനാണ്
ഇമാം അസ്‌ക്കലാനി പറഞ്ഞു ; ഇദ്ദേഹം വിശ്വസ്തനാണ്
ഇമാം ദഹബി പറഞ്ഞു ; ഇദ്ദേഹം ആധികാരികനാണ്

ബി ; അബൂ സുകൈർ യഹിയ്യ ഇബ്ൻ മുഹമ്മദ് ഇബ്ൻ ഖൈസ് , സ്ഥലം ; മദീന , ബസറ , മരണം ; 200 നു മുൻപ് (തബ് അ താബി )

ഇമാം യഹിയ്യ ഇബ്ൻ മുഈൻ പറഞ്ഞു ;  ഇദ്ദേഹം  ദുർബലനാണ്
ഇമാം ഉഖൈലി പറഞ്ഞു : അദ്ദേഹം തന്നെ റിപ്പോർട്ട് ചെയ്യുന്ന ഹദീസ്  പിൻപറ്റാറില്ല
ഇമാം ജുർജാനി ഇദ്ദേഹത്തെ തന്റെ ദുർബലന്മാരെ കുറിച്ചുള്ള ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു [ കാമിൽ ഫീ ദുആഫാഉൽ റിജാലിൽ 88 / 2141 ]
ഇദ്ദേഹത്തിന്റെ നിവേദനങ്ങൾ മറ്റു പല ഹദീസിന്റെ പിൻബലത്തിൽ ഇമാം മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട് പക്ഷെ ഇദ്ദേഹം ഏകനായി നിവേദനം ചെയ്യുന്നത് സ്വീകരിക്കാറില്ല . കാരണം ഇദ്ദഹം "ലയ്യിന് " ഹാലിലുള്ള [ ആശ്രദ്ധനായ ] നിവേദകനാണ് .

സി ; ഹിശാം ഇബ്ൻ ഉർവ്വത് ഇബ്ൻ സുബൈർ ഇബ്ൻ അവ്വാം , സ്ഥലം; മദീന , മരണം ; ഹി 146  ( താബിഈ -അഞ്ചാം തലമുറ  ]

നദിർ ഇബ്‌നു അബ്ദുൽ ജബ്ബാർ : അദ്ദേഹം പിതാവിലേക്ക് ചേർത്തി പറഞ്ഞത് ഇഷ്ട്ടപെട്ടിരുന്നില്ല
ഇമാം മാലിക് : ഇറാക്ക് കാരിൽ നിന്നും വരുന്ന ഹിഷമിന്റെ ഹദീസ് സ്വീകരിചിരുന്നില്ല , കളവ് പറയുന്നവൻ എന്നും പറഞ്ഞിട്ടുണ്ട് .
യഹ് കൂബ്‌ ഇബ്‌നു ശൈബ : വിശ്വസ്തനാണ് , പക്ഷേ ഇറാക്കിൽ പോയതിനു ശേഷം ഉദ്ധരികുന്നത് സ്വീകാര്യമല്ല
യൂസഫ്‌ ഇബ്‌നു ഖറാഷ് : വിശ്വസ്തനാണ് , പക്ഷേ ഇറാക്കിൽ പോയതിനു ശേഷം ഉദ്ധരികുന്നത് ഇമാം മാലിക്ക് സ്വീകരിച്ചിരുന്നില്ല
[തഹ്ദീബ് അൽ കമാൽ 8055]
യഹ് കൂബ്‌ ഇബ്‌നു ശൈബ ;ഹിഷാം വിശ്വസ്തനാണ് അദ്ദേഹം ഇറാക്കിലേക്ക് പോയതിനു ശേഷമല്ലാതെ ആരും അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ല . ഇറാക്കിലേക്ക് പോയതിനു ശേഷം പിതാവിൽ നിന്നും കേൾകാതത് പിതാവിലേക്ക് ചേർത്ത് പറയാൻ തുടങ്ങി . അദ്ദേഹം വീണ്ടും പറഞ്ഞു : ഇറാക്ക് കാരിൽ നിന്നും വരുന്ന നിവേദനങ്ങളിൽ വഹ് മ് [ധാരണ പിശക് ] ഉണ്ട്

യൂസഫ്‌ ഇബ്‌നു ഖറാഷ് : വിശ്വസ്തനാണ് , പക്ഷേ ഇറാക്കിൽ പോയതിനു ശേഷം ഉദ്ധരികുന്നത് ഇമാം മാലിക്ക് സ്വീകരിച്ചിരുന്നില്ല. കാരണം , കൂഫ യിലേക്ക് മൂന്ന് തവണ ഹിശാം യാത്ര പോയി . ആദ്യമൊക്കെ ഹദ്ദസനീ അബീ [ പിതാവ് എന്നോട് പറഞ്ഞു ] അദ്ദേഹം ആയിശ [റ ] കേട്ടു എന്നും , രണ്ടാമത്തെ യാത്രക്ക് ശേഷം ആഹ്ബരനീ അബീ [ പിതാവ് എന്നെ അറിയിച്ചു ] അദ്ദേഹം അൻ ആയിശ [ആയിശ [റ ] നിന്നും ] എന്നും മൂന്നാമത്തെ യാത്രക്ക് ശേഷം അൻ അബീഹി [ പിതാവിൽ നിന്നും ] അൻ ആയിശ [ആയിശ [റ ] നിന്നും ] എന്നും നിവേദനം ചെയ്യാൻ തുടങ്ങി . "
[സിയാർ അ' ആലാ മു നുബുലാ - ഇമാം ദഹബി]

ഡി ; ഉർവ്വത് ഇബ്ൻ സുബൈർ ഇബ്ൻ അവ്വാം ഖുവൈലിദ് ഇബ്ൻ അസദ് , സ്ഥലം ; മദീന , മരണം ; ഹി 93 ( താബിഈ- മൂന്നാം തലമുറ ) പിതാവ് സുബൈർ ഇബ്ൻ അവ്വാം [ റ ] , അലി  , ആയിശ  , ഇബ്ൻ അബ്ബാസ് , ഇബ്ൻ ഉമർ , സൈദ് ഇബ്ൻ സാബിത്  തുടങ്ങിയ പ്രഗത്ഭരായ സ്വഹാബികളിൽ നിന്നും ശിക്ഷണം .

ഇമാം ഇബ്ൻ ഖർറാഷ് പറഞ്ഞു ; ഇദ്ദേഹം അധികാരികനാണ്
ഇമാം അജലീ പറഞ്ഞു ;  ഇദ്ദേഹം അധികാരികനാണ്
ഇമാം ഇബ്ൻ സഅദ്  പറഞ്ഞു ; ഇദ്ദേഹം അധികാരികനാണ്

ഇ ; ആയിശ ബിൻത് അബുബക്കർ ഇബ്ൻ അബീ ഖുഹാഫ  [ റ ] ഉമ്മുൽ മുഅമിനീൻ ,  സ്ഥലം ; മക്ക , മരണം ; ഹി 57 .(സ്വഹാബാ )
നബിയുടെ ഭാര്യ .

പ്രസ്‌തുത ഹദീസിന്റെ സനദിൽ  എല്ലാവരും അധികാരികാരല്ലാത്തതിനാൽ ഈ ഹദീസ് ദഈഫാണ് [ ദുർബലം ] . അഥവാ പ്രാമാണ്യയോഗ്യമല്ല . അതിനാൽ പ്രസ്‌തുത ഹദീസ്  അനുസരിച്ചു പ്രവർത്തിക്കൽ  അനുവദനീയമല്ല .



shahid