സനദ് സ്വഹീഹായാൽ മാത്രം ഹദീസ് സ്വഹീഹ് ആകില്ല . മത് ന് കൂടി ഇല്ലത്തിൽ നിന്നും മുക്തമാകണം .
ഇമാം ഇബ്ൻ കസീർ പറയുന്നു : صحة الإسناد لا يلزم منها صحة الحديث ഹദീസിന്റെ സനദ് സ്വഹീഹാകുക എന്നത് ഹദീസ് സ്വഹീഹ് ആകുക എന്നതിനെ അനിവാര്യമാക്കുന്നില്ല " [ അൽ ബാ ഈസ് 42 ] ഇതേ കാര്യം തന്നെ ഇമാം ഹാക്കിമിന്റെ ഇഖ്തിസാറിലും പറയുന്നു والحكم: بالصحة أو الحسن على الإسناد لا يلزم منه الحكم بذلك على المتن، إذ قد يكون شاذاً أو معللاً സനദ് ഹസനോ സ്വാഹീഹോ ആയാലും മത് ന് സ്വഹീഹകണമെന്നില്ല അത് ശാദ്ധോ, മുഅല്ലലോ ആകാം എന്ന് ഇമാം ഹാക്കിം പറയുന്നു .[ശറഹ് ഇഖ്തിസാർ ഉലൂമുൽ ഹദീസ് 3/ 17 ]
അപ്പോൾ സനദ് മാത്രം നോക്കിയല്ല ഹദീസിന്റെ പ്രാമാണികത സ്ഥാപിക്കുന്നത് . സ്വഹീഹ് ബുഖാരിയെന്നോ സ്വാഹീഹ് ഇബ്ൻ ഖുസൈമ എന്നോ കിതാബിന് പേരിട്ടാൽ അതിലുള്ളത് മുഴുവനും സ്വഹീഹ് എന്നല്ല അർത്ഥം . ബുഖാരി സ്വഹീഹാക്കിയത് ഇബ്ൻ ഖുസൈമ സ്വഹീഹ് ആക്കിയത് എന്നെ ഉള്ളൂ , അതിനാലാണ് ഇമാം ദാറുഖുത്നി സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകളെ ദുര്ബലപ്പെടുത്തിയത് , അതുകൊണ്ട് തന്നെയാണ് ഷെയ്ഖ് അൽബാനിപോലും സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകളെ ദുര്ബലപ്പെടുത്തിയത്. ഒരു ഉദാഹരണം പറഞ്ഞാൽ :
അബു ഹുറൈരാ [റ ] നിവേദനം :'നബി [സ ] പറഞ്ഞു ' അള്ളാഹു പറഞ്ഞു "ഖിയാമാതുനാളില് മൂന്ന് വിഭാഗം ആളുകളോട് ഞാന് എതിരായിരിക്കുംഎനിക്ക് വാക്ക് തന്നതിനുശേഷം വഞ്ചിച്ചു കലയുന്നവന് ,സ്വതന്ത്ര മനുഷ്യരെ വിറ്റുകിട്ടുന്ന വില ഭുജിക്കുന്നവര് , തൊഴിലാളികലെകൊണ്ട് പൂര്ണമായി പണിയെടുപ്പിച്ച് അവര്ക്ക് പ്രതിഫലം നല്കാതിരിക്കുന്നവര് "
[ബുഹാരി 2270 , ] എന്ന ഹദീസ് അൽബാനി ദുർബല പെടുത്തുന്നു . അതിലെ ഒരു നിവേദകൻ പ്രബലനല്ല അതിനലാണ് അൽബാനി ഹദീസ് ദുര്ബലമാക്കിയത് . ഇമാം ബുഖാരിക്ക് അത് സ്വഹീഹായിരുന്നു എന്നാൽ അൽബാനിക് അത് ദഈഫാണ് . ആ ഹദീസിലെ يَحْيَى بْنُ سُلَيْمٍ എന്ന റാവിയെ ബുഖാരി തന്നെ വിശ്വസ്തൻ എന്ന് അഭിപ്രായപ്പെട്ടിട്ടില്ല" ഇയാളെ കുറിച്ചു ആലോചിക്കേണ്ടതുണ്ട് " എന്നാണ് പറഞ്ഞത് . എന്നിട്ടും അയാളിൽ നിന്നും ഹദീസ് സ്വഹീഹിൽ കൊടുത്തു .
എന്നാൽ അയാളുടെ ദ്ദുർബലത ചൂണ്ടികാണിച്ചു അൽബാനി പ്രസ്തുത ഹദീസ് ദുര്ബലമാക്കി . അൽബാനി ഹദീസ് നിഷേധിയായിട്ടല്ല അത് ചെയ്തത് . അത് ദീനിൽ അനുവദനീയമാണ് . അതാണ് നിദാന ശാസ്ത്രം . യഹിയ്യ ഇബ്ൻ സുലൈം എന്ന റാവിയെ കുറിച്ചു ഇമാം നസാഈ പറയുന്നു അയാൾ പ്രബലനല്ല എന്ന് وقال النسائي : ليس بالقوي[സിയാർ ദഹബി ]. യാഹിയ്യ ഇബ്ൻ മുഈൻ പറയുന്നു : ദഈഫ് يحيى بن معين ഇമാം ഇബ്ൻ ജൗസിയും ദഈഫ് എന്ന് പറയുന്നു وابن الجوزي أن بن معين ضعفه [ തഹ്ദീബ് റാവി 184 ]. മുഹദ്ദിസുകൾ വിമർശിച്ച നിവേദകനെ സ്വീകരിച്ചാണ് ഇമാം ബുഖാരി ആ ഹദീസ് സ്വഹീഹിൽ കൊടുത്തത് . അത് ചൂണ്ടികാണിച്ചു അൽബാനി അതിനെ ദുര്ബലമാക്കി . അപ്പോൾ ഒരു ഹദീസിലെ സനദൊ മത് നോ പരിശോധിച്ചു അതിലെ ന്യുനത പറയൽ ഹദീസ് നിഷേധമല്ല ഹദീസ് നിദാന ശാസ്ത്രമാണ് . അത് ലോകാവസാനം വരെയുള്ള ആളുകൾക്കു അനുവദനീയവുമാണ് . അതിനാൽ ഹദീസിനെ രണ്ടാം പ്രമാണമായി സ്വീകരിക്കുന്ന മുസ്ലീങ്ങളെ കാഫിറാക്കല്ലേ സഹോദരങ്ങളെ . من سئل عن علم فكتمه ألجم يوم القيامة بلجام من نار അറിവ് മറച്ചുവെച്ചാൽ പരലോകത്തു തീകൊണ്ടുള്ള കടിഞ്ഞാണിട്ട് അവരെ കൊണ്ടുവരപ്പെടും എന്ന് റസൂലുല്ലാഹ് അരുളുന്നു. അല്ലാഹു നാമേവരെയും സന്മാർഗത്തിലാക്കട്ടെ .by ഷാഹിദ്