🥇 അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാൽ ബുഖാരിയാണ് ഏറ്റവും ആധികാരികം...
ഈ പ്രസ്താവനയുടെ പേരിലാണ് പല അപകടം പിടിച്ച വാദങ്ങളും മുസ്ലിംകളിൽ പണ്ഡിതവർഗ്ഗം സ്ഥാപിക്കാൻ മെനക്കെടുന്നത് . അതിൽ ഏറ്റവും ഗുരുതരം മുഹമ്മദ് നബിക്ക് ആഭിചാരം ബാധിച്ചു എന്നതാണ് . യഥാർത്ഥത്തിൽ ഇത് അല്ലാഹു അരുളിയതാണോ ? അല്ല മറിച്ച് പണ്ഡിതന്മാരുടെ തന്നെ പ്രസ്താവനായാണ് . ഇമാം ഇബ്ൻ സലാഹ് ആണ് ഈ വാദം ആദ്യം കൊണ്ടുവന്നത് . ഹിജ്റ 643 ൽ മരണപ്പെട്ട വ്യക്തിയാണ് ഇബ്ൻ സലാഹ് . അതിനെ പിന്തുടർന്നവരാണ് ബാക്കിയുള്ള പണ്ഡിതന്മാർ ഉദാഹരണം ഇമാം നവവി [മരണം ഹിജ്റ 676 ] . അപ്പോൾ ഹിജ്റ 256 ഇൽ മരണപ്പെട്ട ഇമാം ബുഖാരിയുടെ ഗ്രന്ഥത്തിന് ഈ ആംഗീകാരം നൽകിയവർ ഏകദേശം 400 ഇൽ പരം വർഷം കഴിഞ്ഞു വന്നവരാണ് .
ഇമാം നവവി[ റ ഹ് ] പറയുന്നു : “പണ്ഡിതന്മാർ ഏകോപ്പിച്ച് പറഞ്ഞിരിക്കുന്നു അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാൽ പിന്നെ ഏറ്റവും സ്വീകാര്യമായ ഗ്രന്ഥം സ്വഹീഹ് ബുഖാരിയും, സ്വഹീഹ് മുസ് ലീമുമാണ് "
[മുകദ്ദിമ ശറഹ് മുസ്ലിം 1/14, മുകദ്ദിമ ഇബ്ൻ സലാഹ് 23 ]
ഇജ്മാഅ എന്ന് പറഞ്ഞാൽ പണ്ഡിതന്മാർ ഒരാൾ പോലും എതിർകാത്തത് എന്നാണ് . ഇമാം ദാറുഖുത്നി ബുഖാരിയിലെ ധാരാളം ഹദീസുകളെ ദുര്ബലപ്പെടുത്തുന്നു . അതിനു കിതാബും രചിക്കുന്നു ഹിജ്റ 385 ഇൽ മരണപ്പെട്ട ഇമാം ദാറുഖുത്നി സ്വഹീഹ് ബുഖാരിയെ മേൽ പറഞ്ഞ രീതിയിൽ കണ്ടിട്ടില്ല . അപ്പോൾ വ്യക്തമാകുന്നത് ബുഖാരിയുടെ കാലത് ഇല്ലാത്ത ഒരു സ്ഥാനമാണ് ബുഖാരിക്ക് പിൽകാലത് വക വെച്ച് കൊടുത്തത് . ഇത് കേവലം ഒരു അഭിപ്രായം മാത്രമാണ് . അത് 100 ശതമാനം ശരിയാണ് എന്ന് പറയലാണ് മഹാ അബദ്ധം .
ഹിജറ 93 ൽ ജനിച്ചു 179 ൽ മരണപെട്ട മഹാനാണ് ഇമാം മാലിക് ഇബ്ൻ അനസ് . അദ്ദേഹം താബിഉകളിൽ നിന്നും ഹദീസുകൾ പഠിച്ചിട്ടുള്ള തബ്അ താബിഈയാണ് . അദ്ദേഹത്തേക്കാൾ ആധികാരികത എന്തായാലും ഇമാം ബുഖാരിക്കില്ല . അദ്ദേഹത്തിന്റെ ഗ്രന്ഥത്തെ കുറിച് ശിഷ്യൻ അബ്ദു റഹ്മാൻ ഇബ്ൻ മഹ്ദി :പറയുന്നത് "അല്ലാഹുവിന്റെ ഗ്രന്ഥത്തിന് ശേഷം മനുഷ്യർക്ക് ഉപകാര പ്രദമായത് മുവത്വ അല്ലാതെ ഞാൻ കണ്ടിട്ടില്ല " അബ്ദുള്ള ഇബ്ൻ വഹബ് : "മുവത്വ കയ്യിലുള്ളവൻ ഹറാമും ഹലാലും രേഖപെടുതിവേക്കേണ്ട ആവശ്യമില്ല "
ഇമാം ശാഫിഈ പറയുന്നത് ‘മാലിക്കിന്റെ ഗ്രന്ഥത്തെക്കാൾ പ്രബലമായത് ഈ ഭൂമിയിലില്ല "
അദ്ദേഹത്തിന്റെ മുവത്വ മദീനയുടെ പ്രമാണഗ്രന്ഥമായി സ്ഥാപിക്കാൻ ഖലീഫ തയ്യാറായതാണ് . അതുകൊണ്ട് മുവത്വയിൽ ഉള്ളതെല്ലാം സ്വഹീഹ് ആണെന്ന് ആരെങ്കിലും വാദിച്ചാൽ ആർക്കും ഒന്നും പറയാനില്ല . ഇതൊക്കെ കേവലം പണ്ഡിത അഭിപ്രായങ്ങൾ മാത്രമാണ് . അതിലൊന്നും ഒരു അടിസ്ഥാനവുമില്ല . ഇബ്ൻ അറബി ബുഖാരിയിൽ ഒരു ഗരീബ് ഹദീസുമില്ല എന്ന് പറഞ്ഞ മഹാനാണ് പക്ഷെ ഇബ്ൻ ഹജർ പറയുന്നു 200 ഗരീബ് ഹദീസ് ബുഖാരിയിലുണ്ടെന്നു . ഒന്നാമത്തെ ഹദീസ് തന്നെ ഗരീബാണ് . ചുരുക്കി പറഞ്ഞാൽ പൂർവീകരെ തക്ലിദ് ചെയ്താണ് ഇത്തരം വാദങ്ങൾ പണ്ഡിതർ പ്രചരിപ്പിക്കുന്നത് .
🥈 ബുഖാരിയിലെ സനദ് പൂർണമായ ഹദീസുകളെല്ലാം സ്വഹീഹും ലക്ഷ്യത്തിന് പറ്റുന്നതുമാണ് ..
ഒരു ഹദീസ് സ്വാഹീഹാകുക എന്ന് പറഞ്ഞാൽ താഴെ പറയും പ്രകാരമാണ് :
1-സനദിലെ എല്ലാ നിവേദകരും ആദിൽ ആയിരികണം ;
സത്യസന്ധനും ,മഹാ പാപങ്ങളിൽ നിന്നും വിട്ടുനിക്കുന്നവനും.വിമര്ശന വിധേയനകതവനും ആകുക.
2-സനദിലെ എല്ലാ നിവേദകരും ഓർമ്മ ശക്തി ഉള്ളവരും സനദ് കൃത്യമായി ഓർമ്മയുള്ളവരും ആകണം ;
ഓർമ്മ ശക്തി ഉള്ള വനയിരിക്കണം എന്നാൽ അയാൾ ഹദീസ് ഓർമ്മയുടെ അടിസ്ഥാനത്തിൽ മാത്രം ഉദ്ധരി കുന്നവനാണെങ്കിൽ മനപ്പാട മാക്കി വെച്ചിടുണ്ടാകണം എന്നര്ഥം . അല്ലെങ്കിൽ അയാൾ കിത്താബിൽ എഴുതിവെക്കുന്നവനായിരിക്കണം . എന്നിട്ട് അതിൽ നിന്നും ഉദ്ധരിക്കണം.
3-സനദ് മുത്തസ്സിൽ ആകണം ;
അഥവ ഹദീസ് ഉദ്ധരി കുന്ന മുഹദ്ധിസ് മുതൽ നബി [സ ] വരെ ഇടക്ക് കണ്ണി മുറിയാത്തതായിരിക്കണം . റാവികൾ സനദ് കൃത്യമായി ഓർമ്മയുള്ളവരായിരിക്കണം . കണ്ണി മുറിഞ്ഞാൽ അത് ഹദീസിന്റെ സിഹ്ഹതിനെ [ആധികാരികതയെ ] ബാധിക്കും .
4-ഹദീസ് മുഅല്ലൽ ആകരുത് ;
ഒളിഞ്ഞിരിക്കുന്ന ന്യൂനതിയിൽ നിന്നും സനദ് , മത് ന് എന്നിവ മുക്തമായിരിക്കണം
5-ഹദീസ് ശാധു ആകരുത് ;
കൂടുതൽ പ്രാമാണികരായ നിവേദകർ ഉദ്ധരിച്ചതിൽ നിന്നും വിരുദ്ധമായുള്ള ഹദീസ് ആകരുത് എന്നർത്ഥം.
[നുക്ക്ബത്തുൽ ഫിക്കർ ]
ഇമാം ശാഫി പറയുന്നു : ഒരു ഹദീസ് സഹിഹാകാൻ ആ ഹദീസിലെ നിവേദകന്മാർ വിശ്വാസികളാവണം , സത്യാ സന്ധരാകണം , നിവേദനം ചെയ്യുന്ന കാര്യം വ്യക്തമായും മനസ്സിലക്കിയിടുണ്ടാകണം ,വ്യക്തമായ ഭാഷയിൽ തന്നെ പറയണം ഇല്ലെങ്കിൽ ഹദീസിന്റെ ആശയം വ്യക്തമാകില്ല . ചിലപ്പോൾ അതുകാരണം ആശയം തന്നെ അട്ടിമറിക്കപെട്ടെകാം .നിവേദകൻമാർ ഓർമയിൽനിന്നുമാണ് ഹദീസ് ഉദ്ധരികുന്നത്തെങ്കിൽ നല്ല ഓർമ്മശക്തിയുള്ള വരായിരിക്കണം . ഗ്രന്ഥത്തിൽ നിന്നും ഉദ്ധരികുന്നതെങ്കിൽ കൃത്യമായി ഹദീസുകൾ എഴുതിസൂക്ഷികുന്നവരായിരിക്കണം . കൂടുതൽ പ്രബലരായ നിവേദകർ ഉദ്ധരിച്ചതിൽ നിന്നും എതിരാകരുത് ,നിവേദകർ മുദല്ലിസ് ആകരുത് അഥവാ താൻ നേരിട്ട് കണ്ടിടുള്ള നിവേദകനിൽ നിന്നും താൻ കേൾക്കാത്ത ഹദീസ് അയാളിലേക് ചേര്ത് പറയുന്നവരാകരുത് . അതുപോലെ , ഇത്തരം ഗുണങ്ങൾ ഉള്ള നിവേദകന്മാർ തുടരെ തുടരെ പരമ്പരമുറിയാതെ നബി [സ ] വരെ എത്തുകയും ചെയ്യണം .[രിസാല 320]
ഈ നിബന്ധനകൾ പാലിച്ച ഒരു സനദും മത് നും അടങ്ങിയ ഹദീസിനെ സ്വഹീഹ് എന്ന് പറയും . ഈ നിബന്ധന പൂർത്തിയാക്കാത്ത സനദും മത് നും അടങ്ങിയ ഹദീസിനെ ദഈഫ് എന്നും പറയും . ഉദാഹരണം പറഞ്ഞാൽ :
حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنِ ابْنِ شِهَابٍ، عَنْ سَالِمِ بْنِ عَبْدِ اللَّهِ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَرْفَعُ يَدَيْهِ حَذْوَ مَنْكِبَيْهِ إِذَا افْتَتَحَ الصَّلاَةَ، وَإِذَا كَبَّرَ لِلرُّكُوعِ، وَإِذَا رَفَعَ رَأْسَهُ مِنَ الرُّكُوعِ رَفَعَهُمَا كَذَلِكَ أَيْضًا وَقَالَ " سَمِعَ اللَّهُ لِمَنْ حَمِدَهُ، رَبَّنَا وَلَكَ الْحَمْدُ ". وَكَانَ لاَ يَفْعَلُ ذَلِكَ فِي السُّجُودِ.
ഇബ്ൻ ഉമർ [റ ] നിന്നും നിവേദനം ;നബി [സ] നമസ്ക്കാരം ആരംഭിച്ചപ്പോൾ തന്റെ കരങ്ങൾ ഷോൾഡറിന് ഒപ്പം ഉയർത്തി തക്ബീർ ചൊല്ലി . എന്നിട്ട് റുക്ഈലേക്ക് പോയി ....[ സ്വഹീഹ് ബുഖാരി 735 ]
ഇമാം ബുഖാരി ഈ ഹദീസ് കേൾക്കുന്നത് അബ്ദുല്ല ഇബ്ൻ മസ്ലമ അഥവാ കഅന്ബിയിൽ നിന്നുമാണ് അദ്ദേഹം വിശ്വസ്ഥനും ഇമാം മാലികിൽ നിന്നും മുവത്വ റിപ്പോർട്ട് ചെയ്യുന്ന റാവിയുമാണ് , ഇമാം മാലിക് ഇബ്ൻ അനസ് തബ് അതാബിഉം മദീനയുടെ ഇമാമുമാണ് . അദ്ദേഹം ഇമാംസുഹ് രി യിൽ നിന്നും കേട്ടു . ഇമാം സുഹ് രി താബിഉം ഹദീസിലെ ഇമാമുമാണ് . അദ്ദേഹം സലിം ഇബ്ൻ അബ്ദുല്ല ഇബ്ൻ ഉമറിൽ നിന്നും കേട്ടു .അദ്ദേഹം വിശ്വസ്തനും താബിഈയുമാണ് . സലിം തന്റെ പിതാവ് ഇബ്ൻ ഉമറിൽ നിന്നും പ്രസ്തുത ഹദീസ് ഉദ്ധരിക്കുന്നു . പ്രസ്തുത ഹദീസ് സ്വഹീഹ് ആണ് . അതിലെ എല്ലാ നിവേദകരും ആദിലും വിശ്വസ്തരുമാണ് .
മറ്റൊരു ഉദാഹരണം : حدثنا أبو سعيد عمرو بن محمد بن منصور العدل ، ثنا أبو الحسن محمد بن إسحاق بن إبراهيم الحنظلي ، ثنا أبو الحارث عبد الله بن مسلم الفهري ، ثنا إسماعيل بن مسلمة ، أنبأ عبد الرحمن بن زيد بن أسلم ، عن أبيه ، عن جده ، عن عمر بن الخطاب رضي الله عنه قال : قال رسول الله صلى الله عليه وآله وسلم : " لما اقترف آدم الخطيئة قال : يا رب أسألك بحق محمد لما غفرت لي ، فقال الله : يا آدم ، وكيف عرفت محمدا ولم أخلقه ؟ قال : يا رب ، لأنك لما خلقتني بيدك ونفخت في من روحك رفعت رأسي فرأيت على قوائم العرش مكتوبا لا إله إلا الله محمد رسول الله فعلمت أنك لم تضف إلى اسمك إلا أحب الخلق إليك ، فقال الله : صدقت يا آدم ، إنه لأحب الخلق إلي ادعني بحقه فقد غفرت لك ولولا محمد ما خلقتك " .
ആദം നബി(അ)പാപം ചെയ്തപ്പോൾ പറഞ്ഞു :എന്റെ രക്ഷിതാവെ മുഹമ്മദ്്നബിയുടെ ഹഖ് കൊണ്ടു ഞാൻ നിന്നോട് ചോദിക്കുന്നു,നീ
എനിക്കു പൊറുത്തു തരിക തന്നെ വേണം.അപ്പോൾ അല്ലാഹു പറഞ്ഞു:ആദമേ നീ എങ്ങിനെ മുഹമ്മദിനെക്കുറിച്ചു
മനസ്സിലാക്കി?ഞാനവനെ സൃഷ്ടിച്ചിട്ടു കൂടിയില്ലല്ലൊ?ആദം പറഞ്ഞു:നാഥാ നീ എന്നെ നിന്റെ കൈകളാൽ സൃഷ്ടിക്കുകയും എന്നിൽ നിന്റെ ജീവനിൽ നിന്നു ഊതുകയും ചെയ്തപ്പോൾ ഞാൻ തലയുയർത്തി മേലോട്ടു നോക്കി അപ്പോൾ നിന്റെ സിംഹാസനത്തിന്റെ കാലുകളിൽ
നിന്റെ തിരുനാമത്തോടൊപ്പം മുഹമ്മദിന്റെ പേരും ചേർത്തപ്പെട്ടതുകണ്ടു.അതിൽ നിന്നും സൃഷ്ടികളിൽ നിനക്കേറ്റവും പ്രിയപ്പെട്ടവൻ മുഹമ്മദാണെന്നു ഞാൻ മനസ്സിലാക്കി.അല്ലാഹു പറഞ്ഞു:ആദമെ സത്യമാണ് നീ പറഞ്ഞത്.മുഹമ്മദ് എനിക്കേറ്റവും ഇഷ്ടപ്പെട്ടവൻ
തന്നെ.അദ്ധേഹത്തിന്റെ ഹഖ്കൊണ്ടു നീ എന്നോടു പ്രാർത്ഥിക്കുക,ഞാൻ നിനക്കു പൊറുത്തു തരിക തന്നെ ചെയ്യും മുഹമ്മദുണ്ടായിരുന്നില്ലെങ്കിൽഞാൻ നിന്നെ തന്നെ സൃഷ്ടിക്കുമായിരുന്നില്ല (ഹാക്കിം) هذا حديث صحيح الإسناد ഇമാം ഹക്കിം പറയുന്നു ഈ ഹദീസിന്റെ സനദ് സ്വഹീഹാണ് .
ഇമാം ഹക്കിം തന്റെ ശൈഖായ അബൂസഈദ് ഇബ്ൻ അംറുബ്നു അദിലിൽ നിന്നും ഉദ്ധരിക്കുന്നു , അദ്ദേഹം അബുഹസൻ മുഹമ്മദ് ഇബ്ൻ ഇസഹാക്കിൽ നിന്നും ,അദ്ദേഹം നൈസാബൂലിരെ ഫകീഹും ഖാദിയുമാണ് .അദ്ദേഹം അബൂ ഹാരിസ് അബ്ദുല്ല ഇബ്ൻ മുസ്ലിം ഫഹ്രി യിൽ നിന്നും ഉദ്ധരിക്കുന്നു , അദ്ദേഹം പ്രബലനല്ല . പ്രത്യേകിച് സൈദ് ഇബ്ൻ അസ്ലമിൽ നിന്നും ഉദ്ധരിക്കുന്നത് ബാഥ്വിലാണ്എന്ന് ഇമാം ഇബ്ൻ ഉർറാഖ് പറയുന്നു
ابن عراق : عن إسماعيل بن مسلم بن قعنب عن عبد الرحمن بن زيد بن أسلم بخبر باطل
الذهبي : ذكر له خبرا باطلا
ദഹബിയും ഇദ്ദേഹത്തിന്റെ വാർത്തകൾ ബാഥ്വിലാണെന്നു പറയുന്നു . ഫഹ്രി ഈ ഹദീസ് ഇസ്മാഈൽ ഇബ്ൻ മസ്ലമത്തില് നിന്നും [അദ്ദേഹം വിശ്വസ്തനാണെന്നു ഇമാം അബു ഹാതിം പറയുന്നു.]അദ്ദേഹം അദ്ബുറഹ്മാൻ ഇബ്ൻ സൈദ് ഇബ്ൻ അസ്ലമിൽ നിന്നും ഉദ്ധരിക്കുന്നു .ഈ സൈദ് ഇബ്ൻ അസ്ലം ദുർബലനാണ് .
قال الساجي وهو منكر الحديث وقال بن الجوزي أجمعوا علي ضعفه
ഇമാം സാജി പറഞ്ഞു : ഇദ്ദേഹത്തിന്റെ ഹദീസുകൾ നിഷിദ്ധമാണ് , ഇമാം ഇബ്ൻ ജൗസി പറഞ്ഞു : ഇദ്ദേഹം ദഈഫ് ആണെന്ന് സ്ഥിരപ്പെട്ടതാണ് .[ തഹ്ദീബ് ഇബ്ൻ ഹജർ 5361 ]
وقال ابن سعد وكان كثير الحديث ضعيفا جدا
ഇമാം ഇബ്ൻ സഅദ് പറഞ്ഞു : ഇദ്ദേഹത്തിന്റെ ഹദീസുകൾ മിക്കതും വർജ്ജിക്കേണ്ട ദുർബലങ്ങളാണ്
[ തബകാത്തു 2415 ]
പ്രസ്തുത ഹദീസ് സൈദ് ഇബ്ൻ അസ്ലമില് എത്തിയപ്പോൾ ദുർബലമായി . അപ്പോൾ ഇതിലെ റാവികൾ എല്ലാരും ആദിലല്ല എന്ന് തെളിഞ്ഞു . അതിനാൽ നിദാന ശാസ്ത്രപ്രകാരം പ്രസ്തുത ഹദീസ് ദഈഫാകുന്നു . പക്ഷെ ഇമാം ഹാക്കിം ഈ ഹദീസിന്റെ സനദ് സ്വഹീഹ് എന്നാണ് പറഞ്ഞത് . ഇമാം ഹാക്കിം മുഹദ്ദിസുകളുടെ ശൈഖും , ഹാഫിദുമാണ് . അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ ആധാരമാക്കുന്നവർ ഈ ഹദീസ് സ്വീകരിക്കുന്നു അതിന്റെ സനദും അതിന്റെ മത് നും പരിഗണിക്കുന്നില്ല . സനദിലെ ഓരോ റാവിയെ കുറിച്ചും അറിവുള്ള ഹാക്കിം അത് സ്വഹീഹ് എന്ന് പറഞ്ഞാൽ അതാണ് ശരിയെന്നവർ വിശ്വസിക്കുന്നു . അതിന്റെ സനദ് ദുർബലമാണെന്ന് പറയുന്നവരെ ഇമാമീങ്ങളെ അംഗീകരിക്കാത്ത ഹദീസ് നിഷേധികളായി പുത്തൻ പ്രസ്ഥാനക്കാരായി അഹ് ലു സുന്നക്ക് പുറത്തെ കക്ഷിയായി ചിത്രീകരിക്കുന്നു .
ചരിത്രം ഇവിടെയും ആവർത്തിക്കുകയാണ് . അന്ന് ഹാക്കിമിന്റെ സ്വഹീഹ് കിതാബിലെ ഹദീസിനെ ദഈഫാക്കിയപ്പോളാണ് ഈ ആരോപണം കേട്ടതെങ്കിൽ ഇന്ന് ബുഖാരിയുടെ സ്വഹീഹിലെ ഹദീസിനെ ദഈഫാക്കുമ്പോളാണ് ആരോപണം കേൾക്കുന്നത് . മേൽ പറഞ്ഞ നിദാന ശാസ്ത്ര നിയമം ബുഖാരിയുടെ സ്വഹീഹിന് ബാധകമല്ല എന്ന പുതിയ ഒരു ഉസൂൽ രൂപപെടുത്തുകയാണ് ഇന്ന് ചിലർ . യാഥാർഥ്യം പരിശോധിച്ചാലോ !. ഇമാം ബുഖാരിയുടെ ഒരു റാവിയാണ് ഇബ്രാഹിം ഇബ്ൻ യുസഫ് . അദ്ദേഹത്തെക്കുറിച് മുഹദ്ദിസുകൾ പറയുന്നത് നോക്കുക :
وقال النسائي : ( ليس بالقوي ) وقال إبراهيم بن يعقوب : ( ضعيف الحديث )وقال أبو داود : ( ضعيف ) وقال الذهبي : ( فيه لين )
ഇമാം നസായി പറഞ്ഞു : ഇദ്ദേഹം പ്രബലനല്ല
ഇമാം ഇബ്രാഹിം ഇബ്ൻ യഅ้കൂബ് പറഞ്ഞു : ഇയാളുടെ ഹദീസുകൾ ദുർബലമാണ്
[തഹ്ദീബ് അല കമാൽ 1/ 148 ] ഇമാം അബൂദാവൂദ് പറഞ്ഞു ; ഇയാൾ ദുർബലനാണ് [ തഹ്ദീബ് അ തഹ്ദീബ് 1/ 160 ]
ഇമാം ദഹബി പറഞ്ഞു : വളരെ അശ്രധനാണ് [ കാശിഫ് 1/ 227 ]
ഇമാം ബുഖാരി അദ്ദേഹത്തിന്റെ സ്വാഹീഹിൽ 240 ആം ഹദീസും , 1781 മാതെ ഹദീസും 4508 ആമത്തെ ഹദീസും ..... ഈ ഇബ്രാഹിം ഇബ്ൻ യൂസഫിൽ നിന്നും ഉദ്ധരിക്കുന്നു . അതിനാൽ നിദാന ശാസ്ത്രപ്രകാരം പ്രസ്തുത ഹദീസിന്റെ സനദ് ദുർബലമാണ് . അതുകൊണ്ടു തന്നെ ബുഖാരിയിലെ എല്ലാ മുസന്നദും സ്വഹീഹാണെന്ന വാദം നിരർത്ഥകമാണ് . ഇതുപോലെ വെറേയും ദുർബല റാവികളുണ്ട് ബുഖാരിയിൽ. അതിവിടെ വിവരിക്കുന്നില്ല. 🥉 പിന്നെയുള്ള വാദം ഈ മുസന്നദുകൾ ലക്ഷ്യത്തിന് പറ്റുമെന്നാണ് അഥവാ ആഹദീസിലെആശയംകൊണ്ട് വിശ്വാസംരൂപീകരിക്കാനും അമൽ ചെയ്യാനും സാധിക്കുമെന്നത് ഇമാം ബുഖാരി 4977 ആം ഹദീസായി ഉദ്ധരിച്ച മുഅവ്വിദതൈനി ഖുറാനിലെ അധ്യായങ്ങളല്ല എന്ന ഹദീസ് ഏത് ലക്ഷ്യത്തിലേക്കാണ് എത്തിക്കുന്നത് ?
دَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا سُفْيَانُ، حَدَّثَنَا عَبْدَةُ بْنُ أَبِي لُبَابَةَ، عَنْ زِرِّ بْنِ حُبَيْشٍ، وَحَدَّثَنَا عَاصِمٌ، عَنْ زِرٍّ، قَالَ سَأَلْتُ أُبَىَّ بْنَ كَعْبٍ قُلْتُ يَا أَبَا الْمُنْذِرِ إِنَّ أَخَاكَ ابْنَ مَسْعُودٍ يَقُولُ كَذَا وَكَذَا. فَقَالَ أُبَىٌّ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم فَقَالَ لِي قِيلَ لِي. فَقُلْتُ، قَالَ فَنَحْنُ نَقُولُ كَمَا قَالَ رَسُولُ اللَّهِ صلى الله عليه وسلم
وأخرج أحمد عن أبي بكر بن عياش عن عاصم بلفظ " إن عبد الله يقول في المعوذتين " وهذا أيضا فيه إبهام
സീർറിൽ നിന്നും : ഞാൻ ഉബയ്യിനോട് ചോദിച്ചു നിന്റെ സഹോദരൻ ഇബ്ൻ മസ്ഊദ് പറഞ്ഞു 'മുഅവ്വിദതൈനി ഖുറാനിലെ അധ്യായങ്ങളല്ല'എന്ന് . ഉബയ്യ് പറഞ്ഞു : ഞാൻ നബിയോട് ആ സൂറകളെ കുറിച് ചോദിച്ചപ്പോൾ "അതെനിക് അവതീര്ണമായതാണ് ഞാനത് പാരായണവും ചെയ്യറുണ്ട് എന്ന് പറഞ്ഞു "
ഈ ഹദീസിൽ പറയുന്നു, പ്രമുഖ സ്വാഹാബിയും ഖുർആൻ മുഫസ്സിറും കൂടിയായ ഇബ്ൻ മസ്ഊദ് [ റ ] സൂറത്തു ഫലഖും ന്നാസും ഖുർആനിൽ പെട്ടതല്ല എന്നും, മുസ്ഹഫിൽ നിന്നും ആ അധ്യായങ്ങൾ ചുരണ്ടി കളഞ്ഞു എന്നുമാണ്. വ്യത്യസ്ത റിപോർട്ടുകൾ ആ വിഷയത്തിൽ വന്നിട്ടുണ്ട്. ഇതിൽ നിന്നും ഏതു വിശ്വാസമാണ് നാം രൂപപ്പെടുത്തേണ്ടത് ? എന്ത് അമലാണ് നാം ചെയ്യേണ്ടത് ? ഈ മുസന്നദ്കൊണ്ട് നമുക്കു ലക്ഷ്യത്തിലെത്താൻ സാധിക്കുന്നുണ്ടോ ? ഇബ്ൻ മസ്ഊദ് (റ ) അങ്ങനെ ചെയ്തു എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ ? ആ ഹദീസ് നിദാന ശാസ്ത്ര പരമായി സ്വാഹിഹ് ആണോ ? ബുഖാരിയിലെ എല്ലാ മുസന്നദും സ്വഹീഹ് ആകുന്നവർ അതിന്റെ സനദിലെ റാവികൾ എല്ലാരും വിമർശന വിധേയരാണോ എന്നും സ്വീകാര്യരാണോ എന്നും പരിശോധിച്ചിട്ടാണോ ഈ വാദം പറയുന്നത് ? ആ ഹദീസിന്റെ നിവേദകരിൽ ഒരാൾ عاصم بن أبي النجودആസിം ഇബ്ൻ അബീ നജൂദ് ആണ് , അദ്ദേഹത്തെ കുറിച്ചു വിമർശനം വന്നിട്ടുണ്ട് وقال بن خراش في حديثه نكرة وقال العقيلي لم يكن فيه إلا سوء الحفظ وقال الدارقطني في حفظه شيء وكان وقال يعقوب بن سفيان في حديثه اضطراب
ഇമാം ഇബ്ൻ ഖറാഷ് പറഞ്ഞു : ഇദ്ദേഹത്തിന്റെ ഹദീസുകൾ അസ്വീകാര്യമാണ് , ഇമാം ഉഖൈലി പറഞ്ഞു : അദ്ദേഹത്തിന് ഹാദിസ് മനഃപാഠമില്ല. ഇമാം ദാറുഖുത്നി പറഞ്ഞു : ഹാദിസ് മനഃപാഠമില്ല. യാക്കൂബ് ഇബ്ൻ സുഫ്‌യാൻ പറഞ്ഞു : ഇദ്ദേഹത്തിന്റെ ഹദീസുകളിൽ ഇളത്തിറാബുണ്ട് .[ തഹ്ദീബ് ഇബ്ൻ ഹജർ 4067 ]കൂടതെ അതിന്റെ ശറഹിൽ ഇമാം നവവിയും , ഇബ്ൻ ഹസമും , റാസിയും പ്രസ്‌തുത ഹദീസിനെ കളവു എന്നും ബാഥ്വിൽ എന്നും പറഞ്ഞിട്ടുണ്ട് .وأما قول النووي في شرح المهذب : أجمع المسلمون على أن المعوذتين والفاتحة من القرآن ، وأن من جحد منهما شيئا كفر ، وما نقل عن ابن مسعود باطل ليس بصحيح ، ففيه نظر ، وقد سبقه لنحو ذلك أبو محمد بن حزم فقال في أوائل " المحلى " : ما نقل عن ابن مسعود من إنكار قرآنية المعوذتين فهو كذب باطل . وكذا قال الفخر الرازي في أوائل تفسيره : الأغلب على الظن أن هذا النقل عن ابن مسعود كذب باطل
[ഫത് ഹുൽ ബാരി / കിതാബ് തഫ്‌സീർ 4693 ]
അതിനാൽ ആവാദവും നിരര്ഥകമാണ് .
"ഇതാകുന്നു ഗ്രന്ഥം. അതില് സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്ക്ക് നേര്വഴി കാണിക്കുന്നതത്രെ അത്. "[2 / 2 ]
“അവര് ഖുര്ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല് നിന്നുള്ളതായിരുന്നെങ്കില് അവരതില് ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.” [ 4/82]
വക്രതയില്ലാത്ത ലക്ഷ്യത്തിലെത്തിച്ചേരാവുന്ന ഒരേ ഒരു ഗ്രന്ഥം ഖുർആൻ മാത്രമാണ് . മറ്റു ഗ്രന്ഥങ്ങൾ സമ്പൂർണ്ണമല്ല
🎖 ആവർത്തിക്കപ്പെട്ട ഹദീസുകൾ കൂട്ടി എണ്ണിയാൽ 7397 ഹദീസും അവർത്തനമില്ലാതെ 4000 ഹദീസും എന്ന പ്രസ്താവന
ഇമാം ഇബ്ൻ സ്വാലിഹിന്റെ അഭിപ്രായത്തിൽ :
ബുഖാരിയിൽ 7275 ഹദീസും അതിൽ ആവർത്തനം ഇല്ലാതെ നോക്കിയാൽ കേവലം 2230 ഹദീസുകളുണ്ട് [മുഖദ്ദിമ ഉസൂൽ ഹാദിസ് 160 ] .
ഷെയ്ഖ് അബ്ദുൽ മുഹ്സിൻ ഇബ്ൻ അബ്ബാദ് പറയുന്നു : മുസന്നദയ ഹദീസ് 7397 ഉം ,മുഅല്ലകാത്ത് 1341 മുത്താഅബാത് 344 ഉം ചേർന്ന് 9082 ഹദീസുകളുണ്ട് . [ ബുഖാരി പരിഭാഷ ]
എണ്ണ വ്യത്യാസം വരാൻ കാരണം ചിലർ മൂത്തബാത്തുകളും അതിന്റെ അവർതനവും പരിഗണിക്കാതെ എണ്ണുന്നു ചിലർ പരിഗണിച്ചു എണ്ണുന്നു അതാണ് .
അല്ലാഹു അനുഗ്രഹിക്കട്ടെ .
✍🏼ഷാഹിദ് മുവ്വാറ്റുപുഴ